top of page
കൊലൊസ്സ്യലേഖന പരമ്പര-06
P M Mathew
JUL 08, 2023

Grow Christ-centered!
ക്രിസ്തു കേന്ദ്രമായി വളരുക!

Colossians 2:16-19

അതിനായി കൊലൊസ്സ്യാലേഖനം അതിന്റെ രണ്ടാം അദ്ധ്യായം 16-19 വരെ വാക്യങ്ങളിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

കൊലോസ്സ്യർ 2:16-19 "16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. 18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. 19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നു.”

കേന്ദ്രീയാശയം

ക്രിസ്തു കേന്ദ്രീയതയാണ് ഉപരിപ്ലവമായ കാര്യങ്ങളൊടുള്ള ആസക്തിയിൽ നിന്നു നമ്മേ വിടുവിക്കുന്നത്. (The Centrality of Christ is what frees us from the obsession with the peripherals)

ക്രിസ്തു ആരായിരിക്കുന്നു; അവൻ എന്തു ചെയ്തിരിക്കുന്നു എന്നത് ക്രിസ്തീയ ജീവിതത്തിലുണ്ട്. ക്രിസ്തു പൊരുൾ ആകകൊണ്ട് അവനെ കേന്ദ്രീകരിച്ചായിരിക്കണം സകലവും. ഭക്ഷണം, പാനീയം, ഉത്സവങ്ങൾ, അമാവാസി, ശബത്ത് എന്നീ കാര്യങ്ങളുടെ പ്രാധാന്യം ക്രിസ്തുവിനോട് ബന്ധപ്പെട്ടായിരിക്കണം നിർണ്ണയിക്കേണ്ടത്. ഉപരിപ്ലവമായ കാര്യങ്ങളുടെ പേരിൽ ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തുകയൊ, അഭിപ്രായം പറയുകയൊ even വിധിക്കുകയൊ ചെയ്താൽ അവയെ നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല. ക്രിസ്തു നിങ്ങളുടെ കേന്ദ്രീയസ്ഥാനത്ത് അല്ലെങ്കിൽ വിശ്വാസികൾ ഉപരിപ്ലവമായ കാര്യങ്ങളെക്കൊണ്ട്, അതായത്, അസറ്റിസം, ദൂതന്മാരെ ആരാധിക്കൽ, ദർശനങ്ങൾ, സ്വയം ഉയർത്തൽ എന്നിത്യാധി കാര്യങ്ങളെ കൊണ്ട്, നിങ്ങളെ തെറ്റിച്ചു കളയും. എന്നാൽ ഒരുവൻ ക്രിസ്തുവിനോട് ചേർന്നു നിന്നാൽ, ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു പ്രധാന അവയവം പോലെ നിങ്ങൾ വളരുകയും ചെയ്യും.

Therefore എന്ന വാക്കോടെയാണ് ഈ വേദഭാഗം ആരംഭിക്കുന്നത്. അത് മുന്നമെ പറഞ്ഞ വേദശാസ്ത്ര പ്രമാണത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ ഇന്നതു ചെയ്യണം എന്നതിനെ കാണിക്കുന്നു. 15-ാം വാക്യത്തിൽ ക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തിയാൽ നിങ്ങൾ വാഴ്ചകളുടേയും അധികാരങ്ങളുടേയും മേൽ വിജയം വരിച്ചിരിക്കുന്നു എന്ന കാര്യമാണ് പറയുന്നത്. കയ്യെഴുത്തും ചട്ടങ്ങളും അഥവാ "ന്യായപ്രമാണം" ഉയർത്തിയാണ് വാഴ്ചകളും അധികാരങ്ങളും ജാതികളെ ദൈവജനത്തിന്റെ ഭാഗമാകുന്നതിൽ നിന്ന് അകറ്റി നിർത്തിയിരുന്നത്. അവരുടെമേൽ ക്രിസ്തു തന്റെ ക്രൂശിലെ മരണത്തിലൂടെ വിജയംകൊണ്ടാടി (15). വാഴ്ചകളും അധികാരങ്ങളും പരാജയപ്പെട്ട സ്ഥിതിക്ക്, അതേ ചട്ടങ്ങളും കല്പനകളും ഉയർത്തി കാണിച്ച് (works righteousness) മനുഷ്യർ നിങ്ങളെ കുറ്റം വിധിക്കുന്നതിനെതിരെ പൗലോസ് മുന്നറിയിപ്പ് നൽകുന്നതാണ് 16-23 വരെയുള്ള വേദഭാഗങ്ങളിൽ.

ഒന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം:

