
നിത്യജീവൻ

O T Overview_Dueteronomy-07
(34 അദ്ധ്യായങ്ങൾ)
The Book of Deuteronomy
ആവർത്തനപുസ്തകം
ആമുഖം
ആവർത്തനപുസ്തകം മോശയുടെ പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ്, അവിടെ ഇസ്രായേലിന്റെ അടുത്ത തലമുറയെ അവരുടെ ദൈവവുമായുള്ള ഉടമ്പടിയിൽ വിശ്വസ്തരായിരിക്കാൻ മോശ ആഹ്വാനം ചെയ്യുന്നു. ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിയുടെ നിബന്ധനകളായ നിയമങ്ങളുടെ ഒരു ശേഖരം പുസ്തകത്തിന്റെ മധ്യഭാഗത്തുണ്ട്. ചില നിയമങ്ങൾ പുതിയതാണ്, പക്ഷേ പലതും നേരത്തെ സീനായി പർവതത്തിൽ നൽകിയ നിയമങ്ങളുടെ ആവർത്തനമാണ്. യഥാർത്ഥത്തിൽ ഈ പുസ്തകത്തിന് അതിന്റെ പേര് ലഭിക്കുന്നത് അവിടെ നിന്നാണ് - “രണ്ടാമത്തെ നിയമം” എന്നർഥമുള്ള ഗ്രീക്ക് പദമായ “deutronomion”. ഈ നിയമങ്ങളെ ചുറ്റിപ്പറ്റിയാണ് മോശയുടെ പ്രസംഗത്തിന്റെ രണ്ട് ബാഹ്യഭാഗങ്ങൾ. ഇവയെല്ലാം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. നമുക്ക് പുസ്തകത്തിന്റെ ഘടനയിലേക്കും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നോക്കാം.
പുസ്തകത്തിന്റെ രൂപഘടന
34 അദ്ധ്യായങ്ങളുള്ള ആവർത്തനപുസ്തകത്തെ മൂന്നു പ്രധാന ഭാഗങ്ങളായി തിരിക്കാം. 1-4 വരെ അദ്ധ്യായങ്ങൾ അബ്രാഹമിന്റെ ഉടമ്പടി വീണ്ടും സ്ഥിരീകരിച്ചുകൊണ്ട് ദൈവത്തിന്റെ വിശ്വസ്തയുടെ ചരിത്രം ഓർമ്മിക്കുന്നു. യിസ്രായേലിന്റെ പരാജയം ചൂണ്ടിക്കാട്ടി ദൈവത്തെ അനുസരിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
1. ദൈവത്തിന്റെ വിശ്വസ്തതയും “ഷെമ” മുന്നറിയിപ്പും (God's faithfulness and "Shema" warning)
ഒന്നാമതായി മോശെ കഥയെ സംഗ്രഹിക്കുന്നു, ദൈവത്തിന്റെ നിരന്തരമായ കൃപയ്ക്കും മരുഭൂമിയിലെ കരുതലിനും വിരുദ്ധമായി മുൻ തലമുറ എത്രമാത്രം മത്സരികളായിരുന്നുവെന്ന് അദ്ദേഹം എടുത്തുപറയുന്നു, അതിന്റെ ഫലമായി ദൈവത്തിന്റെ നീതി അവരുടെ മേൽ ശിക്ഷാവിധിയായി വന്നുഎങ്കിലും അവൻ തന്റെ ഉടമ്പടി വാഗ്ദാനങ്ങൾ ഉപേക്ഷിച്ചില്ല. ഇതിനുശേഷം വളരെ വികാരനിർഭരമായ ഒരു പ്രഭാഷണ പരമ്പരതന്നെ നാം കാണുന്നു. ഈ പുതിയ തലമുറയോടു മാതാപിതാക്കളെക്കാൾ അധികം ദൈവത്തിന്റെ ഉടമ്പടിയോടു വിശ്വസ്തരായിരിക്കാൻ മോശ ആവശ്യപ്പെടുന്നു. പത്ത് കൽപ്പനകളെക്കുറിച്ച് അദ്ദേഹം അവരെ ഓർമ്മപ്പെടുത്തുന്നു, തുടർന്ന് ഈ വിഭാഗത്തിന്റെ കേന്ദ്രഭാഗം “ഷെമ” (Shema) എന്ന പ്രശസ്തമായ വരിയാണ്. മോശെ പറയുന്നു: “ഇസ്രായേലേ കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കേണം.” (ആവർത്തനം 6:4-5). ഇത് യഹൂദമതത്തിലെ വളരെ പ്രധാനപ്പെട്ട ദൈനംദിന പ്രാർത്ഥനയായിത്തീർന്നു, മാത്രമല്ല