നിത്യജീവൻ

Bible God's Word Series_05
P M Mathew
JUL 13, 2023
How to Witness to Jehovah's Witnesses ?
യഹോവാ സാക്ഷികളോട് എങ്ങനെ സാക്ഷീകരിക്കാം?
യഹോവ സാക്ഷികളുടെ ആരംഭം, വളർച്ച, അവരുടെ ദുരൂപദേശങ്ങൾ, അതിനു ബൈബിളിൽ നിന്നുള്ള തെളിവുകൾ, അവരെ എങ്ങനെ സത്യത്തിലേക്കു നയിക്കാൻ കഴിയും എന്നി വയിലേക്കു ഒരു എത്തിനോട്ടം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
1. യഹോവ സാക്ഷികളുടെ ആരംഭവും വളർച്ചയും (The Beginning and Growth of Jehovah's Witnesses)
205 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 35 ലക്ഷം വരുന്ന ഒരു കൾട്ട് പ്രസ്ഥാനം.
• വളർച്ചക്കു കാരണം വീടുകൾ കയറിയുള്ള അഗ്രസീവായ ഇവാഞ്ചലിസമാണ്.
• അവർക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ക്രിസ്ത്യാനികൾ
പരാജയപ്പെടുന്നു എന്നതും മറ്റൊരു കാരണം.
• കൾട്ട് പ്രസ്ഥാനങ്ങളുടെ വളർച്ച ബൈബിളിലെ പ്രവചന നിവൃത്തിയും (യേശുവും
ശിഷ്യന്മാരും)കുടിയാണ്.
ഓർഗനൈസേഷന്റെ ആരംഭം 1870 ൽ ഒരു ബൈബിൾ സൊസൈറ്റി രൂപീകരിച്ചുകൊണ്ടാണ്. സ്ഥാപകൻ Charles Taze Russell. അദ്ദേഹം ഒരു Congregational സഭാംഗമായിരുന്നു. നരകത്തെ വളരെ ഭയത്തോടെ വീക്ഷിച്ചിരുന്നതിനാൽ താൻ നരകത്തെ നിഷേധിക്കുവാൻ തുടങ്ങി. കാര്യമായ വിദ്യാഭ്യാസവും തനിക്കുണ്ടായിരുന്നില്ല. ബൈബിൾ സൊസൈറ്റി ആദ്ദേഹത്തെ ഒരു പാസ്റ്ററായി അവരോധിച്ചു. 1884 ൽ Zion Watchtower ഉം tract society ഉം ആരംഭിച്ചു. Pennsylvania ലുള്ള Pittsburgh ലാണ് ആരംഭം. ഇപ്പോളത് New York ൽ Brooklyn ആസ്ഥാനമായുള്ള Watchtower Bible and Tract Society ആയിട്ട് അറിയപ്പെടുന്നു. അവർ ക്രിസ്ത്യൻസ് എല്ലാം ചേർന്ന് ഉണ്ടാക്കുന്ന ട്രാക്റ്റുകളെക്കാൾ അധികം ട്രാക്റ്റ് ഓരോ വർഷവും ഉണ്ടാക്കുന്നു. മാത്രവുമല്ല്ല, എല്ലാ കൾട്ട് പ്രസ്ഥാനങ്ങളേയും പോലെ, ഇവാഞ്ചലിസത്തിൽ പ്രത്യേക ട്രെയിനിംഗ് ലഭിച്ച വലിയ ഒരു ശക്തി അവർക്കുണ്ട് എന്നതാണ്.
