നിത്യജീവൻ

Tree of Life
ജീവവൃക്ഷം
ദൈവസാന്നിദ്ധ്യമുണ്ടായിരുന്ന ഒരു ദൈവാലയമായിരുന്നു ഈ തോട്ടം (This garden was a temple where God was present)
ഈ ഏദന്തോട്ടം ദൈവവും മനുഷ്യരും ഒരുമിച്ച് സഹവസിച്ചിരുന്ന ഒരിടമായിരുന്നു. ഈ ഉദ്യാനത്തെ ഒരുതരം ദൈവാലയമായി കാണണമെന്ന് ബൈബിൾ എഴുത്തുകാർ ആഗ്രഹിക്കുന്നു. ജീവവൃക്ഷം നിലനിന്നിരുന്ന തോട്ടത്തിന്റെ ഈ ഭാഗത്തെ അതിവിശുദ്ധസ്ഥലമായിട്ടാണ് (Holy of Holies) അവർ കണക്കാക്കിയിരുന്നത്. അവിടെ ദൈവത്തിന്റെ സാന്നിദ്ധ്യം ഏറ്റവും തീവ്രമാണ്. ഈ വൃക്ഷം ദൈവത്തിന്റെ ജീവനേയും മറ്റുള്ളവർക്ക് ലഭ്യമാക്കിയിട്ടുള്ള സൃഷ്ടിപരമായ ശക്തിയേയും പ്രതിനിധാനം ചെയ്യുന്നു. വാസ്തവത്തിൽ, നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ ഫലമൊഴികെ സകല വൃക്ഷങ്ങളിൽ നിന്നും മനുഷ്യർക്കു ഭക്ഷിക്കാമെന്നതായിരുന്നു ദൈവത്തിന്റെ ആദ്യ കൽപ്പന. അതിലൂടെ അവർ ദൈവത്തിന്റെ ജീവൻ ഉള്ളവരായി തീരുന്നു. എത്രയോ ഭാഗ്യകരമായ സംഗതിയായിരുന്നു അത്. ഈ വൃക്ഷഫലം കഴിക്കുന്നവരെ അതു രുപാന്തരം ചെയ്യുന്നു. അല്ലെങ്കിൽ ദൈവത്തിന്റെ വചനം ഭക്ഷിക്കുന്നവരെ അതു രൂപാന്തരം ചെയ്യുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത് അവരെ നിത്യജീവനിലേക്ക് നയിക്കുന്നു.
നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം (The tree of the knowledge of good and evil)
എന്നാൽ ഒരു പ്രശ്നമെന്നത് അവർക്ക് നന്മ-തിന്മകളെ അറിയുന്ന വൃക്ഷം കടന്നു വേണം ജീവവൃക്ഷത്തിലേക്കു എത്തിച്ചേരാൻ. നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം വിലക്കിയിരുന്നതിന്റെ കാരണം അതു ഭക്ഷിച്ചാൽ അവർ മരിക്കുമെന്ന് ദൈവം പറഞ്ഞിരുന്നു. അപ്പോൾ അതെങ്ങനെ സാദ്ധ്യമാകും എന്നതായിരുന്നു അവരുടെ മുന്നിലെ പ്രശ്നം. അവരുടെ കണ്ണിൽ നന്മ എന്നു തോന്നുന്നതു ചെയ്യാനുള്ള അധികാരം സ്വയം ഏറ്റെടുക്കുന്നതിനെ ഈ വൃക്ഷം പ്രതിനിധീകരിക്കുന്നു. നന്മ തിന്മകളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം മനുഷ്യർ സ്വയം എറ്റെടുത്താൽ... അത് തകർന്ന ബന്ധങ്ങളിലേക്കും അക്രമത്തിലേക്കും മരണത്തിലേക്കും അവരെ നയിക്കും. എന്നാൽ രണ്ട് മരങ്ങളും കാഴ്ചയിൽ ഒരു പോലെ മനോഹരമായിരുന്നു. പക്ഷേ, അവയിലൊന്ന് തെറ്റായ ജീവിതത്തിന്റെ വൃക്ഷമാണ്. ദൗർഭാഗ്യമെന്നു പറയട്ടെ, മനുഷ്യർ ഈ വ്യാജ ജീവിതത്തെ തെരഞ്ഞെടുക്കുന്നു. അവർ ദൈവത്തിന്റെ വിലക്കിനെ മറികടന്ന് നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ വൃക്ഷഫലം അവർ തിന്നുന്നു. അതിന്റെ ഫലമായി, അവർ ദൈവത്തെക്കൂടാതെ നന്മ തിന്മകളെ സ്വയം വിവേചിക്കുവാൻ തുടങ്ങി എന്നതാണ്. അങ്ങനെ അവർ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഇത് ഒരു ചോദ്യം ഉയർത്തുന്നു: ആർക്കെങ്കിലും എപ്പോഴെങ്കിലും ജീവവൃക്ഷത്തിലേക്ക് മടങ്ങി വരാൻ കഴിയുമോ?
