
നിത്യജീവൻ

Lord's Supper_06
Peace with God
ദൈവത്തോടു സമാധാനം
റൊമര്‍ 5:1
“വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കത്താവായ
യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.”
ദൈവത്തോടുള്ള സമാധാനം
അതില്‍ ഒന്നാമത്തെ നേട്ടമായ ദൈവത്തോടുള്ള സമാധാനത്തെക്കുറിച്ചാണ് 5:1 ല്‍ നാം കാണുന്നത്. ഈ സമാധാനം, ഫിലി 4:7 ല്‍ പറയുന്ന സമാധാനമല്ല അവിടെ നാം വായിക്കുന്നു: “എന്നാല്‍ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും.” ഫിലി 4:7 ല്‍ പറയുന്ന സമാധാനം, ലോകത്തിലെ പ്രശ്‌നങ്ങളുടേയും സമ്മര്‍ദ്ദങ്ങളുടേയും നടുവില്‍ നിങ്ങള്‍ക്ക് ശാന്തതയും സ്വസ്ഥതയും അനുഭവിക്കുവാന്‍ സാധിക്കും എന്നതാണ്. It is subjective. ഇത് ആത്മനിഷ്ടമായ സമാധാനമാണ്. അതായത്, ഞാന്‍ സന്തോഷവാനൊ അല്ലയൊ എന്നതിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ഒന്നല്ല ഈ സമാധാനം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബാഹ്യമായ കാരണങ്ങളല്ല, ഈ സമാധാനത്തിനു പിന്നില്‍.
റോമര്‍ 5:1 ല്‍ പറയുന്ന ദൈവത്തോടുള്ള സമാധാനം മുന്‍പ് നമുക്ക് ഉണ്ടായിരുന്ന സമാധാനമല്ല. Peace with God means that until salvation, there is a war going on between God and us. നാം രക്ഷിക്കപ്പെടുന്നതുവരെ, നാമും ദൈവവുമായി ഒരു സഘര്‍ഷം അഥവാ യുദ്ധം നടന്നു കൊണ്ടിരുന്നു. നാം ദൈവത്തോട് അനുസരണക്കേടു കാണിക്കുമ്പോള്‍, രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നു. ഒന്നാമത്, ഞാന്‍ പാപം ചെയ്യുമ്പോള്‍, ഞാന്‍ ദൈവത്തിന്റെ നിയമം ലംഘിക്കുന്നു. അതു മാത്രമല്ല, എനിക്കതിനു അധികാരമുണ്ട് എന്ന് ഞാന്‍ പ്രഖ്യപിക്കുകയാണ് അതിലുടെ ചെയ്യുന്നത്. അതായത്, എന്റെമേലും ലോകത്തിന്റെ മേലും ഞാനാണ് അധികാരി, ഞാനാണ് രാജാവ് എന്ന നിലയിലാണത് ഞാന്‍ ചെയ്യുന്നത്. വാസ്തവത്തില്‍, എന്റെ മേലും ലോകത്തിന്റെ മേലും ദൈവത്തിനാണ് അധികാരം അഥവാ രാജത്വം.. ഒരേ കാര്യത്തിന്റെ പേരില്‍ രണ്ട് അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നു. വാസ്തവത്തില്‍ എന്റെമേലും ലോകത്തിന്റെമേലും രാജത്വം അവകാശപ്പെടുവാന്‍ അര്‍ഹതയുള്ള ഏകവ്യക്തി ദൈവം മാത്രമാണ്. ആ അവകാശമാണ് പാപം ചെയ്യുന്നതിലൂടെ നാം അവകാശമാക്കുന്നത്. രണ്ടു പാര്‍ട്ടികള്‍ ഒരേ കാര്യത്തെ ചൊല്ലി അവകാശവാദമുന്നയിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ ഇടയില്‍ സംഘര്‍ഷം അഥവാ യുദ്ധം ആരംഭിക്കുന്നു.
