
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -10
P M Mathew
NOV 23, 2014
Pray to experience the power and love of God
ദൈവത്തിന്റെ ശക്തിയും സ്നേഹവും അനുഭവിച്ചറിയേണ്ടതിനായി പ്രാർത്ഥിക്കുക
Ephesians 3:14-21
ആമുഖം
നമ്മുടെ പ്രാർത്ഥനയിൽ നാം ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പ്രാർത്ഥനയെ കുറിച്ചു ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതു മറ്റാരുടെയും പ്രാർത്ഥനയല്ല, അപ്പൊ പൌലോസിനു എഫേസോസിലെ വിശ്വാസികളെ-അതു വഴി നമ്മേയും ഓര്ത്തു ള്ള- പ്രാർത്ഥനയാണ്. നമ്മുടെ പ്രാർത്ഥനയിൽ പലപ്പോഴും നാം അവഗണിക്കുകയൊ പ്രാർത്ഥനയിൽ ഉൾപ്പെടുത്താത്തതൊ ആയ ഒരു കാര്യമാണിത്.
പൌലൊസ് ഈ ലേഖനം തന്റെ വായനക്കാരെ ഓർത്ത് സ്തോത്രം ചെയ്തും അവർക്കുവേണ്ടി പ്രാർത്ഥിച്ചുംകൊണ്ട് ആരംഭിച്ചു. എന്നാൽ ഇപ്പോൾ ഈ ലേഖനത്തിന്റെ ആദ്യപകുതിയുടെ അവസാനത്തിങ്കൽ, താൻ വീണ്ടും അവര്ക്കു വേണ്ടി മദ്ധൃസ്‌ഥപ്രാർത്ഥന കഴിക്കുകയും ദൈവത്തെ പുകഴ്ത്തുകയും ചെയ്യുന്നു. ആദ്യഭാഗത്തെ (1-3 അദ്ധ്യായങ്ങളെ) ഉപദേശപരമായ ഭാഗമെന്ന് കണക്കാക്കാം. എന്നാൽ ഈ ഉപദേശമെല്ലാം പ്രാർത്ഥനയുടേയും ആരാധനയുടെയും രൂപത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൌലോസിനെ സംബന്ധിച്ചിടത്തോളം, വേദശാസ്ത്രം തന്റെ അഭിനിവേശത്തെ ഉണര്ത്തുകയും താൻ പൂര്ണ്ണഹൃദയത്തോടെ സേവിക്കുന്ന ഏക സത്യദൈവത്തെ സ്തുതിക്കുന്നതിലേക്കു അത് തന്നെ നയിക്കുകയും ചെയ്യുന്നു.
മൂന്നാം അദ്ധ്യായത്തിന്റെ ഒന്നാം വാകൃത്തിൽ ആരംഭിച്ച അപ്പൊ. പൌലോസിന്റെ രണ്ടാമത്തെ മദ്ധ്യസ്ഥപ്രാർത്ഥന അതിൽ നിന്നു വൃതിചലിച്ച് പൌലോസ് തനിക്കു ലഭിച്ച മര്മ്മിത്തെക്കുറിച്ചും അതിന്റെ കാര്യവിചാരകത്വത്തെക്കുറിച്ചും വിവരിക്കുന്ന കാര്യമാണ് നാം കഴിഞ്ഞ തവണ ചിന്തിച്ചത്. വീണ്ടും “അതുനിമിത്തം” എന്നു പറഞ്ഞുകൊണ്ട് പൌലോസ് താൻ ആരംഭിച്ച മദ്ധ്യസ്ഥ പ്രാർത്ഥനയിലേക്കു 14-ാംവാക്യത്തിൽ മടങ്ങി വരുന്നു. ആ പ്രാർത്ഥന നമുക്കിപ്പോൾ വായിക്കാം:
ഏഫെസ്യർ 3:14-21
“അതുനിമിത്തം ഞാന്‍ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാന്‍ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നൽകേണം എന്നും നിങ്ങൾ സ്‌നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടു കൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നു പ്രാർത്ഥിക്കുന്നു. എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാന്‍ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു സഭയിലും ക്രിസ്തുയേശുവിലും മഹത്വം ഉണ്ടാകട്ടെ. ആമേന്‍.”
ഈ വേദഭാഗത്തെ മുഖ്യവിഷയം അഥവാ പൌലോസിന്റെ എഫേസ്യ വിശ്വാസികളെ ഓര്ത്തുള്ള മുഖ്യപ്രാർത്ഥന എന്നെന്നാൽ ; എഫേസ്യാ വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ വിശ്വാസത്തിൽ ബലപ്പെടേണ്ടതിന്നും അതുവഴി അവർ ക്രിസ്തുവിന്റെ സ്നേഹം മനസ്സിലാക്കി അതിൽ ഉറക്കുന്നതിനും അവനാൽ നിറയപ്പെടേണ്ടതിനുമാണ്. (Paul prays that the Ephesian believers be strengthened in faith through the Holy Spirit so that they may understand and be established in the love of Christ and filled with Him.” (Eph 3:14- 19).
നാം നമുക്കുവേണ്ടി, അല്ലെങ്കിൽ സഭയിലെ മറ്റു സഹോദരി സഹോദരന്മാർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ സാധാരണ നാം എന്താണ് പ്രാർത്ഥിക്കുന്നത്? പലപ്പോഴും താത്ക്കാലിക ആവശ്യങ്ങളായിരിക്കും മുൻപിൽ നില്ക്കുന്നത്- അത് ആരോഗ്യം, ജോലി, മക്കളുടെ പരീക്ഷ, സമ്പത്ത്, അഭിവൃത്തി എന്നിവയായിരിക്കും. അവയെ കുറിച്ചു പ്രാർത്ഥിക്കുന്നതു തെറ്റാണെന്നോ അവയെ ഓര്ത്ത് പ്രാർത്ഥിക്കരുതെന്നൊ അല്ല ഞാൻ പറയുന്നത്. അപ്പൊസ്പലനായ പൌലോസ് ഈ പ്രാർത്ഥന നടത്തുമ്പോൾ താൻ റോമിലെ ഒരു കാരാഗൃഹത്തിൽ കഴിയുകയായിരുന്നു. തന്നെ കാരാഗൃഹത്തിൽ നിന്നു വിടുവിടുവിക്കണമെന്നൊ, വായനക്കാര്‍ അനുഭവിക്കുന്ന പിഡനങ്ങളിൽ നിന്നു വിടുതൽ നല്കനണമെന്നൊ അല്ല താന്‍ പ്രാർത്ഥിക്കുന്നത്. മറിച്ച്, അവരുടെ നിത്യമായി നിലനില്ക്കു ന്നതും ആത്മീകവുമായ ആരോഗ്യം, സമ്പത്ത് , അഭിവൃത്തി എന്നിവക്കുവേണ്ടിയാണ് പ്രാര്ത്ഥിക്കുന്നത്.