1. ബാഹ്യമായ കാര്യങ്ങളുടെ പേരിൽ ആരും ആരേയും വിധിക്കരുത്

16-ാം വാക്യം തുടരുന്നതിപ്രകാരമാണ് : “Therefore, let no one pass judgment on you. “അതുകൊണ്ട് ഭക്ഷണപാനങ്ങൾ സംബന്ധിച്ചൊ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലൊ ആരും നിങ്ങളെ വിധിക്കരുത്.” ആരും നിങ്ങളെ വിധിക്കരുത് എന്ന് പറഞ്ഞിട്ട് പിന്നെ ഏതെല്ലാം വിഷയത്തിന്റെ പേരിലാണ് വിധിക്കുന്നത് എന്നും ഈ വാക്യം പറയുന്നു. അത് ഭക്ഷണപാനങ്ങൾ, പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ വിഷയങ്ങളിലാണ്. (My appointed times are these: Sabath, Passover, unleavened bread, first fruits, weeks, atonement, Booths. Lev 23:2;)
ഇതിനു സമാനമായി 18-ാം വാക്യത്തിലും ഇതുപോലൊരു നെഗറ്റീവ് കമാന്റ്മെന്റ് കാണാം; “ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്, ഏതിന്റെ പേരിലാണ്? താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ച് സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കുകയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്.
ആകയാൽ 16 ലും 18 ലും ന്യായപ്രമാണത്തിന്റെ ചട്ടങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നില്ല എന്നതിന്റെ പേരിൽ ജാതികളായ വിശ്വാസികളെ ദൈവജനത്തിന്റെ ഭാഗമല്ല എന്ന് ദുരൂപദേഷ്ടാക്കളായ ആളുകൾ വിധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് പൗലോസ്.
ദുരൂപദേഷ്ടാക്കൾ ജാതികളായ വിശ്വാസികളെ വിധിച്ചിരുന്നത് ഭക്ഷണത്തിന്റേയും പാനീയങ്ങളുടേയും പേരിലായിരുന്നു. ഭക്ഷണവും പാനീയവും എന്നത് യെഹൂദന്റെ kosher food നെ കുറിക്കുന്നു. അതു പൗലോസിന്റെ കാലത്തും നിലനിന്നിരുന്നു. ഇന്നും യെഹൂദന്മാർ ഇങ്ങനെയുള്ള kosher food-shop കളിൽ നിന്നേ ഭക്ഷണസാധനങ്ങൾ വാങ്ങിക്കു. പഴയനിയമ ആഹാര നിയമങ്ങൾക്കനുസരിച്ചുള്ള ഭക്ഷണസാധനങ്ങളെയാണ് kosher food എന്നു പറയുന്നത്. അങ്ങനെയുള്ള ഭക്ഷണ വിലക്കുകളെ പൗലോസ് റോമർ 14:2-3 ൽ നീക്കിക്കളയുന്നുണ്ട്. “2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. 3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ;” അപ്പൊസ്തലപ്രവൃത്തികളിലും ഇതിനു സമാനമായ ആശയം നമുക്കു കാണാം. “9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.10 ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?" (Acts 15:9-10).
എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാനുള്ള സ്വാതന്ത്ര്യം യേശു നമുക്ക് നൽകിയിട്ടുണ്ട് (മർക്കോസ് 7:19). എന്നിരുന്നാലും, ചില വിശ്വാസികൾ ഇപ്പോഴും പഴയനിയമ നിയമങ്ങൾ പാലിക്കാൻ ഇഷ്ടപ്പെടുന്നു, ഉദാഹരണത്തിന് ദൈവം ഈ കൽപ്പനകൾ ആരോഗ്യത്തിനും ശുചിത്വപരമായ കാരണങ്ങളാലും ഭാഗികമായി നൽകിയെന്ന് വിശ്വസിക്കുന്നു. ആ മാനദണ്ഡങ്ങൾ പാലിക്കുന്നത് ആരോഗ്യകരമാണെന്ന് അവർ വിശ്വസിക്കുന്നു, അതിനാൽ അവർ പന്നിയിറച്ചിയോ മറ്റ് ചില ഭക്ഷണങ്ങളോ കഴിക്കില്ല. അത് ശരിയാണോ? തീർച്ചയായും ശരിയാണ്! ആ ഭക്ഷണങ്ങൾ കഴിക്കണമെന്ന് ദൈവം ഒരിക്കലും നിങ്ങളോട് കൽപ്പിച്ചിട്ടില്ല. അതു നിങ്ങൾക്കു വേണമെങ്കിൽ കഴിക്കാം; വേണ്ടെങ്കിൽ കഴിക്കാതിരിക്കാം. ആ നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്ന ഒരു വിശ്വാസി, അതു പിന്തുടരാത്ത മറ്റുള്ളവരെ ഭക്തിയില്ലാത്തവരായി, ആത്മീയത ഇല്ലാത്തവരായി കാണരുത്.

ജാതികളായ വിശ്വാസികളെ വിധിക്കുവാൻ മുഖാന്തിരമായിരുന്ന രണ്ടാമത്തെ മേഖല എന്നു പറയുന്നത് യെഹൂദന്മാരുടെ പെരുനാളുകൾ, വാവു, ശബ്ബത്ത് എന്നിവയായിരുന്നു. 2:16 “പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലൊ ആരും നിങ്ങളെ വിധിക്കരുത്”. അതായത്, (annually, monthly, weekly) വാർഷികം, പ്രതിമാസം, പ്രതിവാരം എന്നിങ്ങനെ ചില ദിനങ്ങളുടെ ആചരണമാണ്. ഗലാ 4:10 ൽ പറയുന്നതിന്റെ റിവേഴ്സ് ഓർഡറിൽ ഇവിടെ പറഞ്ഞിരിക്കുന്നു എന്നു മാത്രം. “10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു;” (ഗലാ 4:10). എന്നിട്ട് പൗലോസ് അതിനെക്കുറിച്ചു ഗലാ 4:17 ൽ പറയുന്നു: “17 അവർ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നതു.”
ശബത്ത് ആചരിക്കുന്നത് ഈ വാക്യങ്ങളിലെ മറ്റൊരു ഉദാഹരണമാണ്. ഈ കൽപ്പന പുതിയ നിയമത്തിൽ ആവർത്തിക്കപ്പെടുന്നില്ല, വിശ്വാസികൾ ഇനി നിയമത്തിൻ കീഴിലല്ലെന്ന് റോമർ 6:15 ൽ പൗലോസ് വ്യക്തമാക്കുന്നു. പഴയനിയമ കാലത്തെപ്പോലെ ശബത്ത് ആചരിക്കേണ്ടതില്ല. എന്നാൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ഒരു ജോലിയും ചെയ്യാതിരിക്കാൻ ഒരു വിശ്വാസി തീരുമാനിക്കുകയും പ്രാർത്ഥനയിലും പഠനത്തിലും ധ്യാനത്തിലും ആ ദിവസം ചെലവഴിക്കുകയും ചെയ്താലോ? അത് തെറ്റാണോ? തീർച്ചയായും അതു തെറ്റല്ല. അങ്ങനെ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ ശനിയാഴ്ചയോ ഞായറാഴ്ചയോ പാർക്കിൽ പോകുകയോ സ്പോർട്സിൽ ഏർപ്പെടുകയൊ സമാനമായ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന മറ്റ് വിശ്വാസികളെ ഈ വ്യക്തി നിസ്സാരമായി കാണരുത്.

ദൈവമാണ് വിധികർത്താവ്. ബൈബിൾ അവന്റെ വചനമാണ്. അവന്റെ വചനം നമ്മുടെ മേൽ ന്യായാധിപനായി പ്രവർത്തിക്കുന്നു. ദൈവം തിരുവെഴുത്തുകളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നിടത്ത് നമുക്ക് പിടിവാശിക്കാരനാകാം. എന്നാൽ അവ ഇല്ലാത്തിടത്ത് നാം ഐക്യം നിലനിറുത്താൻ ശ്രമിക്കണം (എഫെസ്യർ 4:3).

