
നിത്യജീവൻ

Bible Books Overview-NT_01
Gospel According to Matthew
മത്തായിയുടെ സുവിശേഷം
(ഒന്നാം ഭാഗം)
(1-13 വരെ അദ്ധ്യായങ്ങൾ)
ആമുഖം
ഏകദേശം 30 മുതൽ 40 വർഷക്കാലംവരെ, അപ്പൊസ്തലന്മാർ യേശുവിന്റെ ഉപദേശത്തെക്കുറിച്ചു വാമൊഴിയായി പഠിപ്പിക്കുകയും യേശുവിനെക്കുറിച്ചുള്ള അവരുടെ ദൃക്സാക്ഷി വിവരണം നൽകയും ചെയ്തു പോന്നു. അവർ മനഃപ്പാഠമാക്കുകയും, പഠിപ്പിക്കുകയും ചെയ്ത ഈ അത്ഭുതകരമായ കാര്യങ്ങൾ മത്തായി പിന്നീടു ശേഖരിക്കുകയും ക്രമീകരിക്കുകയും യേശുവിനെക്കുറിച്ചുള്ള ചില പ്രമേയങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി, അതിശയകരമായി ഈ പുസ്തകം രൂപകൽപ്പന ചെയ്യുകയും ചെയ്തു. ഇതിനെ രണ്ടു ഭാഗങ്ങളായി നമുക്കു മനസ്സിലാക്കാം. 1-13 വരെയുള്ള അദ്ധ്യായങ്ങളാണ് ഒന്നാം ഭാഗത്ത്.
പുസ്തകത്തിന്റെ രൂപകൽപ്പന
ഒരു ആമുഖവും തുടർന്ന് ഒരു നിഗമനവുമായാണ് മത്തായി ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മദ്ധ്യഭാഗത്ത് വ്യക്തമായ അഞ്ച് ഭാഗങ്ങളും അവ ഓരോന്നും യേശുവിന്റെ പഠിപ്പിക്കലോടെ അവസാനിക്കുന്നതുമായ ഒരു നീണ്ട ബ്ലോക്ക് ആയി കാണപ്പെടുന്നു. അവയ്ക്കു ഈ ആമുഖവും നിഗമനവും ഒരു ചട്ടക്കൂടു പോലെ പ്രവർത്തിക്കുന്നു. ഈയൊരു രൂപകൽപ്പന വളരെ മന:പ്പൂർവ്വവും അതിശയകരവുമാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കു നോക്കാം:
യേശു ദാവീദിന്റെ സന്തതിയും ഇമ്മാനുവേലുമാണ് (Jesus is a descendant of David and Emmanuel)
1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ, പഴയനിയമഗ്രന്ഥങ്ങളുടെ കഥാതന്തൂ, യേശുവിന്റെ കഥയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു വേദി ഒരുക്കി. അതിനാൽ മത്തായി, യേശുവിനെക്കുറിച്ചുള്ള വംശാവലിയിൽ ആരംഭിക്കുന്നു, അത് ദാവീദിന്റെ സന്തതിപരമ്പരയായ മിശിഹൈക വംശത്തിൽ നിന്ന് വരുന്നവനാണെന്നും അവൻ അബ്രഹാമിന്റെ സന്തതിയാണെന്നും എടുത്തുകാണിക്കുന്നു. അതിനർത്ഥം, അവൻ എല്ലാ ജനതകളിലേക്കും അബ്രാഹമിനു വാഗ്ദത്തം ചെയ്ത, ദൈവാനുഗ്രഹം കൊണ്ടുവരാൻ പോകുന്നു എന്നാണ്. അതിനുശേഷം, യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചും, ആ സംഭവങ്ങളെല്ലാം പഴയനിയമത്തിലെ പ്രവചന വാഗ്ദാനങ്ങൾ എങ്ങനെയാണ് നിറവേറ്റിയത് എന്നതിനെക്കുറിച്ചും, ജനതകൾ വന്ന് മിശിഹായെ ബഹുമാനിക്കുന്നതും, മശിഹാ ബെത്ലഹേമിൽ ജനിക്കുന്നതുമായ ഒരു ചിത്രം നമുക്ക് നൽകുന്നു. അതിലുപരിയായി, പരിശുദ്ധാത്മാവിനാലാണ് യേശുവിന്റെ ജഡധാരണമെന്നും, അവന്റെ പേര് “ഇമ്മാനുവൽ” എന്നായിരിക്കുമെന്നും, ഇവയെല്ലാം കാണിക്കുന്നത് യേശു കേവലം ഒരു മനുഷ്യനല്ലെന്ന കാര്യമാണ് എന്ന നിലയിൽ ഇതു പ്രവർത്തിക്കുന്നു. അവൻ നമ്മോടു കൂടെയുള്ള ദൈവം. ദൈവം മനുഷ്യനായി അവതരിക്കുന്നു. അതിനാൽ നിങ്ങൾക്ക് ആമുഖത്തിൽ തന്നെ മത്തായിയുടെ രണ്ട് പ്രധാന പ്രമേയങ്ങൾ കാണാൻ കഴിയും; 1. അവൻ ദാവിദിന്റെ വരിയിൽ നിന്നാണ് വരുന്നത്. 2. അവൻ “ഇമ്മാനുവൽ” ആണ്.
