top of page

The emergence of evil in the world
ലോകത്തു തിന്മയുടെ ആവിർഭാവം

OT Sermon Series_01

P M Mathew

20-05-2016

The emergence of evil in the world
ലോകത്തു തിന്മയുടെ ആവിർഭാവം
ഉൽപ്പത്തി 3:1-7

ഈ അധ്യായം ബൈബിളിൽ നിന്ന് നീക്കംചെയ്യുക, ബാക്കിയുള്ളവ തികച്ചും അവിശ്വസനീയമാണ്. ചരിത്രത്തിലെ ഈ അധ്യായത്തിന്റെ പഠിപ്പിക്കലിനെ അവഗണിക്കുക, മാനവികതയുടെ കഥ മനസിലാക്കാനോ വിശദീകരിക്കാനോ അസാധ്യമാണ്. പ്രലോഭനത്തിന്റെയും വീഴ്ചയുടെയും ഈ വിവരണം ദിവസത്തിൽ പല തവണ നമ്മുടെ ജീവിതത്തിൽ പുനർനിർമ്മിക്കപ്പെടുന്നു. പരീക്ഷകന്റെ ശബ്ദം നാം എല്ലാവരും കേട്ടിട്ടുണ്ട്. നാമെല്ലാവരും പാപത്തിന്റെ കടന്നുകയറ്റം അനുഭവിച്ചറിഞ്ഞവരും അതിനെ തുടർന്നുള്ള കുറ്റബോധത്തിന്റെ വേദന അനുഭവിച്ചിട്ടുള്ളവരുമാണ്.​

ഇത് എല്ലായ്പ്പോഴും മനുഷ്യവർഗത്തിന് സംഭവിക്കുന്നു എന്ന അർത്ഥത്തിൽ കാലാതീതമാണ്. അത് വാസ്തവമായി സംഭവിച്ചതും തുടർമാനമായി സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. കാരണം ഇത് ഒരിക്കൽ നമ്മുടെ യഥാർത്ഥ മാതാപിതാക്കൾക്ക് സംഭവിച്ചു, അതിനാൽ, അവരുടെ മക്കളായ നമുക്ക് ഇത് ആവർത്തിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ നമുക്കു കഴിയില്ല. ആ അർത്ഥത്തിൽ ഉല്പത്തിയുടെ ഈ മൂന്നാം അധ്യായത്തേക്കാൾ കാലികവും കാര്യമാത്ര പ്രസക്തവുമായ വേറെ അധ്യായങ്ങളൊന്നുമില്ല. നമുക്കു ആ ചരിത്രകഥയുടെ ആരംഭവാക്യങ്ങൾ ഒന്നു വായിക്കാം. അതിനായി ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായം അതിന്റെ 1-7 വരെ വാക്യങ്ങൾ:

ഉൽപ്പത്തി 3:1-7

“യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്ന് ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കുകയും നിങ്ങൾ നന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടേയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.”

പ്രലോഭനവും (പരീക്ഷയും) വീഴ്ചയും. (Temptation and Fall)

​മനുഷ്യനെ അവിശ്വാസത്തിലേക്കും അതുവഴി അനുസരണക്കേടിലേക്കും നയിച്ച പരീക്ഷയാണ് ഇവിടുത്തെ പ്രധാന വിഷയം. പ്രലോഭനമെന്ന വിഷയത്തിന് ഒരു ഒന്നാന്തരം ടെസ്റ്റ് കേസാണിത്. അനുസരണക്കേടിനു അഥവാ പാപത്തിനു സാഹചര്യങ്ങളേയൊ പൈതൃകത്തേയോ പഴിചാരാൻ കഴിയുകയില്ല എന്നതിന് ഉത്തമ തെളിവാണിത്. കൂടാതെ, പ്രലോഭനം എങ്ങനെ പ്രവർത്തനക്ഷമമായിരിക്കുന്നു എന്നതിന്റെ ഒരു വ്യക്തമായ ചിത്രവും നമുക്ക് ഇവിടെ കാണാൻ കഴിയും.

