
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-02
P M Mathew
FEB 23, 2014
Praise God For Our Election And Predestination
നമ്മുടെ തെരഞ്ഞെടുപ്പിനേയും മുന്നിയമനത്തേയും ഓർത്ത് ദൈവത്തെ സ്തുതിക്കുക
Ephesians 1:3-6
ആമുഖം
കഴിഞ്ഞ തവണ ഈ ലേഖനത്തിന്റെ ഒന്നാം അദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവെച്ചത്. ആരാണ് ഇത് എഴുതിയത്, ആർക്കാണ് ഇത് എഴുതിയത് അതിന്റെ ഉദ്ദേശം എന്ത് അവരെക്കുറിച്ചുള്ള തന്റെ ആഗ്രഹവും പ്രാർത്ഥനയും എന്ത് എന്ന് ഈ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചു. ഈ ലേഖനത്തിന്റെ ഉദ്ദേശത്തെ കുറിച്ച് ഞാൻ പറഞ്ഞത് ഒന്ന്, അന്ധകാര ശക്തികളൊടുള്ള വിശ്വാസികളുടെ നിരന്തരമായ പോരാട്ടത്തിലും, രണ്ട്, സഭയിൽ യെഹൂദന്മാരും ജാതികളും തമ്മിൽ ഐക്യത വർദ്ധിപ്പിക്കു ന്നതിനും, മൂന്ന്, തങ്ങളെ വിളിച്ച ദൈവത്തിന്റെ വിശുദ്ധി യോടും നിർമ്മലതയോടും ഉള്ള തങ്ങളുടെ ആനുരൂപ്യം വർദ്ധിച്ചുവരുന്നതിനും, മുന്ന്, ക്രിസ്തുവിലുള്ള തങ്ങളുടെ പുതിയ വ്യക്തിത്വം തങ്ങളെ ശക്തീകരിക്കുവാൻ മതിയായതാണ് എന്ന് അവരെ ഗ്രഹിപ്പിച്ച് അവരെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും വേണ്ടിയാണ് അപ്പോസ്തലനായ പൗലോസ് ഈ ലേഖനം എഴുതിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവരുടെ സകല പ്രശങ്ങൾക്കുമുള്ള ഏകപരിഹാരം അവർ വിശ്വസിച്ച സുവിശേഷമാണ്, അതവരെ ശക്തീകരിക്കുവാനും ശുദ്ധീകരിക്കുവാനും മതിയായതാണ്. കൂടാതെ തന്റെ ആമുഖ പ്രാർത്ഥനയിൽ അവർ ദൈവത്തിൽനിന്നും യേശുക്രിസ്തുവിൽ നിന്നും കൃപയും സമാധാനവും അനുഭവിക്കുന്നവരാകണ മെന്നും പൗലോസ് അപേക്ഷിക്കുന്നതായി നാം കണ്ടു.
‘കൃപ’ എന്നത് സുവിശേഷത്തിന്റേയും തന്റെ വേദശാസ്ത്ര ത്തിന്റേയും ഹൃദയമാണ്. പുതിയ ഉടമ്പടിയുടെ വൈശിഷ്ഠ്യ മാർന്ന സവിശേഷതയാണ് കൃപ. തന്റെ ജനത്തിന്റെ നന്മയെ കരുതി, സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടെ ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെയാണ് കൃപ എന്ന് വിളിക്കുന്നത്. വാസ്തവത്തിൽ, പാപികൾക്ക് ദൈവം നൽകുന്ന അർഹിക്കാത്ത ആനുകൂല്യമാണ് കൃപ. എങ്കിലും, അത് അവിടം കൊണ്ട് അവസാനിക്കുന്നില്ല. രക്ഷിക്കപ്പെട്ടവർക്ക് പുതിയ ഉടമ്പടി കീഴിൽ അവരെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്ന ധാർമ്മിക നിലവാരത്തിനൊത്തവണ്ണം ജീവിക്കു ന്നതിനു അവരെ പ്രാപ്തിപ്പെടുത്തുന്നതിനും, ദൈവം നിയോഗി ച്ചിരിക്കുന്ന ശുശ്രൂഷ നിവൃത്തിക്കുന്നതിനുള്ള ശക്തിയുടെ തുടർമാനമായ പ്രവാഹവും കൂടിയാണിത്. പൗലോസിനെ തന്നെയും ശക്തീകരിച്ചിരുന്നത് ഈ കൃപയാണ്. അതുകൊണ്ടാണ് “എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു” എന്ന് 1 കൊരിന്ത്യർ 1:29 പറഞ്ഞിരിക്കുന്നത്.
പൗലോസിനെ രണ്ടാമത്തെ ആശംസകളും പ്രാർത്ഥനയും അവർ സമാധാനം അനുഭവിക്കുന്നവരായിരിക്കണം എന്നതാണ്. ഇന്നത്തെ ലോകത്ത് മനുഷ്യജീവിതത്തിൽ കണികാണാൻ കഴിയാത്ത ഒരുകാര്യമാണ് സമാധാനം എന്നത്. പുതിയ നിയമ ഉടമ്പടിയും, മശിഹായുടെ വരവോടെ ഉദ്ഘാടനം ചെയ്യപ്പെട്ടതും, കർത്താവു തന്റെ ശിഷ്യന്മാർക്ക് നൽകിയതുമായ ഒരു അനുഗ്രഹമാണ് സമാധാനം എന്നത്. യേശുക്രിസ്തു ഇല്ലാത്ത വരെ സംബന്ധിച്ചിടത്തോളം ഈ ഒരു അനുഗ്രഹം പ്രാപിക്കാൻ അവർക്കു കഴിയുകയില്ല. ഇതു നമ്മുടെ നീതികരണത്തിന്റെ ഫലമായി ഉളവാകുന്നതും പരിശുദ്ധാത്മ നിറവിനാൽ നിലനിൽ ക്കുന്നതുമായ ഒന്നാണ്. ഈ രണ്ട് അനുഗ്രഹങ്ങളാണ് അപ്പസ്തോലനായ പൗലോസ് വിശ്വാസികളുടെ മേൽ ആശംസി ക്കുന്നതും ദൈവത്തിൽ നിന്നും ഇവ ചൊരിയേണ്ടതിനായി പ്രാർത്ഥിക്കുന്നതും.