ഇത് പുസ്തകത്തിന്റെ എല്ലാ പ്രമേയങ്ങളും ഒരുമിച്ച് കൊണ്ടുവരുന്നു. അതിനാൽ എബ്രായ ഭാഷയിൽ “Shema” എന്നത് കേവലം “കേൾക്കുക” എന്നതിനേക്കാൾ അധികമായ സംഗതിയാണ്. നിങ്ങൾ കേൾക്കുന്നതിനോട് പ്രതികരിക്കുക, അല്ലെങ്കിൽ അനുസരിക്കുക എന്ന അർത്ഥമാണ് ഇത് നൽകുന്നത്. തുടർന്ന്, നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നു ഈ വാക്യം തുടരുന്നു. എബ്രായ ഭാഷയിൽ “സ്നേഹം” എന്ന വാക്കിന്റെ അർത്ഥം കേവലം ഒരു വികാരത്തേക്കാളും അധികമായ സംഗതിയാണ്. നിങ്ങളുടെ ഇച്ഛ, വികാരങ്ങൾ, മനസ്സ്, ഹൃദയം എന്നിവ ഉൾപ്പെടുന്ന പൂർണ്ണഹൃദയത്തിന്റെ തീരുമാനത്തെക്കുറിച്ചാണ് ഇതു പറയുന്നത്. ദൈവത്തെ ഇവ്വണ്ണം സ്നേഹിക്കുക. അതല്ലെങ്കിൽ ദൈവത്തോടു പൂർണ്ണമായ ഭക്തിയുള്ളവരായിരിക്കുക. നിങ്ങളുടെ ഭക്തി മറ്റു ദൈവങ്ങളുമായി പങ്കുവെക്കരുത്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരുടെ അനുസരണത്തിനും ദൈവത്തോടുള്ള ഭക്തിക്കും ഉന്നതമായ ലക്ഷ്യമാണ് ഉള്ളത്. നിയമങ്ങളോടുള്ള അനുസരണം, സീനായി പർവതത്തിൽ ദൈവം പറഞ്ഞതുപോലെ, ഇസ്രായേലിനെ മറ്റു ജാതികളിൽ വെച്ച് അതുല്യരായ ഒരു ജനതയാക്കും. അവർ പുരോഹിതന്മാരുടെ രാജ്യമായിത്തീരും, അത് എങ്ങനെയെന്ന് മോശെ ഇപ്പോൾ പറയുന്നു: ദൈവത്തിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇസ്രായേലിന് ദൈവത്തിന്റെ ജ്ഞാനവും നീതിയും ലോകത്തെ കാണിക്കുന്നതിനുള്ള അവസരമുണ്ട്.
“ഷെമ”യിലെ മറ്റൊരു പ്രധാന ആശയം ഇസ്രായേൽ ദൈവത്തെ അനുസരിക്കാനും കർത്താവിനുവേണ്ടി മാത്രം അർപ്പിക്കാനുമായിട്ടാണ് വിളിക്കപ്പെട്ടത്, അല്ലെങ്കിൽ അക്ഷരാർത്ഥത്തിൽ എബ്രായ ഭാഷയിൽ “കർത്താവ് ഏകനാണ്” എന്നാണ്. അതിന്റെ സന്ദർഭത്തിൽ മനസ്സിലാക്കിയാൽ, ഇസ്രായേൽ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന “ഒരേയൊരു ദൈവമാണ് യഹോവ”. സൂര്യൻ, കാലാവസ്ഥ, ലൈംഗികത, യുദ്ധം എന്നീ സൃഷ്ടിയുടെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന വിഗ്രഹദേവന്മാരെ ആളുകൾ ആരാധിക്കുന്ന കനാൻ ദേശത്തേക്ക് ഇസ്രായേൽ പോകാൻ പോകുന്നു. മോശെയുടെ വീക്ഷണത്തിൽ ഈ ദൈവങ്ങളെ ആരാധിക്കുന്നത് മനുഷ്യരെ തരംതാഴ്ത്തുകയും സമുദായങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു, എന്നാൽ സൃഷ്ടാവും വീണ്ടെടുപ്പുകാരനുമായ ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നത് ജീവനിലേക്കും അനുഗ്രഹത്തിലേക്കും നയിക്കും. അതിനാൽ, പുസ്തകത്തിന്റെ മദ്ധ്യഭാഗത്ത് അവ ഏകദേശം വിഷയം അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന വലിയ നിയമങ്ങളുടെ ശേഖരത്തിലേക്ക് നമ്മേ നയിക്കുന്നു.