വാസ്തവത്തിൽ, ഭക്ഷണത്തേയും ഉത്സവങ്ങളെയും സംബന്ധിച്ച നിയമങ്ങളാണ് യെഹുദനെ ജാതികളിൽ നിന്നു വേർതിരിച്ച് നിർത്തിയിരുന്നത്. എന്നാൽ കൊലൊ 2:14-ാം വാക്യത്തിൽ ദൈവജനത്തിന്റെ ഭാഗമാകുവാൻ തടസ്സം നിന്നിരുന്ന കയ്യെഴുത്തും ചട്ടങ്ങളും മായിച്ചു ക്രൂശിൽ തറച്ചു നടുവിൽ നിന്നു നീക്കിക്കളഞ്ഞു എന്നു നാം കണ്ടു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചശേഷവും, ഇങ്ങനെയുള്ള വ്യവസ്ഥകൾ ജാതികൾ പാലിക്കുന്നില്ലെങ്കിൽ അവർ ദൈവജനത്തിന്റെ ഭാഗമല്ല എന്നാണ് ചില ആളുകൾ കൊലോസ്യയിലെ വിശ്വാസികളെ ധരിപ്പിച്ചിരുന്നത് അഥവാ വിധിച്ചിരുന്നത്.

ആഹാരവും, ദിവസങ്ങളുടെ ആചരണവും ലീഗലിസ്റ്റുകളുടെ ഒരു വിഹാരകേന്ദ്രമാണ്. ഇന്നും അങ്ങനെയുള്ള ലീഗലിസ്റ്റുകൾ സഭകളിൽ ഉണ്ട്. സ്ത്രീകളുടെ തലമുടിയുടെ നീളം എത്രത്തോളംവരെ ആകാം എന്ന് പ്രസംഗിക്കുന്നതു ഞാൻ കേട്ടുട്ടുണ്ട്. അതുപോലെ നെയിൽ പോളീഷ്, വസ്ത്രം, ലിപ്സ്റ്റിക് എന്നിവ വെച്ച് ആളുകളുടെ ആത്മീയതയെ അളക്കുന്നവർ ഉണ്ട്. ക്രിസ്ത്യാനികളുടേയും മുസ്ലീംങ്ങളുടേയും നോയമ്പ്, തീപെന്തക്കോസ്തുകാരുടെ വസ്ത്രധാരണം എന്നിവ ഈ ഗണത്തിൽ പെടുത്താം. Man-made rules ഉപയോഗിച്ച് ഇവർ വിശ്വാസികളെ വിധിക്കുന്നു. കർത്താവ് നൽകാത്ത നിയമങ്ങളുടെ അനുസരണം, ചില ആചാരങ്ങൾ, അസറ്റിസിസം എന്നിവ ലീഗലിസത്തിന്റെ ഭാഗമാണ്. പുതിയനിയമത്തിലെ imperatives & Exhortations- ആഞ്ജാരുപത്തിലുള്ളതും പ്രബോധനകളും നാം അനുസരിക്കണം എന്നതിൽ തർക്കമില്ല. എന്നാൽ ആ അനുസരണം പോലും സ്വയശക്തിയിലും സ്വയകഴിവിലും അനുസരിക്കുന്നതും ശരിയായ അനുസരണമല്ല, ദൈവത്തിന്റെ പരിശുദ്ധാത്മ സഹായത്തോടെയുള്ള അനുസരണമാണ് ദൈവത്തിനു മഹത്വം വരുത്തുന്നത്.

ലീഗലിസ്റ്റുകൾ സാധാരണ ചെയ്യാറുള്ളത്, ബാഹ്യമായ കാര്യങ്ങളെക്കൊണ്ട് ദൈവത്തിന്റെ മുൻപിൽ തങ്ങളെത്തന്നെ സ്വീകാര്യരാക്കി തീർക്കുകയാണ്. ആഹാരം ഒരുവനെ ശുദ്ധീകരിക്കുന്നതിൽ neutral ആണ്. Food is neutral in purifying a person. അതുപോലെ ആത്മത്യാഗം, സ്വയനിഷേധം എന്നിവ സ്വയത്തെ ഉയർത്തുന്നതിനുള്ള മറയാണ്. Self-denial can be a merely a cover for self-promotion. ദൈവവചനത്തിൽ നിലനിൽക്കാത്ത, കർത്താവിൽ ശ്രദ്ധകേന്ദ്രീകരിക്കാത്ത, കർത്താവിൽ താൻ സമ്പൂർണ്ണനാണ് എന്ന് ഗ്രഹിക്കാത്ത ക്രിസ്ത്യാനികളെ സാത്താൻ വളരെ ഇഷ്ടപ്പെടുന്നു. Satan loves to get a Christian who is not in the word, not focused on the Lord and who does not understand that he is complete in Jesus.

Dr. S Lewis Johnson ലീഗലിസത്തെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക: ലീഗലിസം ഒരു വലിയ പാപമാണ് എന്ന് ആളുകൾ ചിന്തിക്കാറില്ല. പൗലോസിന്റെ കാലത്തും സഭ നേരിട്ടിരുന്ന വലിയ പ്രശ്നമാണ് ലീഗലിസം. അന്നത്തെ പോലെ ഇന്നും അതൊരു പ്രശ്നമായി സഭകളിൽ നിലനിൽക്കുന്നു. നാം ചെയ്യുന്ന പ്രവൃത്തികളാൽ ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ കഴിയുമെന്ന വിശ്വാസമാണിത്. ദൈവം ക്രിസ്തുവിലൂടെ നൽകുന്ന കൃപയിൽ സംതൃപ്തിപ്പെടാതെ, തങ്ങളെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തുവാൻ മനസ്സില്ലാതിരിക്കുന്നതാണ്. ലീഗലിസം കർത്താവിലുള്ള സന്തോഷത്തെ കെടുത്തിക്കളയുന്നു. ആരാധനക്കുള്ള ആഗ്രഹവും സേവനത്തിനുള്ള ശക്തിയും നമ്മിൽ വർദ്ധിപ്പിക്കുന്നത് കർത്താവിലുള്ള സന്തോഷമാണ്. [One of the most serious problems facing the orthodox Christian church today is the problem of legalism. One of the most serious problems facing the church in Paul’s day was the problem of legalism. In every day it is the same. Legalism wrenches the joy of the Lord from the Christian believer, and with the joy of the Lord goes His power for vital worship and vibrant service. S Lewis Johnson].

