
നിത്യജീവൻ

Creation by the Word of God!
OT Sermon Series_09
P M Mathew
21-08-2026
Creation by the Word of God!
ദൈവത്തിന്റെ വചനത്താൽ സൃഷ്ടി !
Genesis 1:1-4
ഉല്പത്തി പുസ്തകം 1:1-4
"1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിുച്ചു.
2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു."
ആമുഖം
നമുക്കു ചുറ്റുമുള്ള സൃഷ്ടി ദൈവത്തിന്റെ മഹത്വത്തെ (സങ്കീ 19) വെളിപ്പെടുത്തുന്നുവെങ്കിൽ, ഉൽപ്പത്തിയിലെ ആദിമ സൃഷ്ടിയുടെ വിവരണം എത്രയധികം ദൈവത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തും! ഈ വേദഭാഗത്തിന്റെ ആരംഭം മുതൽ അവസാനം വരെ ദൈവത്തിന്റെ പരമാധികാരമുള്ള പ്രൗഡിക്കാണ് ഊന്നൽ. ദൈവമാണ് ഇവിടുത്തെ പ്രധാനവ്യക്തി. അവന്റെ പ്രവൃത്തികൾ വളരെ ലളിതവും ഹൃസ്വവുമായുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്; എങ്കിലും, അത് അത്യന്തം പ്രചോദനം നൽകുന്നതാണ്. ആയതിനാൽ ഈ വേദഭാഗത്തിന്റെ ആഖ്യാനം സൃഷ്ടിയിലൂടെ വെളിപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ സ്വഭാവത്തെ കേന്ദ്രീകരിച്ചായിരിക്കണം.
ഇതിന്റെ സന്ദർഭത്തെക്കുറിച്ചു ശരിയായ ഒരു അറിവ് ഉണ്ടെങ്കിലെ ദൈവത്തെക്കുറിച്ചുള്ള വെളിപ്പാടിന്റെ പ്രാധാന്യവും വേദശാസ്ത്രപരമായ സന്ദേശവും മനസ്സിലാക്കാൻ കഴിയുകയുള്ളു. ചരിത്രപരമായ പശ്ചാത്തലത്തിൽ ഇതിലെ സൃഷ്ടിവിവരണം മദ്ധ്യ പൂർവ്വ ദേശങ്ങളിലെ സമകാലീന സൃഷ്ടിയവിവരണ കഥകളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യാസമുള്ളതായിരിക്കുന്നു. ഈ വസ്തുത നാം വിലയേറിയതായി കാണണമെങ്കിൽ, പ്രാചീന ബഹുദൈവവാദങ്ങളും അവയിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളും നാം പഠിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ, ജാതിയ മതങ്ങളെ കുറിച്ചുള്ള ഒരു പൊതുവായ അറിവ്, യിസ്രായേൽ കേൾവിക്കാരിൽ ഈ സൃഷ്ടിവിവരണം ഉളവാക്കുന്ന ഫലം അളക്കുവാൻ സഹായകരമായിരിക്കും.
മതപരമായ പുരാതന യിസ്രായേൽ എഴുത്തുകളാണ് സാഹിത്യപരമായ പശ്ചാത്തലമെന്നു പറയുന്നത്. ഉൽപ്പത്തിയുടെ ആമുഖമായി രേഖപ്പെടുത്തിയിരിക്കുന്ന സൃഷ്ടിവിവരണം ആരംഭവും അത് ഫലത്തിൽ പഞ്ചഗ്രന്ഥിയുടെ അടിസ്ഥാനവും ആയിരിക്കുന്നു. അവർ ഇതുവരെ കേൾക്കാത്ത മറ്റൊരു ദൈവത്തെ സൃഷ്ടാവും ജീവൻ നിലനിർത്തുന്നവനും ആയുള്ള വെളിപ്പെടുത്തൽ യിസ്രായേലിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുണ്ട്. ഒരു രാജ്യമായി മറ്റു രാജ്യങ്ങൾക്കു നടുവിൽ അവരെ ആക്കിവെച്ചിരിക്കുന്നത് (ആവർത്തനം 32:6-9) പ്രപഞ്ചത്തേയും അതിലുള്ളതിനേയും സൃഷ്ടിച്ച പരമാധികാരിയായ ദൈവമാണ്. തന്നെയുമല്ല്ല ഈ ദൈവം തന്റെ സ്വന്തം ജനമായി യിസ്രായേലിനെ വേർതിരിച്ചിരിക്കുന്നു. പരമാധികാരിയും സൃഷ്ടാവുമായ ദൈവത്തിന്റെ സൃഷ്ടിയുടെ പദ്ധതിയോടു ചേർന്നു പോകുന്നതാകയാൽ ദൈവരാജ്യവും, നിയമങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും അതിനോടു ബന്ധപ്പെട്ടതുമെല്ലാം അതിന്റെ ഇമ്പ്ലിക്കേഷനിൽ അഥവാ പ്രതിബദ്ധതയിൽ നിന്നും രക്ഷപ്പെടാനാവുകയില്ല. ദൈവരാജ്യത്തിന്റെ സ്ഥാപകനായ ദൈവം തന്റെ വചനം നിവൃത്തിക്കുന്നതിൽ എത്ര ശക്തിയുള്ളവനാണ് എന്ന കാര്യം ഈ സൃഷ്ടിവിവരണം വ്യക്തമാക്കുന്നു.
