
നിത്യജീവൻ

Lord's Supper_04
The sacrificial death of the Lord and our redemption
കർത്താവിന്റെ യാഗമരണവും നമ്മുടെ വീണ്ടെടുപ്പും
ഗലാത്യർ 1:3-4
“പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏല്പിച്ചു കൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ”
1. രക്ഷിക്കപ്പെടുന്നതിനു മുൻപുള്ള അവസ്ഥ (The condition before being saved)
നമ്മുടെ മുന്നമെയുള്ള അവസ്ഥ എന്തായിരുന്നു എന്ന് ഈ വാക്യത്തിൽ നമുക്ക് കാണാം. നാം “വിടുവിക്കേണ്ടവർ” ആയിരുന്നു. നാം നഷ്ടപ്പെട്ടവരും സ്വയം രക്ഷിക്കുവാൻ ശക്തിയില്ലാത്തവരുമായിരുന്നു. അതായത് ഏതെങ്കിലും മത നേതാക്കൾക്കോ ഏതെങ്കിലും സാരോപദേശങ്ങൾക്കൊ നമ്മെ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. നിലയില്ലാത്ത കയത്തിൽ അകപ്പെട്ടുപോയ അവസ്ഥയായിരുന്നു നമ്മുടേത്. എന്തെങ്കിലും ഒരു സാരൊപദേദേശം നൽകി നമ്മേ രക്ഷിക്കുവാൻ സാധിക്കയില്ലായിരുന്നു.
എന്തിൽ നിന്നാണ് നാം വിടുവിക്കപ്പെടേണ്ടിയിരുന്നത് എന്നും ഇവിടെ നാം കാണുന്നു. ഈ ദുഷ്ട ലോകത്തിൽ നിന്നാണ് നാം വിടുവിക്കപ്പെടേണ്ടിയിരുന്നത്. ഈ ദുഷ്ട ലോകത്തിൻറെശക്തിയിൽ നിന്ന്, അതിന്റെ സ്വാധീനത്തിൽ നിന്നാണ് നാം വിടുവിക്കപ്പെടേണ്ടിയിരുന്നത്. നാം പാപത്തിന്റെ ശക്തിയിൽ നിന്ന് നാം വിടുവിക്കപ്പെടേണ്ടിയിരിക്കുന്നു. കർത്താവ് ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോൾ പറഞ്ഞതുപോലെ നാം ദുഷ്ടന്റെ അധീനതയിൽ നിന്നു വിടുവിക്കപ്പെടേണ്ടിയിരുന്നു.
പാപത്തിന്റെ ശക്തിയിൽ നിന്നു നമ്മേ വിടുവിക്കപ്പെടുന്നതിനു ക്രിസ്തു എന്താണ് ചെയ്തത്? യേശുക്രിസ്തു തന്നെത്താൻ നൽകി എന്നാണ് പറയുന്നത്. അതായത് നമ്മുടെ പാപങ്ങൾ നിമിത്തം യേശുക്രിസ്തു തന്നെത്തന്നെ ഏല്പിച്ചുകൊടുത്തു. പാപത്തിന്റെ വിഷം സ്വയം ഏറ്റെടുത്തുകൊണ്ട് നമുക്കുവേണ്ടി മരിച്ചു.