അടുത്ത ഒരു ചിന്ത യൂണിറ്റ് എന്ന് പറയുന്നത് 3 മുതൽ 14 വരെയുള്ള വാക്യങ്ങൾ ആണ്. അതൊന്നു വായിക്കാം.
എഫെസ്യർ 1: 3-14
“3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും 5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു 6 അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. 7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 8 അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. 9 അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. 10 അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണത യിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. 11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി 12 ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ. 13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, 14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.”
എന്തുകൊണ്ട് ദൈവത്തിന്റെ അനന്യസാധാരണമായ വീണ്ടെടുപ്പ് പദ്ധതിയെ ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം എന്നാണ് ഈ വേദ ഭാഗത്ത് പറയുന്നത്.
1. അവൻ നമ്മെ തെരഞ്ഞെടുക്കുകയും തന്റെ മഹത്വകരമായ അവകാശമായിരിപ്പാൻ
ദൈവം നമ്മെ മുന്നിയമിക്കയും ചെയ്തതുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം (1:4-6,11-12).
2. അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും തന്റെ പദ്ധതി നമുക്ക് വെളിപ്പെടുത്തി
തരികയും ചെയ്തു അതുകൊണ്ട് (1:7-10) നാം ദൈവത്തെ സ്തുതിക്കണം.
3. അവൻ തന്റെ ആത്മാവിനാൽ അന്ത്യത്തോളംനമ്മേ മുദ്രയിട്ട് സൂക്ഷിക്കുന്നതിനാൽ 1:13-14
നാം ദൈവത്തെ സ്തുതിക്കണം.
മൂന്നാം വാക്യം ഈ വേദന പാകത്തിന് 4 14 ഒരു സമ്മറി സ്റ്റേറ്റ്മെൻറ്/ സംഗ്രഹമാണ്. ദൈവം ആരായിരിക്കുന്നു, അവൻ നമുക്ക് വേണ്ടി എന്ത് ചെയ്തിരിക്കുന്നു എന്നതിന്റെ വെളിച്ചത്തിൽ ഒരു സ്തുതിപ്പോടെയാണ് പൗലോസ് ഈ വേദഭാഗം ആരംഭിക്കുന്നത്.
പൗലോസിന്റെ ഈ സ്തുതിഗീതം അസാധാരണമാംവിധം നീളമുള്ളതാണ്- 202 വാക്കുകളുള്ള ഒറ്റവാക്യം ആയിട്ടാണ് മൂലഭാഷയായ ഗ്രീക്കിൽ ഇത് എഴുതിയിരിക്കുന്നത്. There are 32 prepositional phrases, 21 genitive expressions, 6 relative clauses, 5 adverbial participles in this one verse. ഇവയെല്ലാം ചേർത്ത് വളരെ മനോഹരവും കലാപരമായി നെയ്തെടുത്ത വളരെ സ്മൂത്തായി ഒഴുകുന്ന വൈകാരികവും വായനക്കാരുടെ ഹൃദയങ്ങളെ ആഴമായ സ്പർശിക്കുന്നതും ആയ ഒരു സ്തുതിഗീതമാണിത്. It is a doxology. മാത്രമല്ല, താൻ ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യുവാൻ ഇരിക്കുന്ന വിഷയങ്ങളുടെ ഒരു നല്ല ആമുഖവും കൂടിയാണിത്. ക്രിസ്തുവിലാകുക എന്നതിന്റെ അർത്ഥം, പരിശുദ്ധാത്മാവിനെ ധർമ്മം, സ്നേഹം, കൃപ, വീണ്ടെടുപ്പിന്റെ അർത്ഥം, രക്ഷ, മർമ്മം, ദൈവത്തിന്റെ പരമാധികാരത്തിൽ ഉള്ള പദ്ധതി, ദൈവത്തിന് ശക്തി, ആത്മീയ തലം, അന്ധകാര ശക്തികളുടെ മേലുള്ള ക്രിസ്തുവിനെ കർതൃത്വം എന്നിവയാണ് ഈ വിഷയങ്ങൾ. എന്നാൽ ഈ വേദഭാഗം മുഴുവനും ഇന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിൽ മൂന്നു മുതൽ ആറു വരെയുള്ള വാക്യങ്ങൾ മാത്രം ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
എന്തുകൊണ്ട് ദൈവത്തിന്റെ അനന്യസാധാരണമായ വീണ്ടെടുപ്പ് പദ്ധതിയെ ഓർത്ത് ദൈവത്തെ സ്തുതിക്കണം എന്നതിന്റെ ഒന്നാമത്തെ കാരണത്തിലേക്ക് കടക്കാം.
ഒന്ന്, അവൻ നമ്മെ തെരഞ്ഞെടുക്കുകയും തന്നെ മഹത്വകരമായ അവകാശമായിരിപ്പാൻ ദൈവം നമ്മെ മുന്നിയമിക്കയും ചെയ്തതുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം (1: 4-6, 11-12). ഈ ഒരു take home truth നിങ്ങളുടെ ഉള്ളിൽ ഇരിക്കട്ടെ.
4-6 “നാം തന്നെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോക സ്ഥാപനത്തിന് മുൻപേ നമ്മെ അവനിൽ തെരഞ്ഞെടുക്കുകയും… സ്നേഹത്തിൽ നമ്മെ മുന്നേറുകയും ചെയ്തു”
1. ദൈവത്താൽ നാം തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ട് ദൈവത്തെ സ്തുതിക്കണം (1:4a) (We should praise God for being chosen by God )
ദൈവത്തെ സ്തുതിക്കാനുള്ള ഒന്നാമത്തെ കാരണം അവൻ ലോക സ്ഥാപനത്തിന് മുൻപേ നമ്മെ അവനിൽ തെരഞ്ഞെടുത്തു (chosen) എന്നതാണ്. “അവൻ നമ്മെ തെരഞ്ഞെടുത്തു” എന്നത് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ട ഒരു വസ്തുതയാണ്. അവൻ അബ്രാഹത്തെ തെരഞ്ഞെടുത്തു, മോശെയെ തെരഞ്ഞെടുത്തു, അഹറോൻ, ദാവീദ് എന്നിവരെ തിരഞ്ഞെടുത്തു എന്നൊക്കെ ഈ പഴയനിയമത്തിൽ വായിക്കുന്നു. യാക്കോബ് അഥവാ ഇസ്രയേലിന്റെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രാധാന്യ മർഹിക്കുന്നു. ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു എന്ന് മാത്രമല്ല അതിരറ്റ സ്നേഹം അവന്റെ മേലും അവന്റെ സന്തതികളുടെ മേലും വെച്ചു.