​ഉൽപ്പത്തിയിലെ മറ്റുസംഭവകഥകൾപോലെ ഇതും ഒരു പ്രധാന (type) മാതൃകയായിട്ടിരിക്കുന്നു മനുഷ്യവർഗ്ഗത്തിൽ തിൻമ എങ്ങനെ പ്രവേശിച്ചു എന്നതിന് ഈ വേദഭാഗം ഉത്തരം നൽകുന്നു. ഭൂമിയിൽ തിന്മ എവിടെ എങ്ങനെ ആരംഭിച്ചു എന്ന വിഷയം അനേകം തത്വചിന്തകന്മാർക്കും ഉത്തരം കണ്ടെത്താൻ കഴിയാത്ത വിഷയം ആയിരിക്കുമ്പോൾ ഈ വേദഭാഗം അതിനുള്ള ഉത്തരം നൽകുന്നു.

മനുഷ്യവർഗ്ഗം എങ്ങനെ അനുസരണക്കേടിലൂടെ വീണുപോയ അവസ്ഥയിലേക്ക് എത്തിച്ചേർന്നു എന്നത് ദൈവം അവരെ ആ നിലയിലായിരുന്നില്ല സൃഷ്ടിച്ചത് എന്നതിന് തെളിവാണ്. മനുഷ്യവർഗ്ഗത്തിൽ തിന്മയുടെ ആവിർഭാവം ഏദൻതോട്ടത്തിൽ വെച്ചാണ് ആരംഭിച്ചത്.

മനുഷ്യന്റെ അനുഭവത്തിൽ പ്രലോഭനത്തിന്റെ പ്രവർത്തനക്രമം ആവർത്തിച്ചാവർത്തിച്ച് സംഭവിക്കുന്നതിന് ഒരു അടിസ്ഥാന മാതൃക ഇവിടെ നമുക്ക് കാണാം. നാം സാത്താന്റെ തന്ത്രങ്ങളെ അറിയാത്തവർ (2 കൊരിന്ത്യർ 2:11) ആവരുത് എന്ന പ്രസ്താവനയുടെ പ്രബോധനപരമായ ഘടകം ഇതിലടങ്ങിയിരിക്കുന്നു. ആയതിനാൽ ദൈവത്തിന്റെ ജനം അതിൽ വീണു പോകാതിരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.​

വേദശാസ്ത്രപരമായ ആശയം

​ഇവിടെ നമുക്ക് അതിപ്രധാനമായ ഒരു വേദശാസ്ത്ര സത്യം കാണുവാൻ കഴിയും. ആ വേദശാസ്ത്ര സത്യം ദൈവത്തിന്റെ വചനമാണ്. ദൈവത്തിന്റെ ദൈവവചനത്തിന്റെ പ്രാധാന്യമാണ്. ഒന്നാം അധ്യായത്തിൽ ദൈവവചനം ശക്തിമത്തായ സൃഷ്ടിയുടെ മുഖാന്തരം ആയിരുന്നു. “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു വെളിച്ചം ഉണ്ടായി.” (ഉല്പത്തി 1:3). ദൈവത്തിന്റെ വചനത്തെ അനുസരിച്ചാണ് സൃഷ്ടി നടന്നത്. എല്ലാ വസ്തുക്കളും അതിന്റേതായ ക്രമത്തിലേക്കു വന്നതും ഈ അനുസരണം മൂലമാണ് (സങ്കീർത്തനം 33: 9). രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ വചനം ഒരു വ്യക്തമായ കല്പനയുടെ രൂപത്തിൽ മനുഷ്യവർഗ്ഗത്തിന് അനുസരിക്കാൻ തക്കവണ്ണം വെളിപ്പെട്ടു. “യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതെന്തെന്നാൽ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അവിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും; നിശ്ചയം.” (ഉല്പത്തി 2 :16 -17). ഈ മൂന്നാം അധ്യായത്തിൽ ദൈവത്തിന്റെ വചനം അതിന്റെ യഥാർത്ഥ വാക്കുകളുടെ അർത്ഥത്തിൽ സാത്താൻ സംശയം ജനിപ്പിക്കുന്നതായി നാം കാണുന്നു.