ലീഗലിസത്തിന്റെ കേന്ദ്രമെന്നു പറയുന്നത് അഥവാ ഹൃദയമെന്ന് പറയുന്നത് pride/അഹങ്കാരമാണ്. അഹങ്കാരം എന്ന പാപം നമ്മുടെ ദൈവമാകാൻ ശ്രമിക്കും. അതു നമ്മുടെ ഹൃദയത്തിന്റെ പരമാധികാരിയായി വാഴും. അതു ദൈവത്തിൽ നിന്ന് അകന്ന് independent ആയി നിൽക്കാൻ തുടങ്ങും. എന്നാൽ നാം ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവത്തെ ആശ്രയിക്കണമെന്നും അംഗീകരിക്കയില്ല. അതുവഴി അഹങ്കാരിയായ താൻതന്നെ തന്റെ ദൈവമായി മാറുന്നു. ഉല്പത്തി 3:5 പിശാച് അതാണ് ഹവ്വയോട് പറഞ്ഞത്, നീ ദൈവത്തെപോലെ ആയിത്തിരും. അഹങ്കാരികളാണ് കൃപയുടെ ഉപദേശത്തെ അധികം എതിർക്കുന്നത്. കൃപയെക്കുറിച്ച് സംസാരിച്ചാൽ അങ്ങനെയുള്ളവർ അതിനെ പെരുപ്പിച്ച് കാണിച്ച് ആളുകളെ അവർ വഴിതെറ്റിപ്പിക്കും. തങ്ങളുടെ ആത്മീയ പാപ്പരത്വം അംഗീകരിക്കുവാൻ തയ്യാറല്ല എന്നതാണ് അതിനുപിന്നിലെ ചേതോവികാരം. ദൈവത്തിനു കുടുതൽ സ്വീകാര്യരായി തീരാൻ എന്തെങ്കിലും ഒക്കെ ചെയ്യുക എന്ന ആശയം വളരെ വശീകരണശക്തിയുള്ള ആശയമാണ്. അതു നമ്മുടെ വിശ്വാസത്തെ താളം തെറ്റിക്കാനും രക്ഷയുടെ സന്തോഷത്തെ കെടുത്തിക്കളയാനുമെ ഉപകരിക്കു.

തെറ്റായതും വ്യർത്ഥമായതുമായ ബാഹ്യ ആചാരങ്ങളാൽ നിങ്ങളെ വലിച്ചുകളയുന്നതിനെതിരെയുള്ള പ്രതിവിധി എന്നത് ക്രിസ്തുവിലുള്ള നമ്മുടെ സർവ്വസമ്പൂർണ്ണതയാണ്. We are filled full in Him. ക്രിസ്തുവിൽ നാം പരിപൂർണ്ണരായിരിക്കുന്നു. ക്രിസ്തുവിലുടെയുള്ള ആ വലിയ വീണ്ടെടുപ്പിന്റെ മൂല്യത്തേയും അതിന്റെ ഉദ്ദേശ്യത്തേയും അറിയാത്തവരാണ് നിഴലായിരുന്ന കാര്യങ്ങളെ കൊണ്ട് നിങ്ങളെ വിധിക്കുവാൻ ശ്രമിക്കുന്നത്. വീണ്ടെടുപ്പിന്റെ മൂല്യവും ഉദ്ദേശ്യവും നാം നന്നായി മനസ്സിലാക്കണം.

ഭക്ഷണം, പാനീയം, ഉത്സവങ്ങൾ അമാവാസി, ശബത്ത് എന്നിവ വരുവാനുള്ളവന്റെ നിഴലായിരുന്നു, അവ പൊരുളല്ല. ആ പൊരുൾ എന്നു പറയുന്നത് ക്രിസ്തുവാണ്, but the substance belongs to Christ. അവയൊക്കെയും ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് വരുന്നതിനു മുന്നമെയുള്ള ഒരുക്കങ്ങൾ മാത്രമായിരുന്നു (2:16-19).

ഇവയൊക്കെയും നിങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുന്ന സംഗതികളാണ്. വിശ്വാസത്തിന്റെ ലാളിത്യത്തെ എടുത്തു നീക്കിയാൽ ഒരുവനു ഈ കാര്യങ്ങളുടെ വെളിച്ചത്തിൽ തങ്ങളെതന്നെ ഉയർത്തുവാൻ സാധിക്കും എന്നാണ് Ray Steadman എന്ന ദൈവദാസൻ അതിനെക്കുറിച്ചു പറഞ്ഞത്.

2. എന്താണ് ശരിയായ ക്രിസ്തീയത? (What is true Christianity?)
അപ്പോൾ പിന്നെ എന്താണ് ശരിയായ ക്രിസ്തീയത? പൗലോസ് ഗലാത്യർ 3:1-3 ൽ ഇപ്രകാരം ചോദിക്കുന്നു: “ഹാബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?2 ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? 3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (Gal 3:1-3). “Are you so foolish? Having begun by the Spirit, are you now being perfected (see epiteleo) by the flesh (flesh)? (Gal 3:3).