“ഇമ്മാനുവൽ” എബ്രായ ഭാഷയിൽ “ദൈവം നമ്മോടുകൂടെ” എന്ന അർത്ഥമാണ് നൽകുന്നത്. അതായത് യേശു നമ്മോടുകൂടെ ഇരിക്കുന്ന ദൈവം എന്നർത്ഥം.
യേശു മോശെയെ പോലെ പ്രവാചകൻ (Jesus is a prophet like Moses).
അതുകൂടാതെ യേശു ഒരു പുതിയ മോശെയാകുന്നതെങ്ങനെ എന്ന് കാണിക്കാനും മത്തായി ആഗ്രഹിക്കുന്നു. മോശെയെപ്പോലെ യേശു ഈജിപ്തിൽനിന്നു പുറപ്പെട്ടു വരുന്നു. സ്നാനത്തിന്റെ വെള്ളത്തിലൂടെ കടന്നുപോയ യേശു 40 ദിവസം മരുഭൂമിയിൽ കഴിക്കുന്നു. അതായത്, തന്റെ സ്നാനത്തിനുശേഷം താൻ പിശാചിനാൽ പരീക്ഷിക്കപ്പെടേണ്ടതിനു മരുഭൂമിയിലേക്കു നടത്തപ്പെടുന്നു. എന്നിട്ട് യേശു തന്റെ പുതിയ പ്രബോധനം നൽകാൻ പർവ്വതത്തിൽ കയറുന്നു. (മലയിലെ പ്രസംഗം) അതിനാൽ ഇസ്രായേലിനെ അടിമത്തത്തിൽ നിന്ന് വിടുവിക്കാൻ പോകുന്ന മോശെയേക്കാൾ വലിയ വാഗ്ദത്തമാണ് യേശു എന്ന് ഇതിലൂടെ മത്തായി അവകാശപ്പെടുന്നു. അവൻ അവരെ തങ്ങളുടെ പാപങ്ങളിൽ നിന്നു രക്ഷിച്ച്, ദൈവവും അവന്റെ ജനവും തമ്മിൽ ഒരു പുതിയ ഉടമ്പടി ബന്ധം സ്ഥാപിക്കാൻ പോകുന്നു. മോശെയും യേശുവും തമ്മിലുള്ള ഈ സമാനത ദർശിക്കുന്നതിനു വേണ്ടിയാണ് പുസ്തകത്തിന്റെ മദ്ധ്യഭാഗത്തെ ഈ നിലയിൽ സുവിശേഷകൻ ക്രമീകരിച്ചിരിക്കുന്നത്. ഈ അഞ്ച് പ്രധാന പഠിപ്പിക്കലുകൾ യേശുവിനെ ഒരു വലിയ അധ്യാപകനെന്ന നിലയിൽ എടുത്തുകാണിക്കുകയും ഒരു സമാനത അതിൽ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഒരു അദ്ധ്യാപകനെന്ന നിലയിൽ യേശു മോശെയുടെ അഞ്ച് പുസ്തകങ്ങളുമായി (ഉൽപ്പത്തി, പുറപ്പാട്, ലേവ്യാ, സംഖ്യാ ആവർത്തനം) സമാനത വഹിക്കുന്നു. തോറയുടെ കഥാതന്തു നിറവേറ്റാൻ പോകുന്ന പുതിയ ആധികാരിക ഉടമ്പടി അധ്യാപകനാണ് യേശു.