ഈ വേദഭാഗത്തിന്റെ കേന്ദ്രആശയം.

ദൈവത്തിന്റെ വചനത്തെ സംബന്ധിച്ചും, കൽപ്പന തരുന്നതിൽ ദൈവത്തിന്റെ നന്മയെ സംബന്ധിച്ചും, പാമ്പ് ഗൗരവതരമായ സംശയം ജനിപ്പിക്കുകയും അതിന്റെ ഫലമായി വിലക്കപ്പെട്ട കനി സ്ത്രീയുടെ കണ്ണുകൾക്ക് ആകർഷകമായി ഭവിക്കുകയും അത് അവളെ വൃക്ഷഫലം തോന്നുന്നതിനും ഭർത്താവിന് കൊടുക്കുന്നതിനും പ്രേരിപ്പിച്ചു.​

1. പ്രലോഭനം ദൈവത്തിന്റെ വചനത്തിൽ സംശയം ജനിപ്പിക്കുന്നു (Temptation casts doubt on the word of God) (1-3)

വെളിപ്പാട് 12:9 പാമ്പിനെ സാത്താൻ എന്ന് വെളിപ്പെടുത്തുന്നു. കഴിഞ്ഞ അധ്യായത്തിൽ ദൈവം പറഞ്ഞത്/കൽപ്പന വളരെ വ്യക്തമായത് ആയിരുന്നു. എന്നാൽ ഇവിടെ ദൈവം പറഞ്ഞത് (ദൈവത്തിന്റെ വചനം) സാത്താനാൽ പ്രേരിതമായി ചർച്ചയ്ക്കു വിധേയമായി തീരുന്നു. ആദ്യ അധ്യായങ്ങളിൽ ദൈവത്തിന്റെ വചനം ജീവനും കർമ്മവും സാത്താന്റെ വചനം മരണവും ക്രമമില്ലായ്മയും (disorder) ഉണ്ടാക്കി. ദൈവത്തിന്റെ വചനം സാത്താന്റെ നുണയേക്കാൾ മുന്നേമേയുള്ളത് എങ്കിലും സാത്താൻ കൂടുതൽ കൗശലത്തോടെ തന്റെ വാക്ക് ഉപയോഗിക്കുന്നതിനാൽ പലപ്പോഴും കൂടുതൽ ഫലവത്തായി അനുഭവപ്പെടുന്നു. ആളൂകൾ അനേകരും ഇതുപോലെയുള്ള അസത്യങ്ങൾ വിശ്വസിക്കുന്നു, അവക്കു പിന്നാലെ പരക്കം പായുന്നു എന്നത് എത്രയൊ സങ്കടകരമായ കാര്യമായി ഇരിക്കുന്നു.

​ഈ സംഭവകഥയുടെ ആമുഖത്തിൽ പാമ്പിനെ മറ്റു ജീവികളെക്കാൾ കൗശലമേറിയത് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. പരീക്ഷകൻ പാമ്പിന്റെ രൂപത്തിലാണ് അവതരിച്ചിരിക്കുന്നത്. അതായത് പ്രലോഭനം അഥവാ പരീക്ഷ വേഷപ്രച്ഛന്നനായാണ് അവതരിക്കുന്നത്. ഇവിടെ പരീക്ഷ കടന്നുവന്നത് മനുഷ്യനെക്കാൾ താഴ്ന്ന ഒരു ജീവിയിൽ നിന്ന് അതായത് മനുഷ്യൻ അടക്കി വാഴേണ്ട (ഉല്പത്തി 1:28) ജീവിയിൽ നിന്നാണ് (മത്തായി 16:21-34). അത് സ്ത്രീയെ അതിശയിപ്പിച്ചു എങ്കിലും മറ്റെന്തെങ്കിലും ചിന്തിക്കുന്നതിനു മുൻപായി അവൾ ആ ജീവിയുമായി സംസാരത്തിൽ ഏർപ്പെടുന്നു.

