top of page
Image of God
ദൈവത്തിന്റെ പ്രതിമ
ദൈവത്തിന്റെ പ്രതിമ മനുഷ്യൻ (The Statue of God Is Man)
ദൈവത്തിന്റെ പ്രതിമ നിർമ്മിക്കാൻ പാടില്ല എന്നത് ആ കാലത്തിനും സംസ്കാരത്തിനും ശരിക്കും സവിശേഷമായിരുന്നു. ഒന്നാമതായി, സൃഷ്ടാവായ ദൈവത്തെ സൃഷ്ടിയിലെ ഏതെങ്കിലും ഒരു വസ്തുവിലേക്ക് തരംതാഴ്ത്തരുത് എന്ന ദൈവം യിസ്രായേലിനു പിന്നീടു നൽകുന്ന കൽപ്പനയിൽ വേരൂന്നിയിരുന്നു. രണ്ടാമതായി, ആളുകൾ ദൈവത്തിന്റെ സ്വരൂപങ്ങൾ ഉണ്ടാക്കരുത്, കാരണം ദൈവം തന്റെ പ്രതിമ മറ്റൊരുനിലയിൽ സൃഷ്ടിച്ചിരിക്കുന്നു. എപ്പോഴാണ് ദൈവം അത് ചെയ്തത്? ശരി, നമുക്ക് ബൈബിളിന്റെ ഒന്നാം പേജിലേക്ക് പോകാം. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന പ്രസ്താവനയോടെയാണ് ബൈബിൾ ആരംഭിക്കുന്നത്. അവിടെ ആദ്യം കണ്ടുമുട്ടുന്നത് ദൈവത്തെ ആണ്. ദൈവം ഉണ്ട് എന്ന അനുമാനത്തിന്മേലാണ് ബൈബിളിന്റെ എഴുത്ത് ആരംഭിക്കുന്നത്. എല്ലാ സൃഷ്ടികളുടേയും മേൽ അധികാരമുള്ളവൻ ദൈവമാണ്. കാരണം ദൈവമാണ് സകലത്തേയും സൃഷ്ടിച്ചത്. അവൻ ഉണ്ടാകട്ടെ എന്ന് അരുളിച്ചെയ്തപ്പൊൾ സകലവും ഉളവായ് വന്നു. അവ സൃഷ്ടാവിനെ അനുസരിക്കുകയും ചെയ്യുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ച് ഉല്പത്തി പുസ്തകത്തിലെ പരാമർശം ശ്രദ്ധിക്കുക:

ഉൽപ്പത്തി 1:26-27

"അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു."

ത്രീയേകദൈവത്തിന്റെ ആലോചനപ്രകാരമാണ് മനുഷ്യന്റെ സൃഷ്ടി നടക്കുന്നത്. മനുഷ്യനെ ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് സൃഷ്ടിക്കുന്നത്. മനുഷ്യസൃഷ്ടി ദൈവത്തിന്റെ നേരിട്ടുള്ളൊരു പ്രവർത്തനമായിരുന്നു. ‘മുളച്ചുവരട്ടെ’ ‘ഉളവായി വരട്ടെ’ മുതലായ കൽപ്പനകളാലുള്ള സൃഷ്ടി പ്രവർത്തനത്തിൽ ദൈവം തന്നെത്തെന്നെ ഭാഗഭാക്കാക്കുന്നില്ല. എന്നാൽ ‘നാം മനുഷ്യനെ ഉണ്ടാക്കുക’ എന്ന പ്രസ്താവന, മനുഷ്യസൃഷ്ടിയിൽ ദൈവത്തിനുള്ള നേരിട്ട ബന്ധത്തേയും, മനഃപ്പൂർവ്വമായ പങ്കാളിത്വത്തെയും കാണിക്കുന്നു. ജന്തുക്കൾ അതതിന്റെ തരമായി സൃഷ്ടിച്ചപ്പോൾ, ‘ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യനെ സൃഷ്ടിയുടെ മകുടമായിട്ടാണ് സൃഷ്ടിച്ചത്. സൃഷ്ടിക്കപ്പെട്ട സകലത്തിന്മേലും വാഴുവാനുള്ള അധികാരവും ദൈവം അവനു നൽകി. എന്നാൽ വാഴേണ്ടതിനു ദൈവം നിർവ്വചിക്കുന്ന നിലയിൽ തന്നെ നന്മയും തിന്മയും (നല്ലതല്ലാത്തതും) നിർവചിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം ദൈവം മാത്രമാണ് രാജാവ്. സർവ്വജ്ഞാനിയായ ദൈവത്തിനു മാത്രമെ നന്മയും തിന്മയും നിർവ്വചിക്കുവാനു അനുവാദമുള്ളു. ആകയാൽ ദൈവത്തോട് ആലോചന കഴിച്ചിട്ടു വേണം മനുഷ്യൻ നന്മയും തിന്മയും നിർവ്വചിക്കുവാൻ. ആ നിലയിൽ ദൈവം സകലത്തേയും ഭരിക്കുവാനുള്ള അധികാരം മനുഷ്യനു നൽകുന്നു.
ദൈവം മനുഷ്യനെ തന്റെ പ്രതിനിധിയായി ഭൂമിയെ ഭരിക്കുവാൻ നിയോഗിക്കുന്നു (God commisions man to rule the earth as His representative).

