top of page

The Law and the Gospel Series-02

Why the gospel is needed by all mankind.
എന്തുകൊണ്ട് സുവിശേഷം മുഴുവൻ മനുഷ്യവർഗ്ഗത്തിനും ആവശ്യമായിരിക്കുന്നു.

കൃപയാലാണ് നാം രക്ഷിക്കപ്പെടുന്നത്. കൃപയാൽ വിശ്വാസംമൂലം. ആ വിശ്വാസംപോലും ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തോടുള്ള പ്രതികരണം മാത്രമാണ്. ഇതു മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും ഇങ്ങനെയുള്ള തെറ്റുകളിലേക്കു വഴുതിവീഴുന്നത്. വാസ്തവത്തിൽ ഇത്, മനുഷ്യവർഗ്ഗ ത്തിന്റെ വളരെ ദയനീയമായ അന്ധകാരം നിറഞ്ഞ ചിത്രത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് അപ്പസ്തോലനായ പൗലോസ് ഫിലിപ്പിയർ 3:9 “ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതിതന്നേ ലഭിച്ചു അവനിൽ ഇരിക്കേണ്ടതിനും” ആഗ്രഹിച്ചത്.

റോമർ 1:16-17 വാക്യങ്ങളിൽ പൗലോസ് പറഞ്ഞു : “സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ; അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ.”

ഗമാലിയേലിന്റെ പാദപിഠത്തിൽ ഇരുന്നു ന്യായപ്രമാണം അഭ്യസിച്ച പൗലോസ് ന്യായപ്രമാണത്തെ കുറിച്ചു പ്രസംഗിക്കാതെ സുവിശേഷത്തെകുറിച്ചു പ്രസംഗിക്കുന്നത് സുവിശേഷത്തിൽ ദൈവത്തിന്റെ നീതി വെളിപ്പെട്ടുവരുന്നു എന്നതു കൊണ്ടാണ്. അതുകൊണ്ട് തനിക്കു സുവിശേഷത്തെ കുറിച്ച് ലജ്ജിക്കുന്നില്ല. താൻ ലജ്ജിക്കാത്തതിനു കാരണം അതു വിശ്വസിക്കുന്ന ഏവനും യഹൂദൻ ആകട്ടെ യവനനാകട്ടെ ഏവനും, അല്ലെങ്കിൽ ന്യായപ്രമാണം ലഭിച്ചവനാകട്ടെ ലഭിക്കാത്തവനാകട്ടെ ഏവനും രക്ഷയ്ക്കുള്ള ദൈവശക്തിയാണ്. ലീഗലിസ്റ്റ് ആകട്ടെ ആന്റിനോമിയൻ ആകട്ടെ ഏവനും ഒരുപോലെ ആവശ്യമായിരിക്കുന്ന ഒന്നാണ് സുവിശേഷം. ആ സുവിശേഷത്തിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായും വെളിപ്പെടുന്നു.

ഇതു പറഞ്ഞിട്ട് എന്തുകൊണ്ട് നീതിമാൻ വിശ്വാസത്താൽ ജീവിക്കും? അതല്ലെങ്കിൽ ദൈവമുമ്പാകെ ഒരു ശരിയായ സ്റ്റാന്റിംഗ് ലഭ്യമാകണമെങ്കിൽ എന്തുകൊണ്ട് ഒരു received righteousness/സ്വികരിക്കപ്പെട്ട നീതി ആവശ്യമായിരിക്കുന്നു? എന്തുകൊണ്ട് അവനു സ്വയമായി ഒരുനീതി സമ്പാദിക്കാനൊ, അർഹതപ്പെടുവാനൊ, നേടുവാനോ സാധിക്കുകയില്ല എന്നാണ് 1 :18 മുതൽ 3: 20 വരെയുള്ള വേദഭാഗങ്ങളിൽ താൻ വിവരിക്കുന്നത്. അതിൽ ആദ്യം പറയുന്നത് ആൻറിനോമിയനിസത്തെക്കുറിച്ചും രണ്ടാമത് ലീഗലിസത്തെക്കുറിച്ചുമാണ്. ആ ക്രമത്തിൽ തന്നെ നമുക്കവയെ ഓരോന്നായി പരിശോധിക്കാം. അതിനായി റോമാലേഖനം 1:18-25 വരെ വാക്യങ്ങൾ നമുക്കു പരിശോധിക്കാം.

റോമാലേഖനം 1: 18-25

“18.അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. 19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. 21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി. 22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. 24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.”

ദൈവാത്മാവിന്റെ കൃപയ്ക്കായി ഒരു നിമിഷം പ്രാർത്ഥിക്കാം….

ദൈവകോപത്തെകുറിച്ച് പറഞ്ഞുകൊണ്ടാണ് 1:18 ആരംഭിക്കുന്നത്. “അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു” (റോമർ 1:18).

ദൈവകോപത്തെക്കുറിച്ച് ഒരുവൻ മനസ്സിലാക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ സുവിശേഷത്തിൽ പുളകം കൊള്ളാനൊ, അതിനാൽ ശക്തിപ്പെടാനൊ, അതിനാൽ ചലിക്കപ്പെടാനൊ കഴിയുകയില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സുവിശേഷം എന്ന Jewel ഏറ്റവും bright ആയി ശോഭിക്കുന്നത്.