ചാൾസ് സ്വിൻഡോൾ എഴുതിയ The Tale of the Tardy Oxcart, എന്ന പുസ്തകത്തിൽ കെനിയയിലെ ഏട്ടു വയസ്സുകാരിയായ മോണിക്ക എന്ന പെൺകുട്ടിയുടെ കഥ പറയുന്നുണ്ട്. അതിപ്രകാരമാണ്. ഈ പെൺകുട്ടി ഒരു കുഴിയിൽ വീണു കാൽ ഒടിഞ്ഞു. ഇതു കണ്ടുനിന്ന മാമനജേരി എന്ന വൃദ്ധയായ സ്തീ ഈ കുട്ടിയെ രക്ഷിക്കാൻ ആ കുഴിയിൽ ഇറങ്ങി. ആ കുഴിയിൽ മാമ്പ വർഗ്ഗത്തിൽ പെട്ട ഉഗ്രവിഷമുള്ള ഒരു പാമ്പ് ഉണ്ടായിരുന്നു, അത് നജേരിയെയും മോണിക്കയെയും കടിച്ചു. അധികം വൈകാതെ ഇവരെ ഒരു ഹോസ്പിറ്റലിൽ എത്തിച്ചു. മോണിക്ക എന്ന എട്ടു വയസ്സുകാരിയുടെ സ്ഥിതി മെച്ചപ്പെട്ടു, എന്നാൽ, മാമനജേരി മരിക്കുകയും ചെയ്തു.
ആ ഹോസ്പിറ്റലിലെ വിശ്വാസിയായ ഒരു നഴ്‌സ് മോണിക്കയോട് ഈ കാര്യങ്ങൾ വിശദീകരിച്ചതിപ്രകാരമാണ് വിശദീകരിച്ചു. ആദ്യം പാമ്പ് നജേരിയെയാണ് കടിച്ചത്. അതിനാൽ പമ്പിന്റെ വിഷം മുഴുവനും ആ നജേരിക്കാണ് ഏറ്റത്. മോണിക്കയെ പാമ്പ് കടിച്ചപ്പോൾ അതിൽ വിഷം അവശേഷിച്ചിരുന്നില്ല. അതുമൂലം അവൾക്കു ജീവിക്കാനായി. ഇതുപോലെയാണ് യേശുക്രിസ്തു മോനിക്കയുടെ പാപത്തിനു വേണ്ടി മരിച്ചത്, അതിനാൽ യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ നിനക്കു പാപമോചനവും നിത്യജീവനും പ്രാപിക്കാൻ സാധിക്കും എന്ന് അവൾ മോനിക്കയോടു പറഞ്ഞു. ദൈവത്തിന്റെ കാരുണ്യത്താൽ മോനിക്കയ്ക്ക് ഈ സത്യം വിശ്വസിക്കാൻ സാധിച്ചു, അങ്ങനെ അവൾ ക്രിസ്തുവിനെ തന്റെ നാഥനായി സ്വീകരിച്ചു കൊണ്ടാണ് ഹോസ്പിറ്റൽ വിട്ടത്.
2. യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്വഭാവം (The nature of the death of Jesus Christ)
അതേ യേശുവിന്റെ മരണം ഒരു സാധാരണ മരണമായിരുന്നില്ല. യേശുക്രിസ്തു നമുക്കു വേണ്ടി substitutionary nature ഉള്ള/ പകരക്കാരനായി ഉള്ള ഒരു മരണമായിരുന്നു. അതൊരു പ്രായശ്ചിത്ത യാഗമായിരുന്നു. അങ്ങനെ പാപത്തിന്റെ നീർച്ചുഴിയിൽ അകപ്പെട്ട, സ്വയം രക്ഷിക്കുവാൻ കഴിയാത്ത മനുഷ്യനെ രക്ഷിക്കുവാനാണ് താൻ സ്വർഗ്ഗത്തിൽ നിന്നും ഈ താണഭൂമിയിലേക്കു ഇറങ്ങിവന്നത്. അവൻ നമുക്കു പകരക്കാരനായി, മരിച്ചു. ഇനി ദൈവത്തോട് ചേർന്ന് നേരെ ചൊവ്വേ ജീവിക്കുവാനുള്ള ഒരു second chance വാങ്ങിത്തരിക ആയിരുന്നില്ല കർത്താവ് ചെയ്തത്. നാം ചെയ്യേണ്ടതായിരുന്ന എല്ലാ കാര്യങ്ങളും, നാം ചെയ്യാൻ വിചാരിച്ചാൽ പോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളും കർത്താവു നമുക്കു ചെയ്തു തന്നു. യേശുക്രിസ്തുവിന്റെ മരണം വാസ്തവമായും നമ്മുടെ പാപക്കടം കൊടുത്തു വീട്ടി. യേശുക്രിസ്തു നമ്മുടെ രക്ഷകനാകുമ്പോൾ നാം നരകശിക്ഷയിൽ നിന്ന് തീർത്തും സ്വതന്ത്രരാണ്. നമ്മുടെ ശിക്ഷാവിധി എന്നന്നേക്കുമായി നീങ്ങിപ്പോയിരിക്കുന്നു.
