
നിത്യജീവൻ

എഫെസ്യ ലേഖന പരമ്പര-20
P M Mathew
OCT 23, 2016
Be kind to one another!
ഒരുവൻ ഒരുവനോട് ദയകാണിക്കുക!
Ephesians 4:31-5:2
വളരെ ആശയ സമ്പുഷ്ടമായ വാക്യങ്ങൾ ആണിത്. ആകയാൽ, ഇതിലെ ഓരോ വാക്കുമെടുത്ത് മണിക്കൂറുകൾ വിശദീകരിക്കാൻ സാധിക്കും. എന്നാൽ ഇതിലെ ഏറ്റവും ലളിതമായ ഒരു കല്പനയെ അടിസ്ഥാനമാക്കി ഈ കാര്യങ്ങളെ വിശദീകരിക്കാമെന്ന് ഞാൻ വിചാരിക്കുന്നു ആ കല്പന എന്നത് “ഒരുവൻ ഒരുവനോട് ദയകാണിക്കുക.”
ക്രിസ്തീയ ദയയെക്കുറിച്ച് അഞ്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
1. ക്രിസ്തീയ ദയയുടെ വ്യാപ്തി
2. ക്രിസ്തീയ ദയയുടെ ആഴം
3. ക്രിസ്തിയ ദയയുടെ മാതൃക
4. ക്രിസ്തീയ ദയയുടെ മുഖാന്തിരം
5. ക്രിസ്തീയ ദയയുടെ ഉറവിടം
ഈ അഞ്ചു തലക്കെട്ടുകളിൽ നമുക്കിതു വിചിന്തനം ചെയ്യാം. ഇതു നാം ശ്രദ്ധിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് തന്റെ വചനത്തിലൂടെ നമ്മോട് ഇടപെടുന്നതിനും ദൈവത്തിന്റെ ഈ വചനത്താൽ നമ്മിൽ ശരിയായ രൂപാന്തരം വരേണ്ടതിനും നമുക്ക് പ്രാർത്ഥനയോടെ ഇരിക്കാം.
എഫെസ്യർ 4:31-5:2
"31 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. 32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. 2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ."
പ്രധാനാശയം
പഴയമനുഷ്യന്റെ ദുസ്വഭാവങ്ങൾ നിങ്ങളിൽ നിന്നു നീക്കി അതിന്റെ സ്ഥാനത്ത് ദൈവത്തിന്റെ പരിശുദ്ധാന്മഫലമായ ദയയും മനസ്സലിവും ഉള്ള ദൈവത് തിന്റെ പ്രിയമക്കളെപ്പോലെ ക്രിസ്തുവിന്റെ സ്നേഹത്തിൽ ജീവിക്കുക.
1. ക്രിസ്തീയ ദയയുടെ വ്യാപ്തി
നാം എത്രത്തോളം ദയ കാണിക്കണം? ക്രിസ്തിയ ദയയുടെ വ്യാപ്തി എത്രത്തോളം? അതിനുള്ള ഉത്തരം 31-ാം വാക്യത്തിൽ ഉണ്ട്.
“എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോയിട്ട്.” ആ സ്ഥാനത്ത് നിങ്ങൾ തമ്മിൽ തമ്മിൽ ദയ കാണിക്കണം.
"All bitterness and wrath and anger and clamor and slander . . . with all malice." All എന്ന വാക്ക് രണ്ടു തവണ- ഒന്ന് ആരംഭത്തിലും ഒന്ന് അവസാനത്തിലും - ഈ വാക്യത്തിൽ ആവർത്തിച്ചിരിക്കുന്നു All bitterness; all malice. മലയാളത്തിൽ “എല്ലാ കൈപ്പും സകല ദുർഗ്ഗുണവും" ഇവ എന്തുചെയ്യണം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത് : “ഒഴിഞ്ഞുപോകട്ടെ”. കഴിഞ്ഞ ദിവസം ഒരു രോഗിയായ ഒരു വ്യക്തിയെ വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു എന്റെ വയറ്റിൽ നിന്ന് അഞ്ചെട്ടു തവണ നന്നായി ഒഴിഞ്ഞു പോയി, എന്നിട്ട് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു ഇപ്പോൾ എന്റെ വയറിനു നല്ല സുഖം തോന്നുന്നു. നിങ്ങൾക്ക് ഓർത്തിരിക്കുവാൻ എളുപ്പത്തിനു വേണ്ടിയാണ് ഞാനിതു പറഞ്ഞത്. ഇതുപോലെ നിങ്ങളിൽ നിന്നും “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവും” ഒഴിഞ്ഞുപോയാൽ നിങ്ങൾക്കും വളരെ സുഖം തോന്നും. ഇവയൊക്കേയും ഉള്ളിൽ വെച്ചുകൊണ്ട് പാപത്തിനൊരു അടിമയായി ജീവിക്കേണ്ട ആവശ്യമില്ല. ഇവ നിങ്ങളിൽ നിന്നു നീങ്ങിപ്പോയാൽ ഉണ്ടാകുന്ന സുഖം നിങ്ങൾ അനുഭവിച്ചു തന്നെ അറിയേണ്ട സംഗതിയാണ്.
“ഒഴിഞ്ഞുപോകട്ടെ” എന്നു പറഞ്ഞപ്പോൾ 4:22-24 വാക്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് വരേണ്ടത്. "മുൻപിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിക്കണം" എന്നാണ് 22-ാം വാക്യം പറയുന്നത്. അതായത്, നമ്മുടെ പഴയ പ്രകൃതിയുടെ ഭാഗമാണ് നാം ഈ പറഞ്ഞ കൈപ്പ്, കോപം, ക്രോധം, കുറ്റാരവം, ദൂഷണം, ദുർഗ്ഗുണം. ഇതൊക്കെ നാം ഉരിഞ്ഞു കളയേണ്ട പഴയ മനുഷ്യന്റെ അഥവാ നമ്മുടെ പഴയപ്രകൃതിയുടെ ഭാഗമാണ്. അതിന്റെ നേരെ Opposite ആയ പുതിയ പ്രകൃതിയുടെ ഭാഗമായ ദയ നാം ധരിക്കണം. ചുരുക്കിപ്പറഞ്ഞാൽ, 22-24 വാക്യങ്ങളിൽ നാം കണ്ട പ്രമാണത്തിന്റെ സെപ്സിഫിക്കായ ഒരു application ആണിതു. ഞാൻ മൂന്നു application നെ കുറിച്ചു നിങ്ങളോടു പറഞ്ഞു കഴിഞ്ഞു, ഇതു നാലാമത്തെ application ആണ്.
