top of page
P M Mathew

14.-12-2014

After Death...
മരണത്തിനപ്പുറത്ത്...

മരണത്തിനപ്പുറത്ത് എന്തു സംഭവിക്കുമെന്ന് കർത്താവ് വളരെ വ്യക്തമായി ലൂക്കോസിന്റെ സുവിശേഷം 16-ാം അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്:

ലൂക്കൊസ് 16:19-21

“ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ ധൂമ്ര വസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംഭരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. ലാസർ എന്നു പേരുള്ളാരു ദരിദ്രൻ വ്യണം നിറഞ്ഞവനായി അവ ന്റെ പടിപ്പുരക്കൽ കിടന്നു ധനവാൻ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു. നായ്ക്കളും വന്നു അവ ന്റെ വണം നക്കും. ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹമി ന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടുനോക്കി ദൂരത്തു നിന്നു അബ്രാഹമിനേയും അവന്റെ മടിയിൽ ലാസറിയും കണ്ടു. അബ്രാഹാം പിതാവേ എന്നോടു കരുണയുണ്ടാകേണമെ: ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ പ്രാണനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ, ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അബ്രാഹം മകനെ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു. എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു. നീയോ വേദന അനുഭവിക്കുന്നു. അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നു വരുവാൻ ഇഛിക്കുന്നവർക്കു കഴിവില്ല. അവിടെ നിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പൻ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ട്; അവരും ഈ യാതന സ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. അബ്രാഹം അവനോടു അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലൊ; അവരുടെ വാക്കു അവൻ കേൾക്കട്ടെ എന്നു പറഞ്ഞു. അതിനു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ. മരിച്ചവരിൽനിന്നു ഒരുത്തൻ എഴുനേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. അവൻ അവനോടു അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുനേറ്റു ചെന്നാലും വിശാസിക്കുകയില്ല"

മരണശേഷം എന്തു സംഭവിക്കുമെന്ന് കർത്താവു പറഞ്ഞത് നാം ശ്രദ്ധിച്ചാൽ ജിവിതത്തെയും മരണത്തെയും നാം വളരെ ഗൗരവമായി വീക്ഷിക്കുമെന്നതിൽ സംശയമില്ല. കർത്താവ് പറഞ്ഞ ഈ ചരിത്ര കഥയിൽ നിന്നു മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന ചില വസ്തുതകൾ നമുക്ക് ശ്രദ്ധിക്കാം

1. മനുഷ്യജീവിതം ഈ ജീവിതത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.

അനേകം മനുഷ്യരും ജീവിക്കുന്നത്, അവരുടെ ജീവിതം ഈ ലോകത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ് എന്ന നിലയിലാണ്. മരണം അവരുടെ അവസാനമാണെന്നു അവർ കരുന്നുന്നു. ലോകത്തിൽ ഈ ലോകജീവിതം സൗഖ്യകരവും സന്തോഷപൂർണ്ണനും ആക്കണമെന്നേ അവർക്കു ആഗ്രഹമുള്ളു. അവരുടെ അദ്ധ്വാനവും സ്വപ്നങ്ങളും ഈ ലോകജീവിതത്തിനുവേണ്ടി മാത്രമാണ്. കർത്താവും പറഞ്ഞ കഥയിലെ ധനവാനായ മനുഷ്യൻ ഇത്തരക്കാരുടെ പ്രതിനിധിയാണെന്നു മാത്രമല്ല, ആ നിലയിൽ ഒരു വലിയ വിജയവുമായിരുന്നു. ഈ ലോകജീവിതത്തെക്കുറിച്ചുള്ള അനേകരുടെ സ്വപ്നങ്ങളുടെ മൂർത്തിഭാവമാണ് ഈ മനുഷ്യൻ. ധാരാളം സമ്പത്ത്, വലിയ ആഡംബരം, വിലയറിയ വസ്ത്രങ്ങൾ, മൃഷ്ടാന്ന ഭോജനം. ഇതിൽ കവിഞ്ഞ് മനുഷ്യർക്ക് എന്നുവേണം. എന്നാൽ മരണം അവനിൽ വരുത്തിയ മാറ്റം ഭയാനകമായിരുന്നു. യഥാർത്ഥത്തിൽ ഈ ലോകജീവിതം വരാനുള്ള ലോകത്തിനുവേണ്ടി ഒരുങ്ങാനുള്ള ഒരു അവസരം മാത്രമാണ്. അത് ക്ഷണികവും താൽക്കാലികവുമാണ്. നമ്മുടെ സ്വപനങ്ങളെല്ലാം ഈ ലോകത്തിൽ മാത്രമാണെങ്കിൽ മാണത്തിൽ നാം അപാരമായി ആശ്ചര്യപ്പെടേണ്ടിവരും.