2. അവരുടെ പ്രധാന തെറ്റായ ഉപദേശങ്ങൾ (Their main false teachings)
വചാനാധിഷ്ഠിത ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഇവർ പല മേഖലകളിലും വ്യതിചലിച്ചിരിക്കുന്നു. അവരുടെ പ്രധാന തെറ്റായ ഉപദേശങ്ങൾ
1. They deny Trinity. യഹോവ എന്ന ഏകദൈവം മാത്രമെ ഉള്ളു എന്ന് അവർ വിശ്വസിക്കുന്നു. യേശു ആർക് ഏഞ്ചൽ ആയ മിഖായേൽ ഉം ദൈവത്തിന്റെ ആദ്യ സൃഷ്ടിയുമെന്ന് അവർ വിശ്വസിക്കുന്നു. മിഖായേലാണ് ജഡമെടുത്തത്. പുനരുത്ഥാനശേഷം മിഖായേൽ ആർക്കേഞ്ചലായി സ്വർഗ്ഗത്തിലേക്ക് പോയി. Holy Spirit നെ കേവലം ശക്തിയായി (Electricity or fire) മാത്രമെ കാണുന്നുള്ളൂ, ദൈവമായി കാണുന്നില്ല.
2. യേശു പുനരുത്ഥാന ശരീരമില്ലാതെ ആത്മാവായിട്ടാണ് ഉയർത്തെഴുനേറ്റത് എന്ന് അവർ വിശ്വസിക്കുന്നു. ആത്മാവായി ഉയർത്തെഴുനേറ്റിട്ട്, വ്യത്യസ്ഥങ്ങളായ ശരീരങ്ങൾ സ്വീകരിച്ച് പലർക്കും പ്രത്യക്ഷമായി എന്ന് വിശ്വസിക്കുന്നു.
3. നരകം നിലനിൽക്കുന്നില്ല, അതുകൊണ്ട് നിത്യശിക്ഷ ഇല്ല എന്ന് അവർ വിശ്വസിക്കുന്നു. മരണശെഷം Total annihilation സമ്പൂഋണ്ണ നാശമാണ് ഉള്ളത്. 144000 വരുന്ന elite ruling class നു മാത്രമെ സ്വർഗ്ഗത്തിൽ പ്രവേശനമുള്ളു. വിശ്വസ്ഥരായ യഹോവയുടെ സാക്ഷികൾ മരണശേഷം സുബോധമില്ലാതെ മില്ലേനിയത്തിൽ പുനരുത്ഥാനം വരെ തുടരുന്നു. സാക്ഷികളുടെ പ്രസ്ഥാനത്തിൽ അംഗങ്ങളല്ലാത്തവർ മരണശേഷം നശിച്ചു പോകുന്നു.
4. യഹോവാ സാക്ഷികൾ works-oriented salvation ൽ വിശ്വസിക്കുന്നു. രക്ഷ യേശുക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധത്തിലല്ല, മറിച്ച്, ഓർഗ്ഗനൈസെഷനിൽ അംഗമാകുന്നതിന്റെ (പേരുണ്ടാകുന്നതിന്റെ) വെളിച്ചത്തിലാണ്. ഒരുവൻ സൊസൈറ്റിയെ സേവിക്കണം, അതിലുള്ള അവന്റെ വിശ്വസ്തതയും തികഞ്ഞ അനുസരണവുമാണ് രക്ഷയുടെ അടിസ്ഥാനം.