2. ഏകദൈവ ആരാധനയും സാമൂഹ്യനീതിയും (Monotheism and social justice)
അതിനാൽ പ്രാരംഭ വിഭാഗം ഇസ്രായേൽ അവരുടെ ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അവർക്ക് ഒരു പൊതുവായ ഒരു ദേവാലയം ഉണ്ടായിരിക്കണം, അവിടെ അവർ ഏകദൈവത്തെ ആരാധിക്കും, കൂടാതെ അവർ ദൈവത്തെ ആരാധിക്കുമ്പോൾ ദരിദ്രരെ പരിപാലിക്കുന്നതിൽ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന്, എല്ലാ ഇസ്രായേല്യരും തങ്ങളുടെ വാർഷിക വരുമാനത്തിന്റെ പത്തിലൊന്ന് ആലയത്തിനു നൽകേണം, എന്നാൽ മറ്റൊരു പത്തിലൊന്ന് മൂന്നു വർഷത്തിലൊരിക്കൽ നീക്കിവെക്കുകയും ദരിദ്രർക്ക് നൽകുകയും വേണം. പുരാതന അയൽവാസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രായേലിനെ നീതിയുടെ മകുടോദാഹരണങ്ങൾ ആക്കുന്ന നിയമങ്ങളാണിവ. ഇവയെല്ലാം ദൈവാരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അടുത്ത വിഭാഗം ഇസ്രായേൽ നേതാക്കളുടെ സ്വഭാവഗുണങ്ങളുടെ രൂപരേഖ നൽകുന്നു. അതുകൊണ്ട് മൂപ്പന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ എല്ലാം ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴുള്ളവരും അതു പ്രാവർത്തികമാക്കുന്നതിനു ദൈവം അയക്കുന്ന പ്രവാചകന്മാർക്കു അവർ കണക്കുബോധിപ്പിക്കേണ്ടവരുമാണ്. അതിനാൽ ഇസ്രായേലിന്റെ അയൽദേശവാസികളിൽ നിന്ന് വ്യത്യസ്തമായി- അവിടെ രാജാക്കന്മാർ തങ്ങളെത്തന്നെ ദൈവമായി കാണുകയും തങ്ങൾപറയുന്നത് ആത്യന്തികനിയമവുമായി കരുതപ്പെടുകയും ചെയ്തിരുന്നു- ഇസ്രായേലിന്റെ നേതാക്കൾ ന്യായപ്രമാണത്തിനും പ്രവാചകന്മാർക്കും വിധേയരായിരുന്നു.
ഇതിനെ തുടർന്ന്, ഇസ്രായേലിന്റെ സാമുഹ്യ ജീവിതത്തെക്കുറിച്ചുള്ള നിയമങ്ങളുടെ ഒരു വലിയ വിഭാഗമാണ്. ഇതിൽ വിവാഹം, കുടുംബം, ബിസിനസ്സ് എന്നിവയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും -അവരുടെ നിയമവ്യവസ്ഥയെക്കുറിച്ചും വിധവകളെയും അനാഥരെയും പരദേശികളെയും എങ്ങനെ സംരക്ഷിക്കണമെന്നും ഉള്ള നിയമങ്ങൾ- ഉൾക്കൊള്ളുന്നു. ആരാധനയെക്കുറിച്ചുള്ള കൂടുതൽ നിയമങ്ങളോടെ ഇവ അവസാനിപ്പിക്കുന്നു.
