top of page

O T Overview_Exodus-03

(1-18 വരെ അദ്ധ്യായങ്ങൾ)
The Book of Exodus (Part 1)
പുറപ്പാട് പുസ്തകം (ഭാഗം 1)

പുസ്തകത്തിന്റെ രൂപകല്പന

1-11 വരെ അദ്ധ്യായങ്ങൾ:യിസ്രായേൽ ഈജിപ്തിന്റെ അടിമത്വത്തിൽ. 12-18 അദ്ധ്യായങ്ങളിൽ പെസഹാകുഞ്ഞാടിന്റെ രക്തത്താലുള്ള യിസ്രായേലിന്റെ വീണ്ടെടുപ്പും മൊശെയുടെ നേതൃത്വത്തിൽ ചെങ്കടൽ വിഭാഗിച്ച് സിനായ് പർവ്വതത്തിന്റെ അടിവാരത്തിൽ അവരെ എത്തിക്കുന്നതും വിവരിക്കുന്നു.

1. ദൈവാനുഗ്രത്തിനെതിരെ മനുഷ്യരാശി മത്സരിക്കുന്നു (Mankind is rebelling against God's grace).

ഉല്‌പത്തിയിലെന്നപോലെ, മനുഷ്യരാശി വീണ്ടും ദൈവാനുഗ്രഹത്തിനെതിരെ മത്സരിക്കുന്നു. അതിന്റെ ഫലമായി, ഇവിടെ ഫറവോൻ ദൈവാനുഗ്രഹത്തിന്റെ മുഖാന്തിരമായ ഇസ്രായേല്യരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ അവരെ അടിമകളാക്കുകയും ക്രൂരമായി അദ്ധ്വാനിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ ഇസ്രായേൽ ആൺകുട്ടികളെയും നൈൽ നദിയിൽ എറിഞ്ഞുകൊല്ലാൻ അവൻ കൽപ്പന പുറപ്പെടിവിക്കുന്നു. ഇപ്പോൾ ഫറവോനാണ് ബൈബിളിലെ ഏറ്റവും മോശം കഥാപാത്രം. അവന്റെ രാജ്യം ദൈവത്തിനെതിരായ മാനവികതയുടെ കലാപത്തിന്റെ പ്രതീകമാണ്. ഫറവോൻ സ്വന്തം താൽപ്പര്യത്തിനനുസരിച്ച് നന്മയും തിന്മയും പുനർനിർവചിച്ചു, നിരപരാധികളായ കുട്ടികളുടെ കൊലപാതകം പോലും അവന് നന്മയായി തോന്നി. അതിനാൽ ഉല്പത്തി പുസ്തകത്തിലെ ബാബേൽ അഥവാ ബാബിലോണിനേക്കാൾ ഈജിപ്ത് വളരെ മോശമായിത്തീർന്നു, അതിനാൽ ഇപ്പോൾ ഇസ്രായേൽ ഈ പുതിയ ബാബിലോണിനെതിരെ സഹായത്തിനായി ദൈവത്തോടു നിലവിളിക്കുന്നു, ദൈവം ആ പ്രാർത്ഥനയോട് പ്രതികരിച്ചൂ. ഒരു ഇസ്രായേൽ അമ്മ തനിക്കു ജനിച്ച ഒരു ആൺകുഞ്ഞിനെ നൈൽ നദിയിലേക്ക് വലിച്ചെറിയുന്നതുപോലെ ഒരു കൊട്ടയിൽ നദിയിൽ ഒഴുക്കുന്നു. ദൈവം ആദ്യം ഫറവോന്റെ തിന്മയെ തലകീഴായി മാറ്റുന്നു. അതിനാൽ ആ കുഞ്ഞു വളരെ സുരക്ഷിതമായി ഫറവോന്റെ സ്വന്തം കുടുംബത്തിലേക്ക് തന്നെ ചെന്നെത്തുന്നു. ഫറവോന്റെ മകൾതന്നെ അവനെ നദിയിൽ നിന്ന് എടുത്തു വളർത്തുകയും അവനെ മോശെ എന്ന് പേരിടുകയും ചെയ്തു. ഒടുവിൽ, ഫറവോന്റെ തിന്മയെ പരാജയപ്പെടുത്താൻ ദൈവം ഉപയോഗിക്കുന്ന മനുഷ്യനായി അവൻ വളരുന്നു. കത്തുന്ന മുൾപടർപ്പിന്റെ പ്രസിദ്ധമായ കഥയിൽ, ദൈവം മോശെയ്ക്ക് പ്രത്യക്ഷനാകുകയും ഫറവോന്റെ അടുക്കൽ പോയി ഇസ്രായേല്യരെ മോചിപ്പിക്കാൻ കൽപിക്കുകയും ചെയ്യുന്നു. ഫറവോൻ എതിർക്കുമെന്ന് തനിക്കറിയാമെന്നും അതിനാൽ ഈജിപ്തിനെ ന്യായംവിധിച്ച് അവൻ തന്റെ ജനത്തെ വിടുവിക്കുമെന്നും ദൈവം അവനോടു പറയുന്നു. അപ്പോൾ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കുമെന്ന് ദൈവം പറയുന്നു. തുടർന്ന്, ദൈവവും ഫറവോനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയിലേക്കു എഴുത്തുകാരൻ നമ്മേ നയിക്കുന്നു.