1. മനുഷ്യന്റെ അഭക്തിയും അനീതിയും ദൈവകോപവും (Man's ungodliness, injustice, and the wrath of God)

ദൈവകോപത്തെക്കുറിച്ചു പലപ്പോഴും ആളുകൾ അത്ര ഗൗരവം കാണിക്കാറില്ല. ദൈവകോപം എന്നാൽ ദൈവത്തിന്റെ settled, fair, right anger ആണ്. അതു ന്യായവും യുക്തവുമായതാണ്. ഈ വാക്യത്തിൽ ദൈവകോപം ക്ഷണിച്ചു വരുത്തുന്ന രണ്ട് സംഗതികൾ എന്ന് പറയുന്നത് അഭക്തിയും അനീതിയും ആണ്.

‘അഭക്തി’ എന്നാൽ ദൈവത്തിന്റെ demands/ rights അവകാശങ്ങൾ അംഗീകരിക്കുകയൊ നിവൃത്തിക്കയൊ ചെയ്യാതെ, ദൈവത്തോടുള്ള വെർട്ടിക്കലായ ബന്ധമില്ലാത്തവരായി ജീവിക്കുന്നതാണ്.

‘അനീതി’ സഹമനുഷ്യരോടു സ്നേഹമൊ, സത്യമൊ, നീതിയോ കാണിക്കാതെ, ഹൊറിസോണ്ടലായ (horizontal) ബന്ധം നഷ്ടപ്പെടുത്തി ജീവിക്കുന്നതാണ്. ഇതു രണ്ടും വാസ്തവത്തിൽ ക്രൂശിന്റെ ഒരുചിഹ്നമല്ലേ കാണിക്കുന്നത്?

ഇനി ഈ രണ്ടു കാര്യങ്ങളും വാസ്തവത്തിൽ യേശുക്രിസ്തു പറഞ്ഞ ഏറ്റവും വലിയ രണ്ടു കല്പനകളല്ലേ? അതായത്, “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണആത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക; നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക.” ഇവയെ ലംഘിച്ചു കൊണ്ട് ജീവിക്കുന്നതാണ് ‘അഭക്തിയും അനീതിയും’ എന്നു പറയുന്നത്.

ന്യായപ്രമാണം ഇല്ലാത്ത ജാതികൾ ദൈവത്തിന്റെ ന്യായപ്രമാണത്തിൻ വിധേയരാകാതെ ആൻറിനോമിയൻസ് ആയി നിയമം ഇല്ലാത്തവരായി -സ്വന്തം ഇഷ്ടപ്രകാരം- ജീവിക്കുന്നു. അവർ ദൈവത്തിന്റെ സത്യത്തെ തടുത്തുകൊണ്ട്, അഭക്തിയും അനീതിയും ഉള്ളവരായി ജീവിക്കുന്നു.

ഈയൊരു കല്പന നൽകിയ ദൈവത്തെ -ജാതികൾക്ക് അറിയില്ലല്ലോ പിന്നെ എങ്ങനെയാണ് അവർ ഈ ദൈവത്തെ അനുസരിക്കുക എന്നചോദ്യം പ്രതീക്ഷിച്ചുകൊണ്ട് തന്നെ പൗലോസ് അതിനുള്ള മറുപടിയും നൽകുന്നു. ഈ ദൈവത്തെ അവർക്കറിയാം; സൃഷ്ടിയിലൂടെ ദൈവം അവർക്കതു വെളിപ്പെടുത്തിയിരിക്കുന്നു. പ്രപഞ്ച സൃഷ്ടിക്കു പിന്നിൽ വലിയവനായ ഒരു ദൈവം ഉണ്ട് എന്നുള്ള സത്യം അവർക്ക് അറിയാമെങ്കിലും ആ സത്യത്തെ തടുത്തു കൊണ്ട് suppress ചെയ്തുകൊണ്ട്, ആ ദൈവത്തിന്റെ നിയമങ്ങൾക്കു വിധേയപ്പെടാതെ അവർ ജീവിക്കുന്നു.