3. രക്ഷയുടെ സമ്പൂർണ്ണമഹത്വവും ദൈവത്തിന് (The full glory of salvation belongs to God)
അപ്പോൾ പിതാവായ ദൈവം എന്താണ് ചെയ്തത് എന്നു നോക്കാം. യേശുവിന്റെ നമുക്കു പകരക്കാരനായുള്ള പ്രവൃത്തിയെ അംഗീകരിച്ചുകൊണ്ട്, ”യേശുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു,” (1:1). അതു മാത്രമല്ല, ക്രിസ്തു നമുക്കായി നേടിയ “കൃപയും സമാധാനവും” നമുക്കു നൽകി.
എന്തുകൊണ്ടാണ് ദൈവം ഇതെല്ലാം നമുക്കു വേണ്ടി ചെയ്തത്? നാം എന്തെങ്കിലും ചെയതുകൊണ്ടല്ല, നമ്മിൽ ഏന്തെങ്കിലും നന്മ ഉണ്ടായിരുന്നതുകൊണ്ടുമല്ല, തന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ് താനിത് ചെയ്തത് “പിതാവായവന്റെ ഇഷ്ടപ്രകാരം” ഒന്നുകൊണ്ടു മാത്രമാണ്. (“according to the will of our God and Father” (4d). നമ്മെ രക്ഷിക്കണം എന്ന് നാം ആവശ്യപ്പെട്ടില്ല, എന്നാൽ ദൈവം തന്റെ കൃപയിൽ, നാം നമുക്കാവശ്യമായതും, നമുക്കു തിരിച്ചറിയാൻ കഴിയാതിരുന്നതുമായ കാര്യം ചെയ്യാൻ പദ്ധതി ഇട്ടു. ക്രിസ്തു തന്റെ കൃപയാൽ, ഈ ഭൂമിയിൽ വന്ന് നമുക്ക് അസാദ്യമായ രക്ഷ സാദ്ധ്യമാക്കി. ദൈവത്തിന്റെ ഹിതമല്ലാതെ, മറ്റെന്തെങ്കിലും കാരണമൊ പ്രചോദനമൊ ക്രിസ്തുവിന്റെ ദൗത്യത്തിനു ഉള്ളതായി സൂചന ഒന്നുമില്ല.
അതുകൊണ്ടാണ് പൗലോസ് ദൈവത്തിനു എന്നന്നേക്കും മഹത്വം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നത്.
വചാനിധിഷ്ഠിത സുവിശേഷം ആദ്യം മുതൽ അവസാനം വരെ ദൈവത്തിന്റെ പ്രവൃത്തിയാണ് അത് ദൈവത്തിന്റെ പദ്ധതിയാണ്, അവന്റെ പ്രവൃത്തിയാണ്, അവന്റെ ഇഷ്ടമാണ്. അതുകൊണ്ട് എല്ലാ മഹത്വവും എന്നന്നേക്കും അവനുള്ളതാണ്.
നമുക്കു വേണ്ടി പകരക്കാരനായി മരിച്ച കർത്താവിനെ നമുക്കു അപ്പവീഞ്ഞുകളിലൂടെ ഓർക്കാം. ഈ അപ്പം കർത്താവിന്റെ മരണത്തെയും പാനപാത്രം പുതിയ ഉടമ്പടിയെയും ഓർമ്മിപ്പിക്കുന്നു. ഈ ഓർമ്മയോടെ നമുക്കു ഈ മേശയിൽ നിന്നു പങ്കുകാരാകാം.