2. ദൈവത്തോടുള്ള നമ്മുടെ പ്രശ്നം തീർക്കാൻ യേശുക്രിസ്തു നമുക്കു മദ്ധ്യസ്ഥത നിൽക്കുന്നു.
രണ്ടാമതായി, നമ്മുടെ അനുസരണക്കേട് വ്യക്തമാക്കുന്നത് ദൈവത്തോട് പ്രശ്‌നമുണ്ട് എന്നതിനേക്കാള്‍ ദൈവത്തിനു നമ്മോട് പ്രശ്‌നമുണ്ട്, ശത്രുതയുണ്ട് എന്നതാണ് ഏറെ ഗുരുതരം. കാരണം നമ്മുടെ വശത്തെന്തെങ്കിലും വൃത്യാസം വരുത്തി പരിഹരിക്കുവാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല ഇത്. നമ്മുടെ പാപം മൂലം ദൈവത്തിന്റെ കോപം നമ്മുടെ മേല്‍ വസിക്കുന്നു എന്നതാണ് ആ പ്രശ്‌നം. റോമര്‍ 1:18 ല്‍ നാം വായിക്കുന്നത് : “അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്ലിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വഗ്ത്തില്‍ നിന്നു വെളിപ്പെടുന്നു.” ദൈവത്തിന്റെ കോപം നമ്മുടെതില്‍ നിന്നും വ്യത്യസ്ഥമായ കോപമാണ്. നമ്മുടെ കോപം പ്രതികാരബുദ്ധിയോടെ ഉള്ളതായിരിക്കുമ്പോള്‍, ദൈവത്തിന്റെ കോപം ദൈവത്തിന്റെ വിശുദ്ധിയുടെ പ്രകടനമാണ്. ആകയാല്‍, ദൈവത്തിന്റെ ന്യായവിധി നമ്മുടെ മേല്‍ ഇരിക്കുന്നു എന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവുകയില്ല. നമ്മുടെ കടം നമുക്കു മായിച്ചു കളയാന്‍
സാധിക്കുന്നതല്ല. അതുകൊണ്ടാണ് നമുക്കും ദൈവത്തിനുമിടക്ക് ഒരു മദ്ധ്യസ്ഥന്‍ ആവശ്യമായി വന്നിരിക്കുന്നത്. ആ മദ്ധ്യസ്ഥനാണ് കര്‍ത്താവായ യേശുക്രിസ്തു. ദൈവത്തിന്റെ നമുക്കെതിരെയുള്ള കോപമെല്ലാം അവിടുന്ന് നമുക്കു വേണ്ടി വഹിച്ചു. അങ്ങനെ ദൈവത്തിനു നമ്മോടുള്ള കോപമെല്ലാം അവസാനിച്ചിരിക്കുന്നു. ഇന്നു നാം യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവത്തോട് നിരപ്പ് പ്രാപിച്ചവരായി തീര്‍ന്നിരിക്കുന്നു. ആകയാല്‍ നമുക്ക് ഇപ്രകാരം പറയാം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കത്താവായ യേശുക്രിസ്സുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.”
നമുക്കു സമാധാനം നേടിത്തരുവാന്‍, ദൈവത്തിന്റെ കോപം ഏറ്റുവാങ്ങിയ, ദൈവകോപത്തീയില്‍ വെന്തെരിഞ്ഞ, കര്‍ത്താവായ യേശുവിന്റെ കാല്‍വരി മരണത്തെ അനുസ്മരിപ്പിക്കുന്ന അപ്പവും വീഞ്ഞുമാണ് നമ്മുടെ മുന്‍പിലുള്ളത്. ഓ ഓര്‍മ്മയോടെ, ഈ മേശയില്‍ നിന്നും, ഏറ്റവും നന്ദിയോടെ നമുക്കു പങ്കുകാരാകാം.