
നിത്യജീവൻ

കൊലൊസ്സ്യലേഖന പരമ്പര-05
P M Mathew
APR 12, 2018
Live a gospel-centric life
സുവിശേഷ കേന്ദ്രീകൃ ത ജീവിതം നയിക്കുക
Colossians 2:14-15
ക്രിസ്തുവിലേക്ക് വരുന്നതിനുമുമ്പ്, ദൈവത്തിൽ നിന്ന് നമ്മെ അകറ്റിനിർത്തിയ മൂന്ന് പ്രധാന പ്രശ്നങ്ങൾ നമുക്ക് ഉണ്ടായിരുന്നു: നമ്മുടെ പാപസ്വഭാവം, നിയമം, സാത്താൻ. നമ്മുടെ പാപപ്രകൃതി നമ്മെ പാപത്തിനായുള്ള ആഗ്രഹം ജനിപ്പിക്കുകയും ദൈവത്തെക്കാൾ പാപത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. നിയമം അഥവാ ന്യായപ്രമാണം നമ്മുടെ പാപത്തെപ്രതി നമ്മിൽ കുറ്റബോധം ജനിപ്പിക്കയും ശിക്ഷാവിധിക്ക് യോഗ്യനാണെന്ന് കാണിക്കുകയും ചെയ്യുന്നു. സാത്താൻ നമ്മേ പാപം ചെയ്യാൻ പ്രലോഭിക്കുകയും പാപം ചെയ്തുകഴിയുമ്പോൾ ദൈവസന്നിധിയിൽ നമ്മേ കുറ്റം ആരോപിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ പ്രത്യേകത അതു ലംഘിക്കുന്നതിനുള്ള പ്രവണത നമ്മിലുളവാക്കുന്നു എന്നതാണ് . അങ്ങനെ നാം നമ്മുടെ പാപപ്രകൃതിയുടെയും നിയമത്തിന്റെ ശക്തിയുടെയും സാത്താന്റെ ശക്തിയുടെയും കീഴിലായിരുന്നു. അതിൽ നിന്നൊരു വിടുതൽ നമുക്ക് ആവശ്യമായിരുന്നു.
ദൈവത്തിന്റെ കാരുണ്യത്താൽ, നമ്മുടെ പാപപ്രകൃതിയേയും നിയമത്തിന്റെയോ സാത്താന്റെയോ ശക്തിയെക്കാൾ വലിയൊരു ശക്തി ക്രിസ്തുവിൽ നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ആ വലിയ ശക്തി സുവിശേഷത്തിന്റെ ശക്തിയാണ്. ഈ ശക്തിയെക്കുറിച്ചും ആ ശക്തിയാൽ ക്രിസ്തീയജീവിതം എങ്ങനെ സാദ്ധ്യമാകും എന്ന കാര്യമാണ് നാമിന്ന് ചിന്തിക്കുവാൻ പോകുന്നത്.
കൊലൊസ്സ്യർ 2:11-15
“11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. 12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. 13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; 14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.”
ക്രിസ്തുവിൽ നാം പരിപൂർണ്ണരായതു കൊണ്ട് നാം ക്രിസ്തുവിൽ എങ്ങനെ നടക്കണം എന്ന കാര്യമാണ് ചില ആഴ്ചകളായി നാം ചിന്തിച്ചുകൊണ്ടിരുന്നത്. അതിനു ആധാരമായിരിക്കുന്ന ക്രിസ്തുവിന്റെ പ്രവൃത്തിയെക്കുറിച്ച് അതല്ലെങ്കിൽ ദൈവം ക്രിസ്തുവിൽ ചെയ്ത വൻകാര്യത്തെക്കുറിച്ചാണ് 11-15 വരെ വാക്യങ്ങളിൽ പറയുന്നത്.