ഈ അടിസ്ഥാന വിഷയം പല വേദശാസ്ത്രപരമായ ആശയങ്ങളും നൽകുന്നു. ആദ്യമായി, സൃഷ്ടാവായ ദൈവത്തിന്റെ പരമാധികാരത്തെ ഇത് വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തിലെ സകലവും താൻ സൃഷ്ടിച്ചതാകയാൽ സകലവും തന്റെ നിയന്ത്രണത്തിൽ കീഴിൽ ആയിരിക്കുന്നു. പുരാതനലോകത്ത് ഈ സത്യത്തിന്റെ ഫലം അതിശയിപ്പിക്കുന്നതാണ്. വ്യാജ ദൈവങ്ങളെ ആരാധിക്കുന്ന ഒരു ലോകം, യിസ്രായേലിന് തങ്ങളുടെ ദൈവത്തോടുള്ള സ്നേഹത്തേയും അടുപ്പത്തേയും അതു വെല്ലുവിളിച്ചിരുന്നു. സൂര്യൻ, ചന്ദ്രൻ നക്ഷത്രങ്ങൾ, മൃഗങ്ങൾ, നദികൾ, അതുപോലെ മറ്റനവധി വസ്തുക്കളെ ദൈവങ്ങളായി അവർ ആരധിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ദൈവം സൃഷ്ടിച്ച പല വസ്തുക്കളെയാണ് അവർ ദൈവമായി ആരാധിച്ചിരുന്നത്. തൽഫലമായി, ജാതീയ ദൈവങ്ങളിന്ന് ഒരു ഭീഷണിയാകേണ്ട ആവശ്യമില്ല. കാരണം, സൃഷ്ടവസ്തുക്കൾ എല്ലാം സൃഷ്ടിതാവിനു കീഴ്പ്പെട്ടിരിക്കുന്നു. യിസ്രായേലിന്റെ ആദ്യനാളുകളിൽ തന്നെ ഈജിപ്തിലെ ദൈവങ്ങളെയും (പുറപ്പാട് 18:11, സംഖ്യ 33:4) പിന്നീട് കാനാന്യ ദൈവങ്ങളെയും (യോശുവ 10:12-13), സൂര്യനും ചന്ദ്രനും അവരുടെ ദൈവങ്ങളെന്ന് നാം അനുമാനിച്ചാൽ) പരമാധികാരിയായ ദൈവം എങ്ങനെ നശിപ്പിച്ചു എന്നവർ കണ്ടതാണ്.
രണ്ടാമത്, വിവരണം ന്യായപ്രമാണത്തിനുള്ള അടിസ്ഥാനമിടുന്നു: ദൈവത്തിന്റെ വചനം തന്റെ ജനത്തിന് എല്ലാത്തിനും ദൈവം ഉണ്ടായിരിക്കയും, ദൈവമാണ് സകലത്തേയും - ജാതികൾ ദൈവമായി ആരാധിക്കുന്ന വസ്തുക്കളെയും-സൃഷ്ടിഉച്ചത് എങ്കിൽ അവനു പുറമെ മറ്റു ദൈവങ്ങൾ ഉണ്ട് എന്നുള്ളത് എത്ര ഭോഷത്വമാണ്. ദൈവത്തെ ഭൂമിയിൽ പ്രതിനിധാനം ചെയ്വാ്ൻ ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു എങ്കിൽ ദൈവത്തിന്റെ ഒരു സ്വരൂപമുണ്ടാക്കുന്നത് എത്ര ഭോഷത്തമാണ്. ദൈവം തന്നെ ഒരു ദിവസം സ്വസ്ഥതക്കായി വേർതിരിച്ച് അതിനെ വിശുദ്ധീകരിച്ചു എങ്കിൽ ദൈവത്തെ പ്രസാദിപ്പിക്കുവാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒരുദിവസം പ്രത്യേകമായി വേർതിരിക്കേണ്ടതല്ലയൊ? ന്യായപ്രമാണത്തിന്റെ യുക്തി പല രീതിയിലും സൃഷ്ടിയിൽ കാണുവാൻ കഴിയും. ദൈവം തന്റെ ശക്തിയും അധികാരവുമുള്ള വചനത്താൽ സൃഷ്ടിച്ചു എന്നത് ഈ ആശയത്തെ ശക്തീകരിക്കുന്നു. പിന്നിട് യിസ്രയേലിന് ദൈവത്തിൻറ വചനം ലഭിച്ചപ്പോൾ അതു ദൈവത്തിന്റെ സൃഷ്ടിപ്പാൻ കഴിവുള്ള വചനമെന്ന് അവർ അറിഞ്ഞിരുന്നു. എല്ലാ സൃഷ്ടിയും അനുസരിച്ചതുപൊലെ അവരും ആ വചനം അനുസരിക്കേണ്ടതല്ലയൊ? അതു വിശ്വസിക്കേണ്ടതല്ലയൊ?
