top of page

Lord's Supper_05

Christ died in our place to Save us !
നമ്മേ രക്ഷിക്കുവാൻ നമുക്കു പകരക്കാരനായി ക്രിസ്തു മരിച്ചു !
ഗലാത്യർ 1:3 -4
“പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചു കൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ”
നാം നഷ്ടപ്പെട്ടവരായിരുന്നു (We are lost)

നമ്മുടെ അവസ്ഥ എന്തായിരുന്നു എന്ന് ഈ വാക്യത്തിൽ നമുക്ക് കാണാം. ആ സൂചന നമുക്ക് നൽകുന്നത് “വിടുവിക്കേണ്ടവർ”എന്ന വാക്കാണ്. നാം നഷ്ടപ്പെട്ടവരും സ്വയം രക്ഷിക്കുവാൻ ശക്തിയില്ലാത്തവരുമായിരുന്നു. അതായത് ഏതെങ്കിലും മത നേതാക്കൾക്കോ ഏതെങ്കിലും സാരോപദേശങ്ങൾക്കൊ നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. നിലയില്ലാത്ത കയത്തിൽ അകപ്പെട്ടുപോയ അവസ്ഥയായിരുന്നു നമ്മുടേത്. എന്തെങ്കിലും ഒരു ഉപദേശം നൽകി നമ്മേ രക്ഷിക്കുവാൻ സാധിക്കയില്ലായിരുന്നു.

എന്തിൽ നിന്നാണ് നാം വിടുവിക്കപ്പെടേണ്ടിയിരുന്നത്? ഈ "ദുഷ്ട ലോകത്തിൽ" നിന്നാണ് ഈ ലോകത്തെ പാപത്തിന്റെ ശക്തിയിൽ നിന്നാണ് നാം വിടുവിക്കപ്പെടേണ്ടിയിരുന്നത്. . നാം എത്ര തന്നെ നന്നായി ജീവിക്കണമെന്ന് വിചാരിച്ചാലും ദൈവം ആഗ്രഹിക്കുന്ന നിലയിൽ, യാതൊരു പാപവും ചെയ്യാതെ ജീവിക്കുവാൻ സാധിക്കയില്ലായിരുന്നു. നാം പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കണം. മാത്രവുമല്ല, തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിച്ചും നാം ജീവിക്കണം എന്നതാണ് ദൈവത്തിന്റെ കൽപ്പന. ആർക്കെങ്കിലും ഞാൻ ഒരുദിവസം ഈ പറഞ്ഞതുപോലെ ജീവിച്ചു എന്ന് ആത്മാർത്ഥമായി പറയാൻ കഴിയുമൊ? ഒരിക്കലും കഴിയുകയില്ല. നമ്മുടെ മനസ്സിൽ കൂടി ഒരു ദിവസം കടന്നുപോകുന്ന ചിന്തകളെ ഒന്നു വിശകലനം ചെയ്താൽ അറിയാം നാം എത്ര പാപികളാണെന്ന്.

നമ്മുടെ നഷ്ടപ്പെട്ട അവസ്ഥയിൽ ക്രിസ്തു എന്തു ചെയ്തു? (What did Christ do in our lost condition?)

പാപത്തിന്റെ ശക്തിയിൽ നിന്നു വിടുവിക്കപ്പെടുന്നതിനു ക്രിസ്തു എന്താണ് ചെയ്തത്? യേശുക്രിസ്തു "തന്നെത്താൻ നൽകി" എന്നാണ് പറയുന്നത്. അതായത് നമ്മുടെ പാപങ്ങൾ നിമിത്തം യേശുക്രിസ്തു തന്നെത്തന്നെ ഏല്പിച്ചുകൊടുത്തു. പാപത്തിൻറെ വിഷം താൻ ഏറ്റെടുത്തുകൊണ്ട് നമുക്കുവേണ്ടി മരിച്ചു.

The Tale of the Tardy Oxcart, കെനിയയിലെ ഏട്ടു വയസ്സുകാരിയായ മോണിക്ക എന്ന പെൺകുട്ടിയുടെ കഥ ചാൾസ് സ്വിൻഡോൾ പറയുന്നുണ്ട്. ഈ പെൺകുട്ടി ഒരു കുഴിയിൽ വീണു കാൽ ഒടിഞ്ഞു. ഇതു കണ്ടുനില്ല നജേരി എന്ന വൃദ്ധയായ ഒരു സ്ത്രീ മോണിക്കയെ രക്ഷിക്കാൻ കുഴിയിൽ ഇറങ്ങി. ആ കുഴിയിൽ മാമ്പ വർഗ്ഗത്തിൽ പെട്ട ഉഗ്രവിഷമുള്ള ഒരു പാമ്പ് നജേരിയെയും മോണിക്കയെയും കടിച്ചു. ഇവരെ ഇരുവരേയും ഒരു ഹോസ്പിറ്റലിലേക്കു; മോണിക്ക എന്ന എട്ടു വയസ്സുകാരിയുടെ സ്ഥിതി മെച്ചപ്പെട്ടു, എന്നാൽ, നജേരി എന്ന വൃദ്ധ ദാരുണമായി മരിച്ചു.