2. ആന്റീനോമിയൻസ് ദൈവത്തിന്റെ സത്യത്തെ തങ്ങളുടെ ഉള്ളിൽ അടിച്ചമർത്തുന്നു. (Antinomians suppress the truth of God within themselves.)
എല്ലാ കാലത്തും എല്ലാസ്ഥലത്തും ഉള്ള സകല മനുഷ്യരും ഈ ദൈവത്തെ അറിയുന്നു. എന്നാൽ അവർ ദൈവത്തോട് നന്ദികാണിക്കുകയൊ ദൈവത്തെ മഹത്വീകരിക്കയൊ ചെയ്യുന്നില്ല. അതാണ് 21-ാ൦ വാക്യം പറയുന്നത് : “അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹതീകരിക്കുകയൊ നന്ദികാണിക്കുകയൊ ചെയ്യുന്നില്ല.” ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചം നിത്യനായ ദിവ്യപ്രകൃതിയുള്ള ഒരു ദൈവം ഉണ്ട് എന്നതിനു ശക്തമായ തെളിവ് നൽകുന്നു. നാം എന്തു തന്നെ നമ്മോടു പറഞ്ഞാലും, എന്തു തന്നെ വിശ്വസിക്കുവാൻ ശ്രമിച്ചാലും, ഒരു സൃഷ്ടാവ് ഉണ്ടെന്നും ആ സൃഷ്ടാവിനെ പൂർണമായി ആശ്രയിച്ചാണു മനുഷ്യവർഗ്ഗം ഇരിക്കുന്നത് എന്നും ആ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ട് എന്നും ഉള്ളിന്റെയുള്ളിൽ ഏവരും അറിയുന്നു. സൃഷ്ടിയിൽ നിന്നും ദൈവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയുന്നില്ലെങ്കിലും- ഉദാഹരണത്തിന് ദൈവത്തിന്റെ സ്നേഹവും ദയയും- നാം കാണുന്ന ഈ പ്രപഞ്ചത്തിനു പിന്നിൽ വലിയവനായ ഒരു ദൈവമുണ്ടെന്ന നിഗമനത്തിലെത്താൻ വിഷമമില്ല. എന്നാൽ ഈ സത്യത്തെ മനുഷ്യർ തടുത്തു കളയുന്നു. സത്യത്തെ തടുത്തുകളയുന്നിടത്തോളം നാം ആരാണെന്നൊ, ലോകം എന്തുകൊണ്ട് ഇങ്ങനെ ആയിരിക്കുന്നു എന്നോ നാം അറിയുന്നില്ല.

അതുകൊണ്ട് പൗലോസ് പറയുന്നു, യാതൊരു ഒഴിവും കൂടാതെ എല്ലാവരും ദൈവത്തെ അറിയുന്നു, എന്നാൽ ഒരുത്തനും ദൈവത്തെ ദൈവമെന്നോർത്ത് മഹത്വീകരിക്കയൊ നന്ദി കാണിക്കയൊ ചെയ്യുന്നില്ല. ഇതു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് ദൈവത്തിന്റെ കോപം മനുഷ്യന്റെ തെറ്റായ രീതികൾക്ക് നേരെയാണ് എന്ന് തോന്നും; കാരണം മനുഷ്യൻ ഒരു നന്ദി വാക്ക് പറയുന്നില്ലല്ലോ എന്ന്. എന്നാൽ പൗലോസ് പറയുന്നത് മറ്റുള്ളവരുടെ വസ്തുക്കളെ എടുത്ത് സ്വന്തം വസ്തുക്കളെ പോലെ ഉപയോഗിക്കുന്നവരെ പോലെ ആണിവർ എന്നാണ്. അതായത് അവർ ദൈവത്തിന്റെ വസ്തുക്കളെ എടുത്ത് സ്വന്തം എന്നപോലെ കൈകാര്യം ചെയ്യുന്നു. എന്നിട്ട് ദൈവത്തോടുള്ള അവരുടെ വിധേയത്വം അംഗീകരിക്കാതെ അവർ സ്വതന്ത്രരാണെന്ന് അവകാശപ്പെടുന്നു. ദൈവത്തിന്റെ ഡിമാൻഡ്സ് തങ്ങൾക്കു ഏതുമില്ല എന്ന് അവർ ചിന്തിക്കുന്നു.
3. ദൈവത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുക (Acknowledge God and worship Him.)

ദൈവത്തെ അംഗീകരിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതാണ് ആരാധന. ദൈവത്തെ അംഗീകരിക്കാതെയും ദൈവത്തെ ദൈവമായി കണ്ടു ആശ്രയിക്കാതെയിരിക്കയും ചെയ്യുന്നതിന്റെ ഫലമായി എന്ത് സംഭവിക്കുന്നു എന്ന് അറിയാമോ? അവർ ദൈവത്തെ ആരാധിക്കുന്നത് നിർത്തുകയല്ല മറിച്ച്, ആരാധനയുടെ ഓബ്ജക്റ്റ് അഥവാ വസ്തു മാറ്റുകയാണ് ചെയ്യുന്നത്. അവർ അമർത്യനായ ദൈവത്തെ ആരാധിക്കുന്നതിനു പകരം മർത്യമായ, നശ്വരമായ, സൃഷ്ടിയെ അതായത് മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയെ ആരാധിക്കുന്നു.

മനുഷ്യൻ എന്തിനെയെങ്കിലും ആരാധിക്കും. അവനു ആരാധിക്കാതിരിക്കാൻ കഴിയുകയില്ല. കാരണം അവൻ തന്റെ സൃഷ്ടാവിനെ ആരാധിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ തങ്ങൾ ആരാധിക്കേണ്ട സൃഷ്ടാവിനെ അവൻ തിരസ്കരിച്ചാൽ, മറ്റു വല്ലതിനെയും അവൻ ആരാധിക്കും. നമ്മുടെ ഭാവനയോ സ്നേഹമൊ പിടിച്ചുപറ്റുന്ന എന്തെങ്കിലും വസ്തുക്കളോ വ്യക്തികളൊ ഉണ്ടാകും. അത് നമ്മുടെ ഹൃദയത്തിലെ ആഴമായ പ്രതീക്ഷകളുടെ അഭയസ്ഥാനം ആകും. അതിലേക്ക് നോക്കി നമ്മുടെ ഭയാശങ്കകൾക്ക് ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. ആ വസ്തു എന്തായാലും അതിനെ അവൻ ആരാധിക്കുകയും സേവിക്കുകയും ചെയ്യും. അതിനെ തങ്ങളുടെ അടിസ്ഥാനമാക്കി, അതുകൂടാതെ ജീവിക്കാൻ വയ്യ എന്ന നിലപാട് സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അവൻ കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യും.