യേശുക്രിസ്തുവിന്റെ ദൗത്യം (The mission of Jesus Christ).
4-7 അധ്യായങ്ങളിൽ, ദൈവരാജ്യത്തിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ട് യേശു രംഗത്തേക്ക് വരുന്നു. ഇത് ശരിക്കും പ്രധാനമാണ്: ദൈവരാജ്യം, ദൈവത്തിന്റെ മുഴുവൻ ലോകത്തിനുംവേണ്ടിയുള്ള രക്ഷാപ്രവർത്തനമാണ്, അത് നടക്കുന്നത് യേശു എന്ന രാജാവിലൂടെയാണ്. തിന്മയെ, പ്രത്യേകിച്ച്, ആത്മീയ തിന്മയെയും, പിശാചിന്റെ പൈതൃക സ്വത്തായ പീഡനത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ആയ മുഴുവൻ തിന്മയേയും നേരിടാനാണ് യേശു വന്നിരിക്കുന്നത്. ദൈവത്തിന്റെ ഭരണം പുനഃസ്ഥാപിക്കാനും ലോകമെമ്പാടും ഭരണം നടത്താനും, അവനെ അനുഗമിക്കുകയും അവന്റെ പഠിപ്പിക്കലുകൾ അനുസരിക്കുകയും, അവന്റെ ഭരണത്തിൻ കീഴിൽ ജീവിക്കുകയും ചെയ്യുന്ന, ഒരു പുതിയ കുടുംബത്തെ സൃഷ്ടിച്ചുകൊണ്ട് യേശു വന്നിരിക്കുന്നു. അതിനാൽ, യേശു ആളുകളെ സുഖപ്പെടുത്താൻ തുടങ്ങിയപ്പോൾ അതൊരു സമൂഹമായി മാറി. താൻ ആ സമൂഹത്തെ ഒരു പർവതത്തിലേക്ക് അഥവാ ഒരു കുന്നിൻ പ്രദേശത്തേക്കു കൊണ്ടുപോകുന്നു. പരമ്പരാഗതമായി മലയിലെ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്ന തന്റെ ആദ്യത്തെ വലിയ പ്രസംഗം അവിടെ താൻ നടത്തുന്നു. തന്നെ അനുഗമിക്കുകയും ദൈവരാജ്യത്തിൽ ജീവിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് യേശു ഇവിടെ അവർക്കു വിശദീകരിച്ചു കൊടുക്കുന്നു. പ്രത്യേക സ്ഥാനമൊ, പധവികളൊ ഒന്നുമില്ലാത്ത, അംഗങ്ങളുടെ ഒരു തലകീഴായ രാജ്യമാണിത്.
