top of page

Translation Series_02

P M Mathew
JUN 23, 2007

Found God's Will.
ദൈവഹിതം കണ്ടെത്തി.

Image-empty-state.png

ദൈവഹിതം എന്താണെന്ന് അറിഞ്ഞു അതു നിവൃത്തിക്കുവാൻ ആഗ്രഹിക്കുന്നവർ അനവദിയാണ്. എന്നാൽ എങ്ങനെയാണ് ദൈവഹിതം കണ്ടെത്തുവാൻ കഴിയുക എന്നതിനെ സംബന്ധിച്ചു പലർക്കും അറിഞ്ഞുകുട. എന്നാൽ ദൈവത്തിന്റെ വചനമായ ബൈബിളിൽ അതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശം നമുക്കു കാണുവാൻ കഴിയും ! അതിനുള്ള ഒരു മാർഗ്ഗമാണ് ജോൺ മക് ആരതർ ജൂനിയർ ഈ ചെറിയ പുസ്തകത്തിലൂടെ വിവരിക്കുന്നത്. അതു വായിച്ച് ദൈവഹിത പ്രകാരം ജീവിക്കുന്നതിനും ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിക്കുന്നതിനും ഈ പുസ്തകം നിങ്ങളെ സഹായിക്കുമെന്ന് എനിക്കു ഉറപ്പുണ്ട്. വായന തുടരുക...

Translation Series_01

P M Mathew
OCT 20, 2016

Bible Study Methods
ബൈബിൾ പഠനരീതികളും വ്യാഖ്യാനനിയമങ്ങളും

Image-empty-state.png

ബൈബിൾ വായിക്കണമെന്നും പഠിക്കണമെന്നും അനേകർക്കും ആഗ്രഹവും താത്പ്പര്യവുമുണ്ട്. എന്നാൽ അതെങ്ങനെയാണ് സാദ്ധ്യമാക്കേണ്ടത് എന്ന് പലർക്കും അറിയില്ല. എങ്ങനെ ക്രമാനുഗതമായി ദൈവവചനം പഠിക്കുവാൻ സാധിക്കും എന്ന് വിശദമാക്കുന്ന ഒരു പഠനസഹായിയാണ് "ബൈബിൾ പഠനരീതികളും വ്യാഖ്യാന നിയമങ്ങളും" എന്ന ഈ ചെറിയ പുസ്തകം. ഇത് രചിച്ചത് അമേരിക്കയിലെ അറ്റ്ലാന്റ പട്ടണത്തിലെ ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററായ ഡെന്നിസ് ജെ മൊക് എന്ന ദൈവദാസനാണ്. ഇതു പരിഭാഷ ചെയ്യുവാനുള്ള കൃപ ദൈവം അടിയനും നൽകി. അതു നിങ്ങളുടെ പ്രയോജനത്തിനും അനുഗ്രഹത്തിനുമായി പങ്കുവെക്കുന്നു.

Books in PDF form

Translation P M Mathew
MAR. 23, 2023

How to become a Godly woman
ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു സ്ത്രീയായിത്തീരുന്നതെങ്ങനെ?

Image-empty-state.png

ദൈവം സ്ത്രീയെ സൃഷ്ടിച്ചത് വിശുദ്ധയും നിർമ്മലയും നീതിബോധമുള്ളവളുമായിട്ടാണ്. ആ അവസ്ഥയിൽ അവൾ നിലനിന്നിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായി തീരുമായിരുന്നു. എന്നാൽ അവളെ സൃഷ്ടിച്ച ആ അവസ്ഥയിൽ അവൾക്കു അധികനാൾ തുടരുവാൻ സാധിച്ചില്ല. അവൾ ദൈവത്തിലും തനിക്കു ദൈവം നൽകിയ നന്മയിലും സംതൃപ്തി കണ്ടെത്താതെ അധിനേക്കാൾ മെച്ചമായതിനെ കാംക്ഷിച്ചു. അതിനാൽ അവൾ സാത്താന്റെ പ്രലോഭനത്തിൽ അകപ്പെടുകയും ദൈവം നന്മയാണെന്ന് പറഞ്ഞത് വിശ്വസിക്കാതെ സാത്താൻ പറഞ്ഞ നുണ വിശ്വസിക്കയും അതിന്റെ ഫലമായി ദൈവത്തെ അവിശ്വസിച്ചുകൊണ്ട് പാപം ചെയ്യുകയും ചെയ്തു. മനുഷ്യർക്കു നഷ്ടപ്പെട്ടുപോയ പറുദീസയുടെ അനുഭവം തിരികെ കൊണ്ടുവരുവാൻ മനുഷ്യർക്കു സാധിക്കും. അതിൽ ഒരു നിർണ്ണായക പങ്ക് ദൈവം സ്ത്രീകൾക്കു നൽകിയിരിക്കുന്നു. അതെങ്ങനെ യാഥാർത്ഥ്യമാക്കി തീർക്കുവാൻ സാധിക്കും എന്ന് അറിവാൻ നിങ്ങളുടെ വായന തുടരുക…

© 2020 by P M Mathew, Cochin

bottom of page