പാമ്പു കൗശലമേറിയത് എന്നു പറഞ്ഞിരിക്കുന്ന തിൽ പ്രാധാന്യമുണ്ട്. എവിടെ വല വിളിക്കണം എങ്ങനെ അപകടത്തിൽ പെടുത്തുവാൻ സാധിക്കും എന്ന് അറിഞ്ഞു കൊണ്ട് പ്രവർത്തിക്കുന്നതാണ് കൗശലം എന്ന വാക്കുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത്.

a) പരീക്ഷകന്റെ ചോദ്യം (1)

​പ്രലോഭനം വേഷപ്രശ്ചന്നമായും കൗശലത്തോടും കൂടെ വന്നു എന്നു മാത്രമല്ല അത് ദൈവത്തിന്റെ കല്പനയിൽ സംശയം ജനിപ്പിക്കുന്ന നിലയിലും ആണ് വന്നത്. പാമ്പ് വളരെ കൂർമ്മബുദ്ധിയോടെ അളന്നുകുറുക്കിയാണ് തന്റെ പദ്ധതി നടപ്പാക്കിയത്. ദൈവത്തിന്റെ കല്പനയുടെ നേരിട്ടുള്ള നിഷേധം ആയിരുന്നില്ല. താൻ ചോദിച്ച ചോദ്യം ഉത്തരം നൽകാൻ എളുപ്പമുള്ളതായിരുന്നില്ല. ഒന്നിലധികം ഉത്തരങ്ങൾക്ക് ഉള്ള സാധ്യത തന്റെ ചോദ്യത്തിൽ ഒളിഞ്ഞിരുന്നു. അതിന്റെ ഉദ്ദേശ്യം സ്ത്രീയുമായി ദൈവത്തിന്റെ കല്പനയെ സംബന്ധിച്ച് ഒരു സംസാരത്തിൽ ഏർപ്പെടുക എന്നതായിരുന്നു. അത് സ്ത്രീക്ക് തന്നെത്തന്നെ ന്യായീകരിക്കുന്നതിനും ദൈവത്തെ പ്രതിരോധിക്കുന്നതിനും അവസരം നൽകി.

​b). പരീക്ഷകന്റെ കണ്ടുപിടുത്തം (2-3)

​പാമ്പിന്റെ ചോദ്യത്തിനുള്ള സ്ത്രീയുടെ മറുപടി ദൈവത്തിന്റെ കല്പനയെ സംബന്ധിച്ച് കിറുകൃത്യത പുലർത്തുന്നതായിരുന്നില്ല. 3 വ്യത്യാസങ്ങൾ താൻ അതിൽ ഉൾപ്പെടുത്തി:

​ഒന്ന്,  ദൈവത്തിന്റെ കരുതലുകൾ അവൾ ലഘൂകരിച്ചു. കർത്താവ് പറഞ്ഞത്: “നിങ്ങൾക്ക് ഇഷ്ടം പോലെ തിന്നാം” എന്നാണ്.   എന്നാൽ  സ്ത്രീ പറഞ്ഞു വന്നപ്പോൾ ഞങ്ങൾക്കു തിന്നാം എന്നായി.

രണ്ട്, സ്ത്രീ ദൈവത്തിന്റെ വിലക്കിനോട് ചിലതു കൂട്ടിച്ചേർത്തു. യഹോവ അവരോട് വൃക്ഷഭലത്തെ തൊടരുത് എന്നു പറഞ്ഞിരുന്നില്ല. എന്നാൽ സ്ത്രീ അത് “തൊടുകപോലും അരുത്” എന്നാക്കി. താനവിടെ ദൈവത്തിന്റെ കൽപ്പനയെ പെരുപ്പിച്ചു കാണിച്ചു കൊണ്ട് തനിക്കുതന്നെ ഒരു പ്രമാണം ഉണ്ടാക്കുകയാണ് ചെയ്തത്.