1. ഒരു വിശ്വാസി ദൈവത്തിന്റെ പരിശുദ്ധാന്മാവിനാൽ ബലപ്പെടണം (A believer must be strengthened by the Holy Spirit of God).
അപ്പൊ. പൌലോസിന്റെ പ്രാർത്ഥനയുടെ അടിസ്ഥാനപരമായ അപേക്ഷ, ദൈവം അവരുടെ അകത്തെ മനുഷ്യനെ പരിശുദ്ധാത്മാവിനാൽ ബലപ്പെടുത്തണം എന്നതാണ്. അതല്ലെങ്കിൽ അവര്‍ പരിശുദ്ധാത്മാവിനാൽ ബലപ്പെട്ട വിശ്വാസികൾ ആയിത്തീരണം. ഈ പ്രാർത്ഥന റിക്വസ്റ്റിൽ നമ്മുടെ ശ്രദ്ധ പതിയേണ്ടതിനു മൂന്നു ചോദ്യങ്ങൾക്കു നാം ഉത്തരം കണ്ടെത്തേണ്ടതാവശ്യമാണ്. ആദ്യത്തെ ചോദ്യം ആരാണ് /എന്താണ് ഈ അകത്തെ മനുഷ്യന്‍? രണ്ടാമത്തെ ചോദ്യം എന്തുകൊണ്ടാണ് നമ്മുടെ അകത്തെ മനുഷ്യന്‍ ബലപ്പെടേണ്ടത്? മൂന്നാമത്തെ ചോദ്യം ഈ ബലപ്പെടുത്തൽ എങ്ങനെ സാദ്ധ്യമാക്കാന്‍ കഴിയും?
a. ആരാണ്/എന്താണ് അകത്തെ മനുഷ്യൻ?
അകത്തെ മനുഷ്യന്‍ ആരാണ് എന്ന് കണ്ടെത്തുവാൻ നമ്മേ സഹായിക്കുന്ന രണ്ട് വേദഭാഗങ്ങളാണ് റോമർ 7:21-23 ഉം 2 കൊരി. 4:16 ഉം. ഈ വാക്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം:
റോമർ 7:21-23 "അങ്ങനെ നന്മചെയ്വാന്‍ ഇഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിനു എന്നെ ബദ്ധനാക്കിക്കളയുന്നു.”
2 കൊരി. 4:16 "അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമെയുള്ളവന്‍ നാൾക്കു നാൾ പുതുക്കം പ്രാപിക്കുന്നു” (2 കൊരി. 4:16).
നമ്മുടെ മനസ്സും വികാരവും, ഇച്ഛയും അടങ്ങുന്ന മനുഷ്യന്റെ ആത്മാവിനെയാണ് അകത്തെ മനുഷ്യന്‍ എന്നു പറയുന്നത്. കര്ത്താവായ യേശുക്രിസ്തുവുമായി നേരിട്ടു ബന്ധപ്പെടുന്നതും മറ്റുള്ളവരുമായി പരസ്പരം ഇടപെടുന്നതുമായ തലമാണിത്. ദൈവത്തിന്റെ പ്രകൃതി വസിക്കുന്ന ഇടമാണിത്. ഈ ആന്തരിക മനുഷ്യന്‍ പരിശുദ്ധാത്മാവ് ഉള്ളിൽ വരുന്നതോടെ പൂര്ണ്ണമായി (ഹോള്‍) തീരുന്നു. ഈ പ്രോസസ്സിനെയാണ് രക്ഷ എന്നു പറയുന്നത്? ആ ആന്തരിക മനുഷ്യനിൽ ദൈവം നിങ്ങളെ ഒരു പുതിയ വൃക്തിയാക്കി തീര്ക്കുന്നു. ക്രിസ്തുവിൽ നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയായി തീരുന്നു. ദൈവം ഇവിടെയാണ് തന്റെ പ്രവര്ത്തനം നടത്തുന്നത്.
കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ, ദൈവത്തിനു വേണ്ടി ജീവിക്കുവാന്‍ നമ്മേ പ്രേരിപ്പിക്കുന്ന, ആത്മീയ കാര്യങ്ങളോടു പ്രതികരിക്കുന്ന, നാം രക്ഷിക്കപ്പെട്ടപ്പോൾ ദൈവം നമ്മിൽ പുതുതായി സൃഷ്ടിക്കുകയും ദിനം തോറും ദൈവം നമ്മിൽ പുതുക്കുകയും ചെയ്യുന്ന ഭാഗത്തെയാണ് നമ്മുടെ അകത്തെ മനുഷ്യൻ എന്ന് പറയുന്നത്. നമ്മുടെ അകത്തെ മനുഷ്യനാണ് നാം യഥാര്ത്ഥത്തിൽ ആരാണ് എന്ന് നിശ്ചയിക്കുന്നത്. ഈ അകത്തെ മനുഷ്യനെയാണ് ദൈവം നോക്കുന്നത്. ഈ അകത്തെ മനുഷ്യനെയാണ് മറ്റുള്ളവര്‍ കാണുന്നത്. അതായത്, ഒരു വിശ്വാസിയുടെ മൂല്യം നിർണ്ണയിക്കുന്നത് യഥാര്ത്ഥത്തിൽ അവന്റെ അകത്തെ മനുഷ്യനാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു വിശ്വാസി എങ്ങനെ ബലപ്പെടണം എന്നാണ് പൌലോസ് പറയുന്നത്.
b. എന്തുകൊണ്ട് അകത്തെ മനുഷ്യൻ ശക്തിപ്പെടണം?