ഗലാത്യർ ഒന്നുമുതൽ മൂന്നുവരെയുള്ള വേദഭാഗങ്ങളിൽ പൗലൊസ് വളരെ ശ്രദ്ധേയമായ/നിർണ്ണായകമായ അവകാശവാദമാണ് മുന്നോട്ടു വെക്കുന്നത്. യേശുക്രിസ്തുവിൽ നിന്നു മാറിപ്പോകുന്നത് “ക്ഷുദ്രം ചെയ്തു മയക്കിയ"തിനു സമാനമാണെന്നാണ് പൗലോസ് പറയുന്നത്. ഗലാത്യാലേഖന ത്തിന്റെ രണ്ടാം അദ്ധ്യായത്തിന്റെ പകുതിയിൽ, നാം രക്ഷിക്കപ്പെട്ടത്, നമ്മുടെ ധാർമ്മിക അദ്ധ്വാനത്തിൽ ആശ്രയിച്ചതുകൊണ്ടൊ, അല്ലെങ്കിൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിച്ചതുകൊണ്ടോ അല്ല. മറിച്ച്, നാം ക്രിസ്തുവിന്റെ പ്രവൃത്തിയിൽ ആശ്രയിച്ചപ്പോഴാണ്. ആ രക്ഷ ദൈവത്തിനുവേണ്ടി ജീവിക്കുവാൻ നമ്മിൽ ഒരു പുതിയ പ്രചോദനം ഉളവാക്കി. ദൈവരാജ്യത്തിൽ പ്രവേശിച്ചതിന്റെ വഴി സുവിശേഷമായിരുന്നു. ഇപ്പോൾ പൗലോസ് നമ്മേ കാണിച്ചു തരുന്നത്, സുവിശേഷം അതിൽ അധികമായ സംഗതിയാണ് എന്നാണ്. അതായത്, സുവിശേഷം നമ്മുടെ രക്ഷയുടെ ആദ്യപടിയല്ല. നാം സുവിശേഷത്താൽ രക്ഷിക്കപ്പെട്ടു, ആ സുവിശേഷത്താൽതന്നെ നാം ആത്മീയ വളർച്ച പ്രാപിക്കയും ചെയ്യുന്നു. നാം വിശ്വാസത്തിൽ ആരംഭിച്ചിട്ട്, പിന്നെ നമ്മുടെ പ്രവൃത്തിയിൽ മുന്നോട്ടു പോകയും വളരുകയും ചെയ്യുന്നു എന്നല്ല. നാം സുവിശേഷത്താൽ നീതികരിക്കപ്പെടുകയും ക്രിസ്തുവിലുള്ള വിശ്വാസത്താൽ നാം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

ദൈവം നമ്മേ ആന്തരീകമായ വ്യതിയാനം നടത്തി വീണ്ടും ജനിപ്പിക്കുകയും, ജീവനുള്ള പ്രത്യാശ നൽകുകയും ചെയ്തതിന്റെ ഫലമായി നാം ദൈവത്തിനു സ്വീകാര്യരായ വ്യക്തിയാണ്. We are beloved of God. നാം ദൈവത്തിനു പ്രിയപ്പെട്ടവരാണ്. നാം പ്രവർത്തിച്ച്, പ്രവർത്തിച്ച് ദൈവത്തിനു പ്രീയപ്പെട്ടവരായി തീരുകയല്ല ചെയ്യുന്നത്. റൊമാലേഖനം 1:7 ൽ പൗലോസ് പറയുന്നു “to all who are beloved of God in Rome.” മലയാളത്തിൽ ആ പ്രയോഗം മുന്നാം വാക്യത്തിലാണ് :“റോമയിൽ ദൈവത്തിനു പ്രീയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നത്”. ക്രിസ്തുവിൽ വിശ്വസിച്ചു ദൈവത്തിന്റെ പ്രിയ മക്കളായി തീർന്നവർ പ്രിയമക്കൾ എന്ന പോലെ ജീവിക്കുകയാണ് വേണ്ടത്. ദൈവത്തിനു നാം beloved-പ്രിയപ്പെട്ടവരാണ് എന്ന തിരിച്ചറിവിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു വിധേയപ്പെട്ടും പരിശുദ്ധാത്മാവിന്റേയും കൃപയുടേയും ശക്തിയിൽ ജീവിക്കുന്നതാണ് ശരിയായ ക്രിസ്തീയത.
ഈയൊരു ബോദ്ധ്യമുള്ളവർ ആളുകളുടെ അഭിപ്രായങ്ങളാലും വിധികളാലും ഭയപ്പെടേണ്ട ആവശ്യം ഇല്ല. കാരണം അവർ ബാഹ്യമായ കാര്യങ്ങളെകൊണ്ടാണ് ഒരുവനെ ന്യായം വിധിക്കുന്നത്.

പ്രായോഗികത: ലീഗലിസം, ritualism, mysticism എന്നിവയുടെ പേരിൽ നിങ്ങളുടെ ആത്മീയതയെ ആരെങ്കിലും അളക്കാറുണ്ടോ?
3. നിഴലിനെ വിട്ടുകളഞ്ഞു ക്രിസ്തുവിനെ മുറുകെ പിടിക്കുക.

ഇനി, 17-ാം വാക്യം എന്താണ് പറയുന്നത് എന്നു നമുക്കു നോക്കാം: “ഇവ വരുവാനിരുന്നവയുടെ നിഴലത്രെ; ദേഹം എന്നതൊ ക്രിസ്തുവിലുള്ളത്” ദേഹം എന്നതൊ ക്രിസ്തുവിലുള്ളത് എന്ന് പറഞ്ഞത് എന്തെങ്കിലും മനസ്സിലായൊ? എന്നാൽ ഇംഗ്ലീഷ് പരിഭാഷ നോക്കാം: “(for) these are a shadow of the things to come; but the substance belongs to Christ. ഈ വാക്യം നിഴലും പൊരുളും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് കാണിക്കുന്നത്.

അന്നത്തെ എഴുത്തുകളിൽ, (Hellenistic Greek in a platonic sense) ഭൗതികവും അഭൗതികവും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നു. അതായത്, ഭൗതികലോകവും ആത്മീയലോകവും തമ്മിലുള്ള ഒരു വേർതിരിവ്. അതുപോലെ പൗലോസ് ബാഹ്യവും ആന്തരീകവുമായി അതിനെ വേർതിരിക്കുകയാണ്.

അതായത്, ഭക്ഷണം പാനീയം എന്നിവയുടെ വർജ്ജനം, ദിവസങ്ങളുടെ ആചരണം എന്നിവ കേവലം നിഴലുകളാണ്, അവ ബാഹ്യമായ സംഗതികളാണ്. പൊരുൾ എന്നു പറയുന്നതു ക്രിസ്തുവാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ബാഹ്യമായ ആചാരങ്ങളെക്കൊണ്ടോ, ആത്മീയ പ്രവർത്തനങ്ങളെകൊണ്ടൊ ദൈവം നിങ്ങളിൽ പ്രസാദിക്കയില്ല. നിങ്ങൾ ക്രിസ്തുവിലായതിനാലാണ് ദൈവം നിങ്ങളിൽ പ്രസാദിച്ചത്. ക്രിസ്തുവിനു നിങ്ങളുടെ ജിവിതത്തിൽ കേന്ദ്രീയസ്ഥാനവും അതുവഴി ആന്തരീകവുമായ രൂപാന്തരവുമാണ് നിങ്ങളിൽ വരേണ്ടത്. അതിന്റെ ഫ്രൂട്ടാണ് നിങ്ങളിലെ നല്ല പ്രവൃത്തികൾ.