2. ഫറവോന്റെ ഹൃദയം കഠിനപ്പെടുന്നു (Pharaoh's heart is hardened)

ഇപ്പോൾ, ഫറവോന്റെ ഹൃദയത്തെ കഠിനമാക്കുമെന്ന് ദൈവം പറയുന്നു എന്നതിന്റെ അർത്ഥമെന്താണ്? അതു മനസ്സിലാക്കുകവാൻ കഥയുടെ ഈ ഭാഗം ക്രമത്തിൽ വളരെ നന്നായി വായിക്കേണ്ടത് വളരെ പ്രധാനമാണ്. മോശെയുടെയും ഫറവോന്റെയും ആദ്യ ഏറ്റുമുട്ടലിൽതന്നെ, ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു എന്നു നാം കാണുന്നു. ഫറവോന്റെ ഹൃദയത്തെ കഠിനമാക്കാൻ ദൈവം എന്തെങ്കിലും ചെയ്‌തതായി ഇവിടെ ഒരു സൂചനയുമില്ല. അവന്റെ ഹൃദയകാഠിന്യത്തിനു മറുപടിയായി ദൈവം ആദ്യത്തെ അഞ്ച് ബാധകളെ അയയ്ക്കുന്നു, അവ ഓരോന്നും ഫറവോനെയും അവന്റെ ഈജിപ്ഷ്യൻ ദേവന്മാരെയും നേരിടുന്ന ബാധകളായിരുന്നു. ഓരോ തവണയും ഫറവോൻ തന്നെത്തന്നെ താഴ്ത്തുന്നതിനും യിസ്രായേൽമക്കളെ വിട്ടയക്കുന്നതിനും മോശെ അവസരം നൽകി. എന്നാൽ ഓരോ ബാധയ്ക്കു ശേഷവും ഫറവോൻ തന്റെ ഹൃദയത്തെ കൂടുതൽ കഠിനമാക്കുകയൊ അതല്ലെങ്കിൽ അതു കഠിനമായി തീരുകയൊ ചെയ്യുന്നു എന്ന് എഴുത്തുകാരൻ പറയുന്നു. അവൻ ഇത് സ്വന്തം ഇഷ്ടപ്രകാരം ചെയ്തു എന്നതിനാൽ അഞ്ച് ബാധകളുടെ രണ്ടാമത്തെ സെറ്റ് ഉപയോഗിച്ചാണ് ദൈവം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കിയത് എന്ന് നാം തുടർന്നു കാണുന്നു. അതിനാൽ കഥയുടെ പോയിന്റ് ഇതാണെന്ന് നമുക്കു അനുമാനിക്കാം: ഫറവോൻ ദൈവത്തിന്റെ ഹിതത്തെ എതിർക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നിട്ടും, ശരിയായ നിലയിൽ കാര്യങ്ങളെ ചെയ്യുവാനുള്ള എല്ലാ അവസരങ്ങളും ദൈവം അവനു നൽകി. എന്നാൽ ഒടുവിൽ ഫറവോൻ തന്റെ തിന്മയിൽ നിന്നു പിന്തിരിയാത്ത ഒരു ഘട്ടത്തിലെത്തുന്നു- അതായത്, അവന്റെ മനസ്സ് സുബോധം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ഉപദേശകർ പോലും കരുതുന്ന അവസ്ഥയിൽ താൻ ആയിത്തീർന്നു. ആ സമയത്താണ് ദൈവം കാര്യങ്ങൾ ഏറ്റെടുക്കുകയും ഫറവോന്റെ തിന്മയെ, സ്വന്തം വീണ്ടെടുക്കൽ ലക്ഷ്യത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നത്. തന്റെ ജനത്തെ രക്ഷിക്കുന്നതിനിടയിൽ, ദൈവം ഫറവോനെ സ്വന്തം നാശത്തിലേക്ക് ആകർഷിക്കുന്നു, അതാണ് അടുത്തതായി സംഭവിക്കുന്നത്. പാപത്തെ വിട്ട് ദൈവത്തിലേക്ക് തിരിയുവാൻ ദൈവം പലതവണ അവസരം നൽകിയിട്ടും അതിനു മനസ്സുവെക്കാതിരുന്നാൽ, പിന്നീട് അതിൽ നിന്നു പിന്തിരിയുവാൻ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യൻ കഠിനപ്പെടും എന്ന് ഇത് നമ്മേ ഓർപ്പിക്കുന്നു. അവസാന ബാധയോടെ, പെസഹായ്ക്ക് ആരംഭം കുറിക്കുന്നു. ഫറവോൻ ഇസ്രായേല്യരുടെ പുത്രന്മാരെ കൊന്നതുപോലെ ദൈവം തന്റെ കൈ ഫറവോനു നേരെ തിരിക്കുന്നു. ആ പെസഹാ രാത്രിയിൽ, ഫറവോന്റെ ആദ്യജാതനുൾപ്പടെ, ദൈവം ഈജിപ്തിലെ ആദ്യജാതന്മാരയെല്ലാം അന്തിമബാധയാൽ കൊല്ലുന്നു. എന്നാൽ ഫറവോനിൽ നിന്ന് വ്യത്യസ്തമായി, പെസഹാകുഞ്ഞാടിന്റെ രക്തത്തിലൂടെ യിസ്രായേലിനു രക്ഷപ്പെടാനുള്ള ഒരു മാർഗം ദൈവം ഒരുക്കുന്നു.