5. യേശു ക്രിസ്തു 1914 ൽ അദൃശ്യനായി മടങ്ങി വന്ന് തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചു. അർമ്മഗദ്ദോൻ യുദ്ധത്തിൽ ദൈവം എല്ലാ തിന്മയേയും നശിപ്പിക്കയും, ലോകത്തുള്ള എല്ലാ ഗവണ്മെന്റുകളേയും ഇല്ലാതാക്കുകയും, ഒരു പുതിയ പറുദീസ ഭൂമിയിൽ സ്ഥാപിക്കുകയും ചെയ്യും. അപ്പോൾ ജീവനോടെ ഇരിക്കുന്ന യഹോവയുടെ സാക്ഷികളും ഉയർത്തെഴുനേറ്റ സാക്ഷികളും പറുദീസ അവകാശമാക്കും. 144000 വരുന്ന എലൈറ്റ് ക്ലാസ് യേശുവിനോടുകൂടെ വാഴും (റൂൾ/ഭരിക്കും). ഈ സമയത്ത് അവിശ്വാസികളായ ചിലർ ഒഴികെ, എല്ലാവരും ഉയർത്തെഴുനേൽക്കയും, മില്ലേനിയത്തിൽ യഹോവ സാക്ഷികളുടെ കീഴെ ഇരുന്നു പഠിക്കും. അർമ്മഗദ്ദോൻ യുദ്ധത്തെ അതിജീവിച്ച അവിശ്വാസികളും അവരോടുകൂടെ പഠിക്കും. 1000 വർഷത്തിനു ശേഷം, അവരുടെ വിശ്വാസം പരീക്ഷിക്കപ്പെടും. എങ്ങനെ എന്നാൽ, ദൈവം സാത്താനെ അഗാഥത്തിൽ നിന്നു തുറന്നു വിടും. ആ സമയത്ത്, എല്ലാ അവിശ്വാസികളും സാത്താനെ തെരഞ്ഞെടുക്കുമൊ, യഹോവയെ തെരഞ്ഞെടുക്കുമൊ എന്നു പരിശോധിക്കും. യഹോവയെ നിരസിക്കുന്നവർ എന്നേക്കുമായി നശിച്ചു പോകും.
ഇതാണ് ഇവരുടെ പ്രധാന ഉപദേശങ്ങൾ. ബൈബിൾ ഉപദേശത്തിൽ നിന്നും തികച്ചും വ്യതിചലിച്ചുകൊണ്ടൂള്ള ഉപദേശമാണിത്.
3. ഇവരെ എങ്ങനെ സുവിശേഷീകരിക്കാം? (How can we evangelize them?)
ഇവരെ സുവിശേഷീകരിക്കാനുള്ള ഫലവത്തായ മാർഗ്ഗത്തിൽ ഒന്ന്, അവരുടെ പ്രസ്ഥാനത്തിലുള്ള (സൊസൈറ്റി) വിശ്വാസം നശിപ്പിക്കുക എന്നതാണ്.
ഒന്നാമാതായി, നാം ഓർക്കേണ്ടത്, അവർക്ക് രക്ഷ ഓർഗ്ഗനൈസേഷനിൽ മാത്രമെ കണ്ടെത്താൻ കഴിയു എന്നുള്ളതാണ്. Salvation is found only in organization.
Watchtower society ആണ് ദൈവത്തിന്റെ വക്താവ്. അതെല്ലെങ്കിൽ സൊസൈറ്റി എന്തു പറയുന്നൊ അതാണ് വേദവാക്യം. അതുകൊണ്ട് ഓർഗ്ഗനൈസെഷന്റെ ഗൗരവമായ തെറ്റുകളെ അവർക്കു ബോദ്ധ്യം വരുത്തിയാൽ, അവർക്ക് അവരുടെ ഓർഗ്ഗനൈസെഷനെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ഉടലെടുക്കും. അങ്ങനെ ചോദ്യങ്ങളും സംശയങ്ങളും അവരിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഏതെങ്കിലും കാലത്ത് അവരതിൽ നിന്നു പുറത്തുവരാനും ദൈവഹിതമായാൽ രക്ഷിക്കപ്പെടാനും ഇടയായി തീരും.
സൊസൈറ്റിയുടെ തെറ്റായ പ്രവചനങ്ങളെ ചൂണ്ടിക്കാണിക്കുവാൻ കഴിഞ്ഞാൽ അവരിൽ തങ്ങളുടെ പ്രസ്ഥാനത്തെ ക്കുറിച്ച് സംശയങ്ങൾ ഉളവാക്കാൻ കഴിയും, കാരണം അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള ശരിയായ പരിജ്ഞാനം അവർക്കാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇതു ഫലവത്തായ മാർഗ്ഗമാണെന്നാണ് Patrick Zukaran എന്ന ദൈവദാസന്റെ അഭിപ്രായം. Prophesy യുടെ കാര്യത്തിൽ അവർ അനേകം തെറ്റായ പ്രവചനങ്ങൾ നടത്തിയതിന്റെ രേഖകൾ ലഭ്യമാണ്. അത് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ വലിയ ഫലം ഉളവാക്കാൻ സാധിക്കും. യഹോവസാക്ഷികളുടെ അടുക്കൾ നമ്മൾ പൊവുകയൊ അവർ നമ്മുടെ അടുക്കൾ വരുകയൊ ചെയ്താൽ നിങ്ങൾ ദൈവത്തിന്റെ പ്രവാചകന്മാരാണോ എന്നു ചോദിക്കുക. ഞങ്ങൾ ആണ് എന്ന് ചിലർ പറയും.
