
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര -09
P M Mathew
SEP 28, 2014
Display God’s manifold wisdom
ദൈവത്തിന്റെ ബഹുവിധമ ായിട്ടുള്ള ജ്ഞാനം പ്രദർശിപ്പിക്കുക
Ephesians 3:8-13
ആമുഖം.
കഴിഞ്ഞ തവണം നാം കണ്ടത് സുവിശേഷമർമ്മത്തിൽ പൗലോസിനു ലഭിച്ച പുതിയ വെളിപ്പാടിനെക്കുറിച്ചാണ്. അതായത്, യേശുക്രിസ്തുവാണ് വരാനിരുന്ന മശിഹ. ദൈവം യേശുക്രിസ്തുവിൽ കൂടി നിവൃത്തിക്കുവാൻ പോകുന്നത് അതിന്റെ പൂർണ്ണമായ അളവിൽ, പൂർണ്ണമായരൂപത്തിൽ പൂർവ്വകാലങ്ങളിൽ വെളിപ്പെട്ടിരുന്നില്ല. യേശുവിന്റെ പാപപരിഹാരബലിയിൽ വിശ്വസിക്കുന്ന യെഹൂദനും ജാതികളും സഭയെന്ന പുതിയ ദൈവികപരിപാടിയിൽ പങ്കാളികൾ ആകുകയും ദൈവസന്നിധിയിലേക്ക് തുല്യനിലയിൽ പ്രവേശനം നേടുകയും ക്രിസ്തുവിലൂടെയുള്ള എല്ലാ അനുഗ്രഹങ്ങൾക്കും അവർ പാത്രീഭൂതരായി തീരുകയും ചെയ്യും എന്ന കാര്യമാണ് നാം ചിന്തിച്ചത്. ഇന്നു നാം ചിന്തിക്കുവാൻ പോകുന്നത് എഫേസ്യാലേഖനം 3:8-13 വരെ വാക്യങ്ങളാണ്. അതിലേക്കു നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു.
എഫെസ്യർ 3:8-13
“8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും 9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു. 10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം, 11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്വചരുന്നു. 12 അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. 13 അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.”
കേന്ദ്രാശയം
ദൈവത്തിന്റെ രഹസ്യമായിരുന്ന ജാതികളും യഹൂദൻമാരും ചേർന്നുള്ള പുതിയനിയമസഭ അവർ ചെയ്യുന്ന സുവിശേഷ വേലയെ സംബന്ധിച്ച ദൈവത്തിന്റെ ആത്യന്തികമായ ലക്ഷ്യം ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം ലോകത്തിനുമുമ്പാകെ പ്രദർശിപ്പിക്കുക എന്നതാണ്.
യഹൂദൻമാരിൽ നിന്നും ലോകത്തെല്ലായിടത്തുമുള്ള ജാതികളിൽ നിന്നും ദൈവം വിളിച്ചുചേർത്ത സഭയും അവർ പ്രസംഗിച്ച സുവിശേഷത്തെയും അത് പ്രസംഗിപ്പാൻ എന്നെയും നിങ്ങളെയും ഉപയോഗിച്ചത് ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം സ്വർലോകത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും മുമ്പാകെ പ്രദർശിപ്പിക്കുക എന്നതാണ് വേദത്തിലെ മുഖ്യവിഷയമായി ഇരിക്കുന്നത്.
കർത്താവ് പുനരുത്ഥാനം ചെയ്തു സ്വർഗത്തിലേക്ക് കരേറി പോകുന്നതിനു മുൻപായി തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു പ്രകാരം പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:18-19). ഈ വാഗ്ദത്തം യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് വരെ പ്രാബല്യത്തിൽ ഇരിക്കുന്നു. കാരണം തൻറെ രണ്ടാം വരവുവരെ കർത്താവിൻറെ മഹാ നിയോഗം നിവർത്തിക്കുവാനുള്ള കല്പനയാണ് അവിടുന്ന് നൽകിയിരിക്കുന്നത്. അതുകൊണ്ട് ഞാനും നിങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു ചോദ്യം: കർത്താവിൻറെ ഈ മഹാ നിയോഗം നിവർത്തിക്കുന്നതിൽ നമ്മുടെ പങ്ക് എന്താണ്? നഷ്ടപ്പെട്ട ലോകത്തെ നേടുന്നതിനും കർത്താവിൻറെ ആത്യന്തധനമായ സുവിശേഷം പങ്കുവയ്ക്കുന്നതിനും നമ്മുടെ കോൺട്രിബ്യൂഷൻ എന്താണ്? ഈ വിഷയത്തിൽ നിങ്ങളുടെ ആലോചനയും പ്രാർത്ഥനാ പൂർവ്വമായ തീരുമാനവും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നതിനും നിങ്ങളെ ഉണർത്തുന്നതിനും നിങ്ങളുടെ മനസ്സിനെ ഉത്സാഹിക്കുന്നതിനും നിങ്ങളുടെ ജീവിതത്തിലെ ലീഡിങ് മനസ്സിലാക്കുന്നതിനായി പ്രാർത്ഥനാപൂർവ്വം ഇതു ശ്രദ്ധിക്കാം.
1. ദൈവത്തിന്റെ ബഹുവിധമായിട്ടുള്ള ജ്ഞാനം (God’s manifold wisdom)
വാക്യം 10. “അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിൻറെ ബഹുവിധമായ ജ്ഞാനം, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിയായ നിർണ്ണയപ്രകാരം സഭ മുഖാന്തരം അറിവായി വരുന്നു” (…so that the church the manifold wisdom of God might now be made known to the rulers and suthorities in the heavenly palces). സഭയിലൂടെ താൻ എന്താണ് നിവൃത്തിക്കുവാനാണ് ആഗ്രഹിക്കുന്നത്? സഭയിലൂടെ ദൈവം തന്റെ ബഹുവിതമായ ജ്ഞാനം പ്രദർശിപ്പിക്കുക. ആർക്കാണിത് പ്രദർശിപ്പിക്കുന്നത്? സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ആണ് ഇത് പ്രദർശിപ്പിക്കുക. ഇതാണ് ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഈ വേദ ഭാഗത്ത് പറയുന്നത്.
ഇവിടെ ദൈവത്തിന്റെ ജ്ഞാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ബഹുവിധമായ ജ്ഞാനം എന്നാണ്. ബഹുവിധം എന്നതിനു polupoikilos എന്ന ഗ്രാക്കു വാക്കും അതിന്റെ ഇംഗ്ലീഷ് പരിഭാഷ manifold എന്നുമാണ്. അതായത്, വിവിധ നിറങ്ങളിലുള്ള, പലവർണ്ണങ്ങളിൽ, സങ്കീർണ്ണമായ നിറങ്ങളും ചായങ്ങളും ഉപയോഗിച്ച് കൊണ്ടുള്ള ഒരു ചിത്രമാണ് അത് നൽകുന്നത്.
ഇതുവരെ മർമ്മമായിരുന്നു തന്റെ സഭ എന്ന പരിപാടിയിലൂടെ ക്രിസ്തുവിൻറെ അപ്രമേയ ധനത്തെ പ്രസംഗിക്കുന്ന എന്നേയും നിങ്ങളെയും അതുപോലെ മറ്റനേകം സുവിശേഷകരെ ഉപയോഗിച്ച് ദൈവം തൻറെ ബഹുവിധമായ ജ്ഞാനം സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും മുമ്പിൽ പ്രദർശിപ്പിക്കുന്നു. ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ജോൺ പൈപ്പർ നൽകിയ ഒരുദാഹരമാണ് ഞാൻ അതിനായി ഉപയോഗിക്കുന്നത്. ബുദ്ധിമാനായ ഒരു ചിത്രകാരൻ പ്രപഞ്ചമെന്ന വലിയ കാൻവാസിൽ, സാധാരണക്കാരും, ബലഹീനരും, കഴിവു കുറഞ്ഞവരുമായ അനേകം ആളുകളെ, തന്റെ ബ്രഷ് എന്ന നിലയിൽ ഉപയോഗിച്ചുകൊണ്ട് പലനിറത്തിലും ഭാവത്തിലും ഛായയിലും ഉള്ള ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു ചിത്രം നിങ്ങളുടെ മനസ്സിൽ സങ്കൽപ്പിക്കുക. ബുദ്ധിമാനായ ഈ ചിത്രകാരൻ ദൈവമാണ്. ദൈവം അദൃശ്യനായതു കൊണ്ട് ദൈവത്തെ ചിത്രീകരിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. എന്നാൽ ദൈവത്തിന്റെ ജ്ഞാനം എല്ലാവരും ദർശിക്കപ്പെടണമെന്നും, അത് പ്രശംസിക്കപ്പെടണം എന്നും ദൈവം ആഗ്രഹിക്കുന്നു. ഈ കാൻവാസ് വളരെ ബൃഹത്തായ ഒന്നാണ്. അതിൻറെ വലിപ്പം എന്നുപറയുന്നത് സൃഷ്ടിക്കപ്പെട്ട ഈ പ്രബന്ധമാണ്. ഇത് ചിന്തിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ഈ പ്രപഞ്ചത്തിലാണ് നിങ്ങൾ ജീവിക്കുന്നത് എന്നുള്ളതിനാൽതന്നെ. എങ്കിലും പരമാവധി അതിനായി ശ്രമിക്കുക. ചിത്രകാരൻ ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് നിറങ്ങളും ചായങ്ങളും വർണ്ണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഈ പെയിൻറിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രം വളരെ വലുതും സൃഷ്ടിയുടെ ആരംഭം മുതൽ നിത്യത വരെ തുടരുന്നതുമായ ചിത്രമാണ്. ഈ ചിത്രത്തെ നമുക്ക് His-story എന്നൊ History എന്നോ വിളിക്കാം. രക്ഷക്കായുള്ള ഒരുക്കം, രക്ഷ, യേശുക്രിസ്തുവിന്റെ സഭയുടെ രൂപീകരണം, അതിന്റെ മുന്നോട്ടുള്ള പ്രയാണം എന്നിവയാണ് ഈ ചിത്രത്തിലെ വിഷയം. ദൈവം അനേകം ബ്രഷുകൾ ഉപയോഗിച്ചാണ് തന്റെ ഈ ചിത്രം വരച്ചു കൊണ്ടിരിക്കുന്നത്. ബ്രഷുകൾ എന്ന് പറയുന്നത് സാധാരണക്കാരും ബലഹീനരും നിസ്സാരന്മാരുമായ എന്നെയും നിങ്ങളെയും പോലുള്ള മിഷണറിമാരാണ്. എന്നാൽ ഈ ബ്രഷുകൾ ഉപയോഗിച്ചുള്ള എത്ര ചെറിയ ഒരു വര പോലും ഈ ചിത്രരചനയിൽ വളരെ നിർണായകമാണ്, പ്രാധാന്യമർഹിക്കുന്നതാണ് കാരണം അത് വരയ്ക്കുന്ന വരയ്ക്കുന്ന ചിത്രകാരന്റെ ജ്ഞാനത്തെയാണ് അത് പ്രദർശിപ്പിക്കുന്നത്.
ഇതാണ് ചിത്രം. ഈ ചിത്രത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചാണ് പത്താം വാക്യത്തിൽ പറഞ്ഞത്. ആ ഉദ്ദേശ്യം എന്നത് സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിൻറെ ബഹുവിധമായ ജ്ഞാനം വെളിപ്പെടുത്തുക. സ്വർഗ്ഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും മുൻപിലാണ് തന്റെ ജ്നാനത്തെ വരച്ചുകാണിച്ചുകൊണ്ടിരിക്കുന്നത്. ദൈവം തന്റെ ജ്ഞാനത്തെ വെളിപ്പെടുത്തുവാൻ മുഖാന്തരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സഭയെയാണ്. അതിനായി ജാതികളോടും രാജ്യങ്ങളോടും ക്രിസ്തുവിന്റെ അപ്രമേയ ധനത്തെ പ്രസംഗിച്ചുകൊണ്ട് എല്ലാ ജാതികളിൽ നിന്നും സഭയെ ചേർത്തു കൊണ്ടിരിക്കുന്നു.