മരണത്തിൽ മനുഷ്യരുടെ ആത്മാവും ശരിരവും തമ്മിൽ വേർടുന്നുവെങ്കിലും അവന്റെ യഥാർത്ഥ അസ്തിത്വം അവന്റെ ആത്മാവിൽ തുടരുന്നു. മരണശേഷവും മനുഷ്യനു പൂർണ്ണമായ സുബോധവും അവബോധവും ഉണ്ട്. അവൻ പൂർവ്വകാലങ്ങളെ വ്യക്തമായി ഓർക്കുകയും വർത്തമാന കാല അനുഭവങ്ങളെ അതിന്റെ യഥാർത്ഥമായ നിലയിൽ തിരിച്ചറിയുകയും ചെയ്യുന്നു. മരണം മനുഷ്യ ജീവിതത്തിന്റെ അവസാനമല്ലെന്നു മാത്രമല്ല, അതു നിത്യമായ ജീവിതാനുഭവത്തിന്റെ ആരംഭവുമാണ്.

2. മരണം മനുഷ്യരെ രണ്ട് വ്യത്യസ്തസ്‌ഥലങ്ങളിൽ കൊണ്ടെത്തിക്കുന്നു.

മരണത്തിനു ഒരു നിമിഷത്തിനുശേഷം നാം നമ്മുടെ നിത്യമായ അനുഭവത്തിൽ എത്തിച്ചേരുന്നു. എന്നാൽ മനുഷ്യൻ രണ്ടു വ്യത്യസ്തസ്‌ഥലങ്ങളിലാണ് അവരുടെ നിത്യത ചെലവഴിക്കുന്നത്. ഒന്നുകിൽ നാം ദൈവസന്നിധിയിൽ ചെന്നെത്തും അല്ലെങ്കിൽ ദൈവസന്നിധിയിൽ നിന്ന് അകന്നു യാതനസ്ഥലത്തെത്തും. ഇതു മനുഷ്യനെ നടുക്കേണ്ടുന്ന യാഥാർത്ഥ്യമാണ്.

മനുഷ്യൻ മരണശേഷം അനേകകാലം കഴിഞ്ഞാണ് സ്വർഗ്ഗം നടക അനുഭവങ്ങളിൽ പ്രവേശിക്കുന്നത് എന്ന തെറ്റായ ധാരണ മനുഷ്യരുടെ ഇടയിലുണ്ട്. എന്നാൽ കർത്താവ് നമ്മോടു അറിയിക്കുന്നത് മരണത്തിനു അടുത്തനിമിഷം ധനവാൻ യാതനസ്ഥ‌ലത്തും ലാസർ ദൈവസന്നിധിയിലും എത്തി എന്നാണ്. അതിനാൽ മരണം നമ്മേ ഇന്നു പിടികൂടിയാൽ അടുത്തനിമിഷം നാം ഈ രണ്ടു സ്ഥഥലങ്ങളിൽ ഒന്നിൽ എത്തിച്ചേരുമെന്ന് ഓർക്കണം.