ഉല്പത്തി 1:31 നാം കാണുന്നതു ദൈവം സൃഷ്ടിച്ചത് ഒക്കെയും നല്ലതായിരുന്നു എന്നാണ്. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളിലും നന്മയുണ്ട്. അവയെ സ്തുത്യർഹമായി കാണാനും അവയെ ആസ്വദിക്കാനും മനുഷ്യനു കഴിയും. അങ്ങനെ അവയ്ക്ക് അസാധാരണമായ സ്നേഹം അതല്ലെങ്കിൽ ദൈവത്തിനു മാത്രം നൽകേണ്ട ആത്യന്തികമായ സ്നേഹം നൽകുന്നതാണ് പ്രശ്നം. പൗലോസ് ഇവിടെ പറയുന്നതെന്തെന്നാൽ, ഒരു നല്ല വസ്തുവിനെ നമ്മുടെ ഹൃദയം ദൈവ-വസ്തുവായി കാണുമെന്നാണ്. ഒരു നല്ല വസ്തുവിനെ ദൈവം വസ്തുവായി നാം കണക്കാക്കും. ഡോക്ടർ ജോൺ ഹെന്റേഴ്സൺ എന്ന ദൈവദാസൻ തന്റെ കൗൺസിലിംഗ് ക്ലാസിൽ പറഞ്ഞത് ഞാൻ ഒർക്കുന്നു. നാം ഏതു വസ്തുവിനെ ആണോ കൂടുതലായി ആഗ്രഹിക്കുന്നത് ആ വസ്തുവിനെ നാം ആരാധിക്കുന്നു.

ഉദാഹരണത്തിന് ഒരു ചെറുപ്പക്കാരനു ഒരു പെൺകുട്ടിയോട് അടുപ്പം തോന്നിയാൽ പിന്നെ ആ പെൺകുട്ടി ആയിരിക്കും അവന്റെ ദൈവം അതിനെ സ്വന്തമാക്കാൻ അവൻ എന്തു മാർഗ്ഗവും അവലംബിക്കും. അവൻ അവളെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കും. എന്നിട്ട് ദൈവത്തേയും ദൈവത്തിന്റെ വചനത്തേയും അവന്റെ ഹൃദയത്തിൽനിന്നു നിന്നുതന്നെ നിഷ്കാസനം ചെയ്യും. അതായത് മോഹം അവന്റെ ഹൃദയത്തെ വാഴും. അതായത് മോഹം അവരുടെ ഹൃദയത്തെ വാഴും ഡോക്ടർ ഹെന്റെഴ്സന്റെ വാക്കുകളിൽ പറഞ്ഞാൽ what rules our heart rules our life” എന്നാണ്. എന്താണോ “നമ്മുടെ ഹൃദയത്തെ വാഴുന്നത് അതു നമ്മുടെ ജീവിതത്തെയും വാഴും”

ദൈവം വാഴേണ്ട സ്ഥാനത്ത് മോഹം തുടങ്ങിയാൽ പിന്നെ ആര് എന്ത് പറഞ്ഞാലും അവർ അത് അനുസരിക്കുകയില്ല. അതല്ലേ നാം ചുറ്റുപാടും കാണുന്നത്. അതല്ലേ നാം കേൾക്കുന്നത്. സുനിൽ സഹോദരൻ പറഞ്ഞതുപോലെ ഒരു ക്രിസ്ത്യാനി പെണ്ണ് എങ്ങനെയാണ് ഗായത്രിയായി ഒരു ഹിന്ദുവിനെ വിവാഹം കഴിക്കുന്നത്. ആരാധന വസ്തുവിൽ വരുന്ന ഈ മാറ്റം, സൃഷ്ടിയുടെ ക്രമത്തെ തകിടം മറിക്കും. സാമൂഹ്യവ്യവസ്ഥിതിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കും. ദൈവത്തോടും മനുഷ്യനോടും ഉള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കും. ചുരുക്കി പറഞ്ഞാൽ ദൈവമായുള്ള വെർട്ടിക്കൽ ബന്ധം നഷ്ടപ്പെട്ടാൽ ഹൊറിസോണ്ടൽ ആയ, സഹ മനുഷ്യരോടുള്ള ബന്ധവും അതോടെ നഷ്ടപ്പെടും.

മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതും ദൈവത്തോട് ബന്ധപ്പെടാനും, ലോകത്ത് ദൈവത്തിന്റെ നന്മയും സ്വഭാവവും പ്രതിഫലിപ്പിക്കുവാനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ അവൻ ദൈവത്തിന് പുറംതിരിഞ്ഞു കൊണ്ട് സൃഷ്ട വസ്തുക്കളെ ആരാധിക്കുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ ഇത് തികച്ചും ഭോഷത്വമാണ്. ഇരുപത്തിയൊന്നാം വാക്യത്തിന്റെ രണ്ടാം ഭാഗത്ത് നാമതാണ് വായിക്കുന്നത് “.... തങ്ങളുടെ നിരൂപണങ്ങളിൽ വൃർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടു പോയി.” ദൈവത്തെ ദൈവമായി കാണുകയും ആ ദൈവത്തിൽ മാത്രം ആശ്രയിക്കുകയും ദൈവത്തോടുള്ള നന്ദിയിലും സ്നേഹത്തിലും ജീവിക്കാതെ അവർ ഭോഷന്മാരായി തീരുന്നു. ദൈവത്തെ സംബന്ധിച്ച അടിസ്ഥാന സത്യം നാം അവഗണിക്കുകയും അതിനെ ചവിട്ടിക്കളയുകയും ചെയ്താൽ ചെയ്താൽ സ്വന്തം നാശവും മറ്റുള്ളവരുടെ നാശവും ആയിരിക്കും ഫലം.