ദൈവം ലോകത്തെ സൃഷ്ടിച്ച തന്നെ പുത്തൻ മരണത്താൽ ഒരു ജനത്തെ തനിക്കായി വീണ്ടെടുത്തു പിന്നെ മിഷ്ണറിമാർ വഹിച്ച ക്രിസ്തുവിൻറെ പ്രമേയത്തെ കുറിച്ച് പ്രസംഗിച്ചത് താൻ തൻറെ സഭയെ പണിതു കൊണ്ടിരിക്കുന്നു. അതിൻറെ ഉദ്ദേശ്യം സഭയിലൂടെ ദൈവത്തിൻറെ ബഹുവിധമായ ജ്ഞാനം വാഴ്ചകൾക്കും അധികാരങ്ങൾക്കും വെളിപ്പെടുത്തുക. അതാണ് ദൈവത്തിൻറെ ലക്ഷ്യം. അതാണ് സുവിശേഷവേലയുടെ ലക്ഷ്യം. അതാണ് ചരിത്രത്തിൻറെ കേന്ദ്രബിന്ദു. സൃഷ്ടി മുതൽ അവസാനം വരെ നീളുന്ന വീണ്ടെടുപ്പും വീണ്ടെടുപ്പ് ചരിത്രത്തിൻറെ ഈ പെയിൻറിംഗും കാഴ്ചക്കാരായി ഇരിക്കുന്ന ദൂതന്മാർക്ക് -നല്ലതും ചീത്തയുമായ ജൂതന്മാർക്ക് –ദൈവത്തിന്റെ ജ്ഞാനത്തിന്റെ മഹത്വം പ്രദർശിപ്പിക്കുക.
പത്താം വാക്യത്തിൽ അവിടുത്തെ കാഴ്ചക്കാർ ആരാണെന്ന് കാണാം. സ്വർഗ്ഗത്തിലെ വാഴ്ചകളും അധികാരങ്ങളും ആണ്. നല്ലതും ചീത്തയുമായ ദൂതവൃന്ദത്തിൻ മുമ്പാകെയാണ് ദൈവത്തിൻറെ ബഹുവിധമായ ജ്ഞാനം പ്രദർശിപ്പിക്കപ്പെടുന്നത്. അവർ ദൈവത്തിൻറെ ജ്ഞാനത്തിൽ അതിശയിക്കട്ടെ എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. മിഷൻ നിലനിൽക്കുന്നതും ദൈവത്തിൻറെ തെരഞ്ഞെടുക്കപ്പെട്ട വൃതന്മാരെ ചേർക്കുന്നതും ദൈവത്തിന്റെ ജ്ഞാനം കണ്ടു ജൂതന്മാരുടെ ലോകം അതിശയം കൂറട്ടെ. ചരിത്രത്തിൽ ദൈവം തന്റെ ഞാനത്തെ വെളിപ്പെടുത്തുന്നത്, സ്വർഗ്ഗത്തിലെ ദൂതവൃന്ദം അത്ഭുതത്തോടും ആവേശത്തോടും കൂടെ ദൈവത്തെ സ്തുതിക്കുന്നതിനു വേണ്ടിയാണ്. കാരണം അവർ യേശുക്രിസ്തുവിനെ ക്രൂശിൽ തറച്ചു കൊന്നപ്പോൾ തങ്ങൾ വിജയിച്ചു എന്ന് ചിന്തിച്ചു. അപ്പോഴാണ് കർത്താവ് ഉയർത്തെഴുന്നേറ്റത്. അവർ കണക്കില്ലാത്ത ചൊരിഞ്ഞ രക്തസാക്ഷികളുടെ രക്തം കണ്ട് അവർ തങ്ങൾ വിജയിച്ചു എന്ന് അവർ കരുതി. എന്നാൽ അവൾക്ക് തെറ്റിപ്പോയി എന്ന് അവർ മനസ്സിലാക്കണം. അവർ ഓരോ നിമിഷവും പരാജയം ഏറ്റുവാങ്ങിയവർ എന്ന് അവർക്ക് ബോധ്യപ്പെടണം. അങ്ങനെ ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം കണ്ടു അവർ അസൂയപ്പെടണം. അതിനുവേണ്ടിയാണ് ദൈവം ഈ വിധത്തിൽ തന്റെ ജ്ഞാനം അവരുടെ മുൻപിൽ വരച്ചു കൊണ്ടിരിക്കുന്നത്.
സ്വർഗ്ഗത്തിലെ സർവ്വ സൈന്യത്തിനു മുന്നിലെ ദൈവത്തിന്റെ ജ്ഞാനത്തിൻറെ രണ്ടാമത്തെ പ്രദർശനത്തെ രണ്ടാമത്തെ ലക്ഷ്യമെന്നത് സാർവ്വദേശീയമായി താൻ കൂട്ടിച്ചേർക്കുന്ന സഭയിലൂടെ അത് വെളിപ്പെടണം എന്നതാണ്. അതുകൊണ്ട് നമുക്ക് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം.