നാം “മരിച്ചവർ” ആയിരുന്നു
ദൈവം ക്രിസ്തുവിൽ നമ്മേ ഉയർപ്പിക്കുന്നതിനു മുന്നമേ നമ്മുടെ അവസ്ഥ എങ്ങനെ ആയിരുന്നു എന്നാണ് 13-ാം വാക്യം നമ്മോട് പറയുന്നത്. നാം അതിക്രമങ്ങളിലും ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവർ ആയിരുന്നു. “മരിച്ചവർ” എന്നാൽ ദൈവത്തിൽ നിന്ന് അകന്നവർ എന്നാണ്. യഹോവാസാക്ഷികൾ പറയുന്നതുപോലെ മരണം total annihilation അല്ല. ദൈവത്തിൽ നിന്നുള്ള വേർപാടാണ് അത്. അവർക്ക് ഭൗതിക ജീവൻ ഉണ്ടെങ്കിലും ആത്മീക ജീവൻ ഇല്ല. ആത്മീയജീവനിൽ നിന്ന് അകന്നവർ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിസ്തുവിനെ കുടാതെ നാം മരിച്ചവർ ആണ്.
മരണത്തിനുള്ള രണ്ടു കാരണങ്ങൾ “അതിക്രമങ്ങളും,” “ജഡത്തിന്റെ അഗ്രചർമ്മവും” ആണ്. അതിക്രമങ്ങൾ എന്നാൽ നാം ചെയ്ത പാപങ്ങൾ (both Omission and commission). നാം ചെയ്യരുത് ന്യായപ്രമാണം അനുശാസിക്കുന്നത് ചെയ്യുന്നതും ചെയ്യണം എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നതുമാണ് omission and commission എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. നാം ജഡത്തിന്റെ അഗ്രചർമ്മം എന്നാൽ ആദാമിൽ നിന്നു നമുക്കു ലഭിച്ച പാപപ്രകൃതി.
ആദാം പാപം ചെയ്തപ്പോൾ ആദാമിന്റെ പാപം ദൈവം സകല മനുഷ്യരിലും കണക്കിട്ടു. നാം പാപം ചെയ്യുന്നതുമൂലമല്ല നാം പാപിയായി തീർന്നത്, നാം പാപിയായി ജനിച്ചതുകൊണ്ടാണ് നാം പാപം ചെയ്യുന്നത്. ഈ നിലയിൽ നമ്മുടെ ‘പാപത്താലും പാപപ്രകൃതിയാലും’ നാം മരിച്ചവർ ആയിരുന്നു. എന്നിരുന്നാലും, ദൈവം ക്രിസ്തുവിൽ ജീവനുള്ളവരും ആത്മീയ പരിഛേദന ഏറ്റവരുമാക്കി തീർത്തു. (cf eph 2:1-6).
യേശുക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയർപ്പിച്ച അതേ ശക്തിയാണ്/power/energeias (1:29) ക്രിസ്തുവിൽ വിശ്വസിക്കുന്ന പാപികളെ ആത്മീയജീവനിലേക്ക് ഉയർത്തെഴുനേൽപ്പിക്കുന്നത്. ഇനി, നമ്മേ ആത്മീയജീവനിലേക്ക് ഉയർത്തെഴുനേൽപ്പിക്കുന്നതിനുവേണ്ടി ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിച്ചു തന്നു. അതിൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തും ചട്ടങ്ങളും ക്രൂശിൽ തറച്ചു നീക്കിക്കളഞ്ഞു. അതായത്, ദൈവം പാപങ്ങളെ ക്ഷമിച്ചു തന്നതിന്റെ രീതിയെ/manner ക്കുറിച്ചാണ് “അതിൽ” എന്ന വാക്കുകൊണ്ട് അർത്ഥമാക്കിയത്. നമുക്കു വിരോധവുംപ്രതികൂലവുമായിരുന്ന കയ്യെഴുത്തും ചട്ടങ്ങളും ക്രൂശിൽ തറച്ചു നീക്കി ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചുതന്നു. അതിലുപരിയായി, ദൈവം വാഴ്ചകളേയും അധികാരവർഗ്ഗങ്ങളേയും ആയുധം അടിയറവെപ്പിച്ചു കീഴടക്കി, അവരെ പരസ്യമായ കൂത്തു കാഴ്ചയാക്കി, അവരുടെ മേൽ ജയോത്സവം കൊണ്ടാടി. ഈ കാര്യമാണ് 14-15 വാക്യത്തിൽ നമ്മോടു പറയുന്നത്.
