top of page

O T Overview_Leviticus-05

(1-27 വരെ അദ്ധ്യായങ്ങൾ)
The Book of Leviticus
ലേവ്യപുസ്തകം

മുഖ്യപ്രമേയം

1. ദൈവം പരിശുദ്ധൻ (God is Holy)

ഈ പുസ്തകം മനസിലാക്കുന്നതിനു ദൈവം പരിശുദ്ധനാണ് എന്ന സുപ്രധാന ആശയം അടിസ്ഥാനപരമാണ്. Holy അഥവാ വിശുദ്ധം എന്ന വാക്കിന്റെ അർത്ഥം “വേർതിരിക്കപ്പെടുക”  (set apart for) എന്നാണ്. സകലത്തിന്റേയും സൃഷ്ടാവ്, ജീവന്റെ ഉറവിടം എന്നീ നിലകളിലുള്ള ദൈവത്തിന്റെ അതുല്യമായ പങ്ക് കാരണം മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ദൈവം വേർപെട്ടിരിക്കുന്നു. അവൻ ജീവനും പരിശുദ്ധിയും നന്മയും നീതിയും നിറഞ്ഞവനാണ്. ദൈവത്തെപ്പോലെ മറ്റാരും ഇല്ല. ദൈവം നിസ്തുല്യനാണ് എന്നു ബൈബിൾ പറയുന്നു. ദൈവം വിശുദ്ധനാണെങ്കിൽ ദൈവത്തിനു ചുറ്റുമുള്ള സ്ഥലവും വിശുദ്ധമാണ്. അപ്പോൾ, അനീതിയുള്ള, പാപമുള്ള ഇസ്രായേലിനു ദൈവത്തിന്റെ വിശുദ്ധസാന്നിധ്യത്തിൽ ജീവിക്കണമെങ്കിൽ അവരും വിശുദ്ധരാകേണ്ടതുണ്ട്. അതിനു അവരുടെ പാപം കൈകാര്യം ചെയ്യപ്പെടണം. അതെങ്ങനെ എന്നാണ് ലേവ്യപുസ്തകം വിവരിക്കുന്നത്. ആയതിനാൽ, ദൈവത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ ഇസ്രായേലിനെ സഹായിക്കുന്ന മൂന്ന് പ്രധാന മാർഗ്ഗങ്ങൾ ദൈവം മുന്നോട്ടു വെക്കുന്നു.​

ഒന്നാമതായി, 1-7 വരെ അദ്ധ്യായങ്ങൾ ആചാരപരമായ യാഗങ്ങൾ അർപ്പിച്ചുകൊണ്ട് തങ്ങളുടെ പാപങ്ങൾക്കു പരിഹാരം വരുത്തുന്നതിനും ദൈവത്തോടു സമാധാനവും കൂട്ടായ്മയും പങ്കിടുന്നതിനെക്കുറിച്ച് പ്രദിപാദിക്കുമ്പോൾ അതിനു സമാനമായ 26-27 അദ്ധ്യായങ്ങൾ യിസ്രായേലിന്റെ 7 വാർഷിക ഉത്സവങ്ങൾ ആചരിച്ചുകൊണ്ട് ദൈവസന്നിധിയിൽ ചെലവഴിക്കുവാൻ അവസരം ഒരുക്കുന്നു.

രണ്ടാമതായി, 8-10 അദ്ധ്യായങ്ങൾ പുരോഹിതന്മാരെ നിയമിക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ, 21-22 അദ്ധ്യായങ്ങൾ  പുരോഹിതന്മാർക്കുണ്ടായിരിക്കേണ്ട ഉന്നതമായ ധാർമ്മിക നിലവാരത്തെക്കുറിച്ചു പറയുന്നു.​

മൂന്നാമതായി, 11-15 അദ്ധ്യായങ്ങൾ യിസ്രായേലിന്റെ ആചാരപരമായ ശുദ്ധിയെക്കുറിച്ചു പറയുന്നു. അതായത്, അവർ തങ്ങളെ അശുദ്ധമാക്കുന്ന സ്രവങ്ങൾ, കുഷ്ഠരോഗം പോലുള്ള രോഗങ്ങൾ, അശുദ്ധിയുള്ള ജീവജാലങ്ങളെ ഭക്ഷിക്കൽ, ശവശരീരത്തെ സ്പർശിക്കൽ എന്നിവമൂലമുള്ള താത്ക്കാലിക അശുദ്ധിയെക്കുറിച്ചു വിവരിക്കുന്നു. അതിനു സമാനമായ 18-20 അദ്ധ്യായങ്ങൾ അവരുടെ ധാർമ്മിക ശുദ്ധിയെക്കുറിച്ചു പ്രതിപാദിക്കുന്നു. ഇതിൽ പാവങ്ങളെക്കുറിച്ചുള്ള കരുതൽ, ലൈംഗിക നിർമ്മലത, സാമൂഹിക നീതി എന്നിവ ദേശത്തു നടപ്പാക്കിക്കൊണ്ട് ജാതികളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലി അവർക്കുണ്ടാകണമെന്ന് പറയുന്നു.​