അകത്തെ മനുഷ്യന്‍ ആരാണ് എന്നു നാം കണ്ടു കഴിഞ്ഞു. ഇനി എന്തുകൊണ്ടാണ് അകത്തെ മനുഷ്യന്‍ ശക്തിപ്പെടേണ്ടത് ആവശ്യമായിരിക്കുന്നത് എന്നു നോക്കാം. അകത്തെ മനുഷ്യന്‍ അഥവാ വിശ്വാസി ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ബലപ്പെട്ടെങ്കിലെ പ്രതികൂലങ്ങളെ അതിജീവിക്കുവാനും വേലയിൽ മുന്നേറുവാനും സാത്താനൃശക്തികളുടെ മാനസീകവും ശാരീരികവുമായ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാന്നും ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് ജീവിക്കുവാനും സാധിക്കയുള്ളു. ക്രിസ്തീയ ജീവിതത്തിൽ പല പ്രതികൂലങ്ങളും സ്വാഭാവികമാണ്. വേലയിൽ തടസ്സങ്ങള്‍ ഉണ്ടാകാം. സാത്താനൃശക്തികൾ മാനസീകമായി നമ്മേ തളര്ത്താം . ഇതിനെയെല്ലാം തരണം ചെയ്യണമെങ്കിൽ നാം ആത്മാവിനാൽ ബലപ്പെടേണ്ടതാവശ്യയമാണ്. അതുകൊണ്ടാണ് അപ്പൊ.പൌലോസ് എഫേസോസിലെ വിശ്വാസികളെ ഓര്ത്ത്, അവര്‍ ആത്മാവിനാൽ ബലപ്പെടേണ്ടതിനായി പ്രാര്ത്ഥിക്കുന്നത്.
c. ഈ ബലപ്പെടൽ എങ്ങനെ സാദ്ധ്യമാകും?
ഒരു വിശ്വാസിയെ ബലപ്പെടുത്താനുള്ള ശക്തിയുടെ ഉറവിടം എന്നു പറയുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ദൈവത്തിന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം നമ്മേ ശക്തിപ്പെടുത്താൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ കഴിയുകയുള്ളു. ദൈവത്തിന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം നമ്മേ പ്രാപ്തിപ്പെടുത്തണം എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത് . ദൈവത്തിന്റെ മഹത്വത്തിന്റെ "ധനത്തിനൊത്തവണ്ണം" എന്നത് ഒരു ഉദാഹരണത്തിലൂടെ ഞാൻ വ്യക്തമാക്കാം.
റിലയൻസ് ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷ് അമ്പാനി തന്റെ ഭാര്യയുടെ 44-മത് Birthday ഗിഫ്റ്റ് ആയി നല്കി യത് ഒരു luxury Air bus ആണ്. ഏകദേശം 240 കോടി രൂപാ വിലയുള്ള ആഡംബര വിമാനം. അദ്ദേഹം തന്റെ ഭാര്യക്കു ഒരു വജ്രമോതിരമൊ, സ്വര്ണ്ണ മാലയൊ ആണ് സമ്മാനമായി നല്കിയത് എങ്കിൽ അതു തന്റെ സമ്പത്തിന് അനുസാരമായ ഒരു ഗിഫ്റ്റ് ആയി കാണുകയൊ പേപ്പറിലൊ internet ലൊ ഒരു വാര്ത്തയായി അതു വരികയില്ലായിരുന്നു. എന്നാൽ എല്ലാവിധ ആഡംബരങ്ങളുമുള്ള ഒരു വിമാനം ഗിഫ്റ്റ് ആയി നല്കി എന്നു പറയുമ്പോള്‍ അത് തന്റെ സമ്പത്തിനെ കാണിക്കുന്നതും തന്റെ സമ്പത്തിനനുസാരവുമായ ഗിഫ്റ്റ് ആണ്.
സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണമുള്ള ഒരു ഗിഫ്റ്റ് ആണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ്. അങ്ങനെയുള്ള ഒരു ഗിഫ്റ്റിനുവേണ്ടിയാണ് അപ്പൊസ്പലനായ പൌലോസ് പ്രാര്ത്ഥിക്കുന്നത്. ആ പരിശൂദ്ധാത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യന്‍ ബലപ്പെടണമെന്നാണ് അപ്പൊസ്പലനായ പൌലോസ് പ്രാര്ത്ഥിക്കുന്നത്. അപ്പോള്‍ ആ പ്രാർത്ഥനയുടെ പ്രാധാന്യം എത്ര വലിയതായിരിക്കുമെന്ന് നമുക്ക് ഈഹിക്കാമല്ലോ? ഈ പരിശുദ്ധാത്മശക്തി വിശ്വാസത്തിൽ നമ്മെ ബലപ്പെടുത്തുന്നതുകൊണ്ടാണ് പരീക്ഷകളിലും പീഡനങ്ങളിലും പതറാതെ ഉറച്ചുനില്ക്കാനും, പാപത്തിനുമേൽ വിജയം നേടുവാനും, ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കുവാനും, വേലയിൽ മുന്നേറുവാനും നമുക്കു സാധിക്കുന്നത്.
ലൂക്കൊസ് 24:48-49 ല്‍ ഈ ശക്തിയെ സംബന്ധിച്ച കര്ത്താവിന്റെ വാഗ്ദത്തം നാം കാണുന്നു; “ഇതിനു നിങ്ങള്‍ സാക്ഷികൾ ആകുന്നു. എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെമേൽ അയക്കും. നിങ്ങളൊ ഉയരത്തിൽ നിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.” അപ്പോ. 1:8 ലും ഈ വാഗ്ദത്തം ആവർത്തി ക്കുന്നതു കാണാം. ക്രിസ്തുവിനുവേണ്ടി വർദ്ധമാനമായ നിലയിൽ സാക്ഷ്യം വഹിക്കുന്നതിനു ഈ അസാധാരണ ശക്തി കൂടിയെ തീരു. പെന്തകോസ്ത് നാളിൽ ഈ പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളുടെ മേൽ വന്നു. അപ്പോ. 2:4 ല്‍ മർക്കോസിന്റെ മാളികമുറിയിൽ കൂടിയിരുന്ന എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായിത്തീർന്നു എന്നു നാം വായിക്കുന്നു.