ഇനി ഈ നിയമങ്ങളെല്ലാം വായിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ നമുക്കു നോക്കാം. നിങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു സംസ്കാരത്തിൽ ജീവിക്കുന്ന പുരാതന ഇസ്രായേലിന് പ്രത്യേകമായി നൽകിയ സീനായി ഉടമ്പടിയുടെ നിബന്ധനകളാണ് ഇവ എന്ന് ഒന്നാമതായി ഓർക്കുക. അതിനാൽ രണ്ട്, ഈ നിയമങ്ങളെ വളരെ വ്യത്യസ്തമായ സംസ്കാരത്തിൽ നിന്നുള്ള ആധുനിക നിയമങ്ങളുമായി താരതമ്യം ചെയ്യുന്നത് സഹായകരമാവുകയില്ല. മറിച്ച്, ഇസ്രായേലിനെ വേർതിരിക്കുന്നതിനാണ് ഇവ നൽകിയിട്ടുള്ളത്, അതിനാൽ ഈ നിയമങ്ങളെ അസീറിയയുടേയൊ ബാബിലോണിന്റേതു പോലെ ഇസ്രായേലിന്റെ അയൽവാസികളുടെ നിയമങ്ങളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, പരുഷമോ വിചിത്രമോ ആണെന്ന് പെട്ടെന്നു തോന്നാവുന്ന ഈ നിയമങ്ങളെല്ലാം നിങ്ങൾക്കു കൂടുതൽ വ്യക്തത നൽകും. ദൈവം ഇസ്രായേലിനെ മുമ്പൊരിക്കലും അറിയാത്തതിലും ഉയർന്ന നീതിയിലേക്ക് കൊണ്ടുവരുന്നതായി നിങ്ങൾ കാണും. അതിനാൽ, അവസാനമായി, ഏതെങ്കിലും ഒരു പ്രത്യേക നിയമത്തിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനത്തിന്റെയോ നീതിയുടെയോ അടിസ്ഥാന പ്രമാണങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ ശരിക്കും ആഴത്തിലുള്ള ചില കാര്യങ്ങൾ കണ്ടെത്തും. ആ നിലയിൽ ഒരു ഗൃഹപാഠം ചെയ്യുന്നത് ഈ വിഷയത്തിൽ സഹായകരമാണ്. കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനത്തിന്റെ 9-ാം അധ്യായത്തിലെ 9-ാം വാക്യത്തിൽ, പൗലോസ് അപ്പൊസ്‌തലൻ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് നോക്കുക. ആവർത്തനപുസ്തകം 25-ന്റെ 4-ാം വാക്യത്തിൽനിന്നുള്ള ഒരു നിയമം അദ്ദേഹം അവിടെ ഉദ്ധരിക്കുന്നു. അത് ഇപ്രകാരമാണ് “കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുത്’. പൗലോസ് 1 കൊരിന്ത്യർ 9:9 ൽ അത് ഉദ്ധരിച്ചിരിക്കുന്നതു നോക്കുക; “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ’ ദൈവം കാളെയ്ക്കു വേണ്ടിയൊ ചിന്തിക്കുന്നതു?” അതിനെ താൻ വിശദീകരിക്കുന്നതു നോക്കുക: “അല്ല, കേവലം നമുമ്മു പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രേ.” (1 കൊരി 9:10). ഇതെത്രയോ രസാവഹമായിരിക്കുന്നു.
3. ഉടമ്പടി വിശ്വസ്തതയ്ക്കുള്ള ആഹ്വാനം (Call for agreement loyalty)
ഇനിയും നമുക്കു മോശെയുടെ അടുത്തേക്ക് മടങ്ങിവരാം. എല്ലാ നിയമങ്ങളിലൂടെയും കടന്നുപോയശേഷം, മോശെ ഇസ്രായേൽ അവരുടെ ദൈവത്തെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട ഒരു അവസാന വെല്ലുവിളി പുറപ്പെടുവിക്കുന്നു. അവൻ ആദ്യം ഒരു മുന്നറിയിപ്പും പിന്നെ ആന്ത്യശാസനവും നൽകുന്നു: ഇസ്രായേൽ അവരുടെ ദൈവത്തെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്താൽ, എല്ലാം ദൈവികാനുഗ്രഹങ്ങളും ധാരാളമായി അവർക്കുണ്ടാകും; പക്ഷേ അവർ ശ്രദ്ധിക്കാതിക്കുകയും മത്സരിക്കുകയും ചെയ്താൽ ... ക്ഷാമം, പ്ലേഗ്, നാശം, ആത്യന്തികമായി പ്രവാസം. മോശെ ഒരു തീരുമാനത്തിനായി നിർബന്ധിക്കുന്നു; അദ്ദേഹം പറയുന്നു: ഇന്ന് ഞാൻ നിങ്ങളുടെ മുമ്പാകെ ജീവൻ-മരണം, അനുഗ്രഹം-ശാപം, നന്മ അല്ലെങ്കിൽ തിന്മ എന്നിവ വെച്ചിരിക്കുന്നു; അതിനാൽ നിങ്ങളുടെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവനെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ജീവൻ തിരഞ്ഞെടുക്കുക. എന്നാൽ മോശെ ഇത് പറയുന്നു, “ഞാൻ മരിച്ചതിനുശേഷം നിങ്ങൾ മത്സരിച്ച് ദൈവത്തിൽ നിന്ന് പിന്തിരിയുകയും പ്രവാസത്തിൽ അവസാനിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം.” ഇത് നിരാശയുളവാക്കുന്ന താഴോട്ടുള്ള പോക്കാണ്. കാരണം, അദ്ദേഹം പതിറ്റാണ്ടുകളായി ഈ ആളുകളോടുകൂടെ വസിച്ചവ്യക്തിയാണ്, അവരുടെ മത്സരത്തിന്റെ സ്വഭാവം താൻ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ആയതിനാൽ, അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകൾ വളരെ ഉയർന്നതല്ല എന്നതിൽ അതിശയോക്തിപ്പെടേണ്ടതില്ല. എന്നാൽ എല്ലാം നഷ്ടപ്പെട്ടില്ല, ഒരു ദിവസം ഇസ്രായേൽ പ്രവാസത്തിൽ ഇരിക്കുമ്പോൾ, ഏതുസമയത്തും തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാമെന്നും ദൈവം “അവരുടെ ഹൃദയത്തെ പരിച്ഛേദന ചെയ്യുമെന്നും, അങ്ങനെ അവർ പൂർണ്ണ ആത്മാവോടും പൂർണ്ണഹൃദയത്തോടുംകൂടെ അവനെ സ്നേഹിക്കുകയും അവർ ജീവിക്കുകയും ചെയ്യുമെന്ന്” മോശെ പറയുന്നു. “അവരുടെ ഹൃദയത്തെ പരിചേദന ചെയ്യുമെന്ന” പ്രയോഗം വളരെ ഉജ്വലമാണ്. ഇസ്രായേലിന്റെ ഹൃദയത്തിൽ അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ടെന്ന് അത് കാണിക്കുന്നു. അവരുടെ ഹൃദയം ധാർഷ്ട്യം നിറഞ്ഞതും കഠിനവുമാണ്, അവരുടെ മാത്രമല്ല എല്ലാ മനുഷ്യരുടെയും ഹൃദയവും ഈ നിലയിൽ മലിനത നിറഞ്ഞിരിക്കുന്നു. ഇത് ഏദന്തോട്ടത്തിലെ മത്സരത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. മനുഷ്യർ ദൈവത്തിൽ നിന്ന് സ്വയംഭരണാധികാരം പിടിച്ചെടുത്തു, തങ്ങൾക്ക് നന്മയും തിന്മയും നിർവചിക്കാൻ അവർ ആഗ്രഹിച്ചു, അതിന്റെ ഫലമായി അവർ ദൈവത്തിന്റെ നല്ല ലോകത്തെ നശിപ്പിച്ചു. എന്നാൽ ഒരു ദിവസം തന്റെ ജനങ്ങളുടെ ഹൃദയത്തെ പരിവർത്തനം ചെയ്യാൻ ദൈവം എന്തെങ്കിലും ചെയ്യാൻ പോകുന്നുവെന്ന് മോശെ പറയുന്നു. അങ്ങനെ അവർക്ക് ദൈവത്തെ യഥാർഥത്തിൽ കേൾക്കാനും സ്നേഹിക്കാനും (Shema) കഴിയും, അവർ തങ്ങളുടെ ഹൃദയത്തിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക് തിരികെ നയിക്കപ്പെടും. പിൽക്കാലത്തെ വേദപുസ്തക പ്രവാചകന്മാരായ യിരെമ്യാവും യെഹെസ്‌കേലും സ്വീകരിച്ച വാഗ്ദാനമാണ് ഈ പുതിയ ഹൃദയത്തിനുള്ള പ്രത്യാശ എന്നത്. അതിനാൽ മോശെ പ്രസംഗം അവസാനിപ്പിക്കുന്നത് ഒരു മുന്നറിയിപ്പ് കവിതയോടും തുടർന്ന് അനുഗ്രഹത്തോടുമാണ്, തുടർന്ന് മോശെ ഒരു മലയിലേക്ക് കയറുകയും അവിടെ വെച്ച് അവൻ മരിക്കുകയും ചെയ്യുന്നു. അങ്ങനെ തോറ സമാപിക്കുന്നു.