മറുരൂപമലയിൽവച്ച് മേഘത്തിൽ നിന്നും “ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനു ചെവി കൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി “This is my Son, Whom I have chosen; listen to him”í (Luke 9:35) എന്ന് ലൂക്കോസിന്റെ സുവിശേഷത്തിലും നാം വായിക്കുന്നു. അവിടെയും ഈ തിരഞ്ഞെടുപ്പ് എന്ന വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ തെരഞ്ഞെടുപ്പ് മനുഷ്യന്റെ തെരഞ്ഞെടുപ്പ് പോലെ, വീണ്ടെടുപ്പിനോ, പാപക്ഷമയ്ക്കു വേണ്ടിയൊ അല്ല യേശുവിനെ തെരഞ്ഞെടുത്തത്. മറിച്ച്, മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് അനിവാര്യമായ, ഒഴിവാക്കാൻ കഴിയാത്ത, ഒരു പ്രത്യേക ദൗത്യ നിർവഹണത്തിന് വേണ്ടിയാണ്. എങ്കിലും ദൈവം അതിനായി തെരഞ്ഞെടുത്തു (chosen). മോശ, യിസ്രയേൽ, പൗലോസ്, എന്നെ, നിങ്ങളെ ഒക്കെയും ദൈവം തെരഞ്ഞെടുത്തവരാണ് (chosen). ദൈവം തിരഞ്ഞെടുത്തവരുടെ ഗണത്തിൽ നാമും പെട്ടു എന്നത് എത്രയോ അതിശയകരവും ആനന്ദകരവും അഭിമാനകരമായ സംഗതി ആണ് എന്ന് ചിന്തിക്കുക. അതിൽ ദൈവത്തെ നാം സ്തുതിക്കേണ്ടെ?
ഇനി ഈ തെരഞ്ഞെടുപ്പിന്റെ (election) പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഒന്ന് നമ്മുടെ യാതൊരു മേന്മയോ ഗുണമോ യോഗ്യതയോ നോക്കാതെയാണ് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് (chosen) . ദൈവം ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത് അവനിൽ ആണ്, ക്രിസ്തുവിൽ ആണ് (In Christ). ക്രിസ്തുവിൽ എന്ന പ്രയോഗം മനുഷ്യന്റെ ഏതെങ്കിലും മേന്മയോ ഗുണമൊ ഒഴിവാക്കി കേവലം ക്രിസ്തുവിൽ മാത്രമായി നമ്മുടെ തിരഞ്ഞെടുപ്പിനെ പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത്, നാം നമ്മിൽ തന്നെ യാതൊരു തെരഞ്ഞെടുപ്പിനും യോഗ്യരായിരുന്നില്ല. യാതൊരു ഗുണമൊ യോഗ്യതയോ ഇല്ലാത്തവരെയാണ് ദൈവം ക്രിസ്തുവിൽ തിരഞ്ഞെടുത്തത് (chosen).
രണ്ട് നമ്മുടെ തെരഞ്ഞെടുപ്പിൽ ക്രിസ്തുവിനെ സജീവമായ പങ്കാളിത്തമുണ്ട്. “അവനിൽ” തിരഞ്ഞെടുത്തു എന്ന് പൗലോസ് പറയുമ്പോൾ ദൈവത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രിസ്തുവിന്റെ സജീവമായ പങ്കാളിത്തത്തെയാണ് കാണിക്കുന്നത്. കൊലൊ. 1:16 ൽ പിതാവിന്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ക്രിസ്തു പങ്കാളിയായിരുന്നു എന്നു നാം കാണുന്നു. അതുപോലെ പിതാവ് തനിക്ക് ഒരു ജനതയെ തെരഞ്ഞെടുത്തപ്പോൾ ക്രിസ്തുവും അതിൽ പങ്കാളിയായി ഉണ്ടായിരുന്നു. ആകയാൽ നമ്മുടെ ഈ തെരഞ്ഞെടുപ്പിൽ ക്രിസ്തുവിന്റെ വലിയ പങ്കാളിത്തമുണ്ട് എന്നു നാം ഓർക്കുക.
മൂന്ന്, ഈ തെരഞ്ഞെടുപ്പ് നടന്നത് ലോക സ്ഥാപനത്തിന് മുന്നമേ ആണ്. മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിനു മുന്നമെ ഈ തെരഞ്ഞെ ടുപ്പ് നടന്നിരിക്കുന്നു. അതു നടന്നത് ലോക സ്ഥാപന ത്തിന് മുന്നമേയാണ്. അത് പരോക്ഷമായി യേശുക്രിസ്തുവിനെ പൂർവ്വാസ്തിക്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതായത്, യേശുക്രിസ്തു ഈ ഭൂമിയിൽ ജനിക്കുന്നതിനു മുന്നമേ താൻ ഉണ്ടായിരുന്ന വ്യക്തി ആണ് എന്ന സൂചന ഈ വാക്കു നൽകുന്നു.
ഈ വക സവിശേഷതകളുള്ള ദൈവത്തിന്റെ തെരഞ്ഞെടുപ്പ് എത്രയോ വലിയ ഒരു കാര്യമാണ്. നമ്മുടെ യാതൊരു ഗുണമോ ദോഷമോ നോക്കാതെ, ക്രിസ്തുവിൻറെ സജീവ പങ്കാളിത്തത്തോടെ, ലോക സ്ഥാപനത്തിന് മുന്നമേ നമ്മെ തെരഞ്ഞെടുത്തി രിക്കുന്നു. വാസ്ത്തവത്തിൽ, ദൈവത്തെ സ്തുതിക്കാൻ എത്രയൊ മതിയായ കാരണമാണ്. ഇനി അങ്ങനെ ആർക്കെങ്കിലും തോന്നുന്നില്ല എങ്കിൽ ദൈവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ശരിയല്ല എന്നാണ് ഞാൻ പറയുവാൻ ആഗ്രഹിക്കു ന്നത്. പൗലോസിനു അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൈവത്തെ സ്തുതിക്കാതിരിക്കുവാൻ കഴിയുന്നില്ല. താൻ ദൈവത്തെ സ്തുതിക്കുന്നതിലേക്കു വഴുതിവീഴുന്നു എന്നാണ് ഈ സ്തുതിഗീതം കാണിക്കുന്നത്.