അപ്പോ 4:8 “പത്രോസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി" പ്രമാണിമാരോടും മൂപ്പന്മാരോടും ശാസ്ധ്രിമാരോടും ധൈര്യത്തോടെ വചനം പ്രസ്താവിക്കുന്നതു നാം കാണുന്നു.
അപ്പൊ 4:31 “ഇങ്ങനെ പ്രാര്ത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”
ഈയൊരു ശക്തിക്കായി നാം പ്രാര്ത്ഥിച്ചാൽ, ദൈവം തന്റെ ശക്തി ഒരു സഭയുടെമേൽ പകര്ന്നാൽ, അവിടെ ഉണർവ്വ് ഉണ്ടാകും. ആ ഉണർവ്വുകൊണ്ട് ദൈവം ഉദ്ദേശിക്കുന്നത്, ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുവാന്‍ കുടുതൽ ബോദ്ധ്യം, കൂടുതൽ ധൈര്യം, കൂടുതൽ ജ്ഞാനം, കൂടുതൽ ഫലപ്രാപ്തി എന്നിവയാണ്. അതായത്, കൂടുതൽ ബോദ്ധ്യത്തോടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക. അപ്പോസ്തലനായ പത്രൊസിനും, സ്നെഫാനോസിനും, മറ്റു അപ്പൊസ്തലര്ക്കും ലഭിച്ചതുപോലെ വചനം പ്രസ്താവിക്കുവാനുള്ള ധൈര്യം ലഭിക്കുക. അതിനുള്ള ജ്ഞാനം നമുക്കുണ്ടാകുക. അതിലൂടെ വലിയ ഫലപ്രാപ്തി ഉണ്ടാകുക. അതുവഴി ദൈവത്തിന്റെ നാമം മഹത്വപ്പെടുക. അതുവഴികൂടുതൽ കൂടുതൽ ആളുകൾ കര്ത്താുവിന്റെ സഭയോട് ചേര്ക്കപ്പെടുക. ഇതാണ് പരിശുദ്ധാത്മാവിനാൽ ബലപ്പെടുന്നതിലുടെ ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.
2. നാം എന്തു ചെയ്യുണം?
ഇനി അതിനു നാം എന്തു ചെയ്യുണം എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഈയൊരു ശക്തി നേടുവാനുള്ള വഴിയെ കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? അല്ലെങ്കിൽ ഈ ശക്തി സ്വീകരിക്കുവാൻ നമ്മേ ഒരുക്കുന്നതിന് എന്തെങ്കിലും മാര്ഗ്ഗമുണ്ടോ? ഉണ്ട്. ഈ ശക്തി പ്രാപിപ്പാൻ നാലു വഴികൾ ചുണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
a. ദൈവവചനത്താൽ നിറയുക.
നിങ്ങള്‍ ദൈവവചനത്താൽ നിറയുന്നില്ലെങ്കിൽ നിങ്ങൾക്കു പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയാൻ സാധിക്കയില്ല.
(1.1) അപ്പൊ. 1:8 ഉം ലൂക്ക് 24:48 ഉം ഫലവത്തായ ക്രിസ്തീയസാക്ഷ്യത്തിനു പരിശുദ്ധാത്മാവ് ശക്തി നല്കുന്നു എന്ന് പഠിപ്പിക്കുന്നു. നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നത് പ്രാഥമികമായും ദൈവവചനത്താലാണ്. ദൈവവചനം നാം നന്നായി മനസ്സിലാക്കണം. എങ്കിൽ മാത്രമെ ക്രിസ്തുവിനെ നന്നായി സാക്ഷിക്കുവാൻ നമുക്കു സാധിക്കയുള്ളു.
(1.2) ലൂക്കൊസ് 4:14 ല്‍ യേശുക്രിസ്തു മരുഭൂമിയിൽ നിന്നും ആത്മാവ് നിറഞ്ഞവനായി മടങ്ങിവന്നു എന്ന് നാം വായിക്കുന്നു. തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതു തന്നെ ഈ ആത്മ നിറവോടെയാണ്.
അപ്പൊ. പ്രവൃത്തികൾ 6:5 "വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു."
അപ്പൊ. പ്രവൃത്തികൾ 6: 10 "എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല."
അപ്പൊ. പ്രവൃത്തികൾ 7:55, “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:”
അപ്പൊ. പ്രവൃത്തികൾ 11:24, "അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു."
പരിശുദ്ധാത്മാവിനാൽ നിറയുന്ന വൃക്തി വിശ്വാസത്താലും നിറയുന്നു എന്നാണ് ഈ വാക്യങ്ങൾ കാണിക്കുന്നത്. അവര്‍ ധൈര്യത്തോടെ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു. പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ സ്തെഫാനോസിന്റെ വചനം കേട്ട് അനേകം പുരുഷന്മാർ കർത്താവിനോടു ചേർന്നു എന്നും നാം കാണുന്നു.
അപ്പൊസ്തലപ്രവൃത്തികളുടെ പുസ്തകത്തിൽ മാത്രമല്ല, നാം വായിച്ച ഈ വേദഭാഗത്തും- എഫേ 3:16 ൽ പരിശുദ്ധാത്മാവിനാലുള്ള ശാക്തീകരണത്തിനുള്ള പ്രാര്ത്ഥനയാണ് നാം കാണുന്നത്. “അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിനു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തിൽ വസിക്കേണ്ടതിന്നും വരം നല്കേിണം ...എന്നും പ്രാര്ത്ഥിക്കുന്നു.” 3:19 ല്‍ “ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം" എന്നും പ്രാര്ത്ഥിക്കുന്നു. വിണ്ടും 20 ല്‍ "എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു” സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ" എന്നും നാം വായിക്കുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ വിശ്വാസികൾക്കു ലഭ്യമായ അസാധാരണമായ അഥവാ അളവറ്റ ശക്തിക്ക് നാം ചിന്തിക്കുന്നതിലും നിനക്കുന്നതിലും അധികമായ കാര്യങ്ങൾ നിവര്ത്തിക്കുവാൻ കഴിയും. അതു ആത്മാവിനാൽ വരുന്നതാണ്. അതു ദൈവത്തിന്റെ മഹത്വത്തിനു അനുസാരമായ ശക്തിയാണ്. അതു ദൈവത്തിന്റെ തന്നെ നിറവാണ്. അതു ചിന്തിക്കുന്നതിലും ഭാവനയിൽ കാണുന്നതിലും അപ്പുറമായ സംഗതിയാണ്.
