top of page

Bible God's Word Series_07

P M Mathew
Dec 17, 2024

The Catholic View of the Bible.
ബൈബിൾ : കത്തോലിക്ക വീക്ഷണത്തിൽ

Image-empty-state.png

കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ മേൽനോട്ടത്തിൽ രൂപംകൊണ്ടു പ്രവർത്തിക്കുന്ന പാസ്റ്റൊറൽ ഓറിയന്റേഷൻ സെന്ററിൽ (POC) നിന്നും വിവർത്തനം ചെയ്ത് ഇറക്കിയിട്ടുള്ള സമ്പൂർണ്ണ ബൈബിളിന്റെ പ്രസ്താവന എന്ന ഭാഗം ഒന്നാം ഖണ്ഡികയിൽ നാം ഇപ്രകാരം വായിക്കുന്നു: വചന ഗ്രന്ഥമായ ബൈബിളിലെ ഒരു പ്രതി ഓരോ ക്രൈസ്തവ കുടുംബത്തിലും അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. അതായത്, ബൈബിൾ ദൈവത്തിന്റെ ‘വചനം’ ആണ്. അത് പുസ്തകരൂപത്തിൽ എഴുതി നൽകപ്പെട്ടിരിക്കുന്നു.

പ്രസ്തുത ബൈബിളിന്റെ തന്നെ ‘ആമുഖം’ എന്ന ഭാഗം അഞ്ചാം ഖണ്ഡികയിൽ നാം ഇപ്രകാരം കാണുന്നു: ദൈവാത്മാവിന്റെ പ്രചോദനത്താലും നിരന്തര സഹായത്താലും രചിക്കപ്പെട്ടതായതുകൊണ്ട് ബൈബിൾ ദൈവനിവേശിതമാണ്. മനുഷ്യന്റെ രക്ഷക്കുവേണ്ടി ദൈവം നൽകുന്ന സന്ദേശമാണിത്. അങ്ങനെയെങ്കിൽ നാം രക്ഷപ്രാപിപ്പാൻ ഈ വചനം വായിക്കുകയും അതിലെ സന്ദേശം ഉൾക്കൊള്ളുകയും വേണം എന്നു വ്യക്തമാണല്ലൊ.

Bible God's Word Series_04

P M Mathew
MAR 23, 2023

How Should We View The Hebrew Bible?
ഹെബ്രായബൈബിളിനെ നാം എങ്ങനെ കാണണം?

Image-empty-state.png

പഴയനിയമം പ്രധാനമായും എഴുതപ്പെട്ടത് ഹെബ്രായ ഭാഷയിലാണ്. അതുകൊണ്ടാണ് അത് ഹെബ്രായ ബൈബിൾ എന്ന് അറിയപ്പെടുന്നത്. എന്നാൽ അതിൽ വളരെ കുറച്ചു ഭാഗങ്ങൾ അതായത്, ദാനിയേൽ പുസ്തകത്തിലെ ചില ഭാഗങ്ങളും (ദാനിയേൽ 2:4-7:28) എസ്രായുടെ പുസ്തകത്തിലെ ചില ഭാഗങ്ങളും (എസ്രാ 4:8-6:18; 7:12-26) അരാമ്യഭാഷയിലാണ് എഴുതപ്പെട്ടത്.

​ഇത് ദൈവനിവേശിതമായി എഴുതപ്പെട്ടതാണ്. നൂറ്റാണ്ടുകളിലുടനീളം, വിശ്വാസികൾ എബ്രായ ബൈബിളിനെ നിസ്തുല്യമൊ സവിശേഷമോ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. എബ്രായ ബൈബിളിനെ മറ്റ് ഗ്രന്ഥങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതു “ദൈവശ്വാസീയ”മായ (“inspiration”) ഒരു ഗ്രന്ഥമാണ് എന്നതാണ്. ദൈവത്താൽ ‘നിശ്വസിക്കപ്പെട്ട്’ എഴുതപ്പെട്ടത് എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. അതിനുള്ള ചില തെളിവുകൾ ഞാൻ ചുവടെ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.

Bible God's Word Series_01

P M Mathew
JUN 24, 2023

Bible:God's Word (Part-1).
ബൈബിൾ : ദൈവവചനം (ഭാഗം-1).

Image-empty-state.png

സാഹിത്യത്തിലും പഴമയിലും ജനപ്രീതിയിലും അധികാരത്തിലും മറ്റേതൊരു ഗ്രന്ഥത്തെയും വെല്ലുന്ന ബൈബിൾ അപ്രമേയമായ ദൈവത്തിന്റെ അനന്ത വിശുദ്ധിയെ കുറിച്ചും, പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെ കുറിച്ചും, ഈ പ്രപഞ്ചത്തിൽ തിന്മയുടെ ആവിർഭാവത്തെ കുറിച്ചും, അതിൽ നിന്നുള്ള മനുഷ്യന്റെ അപരിമേയമായ വീണ്ടെടുപ്പിനെ കുറിച്ചും, സത്യസന്ധവും ആധികാരികമായി പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണ് ബൈബിൾ. അനന്തമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം അനന്തമായ ഒന്നാകയാൽ അതിനെ സമ്പൂർണമായി ഗ്രഹിക്കുവാനും അതിന്റെ അനന്തമായ മൂല്യം നിർണ്ണയിക്കുവാനും പരിമിതികളുള്ള മനുഷ്യനു കഴിയുകയില്ല.