പലരുടെയും സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ വസ്തുത തങ്ങൾ ആരാധനക്കൊ, പ്രാർത്ഥനയ്ക്കൊ, ബൈബിൾ ക്ലാസിനൊ ഒക്കെ വരാത്തതിന് കാരണം സഹോദരൻ എന്നോട് വരാൻ പറഞ്ഞില്ലല്ലോ. അല്ലെങ്കിൽ എന്നെ ഫോൺ ചെയ്തില്ലല്ലോ. അതായത്, അവർ സഭയിലേക്ക് വരുന്നത് തങ്ങൾക്ക് ദൈവത്തെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതുകൊണ്ടല്ല, മറിച്ച് ആർക്കോ എന്തിനോ വേണ്ടിയൊ വരുന്നു. നിങ്ങൾക്കുവേണ്ടി ഞാൻ വേണമെങ്കിൽ സഭയിലേക്ക് വരാമെന്ന് മനോഭാവമാണ് നിങ്ങൾക്കുള്ളത് എങ്കിൽ അത് കയിന്റെ യാഗം പോലെ ദൈവം കാണുകയുള്ളു. ദൈവത്തോടുള്ള നന്ദിസൂചകമായി അല്ല നിങ്ങൾ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത് എങ്കിൽ അത് ദൈവസന്നിധിയിൽ പ്രസാദം ആയിരിക്കുകയില്ല. ദൈവം മനുഷ്യന്റെ ഹൃദയത്തെ നോക്കി, മനോഭാവത്തെ നോക്കി, ന്യായം വിധിക്കുന്ന വ്യക്തിയാണ് എന്ന് ഓർത്തുകൊള്ളുക. ഹാബേൽ യാഗം കഴിച്ചത് തന്നെ ആരെങ്കിലും നിർബന്ധിച്ചതു കൊണ്ടായിരുന്നില്ല എന്ന് ഓർമ്മിക്കുന്നത് ഇങ്ങനെയുള്ളവർക്ക് നന്നായിരിക്കും
പൗലോസ് ദൈവത്തെ സ്തുതിക്കുന്നത് ദൈവം ആയിരിക്കുന്നു എന്ത് ചെയ്തിരിക്കുന്നു എന്നതിന്റെ വെളിച്ചത്തിലാണ്.
2. സ്നേഹത്തിൽ തന്റെ മഹത്വകരമായ അവകാശമായിരിപ്പാൻ ദൈവം നമ്മെ മുന്നിയമിച്ചതുകൊണ്ട് നാം ദൈവത്തെ സ്തുതിക്കണം (We should praise God because He has ordained us to be His glorious inheritance in love)
4-6 വാക്യങ്ങൾ വായിക്കാം: “തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോക സ്ഥാപനത്തിന് മുൻപേ നമ്മെ അവനിൽ തെരഞ്ഞെടുക്കുകയും തിരുഹിത ത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്ന് അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നൽകിയ കൃപാ മഹത്വത്തിന്റെ പൂകഴ്ച യ്ക്കായി സ്നേഹത്തിൻ നമ്മെ മുന്നിയമിക്കയും ചെയ്തു വല്ലോ.” ദൈവത്തിൻറെ തെരഞ്ഞെടുപ്പിന്റെ അജയ്യമായ, പരാജയപ്പെടുത്താൻ കഴിയാത്ത ലക്ഷ്യത്തെക്കുറിച്ച് ആണ് ഈ വേദഭാഗം നമ്മോട് പറയുന്നത്. പഴയനിയമത്തിൽ ദൈവം ഒരു ജനത്തെ തനിക്കായി വേർതിരിച്ചത് അവർ ദൈവ സന്നിധിയിൽ വിശുദ്ധരും നിർമ്മലരും ആയിരിക്കേണ്ടതിനാണ് എന്ന് വായിക്കുന്നു (ലേവ്യ. 11:44). “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.”
പുതിയനിയമത്തിലും ഇതിനു വ്യത്യാസം വരുന്നില്ല. ഈ ലേഖനത്തിന്റെ രണ്ടാം പകുതിയിൽ 4:1 നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമംവണ്ണം നടക്കേണ്ടതിന്നു” പൗലോസ് ആഹ്വാനം ചെയ്യുന്നത് കാണാം. കൊളോ 1: 22 പ്രകാരം ഭാവിയിൽ എല്ലാ വിശ്വാസികളും ദൈവമുമ്പാകെ വിശുദ്ധരും നിഷ്കളങ്കരും കുറ്റം ഇല്ലാത്തവരുമായ നിൽക്കും എന്ന് പൗലോസ് പ്രത്യാശി ക്കുന്നു. “നിങ്ങളെ അവന്റെ മുൻപിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റം ഇല്ലാത്തവരുമായ നിർത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡ ശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു” എന്ന് പറയുന്നു. പുതുക്കുന്ന തിനും വിശുദ്ധീകരിക്കപ്പെടുന്നതിനും ഒരു പ്രോസസ്/പ്രക്രിയ പൗലോസ് കാണുന്നുണ്ടെങ്കിലും ക്രിസ്തുവിന്റെ കാൽവരി യിലെ മരണത്തിൽ വിശ്വാസി കൾക്ക് എല്ലാവർക്കും തന്നെ വിശുദ്ധി നൽകപ്പെട്ടിരിക്കുന്നു. ആ വിശുദ്ധിയിലേക്ക് അവർ വളരണം എന്ന് പൗലോസ് ആശ്രഹിക്കുന്നു. അതുകൂടാതെ വിശ്വാസികളെ വിശുദ്ധർഎന്ന് ഒൻപത് തവണ ഈ ലേഖനത്തിൽ തന്നെ വിളിച്ചിട്ടുമുണ്ട്. അതേ, ദൈവം നമ്മെ തെരഞ്ഞെടു ത്തതിന് പ്രാഥമിക ഉദ്ദേശം നാമവന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആയിരിക്കുക എന്നതിനാണ്.