മൂന്നാമതായി, മോചനത്തിൽ ദൈവത്തിന്റെ പ്രവർത്തനത്തെ ദൈവം വെളിപ്പെടുത്തുന്നു. ഈ സൃഷ്ടിവിവരണം പാഴും ശൂന്യവുമായതിനെ ആകാശമായും, അന്ധകാരത്തെ വെളിച്ചമായും, പ്രയോജനരഹിതമായതിനെ നന്മയും, വിശുദ്ധവും അനുഗ്രഹപ്രദവുമാക്കി മാറ്റിയതെങ്ങനെ എന്നു വിവരിക്കുന്നു. ഈ വേദഭാഗത്തിന്റെ ഗതി പഞ്ചഗ്രന്ഥിയിലെ മുഴുവൻ സന്ദേശത്തിന്റെ ഗതിക്കു സമാനമായിരിക്കുന്നു, അവിടെ ദൈവം പാഴും ശുന്യവുമായിരുന്ന ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് വീണ്ടെടുത്ത്, അനുഗ്രഹത്തിലേക്കും സ്വസ്ഥതയിലേക്കും നയിക്കുന്നു. ദൈവത്തിന്റെ മോചനത്തിന്റെ പ്രവർത്തനമാതൃക സൃഷ്ടിയിലൂടെ നമുക്ക് വെളിപ്പെട്ടുകിട്ടുന്നു.
പരമാധികാരിയായ സൃഷ്ടാവായ ദൈവം തന്നെയാണ് വീണ്ടെടുപ്പുകാരനും നിയമദാതാവും തന്റെ ശക്തിയുള്ള വചനത്താൽ തന്റെ എല്ലാ പ്രവത്തിയും നിവത്തിക്കുന്നു എന്ന പാഠം ഉൽപ്പത്തി 1:1-2:3 ഉറപ്പിക്കുന്നു.
ഓരോ ദിവസത്തെയും വിവരണത്തിന്റെ ഘടന ശ്രദ്ധിച്ചാൽ
ദൈവിക വാക്ക്-ദൈവം പറയുന്നു:
ദൈവിക കൽപ്പനയുടെ നിവർത്തി- അങ്ങനെ സംഭവിക്കുന്നു.
ദൈവിക വിലയിരുത്തൽ -നല്ലത്
ഉപസംഹാരക്രമം -ഒന്നാം ദിവസം
ഏഴാം ദിവസം ഈ രീതിക്ക് മാറ്റം വരുന്നു. ഇവിടെ സൃഷ്ടിക്കും. വിലയിരുത്തലിനും പകരം - പരിസമാപ്തി അഥവാ പൂർത്തീകരണം-പ്രവൃത്തിയിൽ നിന്നുള്ള വിരാമം, അനുഗ്രഹം, വിശുദ്ധീകരണം അഥവാ വേർതിരിക്കൽ. ഏഴാം ദിവസം എല്ലാത്തിന്റെയും പെർഫെക്റ്റ് ആയ പൂർത്തീകരണം.
രണ്ടാം വാക്യം ആരംഭിക്കുന്നത് Now എന്ന disjuncture ഉപയോഗിച്ചുകൊണ്ടാണ്. രണ്ടു വാക്യങ്ങൾ തമ്മിൽ വിയോജിപ്പിക്കുന്ന പദമാണിത്. 'And then" എന്ന് ചില പരിഭാഷകളുണ്ട്. എന്നാൽ ഹെബ്രായ ഭാഷയുടെ ശരിയായ പരിഭാഷ Now എന്ന വാക്കിനാണ് ഊന്നൽ നൽകുന്നത്. ഒന്നാമത്തെ വാക്യത്തിന്റെ ഒരു ഫലമല്ല അഥവാ വികാസമല്ല രണ്ടാമത്തെ വാക്യം. ചിലർ ഒന്നാമത്തെ വാക്യത്തിന്റെയും രണ്ടാമത്തെ വാക്യത്തിന്റെയും ഇടക്ക് ഒരു gap ഉണ്ട് എന്നു പറയുന്നു. അത് സാത്താന്റെ വീഴ്ചയും അതെ തുടർന്നുണ്ടായ ശാപത്തിന്റെ ഫലമായി ആദ്യ സഷ്ടിക്കുണ്ടായ നാശമാണ് chaos ആണെന്ന് അങ്ങനെയുള്ളവർ വാദിക്കുന്നു. മറ്റുചിലർ, ഒന്നാം വാക്യം ഒരു സമ്മറി സ്റ്റേറ്റ്മെൻറ് ആണെന്നും രണ്ടാം വാക്യം chaos ൻറ വിവരണമാണെന്നും പറയുന്നു. രണ്ടാമത്തെ വാക്യം സൃഷ്ടിയുടെ ആരംഭത്തിലെ വിവരണമാണെന്നും, മൂന്നാമത്തെ വാക്യത്തിലാണ് നാം ഇന്നു കാണുന്ന രൂപത്തിലേക്കുള്ള സൃഷ്ടികർമ്മത്തിന്റെ ആരംഭമെന്നും അങ്ങനെയുള്ളവർ പറയുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടി ഒരു ആദിമ സൃഷ്ടിയ്ക്കുണ്ടായ chaosന്റെ ഫലമായി പുനർസൃഷ്ടിയാണെന്നുമുള്ള കാഴ്ചപ്പാട് ഇതു നൽകുന്നു; chaosന്റെ കാരണങ്ങൾ ഉൽപ്പത്തി 1:1 ൽ നൽകുന്നില്ല- എങ്കിലും അത് വചനത്തിന്റെ ഇതരഭാഗങ്ങളിൽ നൽകിയിരിക്കുന്നു.