ആ ഹോസ്പിറ്റലിലെ വിശ്വാസിയായ ഒരു നഴ്‌സ് മോണിക്കയോട് ഈ കാര്യങ്ങൾ വിശദീകരിച്ചതിപ്രകാരമാണ് വിശദീകരിച്ചു. ആദ്യം പാമ്പ് നജേരിയെയാണ് കടിച്ചത്. അതിനാൽ പമ്പിന്റെ വിഷം മുഴുവനും ആ വ്ർദ്ധയായ സ്ത്രീക്കാണ് ഏറ്റത്. മോണിക്കയെ പാമ്പ് കടിച്ചപ്പോൾ അതിൽ വിഷം അവശേഷിച്ചിരുല്ല. അതുമൂലം അവൾക്കു ജീവിക്കാനായി. ഇതുപോലെയാണ് യേശു നമ്മുടെ പാപത്തിന്റെ ശിക്ഷ നമ്മുടെ പാപത്തിന്റെ വിഷം ഏറ്റെടുത്തുകൊണ്ടു മരിച്ചതുകൊണ്ടാണ് നമുക്ക് രക്ഷകൈവരിക്കാനായത് എന്നുകൂടി ആ നേഴ്സ് മോണിക്കയോടു വിശദീകരിച്ചു. മോണിക്ക ക്രിസ്തുവിനെ സ്വീകരിച്ചു കൊണ്ടാണ് ഹോസ്പിറ്റൽ വിട്ടത്.

3. യേശുവിന്റെ മരണം ഒരു പകരമരണമായിരുന്നു (Jesus' death was a substitute death)

യേശു നമുക്കു വേണ്ടി substitutionary nature ഉള്ള/ പകരക്കാരനായി ഉള്ള ഒരു യാഗമർപ്പിച്ചു. യേശുവിന്റെ മരണം ഒരു സാധാരണ മരണമായിരുന്നില്ല. കേവലം ഒരു രക്തസാക്ഷി മരണവുമായിരുന്നില്ല. മറിച്ച്, ഒരു യാഗമരണമായിരുന്നു. നമുക്കു പകരക്കാരനായി, തന്റെ ജീവനെ യാഗമർപ്പിക്കുകയായിരുന്നു. ഇനി ദൈവത്തോട് ചേർന്ന് നേരെ ചൊവ്വേ ജീവിക്കുവാനുള്ള ഒരു second chance വാങ്ങിത്തരിക ആയിരുന്നില്ല കർത്താവ് ചെയ്തത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇതുവരെയുള്ള കാര്യങ്ങൾ ഞാൻ മായിച്ചു കളഞ്ഞു, ഇനി നിങ്ങൾ ആദ്യം മുതൽ തുടങ്ങിക്കൊള്ളു എന്ന നിലയിൽ ഒരു രണ്ടാം ചാൻസ് നമുക്ക് നേടിത്തരിക ആയിരുന്നില്ല കർത്താവ് ചെയ്തത്. നാം ചെയ്യേണ്ടതായിരുന്ന എല്ലാ കാര്യങ്ങളും, നാം ചെയ്യാൻ വിചാരിച്ചാൽ പോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളും കർത്താവു ചെയ്തു തന്നു. യേശുക്രിസ്തുവിന്റെ മരണം വാസ്തവമായും നമ്മുടെ പാപക്കടം കൊടുത്തു വീട്ടി. അപ്പോൾ യേശുക്രിസ്തു നമ്മുടെ രക്ഷകനാകുമ്പോൾ നാം നരകശിക്ഷയിൽ നിന്ന് തീർത്തും സ്വതന്ത്രരാണ്. അതേ നമ്മുടെ ശിക്ഷാവിധി എന്നന്നേക്കുമായി നീങ്ങിപ്പോയിരിക്കുന്നു.

അപ്പോൾ പിതാവായ ദൈവം എന്താണ് ചെയ്തത് എന്നു നോക്കാം. യേശുവിന്റെ നമുക്കു പകരക്കാരനായുള്ള പ്രവൃത്തിയെ അംഗീകരിച്ചുകൊണ്ട്, ”യേശുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു,” (1:1). അതു മാത്രമല്ല, ക്രിസ്തു നമുക്കായി നേടിയ “കൃപയും സമാധാനവും” നമുക്കു നൽകി.