ദൈവം തന്റെ കരുണയിൽ ജീവവൃക്ഷത്തിലേക്കു എത്തിച്ചേരാൻ ഒരു പദ്ധതി തയ്യാറാക്കുന്നു (God makes a plan to reach the tree of life at His mercy)
തുടർന്നങ്ങോട്ടുള്ള ബൈബിൾ കഥയിൽ, നാം മോശെ എന്ന വ്യക്തിയെ കാണുന്നു. മോശെ മരുഭൂമിയിലെ ഒരു പർവ്വതത്തിനു മുകളിലുള്ള ഒരു വൃക്ഷത്തിന്റെ സമീപെ വെച്ച് ദൈവവുമായി സന്ധിക്കുന്നു. അതായത്, കത്തുന്ന ഒരു മുൾപടർപ്പ് കണ്ടപ്പോൾ അതെന്താണെന്ന് കാണുവാൻ മോശെ അടുത്തുചെന്നു. അപ്പോൾ, നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ് എന്ന് ദൈവത്തിൽ നിന്നു തനിക്കു അരുളപ്പാട് ലഭിച്ചു. അതെ, അത് പർവതത്തിലെ ഒരു ചെടിയാണ്, അത് ജീവവൃക്ഷം പോലെ ദൈവത്തിന്റെ ജീവനും ശക്തിയും പ്രതിഫലിപ്പിക്കുന്നു. നിന്റെ ജനത്തെ ഈ പർവ്വതത്തിലേക്ക് കൊണ്ടുവരാനും അങ്ങനെ അവർക്കു തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കാമെന്നും ദൈവം മോശയോട് അരുളിച്ചെയ്യുന്നു. ഈ ഉടമ്പടി, ഒരു തിരഞ്ഞെടുപ്പ് നടത്താൻ അവരെ നിർബന്ധിപ്പിക്കും: അവർ സ്വന്തമായി സൃഷ്ടിക്കുന്ന ദൈവങ്ങളെ പിന്തുടർന്നു മരണത്തെ സ്വീകരിക്കുമോ അതോ യഥാർത്ഥ ദൈവത്തെ പിന്തുടർന്നു ജീവൻ സ്വീകരിക്കുമോ? ഈ കഥയിൽ, അവർ വിഗ്രഹത്തോടുള്ള തങ്ങളുടെ കൂറ്/loyalty കാണിക്കുന്നു. ഈ കൂറ് എന്നത് അവർ തെരഞ്ഞെടുക്കുവാൻ പോകുന്ന പല തെരഞ്ഞെടുപ്പുകളിൽ ആദ്യത്തേതാണെന്നു മാത്രം. സ്വന്തം സൃഷ്ടിയായ ദൈവങ്ങളെ/ദേവന്മാരെ (gods) തിരഞ്ഞെടുക്കുന്ന മാറി മാറിവരുന്ന തലമുറയെ കാണിച്ചുകൊണ്ട് ആ ചരിത്രകഥ മുന്നോട്ടു പോകുന്നു. ഈ വിഗ്രഹങ്ങൾ സാധാരണയായി ഉയരമുള്ള കുന്നുകളിൽ, മനോഹരമായ മരങ്ങൾ പോലെ സ്ഥാപിക്കപ്പെട്ടിരുന്നു. പക്ഷേ അവ ജനങ്ങളെ നാശത്തിലേക്കും പ്രവാസത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന വ്യാജവൃക്ഷങ്ങൾ ആയിരുന്നു. മരണത്തിന്റെ പിടി നമുക്കു ചെറുക്കാൻ കഴിയാത്തവിധം ശക്തമാണ്. ഇതിന്റെ മദ്ധ്യേ നമുക്ക് എന്തെങ്കിലും പ്രതീക്ഷക്കു വകയുണ്ടോ?
യേശു ജീവൻ നൽകുന്ന മുന്തിരിവള്ളി (Jesus is the true vine that gives life)
ഇത് നമ്മെ പുതിയനിയമത്തിലെ യേശുവിന്റെ കഥയിലേക്കു നയിക്കുന്നു. ദൈവത്തിന്റെ ജീവൻ തന്നിലൂടെ വീണ്ടും ലഭ്യമാണെന്ന് പ്രഖ്യാപിക്കാൻ യേശു വന്നു. അതിനാൽ യേശു തന്നെത്തന്നെ ജീവന്റെ വൃക്ഷമായി കരുതി. അതെ, ദൈവത്തിന്റെ ജീവൻ ലോകത്തിലേക്ക് കൊണ്ടുവരുന്ന മുന്തിരിവള്ളിയാണെന്ന് യേശു അവകാശപ്പെട്ടമ്പോൾ ഇതാണ് താൻ അർത്ഥമാക്കിയത്. തന്നിൽ നിന്ന് ഭക്ഷിപ്പാൻ യേശു ആളുകളെ ക്ഷണിച്ചു. അതായത്, തന്നെ വിശ്വസിക്കാനും തന്റെ ജീവിതത്തിലൂടെ രൂപാന്തരപ്പെടാനും അവൻ ആളുകളെ ക്ഷണിച്ചു. മനുഷ്യർ എത്രമാത്രം തിന്മ നിറഞ്ഞ വരാണെന്നും തെറ്റായ വൃക്ഷങ്ങളെ അവർ എത്രമാത്രം സ്നേഹിക്കുന്നുവെന്നും യേശു വെളിപ്പെടുത്തി. അതിനാൽ, ജീവനും മരണത്തിനും ഇടയിൽ ഒരു പുതിയ തിരഞ്ഞെടുപ്പിനു യേശു ആളുകളെ ക്ഷണിച്ചു.