1. കയ്യെഴുത്തും ചട്ടങ്ങളും
14-ാം വാക്യം വ്യാഖ്യാനിക്കുവാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഒരു വാക്യമാണ്. “അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;” ഇംഗ്ലീഷിൽ കുറച്ചുകൂടെ എളുപ്പമാണ് എന്ന് എനിക്കു തോന്നുന്നു: “by cancelling the record of debt that stood against us with its legal demands. This he set aside, nailing it to the cross.”
ഇതിനെ കുറിച്ച് വ്യത്യസ്ഥങ്ങളായ പല വ്യാഖ്യാനങ്ങളും നൽകപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ശരിയായ ഒരു വ്യാഖ്യാനം അതിൽ നിന്നു തെരഞ്ഞെടുക്കുക എന്നതുതന്നെ വളരെ ശ്രമകരമായ ഒരു ജോലിയാണ്. ഞാൻ വളരെ ലളിതവും എന്നാൽ പരമ്പരാഗതവുമായ ഒരു വ്യാഖ്യാനം നൽകുവാനാണ് ആഗ്രഹിക്കുന്നത്.
13-ാംവാക്യത്തിലെ ചിന്ത 14 ലും പൗലോസ് തുടരുകയാണ്. 13-ാം വാക്യത്തിന്റെ അവസാനം നാം കാണുന്നത് “God made alive together with him, having forgiven us all our trespasses, എന്നാണ്. അവിടെ അത് ഫുൾസ്റ്റോപ്പിൽ അവസാനിക്കുകയല്ല, കോമയിൽ 14-ാംവാക്യം തുടരുകയാണ്. അതുകൊണ്ട് 14-ാം വാക്യം എങ്ങനെയാണ് കൊലോസ്യയിലെ വിശ്വാസികളുടെ പാപങ്ങളെ ക്ഷമിച്ച് തന്നത് എന്ന് വിശദീകരിക്കുകയാണ്. കൊലോസ്യാ വിശ്വാസികൾ ഒരിക്കൽ പാപത്തിൽ മരിച്ചവരായിരുന്നു, ഇപ്പോൾ അവർ ക്രിസ്തുവിൽ ജീവനുള്ളവരും ആത്മീയമായി പരിച്ഛേദന ഏറ്റവരുമായി തീർന്നിരിക്കുന്നു.
തുടർന്ന് താൻ യേശുക്രിസ്തുവിലുള്ള പാപക്ഷമയുടെ വിവിധവശങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുകയാണ് പൗലോസ്. പാപിയായ മനുഷ്യനു ജീവനിലേക്കു കടക്കാൻ തടസ്സമായി നിന്നത്. കയ്യെഴുത്തും അതിനോട് ബന്ധപ്പെട്ട ചട്ടങ്ങളും ആണ് എന്ന് 14 ൽ കാണാം. കയ്യെഴുത്ത്/handwriting or record of debt or certificate of debt എന്നതിനു cheirographon എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ചട്ടങ്ങൾ/decrees/legal demands എന്നതിനു dogmasin എന്ന വാക്കും. cheirographon tois dogmasin എന്നതാണ് അതിന്റെ ഗ്രീക്ക് പ്രയോഗം-handwriting in the decrees എന്നതാണ് interleanier Bible translation. cheirographon tois dogmasin എന്ന വാക്ക് ബൈബിളിൽ വേറെ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതിനാൽ അവിടെ എങ്ങനെയാണ് അത് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി അർത്ഥം മനസ്സിലാക്കാനും കഴിയുകയില്ല. അതുകൂടാതെ അന്നത്തെ ലിറ്ററെച്ചറിലും ഈ വാക്ക് അങ്ങനെ ഉപയോഗിച്ചു കാണുന്നില്ല.