എന്തുകൊണ്ടാണ് ദൈവം ഇതു ചെയ്തത്? ഇതെല്ലാം ദൈവം ചെയ്തത് നാം എന്തെങ്കിലും ചെയതുകൊണ്ടല്ല, നമ്മിൽ ഏന്തെങ്കിലും നന്മ ഉണ്ടായിരുന്നതുകൊണ്ടുമല്ല, തന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ് താനിത് ചെയ്തത് “പിതാവായവന്റെ ഇഷ്ടപ്രകാരം” ഒന്നുകൊണ്ടു മാത്രമാണ് (“according to the will of our God and Father” (4d). നമ്മെ രക്ഷിക്കണം എന്ന് നാം ആവശ്യപ്പെട്ടില്ല, എന്നാൽ ദൈവം തന്റെ കൃപയിൽ, നാം നമുക്കാവശ്യമായതും, നമുക്കു തിരിച്ചറിയാൻ കഴിയാതിരുന്നതുമായ കാര്യം ചെയ്യാൻ പദ്ധതി ഇട്ടു. ക്രിസ്തു തന്റെ കൃപയാൽ, ഈ ഭൂമിയിൽ വന്ന് നമുക്ക് അസാദ്ധ്യമായ രക്ഷ സാദ്ധ്യമാക്കി. ദൈവത്തിന്റെ ഹിതമല്ലാതെ, മറ്റെന്തെങ്കിലും കാരണമൊ പ്രചോദനമൊ ക്രിസ്തുവിന്റെ ദൗത്യത്തിനു ഉള്ളതായി സൂചന ഒന്നും ഈ വാക്യത്തിലില്ല. മറിച്ച്, ദൈവത്തിന്റെ കൃപയല്ലാതെ അതിനു പിന്നിൽ മറ്റൊന്നും കണ്ടെത്താൻ നമുക്ക് കഴിയുകയില്ല.

അതുകൊണ്ടാണ് ദൈവത്തിനു എന്നന്നേക്കും മഹത്വം അതു ദൈവത്തിനു മാത്രവുമായിരിക്കുവാനുള്ള കാരണം (5). നാം നമ്മുടെ രക്ഷക്കായി എന്തെങ്കിലും contribute ചെയ്തിരുന്നില്ല. നാം നമ്മേത്തന്നെ രക്ഷിച്ചിരുന്നു എങ്കിൽ, അതല്ലെങ്കിൽ നമ്മിൽ എന്തെങ്കിലും നമ്മെ രക്ഷിക്കുവാൻ പര്യാപ്തമായി ദൈവം കണ്ടിരുന്നു എങ്കിൽ, അതുമല്ലെങ്കിൽ തന്റെ പദ്ധതിക്കു സഹായകരമായ മറ്റെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അതുമല്ലെങ്കിൽ, നമ്മൂടെ യുക്തിയുടേയൊ, നമ്മുടെ അറിവിന്റേയൊ അടിസ്ഥാനത്തിൽ ദൈവത്തോട് രക്ഷക്കായി വിളിച്ചപേക്ഷിക്കുക ആയിരുന്നെങ്കിൽ, നമുക്ക് നമ്മുടെ പങ്കിൽ തെല്ല് അഭിമാനിക്കാൻ വക ഉണ്ടാകുമായിരുന്നു.

എന്നാൽ വചാനിധിഷ്ഠിത സുവിശേഷം- പൗലോസിന്റെ സുവിശേഷം- ആദ്യം മുതൽ അവസാനം വരെ ദൈവത്തിന്റെ പ്രവൃത്തിയാണ്. അത് അവന്റെ വിളിയാണ്, അവന്റെ പദ്ധതിയാണ്, അവന്റെ പ്രവൃത്തിയാണ്, അതുകൊണ്ട് എല്ലാ മഹത്വവും എന്നന്നേക്കും അവനുള്ളതാണ്.

ആകയാൽ യേശുക്രിസ്തുവിന്റെ ഈ അതിഭീകരവും വേദനാജനകവുമായ മരണം എന്റെ പാപങ്ങൾക്കു വേണ്ടിയാണെന്നും എനിക്കു പകരക്കാരനായിട്ടാണ് യേശു മരണശിക്ഷ ഏറ്റത് എന്നും നമുക്കു ഏറ്റുപറയാം. അങ്ങനെ ഈ ദുഃഖവെള്ളി നിങ്ങളുടെ രക്ഷാദിവസമായി തീരട്ടെ എന്ന് പ്രാർത്ഥിച്ചും ഈസ്റ്റർ മംഗളങ്ങൾ നേർന്നും നിർത്തുന്നു.

Conclusion
Conclusion
*******

© 2020 by P M Mathew, Cochin

bottom of page