ആദ്യത്തെ മൂന്നു ആപ്ലിക്കേഷൻസ് ഏതോക്കെയായിരുന്നു?
ഭോഷ്ക്ക് ഉപേക്ഷിച്ച് സത്യം സംസാരിക്കുക (4:25)
കോപിച്ചാൽ പാപം ചെയ്യരുത് (4:26)
മോഷ്ടിക്കാതെ, ജോലി ചെയ്യുക കൊടുക്കുക (4:28).
ഇവിടെ 4: 31-5:2 വാക്യങ്ങളിൽ നാം കാണുന്ന പ്രമാണം “ഒരുവൻ ഒരുവനോടു ദയകാണിക്കുക”
എങ്ങനെയാണ് ഈ ദയ നമുക്കു കാണിക്കുവാൻ സാധിക്കുന്നത്? “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവും” നീക്കിക്കളഞ്ഞു നാം ദയ കാണിക്കണം. നമ്മിൽ നീങ്ങിപ്പോകേണ്ട 6 തിന്മകളെ കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നു. അവ ഒരോന്നും പുരോഗമനാത്മകമായ നിലയിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഹൃദയത്തിൽ കൈപ്പ് സൂക്ഷിച്ചാൽ, അതു കോപമായും ക്രോധമായും കുറ്റാരമായും നമ്മിൽ നിന്ന് പുറത്തുവരും. കുറ്റാരവും എന്നു പറഞ്ഞാൽ shouting അഥവാ അട്ടഹസിക്കുക എന്ന് അർത്ഥം. അതായത്, മറ്റുള്ളവരെ വേദനിപ്പിക്കുന്ന, നിയന്ത്രണമില്ലാത്ത, അപകീർത്തിപ്പെടുത്തുന്ന, ഉച്ചത്തിലുള്ള സംസാരത്തിലേക്കു ഒരുവനെ നയിക്കും. ഇവയൊക്കേയും ഒരു ദുഷ്ടമനുഷ്യനിൽ നിന്ന്, ഒരു ദുഷ്ടഹൃദയത്തിൽ നിന്നു വരുന്നതാണ്. അതു സാമൂഹ്യജീവിതത്തിനു അങ്ങേയറ്റം നാശകരമായ തിന്മകളാണ്. അവയെ ഒക്കേയും നമ്മുടെ ജീവിതത്തിൽ നിന്നു നീങ്ങി, ആ സ്ഥാനത്ത് ദയ ഉണ്ടാകണം.
അപ്പോൾ ഉന്നയിക്കാവുന്ന ചോദ്യം ഇതാണ് എല്ലാ കൈപ്പും കോപവും മാറ്റി പകരം ദയ കാണിക്കണൊ? കാണിക്കണം, ക്രോധത്തിന്റെ സ്ഥാനത്ത് എന്തുണ്ടാകണം. അവിടെ ദയ ഉണ്ടാകണം. കുറ്റാരവവും ദൂഷണവും നീക്കി പകരം ദയ കൊണ്ടു വരണം. ദുർഗ്ഗുണത്തിന്റെ സ്ഥാനത്തും ഉണ്ടാകേണ്ടത് ദയ തന്നെയാണ്.
കോപത്തെ കുറിച്ച് 4:26 ൽ പൗലോസ് പറഞ്ഞതിന്റെ ഒരു തുടർച്ചയാണിത്. കോപത്തേക്കുറിച്ചു നാം 26- ാം വാക്യത്തിൽ പഠിച്ചതെന്താണ്? “കോപിച്ചാൽ പാപം ചെയ്യരുത്” യാക്കോബ് 1:19 ലെന്താണ് പറയുന്നത് "കോപത്തിനു താമസമുള്ളവർ ആയിരിക്കുക.” അപ്പോൾ ചോദിക്കാവുന്ന ചോദ്യം യേശു എന്തുകൊണ്ടാണ് പരീശന്മാരോട് ചില സന്ദർഭങ്ങളിൽ ഇടപെട്ടത്? തങ്ങളുടെ ഇതുപോലുള്ള പ്രവർത്തികളെ ന്യായികരിക്കുവാൻ വിശ്വാസികൾ ചില ഈ വാക്യങ്ങൾ ചൂണ്ടീക്കാണിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് അതിൽ കൂടി കയറി ഇറങ്ങി നമുക്കു മുന്നോട്ടു പോകാം.
മർക്കൊസ് 3:5 “അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി"” യേശു എല്ലാ സമയത്തും പരീശന്മാരോട് ഈ ദയ കാണിച്ചൊ? യേശു അവരോട് Matthew 23:27 “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു‹” എന്നു പറഞ്ഞപ്പോൾ ദയ കാണിച്ചുവൊ?
Matthew 23:14-15 “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; ‹ നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു."
Mt. 21:12 ”12 യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു:”
John 2:14-15, “ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;”
യേശു ഇതൊക്കേയും ചെയ്തശേഷം നിങ്ങൾ ചെന്ന് യേശുവിനോട്: പരീശന്മാരോട് ഇങ്ങനെ ചെയ്തത് ദയയില്ലാതെയല്ലേ എന്നു ചോദിച്ചാൽ കർത്താവ് എന്തായിരിക്കും അതിനു മറുപടി നൽകുക. കർത്താവ് പറയാൻ സാദ്ധ്യതയുള്ള രണ്ടൂ കാര്യം ഇതായിരിക്കും എന്ന് ഞാൻ ചിന്തിക്കുന്നു ;
ചിലപ്പോൾ വളരെ സ്നേഹമുള്ള ഒരു ഹൃദയം സത്യത്തിനായുള്ള വാഞ്ചയാൽ ദയയുടെ രൂപത്തിൽ പ്രദർശിക്കപ്പെട്ടില്ല എന്നു വന്നേക്കാം”. അതല്ലെങ്കിൽ, ദയ ചിലപ്പോൾ കൂർത്തുമൂത്ത ആണിയേക്കാൾ അല്ലെങ്കിൽ ചാട്ടയേക്കാൾ അത് കാഠിന്യമുള്ളതാകാം.
ഏതായിരിക്കാം കർത്താവ് പറയുന്നത് എന്ന് നിങ്ങൾക്കൂഹിക്കാമൊ?