2. ദൈവത്തിന്റെ സാർവ്വത്രിക സഭയുടെ ഒത്തുചേരൽ (The gathering of the universal church of God)
പത്താം വാക്യത്തിൽ സഭയുടെ താൻ തന്റെ വലിയ ജ്ഞാന ആകാശത്തിലെ സേനകൾക്ക് വെളിപ്പെടുത്തുന്നു എന്നാണ് നാം കണ്ടത്. ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെടുന്നവരാലാണ് തന്റെ സഭ പണിയപ്പെടുന്നത്. അതു ജാതികളും യഹൂദന്മാരും ചേർന്നുള്ള ഒരു സമൂഹമാണ്. അത് കാലങ്ങളായി മറിഞ്ഞു കിടന്നതും ഇപ്പോൾ വെളിപ്പെട്ടു കിട്ടിയതുമായ ഒരു മർമ്മമാണ് എന്ന് ആറാം വാക്യം നമ്മോട് പറയുന്നു. ഇപ്പോൾ അവൻറെ വിശുദ്ധ അപ്പോസ്തോലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവ്വ കാലങ്ങളിൽ മനുഷ്യർക്ക് അറിവായി വന്നിരുന്നില്ല. അത് പഴയനിയമ കാലഘട്ടത്തിൽ ഒരു മർമ്മം ആയിരുന്നു, ഒരു രഹസ്യമായിരുന്നു. ആ രഹസ്യം എന്തെന്നാൽ ജാതികൾ സുവിശേഷത്തിലുടെ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും, ഏക ശരീരസ്ഥരും, വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ. അബ്രഹാമിന്റെ വാഗ്ദത്തത്തിൽ ജാതികളും പങ്കാളികളാകുന്നു. കാലാകാലങ്ങളായി ദൈവജനം എന്ന് അറിയപ്പെട്ടിരുന്ന ഒരു ജനത്തിന് ഭാഗമായി ജാതികൾ തീരുന്നു.
ഇതെല്ലാം റോമാലേഖനം പതിനൊന്നാം അധ്യായത്തിൽ നാം കാണുന്നുണ്ട്. റോമർ 11: 17 ൽ നാം കാണുന്നത് കൊമ്പുകളിൽ ചിലത് ഒടിച്ചുകളഞ്ഞിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവു മരത്തിൻറെ ഫലപ്രദമായ വേരിനു പങ്കാളിയായി തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്.” ഇതിൽ ദൈവത്തിന്റെ ജ്ഞാനമാണ് നമുക്ക് കാണുവാൻ കഴിയുന്നത്. റോമർ 11:33 ൽ പറയുന്നതിനോട് സമാനമായ കാര്യമാണ് എഫെ. 3:10 ലും താൻ പറയുന്നത്. “ഹാ, ദൈവത്തിന്റെ ധനം ജ്ഞാനം അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു”(റോമർ 11:33). ഇതാണ് ദൈവം ആകാശത്തിലും ഭൂമിയിലും ലക്ഷ്യമിടുന്നത്. ലോകത്തെല്ലായിടത്തുനിന്നും ആളുകളെ തന്റെ സഭയിലേക്ക് ചേർത്തുകൊണ്ട് തന്റെ ജ്ഞാനത്തിൻറെ ബഹുവിധമായ മഹത്വം വെളിപ്പെടുത്തുന്നു. ചരിത്രത്തിൽ ആരും സ്വപ്നം കാണാത്ത പലവിധമായ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. അതൊക്കെയും ദൈവത്തിൻറെ രൂപകൽപന അനുസരിച്ചുനടക്കുന്നു.
ഇത് നമ്മെ ആ കൂട്ടത്തിൽ കൂട്ടിച്ചേർക്കലിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനത്തിന്റെ പുകഴ്ചയ്ക്കായി വിവിധ ജാതികളിൽ നിന്നും താൻ എങ്ങനെയാണ് സഭയെ ചേർക്കുന്നത് എന്ന് നോക്കാം. അതാണ് നമ്മുടെ മൂന്നാമത്തെ സ്റ്റെപ്പ്.
