
നിത്യജീവൻ

Lord's Supper_03
It is God's prerogative to define good and evil
നന്മ തിന്മകളെ നിർവ്വചിക്കുന്നത് ദൈവത്തിന്റെ വിശേഷാധികാരം
ഉൽപ്പത്തി 3:22-23
“യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുതു എന്നു കൽപ്പിച്ചു.
അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്തോട്ടത്തിൽ നിന്നു പുറത്താക്കി.”
പാപത്തെ ഓർത്ത് അനുതപിക്കുക, യേശുവിൽ വിശ്വസിക്കുക (Repent of sin and believe in Jesus)
മൂന്നാം അധ്യായത്തിലെ വിവരണത്തിലുടനീളം പാപത്തിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് മനുഷ്യന് ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ രണ്ട് കാര്യങ്ങൾ (1) അനുതപിക്കുക, (2) വിശ്വസിക്കുക എന്നതാണ്. അവൻ തന്റെ പാപത്തെ ഓർത്ത് അനുതപിക്കുക. ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുക. ബൈബിളിന്റെ ബാക്കി ഭാഗങ്ങളിലുടനീളം, മാനസാന്തരവും വിശ്വാസവുമാണ് മനുഷ്യന്റെ തിന്മയുടെ പ്രശ്നം കൈകാര്യം ചെയ്യുവാനുള്ള ഏക മാർഗ്ഗമായി നൽകപ്പെട്ടിരിക്കുന്നത്.
അനുതാപം, വസ്തുതകളുടെ അംഗീകരണമാണ്. വസ്തുതകളെ അതായിരിക്കുന്നതു പോലെ സമ്മതിക്കുക.
വിശ്വാസം, ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയിലൂടെ, ദൈവത്തിന്റെ വാഗ്ദാനത്തെ മുറുകെ പിടിക്കുന്നതാണ്. അങ്ങനെയാണ് മനുഷ്യൻ ദൈവകൃപയെ മുറുകെ പിടിക്കുന്നത്.
അങ്ങനെ ആദവും ഹവ്വയും, ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുകയും ജീവന്റെ പ്രത്യാശ അവരിൽ അങ്കുരിക്കുകയും ചെയ്തു. അതിന്റെ ഫലമായുള്ള വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ് ആദം തന്റെ ഭാര്യക്ക് “ഹവ്വ” അഥവാ “ജീവൻ” എന്ന് പേരിടുവാൻ കാരണമായി തിർന്നത്.
അതിനെ തുടർന്ന്, ദൈവം തന്റെ കൃപയിൽ, അവരെ തോൽകൊണ്ടുള്ള വസ്ത്രം ധരിപ്പിച്ചു. അതായത്, അവർക്ക് അങ്ങനെയൊരു വസ്ത്രം നൽകുന്നതിനു ഒരു substitutionary death/പകരമരണം വേണ്ടിവന്നു. അതാണ് കർത്താവിന്റെ മരണത്തിലേക്ക് നയിച്ചത്. അതാണ് 20-നാം വാക്യത്തിൽ നിന്നു നാം മുന്നമെ ചിന്തിച്ചത്.
2. നന്മ തിന്മയെ വിവേചിക്കുവാനുള്ള അധികാരം ദൈവത്തിനുള്ളത് (God has the power to discern right from wrong)
എന്നാൽ തുടർന്നുള്ള 22-23 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ, അതിനോട് പൊരുത്തക്കേടു തോന്നാനുള്ള വലിയ സാദ്ധ്യതയുണ്ട്. ദൈവം തന്റെ മനോഭാവത്തിൽ മാറ്റം വരുത്തിയോ? ദൈവം ആദാമിനെയും ഹവ്വായെയും സ്വീകരിച്ചു, ദൈവംതന്നെ നൽകിയ പുതിയ വസ്ത്രം ധരിച്ചു, പെട്ടെന്നു അവൻ അവരെ ഏദന്തോട്ടത്തിൽ നിന്നു പുറത്താക്കുന്നു. നമുക്കു 22-നാം വാക്യത്തിലേക്കൊന്നു ശ്രദ്ധിച്ചു നോക്കാം.
