
നിത്യജീവൻ

സങ്കീർത്തന പരമ്പര-05
Praise God for His Loving Kindness!
ദൈവത്തിന്റെ ദയയെപ്രതി ദൈവത്തെ സ്തുതിക്കുക!
സങ്കിര്‍ത്തനം 138 (Psalm 138)
"1ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ."
ദാവീദ് എഴുതിയ ഈ സങ്കീർത്തനം, ദൈവത്തിന്റെ വിശ്വസ്തതയെ പ്രകീർത്തിക്കുന്നതും ദൈവം തന്റെ ജനത്തിലും ലോകത്തിലും ആരംഭിച്ച നല്ല പ്രവൃത്തിയെ തികക്കും എന്ന ഉറപ്പിൽ കൃതജ്ഞത പറയുന്നതും, ജീവിതത്തിന്റെ പ്രയാസകരമായ ദിവസങ്ങളിൽ പ്രത്യാശയിലേക്കു നമ്മേ പുതുക്കുകയും ഉന്മേഷത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്ന ഒന്നാണ്. ദാവീദ് ദൈവത്തെ സ്തുതിക്കാനുള്ള 5 കാരണങ്ങൾ ഇതിൽ നിന്നും ചൂണ്ടിക്കാണിക്കുവാനും അതോർത്ത് നമുക്കെങ്ങനെ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുമെന്നും പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ദാവീദിന്റെ സ്തുതിയുടെയും നന്ദിയുടെയും ഒന്നാമത്തെ കാരണം ദൈവത്തിന്റെ അചഞ്ചലമായ ദയയും വിശ്വസ്തതയുമാണ്.
1. ദൈവത്തിന്റെ ദയയും വിശ്വസ്തതയും.
രണ്ടാം വാക്യത്തിൽ ദാവീദ് പറയുന്നു: "നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും."
ദൈവത്തിന്റെ ഒരിക്കലും മാറാത്ത, ഒരിക്കലും പരാജയപ്പെടാത്ത, ഒരിക്കലും മങ്ങാത്ത ഉടമ്പടി വിശ്വസ്തതയെയാണ് ദയ വിശ്വസ്തത എന്നീ വാക്കുകൾ സൂചിപ്പിക്കുന്നത്. പുറപ്പാടു പുസ്തകം 34:6-7 ൽ ദൈവം മോശെക്കു പ്രത്യക്ഷനായി തന്നെത്തന്നെ വെളിപ്പെടുത്തിയ വാക്കുകളിലേക്കാണിതു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. "യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. 7 ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ;" ദൈവത്തിന്റെ പ്രകൃതിയേയും സ്വഭാവസവിശേഷകളേയും വിളിച്ചറിയിക്കുന്ന ഒരു വേദഭാഗമാണിത്. ദൈവം അങ്ങേയറ്റം ദയ കാണിക്കുന്നവനാണ്; തന്നോടു യാചിക്കുന്ന ഏതൊരു പാപിക്കും അവൻ ദയയും പാപക്ഷമയും നൽകുന്നു. ഇതാണ് ഒരു പാപിയെ സംബന്ധിച്ചുള്ള ഏറ്റവും നല്ല വാർത്ത. ദാവീദ് ഈ സത്യം നന്നായി മനസ്സിലാക്കിയ വ്യക്തിയാണ്. അതുകൊണ്ടാണ് താൻ ദൈവത്തെ തന്റെ ദയയേയും വിശ്വസ്തതയേയും ഓർത്ത് സ്തുതിക്കുന്നത്.
ദാവീദ് കേവലം അധരങ്ങളാൽ ദൈവത്തെ സ്തുതിക്കുകയില്ല, തന്റെ ഹൃദയത്തിൽ നിന്നു വരുന്ന നന്ദി അധരങ്ങളിലൂടെ അർപ്പിക്കുകയാണ്. താൻ ദൈവത്തെ സ്തുതിക്കുന്നത് പൂർണ്ണഹൃദയത്തോടെയാണ്. മാത്രവുമല്ല, മറ്റേതൊരു ‘ദൈവങ്ങളെക്കാൾ' ഉന്നതമായി ദൈവത്തെ കണ്ടുംകൊണ്ടാണ് ദൈവത്തെ സ്തുതിക്കുന്നത്. ഇവിടെ ദൈവങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ശക്തന്മാരായ രാജാക്കന്മാരേയും അഥവാ ഭരണാധിപന്മാരേയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന വീണുപോയ ദുതന്മാരേയുമാണ്. വാസ്തവത്തിൽ ഏകദൈവമേ ഉള്ളുവെങ്കിലും ജാതീയരായ ആളുകൾ അവയെ ദൈവങ്ങളായി കാണുന്നു. അതുകൊണ്ടാണ് ദാവീദ് മറ്റുള്ള ദൈവങ്ങളെക്കാൾ ഉന്നതമായി യാഹ്വേയെ കാണുന്നത്. ദാവീദ് ഏറ്റവും താഴ്മയോടും ആദരപൂർവ്വവുമാണ് യാഹ്വേയെ സ്തുതിക്കുന്നത്.
ദാവീദിനെപോലെ ഹൃദയത്തിൽ നിന്നും വരുന്ന ആരാധന അർപ്പിക്കാം. താഴ്മയോടും ആദരവോടും കൂടെ ആരാധന അർപ്പിക്കാം. ദൈവത്തിന്റെ മാറ്റമില്ലാത്ത ദയയേയും വിശ്വസ്തതയും ആയിരിക്കട്ടെ നമ്മുടെ സ്തുതിയുടെ അടിസ്ഥാനം.