മൂന്ന്, യഹോവ “മരിക്കും നിശ്ചയം” എന്നാണ് പറഞ്ഞത്. അതിനു പകരമായി “മരിക്കും” എന്ന് മാത്രമാക്കി. ഇവിടേയും താൻ അത് തിന്നാലുള്ള ഫലത്തെ ലഘൂകരിക്കുന്നു. ആദം അവളോട് തെറ്റായി പറഞ്ഞു കൊടുത്തിട്ടില്ല എന്ന് നാം അനുവദിച്ചാൽ വിലക്കപ്പെട്ട കനിയ സംബന്ധിച്ച അവളുടെ അശ്രദ്ധ ഇങ്ങനെയുള്ള ഒരു വ്യതിയാനത്തിൽ കൊണ്ടുചെന്നെത്തിച്ചു. “മരിക്കും” എന്ന് പറഞ്ഞതിൽ മുന്നറിയിപ്പുണ്ട്. എന്നാൽ ശിക്ഷയായി നൽകുന്ന മരണത്തെ സംബന്ധിച്ച “ഉറപ്പ്” അതിൽ ഇല്ല. എന്നാൽ നിശ്ചയമായും മരിക്കും” എന്നതിൽ ശിക്ഷയുടെ ഉറപ്പുണ്ട്.

2. പ്രലോഭനം ദൈവത്തിന്റെ സത്യസന്ധതയെ സംബന്ധിച്ച സംശയം ജനിപ്പിക്കുന്നു (Temptation casts doubt on God's honesty).

പരീക്ഷകൾ ദൈവത്തിന്റെ വചനത്തെ നിഷേധിക്കുന്നതാണ് നാലാം വാക്യത്തിൽ നാം കാണുന്നത്. സ്ത്രീ ദൈവത്തിന്റെ വചനത്തെ സംബന്ധിച്ച കിറുകൃത്യത പുലർത്തുന്നില്ല എന്നു സാത്താൻ കണ്ടപ്പോൾ അവൻ മരണശിക്ഷയെ നിഷേധിക്കുന്നു. തന്റെ വാക്കുകൾ ദൈവം പറഞ്ഞ വാക്കുകളോടു സമാധാനത പുലർത്തുന്നു എന്നത് ശ്രദ്ധിക്കുക. “നീ മരിക്കയില്ല നിശ്ചയം” (not-you shall surely die) എബ്രായഭാഷ നിഷേധത്തിന്റെ ഉറപ്പ് എടുത്തുകാണിക്കുന്നു.

​അനുസരണക്കേടിനു യാതൊരു ശിക്ഷയും ഉണ്ടാകയില്ല എന്ന ഈ നുണ ലോകാരംഭം മുതൽ മനുഷ്യനെ തെറ്റിച്ച നുണയാണ് (യോഹന്നാൻ 8:44). എന്നാൽ ബൈബിൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നത് ദൈവം പാപത്തെ ശിക്ഷിക്കാതെ വിടുകയില്ല അല്ലെങ്കിൽ പാപത്തോടെ ആർക്കും രക്ഷപ്പെടാനാവില്ല. അനുസരണക്കേട് മരണം വിളിച്ചുവരുത്തുന്നു.

​a) ദൈവത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച പരീക്ഷകന്റെ വിശദീകരണം (5)

​പാമ്പ് ദൈവത്തിന്റെ വചനത്തെ നിഷേധിച്ചു എന്നു മാത്രമല്ല, ദൈവത്തിന്റെ സത്യസന്ധതയെ സംബന്ധിച്ച സംശയം സംശയം ജനിപ്പിച്ച് അനുസരണക്കേടിനെ ന്യായീകരിച്ചു. നിയമം നൽകിയത് വഴി അവരുടെ ഭാവി ഭാസുരമാക്കാനുള്ള വഴി ദൈവം അസൂയയാൽ പിടിച്ചുവച്ചു എന്നതായിരുന്നു ആ വിശദീകരണം. അവർ ഫലം ഭക്ഷിച്ചാൽ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആയിത്തീരുമെന്ന് ദൈവത്തിനറിയാമെന്നതു കൊണ്ടാണ് അവരോട് അതു ഭക്ഷിക്കരുത് എന്ന് സാത്താൻ അവരെ ധരിപ്പിച്ചു. പാമ്പിന്റെ ന്യായീകരണം അങ്ങനെ പരീക്ഷകൻ ദൈവത്തിന്റെ വാഗ്ദത്തം അവരിൽനിന്ന് പിടിച്ചുവച്ചു.