ദൈവം പറയുന്നു "മനുഷ്യൻ ഇപ്പോൾ നമ്മിൽ ഒരുവനെപ്പോലെ ആയി തീർന്നിരിക്കുന്നു." നമ്മിൽ ഒരുവൻ എന്ന് പറയുന്നതിൽ ദൈവത്തിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ട് എന്ന ധ്വനി അതു നൽകുന്നു. അതു ദൈവം ത്രീയകനാണ് എന്ന ആശയത്തിനു ശക്തി പകരുന്നു. ഏതു കാര്യത്തിലാണ് ആദവും ഹവ്വയും ദൈവത്തെപൊലെ ആയിത്തീർന്നത് എന്നും ഈ വാക്യത്തിൽ പറയുന്നുണ്ട്. അതിനെക്കുറിച്ചാണ് മുഖ്യമായും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. മനുഷ്യൻ സ്വയമായി നന്മയും തിന്മയും അറിയാൻ തുടങ്ങിയിരിക്കുന്നു. അതു നല്ല കാര്യമല്ലേ, അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അങ്ങനെ ചോദിച്ചാൽ അതിനു നൽകാൻ കഴിയുന്ന ഉത്തരം: ഇതാണ് മനുഷ്യരാശിയുടെ അടിസ്ഥാന പ്രശ്നം എന്നതാണ്. മനുഷ്യൻ, നന്മയും തിന്മയും തന്നോടുതന്നേ ബന്ധപ്പെടുത്തി “അറിയുക”.
എന്നാൽ ഈയൊരു അവകാശം ദൈവം മനുഷ്യനു നൽകിയിട്ടില്ല. ദൈവത്തിൽ നിന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതായത്, ദൈവം നന്മ എന്നു പറയുന്നത് നന്മ, തിന്മ എന്നു പറയുന്നത് തിന്മ. നന്മ തിന്മകളെ തീരുമാനിക്കുന്ന sole authority/സമ്പൂർണ്ണ അധികാരി എന്നു പറയുന്നത് ദൈവമാണ്. ദൈവത്തോടു ബന്ധപ്പെടുത്തിയാണ്, അല്ലെങ്കിൽ ദൈവം പറയുന്നത് കേട്ടാണ് നാം നന്മ തിന്മകളെ അറിയേണ്ടത്. അപ്പോൾ ദൈവം തിന്മയെ അറിയുന്നുവൊ എന്നു ചോദിച്ചേക്കാം. ദൈവം നന്മയെ അനുഭവപരമായി അറിയുമ്പോൾ, തിന്മയെ താൻ speculation ലുടെ അറിയുന്നു. Speculation എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കിയത്, സിദ്ധാന്തപരമായി അറിയുക. അനുമാനത്തിലൂടെ അറിയുക. അതല്ലെങ്കിൽ കണക്കുകൂട്ടലുകളിലൂടെ അറിയുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, തിന്മ ചെയ്യാതെ ഇന്നത് തിന്മയാണെന്ന് അറിയുക. ദൈവത്തിന്റെ സർവ്വജ്ഞാനത്തിൽ തിന്മ എന്താണെന്ന് താൻ മനസ്സിലാക്കുന്നു. തനിക്ക് തിന്മ ചെയ്തിട്ട് അത് തിന്മയാണ് എന്ന് താൻ അറിയേണ്ട ആവശ്യമില്ല.
മനുഷ്യൻ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നും പഴം പറിച്ചു തിന്നതോടെ, അവൻ ദൈവത്തിൽ നിന്നും independent ആയി, സ്വതന്ത്രനായി നന്മ തിന്മകളെ അറിയാൻ ആരംഭിച്ചു. ദൈവത്തോട് ചോദിച്ച് ഇതു നന്മയാണോ, തിന്മയാണോ എന്ന് അറിഞ്ഞിരുന്ന മനുഷ്യൻ, ദൈവത്തോട് ചോദിക്കാതെ independent ആയി നന്മ തിന്മകളെ അറിയാൻ തുടങ്ങി.