സംഗ്രഹം
പാഴും ശൂന്യവുമായ അവസ്ഥയിൽ നിന്ന് 6 ദിവസം കൊണ്ട് ദൈവം അധികാരത്തോടും ഗംഭീരവുമായി ഈ പ്രപഞ്ചത്തെ ആളുകൾക്ക് ആസ്വദിക്കുവാനും ഭരിക്കുവാനും ഉതകുംവിധം ശരിയായ ക്രമവും ധാരാളമായ പൂർണ്ണതയും നൽകി സൃഷ്ടിക്കുകയും, ഏഴാം ദിവസത്തെ അനുഗ്രഹിച്ചു വേർതിരിച്ച് സൃഷ്ടി പൂർത്തീകരിക്കുകയും ചെയ്തു.
1. ദൈവം പാഴായതിനെ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുന്നു (1:1-2)
ഒന്നാം വാക്യത്തിലെ വാക്കുകൾ ഒന്നാം വാക്യം ഒരു സംഗ്രഹമെന്ന് കാണിക്കുന്നു. രണ്ടാം വാക്യം അതിനുള്ള സാഹചര്യപരമായ പശ്ചാത്തലം നൽകുന്നു. ഒന്നാമത്തെ വാക്യത്തിൽ ആദിമ സൃഷ്ടിയായിരുന്നു എന്നു വാദിച്ചാൽ, വാക്കുകളുടെ രീതി വ്യത്യസ്ഥമാകുമായിരുന്നു.
ദൈവം പ്രാപഞ്ചത്തെ സൃഷ്ടിച്ചു. ഇതിന്റെ പിന്നിലെ വേദശാസ്ത്ര സത്യമെന്തെന്നാൽ, പ്രപഞ്ചത്തിൽ എന്തെങ്കിലും ഉരുവാകുന്നതിനു മുൻപേ ദൈവം (എലോഹിം) ഉണ്ടായിരുന്നു എന്നാണ്. എലോഹിം എന്ന ബഹുവചനരൂപം ദൈവത്തിന്റെ ബഹുവിധമായ കഴിവുകളെ സൂചിപ്പിക്കുന്നതും. ദൈവത്തിന്റെ സർവ്വശക്തിക്ക് ഊന്നൽ നൽകുന്നതുമായ ഒരു പ്രത്യേക പ്രയോഗമാണ്. സൃഷ്ടിച്ചു എന്നതിനു പയോഗിച്ചിരിക്കുന്ന 'ബാര' എന്ന പദം വചനത്തിൽ ദൈവത്തിന്റെ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യരോടുള്ള ബന്ധത്തിൽ ഉപയോഗിക്കുന്നത് (asa) യാസർ (yasar) 'ബാന' (bana) എന്നീ ഹെബ്രായ വാക്കുകളാണ്. അതായത് ദൈവം സൃഷ്ടിക്കുന്നു. മനുഷ്യൻ ഉണ്ടാക്കുന്നു പണിയുന്നു.. ഈ പദത്തിന്റെ ക്രീയാരൂപം ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടിയല്ല. എന്നാൽ അടിസ്ഥാനപരമായ അർത്ഥം പുതുതായി ഉണ്ടാക്കുക, പുതുക്കുക, പൂർണ്ണതയുള്ളതാക്കുക എന്നൊക്കെയാണ്. ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് തുടർന്നുള്ള ആറു ദിവസത്തെ പ്രവർത്തനത്തെ കുറിക്കുവാനാണ്.
എന്താണ് ദൈവം ഇവിടെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ ആകാശവും ഭൂമിയും എന്നതാണ് ഉത്തരം. ഇതൊരു കാവ്യാത്മക പ്രയോഗമാണ്. മുഴുവൻ പ്രപഞ്ചത്തേയും ഇത് കുറിക്കുന്നു. അതുപോലെ തന്നെയുള്ള പ്രയോഗമാണ് പകലും രാത്രിയും' (സമയങ്ങൾ- Altheime) 'മനുഷ്യനും മൃഗവും' (സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങൾ എന്ന അർത്ഥം). ആകാശവും ഭൂമിയും എന്നു പറഞ്ഞപ്പോൾ ആകാശത്തിലും ഭൂമിയിലും ഉള്ളതു സകലവും എന്നാണ്. 2:4 ഈ അറു ദിവസത്തെ സൃഷ്ടിക്കൽ പ്രവർത്തനത്തെ ഒന്നുകൂടി ആവർത്തിക്കുമ്പോൾ ഈ പദപ്രയോഗം കൂടുതൽ വ്യക്തമാകും.
എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് 'ആദിയിൽ' ആണ്. ആദിയിൽ എന്നത് ആരംഭങ്ങളുടെ ആദ്യപടി എന്ന അർത്ഥത്തിലാണ്. വേദശാസ്ത്രപരമായ കണക്കുകൂട്ടലിൽ യോഹന്നാൻ 1:1, ഉൽപ്പത്തി 1:1 നു മുൻപെയുള്ളത് എന്നാണ്.