മനുഷ്യൻ മണേശേഷം ഈ രണ്ടു ഇടങ്ങളിൽ ഒന്നിൽ ചെന്നു ചേരുമെന്നു മാത്രമല്ല, അവനു മൂന്നാമതു ഒരു സാദ്ധ്യത ഇല്ലതന്നെ. മനുഷ്യർ തങ്ങളുടെ സങ്കൽപങ്ങളിൽ, മരണാനന്തര ജീവിതത്തിനു മറ്റു സ്‌ഥലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും രണ്ടേ രണ്ടു സിഥലങ്ങൾ മാത്രമേ ഉള്ളുവെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു.

3. മരണശേഷം മനുഷ്യർക്ക് തങ്ങളുടെ അവസ്ഥക്ക് വ്യത്യാസം വരുത്തുവാൻ കഴിയുകയില്ല.

സാധാരണഗതിയിൽ മനുഷ്യൻ മരണശേഷം തങ്ങളുടെ അവസ്ഥയ്ക്ക് വ്യത്യാസം വരുത്താം എന്ന ധാരണയിലാണ് ജീവിക്കുന്നത്. മരണത്തെ വരുമ്പോൾ കരണ്ടാളാം എന്നു പറയുന്നവരുണ്ട്. എന്നാൽ മരണാനന്തരം മനുഷ്യ ന്റെ അവസ്‌ഥയ്ക്ക് വ്യത്യാസം വരുത്തുവാൻ കഴിയുകയില്ല. അബ്രാഹം പിതാവ് ധനവാനായിരുന്ന മനുഷ്യനോടു പറയുന്നത് ശ്രാദ്ധിക്കുക: "നമുക്കു മദ്ധ്യേ വലിയൊരു പിളർപ്പുണ്ട്. ഒരുവനു അവിടെ നിന്നു ഇങ്ങോട്ടും ഇവിടെ നിന്നു അങ്ങോട്ടും വരുവാൻ കഴിയുകയില്ല." അതിനാൽ നമ്മുടെ മരണാനന്തരജീവിതം നാം എവിടെ ചിലവഴിക്കുമെന്ന് നാം ജീവനോടിരിക്കുമ്പോൾ തന്നേ തീരുമാനിക്കപ്പെടുന്നു.

എന്നാൽ എവിടെ ഞാൻ എന്റെ നിത്യത ചിലവഴിക്കണം എന്ന തീരുമാനം എടുക്കുവാൻ സാധിക്കുമെന്ന് ബൈബിൾ പറയുന്നു. സ്വർഗ്ഗം നമ്മുടെ സ്വന്തമാക്കുവാൻ നമുക്കു ഇന്നു തന്നെ സാധിക്കും "നിങ്ങൾക്കു നിത്യജീവനുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്നു ഇതു ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു' (1 യോഹന്നാൻ 5:13) എന്ന് യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു. നമുക്കു സാർഗ്ഗം ലഭിച്ചിരിക്കുന്നു എന്നു നമുക്കു അറിയുവാൻ കഴിയും. ഈ വിഷയത്തെക്കുറിച്ച് ദൈവം നമ്മേ അറിയിച്ചിരിക്കുന്ന വാർത്തയാണ് 'സുവിശേഷം.' ദൈവം തന്റെ കാരുണ്യം നിമിത്തം മനുഷ്യരെ സൗജന്യമായി രക്ഷിക്കുന്നു. സ്വർഗ്ഗം മനുഷ്യർക്ക് ദാനമായി നൽകുന്നു എന്ന വാർത്തയാണിത്. ഇതു എത്ര അത്ഭുതകരമായ ഒരു സന്ദേശമാണ്.