​നന്മതിന്മകളെക്കുറിച്ചുള്ള ഈ അറിവ് അന്നും ഇന്നും ആരെയും ആകർഷിക്കുന്നതാണ്. ആദവും ഹവ്വയും ജീവിച്ചിരുന്ന സാഹചര്യം എന്ന് പറയുന്നത് “ദൈവം നല്ലത്” എന്ന് പ്രഖ്യാപിച്ച സാഹചര്യങ്ങളാണ്. എന്നാൽ അവർ വിചാരിച്ചു അതിനേക്കാൾ നല്ലത് ദൈവം അവരിൽ നിന്ന് പിടിച്ചു വെച്ചു. അതുകൊണ്ട് തങ്ങൾ അതിനേക്കാൾ മെച്ചമായതിലേക്ക് തങ്ങളെ തന്നെ ഉയർത്തണമെന്ന് എന്നവർ ചിന്തിച്ചു. എന്നാൽ നന്മയെക്കുറിച്ചുള്ള അറിവിനോടൊപ്പം തിന്മയെ കുറിച്ചുള്ള അറിവും ഉണ്ടായിരുന്നു. അതു ജീവിതത്തെ അപകടപ്പെടുത്തുവാനൊ മുഴുവനായി നശിപ്പിക്കുവാനോ തക്ക കഴിവുള്ളതും ആയിരുന്നു. ഈ കഴിവിനെ അവർ വേണ്ടുംവണ്ണം വിലയിരുത്തിയില്ല (underestimated). ദൈവത്തിന്റെ സത്യസന്ധതയെ കുറിച്ച് സംശയം ജനിപ്പിച്ചു എന്നു മാത്രമല്ല, സാത്താൻ അവരെ ദൈവത്വം എന്ന വാഗ്ദത്തം നൽകി പാപത്തിനായി പ്രേരിപ്പിച്ചു. നന്മതിന്മകളെ സ്വയം അറിഞ്ഞു, “ദൈവത്തെ പോലെ ആയിത്തീരുക” എന്ന ആശയം തടഞ്ഞു നിർത്താൻ കഴിയാത്ത വിധം ആകർഷണീയമായ ഒന്നാണ്. യേശയ്യാ 14:14 സാത്താനെക്കുറിച്ച് നേരിട്ടുള്ള ഒരു സൂചകമല്ലെങ്കിലും അത് പ്രലോഭനത്തിന്റെ വശ്യതയുടെ വലിപ്പം വരച്ചുകാണിക്കുന്നതാണ്. എന്നാൽ താഴെക്കിടയിലുള്ള ഒരു ജീവിയിലുടെ ദൈവത്വം പ്രാപിക്കുക എന്നത് എത്രയോ അധികം ചോദ്യം ചെയ്യപ്പെടേണ്ടതല്ലയൊ എന്ന് ഡെറിക് കിഡ്നർ എന്ന ദൈവദാസൻ ചോദിക്കുന്നു.

3. പ്രലോഭനത്തിനു പിന്നാലെ ഇന്ദ്രിയ പ്രേരണ (Sensual motivation after temptation) (6).

പാപം കാഴ്ചയിൽ വളരെ ആകർഷണിയമായി തോന്നുന്നു എന്നതാണ് വശീകരണതയ്ക്കു പിന്നിൽ. പരീക്ഷകൻ തന്റെ ജോലി പൂർത്തിയാക്കുന്നു. അവൻ തിന്നാതിരിക്കാൻ ഉള്ള തടസ്സം നിൽക്കുന്നു. ദൈവം അവരെ ശിക്ഷിക്കുന്ന ഭയം അവർക്ക് പൊയ്പ്പോയിരുന്നു. അവൻ പാപത്തിന്റെ വക്കോളം തന്നെ സയുക്തീകരണത്തിലൂടെ അവരെ എത്തിക്കുന്നു. ദൈവത്വം പ്രാപിക്കുന്നതിൽ നിന്നും ദൈവം തങ്ങളെ വിലക്കുകയാണെന്ന് ഹവ്വാ ചിന്തിച്ചു. അപ്പോൾ വിലക്കപ്പെട്ട കനിയുടെ ആകർഷണം വർദ്ധിച്ചതായി തനിക്ക് തോന്നി. ആ ആകർഷണം തങ്ങളെ പാപത്തിലേക്ക് വലിച്ചടുപ്പിക്കാൻ പര്യാപ്തമായിരുന്നു.