ദൈവത്തെ ദൈവമായി കണ്ട് നന്ദികാണിക്കുകയൊ ദൈവത്തെ മഹതിക്കയൊ ചെയ്യുന്നില്ല എങ്കിൽ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെടുന്നു. ആ കോപം പിന്നീട് വെളിപ്പെടും എന്നല്ല ഇവിടെ പറയുന്നത് മറിച്ച്, അത് ഇപ്പോൾ തന്നെ വെളിപ്പെടുന്നു എന്നാണ് പറയുന്നത്. എങ്ങനെയാണ് വെളിപ്പെട്ടിരിക്കുന്നത് എന്നാണ് ഒന്നാം അധ്യായത്തിൽ തുടർന്നങ്ങോട്ട് പറയുന്നത്.

1:24 ൽ നാം വായിക്കുന്നത് “അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്ത ശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കുന്നതിന്നു അശുദ്ധിയിൽ ഏല്പിച്ചു.” വർത്തമാനകാലത്ത് ദൈവത്തിന്റെ കോപം വെളിപ്പെടുന്നത് ഈ നിലയിലാണ്. അവരുടെ ഹൃദയത്തിലെ ആഗ്രഹം പോലെ, മോഹം പോലെ പാപകരമായ ജീവിതത്തിന് അവരെ കൈവിട്ടു കളയുന്നു; ഇത് ദൈവത്തിന്റെ ഒരു ശിക്ഷാവിധിയാണ്. പാപകരമായ ജീവിതത്തിൽ ഒരുവനെ കൈ വിട്ടുകളയുക എന്നത്. അവർ കൂടുതലായി ആഗ്രഹിക്കുന്ന, അല്ലെങ്കിൽ മോഹിക്കുന്ന കാര്യങ്ങളെ അവർക്ക് നൽകുന്നു. വാസ്തവത്തിൽ, അത് അവരെ സ്വതന്ത്രരാക്കുകയല്ല, മറിച്ച് അടിമകളാക്കുകയാണ്! അതവരെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അതായത്, അവയെ കൂടാതെ അവർക്ക് ജീവിക്കാൻ വയ്യ എന്ന സ്ഥിതി ആയിത്തീരുന്നു. ദൈവത്തിന് വിധേയപ്പെടേണ്ടതിനുപകരം വസ്തുക്കൾക്കൊ വ്യക്തികൾക്കൊ നാം വിധേയപ്പെടുന്നു.

എന്നാൽ ദൈവത്തിൽ കേന്ദ്രീകരിക്കണം എന്ന ഉദ്ദേശത്തോടെയാണ് ദൈവം മനുഷ്യ ഹൃദയങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിനു മാത്രമേ യഥാർത്ഥ സംതൃപ്തിയും പ്രാധാന്യവും നമുക്ക് നൽകാൻ കഴിയു. ഈ വക വസ്തുക്കൾക്ക് അവയെ നൽകുവാൻ സാധിക്കുകയില്ല. ആകയാൽ, ആവസ്തു അധികമായി ലഭിക്കണമെന്നൊ, അതു ലഭിച്ചു കഴിഞ്ഞാൽ അതിന്റെ സ്ഥാനത്ത് മറ്റു വല്ലതും വേണമെന്നൊ അവൻ ആഗ്രഹിക്കും.

ദാവീദിന്റെ മക്കളായ അമ്നോനേയും താമാരിന്റേയും കഥ നമുക്കെല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. അമ്നോനു താമാരിൽ പ്രണയം മുഴുക്കുകയും അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അതിന് കൂട്ടുകാരൻ യോനാദാബ് ചില ഉപായങ്ങളും പറഞ്ഞു കൊടുത്തു. അതിൻപ്രകാരം കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ നടന്നു. പക്ഷേ അതിന്റെ പ്രത്യാഘാതമെന്തായിരുന്നു എന്നത് ഏവരുടേയും, പ്രത്യേകിച്ചു ഏതൊരു യവ്വനപ്രായക്കാരുടേയും കണ്ണുതുറപ്പിക്കേണ്ട സംഗതിയാണ്.

2 ശമുവേൽ 13: 12-15 “അവൾ അവനോടു: എന്റെ സഹോദരാ, എന്നെ അവമാനിക്കരുതേ; ഇസ്രയേലിൽ ഇതു കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതെ. എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെയ്ക്കും? നീയുംഇസ്രയേലിൽ വഴളന്മാരുടെ കൂട്ടത്തിൽ കൂട്ടത്തിൽ ആയിപ്പോകുമല്ലോ, നീ രാജാവിനോട് പറക. അവൻ എന്നെ നിനക്ക് തരാതിരിക്കിയില്ല എന്ന് പറഞ്ഞു. എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ട് ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു. പിന്നെ അമ്നോൻ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. എഴുന്നേറ്റുപോക എന്നു അമ്നോൻ അവളോടു പറഞ്ഞു.”