പൗലോസ് ഇവിടെ ജൂഡായിസത്തെ അപ്പാടെ തള്ളിക്കളയുകയല്ല. എന്നാൽ യഥാർത്ഥമായ ജൂഡായിസത്തിന്റെ പൂർത്തീകരണമാണ് ക്രിസ്ത്യാനിറ്റി എന്നു പറയുകയാണ്. അവയൊക്കെയും വരുവാനുള്ളതിന്റെ നിഴലായിരുന്നു. യിസ്രായേൽ പ്രതീക്ഷിച്ചുകൊണ്ടിരുന്ന വരാനുള്ള യുഗത്തിന്റെ അംഗങ്ങളാണ് ക്രിസ്ത്യാനികൾ. These are a shadow of the things that were to come; the reality, however, is found in Christ.

അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമെന്നത് പഴയയുഗവും പുതിയയുഗവും തമ്മിലുള്ള അന്തരമാണ്. യൂദായിസത്തിലെ ചട്ടങ്ങൾ ഒരു വർഗ്ഗം, ഒരു കൾച്ചർ, ഒരു ഭൂപ്രദേശം എന്നതിൽ ഒതുങ്ങി നിൽക്കണം എന്ന നിലയിൽ രൂപകൽപ്പന ചെയ്യപ്പെട്ടതായിരുന്നു. എന്നാലിന്ന് അവ കാലഹരണപ്പെട്ടു, ഇന്ന് ദൈവജനം എന്നു പറയുന്നത് ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഒരു വലിയ കുടുംബമാണ്. ആദ്യത്തേത് വരുവാനുള്ളതിന്റെ ഒരു നിഴൽ ആയിരുന്നു എങ്കിൽ ഇപ്പോൾ യാഥാർത്ഥ്യം വന്നു കഴിഞ്ഞു. ഇനി നിഴലിനെ പിടിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ഇല്ല. ആ യാഥാർത്ഥ്യം നാം ക്രിസ്തുവിന്റെ വകയാണ് എന്നതാണ്. ആ ജനമെന്ന് പറയുന്നത് ക്രിസ്തുവിന്റെ ശരീരമാണ്. ആ നിലയിൽ മലയാളത്തിലെ ദേഹം എന്നതൊ ക്രിസ്തുവിലുള്ളത് എന്ന പരിഭാഷയെ നമുക്ക് മനസ്സിലാക്കാം.

18-ാം വാക്യം വ്യാഖ്യാനിക്കാൻ പ്രയാസമുള്ള ഒരു വേദഭാഗമായിട്ടാണ് commentators കാണുന്നത്. 18ലെ ദൂതന്മാരെ ആരാധിക്കൽ എന്നത് ദൂതന്മാരെ നേരിട്ട് ആരാധിക്കുന്നതാണോ, ദൂതന്മാരുടെ സംരക്ഷണം ആവശ്യപ്പെടുന്നതാണോ, ദൂതന്മാരോട് ചേർന്ന് ദൈവത്തെ ആരാധിക്കുന്നതാണോ എന്ന വിഷയത്തിൽ വളരെ തർക്കമുണ്ട്. അതിനെക്കുറിച്ച് പല കമന്റേറ്റേഴ്സും പ്രാസംഗികരും വ്യത്യസ്ഥമായ നിലകളിൽ പറഞ്ഞിട്ടുണ്ട്.
വാക്യം 18: 16-ാം വാക്യത്തിൽ സ്വയം അവരോധിതനായ (ദുരുപദേഷ്ടാവ് എന്ന് നാം പറഞ്ഞ) ഒരു judge നെയാണ് നാം കണ്ടത് എങ്കിൽ 18 ൽ ഒരു umpire നെയാണ് നാം കാണുന്നത്. Games അഥവാ Foot ball കളിയൊക്കെ നടക്കുമ്പോൾ ഒരു Umpire ആ കളിയെ നിയന്ത്രിക്കുവാനും തീരുമാനമെടുക്കുവാനും ഉണ്ട് എന്ന് നമുക്കു അറിയാം. അതുപോലെ 18 ൽ പൗലോസ് പറയുന്നു: Do not anyone disqualify you for the prize. “ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു." പൗലോസ് ആദ്യം പറഞ്ഞ ആശയത്തെ മറ്റൊരു രൂപകം (sports metaphor) ഉപയോഗിച്ച് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്. നിങ്ങൾ already ക്രിസ്തുവിന്റെ ശരീരമാണ്. ഇനി ആരെങ്കിലും പറയുന്നതുകേട്ട് നിങ്ങൾ ട്രാക്ക് മാറി ഓടി foul ആയി, കോർട്ടിനു വെളിയിൽ ആകരുത്; അങ്ങനെ നിങ്ങൾ disqualified ആകരുത് എന്നാണ് പൗലോസ് പറയുന്നത്. ഇവിടെ umpire വിധി കൽപ്പിക്കുന്നതിനു ആധാരമായി പറയുന്നത്, മുന്നമെ പറഞ്ഞ ഭക്ഷണമൊ, പാനീയമൊ, അല്ല, മറിച്ച്, mystical life അഥവാ mystical experience ആണ്. അതായത്, താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ച് സ്വന്തദർശനങ്ങളിൽ പ്രവേശിച്ച് mystical ആയ അനുഭവത്തിന്റെ പേരിൽ ആളുകളെ വഴിതെറ്റിക്കുന്നതിനെയാണ് അത് അർത്ഥമാക്കുന്നത്. ഒരുപക്ഷെ, ദൂതന്മാരെ ആരാധിക്കുന്നതിലൂടെയൊ, കഠിന വൃതമെടുക്കുന്നതിലുടെയൊ ഒക്കെ ദർശനങ്ങളൊ, മിസ്റ്റിക്കലായ അനുഭവങ്ങളൊ ലഭിച്ചു എന്നു വന്നേക്കാം.