അതുകൊണ്ട് ഈ വാക്കുകളെ അധികരിച്ച് അനേക വ്യാഖ്യാനങ്ങൾ internet ൽ നമുക്കു കാണാൻ കഴിയും. ഞാൻ അതിന്റെ പരമ്പരാഗതവും ലളിതവുമായ വ്യാഖ്യാനമാണ് നൽകുവാൻ ആഗ്രഹിക്കുന്നത്. ഇവ കയ്യെഴുത്തും ചട്ടങ്ങളും) നമ്മേ ജിവനിലേക്കും ദൈവവുമായുള്ള ബന്ധത്തിലേക്കും കടക്കുന്നതിൽ വിരോദവും പ്രതികൂലവുമായി നിന്നിരുന്നു എന്ന് ഇവിടെ പറയുന്നു. ‘വിരോധം’ എന്നു പറഞ്ഞാൽ active ആയ എതിർപ്പിനെ കാണിക്കുമ്പോൾ ‘പ്രതികൂലം’വഴിയിൽ തടസ്സമായി നിൽക്കുന്നതിനെയാണ് കാണിക്കുന്നത്.
Cheirographon എന്നതിന്റെ പരമ്പരാഗതമായ ഒരു വ്യഖ്യാനമെന്നത് a bond of debt/ കടത്തിന്റെ ഒരു പ്രോമിസറി നോട്ട് എന്നാണ്. It is an I.O.U., a statement of indebtedness personally signed by the debtor. ഞാൻ നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നു എന്ന് ഒരു കടക്കാരൻ എഴുതി ഒപ്പിട്ടുകൊടുക്കുന്നതിനെയാണ് കയ്യെഴുത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഒന്നാമതായി, യേശു നമ്മുടെ പാപക്കടം കൊടുത്തുവീട്ടി. തന്നെയുമല്ല ആ കടത്തിന്റെ രേഖ/ record of our debt ക്യാൻസൽ ചെയ്യുകയും ചെയ്തു. അങ്ങനെ പാപക്കടത്തിന്റെ രേഖ ക്യാൻസൽ ചെയ്തതിലൂടെ ആ കുറ്റത്തിന്റെ ശിക്ഷയും ക്യാൻസൽ ചെയ്തു. അതായത്, അങ്ങനെയൊരു രേഖയില്ലെങ്കിൽ പിന്നെ അതിനുള്ള ശിക്ഷക്ക് നിലനിൽപ്പില്ലല്ലൊ.
പൗലോസ് ഇത് എഴുതുന്ന കാലത്ത്, സാമ്പത്തിക കടം കൊടുത്തുവീട്ടുവാനുള്ള ഒരു വ്യക്തിയെ കടം കൊടുത്ത വ്യക്തിക്ക് ചെയ്യുവാനും അയാളെ തടവിൽ ആക്കുവാനൊ, അടിമയാക്കുവാനൊ സാധിക്കുമായിരുന്നു. താൻ കടം കൊടുത്തു വീട്ടിയില്ലെങ്കിൽ കുറ്റം ചെയ്തതായി കാണുകയും അതിന്റെ ശിക്ഷയായി അടിമയാക്കുവാനും കഴിയുമായിരുന്നു. പൗലോസ് തന്റെ original readers/ആദ്യവായനക്കാർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ചിത്രം ഇതാണ്. ഒരു സാമ്പത്തിക കടക്കാരന്റെ കടം മായിച്ചു കളയുന്നതോടൊപ്പം അതിന്റെ legal consequences/നിയമപരമായ പരിണതഫലങ്ങളും നീക്കിക്കളയുക എന്ന കാര്യമാണ് ഇതിലൂടെ അർത്ഥമാക്കിയത്. ഒരു വിശ്വാസി പാപത്തിന്റെ ശിക്ഷയുടെ ഭീഷണിയിൽ ജീവിക്കുകയൊ, പാപത്തിന്റെ അടിമത്വത്തിൽ ജീവിക്കുകയൊ ചെയ്യേണ്ട ആവശ്യമില്ല എന്ന കാര്യമാണ് ഇതിലൂടെ പൗലോസ് അർത്ഥമാക്കുന്നത്.