ദയ, ചാട്ടവാറടിയും കഠിന വാക്കുകളേയും ഉൾക്കൊള്ളാൻ തക്കവിധം വ്യാപ്തി ഉള്ളതാണ് എന്നാണ്. അല്ലെങ്കിൽ നീതിയുടെ മറ്റൊരു രൂപമാണ് ദയ, എന്നാൽ എല്ലായ്പ്പോഴും അത് ഒരു നല്ല ഓപ്ഷൻ ആയിരിക്കണമെന്നില്ല.
പുതിയ നിയമത്തിലെ ‘ദയ’ എന്ന വാക്കിന്റെ ഉപയോഗം ശ്രദ്ധിച്ചാൽ, യേശു പരീശന്മാരോട് ദയ കാണിച്ചില്ല എന്ന് പറഞ്ഞുകൊണ്ട്, ആ വാക്കിന്റെ പ്രത്യേകമായ മൃദുത്വത്തെ നാം മാനിക്കും. യേശു അവരോടു കഠിനമായ ഭാഷയിൽ തന്നെ ആയിരുന്നു സംസാരിച്ചത്. റോമാലേഖനം 11:22 22 ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.” “Behold then the goodness and severity of God:” ദൈവത്തിന്റെ ദയയേയും ദൈവത്തിന്റെ (severity of God) കഠിനത/മൃദുത്വമില്ലാത്ത രീതിയേയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതു കാണാം. അതുകൊണ്ട് ദയ എന്നു പറയുന്നത് ഒരു കേവല നന്മയല്ല. So kindness is not an absolute virtue. അതായത്, ദയ തനിയെ നിൽക്കുന്ന ഒരു ഗുണമല്ല. എല്ലായിപ്പോഴും കാണിക്കുവാൻ പറ്റുന്ന ഒരു സ്നേഹപൂർവ്വമായ കാര്യവുമല്ല ദയ എന്നത്. തിന്മയോട് വിട്ടുവീഴ്ച കാണിക്കാതിരിക്കുവാൻ തക്കവിധം ഗൗരവതരമായ കാര്യം/വസ്തുത അതിൽ അടങ്ങിയിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ദയകാണിച്ചാൽ, അത് കാലക്രമേണ ആളുകൾക്ക് ഗുണം ചെയ്യുന്നതിനേക്കാൾ ദോഷമായിരിക്കും വരുത്തിവെക്കുന്നത്.
അതുകൊണ്ട് പൗലോസ് എഫേസ്യർ 4:26 ൽ കോപിച്ചാൽ പാപം ചെയ്യരുത് എന്നു പറയുകയും 4:31-32 ൽ എല്ലാ കോപവും നീക്കിക്കളഞ്ഞ് ആ സ്ഥാനത്ത് ദയയെ പ്രതിഷ്ഠിക്കണം എന്നു പറയുമ്പോൾ, താൻ അർത്ഥമാക്കുന്നത്, ആന്തരീകമായ കൈപ്പും ദുർഗ്ഗുണവും നീക്കിക്കളയുക എന്നാണ്. കൈപ്പും ദുർഗ്ഗുണവും ഉള്ള ഒരു ഹൃദയത്തിന്റെ വിസ്പോടനമാണ് കുറ്റാരവും ദൂഷണവും. അതായത്, കൈപ്പും ദുർഗ്ഗുണവും –കുറ്റാരവും ദൂഷണവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന തിന്മകളാണ്. രണ്ടാമത്തേത്, ആദ്യത്തേതിന്റെ റിസൾട്ട് ആണ്. ആദ്യത്തേത് നിങ്ങിയാൽ അതിന്റെ ഫലമായി വരുന്നതും നീങ്ങിപ്പോകും.
സാധാരണ വൈകാരികമായ ധാർമ്മിക രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കോപിക്കുന്നത്. അങ്ങനെ കോപം, വൈകാരിക തലത്തിലുള്ള ധാർമ്മിക രോഷമാവുകയും, ക്രിസ്തുവിന്റെ ഉപദേശത്തിനു വിരുദ്ധമാണ് എന്നു ഗ്രഹിക്കുകയും, ദൈവത്തിന്റെ മഹത്വത്തെ അതു കുറച്ചു കാണിക്കുകയും, സഭയുടെ നന്മക്ക് അത് അപകടമാവുകയും ചെയ്യുന്നു എന്നു കാണുമ്പോൾ, ദൈവത്മാവിന്റെ നിയന്ത്രണത്തിനു വിധേയമായി, നിങ്ങൾ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതാവശ്യമാണ്. അതായത്, കോപിക്കണൊ അതൊ ദയ കാണിക്കണൊ എന്ന കാര്യത്തിൽ ഒരു തെരഞ്ഞെടുപ്പിന്റെ സാദ്ധ്യതയുണ്ട്.
ഒരുവനു സത്യത്തിനും നീതിക്കും വേണ്ടി കോപിക്കാം. അതേ സമയം കോപിക്കേണ്ടപ്പോൾ കോപിക്കാതെ സ്വാർത്ഥലാഭത്തെ മുന്നിർത്തി കോപിക്കാതിരിക്കാതിരിക്കുന്നത് ഒരു ശരിയായ നിലപാടല്ല.
അപ്പോൾ ഒരുവൻ തന്നോടു തന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്: “ഞാൻ സത്യത്തിനും വിശുദ്ധിക്കും വേണ്ടിയാണോ കോപിക്കുന്നത് അതൊ സ്വാർത്ഥലാഭത്തെ മുൻ നിർത്തി കോപത്തെ അടക്കി ദയ കാണിക്കണൊ?
നീതിയുടെ പാതയിൽ ഈ രണ്ടു കാര്യങ്ങളും സാദ്ധ്യമായ സംഗതികളാണ്. ആകയാൽ, ക്രിസ്തീയ ദയയുടെ വ്യാപ്തി തീരെ ഇടുങ്ങിയതല്ല. നാം ചിന്തിക്കുന്നതിനേക്കാൾ ചിലപ്പോൾ അത് വിശാലമായതും മറ്റുചിലപ്പോൾ ഇടുങ്ങിയതും ആയിരിക്കും. ഇത് ദൈവവചനത്തിന്റെ വെളിച്ചത്തിലും നമ്മുടെ ഹൃദയത്തിന്റെ വഞ്ചനയുടെ വെളിച്ചത്തിലും ആഴമായ ശോധന നടത്തി തെരഞ്ഞെടുക്കേണ്ട വിഷയമാണ്.