താമാരിനോടുള്ള അമ്നോന്റെ സ്നേഹം വെറുപ്പായി മാറുവാൻ കേവലം ചില നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു. അവൻ അവളെ വീട്ടിൽ നിന്നും പുറത്താക്കുന്നു. താമാരിന്റെ ശേഷിക്കുന്ന ജീവിതം നിരാശയിലും ഏകാന്തതയിലും കഴിച്ചുകൂട്ടേണ്ടി വന്നു. ഇത് ദാവീദിനെ പോലെ ഒരു രാജാവിന്റെ കുടുംബത്തിൽ സംഭവിച്ച ട്രാജടി ആണെന്നന്ന് ഓർക്കുക. ആ ഭവനത്തിൽ സംഭവിച്ച അതിന്റെ അനന്തര ഫലങ്ങൾ എത്ര ഭയാനകമായിരുന്നു. അവരുടെ കുടുംബ ബന്ധങ്ങളിൽ വലിയ തകർച്ച നേരിട്ടു. അമ്നോൻ താമാരിന്റെ സഹോദരനാൽ കൊല ചെയ്യപ്പെടുന്നു. പിന്നെ അബ്ശാലോം ശിക്ഷയെ ഭയന്ന് ഒളിച്ചോടുന്നു. ദാവീദിനു ഒരേ സമയം രണ്ടുമക്കളെ നഷ്ടമാകുന്നു.

ഇന്ന് യുവതി യുവാക്കന്മാരുടെ ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ നാം ദൈനംദിനം ന്യൂസ് പേപ്പറിൽ വായിക്കുന്നതുപോലെ പ്രാദേശിക സഭകളിൽ നടക്കുന്നതായി നാം കേൾക്കുന്നു. പെൺകുട്ടികളോട് എനിക്ക് പറയുവാനുള്ളത് ആരുടെയെങ്കിലും വാക്കുകേട്ടു അവന്റെ പിന്നാലെ നിങ്ങൾ ഇറങ്ങിത്തിരിച്ചാൽ അതിന് വലിയ ആയിട്ടുണ്ടാകും എന്ന് നിങ്ങൾ വിചാരിക്കരുത് കേവലം ഒന്നോ രണ്ടോ ആഴ്ചകൊണ്ട് സകലതും നഷ്ടപ്പെട്ടവരായി ജീവിതകാലം മുഴുവൻ നരകയാതനയിൽ കഴിയേണ്ടതായി വരും എന്ന് ഓർത്തുകൊള്ളുക.

ഇതിനെ കേവലം പെരുമാറ്റദൂഷ്യമായി മാത്രം കാണരുത്. വാസ്തവത്തിൽ ദൈവമല്ല തങ്ങളുടെ ആരാധന വിഷയം എന്നതാണ്. ദൈവത്തേക്കാൾ വസ്തുക്കളെ സ്നേഹിക്കയും കാംക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെയാണ്? നിങ്ങളെ തന്നെ പരിശോധിക്കുക.
മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ ട്രാജടി എന്തെന്നാൽ, നമുക്ക് വളരെ ലളിതമായ ലഭിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന ദൈവത്തെ വിട്ടിട്ട്, വസ്തുക്കളുടെ പിന്നാലെ പരക്കം പായുകയും അവയിൽ സംതൃപ്തി കണ്ടെത്താൻ കഴിയാതെ നിരാശിതരാകുകയും ചെയ്യുന്നു എന്നുള്ളതാണ്.

‘മോഹം’ എന്ന വാക്കാണ് ഈ അമിത ആഗ്രഹത്തിന് ഇവിടെ കൊടുത്തിരിക്കുന്നത്. അതായത്, നിയന്ത്രിക്കാൻ കഴിയാത്ത ആഗ്രഹം ഒരു വസ്തുവിനോട് ഉണ്ടാകുക. മനുഷ്യഹൃദയത്തിന്റെ ഒരു പ്രശ്നം എന്തെന്നാൽ ഈ ആഗ്രഹം മോശം വസ്തുക്കളോട് ആകണമെന്നില്ല, നല്ല വസ്തുക്കളോട് തന്നെയാണ് ഈ ആഗ്രഹം ഉണ്ടാകുന്നത്. ഈ സൃഷ്ട-വസ്തുക്കൾ അഥവാ നല്ല വസ്തുക്കൾ ദൈവവസ്തുക്കളായി തീരുന്നു. അങ്ങനെ നമ്മുടെ ആരാധനയും സേവയും നാം അവയ്ക്കു നൽകുന്നു.

