
നിത്യജീവൻ

O T Overview_Numbers-06
(36 അദ്ധ്യായങ്ങൾ)
The Book of Numbers
സംഖ്യാപുസ്തകം.
പുസ്തകത്തിന്റെ രൂപകല്പന
മുന്നു പ്രധാനഭാഗങ്ങളായി ഈ പുസ്തകത്തെ നമുക്കു തിരിക്കാം.
1-10 വരെ അദ്ധ്യായങ്ങൾ പുറപ്പാടിനായി ജനത്തെ ഒരുക്കുന്നു. അതിനു മുന്നോടിയായി ജനസംഖ്യ എടുക്കുന്നു, യാത്രപുറപ്പെടേണ്ട ക്രമം നിശ്ചയിക്കുന്നു, ദൈവം മേഘസ്തംഭത്താലും അഗ്നിത്തൂണിനാലും ജനത്തെ നയിക്കുന്നു.
11-21 വരെ അദ്ധ്യായങ്ങൾ യിസ്രായേൽ നേരിട്ട പരീക്ഷയും അവർക്കുള്ള ശിക്ഷാനടപടികളും.
22-36 വരെ അദ്ധ്യായങ്ങൾ ജനത്തെ ഒരുക്കുന്നതും വീണ്ടും അവരുടെ സെൻസസ് എടുക്കുന്നതും, പുതിയ നേതാവായ യോശുവായുടെ നേതൃത്വത്തിലുള്ള പ്രാഥമിക വിജയങ്ങളും ദേശം വിഭജിച്ചു നൽകുന്നതും.
1. സമാഗമനകൂടാരവും ഗോത്രങ്ങളുടെ വിന്യാസവും (The tabernacle and the assembly of the tribes)
സമാഗമനകൂടാരത്തിനു മുന്നിൽ അതായത്, കിഴക്കുവശത്ത് യെഹൂദയും യിസ്സഖാറും സെബുലൂൻ ഗോത്രങ്ങളുമാണ് അണിനിരക്കുന്നത്. അവർ പോകുന്ന കീഴക്കോട്ടുള്ള ഡയറക്ഷനിൽ യെഹൂദ മുന്നമെ നിൽക്കണം. തെക്കുഭാഗത്ത് രൂബേൻ, ശിമയോൻ, ഗാദ് ഗോത്രങ്ങളും വടക്കുവശത്ത് ദാൻ, നഫ്ത്താലി, ആഷേർ ഗോത്രങ്ങളും ഏറ്റവും പിന്നിലായി, അതായത്, പടിഞ്ഞാറുഭാഗത്ത്, യോസേഫിന്റെ സന്തതികളായ എഫ്രയിമും മനാശ്ശെയും പിന്നെ ബെഞ്ചമിനും പാളയമടിക്കണം. മോശയും അഹറോനും പുരോഹിതന്മാരും സമാഗമനകൂടാരത്തിനു തോട്ടുമുന്നിലും ലേവീഗോത്രത്തിലുള്ളവർ സമാഗമനകൂടാരത്തോടു ചേർന്നു മുന്നു വശങ്ങളിലുമായിട്ടാണ് പാളയമടിക്കാൻ ദൈവം കൽപ്പിച്ചത്. ഈ ക്രമീകരണങ്ങൾ എല്ലാം കാണിക്കുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യം എപ്പോഴും ജനത്തിന്റെ മദ്ധ്യേ ആയിരിക്കണം.
പാളയത്തിൽ വിശുദ്ധി സൂക്ഷിക്കുക (Keep the camp holy)
ഇതിനെ തുടർന്ന് ലേവ്യപുസ്തകത്തിൽ നിന്നും വിശുദ്ധിയെ സംബന്ധിച്ച നിയമങ്ങളുടെ ഒരു പരമ്പര തന്നെ നൽകിയിരിക്കുന്നു. ദൈവസാന്നിദ്ധ്യം അവർക്കിടയിലാണെങ്കിൽ, ക്യാമ്പിനെ ശുദ്ധമായി സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതാവശൃ മാണ്. ദൈവത്തിന്റെ വിശുദ്ധിയെ സ്വാഗതം ചെയ്യുന്ന ഒരിടമായിരിക്കണം അവർ താമസിക്കുന്ന പാളയം. പത്താം അധ്യായത്തിൽ, ദൈവസാന്നിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന മേഘം കൂടാരത്തിൽ നിന്ന് ഉയർന്ന് ഇസ്രായേലിനെ സീനായിയിൽ നിന്ന് പാറാൻ മരുഭൂമിയിലേക്ക് നയിക്കുന്നു. എന്നാൽ അധികം വൈകാതെ കാര്യങ്ങൾ വളരെ തെറ്റായ നിലയിലേക്കു നീങ്ങുന്നു;
ജനം ദൈവത്തിനെതിരെ മത്സരിക്കുന്നു (People are rebelling against God).