2. ക്രിസ്തീയ ദയയുടെ ആഴം
ഇവിടുത്തെ പോയിന്റ് ക്രിസ്തീയ ദയ ബാഹ്യമായ പെരുമാറ്റത്തിന്റെ ഒരു കേവല പ്രദർശനമല്ല, മറിച്ച്, അത് ഹൃദയത്തിൽ വരുന്ന രൂപാ ന്തരമാണ്. അതാണ് 32-ാം വാക്യം കാണിക്കുന്നത് “"Be kind to one another, tenderhearted. . ." “32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ" “tenderheart അഥവാ മനസ്സലിവ് ഉള്ളവരായി വേണം ദയ കാണിക്കാൻ. ഈ ദയ വരേണ്ടത് ഹൃദയത്തിൽ നിന്നാണ്. ഹൃദയകാഠിന്യം വച്ചുകൊണ്ട് ബാഹ്യമായി വളരെ മൃദുലമായി, polite ആയി ഇടപെടാൻ ആളുകൾക്ക് സാധിക്കും. അതല്ല, ക്രിസ്തീയ ദയകൊണ്ട് അർത്ഥമാക്കുന്നത്.
‘Tenderhearted’ അഥവാ “മനസ്സലിവ്” എന്ന വാക്കിന്റെ പിന്നിലുള്ള ആശയം ‘എളുപ്പത്തിൽ അലിയിക്കുവാൻ/സ്വാദീനിക്കുവാൻ സാധിക്കുന്നത്’ എന്നതാണ്. മൃദുലഹൃദയമുള്ളവർ പെട്ടെന്നും എളുപ്പത്തിലും അലിവുകാണിക്കും. അവർ പെട്ടെന്ന് വൈകാരികമായി പ്രതികരിക്കും.
അപ്പോസ്തലൻ നിങ്ങൾ മനസ്സലിവുള്ളവരായി ദയകാണിക്കണം എന്നു പറയുമ്പോൾ അത് എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒന്ന് എന്ന നിലയിലല്ല പറയുന്നത്. ഒരു ടാപ് തിരിച്ചാൽ വെള്ളം വരുന്നതു പോലെയുള്ള ഒരു പരിപാടിയല്ല. അത് ആഴമായ സ്വഭാവത്തിന്റെ ഒരു ഗുണമാണ്. അത് എവിടെ നിന്നാണ് വരുന്നത്? നമ്മുടെ ദയ, ഉപരിതലത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നായിരിക്കാതെ, ഹൃദയത്തിൽ തട്ടി വരുന്നതായിരിക്കണം. പൗലോസിന്റെ ഈ കൽപ്പന എങ്ങനെയാണ് നമുക്ക് പ്രാവർത്തികമാക്കാൻ സാധിക്കുക? മുന്നോട്ടു പോകുമ്പോൾ അതിൽ വേണ്ട വ്യക്തത നമുക്ക് ലഭിക്കും.
3. ക്രിസ്തീയ ദയയുടെ മാതൃക.
രണ്ട് മാതൃക ഈ വേദഭാഗത്ത് നൽകിയിട്ടുണ്ട്. ഒന്ന് ദൈവത്തിന്റെ പാപക്ഷമ രണ്ട്, ക്രിസ്തുവിന്റെ സ്നേഹം.
5:2 ൽ അതിനേക്കുറിച്ചാണ് പറയുന്നത്: “"Walk in love, as Christ loved us and gave himself up for us." ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ” സ്നേഹം ദയയിലൂടെ വെളിപ്പെടുമ്പോൾ, അതിനുള്ള ഏറ്റവും ഉദാത്തമായ മാതൃക കർത്താവിന്റെ മാതൃകയാണ്. കർത്താവ് തന്റെ സ്നേഹം വെളിപ്പെടുത്തിയത് തന്നെത്തന്നെ നൽകിക്കൊണ്ടാണ്. ഞാൻ ഗലാത്യാലേഖനത്തിന്റെ പഠനത്തോടുള്ള ബന്ധത്തിലും അതിനു മുൻപും സൂചിപ്പിച്ചതുപോലെ സുവിശേഷം മാറ്റി നിർത്തിയുള്ള യാതൊരു ഇടപാടും ക്രിസ്തീയ ജീവിതത്തിൽ ഇല്ല.
ഈ രണ്ടു മാതൃകകളൂം (ഒന്ന് ദൈവത്തിന്റെ പാപക്ഷമ രണ്ട്, ക്രിസ്തുവിന്റെ സ്നേഹം.) ‘മറ്റുള്ളവരോട് ദയകാണിക്കണം’ എന്ന കൽപ്പനയോടുള്ള ബന്ധത്തിൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്? ഇവ ഓരോന്നായി നമുക്കു പരിശോധിക്കാം. ഒന്നാമതായി ദൈവത്തിന്റെ പാപക്ഷമ, നമ്മുടെ പാപക്ഷമയോടുള്ള ബന്ധത്തിൽ എന്താണ് പഠിപ്പിക്കുന്നത്? നാലു കാര്യങ്ങൾ ഇത്തരുണത്തിൽ ഓർക്കുന്നത് നല്ലതാണ്.
1. ദൈവത്തിന്റെ പാപക്ഷമ, പാപത്തെ വളരെ ഗൗരവമായി കണ്ടുകൊണ്ടൂള്ള പാപക്ഷമയാണ്. അതുകൊണ്ട് പാപത്തെ ഗൗരവമായി കണ്ടുകൊണ്ടു തന്നെ ആയിരിക്കണം നാമും പാപക്ഷമ കാണിക്കേണ്ടത്. പാപക്ഷമ പാപത്തെ ലഘൂകരിച്ചുകൊണ്ടുള്ളതല്ല. അത് പാപത്തെ പാപമെന്നു തന്നെ കാണുകയും പാപമെന്ന് വിളിക്കുകയും ചെയ്തുകൊണ്ടുള്ളത് ആയിരിക്കണം. എന്നിട്ടുവേണം അവയെ ക്ഷമിക്കേണ്ടത്. ദൈവം താൻ വെറുക്കുന്ന പാപത്തെ തന്നെയാണ്, നമുക്ക് ക്ഷമിച്ചു തരുന്നത്.
അതായത്, ഒരാൾ പാപത്തെ ക്ഷമിച്ചു തന്നിരിക്കുന്നു എന്നു പറയുമ്പോൾ താൻ വെറുത്ത കാര്യം തന്നെ എന്ന് അറിഞ്ഞുകൊണ്ടായിരിക്കണം അവൻ അതു ക്ഷമിച്ചു എന്നു പറയുമ്പോൾ അർത്ഥമാക്കേണ്ടത്.