Bible God's Word Series_02

P M Mathew
JUN 26, 2023

Bible God's Word (Part-2)
ബൈബിൾ : ദൈവവചനം (ഭാഗം -2)

Image-empty-state.png

'ബൈബിൾ' എന്ന പദം

'BIBLOS' 'BIBLION' എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'ഒരു ബുക്ക്' എന്ന് അർത്ഥമുള്ള ബൈബിൾ എന്ന പേരുണ്ടായത്. അക്കാലങ്ങളിൽ എഴുതുവാനായി ഉപയോഗിച്ചിരുന്ന 'BIBLOS' അഥവാ 'പാപ്പിറസ്' എന്ന വാക്കിൽ നിന്നാണ് 'BIBLOS' എന്ന പദം ഒരുത്തിരിഞ്ഞിരിക്കുന്നത്. ഈജിപ്തിലെ നൈൽ നദിയിയുടെ ചതുപ്പ് പ്രദേശങ്ങളിൽ കണ്ടുവരുന്ന നീളമുള്ള ഒരു തരം ഞാങ്ങണചെടിയാണ് 'പാപ്പിറസ്'. അതിന്റെ ശേഖരിച്ചു, അതിന്റെ മധ്യഭാഗം നേർത്ത സ്ട്രിപ്പുകളായി മുറിച്ച് ഒരുമിച്ച് അമർത്തി ഉണക്കി മിനുസമാർന്ന നേർത്ത രചനാ പ്രതലമുണ്ടാക്കി അതിലെഴുതുകയാണ് അക്കാലങ്ങളിൽ ചെയ്തിരുന്നത്.

Bible God's Word Series_03

P M Mathew
JUN 27, 2023

Evidence for Bible God's Word.
ബൈബിൾ ദൈവവചനമാണെന്നതിനുള്ള തെളിവുകൾ.

Image-empty-state.png

ബൈബിൾ ദൈവത്തിന്റെ വചനമാണ് എന്നതിനുള്ള തെളിവുകളാണ് ഇവിടെ നാം പരിശോധിക്കുവാൻ പോകുന്നത്.

ഒന്ന്, ആന്തരീകമായ തെളിവുകൾ: ബൈബിളിൽതന്നെ കാണുന്ന ഇത് ദൈവവചനം ആണ് എന്ന പ്രഖ്യാപനവും ഇതിന്റെ ഉറവിടം ദൈവികമാണ് എന്നുള്ള അവകാശവാദവും.

രണ്ട്, ബാഹ്യമായ തെളിവുകൾ: അതിന്റെ നിസ്തുല്യവും അനിതരസാധാരണമായ സ്വഭാവവും; അത് വെളിപ്പെടുത്തിയിരിക്കുന്ന രീതിയും.

Bible God's Word Series_05

P M Mathew
JUL 13, 2023

How to Witness to Jehovah's Witnesses ?
യഹോവാ സാക്ഷികളോട് എങ്ങനെ സാക്ഷീകരിക്കാം?

Image-empty-state.png

ദുരൂപദേശത്തിന്റെ പിടിയിൽ അകപ്പെട്ട് വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് യഹോവാ സാക്ഷികൾ എന്ന വിഭാഗം. അവർക്ക് സ്വന്തമായി ഒരു ബൈബിൾ പരിഭാഷ തന്നെയുണ്ട്. ആ പരിഭാഷയാണ് New World Translation of the Holy Scriptures. ക്രിസ്ത്യൻ ബൈബിളിൽ നിന്നു വ്യത്യസ്തമായി യഹോവാസാക്ഷികളുടെ ബൈബിൾ ത്രിത്വത്തെക്കുറിച്ചുള്ള വാക്യങ്ങൾ നീക്കം ചെയ്യുകയും അതിന്റെ പഠിപ്പിക്കലുകൾക്ക് അനുയോജ്യമായ ചില ഭാഗങ്ങൾ മാറ്റുകയും ചെയ്യുന്നു.

ഇവരുടെ സ്വാധീനത്തിൽ പെട്ട് നശിച്ചുപോകുന്ന ജനങ്ങളെ തീയിൽ നിന്നും വലിച്ചെടുക്കേണ്ട ഉത്തരവാദിത്വം ഓരോ ക്രിസ്തു വിശ്വാസിക്കുമുണ്ട്. അതുകുടാതെ അവരുടെ ആക്രമണങ്ങളെ ആശയപരമായി എതിർത്തു നിൽക്കാനും ക്രിസ്തു വിശ്വാസികൾക്കു കഴിയണം. അതിനായി നിങ്ങളുടെ വായന തുടരുക...

Bible God's Word Series_06

P M Mathew
MAR 07, 2020

What Was The Bible Written For?
എന്തിനുവേണ്ടിയാണ് ബൈബിൾ എഴുതിയത്?

Image-empty-state.png

ബൈബിൾ എഴുതിയത് എന്തിനുവേണ്ടിയാണ്? എപ്പോഴാണ് എഴുതിയത്? എന്തുദ്ദേശത്തോടെയാണ് എഴുതിയത്? ഈ ചോദ്യങ്ങൾ ആരുടെയും മനസ്സിൽ തോന്നാവുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിൾ തന്നെ നൽകിയിരിക്കുന്നു എന്നത് എത്രയോ ആശ്ചര്യകരമാണ്. അതിനെ സംബന്ധിച്ച ഒരു എത്തിനോട്ടമാണ് ഈയൊരു ലേഖനത്തിലുടെ ഞാൻ അഗ്രഹിക്കുന്നത്.

© 2020 by P M Mathew, Cochin

bottom of page