അതിനാൽ ദരിദ്രർ, പ്രഭുക്കന്മാർ, സമ്പന്നർ, മതവിശ്വാസികൾ, എല്ലാവരേയും ക്ഷണിക്കുകയും അവരെ മാനസാന്തരപ്പെട്ട് യേശുവിനെ അനുഗമിക്കാനും, അവന്റെ കുടുംബത്തോടൊപ്പം ചേരാനും വിളിക്കപ്പെട്ടു. തോറയുടെയോ പഴയനിയമത്തിന്റെയോ കൽപ്പനകൾ നീക്കുവാനല്ല, മറിച്ച് തന്റെ ജീവിതത്തിലൂടെയും പഠിപ്പിക്കലുകളിലൂടെയും അതെല്ലാം നിവൃത്തിപ്പാനാണ് വന്നതെന്ന് യേശു പറഞ്ഞു. തന്റെ ജനത്തിന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നതിനാണ് യേശു ഇവിടെ വന്നിരിക്കുന്നത്, അങ്ങനെ അവർക്ക് ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കാനും അവരുടെ ശത്രു ഉൾപ്പെടെ അയൽക്കാരനെ, സ്നേഹിക്കുവാനും കഴിയും. ദൈവരാജ്യത്തെ ക്കുറിച്ചുള്ള തന്റെ മഹത്തായ പഠിപ്പിക്കൽ അവസാനിപ്പിച്ചതിനുശേഷം, അടുത്ത വിഭാഗത്തിൽ, യേശു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദൈവരാജ്യത്തെ യാഥാർത്ഥ്യമാക്കി എന്ന് കാണിക്കുന്നു. അതിനാൽ, ദൈവരാജ്യത്തിന്റെ ശക്തി, യേശു തകർന്ന ജീവിതങ്ങളിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ഒൻപത് കഥകൾ മത്തായി ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
ഇവിടെ മൂന്ന് കഥകളുള്ള മൂന്ന് ഗ്രൂപ്പുകളുണ്ട്. അവയെല്ലാം രോഗികളോ തകർന്ന ശരീരങ്ങളോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളവരൊ ആണ്. കൃപയുടെയും ശക്തിയുടെയും പ്രവൃത്തികളാൽ യേശു അവരെ സുഖപ്പെടുത്തുന്നു അല്ലെങ്കിൽ രക്ഷിക്കുന്നു. ഈ മൂന്നു ഗ്രുപ്പുകൾക്കിടയിൽ, ആളുകൾ തന്നെ അനുഗമിക്കണമെന്ന യേശുവിന്റെ വിളിയെക്കുറിച്ച് രണ്ട് സമാന്തര കഥകൾ കാണാം. യേശുവിന്റെ കൃപയുടെ ശക്തി അവനെ അനുഗമിക്കുകയും അവന്റെ ശിഷ്യനാകുകയും ചെയ്താൽ മാത്രമേ അനുഭവിക്കാൻ കഴിയൂ എന്ന് മത്തായി ചൂണ്ടിക്കാണിക്കുന്നു. യേശു മുഖാന്തരം ദൈവരാജ്യത്തിന്റെ ശക്തി കാണിച്ചതിനുശേഷം, പന്ത്രണ്ട് ശിഷ്യന്മാരെ, താൻ ചെയ്തതുപോലെ ചെയ്യുവാൻ അയച്ചുകൊണ്ട്, യേശു തന്റെ പരിധി വിപുലീകരിക്കുന്നു. ഇത് 10-ാം അധ്യായത്തിന്റെ രണ്ടാമത്തെ വലിയ വിഭാഗത്തിലേക്ക് നയിക്കുന്നു. ദൈവരാജ്യം എങ്ങനെ പ്രഖ്യാപിക്കാമെന്നും ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ എന്തു പ്രതീക്ഷിക്കാമെന്നും ഇവിടെ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. ഇസ്രായേലിൽ പലരും യേശുവിനെയും അവന്റെ രാജ്യവാഗ്ദാനത്തേയും സ്വീകരിക്കുന്നു, എന്നാൽ ഇസ്രായേലിന്റെ നേതാക്കൾ അങ്ങനെ ആയിരുന്നില്ല. മാനസാന്തരപ്പെട്ട് യേശുവിന്റെ ശിഷ്യന്മാരായിത്തീർന്നാൽ ഒരുപാട് നഷ്ടമുണ്ടാകുമെന്ന് അവർ കരുതി. അതിനാൽ, അവർ യേശുവിനെ തള്ളിക്കളയാനും തന്റെ അനുഗാമികളെ ഉപദ്രവിക്കാനും പോകുന്നുവെന്ന് യേശുവിനറിയാമായിരുന്നു, അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു.
യേശുവിന്റെ സന്ദേശത്തോടുള്ള പ്രതികരണം അതീവപ്രാധാന്യമുള്ളത് (The response to Jesus' message is crucial)..