​പ്രത്യേകിച്ച് ആഹാരം, കണ്ണിന് ആനന്ദം പകരുന്ന ഭംഗി, ജ്ഞാനം പ്രാപിപ്പാൻ അഭികാമ്യം -ശാരീരികവും വൈകാരികവും ആത്മീയവുമായ ചേതനകൾ- ഒത്തൊരുമിച്ച് പ്രവർത്തിച്ച ഹവ്വയെ പാപത്തിലേക്ക് നയിച്ചു. ജീവിതത്തിന്റെ പുതിയ സാധ്യതകൾ രക്ഷിക്കുന്നതിനായി ഹവ്വയെ വശീകരിച്ചു. ഹവ്വ അറിഞ്ഞ ത്രിവിധ വിശദീകരണങ്ങൾ “ജഡമോഹം കൺമോഹം ജീവനത്തിന്റെ പ്രതാപം” 1 യോഹന്നാൻ 2: 16 പ്രതിഫലിപ്പിക്കുന്നു. ആഹാരത്തോടുള്ള പ്രതിപത്തി, സൗന്ദര്യം, ജ്ഞാനം എന്നീ സ്വാഭാവികമായ ആഗ്രഹങ്ങൾ ദൈവത്തിൽ നിന്നുള്ള ദാനമാണ്. എന്നാൽ അവയെല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിനു വിധേയമായി ഉപയോഗിക്കേണ്ടവയാണ്. ലോകം ഈ നിയന്ത്രണങ്ങൾ അവഗണിക്കുന്നു.

ഹവ്വയുടെ പ്രതികരണത്തിന് ഉപയോഗിച്ച വാക്കുകൾ പ്രാധാന്യമർഹിക്കുന്നു. ആദ്യത്തെ കാണ്മാൻ നല്ലത് (taawa-pleasant), ഭക്ഷിപ്പാൻ നല്ലത് (nehmad-desirable) എന്നിവ ഒരേ മൂല പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ രണ്ടു വാക്കുകളും ആവർത്തനം 5:21ൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ nehmad എന്ന പദമാണ് പുറപ്പാട് 20:17 ൽ, അതായത് 10 കൽപ്പനകൾ മോഹിക്കരുത് (covet) എന്നതിനു ഉപയോഗിച്ചിരിക്കുന്നത്. ഹവ്വയുടേതു പോലെയുള്ള തീവ്രമായ ആഗ്രഹം(strong desire) അഥവാ കൽപ്പനയിൽ വിലക്കിയിരുന്ന മോഹം പലപ്പോഴും നിയമവിരുദ്ധമായി കൈവശം ആക്കാനുള്ള പ്രേരണ അടങ്ങിയിരിക്കുന്നു. ഉദാഹരണം ദാവീദ് രാജാവിനു ബേത്ശേബയുമായി തോന്നിയ അമിതാവേശം അവനെ വ്യഭിചാരം, ഗുഡാലോചന, കൊലപാതകം എന്നിവയിലേക്കു നയികച്ചു എന്നു നാം കാണുന്നു. അമിതമായ ആഗ്രഹം സാധിക്കുന്നതിനു വേണ്ടിയുള്ള കഠിനമായ അധ്വാനം ഭോഷത്വമാണ്. 