സ്വർഗ്ഗം സ്വന്ത അദ്ധ്വാനത്താൽ സമ്പാദിക്കാം എന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനു ആവശ്യമായ അദ്ധ്വാനമെന്താണ് എന്ന് ആർക്കും നിൾചയമില്ല. യഥാർത്ഥത്തിൽ മനുഷ്യനു തന്റെ അദ്ധ്വാനത്താൽ സ്വർഗ്ഗം നേടുവാൻ സാധിക്കയില്ല കാരണം പാപരഹിതനും നീതിമാനുമായ ഒരു മനുഷ്യനു മാത്രമേ മഹാപരിശുദ്ധനായ ദൈവത്തിന്റെ സ്വർഗ്ഗത്തിൽ ചെന്നെത്തുവാൻ കഴിയുകയുള്ളു. "നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല (റോമർ 1:30) എന്നും "ഒരു വ്യത്യാസവുമില്ല. എല്ലാവരും പാപം ചെയ്തു ദൈവതെജസ്സില്ലാത്തവരായിത്തീർന്നു: (ഗോജി 2.03) എന്നും ബൈബിൾ പറയുന്നു. പാപം എന്ന വാക്കിനു ലക്ഷ്യം തെറ്റുക എന്ന പ്രാഥമിക അർത്ഥമാണുള്ളത് നാമെല്ലാവരും ദൈവം നമ്മേ സൃഷ്ടിച്ചാക്കിയ ലക്ഷ്യത്തിൽ നിന്നു തെറ്റിപ്പോയിരിക്കുന്നു. ദൈവം കല്പിച്ചിരിക്കുന്നതുപോലെ ഞാൻ ജീവിക്കുന്നു എന്നു ആർക്കാണു പറയുവാൻ കഴിയുന്നത്.

നീതിമാനായ ദൈവത്തിനു പാപത്തി ന്റെ നേരെ കണ്ണടക്കുവാൻ കഴിയുകയില്ല. ദൈവം പാപത്തെ ശിക്ഷിക്കുക തന്നെ ചെയ്യും പാപത്തിന്റെ ശിക്ഷ മരണമാമണെന്നു (റോമാലേഖനം #22) ബൈബിൾ പറയുന്നു. 'മരണം' വേർപാടാണ്. ആത്മാവ് ശരീരത്തിൽ നിന്നു വെർപെടുന്നതിനു ശാരീരിക മരണം, ആത്മാവ് ദൈവത്തോടു വേർപെട്ട് നരകശിക്ഷയിൽ ആകുന്നതാണ് നിത്യമരണം പാപത്തി ശിക്ഷയിൽ ഇതു രണ്ടും ഉൾപ്പെടുന്നു

ദൈവം പാപത്തെ ശിക്ഷിക്കുന്നവനാണെന്നു മാത്രല്ലോ പാപിയെ സ്നേഹിക്കുന്നവനുമാണ്. ദൈവം നീതിമാന്നും സ്നേഹവാനുമാണ് ദൈവത്തിന്റെ നീതിയും തന്റെ ‌സ്നേഹവും സമ്മേളിക്കുന്നത് കർത്താവായ യേശുക്രിസ്തുവിലാണ് അവൻ ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുന്ന കുഞ്ഞാടായിട്ടാണ് ഈ ലോകത്തിൽ വന്നത്. ദൈവം നമ്മുടെ പാപങ്ങളുടെ ശിക്ഷ അവന്റെമേൽ ചുമത്തി. അവൻ നമുക്കു പകരക്കാരനായി, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. തന്റെ മരണം മതിയായ പരിഹാരമാണെന്നു തെളിയിച്ചുകൊണ്ട് അവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കു പരിഹാരമായി എന്നു മാത്രമല്ല. അവൻ നിത്യമായ ജീവൻ അഥവാ സ്വർഗ്ഗം നമുക്കായി സമ്പാദിച്ചിരിക്കുന്നു. അത് ഒരു ദാനമായി എവർക്കും നൽകുവാൻ ദൈവം പ്രസാദിച്ചിരിക്കുന്നു. ഈ ദാനം നാം സ്വീകരിക്കുക എന്നതാണ് സ്വർഗ്ഗപ്രാപ്തിക്കുള്ള ഏക വഴി