എങ്ങനെയാണ് യേശു മരുഭൂമിയിൽ സാത്താനോട് എതിര്ത്തു നിന്നത്? സാത്താന്റെ ഓരോ ആക്രമണത്തിനും താന്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് വചനം ഉദ്ധരിരിച്ചുകൊണ്ടാണ്. യേശു വചനത്താൽ നിറഞ്ഞിരുന്നതിനാലാണ് യേശുവിനു ഈ നിലയിൽ പ്രതികരിക്കുവന്‍ കഴിഞ്ഞത്.
(1.3) യോഹന്നാൻ 6:63 യേശു പറഞ്ഞു: ”ജീവിപ്പിക്കുന്നതു ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോട് സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു. യേശുവിന്റെ വാക്കുകള്‍ പരിശുദ്ധാത്മാവിന്റെ ശബ്ദവും ജീവന്‍-നല്കുുന്ന ശക്ടിയും ആകുന്നു. നാം ക്രിസ്തുവിന്റെ വചനം ശ്രവിക്കുന്നില്ലെങ്കില്‍ നാം അവന്റെ ശക്ടി പ്രാപിക്കുന്നില്ല.
(1.4) എഫേസ്യർ 6:17 ല്‍ "ദൈവത്തിന്റെ സർവ്വായുധവര്ഗ്ഗം ധരിച്ചുകൊൾവിൻ" എന്നു പറയുന്നതിൽ ദൈവവചനം എന്ന ആത്മാവിന്റെ വാളും ഉൾക്കൊള്ളുന്നു. വാഴ്ചകളേയും അധികാരങ്ങളേയും പരാജയപ്പെടുത്തുന്നതിനു, ദൈവത്തിന്റെ ആത്മാവിന്റെ ശക്തി നിങ്ങളുടേമേൽ വരേണ്ടതിന്ന്, നാം അവന്റെ വചനമാകുന്ന വാള്‍ എടുക്കണം. അവന്‍ തന്റെ വാളില്ലാതെ യുദ്ധം ചെയ്യാറില്ല.
(1.5) 1 യോഹന്നാൻ 2:14 ല്‍ യോഹന്നാൻ പറയുന്നു, “ബാല്യക്കാരെ നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങങ്ങൾഎഴുതിയിരിക്കുന്നു.” അവര്‍ ശക്തരാണ്, ബലവാന്മാരാണ്, അവര്‍ ദുഷ്ടനെ- സാത്താനെ- ജയിച്ചുമിരിക്കുന്നു. എങ്ങനെയാണ് അത് സാദ്ധ്യമായത്? ദൈവവചനം അവരിൽ വസിച്ചിരിക്കുന്നതിനാലാണ് അവർക്കത് സാദ്ധ്യമായത്. നിങ്ങള്‍ ദൈവവചനം നിങ്ങളിൽ സംഭരിക്കുന്നില്ല എങ്കിൽ നിങ്ങൾക്കു ശക്തിയില്ല, വിജയം ഉണ്ടാകുകയുമില്ല.
(ഹെബ്രായര്‍ 4:12 ഉം യിരമ്യ 23:29 ഉം കാണുക).
അവസാനമായി, എഫേ. 5:18-20 ഉം കൊളോസ്യർ 3:16-17 ഉം വായിച്ച് അവയെ താരതമ്യം ചെയ്യുക. ആത്മ നിറവിന്റെ ഫലമായി നാം എന്തു ചെയ്യുന്നു. വചനത്തിന്റെ നിറവിനാൽ നാം എന്തു ചെയുന്നു. രണ്ടിന്റേയും ഫലം ഒന്നുതന്നെ എന്ന് കാണുവാന്‍ കഴിയുന്നതാണ്.
ഈ ഒരു വിഷയം വളരെ ദീർഘമായി മുമ്പൊരിക്കൽ ഞാന്‍ സംസാരിച്ചിരുന്നതിനാൽ ഞാന്‍ ഇതിനെക്കുറിച്ചു കൂടുതലായി പറയുവാന്‍ ആഗ്രഹിക്കുന്നില്ല.
മുസ്ലീംങ്ങള്‍ ഖുറാന്റെ പേജുകൾ തന്നെ മനഃപ്പാഠമാക്കുവാൻ ശ്രമിക്കുമ്പോള്‍ നാം 10 മിനിറ്റിൽ ബൈബിൾ superficial വായിച്ച് , ഒരു ഡിവോഷനും നടത്തി അവസാനിപ്പിക്കുന്നു. ഇതല്ലേ യാഥാര്ത്ഥ്യം. ആകയാൽ, പരിശുദ്ധാത്മാവിന്റെ ശക്തി നിങ്ങള്‍ അന്വേഷിക്കുന്നു എങ്കിൽ നിങ്ങള്‍ ദൈവവചനത്തിൽ നിമഗ്നനാകുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. ദൈവവചനം വായിക്കുക. അതിനെക്കുറിച്ചു ചിന്തിക്കുക, ധ്യാനിക്കുക. മനഃപ്പാഠമാക്കുക, അത് തക്കത്തിൽ ഉപയോഗിക്കുവാൻ ശീലിക്കുക.
2, ദൈവവചനം വിശ്വസിക്കുക/വിശ്വാസത്തിൽ ശക്തിപ്പെടുക (Believe in the Word of God / Be strong in faith)
കുറച്ചുകൂടി സ്പെസിഫിക് ആയി പറഞ്ഞാൽ, ദൈവം തന്റെ മഹത്വത്തിനായി അതിശയമായ കാര്യങ്ങൾ നിങ്ങളിലൂടെ ചെയ്യുവാൻ ഉദ്ദേശിക്കുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതു നിങ്ങള്‍ വിശ്വസിക്കുക. തന്റെ വചനപ്രകാരം, നിങ്ങളിൾ വസിക്കുന്ന പരിശുദ്ധാത്മാവ് ശക്തി പകര്ന്നു തരും എന്ന പ്രതീക്ഷയുള്ളവരായി ഇരിക്കുക.