പിന്നെ പുസ്തകത്തിന്റെ മദ്ധ്യഭാഗത്തായി അതായത്, 15-16 അദ്ധ്യായങ്ങളിൽ  മഹാപാപപരിഹാരദിവസത്തിലെ ആചാരത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നു. ഈ രണ്ട് അദ്ധ്യായങ്ങൾ ഇരുഭാഗത്തുമുള്ള അദ്ധ്യായങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.

26-27 അദ്ധ്യായങ്ങളിൽ, ദൈവത്തിന്റെ ഉടമ്പടി വ്യവസ്ഥകളോടു വിശ്വസ്തത പുലർത്തണമെന്ന്  യിസ്രായേൽ ജനത്തോട് മോശെ ആഹ്വാനം ചെയ്യുന്നതോടെ പുസ്തകം അവസാനിക്കുന്നു.

2. അഞ്ച് പ്രധാന യാഗങ്ങൾ (The five main sacrifices)

പുസ്തകത്തിന്റെ 1-7 വരെ അദ്ധ്യായങ്ങളിൽ,  ഇസ്രായേൽ ചെയ്യേണ്ട അഞ്ച് പ്രധാന ആചാരപരമായ യാഗങ്ങളെക്കുറിച്ചു വിവരിക്കുന്നു. ഇവയിൽ രണ്ടെണ്ണം, ഇസ്രായേലിനു ദൈവം നൽകിയ സമ്പത്തിന്റെ പ്രതീകാത്മക ടോക്കണുകൾ ദൈവത്തിന് തിരികെ നൽകിക്കൊണ്ട് ദൈവത്തോട് “നന്ദി” യുള്ളവരാണ് ഞങ്ങൾ എന്നു പറയുകയാണ്.  മൂന്ന് യാഗങ്ങൾ അതായത്, ഹോമയാഗം, പാപയാഗം, അകൃത്യയാഗം എന്നിവ ദൈവത്തോട് പാപക്ഷമ ചോദിക്കുന്നതിനുള്ള യാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ്. അതിലൂടെ അർത്ഥമാക്കുന്നതെന്തെന്നാൽ ഒരു വ്യക്തി ചെയ്ത പാപത്തിനു പ്രായശ്ചിത്തമായി ഒരു മൃഗത്തിന്റെ ജീവരക്തം യാഗപീഠത്തിൽ അർപ്പിച്ചുകൊണ്ട് തങ്ങളുടെ പാപം ദൈവത്തിന്റെ നല്ല ലോകത്തിൽ കൂടുതൽ തിന്മയും മരണവും സൃഷ്ടിച്ചുവെന്ന് അവർ ഏറ്റുപറയുന്നു. എന്നാൽ പാപം ചെയ്ത വ്യക്തിയുടെ ജീവനു പകരം, ദൈവം ഒരു മൃഗത്തിന്റെ ജീവൻ പകരമായി സ്വീകരിച്ചുകൊണ്ട് പാപം ചെയ്ത വ്യക്തിയോടു ക്ഷമിക്കുന്നു. അതിനാൽ ഈ മൃഗം അവരുടെ സ്ഥാനത്തും പ്രായശ്ചിത്തമായും പ്രതീകാത്മകമായി കൊല്ലപ്പെടുന്നു. ഈ ആചാരങ്ങളിലൂടെ ഇസ്രായേല്യർക്ക് ദൈവകൃപയെക്കുറിച്ചും ദൈവത്തിന്റെ നീതിയെക്കുറിച്ചും അവരുടെ തിന്മയുടെ ഗൗരവത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും നിരന്തരം ഓർമ്മ ഉണർത്തുന്നു.