11-ാം അദ്ധ്യായത്തിൽ, ആളുകൾ അവരുടെ വിശപ്പിനെക്കുറിച്ചും ദാഹത്തെക്കുറിച്ചും ഈജിപ്‌തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും പരാതിപ്പെടാൻ തുടങ്ങുന്നു. 12--ാം അദ്ധ്യായത്തിൽ, മോശെയുടെ സ്വന്തം സഹോദരനും സഹോദരിയും ആയ അഹറോനും മീര്യാമും ജനങ്ങളുടെ മുമ്പാകെ മോശയെ എതിർക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു. അങ്ങനെ ആ യാത്രക്കിടയിൽ വളരെ കല്ലുകടിയുണ്ടായി.
ഇപ്പോൾ, ഈ കഠിനമായ അനന്തരഫലം അവരെ ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചേക്കാം. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതാണ് നാം കാണുന്നത്. അടുത്ത കഥയിൽ, ഒരു കൂട്ടം ലേവ്യർ മോശെയുടെയും അഹരോന്റെയും നേതൃത്വത്തെ വെല്ലുവിളിക്കുന്നു. “സഭ ഊടോഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു, അവരുടെ മദ്ധ്യേ യഹോവ ഉണ്ട്; പിന്നെ നിങ്ങൾ യഹോവയുടെ സഭക്കുമീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതെന്ത്? എന്നു പറഞ്ഞു” മത്സരിച്ചു (16:13). ദൈവം ഈ ലേവ്യരോടും വളരെ കഠിനമായി ഇടപെട്ടു എന്നു മാത്രമല്ല, ഇസ്രായേൽ നേതാക്കന്മാർ എന്ന നിലയിൽ ദൈവത്തിനു മോശെയോടും അഹരോനോടും ഉള്ള തന്റെ പ്രതിബദ്ധത പുതുക്കുകയും ചെയ്യുന്നു.
അനന്തരം അവർ പാരാൻ പ്രദേശം വിട്ട് സീന്മരുഭൂമിയിൽ എത്തി ജനം കാദെശിൽ പാർത്തു; അവിടെ വെച്ചു മീര്യാം മരിച്ചു. അവിടെ അവളെ അടക്കം ചെയ്തു. എന്നാൽ ജനം തങ്ങളൂടെ താഴേക്കുള്ള യാത്ര തുടരുക തന്നെ ചെയ്തു. അവിടെ അവർ കുടിപ്പാൻ വെള്ളമില്ലാത്തതിനെ പ്രതി മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി. മോശെ എന്തിനാണു അവരെ ഈജിപ്തിൽ നിന്ന് ഇങ്ങോട്ടു കൊണ്ടുവന്നത് എന്നു ചോദിക്കുന്നു. ഞങ്ങളുടെ സഹോദരങ്ങൾ മരുഭൂമിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശെയോട് പാറയോട് കൽപ്പിക്കാനും എല്ലാവർക്കും ആവശൃമായ വെള്ളം പുറപ്പെടുവിക്കാനും പറയുന്നു. എന്നാൽ മോശെ പാറയോടു സംസാരിക്കുന്നതിനു പകരം “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽ നിന്ന് ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കു"മെന്നു പറഞ്ഞ് പാറയെ രണ്ടുവട്ടം തന്റെ വടികൊണ്ട് അടിക്കുന്നു. അതിനാൽ വെള്ളം പുറപ്പെടുവിക്കുന്നവനെന്ന നിലയിൽ ദൈവത്തിന്റെ സ്ഥാനത്ത് തന്നെത്തന്നെ ഉയർത്തി മോശെ ദൈവത്തെ അപമാനിക്കുന്നു. അതിനാൽ, മരുഭൂമിയിലെ തലമുറയുടെ അതേ വിധിതന്നെ മോശെക്കും ലഭിക്കുന്നു. അവനും മരുഭൂമിയിൽ മരിക്കും, വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയുമില്ല.