ഭൂമിയിൽ ഇതാണ് എല്ലായ്പ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ദൈവത്തിൽ നിന്നു independent ആയി ജീവിക്കുക. ചിലർ ദൈവമില്ലെന്നു വിശ്വസിക്കുന്നു. ഇനി ദൈവമുണ്ടെന്നു കരുതുന്നവർ പോലും ദൈവത്തിന്റെ കർത്തൃത്വത്തിനു തങ്ങളെ തന്നെ വിധേയപ്പെടുത്തുന്നില്ല. ദൈവത്തിന്റെ കർത്തൃത്വം നമ്മിലേക്കു വരുന്നത് ദൈവവചനത്തിലൂടെയാണ്. അതായത്, ദൈവത്തിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് നാം തെറ്റും ശരിയും തീരുമാനിക്കേണ്ടത്. അതിനു പകരം നന്മയും തിന്മയും തങ്ങൾ തന്നെ നിശ്ചയിക്കുന്നു. നീതിയും ന്യായവും തങ്ങൾ തന്നെ തീരുമാനിക്കുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു” (ന്യായാധിപന്മാർ 17: 6, 21:25). ദൈവമാണ് നന്മ തിന്മകളുടെ അളവുകോൽ, ദൈവമാണ് നീതിയുടേയും ന്യായത്തിന്റേയും അളവുകോൽ. അതു നോക്കാതെ തങ്ങളുടെ മനോധർമ്മമനുസരിച്ചു നടക്കുക. ഇതാണ് അരാജകത്വത്തിന്റെ സൂത്രവാക്യം. എല്ലാം നമുക്ക് തോന്നുന്ന രീതിയിൽ, നമ്മോട് ബന്ധപ്പെടുത്തി വിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. എന്നാൽ ദൈവമാണ് എല്ലാറ്റിന്റെയും അളവുകോൽ. ദൈവത്തോട് ബന്ധപ്പെടുത്തി മനുഷ്യൻ നന്മയും തിന്മയും അറിയണം. എന്നാൽ ദൈവത്തെ മാറ്റിനിർത്തി, മനുഷ്യൻ തന്നോടു തന്നെയുള്ള ബന്ധത്തിൽ നന്മ തിന്മകളെ അറിയാൻ തുടങ്ങി. ഇതാണ് അവന്റെ തെറ്റ്. ഇതാണ് ഈ ലോകം ഇത്ര അധഃപ്പതിച്ച നിലയിൽ മുന്നോട്ടു പോകുന്നത്.
ദൈവം മനുഷ്യന്റെ ഈ അവസ്ഥ അംഗീകരിച്ചു എന്നതാണ് “അവൻ നമ്മിൽ ഒരുവനെ പോലെ ആയിത്തീർന്നു” എന്നു പറയുന്നതിൽ അർത്ഥമാക്കിയത്. ഇനി ഇപ്പോൾ, അവൻ സ്വന്ത ഇഷ്ടപ്രകാരം, ഏദന്തോട്ടത്തിലെ ജീവന്റെ വൃക്ഷഫലം കൂടി പറിച്ചു തിന്നാൽ എന്താകും അവന്റെ അവസ്ഥ?
3. മനുഷ്യൻ നാശകരമായ അവസ്ഥയിൽ എന്നേക്കും തുടരരുത് എന്ന് ദൈവം ആഗ്രഹിച്ചു (God did not want man to remain in a destructive state forever)
മനുഷ്യൻ ഇപ്പോൾ കുറ്റബോധം, ലജ്ജ, പരിമിതി, നഷ്ടം, ക്ഷയത എന്നിവയ്ക്ക് വിധേയനായിരിക്കുന്നു. ഇനി ഇപ്പോൾ അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ ഫലം പറിച്ചു തിന്നുകയും എന്നേക്കും ജീവിക്കുകയും ചെയ്താൽ എന്തായിരിക്കും അവന്റെ അവസ്ഥ? അതായത്, മനുഷ്യൻ ഒരിക്കലും ശാരീരികമായി മരിക്കാതെ, ദുഷ്ടാവസ്ഥയിൽ എന്നേക്കും ജീവിക്കുമെന്നർത്ഥം. അതിന്റെ പരിണിത ഫലം വിവരിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. അതു ഭയാനകമായ ഒരു അവസ്ഥയാണ്. 22-നാം വാക്യത്തിന്റെ structure/ഘടന നാം പരിശോധിച്ചാൽ അതു വ്യക്തമാകും. ആ വാക്യം ഒരു fullstop ഇല്ലാതെ –- ഇട്ട്, വായുവിൽ അങ്ങനെ തൂക്കിയിട്ടിരിക്കുന്നതു പോലെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. (ESV) Now, lest he reach out his hand and take also of the tree of life and eat, and live forever--” “ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി”യായാൽ എന്ന നിലയിലാണ് ആ വാക്യം അവസാനിക്കുന്നത്.
അതുകൊണ്ടാണ് ദൈവം അവരെ ഏദന്തോട്ടത്തിനു വെളിയിലാക്കിയത്. അത് ദൈവത്തിന്റെ കരുണയുടെ മറ്റൊരു വലിയ പ്രദർശനമായിരുന്നു. അതിനെ കുറിച്ച് മറ്റൊരവസരത്തിൽ നമുക്ക് ചിന്തിക്കാം.