അടുത്തത് പൗലോസ് വേദ ഭാഗത്തുനിന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് തന്റെ തെരഞ്ഞെടുപ്പിന്റെ അല്പംകൂടി ഉന്നതമായ ലക്ഷ്യത്തെക്കുറിച്ചാണ്.
1:5 “ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്ന്…” സ്നേഹത്തിൽ നമ്മേ മുൻ നിയമിക്കുകയും ചെയ്തു. ദൈവത്തിന്റെ തെരഞ്ഞെടുപ്പ് എന്ന ആശയം വികസിപ്പിച്ച അതിൻറെ ലക്ഷ്യത്തെക്കുറിച്ച് പൗലോസ് വിശദീകരിക്കാനാണ് ഈ വാക്യത്തിൽ.
ആദ്യം ഈ തെരഞ്ഞെടുപ്പും മുന്നിയമനവും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന് നോക്കാം. ആരെയാണ് മുൻ നിയമിക്കേ ണ്ടത് എന്നതിനുള്ള ദൈവത്തിന്റെ സ്വാതന്ത്ര്യത്തെ തെരഞ്ഞെടുപ്പ് എന്ന് വിളിക്കാം. മുന്നിയമനം താൻ തെരഞ്ഞെടു ത്തതിന്റെ ലക്ഷ്യം അഥവാ തിരഞ്ഞെടുക്ക പ്പെട്ടവരുടെ ഭാവി എന്തായിത്തീരും എന്നതിനെ കാണിക്കുന്നു. “മുന്നിയമനം” എന്ന വാക്കിൻറെ അർത്ഥം മുന്നേ നിശ്ചയിക്കുക തീരുമാനിക്കുക എന്നാണ്. താൻ തിരഞ്ഞെടുത്തവർ ഭാവിയിൽ എന്തായി ത്തീരണം എന്ന ദൈവത്തിന്റെ തീരുമാനത്തെ അത് കാണിക്കുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പും മുന്നിയമനവും ഒരേ സമയത്ത് സംഭവിച്ച കാര്യമാണ്.
ദൈവം നമ്മെ തെരഞ്ഞെടുത്തപ്പോൾ ദൈവത്തിനു ഒരു ഉദ്ദേശമുണ്ടായിരുന്നു. ആ ലക്ഷ്യം യഥാർത്ഥമായ തീരണം എന്ന് താൻ മുന്നമേ തീരുമാനിച്ചു. നമ്മുടെ തെരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യം നാം അവന്റെ മക്കളായി തീരണം. നാം അവന്റെ കുടുംബത്തിലെ ഒരു അംഗമായി തീരണം. ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുടെ സ്വഭാവം നാം സ്വീകരിക്കണം. അവന്റെ എല്ലാ സമ്പത്തിനും നാം അവകാശമായി തീരണം.
അത് അവിടംകൊണ്ടും അവസാനിക്കുന്നില്ല ദൈവം ക്രിസ്തുവിൽ നമ്മെ തിരഞ്ഞെടുത്തു എന്ന് മാത്രമല്ല തന്നോട് തന്നെയുള്ള ബന്ധത്തിലേക്ക് നമ്മെ കൊണ്ടുവരണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ഈ ബന്ധത്തെ വിശദീകരിക്കാനാണ് “ദത്തെടുക്കുക” എന്ന വാക്ക് ഉപയോഗി ച്ചിരിക്കുന്നത്. ദത്തെടുത്തു എന്ന പ്രയോഗത്തിൽ നിന്നും രണ്ടു കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാം. ഒന്ന്, പിതാവായ ദൈവവുമായുള്ള നമ്മുടെ അടുത്ത ബന്ധം. രണ്ട്, ദൈവത്തിന്റെ ഈ തീരുമാനം സ്നേഹമുള്ള ഒരു ഹൃദയത്തിൽനിന്ന് വന്നിരിക്കുന്നു.
ദൈവത്തിന്റെ ഈ തെരഞ്ഞെടുപ്പ് യാതൊരു ഉപാദിയൊ മനുഷ്യന്റെ ഏതെങ്കിലും നന്മയെ കണ്ടുകൊണ്ടോ ആയിരുന്നില്ല എന്ന വാദത്തെ പിന്താങ്ങുന്നു. റോമൻ നിയമമനുസരിച്ച് ദത്തെടുക്കുന്നവർക്ക് സ്വാഭാവിക മക്കളുടെ എല്ലാ അധികാരാവകാശങ്ങൾ ലഭിക്കുന്നു എന്ന് മാത്രമല്ല , സ്വന്ത പിതാവിന്റെ നിയന്ത്രണത്തിൽ നിന്ന് വിടുതലും ലഭിക്കുന്നു. താൻ ദത്തെടുക്കപ്പെട്ട കുടുംബത്തിന്റെ പേരിനും പദവിക്കും അവകാശത്തിനും യോഗ്യനായി തീരുന്നു. യേശുക്രിസ്തു വിനോടുള്ള ബന്ധത്തിൽ ദത്തവകാശത്തിൽ പങ്കാളിയാവുകയും യഥാർത്ഥ മക്കൾ ആയിത്തീരുകയും ചെയ്യുന്നു. സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ മുൻ നിയമനം തന്റെ ജനത്തെ തന്റെ മഹത്വകരമായ അവകാശമായി കാണുന്നു എന്ന ആശയത്തെ അരക്കിട്ടുറപ്പിക്കുന്നു (1 : 18).