2. കനാൻ ദേശം ഉറ്റുനോക്കുന്നു (The land of Canaan)
അടുത്ത ഭാഗം ആരംഭിക്കുന്നത്, കനാനിലേക്കുള്ള പകുതി ദൂരമായ പരാൻ മരുഭൂമിയിൽ ഇസ്രായേല്യർ എത്തുന്ന ഇടത്താണ്. ഓരോ ഗോത്രത്തിൽ നിന്നും ഒരാളെ വീതം തെരഞ്ഞെടുത്ത് കാനാൻ ദേശം ഉറ്റു നോക്കുന്നതിനു ചാരന്മാരെ അയയ്ക്കാൻ ദൈവം മോശെയോട് അരുളിച്ചെയ്യുന്നു. ദേശം ഉറ്റു നോക്കി മടങ്ങിവന്ന ചാരന്മാരിൽ പത്ത് പേർ ഇസ്രായേലിന് ആ ദേശം സ്വന്തമാക്കുവാൻ കഴിയുകയില്ല, കാരണം അവിടെ വസിക്കുന്നവർ യിസ്രായേലിനേക്കാൾ ശക്തരും അതികായന്മാരുമാണ്. പട്ടണം ഏറ്റം ഉറപ്പുള്ളതുമാണ്. അതിനാൽ അവരെ അതിജീവിക്കാൻ യിസ്രായേൽ ജനത്തിനു കഴിയുകയില്ല എന്ന റിപ്പോർട്ട് നൽകുന്നു, എന്നാൽ കാലെബും ജോഷ്വയും ദൈവത്തിന് അവരെ രക്ഷിക്കാൻ കഴിയുമെന്ന് പറയുന്നു. എന്നാൽ 10 പേർ ജനങ്ങളെ ഭയപ്പാടിലേക്കു തള്ളിവിടുകയും അവർ കലാപം ആസൂത്രണം ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു! അവർ ഒരു പുതിയ നേതാവിനെ നിയമിച്ച് ഈജിപ്തിലേക്ക് മടങ്ങാൻ നിശ്ചയിക്കുന്നു. അതിനാൽ ദൈവം അവരെ നശിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ മോശെ ജനത്തിനുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു.
അബ്രഹാമിനോടുള്ള വാഗ്ദാനത്തോട് വിശ്വസ്ത പുലർത്തി, ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തിന്റെ വെളിച്ചത്തിൽ അവരെ നശിപ്പിക്കരുതേ എന്ന് മോശെ അപേക്ഷിക്കുന്നു. ദൈവം അങ്ങനെ ചെയ്യുന്നു; പക്ഷേ അവന്റെ നീതിയുടെ ചെലവിൽ അല്ല. മറിച്ച്, ഈ ജനത്തെ കനാൻ ദേശത്ത് പ്രവേശിക്കാൻ അനുവദിക്കയില്ല എന്ന തീരുമാനത്തിൽ അവരെ മുന്നോട്ടുകൊണ്ടു പോകാൻ ഒരുങ്ങുന്നു. അതുകൊണ്ട് ആ തലമുറ മരിച്ചു തീരുന്നതുവരെ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടക്കാൻ ദൈവം വിധിക്കുന്നു. അവരുടെ മക്കൾക്ക് മാത്രമേ വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമിയിൽ പ്രവേശിക്കാൻ കഴിയൂ.