നാം ഏതൊരു വസ്തുവിനോടാണോ അമിത താൽപര്യം കാണിക്കുന്നത്, അത് നമുക്ക് ലഭിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അതിനേക്കാൾ മോശമായ സംഗതി എന്നത്. ഉദാഹരണത്തിന് ഒരുവൻ തന്റെ ജോലിയെ അധികം സ്നേഹിക്കുന്നു എന്നു ചിന്തിക്കുക. അതു തനിക്ക് ‘വലിയ പ്രാധാന്യം നേടിത്തരുന്നു’ എന്ന ബോദ്ധ്യത്തിൽ താൻ അതിനെ സേവിക്കയും, അതവന്റെ ജീവിതത്തിൽ പ്രബലമായിരിക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തിലെ മറ്റു കാര്യങ്ങളെല്ലാംതന്നെ അതിനെ ചുറ്റിപ്പറ്റി ആയിരിക്കുകയും ചെയ്യും. അപ്പോൾ സംഭവിക്കാവുന്ന ഏറ്റവും വലിയ ട്രാജഡി തനിക്കൊരു പ്രമോഷൻ ലഭിക്കുന്നു എന്നുള്ളതാണ്. അത് അവനെ, തന്റെ അമിതമായ ആഗ്രഹത്തിൽ താൻ “അനുഗ്രഹിക്ക പ്പെട്ടിരിക്കുന്നു” എന്ന് ചിന്തിപ്പാൻ ഇടയാക്കുന്നു. ഇതാണ് യഥാർത്ഥ ജീവിതം എന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. അതവന്റെ വിവാഹജീവിതത്തിൽ അവരുടെ കുടുംബത്തിൽ അവന്റെ സുഹൃദ്ബന്ധങ്ങളിൽ വരുത്തുന്ന ഛേതം മറന്നു കളയുവാൻ അവനെ ഇടയാക്കുന്നു.

ചിലർക്ക് പണത്തോടാണ് അമിത താൽപ്പര്യം. പണത്തിനു വേണ്ടി എന്തു ചെയ്യാനും അവർ തയ്യാറാകുന്നു. ചില്ലറ പണത്തിനുവേണ്ടി സത്യസന്ധത വെടിയുന്നവരുണ്ട്. എന്നാൽ പണം ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന സന്തോഷം നിങ്ങൾക്ക് തരികയില്ല. ഇന്ത്യയിലെ സമ്പന്നരിൽ അമ്പത്തിമൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജേഷ് ജുൻചുൻവാലാ കഴിഞ്ഞ ദിവസം ഒരു ഇൻറർവ്യൂവിൽ ഇപ്രകാരം പറയുകയുണ്ടായി പണമല്ല സന്തോഷത്തിന്റെ ഉറവിടം എന്ന് പറയുന്നത്; അദ്ദേഹം ഒരു വിശ്വാസി പോലുമല്ല.

ചിലർക്ക് ബിസിനസ്സിനോടാണ് ഏറെ താൽപ്പര്യം. ദൈവത്തെ മറന്നു അതിന് പിന്നാലെ ആയിരിക്കും അവരുടെ ഓട്ടം. അതാണ് അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് അറിയുന്നില്ല. എന്നാൽ ഇതൊക്കെയും അടിമത്തത്തിലേക്കാണ് നയിക്കുന്നത് എന്നു അവർ അറിയുന്നില്ല. ഈ അസ്വാതത്ര്യം അവർ ഗ്രഹിക്കുന്നില്ല എന്നതാണു സങ്കടകരം.

ഐറിഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് ഒരിക്കൽ ഇപ്രകാരം പറഞ്ഞു: ദൈവം നമ്മെ ശിക്ഷിക്കുവാൻ ആഗ്രഹിച്ചാൽ അവർ നമ്മുടെ പ്രാർത്ഥന ഉത്തരം നൽകുന്നു. നാം അമിതമായി ആഗ്രഹിക്കുന്നതിനെ ദൈവം നമുക്ക് നൽകുന്നു. ഇത് ദൈവത്തിന്റെ കോപം വെളിപ്പെടുത്തുന്നതാണ്.

ദൈവത്തിന്റെ സ്ഥാനത്ത്, നാം വസ്തുക്കളെ പ്രതിഷ്ഠിച്ചാൽ, അതിനെ പിന്തുടരുവാൻ നാം തീരുമാനിച്ചാൽ, ദൈവം അതിനായി നമ്മേ കൈ വിട്ടുകളയും. മനുഷ്യർ തങ്ങളുടെ വിഗ്രഹമായി വച്ചിരിക്കുന്ന ലക്ഷ്യങ്ങൾ നേടുവാൻ അവരെ അനുവദിക്കുക എന്നതാണ് അവരെ സംബന്ധിച്ച് വലിയ അനർത്ഥമെന്നത്. വിഗ്രഹാരാധനയുടെ ശക്തിക്കും തിന്മക്കുമായി ഒരുവനെ കൈവിട്ടു കളയുക എന്നുള്ളതാണ് ദൈവത്തിന്റെ വർത്തമാനകാല ന്യായവിധി എന്നത്. നാം പാപം ചെയ്യുമ്പോൾ, ദൈവത്തിന്റെ സൃഷ്ടിക്കപ്പെട്ട ക്രമത്തിൽ സമ്മർദ്ദങ്ങളും വിള്ളലുകളും ഉണ്ടാകുന്നു അനുഗ്രഹം കണ്ടെത്തുന്നതിനു പകരം ആത്മീയവും, മാനസികവും, സാമൂഹികവും ശാരീരികവുമായ തകർച്ചക്ക് പാപം കാരണമായിത്തീരുന്നു. അതിനേക്കാൾ വലിയ ട്രാജഡി എന്നത് നാം ഇത് തെരഞ്ഞെടുക്കുന്നു എന്നതാണ്. നാം തെരഞ്ഞെടുത്ത വഴിയെ പോകാൻ ദൈവം നമ്മെ അനുവദിക്കുന്നു.