ദൈവം എല്ലാ വസ്തുക്കൾക്കും മുൻപേയുള്ളവനും എല്ലാത്തിനും
പരമാധികാരിയുമാണ് എന്നതാണ് ഈ വാക്യത്തിന്റെ പൊരുൾ. അങ്ങനെയുള്ള പരമാധികാരം നമ്മിൽ നിന്നും വിശ്വസ്തതയും സമർപ്പണവും ആവശ്യപ്പെടുന്നു. സൃഷ്ടാവിനെ അംഗീകരിക്കുന്നത് സ്വാഭാവികമായും ദൈവത്തിനു കീഴപ്പെടുന്നതിലേക്ക് നയിക്കേണം.
B പാഴായ അവസ്ഥ സൃഷ്ടിയിലൂടെ രൂപാന്തരം അനിവാര്യമാക്കുന്നു. (za)
രണ്ടാമത്തെ വാക്യത്തിന്റെ ഉള്ളടക്കം എന്തൊ കാര്യമായ തകരാർ ഉള്ളതായി കാണിക്കുന്നു. രണ്ടു ക്ലോസസ് ആണ് പാഴായി അവസ്ഥയുടെ സാഹചര്യങ്ങളെ കുറിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. waste and void (tohu wabohu) or formlessness and emptiness." "void വളരെ അപൂർവ്വമായി മാത്രം ഉപയോഗിച്ചിരിക്കുന്ന പദമാണ്. കേവലം രണ്ടു പ്രാവശ്യം മാത്രം വചനത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു തവണയും 'waste നോടു ചേർത്ത് ദൈവത്തിന്റെ ന്യായവിധിയെ വിശദമാക്കുവാനും (ജെറ 4:22; യെശ 34:11). വാസ്തവത്തിൽ യിരമ്യായിലെ വേദഭാഗം സഷ്ടിക്കു വിരുദ്ധമായി ദൈവത്തിന്റെ ന്യായവിധിയാൽ അതിനുണ്ടായ ക്ഷതത്തെ കുറിക്കുന്നതാണ്. ദൈവത്തിന്റെ സൃഷ്ടിക്ക് ഇടക്കുള്ള അവസ്ഥയാണ് എന്നു പറയാൻ കഴിയുകയില്ല. waw എന്ന disjuncture അങ്ങനെയുള്ള ഒരു ക്രമത്തിനെതിരെ സംസാരിക്കുന്നു എന്നു മാത്രമല്ല, യെശയ്യ 45:18 "അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി: അവൻ അതിനെ ഉറപ്പിച്ചു: വ്യർത്ഥമായിട്ടല്ല (waste) അവൻ അതിനെ സഷ്ടിച്ചത്; പാർപ്പിന്നത്രെ അതിനെ നിർമ്മിച്ചത് .... ഉൽപ്പത്തി 1:2 മുഖ്യവാക്യാംശം ലോകത്തിന് ശരിയായ രൂപവും പാർക്കാൻ ആളുകളും ഉണ്ടെങ്കിലെ അതു നല്ലത് എന്ന് പറയാൻ കഴിയുകയുള്ളൂ എന്ന സൂചനയാണ് നൽകുന്നത്. തുടർന്നുള്ള വിവരണം എങ്ങനെ ദൈവം ഈ ലോകത്തെ അതിന്റെ പ്രാകൃതമായ പാഴും ശൂന്യവുമായ അവസ്ഥയിൽനിന്ന് നിറവും ക്രമവും ഉള്ള അവസ്ഥയിലേക്കു കൊണ്ടുവന്നു എന്നു പറയുന്നു.
ഭൂമി പാഴും ശൂന്യവുമായിരുന്നു എന്നു മാത്രമല്ല, ആഴത്തിനുമേൽ ഇരുൾ വ്യാപിച്ചിരുന്നു എന്ന് രണ്ടാമത്തെ circumstantial clause കാണിക്കുന്നു. അന്ധകാരം ബൈബിളിൽ ഉടനീളം തിന്മയേയും മരണത്തെയും പ്രതിനിധാനം ചെയ്യുന്നു. അത് ജീവന് അനുയോജ്യമായ അവസ്ഥയെ കുറിക്കുന്നില്ല എന്നു മാത്രമല്ല. ദൈവം സൃഷ്ടിയിൽ ആ അവസ്ഥയെ നീക്കുകയാണ് ചെയ്തത്.