2) ദൈവം പാപക്ഷമ നൽകുമ്പോൾ കണക്കുകൾ എല്ലാം സെറ്റിൽ ചെയ്തുകൊണ്ട്, അവസാനിപ്പിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. താൻ ക്ഷമിച്ച കാര്യത്തിൽ ഒന്നും പിന്നെ കണക്കു തീർക്കാനായിട്ട് ബാക്കി വെക്കുന്നില്ല. മനുഷ്യൻ ചെയ്ത എല്ലാ പാപങ്ങളും ദൈവത്തിന്റെ നീതിക്കനുസരിച്ച് ശിക്ഷിക്കപ്പെടും –അത് നരകത്തിയിൽ ആകാം അതല്ലെങ്കിൽ ക്രൂശിൽ ആകാം. മനുഷ്യന്റെ ഒരു ചെറിയ നുണ പോലും ദൈവം ഒരു പുതപ്പിട്ട് മറക്കുകയില്ല. അതുകൊണ്ടാണല്ലൊ വെളിപ്പാട് 22:15 ൽ “15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.;” എന്ന് പറഞ്ഞിരിക്കുന്നത്. പാപത്തിനു ആരെങ്കിലും ശിക്ഷ അനുഭവിക്കണം. ഒന്നുകിൽ സ്വയം അനുഭവിക്കണം അത് നരകത്തിൽ. അതല്ലെങ്കിൽ അവനു പകരക്കാരനായ കർത്താവ് അനുഭവിക്കണം.
അതുകൊണ്ട് നമ്മോടു മറ്റൊരുവൻ കാണിച്ച ഒരു തെറ്റിനെ ക്ഷമിച്ച് അവനോടു ദയ കാണിക്കണം എന്നു പറയുമ്പോൾ, നാം ദൈവത്തിന്റെ വിശുദ്ധി എന്ന സത്യത്തിലായിരിക്കണം നിലനിൽക്കേണ്ടത്. ആ തെറ്റ് കൈകാര്യം ചെയ്യപ്പെടും; എങ്ങനെയാണ് ആ തെറ്റ് കൈകാര്യം ചെയ്യപ്പെടു'ത്. ആ വ്യക്തി യേശുക്രിസ്തുവിനെ സ്വീകരിക്കുവാനിടയായി തീർന്നാൽ, ആ തെറ്റ് ദൈവം യേശുവിന്റെ മേൽ ചൊരിഞ്ഞ കോപത്തിൽ അത് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. യെശയ്യ 53:5 “5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു."
ഇനി ആ വ്യക്തി തന്റെ പാപം യേശുക്രിസ്തുവിൽ പരിഹരിച്ചില്ലെങ്കിൽ, നിത്യ നരകത്തിൽ അതിനുള്ള ശിക്ഷ ഏൽക്കേണ്ടി വരും. ഈ രണ്ടു നിലയിലല്ലാതെ പാപക്ഷമ ഇല്ല എന്നറിഞ്ഞ് നാം ഭയത്തോടെ പാപക്ഷമ നൽകേണ്ടതാകുന്നു.
3) ദൈവത്തിന്റെ പാപക്ഷമ വളരെ വിലയേറിയതാണ്, അതുകൊണ്ട് നമ്മുടെ പാപക്ഷമക്കും വലിയ വിലയുണ്ട്. ദൈവത്തിനു പാപത്തെ ക്ഷമിക്കേണ്ടി വന്നപ്പോൾ തന്റെ പുത്രനെ തനിക്കു ചെലവിടേണ്ടതായ് വന്നു. നാമും മറ്റൊരുവനോട് ക്ഷമിക്കുമ്പോൾ, നമുക്കു മധുരമായി പകരം വീട്ടാൻ ലഭിക്കുന്ന അവസരം നഷ്ടമാക്കിയും, അവനോടുള്ള പകയെ താലോലിച്ചും അവന്റെമേൽ അഹങ്കാരത്തിന്റെ ഫലമായുള്ള സുപ്പീരിയോറിറ്റി നഷ്ടമാക്കിയും കൊണ്ടാണ് നാമത് ചെയ്യുന്നത്.
4. ദൈവത്തിന്റെ പാപക്ഷമ വാസ്തവമാകയാൽ, നമ്മുടെ പാപക്ഷമയും വാസ്തവമായിരിക്കണം. അതിൽ ഒരു അഭിനയമില്ല. ദൈവം നമ്മോട് ക്ഷമിക്കുമ്പോൾ, നാം യഥാസ്ഥാനപ്പെടുന്നു. പിന്നീട് ബ്ലാക് മെയിൽ ചെയ്യുവാൻ വേണ്ടി നാമത് മാറ്റിവെക്കരുത്. അത് എന്നേക്കുമായി മറന്നു കളഞ്ഞ കാര്യമാണ്. സങ്കീ 103:12 ൽ പറയുന്നതുപോലെ “12 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു”
ഒരു തെറ്റ് ക്ഷമിച്ചു എന്നു പറഞ്ഞ ശേഷം അതു മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പിന്നീട് അവസരത്തിനായി നാം കാത്തിരിക്കുന്നുവെങ്കിൽ ദൈവത്തിന്റെ പാപക്ഷമയുടെ മാതൃകയിലുള്ളതല്ല ആ പാപക്ഷമ.
ദയയുടെ പാത പിന്തുടരുവാൻ ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ പാപക്ഷമയുടെ മാതൃകയിൽ നിന്നു ഈ 4 കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ മാതൃക ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃകയെ പിൻപറ്റിയുള്ളതാണ്. “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ." (എഫെ 5:2)
ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃക നമ്മുടെ മാതൃകയോടുള്ള ബന്ധത്തിൽ എന്താണ് പഠിപ്പിക്കുന്നത്. വളരെ കാര്യങ്ങൾ പറയാൻ സാധിക്കുമെങ്കിലും 3 കാര്യങ്ങൾ മാത്രം നമുക്ക് നോക്കാം.
1) ക്രിസ്തുവിന്റെ സ്നേഹം അർഹിക്കാത്തവരോടാണ് കാണിച്ചത്. അതുകൊണ്ട് നമ്മുടെ സ്നേഹവും ദയയും യോഗ്യതനോക്കിയല്ല കാണിക്കേണ്ടത്, അത് അനർഹർക്കാണ് കർത്താവ് നൽകിയത്. ലൂക്ക് 6:35 “35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്വിിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ” യേശുക്രിസ്തുവിന്റെ സ്നേഹത്തിനു പാത്രിഭൂതരാകുവാൻ യോഗ്യത നോക്കിയാൽ ആരും അതിനർഹരല്ല. “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ” (മത്തായി 10:8).