ദൂതന്മാരെ ആരാധിക്കുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിനു ഒരു വ്യക്തമായ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. കാരണം പല നിർദ്ദേശങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ മുന്നോട്ടു വെക്കുന്നുണ്ട്. അതായത്, മനുഷ്യർ ദൂതന്മാരെ ആരാധിക്കുന്നു എന്നു പറയുന്നുണ്ട്, പിന്നെ ദൂതന്മാർ ദൈവത്തെ ആരാധിക്കുന്നതാണ്, അവരുടെ ആരാധനാക്രമം സ്വീകരിക്കുന്നതാണ് എന്ന് ചില അപ്പൊക്രിഫാ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പറയുന്നവരുണ്ട്. പിന്നെ പൗലോസ് ironical sense ലാണ് ഇത് പറയുന്നത്, ആ നിലയിൽ, പൗലോസ് ദുരുപദേഷ്ടാക്കൾ ദൂതന്മാരെയും അവരുടെ അദൃശ്യലോക ത്തേയും കുറിച്ച് ചിന്തിച്ച് തങ്ങളുടെ സമയം പാഴാക്കി കളയുന്നു, എന്നിങ്ങനെ വിവിധ ആശയങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ ആളുകൾ പറഞ്ഞിട്ടുണ്ട്.

ആളുകൾ ദൂതന്മാരെ ആരാധനമനോഭാവത്തൊടെ കാണാനുള്ള കാരണം, ദൂതന്മാർ മുഖേനയാണ് ന്യായപ്രമാണം തന്നത് എന്ന് ഗലാ 3:19 ലും ഹെബ്രായർ 2:2 ലും നാം കാണുന്ന പരാമർശനങ്ങളാണ്.

ഗലാ 3:19 “19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ;”

Heb 2:2 “2 ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ.”
ദൂതന്മാർ ദൈവത്താൽ നിയമിക്കപ്പെട്ടതും, ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നവയും ആണ് എന്ന നിലയിൽ ബഹുമാനമർഹിക്കുന്നു എന്നതിൽ തെല്ലും അതിശയോത്തിയില്ല. അവയെ ‘gods’ എന്ന് സങ്കി 97:7 ൽ പറയുന്നുമുണ്ട്, (ഹെബ്ര 1:6) എന്നാൽ ആ ബഹുമാനം ഒരുപക്ഷെ ആരാധനയായി മാറിയതുമാകാം.

Ray Stedman എന്ന ദൈവദാസൻ അതിനെ കുറിച്ചു പറയുന്നത് False humility യും worship of angels’ ഒരുമിച്ചു പോകുന്നതാണ്. ഇതു ദൈവത്തിന്റെയും മനുഷ്യരുടേയും ഇടയിലുള്ള ദൂതന്മാരുടെ hierarchy യെ കാണിക്കുന്നതും അവരെ അംഗീകരിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരു പ്രത്യേക ആത്മീയതലത്തിലേക്ക് ഉയരുമെന്ന് ചിന്തിക്കുന്നു. അതിലൂടെ എല്ലാത്തിനും ദൈവത്തോടുള്ള ഏകത്വത്തെ മനസ്സിലാക്കുകയും, ദൈവത്തോട് ഏകത്വത്തിൽ ആയിത്തീരുകയും ചെയ്യും എന്ന ആശയമാണ്. ഹിന്ദുക്കളുടെ ആശയം ഇതാണെന്ന് എനിക്കു തോന്നുന്നു.

ഇത് എന്തുതന്നെ ആയാലും, ഇത് ഒരുവന്റെ സ്വയത്തെ ഉയർത്തുന്ന അഹങ്കാരത്തെ കാണിക്കുന്ന പരിപാടിയാണ്. തന്നെയുമല്ല വിഗ്രഹാരാധനയുടെ പരിധിയിൽ വരുന്നതുമായ സംഗതിയാണ്.

4. തെറ്റായ താഴ്മ (false humility)

എന്നാൽ അതിന്റെ ദോഷങ്ങളെ കുറിച്ച് പൗലോസ് 3 കാര്യങ്ങൾ പറയുന്നു.

i. അത് false humility ആണ്. ദൈവത്തോട് നേരിട്ടു ബന്ധപ്പെടാൻ തങ്ങൾ അയോഗ്യരാണ്, അതുകൊണ്ട് ദൂതന്മാരുടെ മീഡിയേഷൻ തങ്ങൾ സ്വീകരിക്കുന്നു എന്നതാണ് ഇവിടെ താഴ്മയായി കാണുന്നത്. എന്നാൽ ക്രിസ്തുവിനു മാത്രം അവകാശപ്പെട്ട മഹത്വം, സൃഷ്ടിക്കു കൊടുക്കുകയാണ് അതിലുടെ ചെയ്യുന്നത്. അതുവഴി ക്രിസ്തുവിനെ അവഗണിക്കുകയൊ ദൈവത്തിനു മനുഷ്യർക്കും മദ്ധ്യേയുള്ള തന്റെ മദ്ധ്യസ്ഥതയെ സ്വീകരിക്കാതിരിക്കയൊ ചെയ്യുന്നു. ഇതു കർത്താവിനെ അപമാനിക്കുന്നതാണ്. ശരിയായ ജ്ഞാനം ക്രിസ്തുവിന്റെ അവകാശവാദങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുക. സുവിശേഷം സ്വീകരിച്ച് തലയായ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുക. താഴ്മ എന്നത് ഒരു ഗുണമാണെങ്കിലും ഇവിടെ അത് ഒരു ironical sense ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുവൻ തന്റെ ഹുമിലിറ്റിയിൽ പ്രശംസിച്ചാൽ, അത് ശരിയായ ഹുമിലിറ്റി അല്ലാതായി തീരും. അതു പിന്നെ അഹങ്കാരമായി/ Pride ആയി മാറും. സ്വയം അടിച്ചേൽപ്പിക്കുന്ന കഷ്ടത, നോയമ്പ്, വൃതം, ഫാസ്റ്റിംഗ് എന്നിവ അസാധാരണ ആത്മീയതയുടെ പ്രകടനവും, തങ്ങളുടെ ജഡമനസ്സിനെ തൃപ്തിപ്പെടുത്തുന്നതും, സ്വയ-ജ്ഞാനവും, സ്വയത്തെ സംതൃപ്തിപ്പെടുത്തുന്നതും, സ്വയ- നീതിയും മറ്റുള്ളവരെ പുശ്ചിക്കുന്നതുമായ അഹങ്കാരമാണ്.