അന്ധകാരം ആഴിക്കുമേൽ വ്യാപിച്ചിരുന്നു. ആഴം എന്നത് ഉപ്പുരസമുള്ള സമുദ്രത്തെ കുറിക്കുന്നു-അത് ആക്ഷരീകമായി അഗാധമായതിനേയും. ഇത് പുരാണങ്ങളിലെ ഏതെങ്കിലും ദേവതയെ കുറിക്കുന്ന ഒന്നല്ല. സുഖകരമല്ലാത്ത അവസ്ഥയാണ്. പദങ്ങളുടെ പ്രയോഗങ്ങൾ നോക്കിയാൽ അത് സ്യഷ്ടിലയുടെ ഫലമല്ല, മറിച്ച്, ലോകത്തിന്റെ ആരംഭസ്റ്റേജ് എന്നു പറയുന്നത് പാഴായ അവസ്ഥയാണ്. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നു പറയുകയുയല്ല ഉൽപ്പത്തിയിലെ ഉദ്ദേശം. ആഖ്യാനിക്കുവാൻ ആഗ്രഹിക്കുന്നവർ മറ്റു വേദഭാഗങ്ങളിൽ നിന്ന് ഒരു നിഗമനത്തിൽ എത്തേണ്ടിയിരിക്കുന്നു. യെഹസ്കേൽ 28 സാത്താന്റെ വീഴ്ചയാണെന്നും അതിന്റെ ഫലമായി ആദ്യ സൃഷ്ടിയ്ക്കുണ്ടായ നാശത്തിന്റെ ഫലമായുണ്ടായ പാഴായ അവസ്ഥയാണ് എന്നു ചിന്തിക്കുന്നവർക്ക് ഉൽപ്പത്തി 1:2 പ്രപഞ്ചത്തിന്റെ പുനർസൃഷ്ടിനയാണ് അതല്ലെങ്കിൽ ദൈവത്തിന്റെ വീണ്ടെടുപ്പിന്റെ ആദ്യപ്രവൃത്തിയാണ്. ലോകത്തെ രക്ഷിച്ചുകൊണ്ട് എല്ലാം പുതിയതായി സൃഷ്ടിക്കുന്നു. ഈ യുഗത്തിന്റെ അവസാനത്തിൽ ലോകത്തെ ന്യായം വിധിച്ച് സകലവും പുതുതാക്കുന്നതിനോട് സമാനമായ ഒന്നാണിത്. എങ്കിലും ഉൽപ്പത്തി സൃഷ്ടാവെന്ന നിലയിൽ ദൈവത്തിന്റെ പ്രവൃത്തിയെ അറിയിക്കുകയാണ്. അതുകൊണ്ട് പാഴായ അവസ്ഥയെകുറിച്ച് ഹൃസ്വമായെ രേഖപ്പെടുത്തുന്നുള്ളു.
C. ദൈവത്തിന്റെ ആത്മാവ് സൃഷ്ടി ഉറപ്പാക്കുന്നു (2b).
വെള്ളത്തിനു ദൈവത്തിന്റെ ആത്മാവു പരിവർത്തിച്ചു കൊണ്ടിരുന്നു എന്ന പ്രസ്താവന ജീവൻദായിയായ ജലത്തിന്മേലായിരുന്നു പരിവർത്തിച്ചത്. അതല്ലാതെ ആഴത്തിനു മീതെയൊ അവസ്ഥയിലൊ ആയിരുന്നില്ല. രൂപമില്ലാത്ത ജീവനില്ലാത്ത ജലത്താൽ ആവൃതമായ പിണ്ഡത്തിനുമേൽ ആത്മാവ് പ്രവർത്തിച്ച് അതിന്റെ വികാസം ഉറപ്പാക്കുന്നു.
II. ദൈവം തന്റെ ശക്തിയുള്ള വചനത്താൽ എല്ലാം സൃഷ്ടിക്കുന്നു.
A. ദൈവം സൃഷ്ടിയിലൂടെ രൂപവും ക്രമവും വരുത്തുന്നു (1:3-13)
വേദഭാഗത്തിന്റെ രണ്ടാം ഭാഗം ആറു ദിവസത്തിലൂടെയുള്ള പ്രപഞ്ചത്തിന്റെ സൃഷ്ടിയെ വിവരിക്കുന്നു. ആദ്യത്തെ മൂന്നു ദിവസം രൂപമില്ലാത്ത അവസ്ഥക്ക് പരിഹാരമുണ്ടാക്കുന്നു.
I ദൈവം വെളിച്ചത്തെ സൃഷ്ടിച്ച് ഇരുട്ടിൽ നിന്നും അതിനെ വേർതിരിക്കുന്നു (1-5).
വിവരണത്തിന്റെ ആരംഭത്തിൽ വായനക്കാർ സൃഷ്ടിക്കു മുഖാന്തിരമായി ഭവിച്ചത് ദൈവത്തിന്റെ വചനമെന്ന് മനസ്സിലാക്കുന്നു. ആദ്യക്രിയാപദം ദൈവം പറഞ്ഞു എന്നത് തുടർന്നുള്ള ദൈവിക വെളിപ്പാടുകൾക്കുള്ള ഊന്നലിന്റെ വേദി ഒരുക്കുന്നു (സങ്കീ 33:9 യോഹന്നാൻ 1:1-3; 1 കൊരി 8:6; കൊലൊ. 1:16). സൃഷ്ടിപരമായ തന്റെ വിധി അതായത് ഉണ്ടാകട്ടെ എന്ന തന്റെ വാക്ക് വളരെ വിസ്മയാവഹമായിരിക്കുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കൽപ്പിക്കുന്നു. അപ്പോൾ വെളിച്ചം ഉണ്ടായി (yhi ..wayhi) ഇതു യഹോവ (Yahweh)എന്ന പദത്തോട് ബന്ധപ്പെട്ടിരിക്കുന്നു. പുറപ്പാട് 3: 14 (I AM) യൊഹന്നാൻ 1:3 ക്രിസ്തുവിനെ വചനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉൽപ്പത്തിയിൽ യിസ്രായേൽ സൃഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ വചനം ശക്തിയേറിയതും രൂപാന്തരം വരുത്തുന്നതുമായ വചനമെന്ന് യിസ്രായേൽ മനസ്സിലാക്കി.