3. ക്രിസ്തുവിന്റെ അപ്രമേയമായ ധനത്തെ പ്രസംഗിക്കുന്നതിലൂടെ താൻ സഭയെ പണിതു കൊണ്ടിരിക്കുന്നു (He is building the church by preaching the infinite riches of Christ).
3: 8-9 “8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും 9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.” സുവിശേഷവേല ക്രിസ്തുവിന്റെ ആപ്രമേയ ധനത്തെക്കുറിച്ച് പ്രസംഗിക്കുന്നതിലൂടെ സംഭവിക്കുന്നു. മിഷനറിമാർ യേശുക്രിസ്തുവിനെ ഉയർത്തുന്നു. അവനിൽ നാം ചെയ്യുന്നതും പുകഴ്ത്തപ്പെടുന്നു. അങ്ങനെ ദൈവം ലോകത്തിലെ സകല ജാതികളിൽ നിന്നും തൻറെ വൃതന്മാരെ സഭയോടു ചേർത്തു കൊണ്ടിരിക്കുന്നു.
ക്രിസ്തുവിനെ അപ്രമേയ ധനം എന്ന് പറഞ്ഞാൽ എന്താണ് എന്ന് വ്യക്തമാക്കാം. എഫെ.2 :12 ൽ പൗലോസ് ജാതികളായ വിശ്വാസികളോട് പറയുന്നു: 12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരിക്കൽ അഥവാ പഴയനിയമത്തിൽ തന്റെ ജനത്തിന് വാഗ്ദത്തം ചെയ്തിരുന്ന മഹത്വകരമായ ഭാവി ജാതികൾക്കില്ലായിരുന്നു. അവർ സകല വാഗ്ദത്തങ്ങൾക്കും വെളിയിൽ ഉള്ളവരും യാതൊരു പ്രതീക്ഷക്കും വകയില്ലാത്തവരുമായിരുന്നു.
19-ാം വാക്യം യേശുക്രിസ്തുവിന്റെ ക്രൂശിനെ അടിസ്ഥാനമാക്കിയുള്ള സുവിശേഷ സന്ദേശമാണ്. ആകയാൽ നിങ്ങൾ അന്യന്മാരും പരദേശികളും അല്ല, വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിൻറെ ഭവനക്കരുമത്രേ.”
ഇതാണ് ലോകത്തെവിടെയും പോകുന്ന മിഷനറിമാർ പ്രസംഗിക്കുന്നത്. ആരു കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുവൊ, അവർ ദൈവം ഇസ്രായേലിനോട് ചെയ്ത ഉടമ്പടിയിൽ ഭാഗഭാക്കാകുന്നു. അവർ ഇസ്രയേൽ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമായിത്തീരുന്നു. നിങ്ങൾ ക്രിസ്തുയേശുവിൽ വിശ്വസിച്ചാൽ ഇസ്രായേലിനോട് ദൈവം ചെയ്ത എല്ലാ വാഗ്ദത്തങ്ങൾക്കും അവകാശികളായി തീരും. നിങ്ങൾ യേശുക്രിസ്തുവിൽ സൃഷ്ടാവിന്റെ മക്കളായിത്തീരും. എല്ലാം നിങ്ങളുടേതായി തീരും. നിങ്ങൾ ഭൂമിയെ അവകാശമാക്കും. നിങ്ങൾ ലോകത്തിന് അവകാശികൾ ആകും. നിങ്ങൾ യേശുക്രിസ്തു സൃഷ്ടാവിനെ മക്കളായി തീരും. ആ കാര്യങ്ങളുടെയെല്ലാം ആകെത്തുക എന്നു പറയുന്നതു ക്രിസ്തുവാണ്. യേശുക്രിസ്തുവിനെ കൂടുതലായി അറിയുകയും ദൈവം നിങ്ങളുടെ സന്തോഷം എന്നന്നേക്കുമായി വർദ്ധിപ്പിക്കുകയും ചെയ്യും.
എഫെ.2:7 ൽ പറയുന്നു: ഒരു നിത്യത മുഴുവനും യേശുക്രിസ്തുവിന്റെ അപ്രമേയ ധനത്തെക്കുറിച്ച് നിങ്ങളെ ഗ്രഹിക്കുന്നതിന് ശ്രമിച്ചാലും അത് മതിയാകയില്ല. “ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൻ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്ന്…” എന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന്റെ അപ്രമേയ ധനത്തെ അന്വേഷിച്ചാൽ അത് കാലങ്ങൾ പുറമേ കാലങ്ങൾ എടുക്കുന്നതാണ്.