മറ്റുചിലർ, ഒരർത്ഥത്തിൽ ഞങ്ങൾ പ്രവാചകനാണ് എന്ന് പറയും. We are prophets in a sense. എന്നാൽ ബൈബിളിൽ ഒന്നുകിൽ ശരിയായ പ്രവാചകൻ, അല്ലെങ്കിൽ തെറ്റായ പ്രവാചകൻ. അല്ലാതെ, ഒരർത്ഥത്തിൽ പ്രവാചകൻ എന്നൊന്നില്ല.
ചിലർ ഞങ്ങൾ പ്രവാചകന്മാരല്ല എന്നു പറയും. അവരോടു നമുക്കു പറയാനുള്ളത് 1972 April 1 ലെ watch tower article ലെ 297-നാം പേജിൽ ഇവരെല്ലാം പ്രവാചകന്മാരാണ് എന്ന് അവകാശപ്പെടുന്നു.
രണ്ടാമതായി, ആവർത്തനം 18:20-22 വാക്യങ്ങൾ ഉപയോഗിച്ച് ഒരു ശരിയായ പ്രവാചകനാരാണ്, തെറ്റായ പ്രവാചകനാരാണ് എന്നു ചൂണ്ടിക്കാണിക്കുക.
“20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. 21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു."
ഒരു ശരിയായ പ്രവാചകൻ, യഹോവയുടെ നാമത്തിൽ, ഭാവികാര്യങ്ങളെ പ്രവചിക്കയും, അതു സംഭവിക്കയും ചെയ്യും.
ഒരു കള്ളപ്രവാചകൻ, യഹോവയുടെ നാമത്തിൽ, ഭാവികാര്യങ്ങളെ പ്രവചിക്കയും, അതു സംഭവിക്കാതിരിക്കയും ചെയ്യും. ഇത് അവർക്കു മനസ്സിലാകുന്നുണ്ടോ എന്നുറപ്പാക്കുക. കാരണം ഇത് ഒരു നിർണ്ണായക സ്റ്റെപ്പാണ്.
മൂന്ന്, വ്യാജപ്രവാചകന്റെ സ്വഭാവത്തോട് യോജിച്ചുപോകുന്ന ഒരു പ്രസ്ഥാനമുണ്ടോ എന്നു ചോദിക്കുക.
1889 വാച്ച് ടവർ പ്രസിദ്ധീകരണത്തിൽ വന്നത് “The time is at hand” page 101 states, The battle of the great day of God Almighty (Rev 16:14) which will end in A.D 1914, with complete overthrow of earth’s present ruler ship, is already commenced. 1914 ലെ ഈ പ്രവചനം, ഇതുവരെ നിവൃത്തിയായിട്ടില്ലല്ലൊ?
പിന്നീട് 1925 ക്രിസ്തു വരുമെന്ന് പറഞ്ഞു. The 1918 issue of, “Millions Now Living Will Never Die” page 89 states, “Therefore we may confidently expect that 1925 will mark the return of Abraham, Isaac, Jacob, and the faithful prophets of old, particularly those named by the apostle in Hebrews 11 to the condition of human perfecton” ഇത് മറ്റൊരു തെറ്റായ പ്രവചനമാണ്.
മൂന്നാമത്തേത് 1975 ൽ കർത്താവ് വരും എന്നതായിരുന്നു. The August 15, 1968 issue of ‘Why Are You looking Forward to 1975? Page 494. അതും പൊളിഞ്ഞു. നിങ്ങൾ ഈ പ്രവചങ്ങൾ ഒക്കെ ഒന്നു പരിശോധിച്ചു നോക്കണം.