ഏഴ് വാർഷിക ഉത്സവങ്ങൾ

23-25 അദ്ധ്യായങ്ങളിലെ ഇസ്രായേലിന്റെ ഏഴ് വാർഷിക ഉത്സവങ്ങൾ(പെരുന്നാളുകൾ)  അഥവാ വിരുന്നുകൾ, ഈജിപ്തിന്റെ അടിമത്തത്തിൽ നിന്ന് ദൈവം അവരെ വീണ്ടെടുക്കുകയും  വാഗ്‌ദത്ത ദേശത്തേക്കുള്ള യാത്രാമധ്യേ അവരെ മരുഭൂമിയിലൂടെ കൊണ്ടുവന്നതും എങ്ങനെയെന്നതിനെക്കുറിച്ചുള്ള കഥയുടെ ഓരോ ഭാഗവും അവർ ഇതിലൂടെ ഓർക്കുന്നു. ഈ ആചാരങ്ങൾ പതിവായി ആഘോഷിക്കുന്നതിലൂടെ, അവർ ആരാണെന്നും ദൈവം അവർക്ക് ആരായിരുന്നുവെന്നും ഇസ്രായേൽ ഓർക്കുന്നു.

3. പൗരോഹിത്യവും വിശുദ്ധിയും (Priesthood and holiness)

ഇനി ഇസ്രായേൽ ജനത്തിനു മാദ്ധ്യസ്ഥം നിൽക്കുന്ന പുരോഹിതന്മാരെ കുറിച്ചും അവരുടെ യോഗ്യതകളെക്കുറിച്ചും അവരുടെ ശുശ്രൂഷയെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവക്കു രണ്ടു ഭാഗങ്ങൾക്കു മിടയിൽ നൽകിയിരിക്കുന്നു. 8-10 അദ്ധ്യായങ്ങളിൽ അഹരോനേയും അവന്റെ പുത്രന്മാരേയും ദൈവം നിർദ്ദേശിച്ചതനുസരിച്ച് പുരോഹിതശുശ്രൂഷകൾക്കായി മോശെ അഭിഷേകം ചെയ്യുന്നു. പുരോഹിതനെ ധാർമ്മിക സമഗ്രതയുടെയും ആചാരപരമായ വിശുദ്ധിയുടെയും ഉയർന്ന തലത്തിലേക്ക് വിളിച്ചിരിക്കുന്നു, കാരണം അവർ ദൈവമുമ്പാകെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു. അഹരോന്റെ കുടുംബം പുരോഹിതവൃത്തിക്കായിട്ട്  നിയമിക്കപ്പെട്ടതിനുശേഷം, അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർ ദൈവത്തിന്റെ നിയമങ്ങളെ ലംഘിച്ചുകൊണ്ട് അന്യാഗ്നിയുമായി സമാഗമനകൂടാരത്തിൽ കടന്നു ചെന്നത്, അവരുടെ മരണത്തിൽ കലാശിച്ചു.  ദൈവത്തിന്റെ വിശുദ്ധി അവരെ ആ സ്ഥലത്തുവെച്ചു നശിപ്പിക്കുന്നു. ഇത്, ദൈവത്തിന്റെ വിശുദ്ധ സാന്നിധ്യത്തിൽ പാപിയായ മനുഷ്യനു എങ്ങനെ ജീവിക്കാമെന്നതിന്റെ പൂർവ്വാപരവിരുദ്ധമായ ഭയപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തലാണ്;  കാരണം ദൈവം ജീവനും വിശുദ്ധിയും നന്മയും നീതിയുമാണ്. പക്ഷേ ദൈവത്തിന്റെ നിയമത്തെ ലംഘിച്ചുകൊണ്ട് അഥവാ ദൈവത്തിന്റെ വിശുദ്ധിയെ അപമാനിക്കുന്നവർക്ക് അത് നാശകരമാവുമാണ്. അതിനാൽ ഇസ്രായേലിന്റെ പുരോഹിതൻ വിശുദ്ധനാകേണ്ടതും ഇസ്രായേൽ ജനതയെല്ലാം വിശുദ്ധരാകേണ്ടതും പ്രധാനമാണ്.  അതിനെ കുറിച്ചാണ് അടുത്ത സെഷൻ വിവരിക്കുന്നത്.​