ലോകത്തിലെ ഏറ്റവും ദുഃഖകരമായ ഒരു തോന്നൽ ജീവിതം ഒരിടത്തും എത്തുന്നില്ല. ജീവിച്ചിട്ട് എന്താകാര്യം എന്നൊക്കെ ചിന്തിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു നല്ല സ്വപനം കാണുന്നു. അതിൽ നിങ്ങൾ എന്തോ വളരെ പ്രാധാന്യമുള്ള വിലയേറിയ എന്തെങ്കിലും ഒരു ഭാഗമായിരിക്കുന്നു നിങ്ങൾക്ക് ഇപ്പോൾ വളരെ അഭിമാനവും ഉത്സാഹം തോന്നുന്നു എന്നാൽ പെട്ടെന്ന് നിങ്ങൾ ആ സ്വപ്നത്തിൽ നിന്നുണരുന്നു. നിങ്ങൾ കണ്ടതെല്ലാം കേവലം സ്വപ്നങ്ങൾ മാത്രം അതിൽ യാതൊരു കഴമ്പുമില്ല എന്ന് കാണുമ്പോൾ എന്തൊരു നിരാശയായിരിക്കും ഉണ്ടാകുക. കാരണം നിങ്ങൾ സ്വപ്നത്തിൽ കണ്ടതുപോലെ കാര്യങ്ങൾക്ക് യാതൊരു വ്യത്യാസവും വന്നിട്ടില്ല, എല്ലാം പഴയതുപോലെ വളരെ ദയനീയമായ അവസ്ഥയിൽ തുടരുന്നു. എന്നാൽ നാം സൃഷ്ടിക്കപ്പെട്ടത് ഒരു ഭാവിയില്ലാത്തവരായിട്ടല്ല. നാം അർത്ഥപൂർണ്ണവും മഹനീയമായ ഒരു ഭാവിയുള്ളവർ ആയിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. യേശുക്രിസ്തുവിൽ വിശ്വസിക്കു കയും അവനെ തന്റെ രക്ഷകനും യജമാനനും പ്രത്യാശയുമായി കാണുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിട ത്തോളം ഒരു സുന്ദര മായ മഹത്തരമായ ഭാവി നിങ്ങൾക്കുണ്ടെന്ന് നിങ്ങളുടെ ഹൃദയത്തിൽ അരക്കിട്ടു ഉറപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നമ്മുടെ വർത്തമാനകാല ജീവിതവും, നല്ലതും മഹത്വകരമായ ഭാവിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ നമ്മുടെ മുന്നിൽ മൂന്നു തെരഞ്ഞെടുപ്പുകൾ ആണുള്ളത്
1. എനിക്ക് എന്നെ തന്നെ കൊല്ലാം. അല്ലെങ്കിൽ
2. എന്നെ മദ്യ-മയക്കുമരുന്ന്, ടെലിവിഷൻ പരിപാടികൾ, കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നൊ, പോർണോഗ്രാഫിയിലൊ, മറ്റെങ്കിലും കളികളിൽ മുഴുകിയൊ ആലസ്യത്തോടെ ജീവിതം തള്ളി വിടാം.
3. അതുമല്ലെങ്കിൽ നമ്മുടെ വർത്തമാന കാല ജീവിതവും മഹത്വകരമായ ഭാവിയു മായുള്ള ബന്ധം സ്ഥാപിച്ചുകൊണ്ട് സത്യമായ ഒരു ഭാവിക്കുവേണ്ടി നമുക്ക് ജീവിക്കാം.
ഒരു നാസി കോൺസൻട്രേഷൻ ക്യാമ്പിൽ രണ്ടാംലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ട ജയിൽ പുള്ളികളെ കൊണ്ട് ഓക്കാനം ഉളവാക്കുന്ന ഓടയിലെ ഒഴുകുന്ന മലിനജലം സംസ്കരണ പ്ലാന്റിൽ നിർബന്ധമായി ജോലി ചെയ്യിപ്പിച്ചിരുന്നു. ജയിൽ പുള്ളികളെ സംബന്ധിച്ചിടത്തോളം ഇത് അസഹനീയവും മടുപ്പുളവാക്കുന്നതുമായ ഒരു ജോലി ആയിരുന്നെങ്കിലും ഇതൊരു ജോലിയായിരുന്നു അതിലൂടെ ഒരു കാര്യം അവർ നിവർത്തിച്ചിരുന്നു എന്ന സംതൃപ്തി അതിൽ നിന്ന് അവർക്കു ലഭിച്ചിരുന്നു. എന്നാൽ യുദ്ധവേളയിൽ എതിരാളികളുടെ ബോംബിങ്ങിൽ ഈ പ്ലാൻറ് തകർന്നപ്പോൾ ജയിൽ വാർഡർമാർ ജയിൽ പുള്ളികളെ കൊണ്ട് ജോലി ചെയ്യിക്കാൻ വേണ്ടി മറ്റൊരു ജോലി കണ്ടുപിടിച്ചു. ഒരു ഷവൽ ഉപയോഗിച്ച് മണ്ണ് വാരി ഒരുപിടി വണ്ടിയിൽ നിറയ്ക്കുക. അത് ആ പ്ലാന്റിന്റെ മറുവശത്ത് കൊണ്ട് ഇടുക. പിറ്റേദിവസം അത് അവിടെ നിന്നും വാരി വണ്ടിയിൽ കയറി ആദ്യം മണ്ണെടുത്ത സ്ഥലത്ത് കൊണ്ട് ഇടുക. ഈ പരിപാടി ദിവസങ്ങളോളം തുടർന്നു. കുറേ ദിവസം പിന്നിട്ടപ്പോൾ ഒരു പ്രായമുള്ള മനുഷ്യൻ യാതൊരു ലക്ഷ്യമില്ലാത്ത ഈ ജോലിയിൽ മടുപ്പുതോന്നി ഇരുന്നു വിലപിക്കാൻ തുടങ്ങി. അയാളെ ഗാർഡുകൾ വലിച്ചിഴച്ചു. പിന്നീട് മറ്റൊരുവൻ ഇതുപോലെ കരയുവാൻ തുടങ്ങിയപ്പോൾ അവർ അയാളെ തല്ലി നിശബ്ദനാക്കി. മൂന്നുകൊല്ലം ഇതു സഹിച്ചങ്ങനെ മുന്നോട്ടു പോയ ഒരു ചെറുപ്പക്കാരൻ ഈ ജയിൽ പുള്ളികളുടെ കൂട്ടത്തിൽ നിന്നും എങ്ങനെയും രക്ഷപ്പെടുവാൻ വേണ്ടി ആ കൂട്ടം വിട്ട് ഓടി. അയാൾ ഓടിയത് കറണ്ട് പാസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു കമ്പി വേലിയിലേക്ക് ആയിരുന്നു. ഇത് കണ്ട് ഗാർഡുകൾ അയാളോട് ഓട്ടം നിർത്താനായി വിളിച്ചു കൂവി. മറ്റ് ജയിൽ പുള്ളികളും അയാളോടും ഓട്ടം നിർത്തുവാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്നാൽ ആ മനുഷ്യൻ തന്റെ ഓട്ടം നിർത്തിയില്ല. അയാൾ ഇലക്ട്രിക് വേലിയിൽ പതിച്ച് കത്തി ചാമ്പലായി. നിമിഷങ്ങൾക്കുള്ളിൽ ആ ശരീരം ഒരു കറുത്ത പുകയായി മുകളിലേക്കുയർന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ജയിൽ പള്ളികളിൽ പലരുടെയും മാനസികനില തകരാറിലാവുകയും ചിലർ അവരെ വിട്ട് ഓടിയതിനാൽ ഗാർഡുകളുടെ തോക്കിന് ഇരയാകുകയോ ഇലക്ട്രിക് വേലിയിൽ തട്ടി കത്തിക്കരിയുകയൊ ചെയ്യുകയുണ്ടായി. ഈ ജയിൽ പുള്ളികളെ യാതൊരു ലക്ഷ്യവുമില്ലാതെ യാതൊരു പൂർത്തീകരണവും ഇല്ലാതെ ജീവിക്കാൻ നിർബന്ധിച്ചതിനാലാണ് അവർക്ക് ഈ ഒരു ദുരവസ്ഥ സംജാതമായത് .