ഇതിൽ നിന്നും മോചനം പ്രാപിപ്പാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? മൂന്നാം അദ്ധ്യായത്തിന്റെ അവസാനം വരെ നാമത്തിന് കാത്തിരിക്കണം, കാരണം അവിടെയാണ് സുവിശേഷത്തിന്റെ അടുത്ത മഹത്വം നാം ദർശിക്കുന്നത്. എന്നാൽ അതിനെ സംബന്ധിച്ച ഒരു ക്ലൂ 25 –നാം വാക്യത്തിൽ നമുക്ക് കാണാം: The Creator should be praised forever, Amen. അവൻ എന്നേക്കും വഴ്ത്തപ്പെട്ടവൻ, ആമേൻ"

ദൈവത്തെ മാത്രം ആഗ്രഹിക്കുക; ദൈവത്തെ ആസ്വദിക്കുക !!!
അടിസ്ഥാനപരമായി ആൻറിനോമിയനിസം സ്വാർത്ഥകേന്ദ്രീകൃതമാണ്. ഇത് സ്വയത്തിൽ സന്തോഷിക്കുന്നതിന്റെ ഫലമാണ്. അല്ലാതെ ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടോ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നതു കൊണ്ടോ അല്ല. ന്യായപ്രമാണവും സുവിശേഷവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ പറയാം: ന്യായപ്രമാണം സുവിശേഷത്തിലേക്കും സുവിശേഷം ന്യായപ്രമാണം അനുസരിക്കുവാൻ തക്കവിധം സ്വാതന്ത്ര്യത്തിലേക്കും നമ്മെ നയിക്കുന്നു.

ലീഗലിസത്തിന്റേയും ആന്റിനോമിയനിസത്തിന്റേയും ചക്രവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗ്ഗമെന്താണ് ?

സുവിശേഷത്തിന് ചെവി കൊടുത്ത്, ദൈവത്തെ ദൈവമായി കണ്ട് ആരാധിക്കുക. ദൈവത്തെ ദൈവമായി കണ്ട് അവനിൽ ആശ്രയിക്കുക. ആൻറി നോമിയനിസം വെടിഞ്ഞ്, ദൈവത്തെ ദൈവമായി കണ്ട് അവന്റെ നമ്മുടെ മേലുള്ള വാഴ്ചയ്ക്ക് നമ്മേത്തന്നെ വിധേയപ്പെടുത്തുക. ദൈവത്തിന്റെ അധികാരത്തിനു നമ്മെത്തന്നെ വിധേയപ്പെടുത്തുക. ദൈവം സൃഷ്ടിച്ച വസ്തുക്കളെക്കാൾ ദൈവത്തെ കൂടുതലായി കാംക്ഷിക്കുക. Desire Him more, enjoy Him more. അവനെ അധികമായി ആസ്വദിക്കുക

സങ്കീർത്തനം 27 ന്റെ 4-നാം വാക്യത്തിൽ ഇപ്രകാരം പറയുന്നു: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നേ.”

ദൈവത്തിന്റെ infinite ആയ/ അപ്രമേയമായ മനോഹരത്വം കാണ്മാൻ ദാവീദ് ആഗ്രഹിച്ചു. ദൈവത്തിന്റെ അപ്രമേയമായ മഹത്വത്തെ താൻ കൊതിച്ചു. ദൈവത്തിന്റെ സന്നിധിയിൽ കാണുവാൻ കഴിവാൻ താൻ ആഗ്രഹിച്ചു. ദാവീദിനെ സംബന്ധിച്ചിടത്തോളം യഹോവയായിരുന്നു തനിക്ക് ഏറ്റവും മനോഹരവും ആഗ്രഹിക്കത്തക്കതമായിരുന്നത്. അവനിൽ ആണ് അല്ലാതെ അവനിൽ നിന്നു കിട്ടിയ നന്മകളിൽ അല്ല താൻ സ്വസ്ഥതയും സംതൃപ്തിയും കണ്ടെത്തിയത്.

നാം സ്വാഭാവികമായും അഭക്തരും അനീതിയും നിറഞ്ഞവരായിരുന്നിട്ടു കൂടി, ക്രിസ്തുവിൽ നാം സ്നേഹിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരും ആയിത്തീർന്നിരിക്കുന്നു. 2 പത്രോസ് 2:22 ൽ പറയുന്നതുപോലെ “എന്നാൽ സ്വന്തഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ട് ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ നമുക്ക് സംഭവിക്കാതിരിക്കാൻ നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം. കർത്താവിനെ ഏറ്റവും ആഗ്രഹിക്കത്തക്കവ്യക്തിയായി കാണാം. പിതാവിന്റെ തേജസ്സിനെ വെളിപ്പെടുത്തിയ പുത്രനിൽ ദൈവത്തിന്റെ മനോഹരത്വം നമുക്ക് ദർശിക്കാം. അവനിൽ നമ്മുടെ സംതൃപ്തിയും സമാധാനവും സ്വസ്ഥതയും സമാധാനവും കണ്ടെത്താം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page