അങ്ങനെ ഭൂമിയെ അടക്കി വാഴുവാൻ അവൻ മനുഷ്യരോട് പറയുന്നു. ബൈബിൾ എഴുതുന്ന സമയത്ത്, (യിസ്രായേലിന്റെ രണ്ടാം തലമുറയ്ക്കാണ് മോശെ ഉൽപ്പത്തി പുസ്തകം എഴുതുന്നത്) പ്രമാണിമാരായ രാജാക്കന്മാർക്ക് മാത്രമായിരുന്ന ഈ ദൗത്യം, എന്നാൽ ഇപ്പോൾ ഇതാ ബൈബിളിൽ ദൈവം ഓരോ മനുഷ്യന്റെയും കടമയാക്കിയിരിക്കുന്നു.  ഇത്  വളരെ വിപ്ലവകരമായ പ്രസ്താവനയാണ്, കാരണം ബൈബിളിൽ ദൈവം എല്ലാവർക്കും  ഭരിക്കാനും മനുഷ്യ പദ്ധതിയിൽ പങ്കാളികളാകാനും അവകാശം നൽകിയിരിക്കുന്നു. അപ്പോൾ ഭരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നു നമുക്കു നോക്കാം.  ദൈവം ഈ അവകാശം തന്ന ഉല്‌പത്തിയിൽ പുസ്തകത്തിൽ തന്നെ അതിനുള്ള ഉത്തരം എന്താണ് എന്നു നമുക്കു പരിശോധിക്കാം. അവിടെ ഭരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് “ഏദന്തോട്ടപരിപാലന”മാണ്. അതെന്തൊരു ഭരണമാണ് എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ 'ഭരണം' എന്നതുകൊണ്ട് ദൈവം അർത്ഥമാക്കിയത് അതാണ്. ഭൂമിയിൽ കൃഷി ചെയ്തും ഭൂമിയുടെ അസംസ്കൃത സാദ്ധ്യതകളെല്ലാം ഉപയോഗിച്ചുകൊണ്ടും അതിൽ നിന്ന് പുതിയതും അധികമായ എന്തെങ്കിലും നിർമ്മിക്കുന്നതിലൂടെയാണ് മനുഷ്യൻ ഭരിക്കുന്നത്. അതായത് ഭക്ഷ്യസാധനങ്ങൾ ഉല്പാദിപ്പിച്ച് പരപ്സരം സഹായിക്കുക. എന്നാൽ, അതിൽ വളരുന്ന കുടുംബങ്ങളും ഉൾപ്പെടുന്നു, അത് പിന്നീട് അയൽക്കാരായി മാറുന്നു, തുടർന്ന് അവർ സമൂഹങ്ങൾ സൃഷ്ടിക്കുകയും ജോലി ചെയ്ത് പരസ്പരം പരിപാലിക്കുകയും പുതിയ പുതിയ സ്ഥലങ്ങളിലേക്ക് വികസിച്ച് ബിസിനസ്സുകളും നഗരങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു. അതിനാൽ, നമ്മുടെ ജോലിയുടെയും സർഗ്ഗാത്മകതയുടെയും ദൈനംദിന പ്രവർത്തനങ്ങളാണ് ഈ ഭരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതെ, നാം ലോകത്തെല്ലായിടത്തേക്കും ദൈവത്തിന്റെ ഭരണം വ്യാപിപ്പിക്കുന്നു. ഇതാണ് മാനവികതയുടെ ദിവ്യവും പരിപാവനവുമായ കടമ. ഇതെല്ലാം വളരെ മനോഹരമായി തോന്നുന്നു എന്നുമാത്രമല്ല മനുഷ്യർ വളരെ മികച്ച ചില കാര്യങ്ങൾ രൂപകൽപ്പന ചെയ്തിട്ടുമുണ്ട്.