മറ്റൊരു പ്രവചനം You Can Live Forever in Paradise on Earth, Here they state, “some of the Generation living in 1914 will see the end of the system of things and survive it.” Most of the 1914 generation are dead, and the few remaining are very old. In just a few years, the watch tower will again have another false prophesy. അവർ നാം പറയുന്നത് വിശ്വസിക്കുന്നില്ലെങ്കിൽ, അവരുടെ ലൈബ്രറിയിലെ മാസികൾ പരിശോധിച്ചു നോക്കാൻ നമുക്കു ആവശ്യപ്പെടാം. ഇതു നന്നായി അവതരിപ്പാൻ നമുക്കു സാധിച്ചാൽ, അവരുടെ പ്രസ്ഥാനം watch tower society വ്യാജപ്രവചനം നടത്തുന്നു എന്ന് സ്ഥാപിക്കാനൊ അവരുടെ പ്രസ്ഥാനത്തിൽ സംശയം ജനിപ്പിക്കാനൊ നമുക്ക് സാധിക്കും.
ദൈവത്തിന്റെ നാമം
ദൈവത്തിന്റെ യഥാർത്ഥ പേര് യഹോവ എന്നാണ് അവർ അവകാശപ്പെടുന്നത്. ദൈവം എന്നത് ഒരു Title മാത്രമാണ്. ഒരുവൻ ദൈവത്തിന്റെ യഥാർത്ഥ പേർ വിളിച്ചപേക്ഷിച്ചാലെ രക്ഷിക്കപ്പെടു എന്നവർ പറയുന്നു.
യഹോവ എന്നാണോ ദൈവത്തിന്റെ യഥാർത്ഥ പേര് എന്ന് നമുക്കു പരിശോധിക്കാം. ദൈവം അതല്ലെങ്കിൽ YAHWEH എന്നതിന്റെ ഒരു തെറ്റായ ഉച്ചാരണമാണ് യഹോവ എന്നത്. യഥാർത്ഥ പേര് സ്വരാക്ഷരങ്ങൾ മാത്രമുള്ള ഒരു construction -പദഘടനാരീതിയാണ്. ഈ സ്വരാക്ഷരങ്ങളുടെ construction ഉം സന്ദർഭവും, ഒക്കെ വച്ച് ഏതൊക്കെ “വവ്വൽസ്” ആണ് ഉപയോഗിക്കേണ്ടത് എന്ന് ശാസ്ത്രമാർക്ക് അറിയാമായിരുന്നു. (BC) 5-ാം നൂറ്റാണ്ടുവരെ സ്വരാക്ഷരങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. Masoretic text ലാണ് വവ്വൽസ് ചേർത്ത് എഴുതാൻ തുടങ്ങിയത്.
The name of God in the Old Testament spelled YHWH, was considered holy, and was not to be read aloud. Instead, when the Hebrews came upon YHWH, they would say ADONAY, which means "Lord." In order to indicate this substitution, the Massoretes placed the vowels of ADONAY or the English equivalent of e, o, and a underneath the consonants of YeHoWaH . Later some Christian translators mistakenly combined the vowels of ADONAY with the consonants of YHWH producing the word "Jehovah." Now the term is recognized to be a late hybrid form never used by the Jews. That's the origin of the word "Jehovah." Let's now look at what other scholars say about the name "Jehovah."