2) ക്രിസ്തുവിനു നമ്മോടുള്ള സ്നേഹം വിശുദ്ധമാണ്, ആകയാൽ നമ്മുടെ സ്നേഹവും വിശുദ്ധമായിരിക്കണം; ക്രിസ്തുവിന്റ സ്നേഹം സഭയുടെ വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ളതാണ്.
“26 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും 27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു." “ (Eph. 5:25-27).
അതുകൊണ്ട് വികാരത്താലൊ sensational/മനോഭാവുകത്താലൊ ഉളവാകുന്ന സ്നേഹമല്ല നമുക്കുണ്ടാകേണ്ടത്. സ്നേഹം ആളുകളുടെ വിശുദ്ധിയെയാണ് ലക്ഷ്യമിടേണ്ടത്. അതല്ലാതെ, അവരുടെ പ്രീതിയൊ, ലൗകിക സന്തോഷമൊ ആയിരിക്കരുത്. ക്രിസ്തീയ ദയ ഒരു സങ്കർഷമൊഴിവാക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമല്ല. അതു ക്രിസ്തുവിന്റെ സ്നേഹത്തെ മാതൃകയാക്കിയുള്ളതും വിശുദ്ധിയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
3) ക്രിസ്തുവിന്റെ സ്നേഹം ത്യാഗപരവും സ്വയം ത്യജിച്ചുമുള്ളതാണ്. നമ്മുടെയും അങ്ങനെയുള്ള സ്നേഹമായിരിക്കണം. ദൈവത്തോടുള്ള സ്നേഹം ചെലവുകൂടാതെയുള്ള സ്നേഹമല്ല എന്നു ഞാൻ മുന്നമെ പറഞ്ഞതിനോട് അടിസ്ഥാനപരമായി യോജിച്ചു പോകുന്നതാണ്. എങ്കിലും അത് ഒരിക്കൽ കുടി പറയുന്നത് നല്ലതാണ്. ക്രിസ്ത്യൻ സ്നേഹം നാം കാണിക്കുന്നത് അത് നമ്മേ വേദനിപ്പിക്കുമ്പോഴാണ്, അതാണ് പ്രാവർത്തികമാക്കാൻ വിഷമമേറിയത് എങ്കിലും അതാണ് വേണ്ടത്.
ദയക്കുള്ള ഒരു ഉദാഹരണം
ക്യാനഡയിലെ ആൽബ്രട്ട ഗ്രാമത്തിൽ ആദ്യത്തെ മിഷണരി എത്തിയപ്പോൾ, മാസ്ക്പെട്ട്യൂൺ എന്നു പേരുള്ള ഒരു ക്രീ ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ ഒരു നേതാവ്, വളരെ ക്രൂരമായി ആ മിഷണറിയെ എതിർത്തു. എങ്കിലും അൽപ്പനാൾ കഴിഞ്ഞപ്പോൾ അയാൽ സുവിശേഷത്തോടു പ്രതികരിക്കയും യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.
ചില നാളുകൾ കഴിഞ്ഞപ്പോൾ ഇയാളുടെ തന്നെ ഗോത്രവർഗ്ഗത്തിലെ മറ്റൊരു മനുഷ്യൻ വന്ന് മാസ്ക്പെട്യൂന്റെ പിതാവിനെ കൊന്നു കളഞ്ഞു. മാസ്ക്പെട്ട്യൂൺ തന്റെ പിതാവിനെ കൊന്ന കൊലയാളിയുടെ ഗ്രാമത്തിലേക്കു ചെന്ന് അയാളെ തന്റെ മുമ്പാകെ വരുത്തണം എന്ന് ആവശ്യപ്പെട്ടു. അയാളെ കണ്ടപ്പോൾ മാസ്ക്പെട്ട്യൂൺ അയാളോടു പറഞ്ഞു നിങ്ങൾ എന്റെ പിതാവിനെ കൊന്നു; അതുകൊണ്ട് നിങ്ങൾ എനിക്കു പിതാവായി തീരണം. അതുമാത്രമല്ല എന്റെ ഏറ്റവും നല്ല കുതിരപ്പുറത്ത് കയറുകയും എന്റെ വസ്ത്രം ധരിക്കയും ചെയ്യണം എന്നു പറഞ്ഞു. ഇതിൽ അതിശയവും പശ്ചാത്താപവും തോന്നിയ കൊലയാളി ഇപ്രകാരം പ്രതിവചിച്ചു: "എന്റെ മകനെ, നീ ഇപ്പോൾ എന്നെ കൊന്നിരിക്കുന്നു.Qåഅദ്ദേഹം അർത്ഥമാക്കിയത്, തന്റെ ഹൃദയത്തിലെ വെറുപ്പ് മുഴുവനും മാസ്ക്പെട്ട്യുണിന്റെ പാപക്ഷമയും ദയയും നിശ്ശേഷം കഴുകിക്കളഞ്ഞു എന്നാണ്.
മാസ്ക്പെട്ട്യൂൺ താൻ ഏറ്റവും വേദനിച്ചിരിക്കുന്ന അവസ്ഥയിലാണ് തന്റെ അച്ഛന്റെ കൊലപാതകിയോട് ഈ ദയ കാണിച്ചത്. അത് എത്ര അതിശയകരമായി പ്രവർത്തിച്ചു എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണവും കൂടിയാണിത്.
ക്രിസ്തീയ ദയയെക്കുറിച്ച് ഈ വേദഭാഗം പറയുന്ന നാലാമത്തെ പോയിന്റിലേക്ക് ഇതു നമ്മേ നയിക്കുന്നു. എല്ലാ കൈപ്പും സകല ദുർഗ്ഗുണവും, ദൂഷണവും വെടിഞ്ഞുള്ള ദയയുടെ വ്യാപ്തിയെ നാം കണ്ടു. മനസ്സലിവോടെയുള്ള ദയയുടെ ആഴവും എന്താണെന്ന് നാം കണ്ടു. ദൈവത്തിന്റെ പാപക്ഷമയുടേയും ക്രിസ്തുവിന്റെ സ്നെഹത്തിൻടേയും മാതൃകയിലുള്ള ക്രിസ്തീയ ദയ എന്താണ് എന്നും നാം കണ്ടൂ. ഇനി നമുക്ക് ക്രിസ്തീയ ദയയുടെ മുഖാന്തിരത്തെ കുറിച്ചു ചിന്തിക്കാം.