ദൈവം നന്മ തിന്മകളെ നിർവ്വചിച്ചിരിക്കുന്നതനുസരിച്ച് വേണം ഈ ഭരണം നടത്തുവാൻ (This rule must be done according to God's definition of good and evil).

എന്നാൽ പലപ്പോഴും മനുഷ്യൻ കാര്യങ്ങൾ സൃഷ്ടിക്കുമ്പോൾ അതു വളരെ കഷ്ടതകൾക്കും അനീതികൾക്കും കാരണമായി തീരുന്നു. അതിനാൽ, തങ്ങൾ യഥാർത്ഥത്തിൽ ഭരിക്കയല്ല ചെയ്യുന്നത്. അതിനാൽ ബൈബിൾ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നു. ഉല്‌പത്തിയിൽ സംഭവിക്കുന്നത്, അവർ എങ്ങനെ ഭരിക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് ദൈവം മനുഷ്യർക്ക് ഒരു തിരഞ്ഞെടുപ്പ് നൽകുന്നു. അവർ തങ്ങളുടെ അധികാരം മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കാൻ പോവുകയാണോ, അതാണ് നന്മയെക്കുറിച്ചുള്ള ദൈവത്തിന്റെ നിർവചനം. അതല്ല, അവർ തിരിഞ്ഞ് തങ്ങൾതന്നെ നന്മയും തിന്മയും നിർവചിക്കുകയും തങ്ങളുടെ അധികാരത്തെ സ്വയം നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുമൊ? കഥയിൽ നന്മയും തിന്മയും നിർവചിക്കുന്ന കാര്യം അവർ സ്വയം തിരഞ്ഞെടുക്കുന്നു. അതായത്, മനുഷ്യൻ ദൈവത്തെ മാറ്റിനിർത്തി സ്വയം നന്മയും തിന്മയും തെരഞ്ഞെടുക്കുവാൻ തീരുമാനിക്കുന്നു.

​മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ബൈബിളിന്റെ ചിത്രീകരണമാണിത്. അതിനാൽ ചിലപ്പോൾ മനുഷ്യർ അതിശയകരമായ നല്ല കാര്യങ്ങൾ ചെയ്യുന്നു; എന്നാൽ പലപ്പോഴും തങ്ങളുടെ മികച്ച ഉദ്ദേശ്യങ്ങൾക്കിടയിലും തങ്ങൾ സ്വാർത്ഥതയോടെ പ്രവർത്തിക്കുകയും ലോകത്തിൽ തിന്മ സൃഷ്ടിക്കുകയും ചെയ്യുന്നു, അതിനാൽ കാര്യങ്ങളെ കുഴപ്പത്തിലാക്കുന്ന മോശം ഭരണാധികാരികളായി മാറുന്നു. പക്ഷെ അത് കഥയുടെ അവസാനമല്ല.