അടുത്ത ഭാഗം, 11 മുതൽ 13 വരെയുള്ള അധ്യായങ്ങളാണ്. അവിടെ യേശുവിന്റെ സന്ദേശത്തോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു കൂട്ടം കാര്യങ്ങളാണ് മത്തായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു സമ്മിശ്ര ബാഗാണ്. അതിനാൽ ചില കാര്യങ്ങൾ പോസിറ്റീവ് ആണ്; ആളുകൾ യേശുവിനെ സ്നേഹിക്കുന്നു, അവൻ മിശിഹയാണെന്ന് അവർ കരുതുന്നു. മറ്റുചിലർ യോഹന്നാൻ സ്നാപകനെപ്പോലെയോ യേശുവിന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയോ കൂടുതൽ നിഷ്പക്ഷത പാലിക്കുന്നവരാണ്. യേശു, തങ്ങൾ പ്രതീക്ഷിച്ച വ്യക്തിയല്ലെന്ന് അവർ വ്യക്തമാക്കുന്നു. പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഇസ്രായേലിന്റെ നേതാക്കളെയാണ്. അവർ തികച്ചും നെഗറ്റീവായി പ്രതികരിച്ചവരാണ്. അത് പരീശന്മാരും ബൈബിൾ പണ്ഡിതന്മാരും ആണ്. അവർ യേശുവിനെ അപ്പാടെ തള്ളിക്കളയുന്നു. അദ്ദേഹം തെറ്റായ അധ്യാപകനാണെന്ന് അവർ കരുതുന്നു, അവൻ ആളുകളെ വഴിതെറ്റിക്കുന്നു. ഈ ഉന്നതമായ അവകാശവാദങ്ങൾ തന്നെക്കുറിച്ച് പറയുന്ന അവൻ ദൈവദൂഷകനെന്ന് അവർ മുദ്രകുത്തുന്നു. എന്നാൽ ഈ വൈവിധ്യമാർന്ന പ്രതികരണങ്ങളിലെല്ലാം യേശു ആശ്ചര്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്തില്ല. വാസ്തവത്തിൽ, 13-ാം അധ്യായത്തിന്റെ മൂന്നാമത്തെ ബ്ലോക്കിലാണ് അദ്ദേഹം അതിനെ സംബന്ധിച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ രാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപമയുടെ ഒരു കൂട്ടം മത്തായി ശേഖരിച്ചു: ഒരു കൃഷിക്കാരൻ നാല് തരം മണ്ണിൽ വിത്ത് എറിയുന്നതുപോലെ; അല്ലെങ്കിൽ ഒരു കടുകുമണി വിത്ത്, ഒരു മുത്ത് അല്ലെങ്കിൽ കുഴിച്ചിട്ട നിധി. 11, 12 അധ്യായങ്ങലെ ഉപമകൾ ഇപ്പോൾ നിങ്ങൾ വായിച്ച കഥകളുടെ ഒരു വ്യാഖ്യാനം പോലെയാണ്. ചില ആളുകൾ യേശുവിനെ ആവേശത്തോടെ സ്വീകരിക്കുന്നു, മറ്റു ചിലർ അവനെ തിരസ്കരിക്കുന്നു. എന്നാൽ ദൈവരാജ്യം ആത്യന്തിക മൂല്യമുള്ളതാണ്, ഈ തടസ്സങ്ങളെല്ലാം മറികടന്ന് അത് വ്യാപിക്കുന്നത് അവസാനിക്കില്ല. നിങ്ങൾ യേശുവിനെ എങ്ങനെ കാണുന്നു? യേശു നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീരിക്കുമോ? അതോ പരീശന്മാരെപ്പോലെയും ശാസ്ത്രിമാരെ പോലേയും നിങ്ങളുടെ ഹൃദയത്തെ കഠിനപ്പെടുത്തി യേശുവിന്റെ രാജ്യത്തിലേക്കുള്ള പ്രവേശനം നിരസിക്കുമോ? നിരസിക്കുന്നവർക്കു യാതൊരു പ്രതീക്ഷയ്ക്കും പ്രത്യാശയ്ക്കും വകയില്ല എന്ന് അറിഞ്ഞുകൊൾവിൻ.