3. യിസ്രായേലിന്റെ പെസഹാ ആചരണം (Israel's Passover observance)

ഇവിടെ കഥ താത്ക്കാലികമായി അവസാനിപ്പിച്ച്, ഇസ്രായേലിന്റെ പെസഹായുടെ വാർഷിക ആചരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇസ്രായേൽ ഈജിപ്തിൽ നിന്ന് പുറപ്പെടുന്നതിന്റെ തലേദിവസം രാത്രി, അവർ കളങ്കമില്ലാത്ത അഥവാ ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ബലിയർപ്പിക്കുകയും അതിന്റെ രക്തം അവരുടെ വീടിന്റെ വാതിലിന്റെ കട്ടിള കാലിലും കുറുമ്പടിമേലും, അതായത് ക്രൂശിനെ ഓർമ്മിപ്പിക്കുന്ന നിലയിൽ, പുരട്ടുന്നു. ദൈവിക ബാധ ഈജിപ്തിലെത്തിയപ്പോൾ കുഞ്ഞാടിന്റെ രക്തത്താൽ പൊതിഞ്ഞ വീടുകളെ, ബാധ സ്പർശിക്കാതെ കടന്നുപോവുകയും (pass over), ആ കുടുംബത്തിലെ ആദ്യജാതൻ മരിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. അതിനാൽ എല്ലാ വർഷവും, ഇസ്രായേല്യർ ദൈവത്തിന്റെ നീതിയും കരുണയും ഓർക്കുവാനും ആഘോഷിക്കാനും ആ രാത്രി വേർതിരിച്ചു. എന്നാൽ ഫറവോന്റെ അഹങ്കാരവും മത്സരവും മൂലം തന്റെ മകനെ തനിക്കു നഷ്ടമാകുകയും ഒടുവിൽ ഇസ്രായേല്യരെ വിട്ടയക്കുവാൻ അവൻ നിർബന്ധിതനായി തീരുകയും ചെയ്യുന്നു. അങ്ങനെ ഇസ്രായേല്യ അടിമകൾ ഈജിപ്തിൽനിന്ന് പുറപ്പെടുന്നു, പക്ഷേ പെട്ടെന്ന് ഫറവോൻ മനസ്സുമാറ്റുകയും തന്റെ സൈന്യത്തെ സ്വരുക്കൂട്ടി ഇസ്രായേല്യരെ പിന്തുടർന്നുകൊണ്ട് ഒരു അവസാന മത്സരത്തിന് മുതിരുന്നു. ഇസ്രായേല്യർ സമുദ്രത്തിലൂടെ സുരക്ഷിതമായി കടന്നുപോകുമ്പോൾ, ഫറവോൻ സ്വന്തം നാശത്തിനായി അവരെ പിന്തുടരുകയും അവർ കടലിൽ മുങ്ങിമരിക്കയും ചെയ്യുന്നു. അത് യിസ്രായേൽ മക്കളെ ദൈവത്തെ സ്തുതിക്കുന്നതിലേക്ക് നയിക്കുന്നു. അങ്ങനെ നാം ബൈബിളിലെ സ്തുതിയുടെ ആദ്യ ഗാനത്തോടെ പുറപ്പാട് കഥയുടെ ഒന്നാം ഭാഗം അവസാനിക്കുന്നു. ഇതിനെ കടലിന്റെ ഗാനം എന്ന് വിളിക്കുന്നു, അതിന്റെ അവസാന വരി കർത്താവ് രാജാവായി എന്നേക്കും വാഴുന്നുവെന്ന് പ്രഖ്യാപിക്കുന്നു. ദൈവരാജ്യത്തിന്റെ കഥയാണ് ഈ കവിതയിൽ വീണ്ടും ആവർത്തിക്കുന്നത്. തന്റെ ലോകത്തിലെ തിന്മയെ നേരിടാനും തിന്മയുടെ അടിമകളായവരെ വീണ്ടെടുക്കാനുമുള്ള ഒരു ദൗത്യത്തിൽ ദൈവം എങ്ങനെ ആയിരിക്കുന്നു എന്നതാണ് ഈ കവിതയുടെ പ്രമേയം.