ദൈവത്തെ സ്തുതിക്കുന്നതിനുളള രണ്ടാമത്തെ കാരണം ദൈവത്തിന് തന്റെ വചനത്തോടുള്ള പ്രതിബദ്ധതയാണ്.
2. വചനത്തോടുള്ള ദൈവത്തിന്റെ പ്രതിബദ്ധത(v. 2c)
ദൈവം തന്റെ നാമത്തെയും വചനത്തെയും എല്ലാറ്റിലുമുപരിയായി ഉയർത്തിയിരിക്കുന്നു. അതായത്, ദൈവം തന്റെ സ്വഭാവത്തിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും തെല്ലും വ്യതിചലിക്കുന്നില്ല. അവൻ എല്ലാ കാലത്തും വിശ്വസിക്കുവാൻ കൊള്ളാവുന്നനാണ്. യെശയ്യാ 40:8 ഇപ്രകാരം പറയുന്നു: "പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും."
മത്തായി 24:35 "ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല" എന്ന് കർത്താവ് അരുളി ചെയ്യുന്നു.
ദൈവത്തിന്റെ സ്വഭാവവും വിശ്വസ്തതയും പ്രാർത്ഥനയ്ക്കു ഉത്തരം നൽകുന്നതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ദാവീദ് പറയുന്നു. പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന ദൈവത്തിന് നന്ദിയും സ്തോത്രവും കരേറ്റാം.
ദാവീദിന്റെ ഏത് പ്രാർത്ഥനക്കാണ് ഉത്തരം ലഭിച്ചത് എന്ന് ഇവിടെ വ്യക്തമല്ല. ദാവീദ് ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാൽ, ഒരുപക്ഷേ ദാവീദ് ബലപ്പെട്ടതാകാം. ഏതായാലും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവമാണ് നമ്മുടെ ദൈവം. അതോർത്ത് നമുക്ക് നമ്മുടെ ദൈവത്തെ സ്തുതിക്കാം.
ദൈവത്തെ സ്തുതിക്കുന്നതിനുളള മൂന്നാമത്തെ കാരണം നമ്മുടെ ഭാവി പ്രത്യാശയാണ്.
3. ഭാവി പ്രത്യാശയെ പ്രതി ദൈവത്തെ സ്തുതിക്കാം (വാ. 4-6)
നാലാം വാകൃം വ്യക്തിഗത സ്തുതിയോടെ ആരംഭിക്കുകയും, ഭൂമിയിലെ സകലരാജാക്കന്മാരും ദൈവത്തെ സ്തുതിക്കുന്ന ഒരുനാൾ വരും എന്ന് പ്രതീക്ഷയോടെ അവസാനിക്കുകയും ചെയ്യുന്നു.
രാജാക്കന്മാരും പ്രഭുക്കന്മാരും ഭരണാധികാരികളും ദൈവത്തിന്റെ വാഗ്ദത്ത വചനങ്ങളെ പഠിക്കും; അവൻ ദയയോടെ പറഞ്ഞ വാക്കുകളും അവയുടെ നിവൃത്തിയും കാണുമ്പോൾ അവർ ദൈവത്തെ സ്തുതിക്കാൻ ഇടയായി തീരും.
വെളിപ്പാടു പുസ്തകം 21:22-27 ഈ സത്യത്തിനും അടിവരയിടുന്നു. ഒരു ദിവസം എല്ലാ രാജാക്കന്മാരും രാജാക്കന്മാരുടെ രാജാവിന്റെ മുമ്പിൽ കുമ്പിടേണ്ടതായ് വരും; അന്ന് അവർ ദൈവത്തിന്റെ മഹത്വം കാണുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും (വാക്യം 5). ലൗകിക നിലവാരങ്ങളാൽ ശക്തരായവർ പോലും അവന്റെ മഹത്വത്തിനു മുന്നിൽ അന്ന് തലകുനിക്കും.
ദൈവത്തെ സ്തുതിക്കുന്നതിനുളള നാലാമത്തെ കാരണം ദൈവം താഴ്മ ഉള്ളവരെ കടാക്ഷിക്കുന്നു.
4. എളിയവരോടുള്ള ദൈവത്തിന്റെ പ്രീതി (വാ. 6)
ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞതിന് ശേഷം, ദാവീദ് ഈ മഹത്തായ സുവിശേഷ സത്യം നമുക്ക് നൽകുന്നു: തന്റെ എല്ലാ മഹത്വത്തിലും ഔന്നതൃത്തിലും ദൈവം താഴ്മയോടെ തന്റെ അടുക്കൽ വരുന്നവരോട് അനുകമ്പയും കരുതലും കാണിക്കുന്നു. അതിനുവേണ്ടി തന്റെ പുത്രനെ പോലും ബലിയായി നൽകാൻ തയ്യാറായ ദൈവമാണ്. 41 ആശ്രയിക്കാൻ മനസ്സ് വയ്ക്കുന്നവർക്ക് ദൈവം നിത്യരക്ഷ ദാനമായി നൽകുന്നു. മറുവശത്ത്, ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുന്നു. അവ അവന്റെ പുത്രനായ യേശുക്രിസ്തുവിനെ തിരസ്കരിക്കുന്നവർക്ക് ഈ രക്ഷ ഉണ്ടാവുകയില്ല. അവർ അവന്റെ സാന്നിധ്യം അനുഭവിക്കുകയില്ല (യാക്കോബ് 4:6). ആകയാൽ ദൈവം നമ്മോടു വളരെ കരുണ കാണിച്ചിരിക്കുന്നു എന്നതോർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.
ദൈവത്തെ സ്തുതിക്കുന്നതിനുളള അഞ്ചാമത്തെ കാരണം ദൈവത്തിന്റെ നിരന്തരമായ കരുതലാണ്.