4. ക്രിസ്തീയ ദയയുടെ മുഖാന്തിരത്തെ കുറിച്ചു ചിന്തിക്കാം.
ദയയും മനസ്സലിവും കാണിക്കുവാൻ തക്കവണ്ണം നമ്മേ പ്രാപ്തിപ്പെടുത്തുന്നത് എന്താണ് എന്ന അർത്ഥത്തിലാണ് മുഖാന്തിരം എന്ന വാക്കു ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
31-ാം വാക്യത്തിൽ അതിനുള്ള ഉത്തരം ഉണ്ട്. "Let all bitterness and wrath and anger and clamor and slander be taken away from you. . ." “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ;”
“be taken away from you- "നിങ്ങളെവിട്ടു ഒഴിഞ്ഞുപോകട്ടെ”
ഇവിടുത്തെ ക്രിയാപഥം passive voice ഉള്ളതാണ്. മലയാളത്തിൽ കർമ്മണി പ്രയോഗം എന്നു പറയും. അതായത്, ഇവിടെ പറഞ്ഞിരിക്കുന്ന പ്രവൃത്തി ചെയ്യുന്നത് ആ വ്യക്തിയല്ല, മറ്റൊരാൾ തന്നിൽ പ്രവൃത്തി ചെയ്യുന്നു. താൻ അതിനു അനുവദിക്കുന്നു എന്നു മാത്രം.
അതായത്, ദയയുടെ മുഖാന്തിരം എന്നു പറയുന്നത് നാമല്ല, ഇതു നാം ചെയ്യാൻ നോക്കിയാൽ, നമ്മുക്ക് നമ്മുടെ മനസ്സിലെ കൈപ്പും, സകല ദുർഗുണവും ദൂഷണവും നീക്കിക്കളയുവാൻ സാധിക്കയില്ല. അത് നമ്മുടെ പിടിയിൽ ഒതുങ്ങുന്ന കാര്യമല്ല, അതിനെ നമ്മിൽ നിന്നു എടുത്തു നീക്കുവാൻ നമുക്ക് തന്നെ സാധിക്കയില്ല. അത് മാറ്റാരെങ്കിലും നമ്മിൽ നിന്ന് എടുത്തു മാറ്റണം.
അതായത്, നമ്മുടെ മനസ്സിലെ കൈപ്പും സകല ദുർഗ്ഗുണവും ദൂഷണവും നീക്കുവാൻ നമുക്ക് തന്നെ സാധിക്കയില്ല എന്ന് ചുരുക്കം. ആ പ്രവൃത്തി മാറ്റാരെയെങ്കിലും ഏൽപ്പിക്കണം
നമ്മുടെ മോഡൽ വാക്യത്തിൽ നാം എന്താണ് കണ്ടത് “"BE renewed in the spirit of your mind." “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു."
ഇവിടേയും നാം കാണുന്നതു passive verb ആണ്. അതായത്, നമ്മേ പുതുക്കുന്ന ഒരു ശക്തി അഥവാ വ്യക്തി അതിനാവശ്യമാണ്. അതായത്, നമ്മിലെ കൈപ്പും സകല ദുർഗ്ഗുണവും ദൂഷണവും നമ്മിൽ നിന്ന് എടുത്തു മാറ്റി അതിനെ മാർദ്ദവമുള്ള ഹൃദയമാക്കി അതിൽ നിന്ന് ദയ പുറപ്പെടുവിക്കുവാൻ തക്കവണ്ണമുള്ള ഒരു ശക്തി/വ്യക്തി അവിടെ പ്രവർത്തിക്കണം.
ആ ശക്തി അഥവാ ആ വ്യക്തി ആരാണെന്ന് നമുക്കറിയാം. അത് അറിയാൻ പാടില്ലെങ്കിൽ ഗലാത്യർ 5:22 പൗലോസ് അത് പറയുന്നുണ്ട്, അതെന്താണെന്ന് നോക്കാം “"The fruit of the Spirit is love, joy, peace, patience, kindness. . ." ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23 ഇന്ദ്രിയജയം;" അതിന്റെ സൂത്രധാരകൻ ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായികാണും. ഈ വാക്യം ഒരുവിധപ്പെട്ടവരെല്ലാം തന്നെ കാണാതെ പഠിച്ചിട്ടുള്ള വാക്യമാണ്. എന്നാൽ അതങ്ങനെ തലമണ്ടയിലിരിക്കാനുള്ളതല്ല. ഇതാണ് ഒരു നിങ്ങളിൽ മറ്റുള്ളവർ ദർശ്ശിക്കേണ്ടത്. അങ്ങനെ ദർശിക്കേണമെങ്കിൽ അതുളവാക്കുന്ന വ്യക്തി ഒരുവനിൽ ഉണ്ടായിരിക്കണം. ഇത് അമാനുഷികമായിട്ടൂള്ള ഒരു പ്രവൃത്തിയായതുകൊണ്ടാണ് അനേകരിലും ഇതു കാണാത്തത്. ഇനി ബാഹ്യമായി കുറച്ചൊക്കെ ചിലർക്ക് കാണിക്കുവാൻ സാധിച്ചു എന്നു വന്നെക്കാം. അങ്ങനെ പെരുമാറ്റത്തിൽ ചെറിയ മാറ്റം വരുത്തി അകത്തങ്ങനെ വിഷം നിലനിർത്തിക്കൊണ്ട് നമുക്കത് അഭിനയിക്കുവാൻ സാധിക്കും. പക്ഷെ അതല്ല, നമ്മുക്ക് ആവശ്യമായിരിക്കുന്നത്. പൗലോസ് "Let it BE taken away. . അതെന്നിൽ നിന്ന് എടുത്തു നീക്കേണമെ എന്നുള്ള നിലവിളിയാണ്. എന്റെ ഉള്ളിലെ പഴയ മനുഷ്യനെ എടുത്തു നീക്കുവാൻ പരിശുദ്ധാത്മാവിനോടുള്ള നിലവിളിയാണ്. ആ പഴയ വസ്ത്രം നീക്കി നിതിയുടെ പുതിയ വസ്ത്രം ധരിപ്പിക്കേണമെ.