പഴയനിയമത്തിൽ ദൈവത്തിന്റെ പേരായി YHWH എന്ന സ്വരാക്ഷരങ്ങളാണ് കാണുവാൻ കഴിയുക. ഈ വാക്കിനെ അവർ വളരെ വിശുദ്ധിയോടെയാണ് വീക്ഷിച്ചിരുന്നത്. അതുകൊണ്ട് അവർ അതു ഉച്ഛരിക്കുവാൻ ഭയപ്പെട്ടിരിന്നു. അതുകൊണ്ട് ഈ വാക്ക് കാണുമ്പോൾ അവർ ADONAY എന്നു വായിക്കും. അതിന്റെ അർത്ഥം കർത്താവ് എന്നാണ് "Lord." ഈ പകരവാക്കിനെ സൂചിപ്പിക്കുവാൻ Massoretes, ADONAY ഏഡോണൈ എന്ന വാക്കിലെ e,o,a എന്ന വൗവ്വൽസ് YHWH എന്ന അക്ഷരങ്ങൾക്കു കീഴെ എഴുതാൻ YeHoWaH തുടങ്ങി. പിന്നീടു വന്ന പകർത്തിയെഴുത്തുകാർ ഈ സ്വരാക്ഷരങ്ങളും വവ്വൽസും ചേർന്ന വാക്ക് ഒന്നിച്ചു ചേർത്ത് YeHoWaH തെറ്റായി എഴുതിയതാണ്. ഇപ്പോൾ ഈ വാക്ക് പിന്നീടുണ്ടായ ഒരു hybrid form ആണെന്നും യെഹൂദന്മാർ അതുപയോഗിക്കുന്നില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് യഹോവ എന്ന വാക്കിന്റെ ഉറവിടം. നമുക്കിപ്പോൾ പണ്ഡീതന്മാർ യെഹോവ എന്ന വാക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം: ചില ഡിക്ഷണറികൾ ഈ വാക്കിനു നൽകിയിരിക്കുന്ന ചില വിശദീകരണങ്ങൾ ഞാൻ വായിച്ചു കേൾപ്പിക്കാം.
Webster's Collegiate Dictionary: "Jehovah" -- False reading of the Hebrew YAHWEH.(8)
Encyclopedia Americana: "Jehovah" -- erroneous form of the name of the God of Israel.(9)
Encyclopedia Britannica: The Masoretes who from the 6th to the 10th century worked to reproduce the original text of the Hebrew Bible replaced the vowels of the name YHWH with the vowel signs of Adonai or Elohim. Thus the artificial name Jehovah came into being.(10)
The Jewish Encyclopedia: "Jehovah" -- a mispronunciation of the Hebrew YHWH the name of God. This pronunciation is grammatically impossible.(11)
The New Jewish Encyclopedia: It is clear that the word Jehovah is an artificial composite.(12
According to the Encyclopedia Judaica, p. 680, vol. 7, "the true pronunciation of the tetragrammaton YHWH was never lost. The name was pronounced Yahweh. It was regularly pronounced this way at least until 586 B.C., as is clear from the Lachish Letters written shortly before this date."
അതുകൊണ്ട്, യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചാലെ ഒരുവൻ രക്ഷിക്കപ്പെടു എന്നത് തെറ്റാണ്. When Witnesses appear at your door explain to them the name "Jehovah" and read what the scholars say about Jehovah. Also remember, God uses many names for Himself such as, King of Kings, the Lion of Judah, the Alpha and the Omega, and others. When JWs realize what the authoritative sources have to say, especially the encyclopedia references, they will begin to realize the need to take a serious look at this error in the organization.
യേശുവിന്റെ ശരീരത്തോടെയുള്ള പുനരുത്ഥാനം
യഹോവ യേശുക്രിസ്തുവിന്റെ ശരീരത്തെ ഇല്ലായ്മ ചെയ്തു എന്നാണ് അവർ വിശ്വസിക്കുന്നത്. അവരുടെ വിശ്വാസപ്രകാരം യേശു ആത്മാവായി ഉയർത്തെഴുനേറ്റിട്ട്, ദൂതന്മാർ ശരീരം സ്വീകരിച്ചു പ്രത്യക്ഷപ്പെട്ടതുപോലെ വിവിധ ശരീരങ്ങൾ സ്വീകരിച്ച് പ്രത്യക്ഷപ്പെട്ടു എന്നാണ്. അവനൊരു പുനരുത്ഥാന ശരീരം ഉണ്ടായിരുന്നില്ല, ശരീരം ഉണ്ടെന്ന് തോന്നിയതാണ് എന്നാണ്, അവൻ ആത്മാവായി സ്വർഗ്ഗത്തിലേക്ക് പോയി, മിഖായേൽ എന്ന ആർക്കേഞ്ചൽ ആയി അവിടെ സ്വർഗ്ഗത്തിൽ ഇരിക്കുന്നു.