യിസ്രായേലിന് ഇങ്ങനെയൊരു നിർദേശമാണ് ഈ സംഭവ കഥയിൽ നിന്നും ഗ്രഹിക്കാൻ ഉണ്ടായിരുന്നത്. രണ്ടാമതായി, ഹവ്വായുടെ ചിന്ത ഫലത്തിന്റെ സാധ്യതകളിൽ കേന്ദ്രീകരിച്ചപ്പോൾ അനുസരണക്കേടിനാൽ ഉണ്ടാകുന്ന തിന്മയെ അവഗണിച്ചു. മൂന്നാമതായി, ജ്ഞാനത്തിനായി ഉപയോഗിച്ചിരിക്കുന്ന വാക്കാണ് (thaskil-to make one wise) സ്ത്രീയെ ഏറ്റവും കൂടുതലായി ആകർഷിച്ചത് എന്ന ആശയം നൽകുന്നു. ജ്ഞാനിയാകുക എന്നതിന് മാനസികവും ആത്മീകവുമായ കൂർമ്മത ഉണ്ടാവുക എന്നാണ്. സ്ത്രീ പാമ്പിന്റെ/പിശാചിന്റെ നുണ വ്യക്തമായി വിശ്വസിച്ചു. എന്നാൽ തനിക്ക് തെറ്റുപറ്റിയെന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത്. പുതിയ നിയമത്തിന് പൗലോസിൽ ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തിന്റെ ജ്ഞാനത്തെ അറിഞ്ഞില്ല, ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തെ സംബന്ധിച്ചിടത്തോളം ഭോഷത്വമായിരിക്കുന്നു എന്ന് 1 കൊരിന്ത്യർ 1:26 -2 :16; 3 :18 എന്നിവിടങ്ങളിൽ കൊടുത്തിരിക്കുന്നു.

​a) പാപം എന്ന പ്രവൃത്തി (6b)

​അവസാനമായി, ഹവ്വായുടെ പാപത്തെ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാ അത് രേഖപ്പെടുത്തിയിരിക്കുന്നത് ക്രീയാപഥങ്ങളുടെ ഒരു ശ്രേണിതന്നെ ഉപയോഗിച്ചുകൊണ്ടാണ്. “അവൾ പറിച്ചു; അവൾ തിന്നു; അവൾ കൊടുത്തു; അവനും തീന്നു. ഇത് ഉല്പത്തിയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക തരത്തിലുള്ള വിവരണകലയാണ്. സംസാരത്തെക്കുറിച്ചും അതിനിടയിലെ ടെൻഷനെ കുറിച്ചു അൽപം ദീർഘമായി പ്രതിപാദിക്കുമ്പോൾ, അതിനെ തുടർന്നുള്ള തീരുമാനം വളരെ പെട്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംസാരത്തിലും വിശദീകരണങ്ങളിലും ഉള്ള പഠനപരമായ വസ്തുക്കൾക്ക് ഊന്നൽ നൽകുന്ന രീതിയാണിത്.

​‘മനുഷ്യനും തിന്നു’ എന്നുള്ള പ്രസ്താവന പ്രാധാന്യമർഹിക്കുന്നു അവനെ സംബന്ധിച്ചിടത്തോളം ബുദ്ധിപൂർവ്വമായ വാക്കുകളിലൂടെയുള്ള പ്രലോഭനം ആവശ്യമായി വന്നില്ല. അവൻ ആ കുറ്റബോധത്തോടെ ചേർന്ന് നീങ്ങി. തെറ്റിലേക്കു നീങ്ങിയ തൻറെ വഴി ബോധപൂർവ്വമായി അതിനോട് നിൽക്കുന്നതായിരുന്നു. പുതിയ നിയമം അതിനെ കുറിച്ച് പറയുന്നത് സ്ത്രീ വഞ്ചിക്കപ്പെട്ടു പുരുഷൻ ബോധപൂർവ്വം തെറ്റ് ചെയ്തു (1 തിമോത്തി 2:14; റോമർ 5:12; 17-19). ഡെറിക് കിഡ്നർ എന്ന ദൈവദാസൻ അതിനെ കുറിച്ച് പറയുന്നത് എടുത്തു, തിന്നു എന്നിവ വളരെ ലളിതമായ ഒരു പ്രവർത്തിയായിരുന്നു ഏദനിൽ. എന്നാൽ ഈ പ്രവൃത്തിക്ക് സ്നേഹവാനായ ദൈവത്തിനു മറ്റൊരു തോട്ടത്തിൽ അഥവാ ഗത്ശമനാ തോട്ടത്തിൽ വെച്ച്, വലിയ ഒരുവില കൊടുക്കേണ്ടി വന്നു. ​

*******
Heading 6

© 2020 by P M Mathew, Cochin

bottom of page