നാം ലക്ഷ്യമുള്ള, പ്രാധാന്യമുള്ള, മഹത്വമുള്ള ഒരു ഭാവിക്കുവേണ്ടി ജീവിക്കുവാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ‘ഭാവി’ എന്ന വാക്ക് ഞാൻ ഉപയോഗിച്ചത് എന്നും മനുഷ്യഹൃദയത്തിന് ദയനീയമായ കരച്ചിലിനെ കാണിക്കുന്ന മുന്നിയമനത്തോടു ബന്ധിക്കുന്നതിനു വേണ്ടിയാണ്.
ദൈവം മനോഹരമായ, മഹത്വകരമായ ഒരു ഭാവിക്കുവേണ്ടി ആണ് നമ്മെ തെരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ചെയ്തത്. ആകയാൽ തന്റെ തെരഞ്ഞെടുപ്പിന്റെ ആത്യന്തിക ലക്ഷ്യം നമ്മെ അവന്റെ മക്കൾ ആക്കി തീർക്കുക എന്നതാണ്. ദൈവം തന്റേതായി വേർതിരിക്കുന്ന ജനത്തിൽ സന്തോഷിക്കുന്നതിനും പ്രമോദം കണ്ടെത്തുന്നതിനു വേണ്ടിയാണ് അവൻ നമ്മെ തെരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിന്റെ ഈ വലിയ ലക്ഷ്യം നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിയട്ടെ.
നാം ജീവിക്കുന്നത് യാതൊരു അർത്ഥമോ ലക്ഷ്യമൊ ഇല്ലാതെയുള്ള ജീവിതത്തിനു വേണ്ടി അല്ല. നമുക്ക് മഹത്വകര മായ ഒരു ഭാവിയുണ്ട് നമ്മെ കുറിച്ച് ദൈവത്തിന് ഒരു ലക്ഷ്യമുണ്ട് ആ ലക്ഷ്യം മുൻനിർത്തി അവിടുന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതിനോടു സഹകരിച്ചു കൊണ്ട് നമുക്ക് മുന്നോട്ട് പോകാം. അതുകൊണ്ടാ യിരിക്കണം പൗലോസ് തെരഞ്ഞെടുപ്പ് എന്ന വിഷയത്തിന് ഇത്രയും നൽകുകയും തന്റെ വായനക്കാർക്ക് ഈ സത്യം ശുപാർശ ചെയ്യുകയും ചെയ്യുന്നത്.
ഇനി നമുക്ക് എഫെസ്യ ലേഖനത്തിന്റെ ഉദ്ദേശത്തോടെ ബന്ധപ്പെടുത്തി ഇതിനെ ഒന്നു വിശകലനം ചെയ്യാം. മുന്നമെ ജ്യോതിഷം മന്ത്രവാദം അർത്തമിസ് ദേവിയെ ആരാധിക്കൽ, എന്നിങ്ങനെയുള്ള ബന്ധനത്തിൽ കിടന്നവരെ അതിന്റെ ഭയത്തിൽ നിന്നും മോചിപ്പിക്കുക. അവരുടെ പഴയ രീതികൾ വിട്ടു മാറിയാൽ, അവയുടെ ഉപദ്രവം തങ്ങൾക്ക് ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നും അവരെ വിടുവിക്കുക. അതായത് മുൻപ് തങ്ങൾ ഏത് പിതാവിന്റെ ബന്ധനത്തിൻ ആയിരുന്നു വൊ, ആ പിതാവിന്റെ എല്ലാ നിയന്ത്രണത്തിൽ നിന്നും വിടുവിക്കപ്പെട്ട് ദൈവത്തിന്റെ ദത്തുപുത്രന്മാരും പുത്രികളും ആയിത്തീർന്നിരിക്കുന്നു. ഇന്നവർ അവയെക്കാൾ ശക്തനായ ദൈവത്തിന്റെ സംരക്ഷണയിൻ കീഴിൽ ആയിരിക്കുന്നു.