ഇതാണ് മിഷനറിമാർ ജാതികളോട് പറയുന്നതും അവർക്ക് കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്നതും. “യേശു മരിക്കയും മൂന്നാം നാൾ ഉയർത്തെഴുനേൽക്കയും ചെയ്തു. അവനിൽ എല്ലാ ജാതികളും അവകാശം പ്രാപിക്കും എന്നതാണ് അതിന്റെ അന്തസ്സത്ത. ക്രിസ്തുവിന്റെ അപ്രമേയധനത്തെ പ്രസംഗിക്കുവാൻ ആരു തയ്യാറാകും എന്നതാണ് നമ്മുടെ മുൻപിൽ ഉള്ള ചോദ്യം. ഇവിടെയാണ് ദൈവം നമ്മുടെ സേവനം പ്രതീക്ഷിക്കുന്നത്. അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് ആർ അതിനു തയ്യാറാകും എന്നതാണ്.
4. സാധാരണക്കാരായ മിഷനറിമാരുടെ സേവനം അതായത് എന്റേയും നിങ്ങളുടേയും സേവനം ദൈവം പ്രതീക്ഷിക്കുന്നു (God expects the service of ordinary missionaries like you and me).
ദൈവത്തിൻറെ അപ്രമേയ ധനത്തെ കണ്ടവരും അനുഭവിച്ചറിഞ്ഞവരും അതിന് മനസ്സുള്ളവരുമായ സാധാരണക്കാരായ മിഷനറിമാരെ ഉപയോഗിച്ച് ദൈവം തന്റെ ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. ഈ മിഷനറിമാർ പാപികളും ബലഹീനരും നുറുങ്ങിയവരുമായ നിറഞ്ഞതുമായ സാധാരണ വിശ്വാസികളാണ്. അവരെ സംബന്ധിച്ചിടത്തോളം ലോകം യോഗ്യമായ ഒന്നല്ല(എബ്രായർ 11:38). എന്നാൽ ഈ ലോകമാണ് നമുക്ക് സകലവും എന്ന നിലയിലാണ് നാം ജീവിക്കുന്നത്? നാം നമ്മെ തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.
എട്ടാം വാക്യം: “സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞു കിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവർക്കും പ്രകാശിപ്പിക്കാനുമായി ഈ കൃപ നൽകിയിരിക്കുന്നു.” രണ്ടു കാരണങ്ങളാണ് പൗലോസ് തന്നെ അപ്പസ്തോലന്മാരിൽ ചെറിയവൻ എന്ന് വിശേഷിപ്പിക്കാൻ കാരണം. ഒന്നാമതായി, പൗലോസ് യേശുക്രിസ്തുവിനെ ദ്വേഷിച്ചവനും യേശുക്രിസ്തുവിന്റെ സഭയെ കൊന്നു മുടിച്ചവനും ആയിരുന്നു എന്ന കാര്യമാണ്. ദൈവം തന്നെ തെരഞ്ഞെടുത്തു എങ്കിലും കഴിഞ്ഞകാല ജീവിതത്തിന്റെ ആ നടുക്കത്തിൽ നിന്ന് പൂർണമായും മോചിതനായിരുന്നില്ല എന്നതാകാം. രണ്ടാമത്തെ കാരണം ദൈവത്തിന് നിങ്ങളുടെ ജീവിതത്തോടും ഈ നിലയിൽ ഇടപെടാൻ കഴിയും. നിങ്ങളുടെ കഴിഞ്ഞകാല ജീവിതം എന്തുതന്നെയായിക്കൊള്ളട്ടെ, അപ്പൊസ്തലനായ പൗലോസിന്റെ മനോഭാവത്തോടെ നാം ഇറങ്ങിത്തിരിക്കുന്നു എങ്കിൽ അവൻ വങ്കാര്യങ്ങൾ നമ്മുടെ കയ്യാൽ നിവൃത്തിക്കും.