ഇതിനെ നമുക്ക് എങ്ങനെ തെറ്റാണെന്ന് തെളിയിക്കാൻ കഴിയും.
ലൂക്ക് 24:36-43 "36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.) 37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. 38 അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? 39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു. 40 (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.) 41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു. 42 അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു. 43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു;”
വാക്യം 39 : ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു." മാത്രവുമല്ല, അവൻ അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു
യോഹന്നാൻ 20:24-27 “24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു. 26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. 27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു;”
വേറൊരു ശരീരമാണെങ്കിൽ ആണിപ്പഴുതുള്ള ശരീരം കാണില്ലല്ലൊ?
യേശു തന്റെ പുരുത്ഥാനത്തെക്കുറിച്ചു മുങ്കൂട്ടി പറയുന്ന വേദഭാഗം നോക്കുക. യോഹ 2:19-21
“19 യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. 20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. 21 അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.;”
അപ്പോ. പ്രവ. 2:26-27 “26അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.” 27 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല;"
ഇതിനു പകരം യഹോവ സാക്ഷികൾ 1 പത്രോസ് 3:18 നമ്മേ ചൂണ്ടിക്കാണച്ചിട്ട് പറയും യേശൂ ആത്മാവാണ് ഇതു തെളിവല്ലേ എന്ന് : “18 ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു."
ഈ വാക്യം പറയുന്നത് Jesus was raised in the Spirit and by the Spirit of God who gives life.
റൊമർ 8:11 ദൈവത്തിന്റെ പരിശുദ്ധാത്മാവ് യേശുവിന്റെ പുനരുത്ഥാനത്തിൽ പങ്കാളിയായിട്ടുണ്ട് എന്നാണ് . “11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ഒരു Trinitarian resurrection ആണ്. Jesus was not as a spirit but by the power of the Holy Spirit.
അവരുടെ അടുത്ത വാദഗതി 1 cor 15:50 പ്രകാരം “50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു." യേശു സ്വർഗ്ഗത്തിൽ ആയതുകൊണ്ട് അവൻ ആത്മാവാണ്. ശരിയാണ് മാംസരക്തങ്ങൾക്ക്, ഭൗതിക ശരീരത്തിനു സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കഴിയുകയില്ല, എന്നാൽ തേജസ്ക്കരിക്കപ്പെട്ട ശരീരമാണ് ക്രിസ്തുവിനുണ്ടായിരുന്നത് (ലൂകെ 24:39).
1 കൊരി 15:39-40 “39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. 40 സ്വർഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.” യേശൂവിന്റെ തേജസ്ക്കരിക്കപ്പെട്ട ശരീരത്തിനു ഭൗമികതലത്തിലും സ്വർഗ്ഗീയ തലത്തിലും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു. ചില വാക്യങ്ങൾ കാണിക്കുന്നത് യേശു സ്വർഗ്ഗത്തിൽ ശരീരത്തോടുകുടെ കാണപ്പെടുന്നു എന്നാണ്. കൊളോ 2:9 “9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു." for in him dwelleth all the fullness of the Godhead bodily, Dwells in the Greek is Katoikei, and is in the present tense. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശു സ്വർഗ്ഗത്തിൽ തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ ഇരിക്കുന്നു.
1 തിമോത്തി 2:5 “5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:" (1Ti 2:5 For there is one God and one mediator between God and men, the man Christ Jesus,). The verb “is” is a present tense verb also. യേശു ഒരു മനുഷ്യനാണെങ്കിൽ എങ്ങനെയാണ് ആർക്കേഞ്ചൽ ആകാൻ കഴിയുക.

*******