നേരത്തെ ദുഷ്ടാത്മസേനകളുടെ ദോഷങ്ങളിൽ നിന്നും മോചനം നൽകാം എന്ന നിലയിൽ പരിഹാരക്രിയകളൊ, ജപിച്ചു കെട്ടുകയോ അതിന്റെ പേരിൽ മന്ത്രവാദികളുടെ പണം നട്ടലൊ അനുഭവിച്ചിരുന്നതായ ആളുകളെ സംബന്ധിച്ച് പൗലോസിന്റെ പഠിപ്പിക്കൽ ശ്രദ്ധേയവും ഹൃദയസ്പർശിയുമായിരുന്നു. അവരുടെ ഭാവി ആകാശത്തെ വാഴുന്ന ദുഷ്ടശക്തികളുടെ കയ്യിലല്ല ഇരിക്കുന്നത്. അവരുടെ ഭാവിയും നിത്യതയും തന്നോട് ബന്ധത്തിൽ ആയിരിക്കുവാൻ തെരഞ്ഞെടുത്ത ദൈവത്തിന്റെ കരങ്ങളിലാണ് ഇരിക്കുന്നത്. ഈ ദുഷ്ടാത്മ സേനകൾ ഉണ്ടാകുന്നതിനു മുന്നമെ ഉണ്ടായിരുന്ന സത്യ ദൈവത്തിന്റെ കരങ്ങളിലാണ് അവരുടെ ഭാവി ഇരിക്കുന്നത്. ക്രിസ്തുവിലൂടെ യുള്ള തെരഞ്ഞെടുപ്പിനാലും ദൈവമായി ഒരു സജീവ ബന്ധ ത്തിൽ ആയിരിക്കുന്നതിനാലും അവർക്ക് ഈ ദുഷ്ടാത്മ സേനകളെ ഭയപ്പെടേണ്ട ആവശ്യമില്ല. അവരുടെ ഭാവി ഭദ്രവും അനുഗ്രഹിക്കപ്പെട്ടതുമാണ്
5-നാം വാക്യത്തിന്റെ അവസാനഭാഗം ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റേയും മുന്നിയമനത്തിന്റെ അടിസ്ഥാനത്തെ കുറിച്ചുമാണ് ഈ വാക്യം നമ്മോട് പറയുന്നത്. ദൈവത്തിന്റെ മുന്നിയമനം ഏതെങ്കിലും നിർവികാരതയിലൊ വിരക്തിയോ ടേയൊ തന്നെ പിതാവ് തന്റെ പരമാധികാരത്തിൽ ഒരു ഉത്തരവു പുറപ്പെടുവിക്കുന്നു എന്ന നിലയിലൊ അല്ല. താൻ തെരഞ്ഞെടുത്തവരിൽ പ്രമോദിച്ചും അവരോട് ദയവോടെ ഒരു ചായ് വ് കാണിച്ചും കൊണ്ടാണ്. തന്റെ പ്രവർത്തിയുടേയും തീരുമാനത്തിന്റേയും അടിസ്ഥാനം തന്റെ ഹൃദയത്തിൽ തോന്നിയ സന്തോഷവും പ്രമോദവുമാണ്. ഇത് മനുഷ്യന്റെ സൽ പ്രവർത്തിയെയൊ അവന്റെ മതാനുഷ്ഠാനത്തിലെ തീഷ്ണതയൊ നോക്കിയല്ല. തന്റെ ഹൃദയത്തിൽ തോന്നിയ തോന്നിയ സന്തോഷവും പ്രമോദവുമാണ് ദൈവത്തെ ഈ തെരഞ്ഞെടുപ്പിനു പ്രേരിപ്പിച്ചത്.
3. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെയും മുന്നിയമനത്തിന്റെയും ആത്യന്തിക ലക്ഷ്യം ദൈവത്തിന്റെ മഹത്വമാണ് (The ultimate goal of God's choice and foreknowledge is the glory of God).
ഒരു ജനത്തെ തനിക്കായി തെരഞ്ഞെടുത്തതിന്റേയും മുന്നിയമി ച്ചതിന്റേയും ആത്യന്തിക ലക്ഷ്യം തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചക്കുവേണ്ടിയാണ് . ആറാം വാക്യം അതാണ് നമ്മോട് പറയുന്നത്. 1:6 അവൻ പ്രിയനായ വനിൽ നമുക്ക് സൗജന്യമായി നൽകിയ തന്റെ കൃപാമഹത്വ ത്തിന്റെ പുകഴ്ചക്കായി ഒരു ജനത്തെ തനിക്കായി” തെരഞ്ഞെടുത്തി രിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തിന് മഹത്വമാണ് ഈ കാര്യങ്ങളൊക്കെ ചെയ്തതിനു പിന്നിലു ള്ളത്. തന്റെ മഹത്വത്തിന്റെ പുക്ഷ്ചക്കായി എന്നത് മൂന്നു തവണ ഈ വേദഭാഗത്ത് ആവർത്തിച്ചിരിക്കുന്നത് കാണാൻ (1: 6, 12, 14) കഴിയും. ദൈവം കാണിച്ച അവിശ്വസ നീയമായ ആനുകൂല്യത്തിന്റേയും സ്നേഹത്തി ന്റേയും പേരിൽ പൗലോസ് തന്റെ വായനക്കാരെ ദൈവത്തെ സ്തുതിക്കുന്ന തിലേക്കും ദൈവത്തിന്റെ മഹത്വത്തെ ഉയർത്തുന്നതിലേക്കും നയിക്കുന്നു. ദൈവത്തെ സ്തുതിച്ചു കൊണ്ട് ആരംഭിക്കുന്ന ഈ വേദഭാഗം അവസാനിക്കു ന്നതും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ്. ഈ പദപ്രയോഗം പഴയനിയമത്തിൽ പലതവണ ആവർത്തിച്ചിരിക്കുന്നത് കാണാം. സങ്കീർത്തനം 63:3 പ്രകാരം ഇത് കേവലം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, ദൈവത്തിന്റെ സ്നേഹത്താൽ ജീവിതങ്ങൾ രൂപാന്തരപ്പെട്ട് അവന്റെ കൃപയുടെ പ്രദർശനങ്ങൾ തീരുന്നതാണ് യഥാർത്ഥ ദൈവമഹത്വം.
വിശുദ്ധിയിലും നിർമ്മലതയിലും ദൈവത്തിന്റെ മഹത്വകരമായ അവകാശമായി തീരുവാൻ സ്നേഹത്തിൽ നമ്മെ തിരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ദത്തെടുക്കു കയും ചെയ്ത ദൈവത്തെ നമ്മുടെ വിളിക്കും പദവിക്കും യോഗ്യമായ ഒരു ജീവിതശൈലി സ്വായത്തമാക്കി ക്കൊണ്ട് നമുക്ക് ദൈവത്തെ നമുക്ക് സ്തുതിക്കാം. ആരാധിക്കാം, മഹത്വപ്പെടുത്താം.
*******