ഈ ദാനം സ്വീകരിക്കുക വിശ്വാസത്താലാണ്. കർത്തവായ യേശുക്രിസ്തു തന്റെ പാപങ്ങളുടെ പരിഹാരത്തിനായി മരിച്ചുവെന്നു ഒരു വ്യക്തി അംഗീകരിച്ച് തന്റെ പാപമോചനത്തിനും രക്ഷക്കുമായി കർത്താവി ന്റെ ബലിമരണത്തിൽ മാത്രം ആശ്രയിക്കുന്നതിനേയാണ് വിശ്വാസമെന്നു പറയുന്നത്. അങ്ങനെ നാം കർത്താവായ യേശുക്രിസ്തുവിനെ നമ്മുടെ സ്വന്തം രക്ഷകനായി സ്വീകരിക്കുന്നു "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം നക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും നിങ്ങൾ കാരണമല്ല ദൈവത്തിന്റെ ദാനമമത്രയാകുന്നു. ആരും പ്രശംസിപ്പാതിരിപ്പാൻ (പ്രവൃത്തികളും കാരണമല്ല്" (എഫെ. 23-0)

കർത്താവ് പറഞ്ഞ കഥയിലെ ധനവാനായിരുന്ന മനുഷ്യൻ യാതനസ്‌ഥലത്തു ചെന്നതിന്റെ കാരണം അവൻ ധനവാനായിരുന്നതിനാലല്ല. പ്രത്യുത മോശേയും പ്രവാചകന്മാരും പറഞ്ഞത് (അഥവാ അവരാൽ എഴുതപ്പെട്ട ബൈബിൾ) ശ്രദ്ധിക്കാതെ ദൈവം നൽകുന്ന ദാനത്തെ നിരസിച്ചതിനാലാണ്. ലാസർ ദൈവസന്നിധിയിൽ ചെന്നത് താൻ ദരിദ്രനായിരുന്നതിനാലല്ല. പ്രത്യുത, ദൈവം നല്കുന്ന ദാനം താൻ വിശ്വാസത്താൽ സ്വീകരിച്ചതിനാലാണ്. ഈ ഭൂമിയിലെ ഒരു വ്യക്തിയുടെ സ്ഥിതി എത്ര ബലഹീനമായിരുന്നാലും ഒരുദൈവത്തിന്റെ ദാനത്തെ സ്വീകരിക്കുവാൻ കഴിയും.

4. കർത്താവിൽ വിശ്വസിക്കുവാൻ ആവശ്യമായ തെളിവുകൾ ദൈവവചനം നമുക്കു നല്‌കുന്നതിനാൽ, നമ്മേ വിശ്വസിപ്പിക്കുവാൻ ഒരു പ്രത്യേക പ്രവൃത്തിയും ദൈവത്തിനു ഇനിയും ചെയ്യേണ്ടതില്ല.
നാം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു നിത്യജീവൻ പ്രാപിക്കുന്നതിന്ന് ആവശ്യമായ കാരണങ്ങളും തെളിവുകളും ദൈവവചനമായ ബൈബിളിൽ നിന്നു ലഭ്യമാണ്. നമ്മേ വിശ്വസിപ്പിക്കുവാൻ ഒരു അത്ഭുതത്തിന്റെയൊ പ്രത്യക്ഷയുടേയോ ആവശ്യം ഇനിയും അവശേഷിക്കുന്നില്ല മനുഷ്യർക്കു വിശ്വസിക്കുവാൻ ബൈബിൾ നൽകുന്ന തെളിവുകൾ മതിയായാണ്. വിശ്വസിക്കുവാൻ മനസ്സില്ലാത്തവരെ വിശ്വസിപ്പിക്കുവാൻ ഒരു അത്ഭുതത്തിനും സാധിക്കയില്ല. അവിശ്വാസത്തിനുള്ള കാരണം പലപ്പോഴും തെളിവുകളുടെ അഭാവമല്ല പ്രത്യുത വിശ്വസിക്കുവാൻ മനസ്സില്ലാത്തതാണ്. ദൈവം നൽകുന്ന അത്ഭുതകരമായ ദാനം സ്വീകരിക്കുവാൻ എല്ലാ പ്രിയപ്പെട്ടവരേയും ദൈവം സഹായിക്കട്ടെ

*******

Gospel & Acts Sermon Series_18

© 2020 by P M Mathew, Cochin

bottom of page