ഒരിക്കൽ മാർട്ടിൻലുഥർ ദൈവസന്നിധിയിൽ സാത്താൻ തന്റെ പാപത്തെ കുറിച്ച് കുറ്റമാരോപിക്കുന്നതിനെക്കൂറിച്ച് ഇപ്രകാരം പറയുകയുണ്ടായി. ലൂഥർ സാത്താനോട് : എന്റെ പാപങ്ങളെല്ലാം ഒരു പേപ്പറിൽ എഴുതാൻ പറഞ്ഞു. സാത്താൻ എഴുതാൻ വിട്ടുപോയ ചില പാപങ്ങൾ കൂടി ആ ലിസ്റ്റിൽ ചേർക്കാൻ പറഞ്ഞു. എന്നിട്ട് താൻ പേപ്പർ മേടിച്ചിട്ട് അതിനു കുറുകെ യേശുക്രിസ്തുവിന്റെ രക്തം സകല പാപക്കടവും കൊടുത്തുവീട്ടി എന്നുകുടി എഴുതി. എന്നിട്ട് താൻ യേശുക്രിസ്തു നടത്തിയെ പേയ്മെന്റിൽ അതിയായി സന്തോഷിച്ചു. നമുക്കും ലൂഥറിന്റെ മനോഭാവമാണ് എപ്പോഴും വേണ്ടത്. അതു നാം ക്രൂശിൽ നിന്ന് എടുത്ത് നമ്മോടുകൂടെ കൊണ്ടു നടക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത് എന്ന് ഞാൻ വായിച്ചിട്ടുണ്ട്.
രണ്ട്, വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ പാപങ്ങളെ സൈഡിലേക്ക് മാറ്റിവെച്ചു. കാരണം അവന്റെ പാപങ്ങൾ ജിവനിലേക്കു കടക്കുന്നതിനു മാർഗ്ഗതടസ്സമായി നിന്നിരുന്നു. ആ മാർഗ്ഗതടസ്സത്തെ സൈഡിലേക്ക് മാറ്റിവെച്ചു. സാമ്പത്തിക രൂപകത്തിന്റെ നിയമപരമായ വശത്തുനിന്നുള്ള ഒരു വേറിട്ട നടപടിയാണിത്. ഒരുവനോട് ക്ഷമിച്ചിരിക്കുന്നു എന്നു പ്രഖ്യാപിച്ചാലും അവർ സ്വീകാര്യരായി തീരുകയില്ല. എന്നാൽ പൗലോസിനെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച ഒരു വ്യക്തിയുടെ പാപങ്ങളെ തന്റെ മുൻപിൽ നിന്നും നീക്കിക്കളഞ്ഞു. രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയുടെ പരാജയങ്ങൾ ദൈവവുമായുള്ള അവന്റെ ബന്ധത്തിൽ ഒരിക്കലും ഒരു തടസ്സമായി നിൽക്കുന്നില്ല. ദൈവത്തിന്റെ പാപക്ഷമ, നിത്യമായ ശിക്ഷാവിധിയിൽ നിന്നുള്ള മോചനം മാത്രമല്ല, ദൈവവുമായി ജീവനുള്ള ഒരു ബന്ധം ഇപ്പോഴും അവനുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
മൂന്ന്, ക്രിസ്തുവിലായ ഒരു വിശാസിക്ക്, ക്രിസ്തുവിന്റെ ക്രൂശിലെ മരണം അവന്റെ പാപങ്ങൾക്കുള്ള മതിയായ പേയ്മെന്റാണ്. മറ്റൊരു രൂപകത്തിലുടെ പൗലോസ് പറയുന്നു പാപങ്ങളെ ക്രൂശിൽ തറച്ചിരിക്കുന്നു. ഇതു നമ്മേ നയിക്കുന്നത്, ക്രിസ്തുവിന്റെ ക്രൂശിനു മുകളിൽ പീലാത്തോസ് എഴുതിവെച്ച കുറ്റസംഗതിയിലേക്കാണ്. The titulus-The king of the Jews. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ കാരണമായി എഴുതിവെച്ചത് അവൻ യെഹൂദന്മാരുടെ രാജാവ് എന്നു പറഞ്ഞു എന്നതാണ് (യോഹ 19:19; Matthew 27:37; Mark 15:26; Luke 23:38;). യെഹൂദാ കോടതിയുടെ/സന്നേഹ്ദ്രിൻ സംഘത്തിന്റെ ന്യായവിസ്താരത്തിന്റെ അന്ത്യത്തിൽ യേശു മരണശിക്ഷക്ക് യോഗ്യനാണ് എന്ന് പറഞ്ഞ്, യേശുവിനെ റോമൻ കോടതിയിലേക്ക് അയച്ചു. റോമൻ കോടതി യെഹൂദന്റെ ന്യായപ്രമാണപ്രകാരം കുറ്റക്കാരനെന്ന് പ്രസ്താവിച്ചു. എങ്കിലും പീലാത്തോസ് തന്റ ഉത്തരവിൽ ചെറിയൊരു ട്വിസ്റ്റ് വരുത്തി, യേശുവിന്റെ കുറ്റസംഗതി, ‘യേശു യെഹൂദന്മാരുടെ രാജാവ്’ എന്ന് മാത്രം എഴുതി ക്രൂശിൽ തറച്ചു. ഇതു മൂന്നു ഭാഷകളിൽ, ഹെബ്രായ, ഗ്രീക്ക്, ലെത്തീൻ ഭാഷകളിൽ എഴുതിവെച്ചു. അതായത്, ഗലീലക്കാരനായ ഈ മനുഷ്യൻ എന്തിനാണ് കൊല്ലപ്പെട്ടത് എന്ന് എല്ലാവരും അറിയണം. എന്നാൽ പൗലോസ് ക്രൂശിൽ നോക്കി titulus നു പകരം ദൈവജനത്തിന്റെ കുറ്റസംഗതി, അതായത് അവർക്കു ‘വിരോധവും പ്രതികൂലവുമായ കുറ്റസംഗതിയായി’ അതിനെ കാണുന്നു. ഈ കുറ്റസംഗതിയാണ് വാസ്തവത്തിൽ അവരെ പുതിയ ജീവനിലേക്ക് കടക്കാൻ തടസ്സമായി നിന്നത്. ഈ കുറ്റസംഗതി യഥാർത്ഥത്തിൽ പീലാത്തോസല്ല, ദൈവമാണ് അവിടെ തറച്ചത്. ഗലാ 3;13 ലും 2 കൊരി 5:21 ലും ഒക്കെ കാണുന്നതുപോലെ, ദൈവജനത്തിന്റെ പ്രതിനിധി എന്ന നിലയിൽ യേശു, അവരുടെ സ്ഥാനത്ത് പകരം മരിച്ചു. അവരുടെ കുറ്റം അങ്ങനെ ക്രൂശിൽ തറച്ച് നമ്മുടെ ഇടയിൽ നിന്നു നീക്കി. അവനോടുകൂടെ ദൈവജനം മരിക്കുന്നതിനാൽ ഇനി അവർക്ക് മറ്റൊരു മരണത്തിന്റെ ആവശ്യമില്ല. ഇങ്ങനെയാണ് ദൈവം പാപമെന്ന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്.
ലൂഥർ ഇതിനെ wonderous exchange/അതിശയകരമായ കൈമാറ്റം/വിനിമയം എന്നാണ് വിളിച്ചിരിക്കുന്നത്. 2 കൊരി 5:21ൽ “21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി” എന്ന പോലെ, ക്രിസ്തു നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുന്നു, അവന്റെ നീതി നമ്മുടെ പേരിൽ കണക്കിടുന്നു. ദൈവം തന്നെയാണ് വീണ്ടെടുപ്പ് പ്രവർത്തിയുടെ ഉറവിടം. മത്സരിയായ മനുഷ്യനുമല്ല, പിശാചുമല്ല. നമുക്കു വിരോധവും പ്രതികൂലമായിരുന്ന കയ്യെഴുത്തിൻ കീഴെ ക്രിസ്തു മരിച്ചു. അങ്ങനെ മരിച്ചതിൽ താൻ തന്റെ ജനത്തെ പ്രതിനിധീകരിച്ചു.
2. അന്ധകാരആത്മീയ ശക്തികളെ കീഴടക്കി.