പരിശുദ്ധാത്മാവിന്റെ ശക്തി കണ്ടെത്താനുള്ള വഴി വിശ്വാസമാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം.
(2.1) ഗലാ. 3:5 ല്‍ പൌലോസ് പറയുന്നു: “എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവര്ത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവര്ത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലൊ അങ്ങനെ ചെയ്യുന്നത്? അതിന്റെ ഉത്തരം എന്താണ് ? by hearing with faith. വിശ്വസത്തോടെ കേട്ടതിനാൽ. എന്താണ് വിശ്വാസത്താൽ കേട്ടത്? പ്രസംഗം അഥവാ ദൈവത്തിന്റെ വചനം വിശ്വസത്തോടെ കേട്ടതിനാൽ. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ, ദൈവത്തിന്റെ നല്ല നടത്തിപ്പ് /ഗെയിഡൻസ് വിശ്വാസത്തോടെ സ്വീകരിച്ചുതിനാലാണ് അവര്ക്കു വീര്യപ്രവര്ത്തികളെ ചെയ്വാൻ ഇടയായത്.
ഉദാ: നിങ്ങള്‍ ജോലി ആരംഭിക്കുന്നതിനു മുൻപ് ഒരു മണിക്കൂർ സമയം ദൈവവചനത്തിന്‍ മുൻപാകെ ഇരിക്കുവനായിട്ട് തീരുമാനിക്കുന്നു. ഈ ഒരു മണിക്കൂര്‍ ഉദാഹരണത്തിനു എഫേസ്യാലേഖനത്തിൽ ചിലവിടുന്നു. ദൈവം നിങ്ങളുടെ മനസ്സിനെ എഫേസ്യര്‍ 1:12 ല്‍ കേന്ദ്രീകരിപ്പിക്കുന്നു. 1:12 ല്‍ ഒരിക്കൽ ക്രിസ്തുവിൽ പ്രത്യാശ വെച്ചവര്‍ അവന്റെ മഹത്വത്തിനായി ജീവിപ്പാൻ മുന്നിയമിച്ചിരിക്കുന്നു എന്നു കാണുന്നു. 3:20 ല്‍ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുന്നു എന്നും നാം വായിക്കുന്നു. പിന്നീടു നാം ജോലി ആരംഭിക്കുന്നു. ആ ദിവസം ദൈവത്തിന്റെ മഹത്വത്തിനായി ഒരു ടെസ്റ്റിമണിക്ക് അവസരം ലഭിക്കുന്നു. എന്നാൽ നിങ്ങൾ ബലഹീനനായിരിക്കുന്നു. അപ്പോൾ രണ്ടു കാര്യങ്ങള്‍ സംഭവിക്കാം.
ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, എന്നാൽ ഞാൻ ബലഹീനനാണെങ്കിലും ദൈവം ബലഹീനനല്ല, ഞാന്‍ സ്വപ്നം കാണുന്നതിനേക്കാൾ അധികം ചെയ്യുവാന്‍ ദൈവം ശക്തന്‍. ആ ശക്തിയാണ് എന്നിൽ വ്യാപരിക്കുന്നത്. ഈയൊരു ചിന്ത നിങ്ങളുടെ മനസ്സിലേക്കു വരുന്നു. അതു നിങ്ങളെ പ്രവര്ത്തി പഥത്തിലേക്കു നയിക്കുന്നു.
മറ്റൊരു കാര്യം സംഭവിക്കാമെന്നത്, ഈ പ്രത്യേക സന്ദര്ഭത്തിൽ ദൈവത്തിന്റെ വചനം നിങ്ങൾക്കു വിശ്വസിക്കാം. ദൈവം തന്റെ മഹത്വത്തിനായി നിങ്ങളിൽ കൂടി വങ്കാര്യങ്ങൾ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്ന വചനം വിശ്വസിക്കുക. നിങ്ങളിലുള്ള പരിശുദ്ധാത്മാവ് തന്റെ വചനപ്രകാരം അതിനുള്ള ശക്തി നൽകുമെന്നും പ്രതീക്ഷിക്കുക. അതു വിശ്വസിക്കുമ്പോള്‍, ആ വിശ്വാസം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ചാനൽ ആയി മാറുന്നു. അങ്ങനെ നിങ്ങള്‍ക്ക് ആ ടെസ്റ്റിമണി നൽകാൻ സാധിക്കുന്നു. വിശ്വാസത്തെ ക്കുറിച്ചു കേൾക്കുമ്പോൾ, അഥവാ വളരെ പ്രതീക്ഷയോടെ ദൈവത്തിന്റെ വചനം വിശ്വസിക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനെ നല്കി അതിശയ കാര്യങ്ങള്‍ നിങ്ങളിലൂടെ പ്രവര്ത്തിക്കുന്നു.
(2.2) റോമർ 15:13 ല്‍ പൌലോസ് പറയുന്നു : "എന്നാൽ പ്രത്യാശ നല്കുവന്ന ദൈവം /പരിശുദ്ധാത്മാവിന്റെ ശക്തിയാൽ/ നിങ്ങള്‍ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി, വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.” (Now may the God of hope fill you with all joy and peace in believing, so that you will abound in hope by the power of the Holy Spirit). വിശ്വസിക്കുന്നതിൽ പ്രത്യാശയുടെ ദൈവം സകല സന്തോഷവും സമാധാനവും കൊണ്ടു നിറക്കട്ടെ. അതായത് ദൈവത്തേയും തന്റെ വചനത്തേയും വിശ്വസിക്കുമ്പോഴാണ് സകല സന്തോഷവും സമാധാനവും ഉണ്ടാകുന്നത്. വിശ്വസിക്കുന്നതിന്റെ ഫലമെന്നതൊ പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. മറ്റൊരു രീതിയിൽപറഞ്ഞാൽ നിങ്ങളുടെ വിശ്വാസവും ആശ്രയവും പൂര്ണ്ണമായും ദൈവത്തിന്റെ വചനത്തിൽ വച്ചാൽ സന്തോഷവും സമാധാനവും വര്ദ്ധിക്കുകയും പരിശുദ്ധാത്മാവ് നിങ്ങളിൽ അസാധാരണശക്തിയും പ്രത്യാശയും ജനിപ്പിക്കുകയും ചെയ്യും.