11 മുതൽ 15 വരെയുള്ള അദ്ധ്യായങ്ങൾ എല്ലാ ഇസ്രായേല്യർക്കും ആവശ്യമായ ആചാരപരമായ ശുദ്ധിയെക്കുറിച്ചും 18 മുതൽ 20 വരെയുള്ള അദ്ധ്യായങ്ങൾ ജനങ്ങളുടെ ധാർമ്മിക വിശുദ്ധിയെക്കുറിച്ചും ഉള്ളതാണ് എന്നു ഞാൻ മുന്നമെ സൂചിപ്പിച്ചു. അതുകൊണ്ടാണ് അവിടെ അശുദ്ധി, രോഗം, അശുദ്ധമായത് ഭക്ഷിക്കൽ, മരണം എന്നിത്യാധി പദങ്ങളും ജീവൻ, വിശുദ്ധി, നീതി, നന്മ എന്നിത്യാദി പദങ്ങളും ഉപയോഗിച്ചു കാണുന്നത്. ഇസ്രായേലിൽ, ഒരു വ്യക്തിക്ക് ശരീരത്തിലെ പ്രത്യുൽപാദന ദ്രാവകങ്ങളുമായുള്ള സമ്പർക്കം, ചർമ്മരോഗം, കുഷ്ഠരോഗം  അതല്ലെങ്കിൽ മൃതദേഹത്തിൽ സ്പർശിക്കൽ എന്നിവയിലൂടെ അശുദ്ധനായിത്തിരാം. ഇവയെല്ലാം മരണവുമായി അഥവാ ജീവൻ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണം ദൈവത്തിന്റെ വിശുദ്ധിക്ക് വിപരീതമാണ്, കാരണം ദൈവത്തിന്റെ സത്ത  ജീവനാണ്. ഇത് ശരിക്കും പ്രധാനമാണ്: അശുദ്ധനായിരിക്കുക എന്നത് പാപമോ തെറ്റോ ആയിരുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ സ്പർശിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമായിരുന്നു, അതായത്, പരിശുദ്ധിയിൽ ആയിരിക്കുക എന്നത് ഒരു താൽക്കാലിക അവസ്ഥമാത്രമായിരുന്നു. അത് ഒന്നോ രണ്ടോ ആഴ്ച നീണ്ടുനിൽക്കുന്നു, പിന്നീട് അത് അവസാനിക്കുന്നു.​

മരണത്തിന്റെ അടയാളങ്ങളായ അശുദ്ധിയുമായി ദൈവസന്നിധിയിൽ പ്രവേശിക്കുക എന്നത് തെറ്റൊ പാപകരമൊ ആയിരുന്നു. അതിനു അനുവാദമുണ്ടായിരുന്നില്ല. ആ ഒരു ഗണത്തിൽ ചില മൃഗങ്ങളെ ഭക്ഷിക്കുന്നത് യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അശുദ്ധരാകാനുള്ള അവസാനത്തെ മാർഗമായിരുന്നു. അതിനു തടയിടുന്നതിനാണ് കോഷർ ഭക്ഷ്യ നിയമങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില മൃഗങ്ങളെ അശുദ്ധവും ഭക്ഷിപ്പാൻ അയോഗ്യമായി കണക്കാക്കുന്ന തിനെ സംബന്ധിച്ച് ഇപ്പോൾ ധാരാളം വ്യാഖ്യാനങ്ങൾ നമുക്കു കാണാൻ കഴിയും. എന്നാൽ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനാണോ ജാതീയവും-സാംസ്കാരികവുമായ നിരോധനങ്ങൾ ഒഴിവാക്കുന്നതിനാണോ എന്നതിനെ സംബന്ധിച്ചു ഈ വേദഭാഗങ്ങൾ വ്യക്തത നൽകുന്നില്ല. എന്നാൽ ഈ അധ്യായങ്ങളുടെയെല്ലാം അടിസ്ഥാന പോയിന്റ് ശരിക്കും വ്യക്തമാണ്. ദൈവത്തിന്റെ വിശുദ്ധി അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു.  അതിന്റെ വിശാലമായ സാംസ്കാരിക ചിഹ്നമായി ഇവ പ്രവർത്തിക്കുന്നു എന്ന് ഇസ്രായേലിനെ ഇത് ഓർമ്മിപ്പിക്കുന്നു.​

ഇതിനു സമാനമായ 18-20 അദ്ധ്യായങ്ങളിൽ ഇസ്രായേലിന്റെ ധാർമ്മിക വിശുദ്ധിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കനാന്യരെക്കാൾ വ്യത്യസ്തമായി ജീവിക്കാൻ ഇസ്രായേല്യരെ ദൈവം വിളിച്ചിരിക്കുന്നു. ദരിദ്രരെ അവഗണിക്കുന്നതിനുപകരം അവരെ പരിപാലിക്കണം. അവർക്ക് ഉയർന്ന അളവിലുള്ള ലൈംഗിക സമഗ്രത ഉണ്ടായിരിക്കണം, അവരുടെ മുഴുവൻ രാജ്യത്തും നീതിയെ പ്രോത്സാഹിപ്പിക്കണം.