ഇത്തവണ അവർ കേവലം, മരണം മാത്രം തിരഞ്ഞെടുക്കുക ആയിരുന്നില്ല, എല്ലാ ജീവജാലങ്ങൾക്കും ജീവൻ നൽകുന്നവനെ/ നിലനിർത്തുന്നവനെ അപമാനിക്കാനും, ആക്രമിക്കാനും, കൊല്ലാനും അവർ തീരുമാനിക്കുകയാണുണ്ടായത്. അതെ, യേശുവിനെ ഒരു കുന്നിൻ മുകളിലേക്ക് അവർ നയിക്കുന്നു, അവിടെ അവൻ മരക്കുരുശിന്മേൽ മരിക്കുന്നു. അങ്ങനെ യഥാർത്ഥ ജീവവൃക്ഷം മരണത്തിനു വിധേയനാക്കപ്പെടുന്നു. എന്നാൽ തന്റെ മരണത്തിന് വളരെ മുന്നമേ തന്നെ, താൻ ജീവന്റെ ഒരു വിത്താണെന്നും, അത് നിലത്തു വീണു ചാകുമെന്നും, എന്നാൽ, വളരെയധികം ഫലം കായ്ക്കുന്ന ഒരു വൃക്ഷമായി വളരും എന്നും യേശു അവരോടു പറഞ്ഞിരുന്നു.
മരിച്ചുയർത്തെഴുനേറ്റ ജീവന്റെ വൃക്ഷം (The tree of life that has been raised)
അതിനാൽ, മരണത്തെ പരാജയപ്പെടുത്താൻ, യേശു മരണത്തിലൂടെ കടന്നുപോയി. ഇപ്പോൾ, യേശു മരിച്ചു ഉയർത്തെഴുന്നേറ്റ്, പുതിയ ജീവവൃക്ഷമായി നമുക്കെല്ലാവർക്കും മുന്നിൽ നിൽക്കുന്നു. നമുക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ കഴിയും, എന്നാൽ അതിനർത്ഥം യേശുവിനെപ്പോലെ മരണത്തിലൂടെ കടന്നുപോകുകയെന്നതാണ്. നമ്മുടെ പാപം നിറഞ്ഞ, പഴയ മനുഷ്യനെ മരിക്കാൻ അനുവദിക്കുക. അങ്ങനെ ഒരു പുതിയ മനുഷ്യനെ, പുതിയ മനുഷ്യനെ അതിന്റെ സ്ഥാനത്ത് വളരാൻ അനുവദിക്കുക. ആദാമിലെ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞു ക്രിസ്തുവിൽ ഒരു പുതിയ മനുഷ്യനായി തീരുക.
അതെ, യേശു മുന്തിരിവള്ളിയാണെന്നും നാം അവന്റെ ശാഖകളാണെന്നും അവൻ പറഞ്ഞു. അതിനാൽ, ഈ മരത്തിൽ നിന്ന് ഭക്ഷിക്കുക മാത്രമല്ല, അതിന്റെ ഭാഗമാകാൻ നിങ്ങളെ അവൻ ക്ഷണിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം പുറപ്പെടുവിക്കാൻ അനുവദിക്കുന്നതിലൂടെ, അവന്റെ ജീവിതവും സ്നേഹവും നമ്മിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കുവാൻ സഹായിക്കുന്നു. അങ്ങനെ ബൈബിളിന്റെ കഥ ഒരു പുതിയ പൂന്തോട്ടത്തിൽ അവസാനിക്കുന്നു. വെളിപ്പാട് പുസ്തകം 21-ആം അദ്ധ്യായം 2-4 വാക്യങ്ങളിൽ നാം ഇപ്രകാരം കാണുന്നു: “നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.” അതു ഒരുതരം ദൈവാലയം ആണ്, അതിന്റെ കേന്ദ്രത്തിൽ ജീവവൃക്ഷമുണ്ട്, അതിൽ നിന്ന് ഭക്ഷിപ്പാൻ തിരഞ്ഞെടുക്കുന്ന ഏവർക്കും, അതു രോഗശാന്തിയും എന്നേക്കുമുള്ള ജീവനും പകർന്നു നൽകുന്നു. നിങ്ങൾ ഈയൊരു തെരഞ്ഞെടുപ്പിനു തയ്യാറാകുമോ?
*******
Word Study Series_02