(2.3) അപ്പൊ 6:5 ഉം 11:24 ഉം; സ്റ്റെഫാനോസും ബര്ന്നബാസും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞു എന്ന് വായിക്കുന്നു. ഒരു പക്ഷെ അവര്‍ ഒരുമിച്ചു വേലക്കു പോകേണ്ടതിനാലാകാം ഒരേ സമയത്ത് ഈ നിറവുണ്ടായത്. വിശ്വാസത്താൽ നിറയുക എന്നു പറഞ്ഞാൽ ആത്മാവിനാൽ നിറയുക എന്നും ആത്മാവിനാൽ നിറയുക എന്നു പറഞ്ഞാൽ വിശ്വാസത്താൽ നിറയുക എന്നുമാണ് അതുകൊണ്ട് അര്ത്ഥമാക്കുന്നത്.
ഉദാഹരണത്തിന് ഒരു ഗ്ലാസിൽ വെള്ളവും അതിൽ ഒരു സ്ട്രായും ഉണ്ടെന്ന് കരുതുക. വെള്ളത്തെ പരിശുദ്ധാത്മാവിനോട് ഉപമിക്കാം. സ്ട്രായിലെ വായുവിനെ നമുക്ക് സംശയവും അവിശ്വാസവുമെന്ന് കണക്കാക്കാം. ഈ സ്ട്രായിലെ വായു വലിച്ചു നിക്കുമ്പോള്‍ അതിൽ ജലം നിറയുന്നതായി നാം കാണുന്നു. അതായത്, സ്ട്രായ്ക്കുള്ളിലെ സംശയവും അവിശ്വാസവും നീക്കിക്കളയുമ്പോള്‍ ആ സ്ട്രാ വിശ്വാസം എന്ന വാക്വം കൊണ്ടു നിറക്കുമ്പോൾ, ആത്മാവ് ആ സ്ട്രായിലേക്ക് പ്രവേശിക്കുന്നു. അതായത്, സ്ട്രാ വിശ്വാസം എന്ന വാക്വം കൊണ്ടു നിറയുന്നു. അതിലേക്ക് വെള്ളമെന്ന പരിശുദ്ധാത്മാവ് വന്ന് വാക്വം മുഴുവൻ നിറയുന്നതു കാണാം. ആകയാൽ സ്റ്റെഫാനോസും ബര്ന്നബാസും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറയപ്പെട്ടു എന്നു നാം കാണുന്നു.
അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ശക്തി നാം ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം നാം വചനത്താൽ നിറയപ്പെടണം. രണ്ടാമതായി, നാം വചനം വിശ്വസിക്കണം. ദൈവം തന്റെ മഹത്വത്തിനായി നിങ്ങളിലൂടെ വങ്കാര്യങ്ങള്‍ നിവർത്തിക്കും എന്ന് പ്രതീക്ഷിക്കുകയും അതിനെക്കുറിച്ച് ഉറപ്പുള്ളവരായി ഇരിക്കയും ചെയ്യണം. പരിശുദ്ധാത്മാവ് എല്ലായ്പ്പോഴും വിശ്വാസം എന്ന ശുന്നൃത നിറക്കുന്നു.
അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ശക്തി നാം ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം നാം വചനത്താൽ നിറയപ്പെടണം. രണ്ടാമതായി, നാം വചനം വിശ്വസിക്കണം. ദൈവം തന്റെ മഹത്വത്തിനായി നിങ്ങളിലൂടെ വങ്കാര്യങ്ങള്‍ നിവർത്തിക്കും എന്ന് പ്രതീക്ഷിക്കുകയും അതിനെക്കുറിച്ച് ഉറപ്പുള്ളവരായി ഇരിക്കയും ചെയ്യണം. പരിശുദ്ധാത്മാവ് എല്ലായ്പ്പോഴും വിശ്വാസം എന്ന ശുന്നൃത നിറക്കുന്നു. 3. അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഉപവസിക്കയും ചെയ്യുക.
ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തിക്കായി നാം ആഗ്രഹിക്കുന്നു എങ്കിൽ അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഇടക്കൊക്കെ ഉപവസിക്കയും ചെയ്യുക.
(3.1) അപ്പൊ 1:13 പ്രകാരം പെന്തക്കോസ്തു നാളിനായി കാത്തിരുന്ന യേശുവിന്റെ ശിഷ്യന്മാര്‍ ചെയ്തത് അതായിരുന്നു. “അവര്‍ എല്ലാവരും ഒരുമനപ്പെട്ട് പ്രാര്ത്ഥന കഴിച്ചുപോന്നു.”
(3.2) അപ്പൊ. 4:24-31 ല്‍ അവരെന്താണ് ചെയ്യത് എന്നു നോക്കാം. "അതുകേട്ടിട്ട് അവർ ബർണ്ണബാസും ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്. ഇങ്ങനെ പ്രാര്ത്ഥി ച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” അവര്‍ പ്രാർത്ഥിക്കുകയായിരുന്നു. അവര്‍ പഴയനിയമവചനങ്ങളാൽ തങ്ങളെതന്നെ നിറച്ച് പ്രാർത്ഥിക്കുകയായിരുന്നു. അവര്‍ ദൈവത്തിന്റെ സർവ്വാധികാരമുള്ള ശക്തിയിൽ ഉറപ്പുള്ളവരായി പ്രാര്ത്ഥിക്കുകയായിരുന്നു.
(3.3) ലൂക്ക് 11:13 യേശു ശിഷ്യന്മാരോട് പറയുന്നു: ”അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വര്ഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവര്ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും”
പിതാവിനോടു യാചിക്കുന്നവര്ക്ക് അവിടുന്ന് പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. ഈ ശിഷ്യന്മാര്ക്ക് തങ്ങളുടെ ശുശ്രൂഷയിൽ പരിശുദ്ധാത്മാവ് ഒരളവിൽ ഉണ്ട്. എന്നാൽ അവര്‍ കൂടുതൽ അളവിൽ, അല്ലെങ്കിൽ പരിശുദ്ധാത്മ നിറവ് അവക്ക് കൂടുതലായി ഉണ്ടാകുവാന്‍ പ്രാർത്ഥിക്കണമെന്നാണ്.