3. ജനം വീണ്ടും മത്സരിക്കുന്നു (People are competing again)
ഇതിനുശേഷം ഏദോമിന്റെ രാജവീതിയിൽകുടി കടന്നുപോകുവാൻ അനുവാദിക്കാതിരുന്നതു മൂലം അവരെ വിട്ടൊഴിഞ്ഞു ഏദോം ദേശത്തിന്റെ അതിരിങ്കലുള്ള ഹോർ പർവ്വതത്തിൽ അവർ എത്തുന്നു. അവിടെവെച്ച് അഹരോൻ മരിക്കുന്നു. പിന്നെ അവർ ഏദോം ദേശത്തെ ചുറ്റി ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു. അവിടെ വെച്ച് തങ്ങളുടെ യാത്രയെചൊല്ലിയും അപ്പത്തെയും വെള്ളത്തെയുംചൊല്ലിയും ഇസ്രായേല്യർ വീണ്ടും മത്സരിക്കുന്നു, ദൈവം അവരുടെ മേൽ അഗ്നി സർപ്പങ്ങളെ അയച്ച് വിചിത്രമായ ന്യായവിധി നടത്തുന്നു. അപ്പോൾ യഹോവയുടെ നിർദ്ദേശപ്രകാരം മൊശെ ഒരു വെങ്കലം കൊണ്ടുള്ള ഒരു പാമ്പിനെ ഉണ്ടാക്കി ഒരു മരത്തിൽ ഉയർത്തി; വിഷപ്പാമ്പു കടിയേറ്റ ആളുകളോട് അതിൽ നോക്കി രക്ഷ പ്രാപിപ്പാൻ ആവശ്യപ്പെടുന്നു. ഇത് വളരെ വിചിത്രമായ ഒരു ചിഹ്നമാണ്, എന്നാൽ തന്റെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തുന്നതിലൂടെ ദൈവം നേരിടുന്ന വെല്ലുവിളിയാണ് അത് കാണിക്കുന്നത്. അതേ ക്രൂശിന്റെ അടയാളത്തിൽ ഉയർത്തിയ ഈ ചിഹ്നം യേശുവിന്റെ കാൽവരിയിലെ മരണത്തിന്റെ ഒരു നിഴൽ ആണ്. ഇസ്രായേല്യർക്ക് ദോഷം വന്നു എന്നത് ശരിയാണ്. എന്നാൽ ദൈവത്തിന്റെ ശിക്ഷാവിധി പോലും രോഗശാന്തിക്കായി നോക്കുന്നവരുടെ ജീവസ്രോതസ്സായി രൂപാന്തരപ്പെടുന്നു.
ഇവിടെ നിന്ന് യിസ്രായേൽ മോവാബിന്റെ സമഭൂമിയിൽ പാളയമിറങ്ങുന്നു. ഈ വിഭാഗത്തിന്റെ പ്രധാന ഭാഗം ബിലെയാമിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മോവാബിലെ രാജാവ് ഈ വലിയ ജനക്കൂട്ടത്തെ അതിന്റെ പ്രദേശത്തുകൂടി സഞ്ചരിപ്പിക്കുന്നു, ഇസ്രായേലിനെ ശപിക്കാൻ ഒരു പുറജാതീയ ദർശകനായ ബിലെയാമിനെ നിയമിക്കുന്നു.
മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് യിസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് ബിലയാമിനെ ചട്ടം കെട്ടുന്നു. എന്നാൽ ഈ അവസരങ്ങളിലും യിസ്രായേലിനെ ശപിക്കാൻ കഴിയില്ലെന്ന് ബിലയാം കണ്ടെത്തുന്നു. ഇസ്രായേലിനെ അനുഗ്രഹിക്കുവാനെ തനിക്കു കഴിയൂ എന്ന് അവൻ സമ്മതിക്കുന്നു. ഇവിടെ ഉല്‌പത്തി 12-ൽ അബ്രഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം ഓർക്കുക: “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;” അതിനാൽ ബിലെയാമിന് ഇസ്രായേലിനെ ശപിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, ഭാവിയിലെ ഒരു ഇസ്രായേല്യ രാജാവിനെക്കുറിച്ചും ദൈവം ഒരു ദർശനം നൽകുന്നു. ഒരു ദിവസം എല്ലാ ജനതകൾക്കും ദൈവത്തിന്റെ നീതി ലഭ്യമാക്കും. ഉല്‌പത്തി 49-ാം അധ്യായത്തിൽ യഹൂദയ്‌ക്കുള്ള യാക്കോബിന്റെ അനുഗ്രഹം ഈ ദർശനം ഓർമ്മിപ്പിക്കുന്നു.