മഹാപാപ പരിഹാരദിനം

പുസ്തകത്തിന്റെ കേന്ദ്രഭാഗത്ത്, അതായത്,16-17 അദ്ധ്യായങ്ങളിൽ,  ഇസ്രായേലിന്റെ വാർഷിക വിരുന്നുകളിലൊന്നായ പ്രായശ്ചിത്ത ദിനത്തിന്റെ നീണ്ട വിവരണം കാണാം. ഓരോ ഇസ്രായേല്യന്റെയും പാപവും മത്സരവും വ്യക്തിഗത യാഗങ്ങളിലൂടെ മറയ്ക്കില്ല, അതിനാൽ വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ തന്റെയും തന്റെ കുടുംബത്തിന്റേയും പാപങ്ങൾക്കായി കാളക്കിടാവിനെ യാഗമർപ്പിച്ചശേഷം രണ്ട് കോലാട്ടുകൊറ്റനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം. പിന്നെ അഹരോൻ യഹോവക്ക് ഒന്ന് എന്നു ഒരു ചീട്ടും അസസ്സേലിനു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രന്റു കോലാട്ടുകൊറ്റനു ചീട്ടിടേണം.  ഇവയിലൊന്ന് ശുദ്ധീകരണ യാഗമായിത്തീരുകയും ആളുകളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം വരുത്തുകയും മറ്റൊന്ന് ബലിയാടായി മരുഭൂമിയിലേക്ക് പ്രതീകാത്മകമായി അയക്കപ്പെടുകയും ചെയ്യും. ഇത് വീണ്ടും, പാപത്തെയും അതിന്റെ അനന്തരഫലങ്ങളെയും തന്റെ ജനത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്റെ വളരെ ശക്തമായ ഒരു ചിത്രമാണ് നൽകുന്നത്. അങ്ങനെ ദൈവത്തിനു അവരോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ കഴിയും.

4. ഉടമ്പടി വിശ്വസ്ത പാലിക്കുക (Be faithful to the covenant)
അവസാന അദ്ധ്യായങ്ങളായ 26-27 അദ്ധ്യായങ്ങളിൽ, ഉടമ്പടിയുടെ എല്ലാ നിബന്ധനകളോടും വിശ്വസ്തരായിരിക്കാൻ മോശെ ഇസ്രായേലിനെ ആഹ്വാനം ചെയ്യുന്നതോടെ പുസ്തകം അവസാനിക്കുന്നു. ഇസ്രായേൽ ഈ നിയമങ്ങളെല്ലാം അനുസരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സമാധാനത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. അവർ അവിശ്വസ്തരും ദൈവത്തിന്റെ വിശുദ്ധിയെ അപമാനിക്കുന്നവരുമാണെങ്കിൽ, അത് ദുരന്തത്തിന് കാരണമാകുമെന്നും ഒടുവിൽ അബ്രഹാമിന് വാഗ്ദാനം ചെയ്ത ദേശത്തുനിന്ന് നാടുകടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ലേവ്യപുസ്തകം ബൈബിളിന്റെ മൊത്തം കഥാഗതിയിൽ എങ്ങനെ യോജിക്കുന്നുവെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബൈബിളിലെ അടുത്ത പുസ്തകമായ സംഖ്യാപുസ്തകത്തിലെ  ആദ്യ വാചകം, ശ്രദ്ധിക്കുന്നതു സഹായകരമാണ്. അവിടെ നാം ഇപ്രകാരം കാണുന്നു: “യഹോവ സീനായ് മരുഭൂമിയിൽ സമാഗമനകൂടാരത്തിൽ വെച്ച് മോശെയോടു അരുളിച്ചെയ്തു” എന്നു പറഞ്ഞ്  ആരംഭിക്കുന്നു.  അതിനാൽ ഇസ്രായേലിനുവേണ്ടി ദൈവസന്നിധിയിൽ പ്രവേശിക്കാൻ മോശയ്ക്ക് ഇപ്പോൾ കഴിയുമെന്ന് നമുക്ക് കാണാൻ കഴിയും. ലേവ്യപുസ്തകം, അത് സാദ്ധ്യമാക്കി. അതിനാൽ, ഇസ്രായേലിനു പരാജയം ഉണ്ടായിരുന്നിട്ടും, പാപികളായ മനുഷ്യരോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ദൈവം അവരുടെ പാപങ്ങൾ മറയ്ക്കുന്നതിന് ഒരു മാർഗം ഒരുക്കിയിരിക്കുന്നു; അതിനെക്കുറിച്ചാണ് ലേവ്യപുസ്തകം പറയുന്നത്.​
*******

© 2020 by P M Mathew, Cochin

bottom of page