യേശുക്രിസ്തു രാജാവായി വരും (Jesus Christ will come as the King).
​അതിനാൽ, ബൈബിൾ തുടരുന്നു, ദൈവം യേശുവിലൂടെ മനുഷ്യരാശിയുമായി സ്വയം ബന്ധിക്കപ്പെടുമ്പോൾ ഇതെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഭരിക്കുന്നത് എന്താണെന്ന് അവിടുന്ന് നമുക്ക് കാണിച്ചുതന്നു. അപ്പോൾ ഇത് എങ്ങനെയിരിക്കുമെന്നു നോക്കാം.  മറ്റുള്ളവരെ സേവിച്ചും മറ്റുള്ളവർക്കുവേണ്ടി ഏറ്റവും മികച്ചത് തേടിക്കൊണ്ടും യേശു ഭരണം നടത്തി. അവരുടെ ദാസനായി തന്റെ സുഹൃത്തുക്കളെ മാത്രമല്ല ശത്രുക്കളെയും സ്നേഹിച്ചു. അത് ഭരിക്കാനുള്ള ഒരു പ്രത്യേക മാർഗ്ഗമാണെന്നു മാത്രമല്ല, എല്ലാ തിന്മകളുടെയും അനന്തരഫലങ്ങൾ തന്റെ  മരണത്തിലൂടെ യേശു നേരിട്ടു. മാത്രമല്ല, നമ്മുടെ തെറ്റായ ഭരണരീതികളിലൂടെ നാം സൃഷ്ടിച്ചതായ എല്ലാ തിന്മകളുടെ അന്ത്യമായ മരണം അവൻ സ്വയം സ്വീകരിക്കുന്നു. അതായത്, അവൻ തന്നെ കൊല്ലുവാൻ മനുഷ്യനെ  അനുവദിക്കുന്നു.

അതിനാൽ, പുതിയനിയമത്തിലെ എഴുത്തുകാർ യേശുവിന്റെ പുനരുത്ഥാനത്തിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, എല്ലാ മനുഷ്യവർഗത്തിനും വേണ്ടി തുറന്നുകൊടുക്കുന്ന ഒരു പുതിയ ഭാവി അവർ കാണുന്നു. യഥാർത്ഥമനുഷ്യനാകാനുള്ള ഒരു പുതിയ മാർഗമാണ് യേശു. അതെ, അതുകൊണ്ടാണ് അവർ യേശുവിനെ ദൈവത്തിന്റെ പ്രതിച്ഛായ/പ്രതിമ അല്ലെങ്കിൽ പുതിയ മനുഷ്യൻ എന്ന് വിളിച്ചത്. മാത്രമല്ല, യേശു ദൈവികജീവനാണെന്നും നമ്മുടെ ജീവിതവും ശക്തിയും ആയിത്തീരാൻ നമ്മെ സുഖപ്പെടുത്തുന്നതിനും രൂപാന്തരപ്പെടുത്തുന്നതിനുമുള്ള ശക്തി ഇപ്പോൾ ലഭ്യമാണ്, മാത്രമല്ല ഇത് വളരെ മനോഹരമാണെന്ന് തോന്നുന്നു.

എന്നാൽ ഇത് ശരിക്കും എങ്ങനെ കാണപ്പെടുന്നു? അതിനാൽ പ്രായോഗികമായി പൗലോസ് പറഞ്ഞു, ആളുകൾ യേശുവിന്റെ സാന്നിധ്യവും ആത്മാവും നിറഞ്ഞവരായി സ്നേഹവും സന്തോഷവും സമാധാനവും ദീർഘക്ഷമയും ദയയും പരോപകാരം വിശ്വസ്തതയും  സൗമ്യതയും ഇന്ദ്രിയജയവും (ആത്മനിയന്ത്രണവും) നിറഞ്ഞതായി തീരുന്നതിലൂടെയാണ്. ദൈവം നമ്മിൽ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പുതിയ മാനവികതയാണിതെന്ന് പൗലോസ് പറയുന്നു. അങ്ങനെ നാം ദൈവത്തിന്റെ സ്വരൂപം പുനഃസ്ഥാപിക്കുന്ന ആളുകളായിത്തീരുകയും മനുഷ്യ പദ്ധതിയെ മുന്നോട്ട് നയിക്കുകയും ചെയ്യും, യഥാർത്ഥത്തിൽ ബൈബിളിന്റെ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ദൈവം തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും അവന്റെ ദാസന്മാർ അവനുചുറ്റുമുള്ളതുമായ ഒരു പുതുക്കിയ ലോകമാണിത്. എന്നാൽ അവർ തന്നെയാണ് ഈ പുതിയ ലോകത്തെ ഭരിക്കുന്നത് യേശുവിനെ അവരുടെ രോഗശാന്തിക്കാരനും ദൈവവുമായി പുതിയ അൺചാർട്ടഡ് ടെറിട്ടറിയിലേക്ക് കൊണ്ടുപോകുന്നു.
*******

Word Study Series_03

© 2020 by P M Mathew, Cochin

bottom of page