ആകയാൽ കർത്താവിന്റെ വേലയിലേക്കു ആകൃഷ്ടരാകുന്നവർക്കുള്ള ഏറ്റവും വലിയ ഇൻസെന്റീവ് -“സകല വിശുദ്ധന്മാരും ഏറ്റവും ചെറിയവൻ” എന്ന പൗലോസിന്റെ പ്രഖ്യാപനമാണ്. ദൈവം സാധാരണക്കാരും കഴിവു കുറഞ്ഞവരുമായ ചെറിയ ബ്രഷുകളെ ഉപയോഗിച്ച് മിഷന്റെ ചരിത്രമെഴുതുന്ന ക്യാൻവാസിൽ ഓരോ നിസ്സാരകാര്യങ്ങളും വരെച്ചു ചേർക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ എത്രതന്നെ നിസ്സാരങ്ങളെന്നു നിങ്ങൾക്ക് തോന്നിയാലും ദൈവത്തിനത് വിലയേറിയതാണ്. വിജയത്തിൻറെ വളരെ ബ്രൈറ്റായ ചായങ്ങളും കഷ്ടതയുടെ ഇരുണ്ട നിഴലുകളും പ്രാധാന്യമർഹിക്കുന്നതാണ്. ദൈവം അപ്രമേയ ജ്ഞാനമുള്ള ഒരു പെയിന്റർ ആണ്. നിങ്ങളുടെ ജീവിതത്തെ കൊണ്ട് താൻ എന്ത് ചെയ്യുന്നു എന്ന് ദൈവം നന്നായി അറിയുന്നു. തന്റെ ഒരു ചെറിയ വര പോലും പാഴാകുകയില്ല. നിങ്ങളുടെ ജീവിതത്തിൽ അവനെ പൂർണമായും വിശ്വസിക്കാം. നിങ്ങളുടെ ജീവിതത്തെ കൊണ്ട് ചിത്രം വരയ്ക്കുന്ന ജ്ഞാനിയായ ദൈവത്തിന് നിങ്ങളെ തന്നെ വിധേയപ്പെടുത്തിക്കൊടുക്കുക. നമുക്കെത്രയോ വലിയ കോൺഡ്രിബൂഷനാണ് അതിലൂടെ നൽകാൻ കഴിയുക എന്ന് പിന്നീട് നിങ്ങൾ തിരിച്ചറിയും.
നിങ്ങളെ ഈ നിലയിൽ ദൈവം ഉപയോഗിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ക്രോസ് കൽച്ചറൽ സുവിശേഷഘോഷത്തിനായിട്ടാണ് ദൈവം നിങ്ങളുടെ ഹൃദയത്തോട് ആവശ്യപ്പെടുന്നതെങ്കിൽ അതിനായി നിങ്ങളെ തന്നെ സമർപ്പിക്കുക. അതു കുറഞ്ഞകാലത്തേക്ക് ആകാം. medium term ആകാം, ദിർഘകാലത്തേക്ക് ആകാം. ഇവിടെ നിന്നുകൊണ്ടുള്ള വേലയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനായി നിങ്ങളെ തന്നെ സമർപ്പിക്കുക. നിങ്ങൾ പോകുന്ന ഇടങ്ങൾ കാണുന്ന ആളുകൾ പരിചയപ്പെടുന്ന ഏവരും നിങ്ങളുടെ വയലുകൾ ആണ്. അവരോട് കർത്താവിനെക്കുറിച്ചു പറയുക. എന്തുതന്നെയായാലും കൊയ്ത്ത് വളരെയുണ്ട്. തല ഉയർത്തിനോക്കിയാൽ കൊയ്ത്തിനായി വയലുകൾ കതിരുകൾ നിറഞ്ഞ് നിൽക്കുന്നത് കാണാൻ കഴിയും. അങ്ങനെ ദൈവത്തിന്റെ കരങ്ങളിലെ ബ്രഷുകൾ ആയി ദൈവത്തിൻറെ ബഹുവിധമായ ജ്ഞാനതിന്റെ പ്രദർശനമായ അവന്റെ കഥ എന്ന ചിത്രത്തിന്റെ ഒരു ഭാഗമായി നമുക്ക് തീരാം. അനേകം ദൂതന്മാരുടെ മുമ്പിൽവെച്ച് നിങ്ങളുടെ പേരുകൾ വിളിക്കുമ്പോൾ നിങ്ങൾ അവിടെ എങ്ങനെ നിൽക്കും എന്നത് നിങ്ങളുടെ ഭാവനയിൽ കാണുക. അതിനെ ദൈവം നിങ്ങളെ സഹായിക്കട്ടെ.
*******