എഫെ 3:14-21 ല്‍ പൌലോസ് എഫേസ്യയ വിശ്വാസികളെ ഓര്ത്ത് പ്രാര്ത്ഥി്ക്കുന്നത് : "അവര്‍ ആത്മാവിനാൽ ബലപ്പെടേണ്ടതിന്നും ദൈവത്തിന്റെ എല്ലാ നിറവിനാലും നിറഞ്ഞുവരേണ്ടതിനുമാണ്." ഒരുവൻ വിശ്വസിക്കണം, കുടാതെ, പ്രാര്ത്ഥിാക്കുകയും ചെയതാൽ ഈ ശക്തിയും ഈ നിറവും അവര്ക്കു ലഭിക്കും.
പരിശുദ്ധാത്മാവിന്റെ ശക്തിക്കായി നാം പ്രാര്ത്ഥിക്കണം. ചിലപ്പോള്‍ നാം ഈ പ്രാര്ത്ഥന ഉപവാസത്തോടും കൂടെ ചെയ്യേണ്ടതായ് വരും. ലൂക്ക് 4:14 യേശു 40 ദിവസത്തെ ഉപവാസത്തിനു ശേഷം മടങ്ങിവന്നപ്പോള്‍ താൻ ആത്മാവ് നിറഞ്ഞവനായാണ് വന്നത്. അതായത്, ദൈവത്തിന്റെ അസാധാരണ ശക്തി അതിനായി അസാധാരണമായ നിലയിൽ ആഗ്രഹിക്കുകയും ആ ആഗ്രഹം നീണ്ട ഉപവാസത്തിലൂടെയും പ്രാര്ത്ഥനയിലൂടെയും പ്രകടിപ്പിക്കുന്നവര്ക്കായി ദൈവം അത് പ്രത്യേക രീതിയിൽ നല്കുന്നു.
അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ശക്തി ആന്വേഷിക്കുന്നവർ അതിനായി ദൈവവചനത്തിൽ പരിജ്ഞാനമുള്ളവരാകുക, അതിന്റെ വാഗ്ദത്തങ്ങിളിൽ പ്രതീക്ഷ അർപ്പിക്കുക, ആത്മാര്ത്ഥിമായി പ്രാര്ത്ഥിക്കുകയും കൂടെക്കുടെ ഉപവാസിക്കയും ചെയ്യുക അപ്പോള്‍ ദൈവം തന്നെ സാക്ഷിക്കുവാനുള്ള ശക്തി നമുക്കു തരുന്നു.
4. പരിശുദ്ധാത്മാവിനെ അനുസരിക്കുക (Obey the Holy Spirit).
പരിശുദ്ധാത്മാവിന്റെ ശക്തി അനേഷിക്കുന്നവർ നാലാമതായി ചെയ്യേണ്ടത് അവന്റെ ശക്തി അനുഭവപ്പെടുന്നതിനു മുന്നോടിയായി നാം ആത്മാവിനെ അനുസരിക്കുക എന്നതാണ്. ചില അവസരങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമുക്ക് ക്രിസ്തുവിനെ സാക്ഷിക്കുവാന്‍ അവസരങ്ങളെ തരുമ്പോൾ നാം ആ അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ വിസമ്മതിച്ചാൽ ദൈവത്തിന്റെ ശക്തി നമ്മിൽ കുടി ഒഴുകുവാന്‍ നാം ഉപയോഗമില്ലാത്തവരായി തീരും. പലപ്പോഴും ഭയം, സ്വയാവബോധം, സംശയം, യുക്തി ചിന്ത, ലൗകിക സമര്ദ്ദം എന്നിവയാൽ നമ്മുടെ ശക്തിയുടെ പ്രവാഹത്തെ നാം തടസ്സപ്പെടുത്തുന്നു. ചിലപ്പോള്‍ ഒന്നു ഫോൺ വിളുക്കുവാനൊ, എതെങ്കിലും ഭവനത്തിൽ പോകുവാനൊ ഉള്ള ചിന്ത വരുമ്പോള്‍ നമ്മുടെ മനസ്സിലേക്കു വരുന്ന അടുത്ത ചിന്ത അല്ലെങ്കിൽ ഇന്നു വേണ്ട മറ്റൊരു ദിവസമാകാം എന്നതാണ്. ഇതു നാം ആവര്ത്തിക്കുമ്പോൾ അതു നമ്മുടെ ആത്മാവിനെ കെടുത്തി, അതിന്റെ ശക്തി പ്രവാഹത്തെ നാം തടുത്തുകളയുന്നു.
എന്നാൽ നാം ശക്തിക്കായി ദൈവവചനത്തിൽ കൂടുതൽ നിമഗ്നരാകയും, നമ്മുടെ അവിശ്വാസത്തോടു പോരാട്ടം കഴിക്കുകയും പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്താൽ, നമുക്കു അല്പം ശക്തിയോടെ ആ ഒരു കെണിയിൽ നിന്നു പുറത്തുവരാനും ആ വഴി സാവധാനം തുറന്നുവരാനും ദൈവത്തിന്റെ ആത്മാവിന്റെ ശക്തി അതിലൂടെ ഒഴുകുവാനും ആരംഭിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
അങ്ങനെ നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ വിശാസത്തിൽ ബലപ്പെട്ടാൽ, നാം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് മനസ്സിലാക്കി അതിൽ ഉറക്കുകയും ക്രിസ്മുവിനാൽ നിറയപ്പെടുകയും ചെയ്യും.
അപ്പോൾ നാം "സങ്കീര്ത്തനങ്ങളാലും സ്തുതികളാലും ആത്മീകഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കര്ത്താവിനു പാടിയും കീര്ത്തനം ചെയ്തും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവും പിതാവുമായവന്നു എല്ലായ്പ്പോഴും എല്ലാറ്റിനുംവേണ്ടിയും സ്തോത്രം ചെയ്തും ഇരിക്കും'” (എഫെ 5:19-20).
*******