ഈയൊരു ചിന്ത കൂടുതൽ ഉന്നൽ നൽകി പറയുകയാണ് 15- ാം വാക്യത്തിൽ. അവിടെ പൗലോസ് പറയുന്നു പാപത്തിനുമേലുള്ള ക്രിസ്തുവിന്റെ വിജയം നമ്മേ എതിർക്കുന്ന ആത്മീയ ശക്തികൾക്കു ഒരു പരസ്യമായ കൂത്തുകാഴ്ചയുടെ അടയാളമായി തീർന്നു.
15-ാം വാക്യത്തിൽ ക്രൂശീലൂടെ യേശു വാഴ്ചകളേയും അധികാരങ്ങളേയും കൂത്തുകാഴ്ചയാക്കി, പരസ്യമായി ലജ്ജിതരാക്കി എന്ന് പൗലോസ് കൂട്ടിച്ചേർക്കുന്നു. ഇത് ആത്മീയ അന്ധകാരശക്തികളെയാണ് അർത്ഥമാക്കുന്നത്. എഫേ 6:12 ലേലതിനു (“12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”) സമാനമായ പ്രയോഗമാണിത്. യേശുക്രിസ്തുവിനു ആത്മീയ അന്ധകാരശക്തികളുടെ മേലുള്ള അധികാരത്തെയാണ് ഇത് കാണിക്കുന്നത്. വാഴ്ചകളുടേയും അധികാരങ്ങളുടെ മേലും മൂന്നു കാര്യങ്ങളാണ് ക്രിസ്തുവിന്റെ മരണത്തിലൂടെ സാദ്ധ്യമാക്കിയത്. അവരെ അയുധ വർഗ്ഗം വെപ്പിച്ചു കീഴടക്കി. പരസ്യമായ കൂത്തുകാഴ്ചയാക്കി. അവരുടെമേൽ ജയോത്സവം കൊണ്ടാടി. ഇതെല്ലാം തന്നെ മിലിട്ടറിയിൽ ഉപയോഗിക്കുന്ന വാക്കുകളാണ്. ആയുധവർഗ്ഗം വെപ്പിക്കുക എന്നാൽ ശത്രുവിന്റെ ആയുധങ്ങളും വസ്ത്രങ്ങളും ഉരിഞ്ഞു കളഞ്ഞ് അവനെ നിരായുധീകരിക്കുക എന്നാണ്. പരസ്യമായ കൂത്തുകാഴ്ചയാക്കി എന്നാൽ അവരെ ഒരു കാഴ്ചവസ്തുവാക്കി പ്രദർശിപ്പിക്കുക എന്നാണ്. ജയോത്സവം കൊണ്ടാടി എന്നത് ഒരു റൊമൻ ജനറൽ ശത്രുസൈന്യത്തിനുമേൽ വിജയം വരിക്കുമ്പോൾ ചെയ്യുന്ന കാര്യത്തെ അനുസ്മരിപ്പിക്കുന്നു. തന്റെ ജയത്തെ വളരെ ദൂരെയുള്ള ജനങ്ങളെ അറിയിക്കുവാൻ താൻ പട്ടണത്തിനു നടുവിലൂടെ പരാജയപ്പെടുത്തിയ ശത്രുസൈന്യത്തെ ബന്ധിച്ച് അവരെയും അവരിൽ നിന്നുപിടിച്ചെടുത്ത കൊള്ളവസ്തുക്കളെയും അണിനിരത്തി ഘോഷയാത്ര നടത്തുക എന്നതായിരുന്നു അവരുടെ രീതി. അവരെ പൊതുവായ കാഴ്ചയാക്കി നടത്തുക. ആ നിലയിൽ ദൈവം ക്രിസ്തുവിൽ വാഴ്ചകളേയും അധികാരങ്ങളേയും പരാജയപ്പെടുത്തിയിരിക്കുന്നു. ക്രിസ്തു തന്റെ മരണത്തിലുടെ ശത്രുവിനെ പരാജയപ്പെടുത്തി അവയുടെമേൽ സമ്പൂർണ്ണ വിജയം നേടി. ഇന്ന് അവയെല്ലാം ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നു. ഇന്നു സാത്താനും അവന്റെ ദൂതന്മാർക്കും വെളിച്ചത്തിൽ ജീവിക്കുന്ന വിശ്വാസികളുടെ മേൽ അധികാരമില്ല. പിന്നെ അവന്റെ നുണ നാം വിശ്വസിക്കുക എന്നകാര്യമാണ് നാം പലപ്പോഴും ചെയ്യുന്നത്.