ഇതുകൊണ്ടും നമ്മുടെ ചോദ്യത്തിനുള്ള പൂർണ്ണമായ ഉത്തരം ആയില്ല. പരിശുദ്ധാത്മാവിന്റെ ശക്തി പ്രയോജനപ്പെടുത്തുവാൻ നാം ഉപയോഗിക്കേണ്ട ആയുധം എന്താണ്? അതിന്റെ ഉത്തരം വിശ്വാസമാണ്. ആത്മാവ് ഒഴുകുന്നത് വിശ്വാസമെന്ന ചാനലിലൂടെയാണ്. ഗലാത്യലേഖനം 3:2-3 ൽ പൗലോസ് ചോദിക്കുന്നു: "നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? 3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? "
അതിനുള്ള നമ്മുടെ ഉത്തരം ജഡം കൊണ്ടാണോ ഇതു സാദ്ധ്യമാക്കേണ്ടത്? അല്ലേ അല്ല. ഞാൻ എന്റെ ജ്ഡത്തിന്റെ ശക്തിയിൽ അല്ല എന്റെ എല്ലാ കൈപ്പും ക്രോധവും, കുറ്റാരവും ദൂഷണവും ദുർഗൂണവും നീക്കേണ്ടത്. ഞാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിലേക്കാണ് ആത്മാവിന്റെ ഫലത്തിനായി നോക്കേണ്ടത്. ഞാൻ എങ്ങനെയാണ് അത് നോക്കുന്നത്? ഞാൻ എന്താണ് ചെയ്യേണ്ടത്? പരിശുദ്ധാത്മാവിനെ ലഭിക്കാൻ ഞാൻ എന്ത് അദ്ധ്വാനമാണ് കഴിക്കേണ്ടത്? ഞാൻ വിശ്വസിക്കുന്നു, ഞാൻ ആശ്രയിക്കുന്നു.
അത് ഒരു ചോദ്യം അവശേഷിപ്പിക്കുന്നു: എന്റെ എല്ലാ കൈപ്പിനേയും എല്ലാ ദുർഗുണത്തേയും ദൂഷണത്തേയും അതിജീവിച്ച് എന്നെ മൃദല ഹൃദയമുള്ളവനും ദയ കാണിക്കുന്നവനുമായി പരിശുദ്ധാത്മാവിനു എന്നെ ആക്കി തീർക്കാൻ ഞാൻ എന്താണ് വിശ്വസിക്കേണ്ടത്? അത് നമ്മുടെ അഞ്ചാമത്തെ പോയിന്റിലേക്ക് നമ്മേ നയിക്കുന്നു.
5. ക്രിസ്തീയ ദയയുടെ ഉറവിടം
പരിശൂദ്ധത്മാവ് നമ്മേ കീഴടക്കി നമ്മിൽ ദയ ഉളവാക്കാൻ ഈ വേദഭാഗം മൂന്നു കാര്യങ്ങൾ പറയുന്നു.
1). യേശുക്രിസ്തു നമുക്കുവേണ്ടി നമ്മുടെ സ്ഥാനത്ത് മരിച്ചു എന്നു നാം വിശ്വസിക്കണം. 5:2 ൽ എന്താണ് പറയുന്നത് : "2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ;” തന്റെ പുത്രന്റെ കൊലപാതകത്തിന്റെ വാസന മണുത്തപ്പോൾ ദൈവത്തിനതു സൗരഭ്യവാസനയായി തോന്നി. എത്ര ഭയാനകവും വേദനാജനകവും ആയ പ്രസ്താവന. എത്ര ഭയത്തോടുകൂടിയ ആദരവ് ഉളവാക്കുന്ന പ്രസ്താവന. ഏതു കഠിനഹൃദയന്റേയും ചങ്കു തകർക്കുന്ന പ്രസ്ഥാവന. അതിശയകരവും, വിസ്മയകരവും, അത്യന്തം വലിയതും തകർക്കപ്പെടുന്നതുമായ യാഥാർത്ഥ്യങ്ങൾ അല്ലെ ഈ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്നത്. നാമതു വിശ്വസിക്കുമ്പോൾ ദൈവത്തിന്റെ ശക്തി നമ്മുടെ വിശുദ്ധീകരണത്തിനായി തീരുകയും അതു നമ്മുടെ ഉള്ളിൽ നിന്ന് ദയയെ പുറപ്പെടുവിക്കുകയും ചെയ്യും.
2) ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു തന്നിരിക്കുന്നു വെന്നു നാം വിശ്വസിക്കണം. വാക്യം 32 “". . . forgiving one another as God in Christ forgave you." “ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ." നിങ്ങൾ ദയയുള്ളവരായി തീരുവാൻ ആദ്യം നിങ്ങൾക്കു പാപക്ഷമ ആവശ്യമാണ്. നിങ്ങൾക്കു ദയ ഉള്ളവരായി തീരണമെങ്കിൽ, നിങ്ങൾ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യുവാനിരിക്കുന്നതുമായ പാപങ്ങൾ നിങ്ങൾക്കു ക്ഷമിച്ചു കിട്ടി എന്നു നിങ്ങൾ വിശ്വസിക്കണം. നിങ്ങൾ പാപത്താൽ ദൈവത്തിന്റെ മുഖത്ത് അടിച്ച ഓരോ അടിയും യേശുക്രിസ്തുവിന്റെ ചെലവിൽ നിങ്ങൾക്കു ക്ഷമിച്ചുകിട്ടി എന്ന അറിവ് ഏതൊരു ക്രിസ്ത്യാനിയുടേയും ഹൃദയത്തെ തകർക്കേണ്ടതും വിനയപ്പെടുത്തേണ്ടതും മാർദ്ദവമുള്ളതും ദയയുള്ളതുമാക്കി തീർക്കേണ്ടതാണ്.
3) അവസാനമായി, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നു വിശ്വസിക്കണം. ഏതാണ് വാക്യം 5:1 "Be imitators of God, as loved children." "ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” as loved children ! Child of God, you are loved by God! "ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.”
ദൈവത്താൽ സ്നേഹിപ്പെട്ട പ്രിയ മക്കൾ! ദൈവത്താൽ സ്നേഹിപ്പെട്ട പ്രിയ മക്കൾ! ഇതു നിങ്ങൾ ഹൃദയം കൊണ്ടു വിശ്വസിക്കുക, അപ്പോൾ നിങ്ങൾ വലിയ ഒരു അത്ഭുതം തന്നെ കാണും, അതു മറ്റൊന്നുമല്ല, ദയ, അത് ആത്മാവിന്റെ ഫലമാണ് ! അത് ദൈവത്തിന്റെ ദാനമാണ്. ദൈവത്തെ അനുകരിക്കണമെങ്കിൽ ദൈവം തന്നെ സഹായിച്ചേ പറ്റു.
*******