4. ദൈവിക സാന്നിദ്ധ്യം യിസ്രായേലിന്റെ മദ്ധ്യേ (God's presence in the midst of Israel)
ദൈവം തന്റെ ജനത്തെ വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുവരാൻ പോകുന്നു, അവിടെ അവരുടെ മദ്ധ്യേ ദൈവികസാന്നിധ്യം വസിക്കും. ദൈവം തന്റെ ജനത്തിന്റെമേൽ രാജാവാകുമ്പോൾ അതെങ്ങനെയിരിക്കുമെന്നാണ് ഈ കഥ. അതിനാൽ ഇസ്രായേല്യർ അവരുടെ ഗാനം ആലപിച്ചതിനുശേഷം, കഥ വളരെ പെട്ടെന്ന് ഗതി മാറുന്നു. യിസ്രായേല്യർ, മരുഭൂമിയിലൂടെ സീനായിപർവ്വത്തിലേക്കു വരുമ്പോൾ അവർക്കു വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന അവസരത്തിൽ, അവരെ രക്ഷിച്ച മോശെയേയും ദൈവത്തേയും വിമർശിക്കുകയും തങ്ങളെ എന്തിനു രക്ഷിച്ചു എന്നു പരാധിപ്പെടുകയും ചെയ്യുന്നു.

ഈജിപ്തിലെ നല്ല പഴയ ദിവസങ്ങൾക്കായി അവർ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. വാസ്തവത്തിൽ ഇത് ഭ്രാന്തല്ലേ? അങ്ങനെ ദൈവം മരുഭൂമിയിൽ ഇസ്രായേലിനു ഭക്ഷണവും വെള്ളവും നൽകുന്നു, എന്നാൽ ഈ കഥകൾ കാർമേഘപൂരിതമായി തീരുന്നതു കണ്ടു നാം അതിശയിച്ചേക്കാം. “ഇസ്രായേലിന്റെ ഹൃദയവും ഫറവോന്മാരുടേതുപോലെ കഠിനപ്പെടാൻ പോവുകയാണോ?” നമുക്കു കാത്തിരുന്നു കാണാം; എന്നാൽ ഇപ്പോൾ, ഇതാണ് പുറപ്പാട് പുസ്തകത്തിന്റെ ആദ്യ പകുതി.
*****

© 2020 by P M Mathew, Cochin

bottom of page