മാത്രവുമല്ല ഇനി യെഹൂദനൊ, ജാതികൾക്കൊ അവരുടെ പഴയദൈവങ്ങളെ അനുസരിച്ചു ജീവിക്കേണ്ടതിന്റേയൊ അവരുടെ പഴയ ജീവിതശൈലിയിലേക്ക് മടങ്ങിപോവുകയൊ ചെയ്യേണ്ട ആവശ്യമില്ല. അതിൽ നിന്നൊക്കേയും അവർ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. അവർക്ക് തങ്ങളുടെ മേൽ യാതൊരു അധികാരവും ഇല്ല.
യേശുക്രിസ്തുവിലാണ് വിജയം (Victory in Jesus).
എങ്ങനെയാണ് ആത്മീയ അന്ധകാരശക്തികളെ യേശു ആയുധവർഗ്ഗം വെപ്പിച്ച് ലജ്ജിതരാക്കിയത്? ക്രിസ്തുവിലാണ് ദൈവം അവയുടെമേൽ വിജയം കൈവരിച്ചത്. ഈ വേദഭാഗം രക്ഷയുടെ ഗൗരവമായ പ്രകൃതിയെയാണ് വിശദീകരിക്കുന്നത്. He explains the drastic nature of salvation. യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ചവർ ആത്മീയമായി പരിഛേദന ഏറ്റവരും ക്രിസ്തുവിനോട് വിശ്വാസത്താൽ ഒന്നായി തീർന്നവരുമാണ്. പാപക്ഷമയുടെ ഈ പ്രവൃത്തി പാപത്തിന്റെ നിത്യമായ ശിക്ഷയിൽ നിന്നു നമ്മേ വിടുവിക്കുമെന്നു മാത്രമല്ല, നഷ്ടപ്പെട്ടുപോയ ബന്ധം പുനഃസ്ഥാപിക്കുകയും, നമുക്കതിരെ പോരാടുന്ന തീന്മയുടെ ശക്തികളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ അദ്ധ്യായത്തിൽ പൗലോസ് വിശ്വാസികളെ വഞ്ചനാപരമായ ഫിലൊസഫി/വാദഗതികൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതാണ് നാം കണ്ടത്. അവരുടെ അവകാശവാദങ്ങൾ ഒരു പക്ഷെ ആകർഷണിയമായി തോന്നിയേക്കാം, എന്നാൽ അത് സത്യമല്ല. സ്വയം ത്യജിക്കൽ, ലീഗലിസം, ദർശങ്ങൾ അതുപോലെയുള്ള മറ്റു രീതികൾ ഒരു പക്ഷെ ആളുകൾക്ക് വളരെ ആകർഷകമായി, നല്ലകാര്യമായി തോന്നിയേക്കാം. എന്നാൽ ഈവക കാര്യങ്ങൾ ആത്മീയ വളർച്ചക്കുള്ള യഥാർത്ഥ ഉറവിടമല്ല. None of these are the real source of spiritual growth. ദൈവസന്നിധിയിൽ നമ്മേ നീതീകരിക്കേണ്ടതിന്നാവശ്യമായ സകലവും കർത്താവ് നിവൃത്തിച്ചിരിക്കുന്നു എന്ന കാര്യമാണ് പൗലോസ് ഇവിടെ ഊന്നൽ നൽകി പറയുന്നത്.
അതിന്റെ ഫലമായി, വിശ്വാസികൾക്ക് പൊള്ളയായ, തെറ്റായ നിഴലുകളെ പിന്തുടരേണ്ട ആവശ്യമില്ല; നമുക്ക് യഥാർത്ഥ വസ്തുത യേശുവിലുണ്ട്. അതുകൊണ്ട് നാം യേശുവിൽ തന്നെ നടക്കുക, അവനെ അനുഗമിക്കുക.
*******