വെളിച്ചമാണ് ദൈവം ആദ്യമായി ഉണ്ടാകട്ടെ എന്നു കൽപ്പിച്ചതും അന്ധകാരം മൂടിയിരുന്ന ലോകത്തെ പെട്ടെന്ന് വ്യത്യാസപ്പെടുത്തിയതും. അതു സ്വാഭാവിക വെളിച്ചമായിരുന്നു, ഭൗതികവെളിച്ചമായിരുന്നു. എന്നാൽ അതിൽ അധികമായതുമായിരുന്നു. വെളിച്ചവും അന്ധകാരവും, പ്രത്യേകിച്ചും നന്മ തിന്മ എന്നിങ്ങനെയുള്ള ആത്മീയ തലത്തിൽ, പരസ്പരം പുറത്താക്കുന്നു എന്നത് പ്രാധാന്യമർഹിക്കുന്നു. വചനത്തിലുടനീളം വെളിച്ചം ദൈവിക തലത്തിലുള്ളതും അന്ധകാരം സാത്താന്റെയും മരണത്തിന്റെയും തലത്തിലുമുള്ളതെന്ന് പറയുന്നു. വെളിച്ചം വിശുദ്ധി നിർമ്മലത സത്യമായത്. ജീവൻ നൽകുന്ന സന്തോഷം പ്രധാനം ചെയ്യുന്നത് എന്നിങ്ങനെയുള്ളതിനെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി, ദൈവം ഈജിപ്തിനുമേൽ അന്ധകാരത്തിന്റെ ന്യായവിധി നടത്തിയപ്പോൾ, യിസ്രായേൽ തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ആസ്വദിച്ചു (പുറ. 10:21-23). യിസ്രായേൽ രാത്രിയിൽ മരുഭൂമിയിൽ ദൈവത്തിന്റെ പ്രകാശത്തെ പിഞ്ചെന്നപ്പോൾ അവർക്ക് ദൈവത്തിന്റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു. വിശുദ്ധസ്ഥലത്ത് വിളക്ക് എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കണം എന്ന് ദൈവം യിസ്രായേലിനോട് നിർദ്ദേശിച്ചപ്പോൾ അവർക്ക് അത് പ്രതീകാത്മകമെന്ന് അവർ അറിഞ്ഞിരുന്നു. ലോകത്തിന്റെ അന്ധകാരത്തിന്റെ മുഖത്ത് ദൈവം വെളിച്ചം സൃഷ്ടിോച്ചു കൊണ്ട് ദൈവം തന്റെ പ്രകൃതിയും ഹിതവും വെളിപ്പെടുത്തി.
വെളിച്ചത്തിന്റെ സൃഷ്ടിക്കുശേഷം ദൈവം അതിനെ നല്ലത് എന്നു വിലയിരുത്തി. നല്ലത് എന്നതിന്റെ അർത്ഥം പ്രയോജനപ്രദവും, അനുയോജ്യവും ആരോഗ്യകരവുമെന്നാണ്. ജീവന് അനുയോജ്യവും ജീവനെ വർദ്ധിപ്പിക്കുന്നതുമാകയൽ വെളിച്ചം നല്ലതും എന്നാൽ ഇരുട്ട് നല്ലതല്ലാത്തതുമാണ്.
എന്നാൽ അന്ധകാരം നിലനിന്നിരുന്നതിനാൽ ദൈവം രണ്ടിനേയും തമ്മിൽ വേർപിരിച്ചു. ആരംഭം മുതൽ ദൈവത്തിന്റെ ജനത്തിന് ഒരു വ്യത്യാസം വെച്ചിരിക്കുന്നു എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. യിസ്രായേലിന്റെ ന്യായപ്രമാണത്തിൽ വിശുദ്ധനും അശുദ്ധനും തമ്മിൽ വ്യത്യാസം വെച്ചിരുന്നു (ലേവ്യ 10:10:11:47), വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്നു. വാസ്തവത്തിൽ യിസ്രായേലും അന്യ ദേശങ്ങളും തമ്മിലും ഈ വ്യത്യാസം നിലനിന്നിരുന്നു (ലേവ്യ 20:24,26). പുരോഹിതൻ മാറിലെ പതക്കത്തിലും വെള്ളയും കറുപ്പുമായ വസ്തുക്കൾ, ഉറീമും തുമ്മീമും- തീരുമാനങ്ങൾ എറുക്കാൻ ഉപയോഗിച്ചിരുന്നു. വെളിച്ചവും ഇരുളും തമ്മിലുള്ള വേർതിരിവ് അങ്ങനെ ദൈവത്തിന്റെ ഹിതത്തെ വെളിപ്പെടുത്തുന്നു എന്നു മാത്രമല്ല ന്യായപ്രമാണത്തിന്റെ മുങ്കൂറു രുചിയും കൂടിയായിരുന്നു.
പ്രായോഗികത
ഉല്പത്തി 1:1-4-ൽ പാപങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല, കാരണം ഈ വാക്യങ്ങൾ ദൈവം പ്രപഞ്ചത്തെയും വെളിച്ചത്തെയും സൃഷ്ടിച്ചതിനെ വിവരിക്കുന്നു. പാപങ്ങളും അനുസരണക്കേടും മനുഷ്യചരിത്രത്തിൽ പിന്നീടാണ് പ്രവേശിക്കുന്നത്.
ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ആഴമേറിയ അടിസ്ഥാന സത്യങ്ങളും വ്യക്തമായ തത്വങ്ങളും ഇത് വെളിപ്പെടുത്തുന്നു, അവ വിശ്വാസികൾക്ക് വിശ്വാസത്തിനും സുരക്ഷിതത്വത്തിനും പ്രത്യാശയ്ക്കും ഉറച്ച നങ്കൂരമായി അവകാശപ്പെടാൻ കഴിയും. വിശ്വാസത്തിൽ അവകാശപ്പെടാനുള്ള അടിസ്ഥാനങ്ങൾ
ദൈവം പരമാധികാര സ്രഷ്ടാവാണ്: ദൈവം സകലത്തെയും ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ചുവെന്ന് ഉല്പത്തി 1:1 സ്ഥിരീകരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഒരു സാഹചര്യവും അവന് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര തകർന്നതോ ശൂന്യമോ അല്ല എന്ന സത്യം നിങ്ങൾക്ക് അവകാശപ്പെടാം.
പരിശുദ്ധാത്മാവ് സജീവമാണ്: ഉല്പത്തി 1:2 വെള്ളത്തിനു മീതെ ആത്മാവ് ചുറ്റിത്തിരിയുന്നതായി പറയുന്നു. നിങ്ങളുടെ ആഴമേറിയ കുഴപ്പങ്ങളിലും ആശയക്കുഴപ്പങ്ങളിലും പോലും ദൈവത്തിന്റെ ആത്മാവ് സന്നിഹിതനും സജീവനുമാണെന്ന യാഥാർത്ഥ്യം അവകാശപ്പെടുക.
ദൈവം വെളിച്ചത്തെ ഇരുട്ടിലേക്ക് നയിക്കുന്നു: ഉല്പത്തി 1:3-ൽ ദൈവം വെളിച്ചത്തെ പ്രകാശിപ്പിക്കാൻ കൽപ്പിക്കുന്നതായി കാണിക്കുന്നു. അവന്റെ നേരിട്ടുള്ള വചനവും സാന്നിധ്യവും ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ ഇരുണ്ടതും പ്രയാസകരവുമായ കാലഘട്ടങ്ങളെ മറികടക്കാൻ അവന്റെ ശക്തി അവകാശപ്പെടുക.
ദൈവം നന്മയും ക്രമവും സ്ഥാപിക്കുന്നു: ദൈവം തന്റെ പ്രവൃത്തിയെ നല്ലതായി വിലയിരുത്തുകയും വെളിച്ചത്തെ ഇരുട്ടിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നുവെന്ന് ഉല്പത്തി 1:4 വെളിപ്പെടുത്തുന്നു. നിങ്ങളുടെ സാഹചര്യങ്ങളിൽ വ്യക്തത, അതിരുകൾ, നന്മ എന്നിവ കൊണ്ടുവരാൻ അവന്റെ സജീവമായ വിവേചനാധികാരം അവകാശപ്പെടുക.
പ്രാർത്ഥന
സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ സ്തുതിക്കുക: കർത്താവേ, നീ എല്ലാറ്റിന്റെയും ആരംഭമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് നീ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു.
അവന്റെ ആത്മാവിനെ അംഗീകരിക്കുക: ജീവിതം രൂപരഹിതമോ, ശൂന്യമോ, ആഴമേറിയതും ഇരുണ്ടതുമായി തോന്നുമ്പോഴും അങ്ങയുടെ ആത്മാവ് ചലിക്കുന്നു എന്നതോർത്ത് അവിടുത്തേക്ക് നന്ദി പറയുന്നു.
അവന്റെ ശക്തിയെ നമുക്ക് ആദരിക്കാം. പ്രപഞ്ചം അവിടുത്തെ കരങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ലോകത്തെ ക്രമപ്പെടുത്താൻ നിനക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നത് അവിടുത്തെ ശക്തിയുടെ നിദർശനമാണ്.
ആന്തരിക വെളിച്ചത്തിനും വ്യക്തതയ്ക്കും വേണ്ടി പ്രാർത്ഥിക്കാം. കർത്താവേ, എന്റെ ഇരുണ്ടതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോ ആയ സാഹചര്യങ്ങളിൽ അവിടുന്നു ക്രമം വരുത്തേണമെ. എനിക്ക് ജ്ഞാനവും, മാർഗനിർദേശവും, സത്യവും നൽകണമേ.
ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുക: പ്രകാശം പരത്തിയ അതേ ശബ്ദം എന്റെ ഹൃദയത്തിലേക്ക് കൃപയുടെ സുവിശേഷം പ്രകാശിപ്പിച്ചതിന് നന്ദി.
ഇരുട്ടിൽ നിന്ന് വേർപെടാനുള്ള പ്രാർത്ഥന: അങ്ങ് നല്ലവനും നന്മ മാത്രം പ്രവർത്തിക്കുന്നവനുമായതുകൊണ്ട് ഞാൻ അങ്ങയെ വാഴ്ത്തുന്നു. എന്റെ ജീവിതത്തെ ദോഷകരമായ ശീലങ്ങളിൽ നിന്നും, പാപത്തിൽ നിന്നും, നിരാശയിൽ നിന്നും വേർപെടുത്തേണമെ. ഇരുണ്ട ലോകത്ത് വെളിച്ചത്തിന്റെ മക്കളായി ജീവിക്കാൻ എന്നെ സഹായിക്കണമേ. എന്റെ പ്രവൃത്തികൾ നിന്റെ വിശുദ്ധ നാമത്തെ മഹത്വപ്പെടുത്തട്ടെ.