ii. ഇത് ജഡമനസ്സിന്റെ ചീർപ്പിനെ കാണിക്കുന്നു. ചീർക്കുക എന്നാൽ ഒന്നുമില്ലാതെ അങ്ങനെ ചീർത്തിരിക്കുന്നതിനെയാണ്. ഉള്ളിൽ ഒന്നുമില്ലാതെ അങ്ങനെ ചീർത്തിരിക്കുക. ഇതു സ്വയം പുകഴ്ത്തലിനെ കാണിക്കുന്നു. അവർ തങ്ങൾക്കുള്ള ദർശനത്തിലൊ, അനുഭവത്തിലൊ തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠർ എന്ന് എണ്ണുന്നു.

iii. ഇങ്ങനെയുള്ളവരുടെ super-spirituality, തലയോട് അഥവാ ക്രിസ്തുവിനോട് ബന്ധമില്ലാത്ത ആത്മീയതയാണ്. 19-ാം വാക്യം അതാണ് പറയുന്നത്. അവർ മുന്നമെ പറഞ്ഞതുപോലെ മിസ്റ്റിക്കലായ ഒരു അനുഭവത്തിലൂടെ ദൈവവുമായി ഒന്നായി തീരുകയല്ല ചെയ്യുന്നത്. അവർ ശരിയായ വിശ്വാസം എന്തെന്ന് അറിയാത്തവരാണ്. ദൈവത്തോട് ബന്ധം സ്ഥാപിക്കുവാൻ സാധിക്കുന്ന, ദൈവത്തോട് ഒന്നായി തീരുവാൻ സഹായിക്കുന്ന ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. അവർ കർത്താവിനെ സൈഡിലേക്ക് തള്ളിക്കളഞ്ഞവരാണ്. യഥാർത്ഥത്തിൽ അവരാണ് തലയായ ക്രിസ്തുവിന്റെ, ശരീരത്തിന്റെ ഭാഗമല്ലാത്തവർ. എന്നാൽ വിശ്വാസികൾ ദൈവജനത്തിന്റെ ഭാഗമാണ്. ദൈവത്തോട് ക്രിസ്തുവിലുടെ ഒന്നായി തീർന്നവരാണ്. അവർക്ക് ഇങ്ങനെയുള്ള മിസ്റ്റിക്കലായ അനുഭവത്തിന്റെ ആവശ്യമില്ല. അവയെ ആശ്രയിക്കുന്നതു വഴി നാം പ്രൈസിനു disqualify ചെയ്യുകയാണ് ചെയ്യുന്നത്. നാം track മാറി ഓടി ലക്ഷ്യത്തിലെത്താതെ പോകുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് ദൈവജനത്തിന്റെ ഭാഗമായിരിക്കുക എന്നതിനുള്ള ശരിയായ ടെസ്റ്റ് എന്നു പറയുന്നത്, ഭക്ഷണനിയമങ്ങൾ പാലിക്കുന്നതൊ, ദിവസങ്ങൾ ആചരിക്കുന്നതൊ, mystical experience ഉണ്ടെന്ന് അവകാശപ്പെടുന്നതൊ അല്ല. അവൻ ക്രിസ്തുവിന്റെ വകയാണോ, ക്രിസ്തുവിന്റെ ജീവൻ അവനിലുണ്ടോ എന്നതാണ്.

19-ാം വാക്യം: സഭ ജീവൻ പ്രാപിക്കുന്നത് ക്രിസ്തുവിൽ നിന്നാണ്. “19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നു.” ദൈവത്തിൽ നിന്നുള്ള ജീവനും പോഷണവും ക്രിസ്തുവിലൂടെ വിശ്വാസികളിലേക്കും, അവരിൽ നിന്നും മറ്റള്ളവരിലേക്കും പകരപ്പെട്ടുകൊണ്ട് സഭ വളരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

നിങ്ങളുടെ ജീവിതം ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണൊ? അതോ ക്രിസ്തുവിനെ നാം marginalize/സൈഡിലേക്ക് തള്ളിമാറ്റിയവരാണോ?

വ്യക്തിഗത ദർശനങ്ങൾ ഒരുവനെ വേർതിരിച്ച് നിർത്തുന്നു. ഭക്ഷണനിയമങ്ങൾ യെഹൂദനെ മറ്റു ജാതികളിൽ നിന്നു വേർതിരിച്ചു നിർത്തുന്നു. എന്നാൽ ദൈവത്തിന്റെ പദ്ധതി എന്നത് വിശ്വാസികൾ പരസ്പരാശ്രയത്തിൽ ഒന്നിച്ചു വളരുന്നതാണ്. സഹവിശ്വാസികളുടെ സഹായംകൂടാതെ ഒരു വിശ്വാസിക്കു വളരാൻ കഴിയുകയില്ല എന്ന് പറയുന്നത് ലജ്ജാകരമായ ഒരു സംഗതിയല്ല. പൗലോസ് തന്നെ റോമർ 1:12 ൽ പറയുന്നതു നോക്കുക: “12 അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു;” പൗലോസ് വിശ്വാസികളുമായുള്ള ബന്ധത്തിൽ നിന്ന് ഉത്സാഹം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നത് നമ്മേ എത്രത്തോളം ഉത്സാഹിപ്പിക്കണം. 19-നാം വാക്യം പറയുന്നത് ക്രിസ്തുവിന്റെ ജിവനാണ് വിശ്വാസികൾക്ക് ദൈവികമായ വളർച്ച നൽകുന്നത്.

ക്രിസ്തുവിനെയല്ലാതെ അഹങ്കാരം, സ്വയ-നീതി, സ്വയം പുകഴ്ത്തൽ എന്നിവയെ നിങ്ങൾ ദൈവമാക്കിയിട്ടുണ്ടോ?

ക്രിസ്തുവിനോട് ചേർന്നും, മറ്റുവിശ്വാസികളോടും ചേർന്നും ആണോ നിങ്ങൾ ആത്മീയമായി വളരുന്നത്?

*******

© 2020 by P M Mathew, Cochin

bottom of page