top of page
Search

സ്വർഗ്ഗം ദാനമൊ? (Is heaven a gift?)


ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത് തങ്ങളുടെ സൽക്കർമ്മങ്ങളാലും  മതാനുഷ്ഠാനങ്ങളാലും സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്നാണ്. ചിലർ അതിനുവേണ്ടി ദാനധർമ്മങ്ങൾ ചെയ്യുന്നു. മറ്റു ചിലർ നോയമ്പ് എടുത്തു കൊണ്ട് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നു.  വേറെ ചിലർ വൃതം നോറ്റുകൊണ്ട് മലകൾ കയറുന്നു. അവിടെ നേർച്ച കാഴ്ചകൾ അർപ്പിക്കുന്നു. മറ്റു ചിലർ തങ്ങളുടെ ശരീരങ്ങളെ ദണ്ഡിപ്പിച്ചു കൊണ്ട് പാപങ്ങൾക്ക് പരിഹാരം വരുത്താൻ ശ്രമിക്കുന്നു. ഇങ്ങനെയുള്ള പ്രവർത്തികളാൽ പുണ്യം നേടാനും അങ്ങനെ സ്വർഗ്ഗം പുൽകുവാനും സാധിക്കും എന്നതാണ് മിക്കവരുടേയും ധാരണ.

 

എന്നാൽ ദൈവത്തിന്റെ വചനമായ ബൈബിൾ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഈ വിഷയത്തിൽ മുന്നോട്ടു വെക്കുന്നത്. സ്വർഗ്ഗം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവം ദാനമായി നൽകുന്ന ഒന്നാണ് എന്നാണ് ബൈബിൾ വ്യക്തമാക്കുന്നത്. അനേകരും ബൈബിൾ വായിക്കുന്നുണ്ടെങ്കിലും ഒരുവൻ രക്ഷ അഥവാ സ്വർഗ്ഗം പ്രാപിക്കുന്നത് എങ്ങനെയെന്ന്  വ്യക്തമായി മനസ്സിലാക്കിയിട്ടില്ല.  ഇക്കാര്യം ബൈബിളിൽ നിന്ന്  വ്യക്തമാക്കാനാണ് ഞാൻ ഇത് എഴുതുന്നത്. ഒരുവന്റെ രക്ഷയോടുള്ള ബന്ധത്തിൽ ബൈബിളിൽ അനേകം വാക്യങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ ഒരെണ്ണം മാത്രം തിരഞ്ഞെടുത്തു വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി  തിത്തൊസിന്റെ ലേഖനം 3:5-ാം വാക്യം നോക്കാം.

 

തീത്തോസ് 3:5

 

 “അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്.”

 

നമ്മുടെ നീതിപ്രവൃത്തികൾ കൊണ്ടല്ല, ദൈവത്തിന്റെ കാരുണ്യത്തിൽ  ഒരു സമ്മാനമായി നൽകുന്നതാണ് രക്ഷ അഥവാ സ്വർഗ്ഗം എന്നാണ് ഈ വാക്യം പറയുന്നത്.  ഞാനത് അല്പമായി വിശദീകരിക്കാം.

 

ഒന്നാമതായി, നമ്മുടെ രക്ഷയുടെ ഉറവിടം ദൈവമാണ് എന്ന കാര്യമാണ്. ദൈവമാണ് മനുഷ്യരെ രക്ഷിക്കുന്നത്. ഇതു വളരെ പ്രധാനമാണ്. കാരണം സ്വർഗ്ഗം ദൈവത്തിന്റെതാണ്. അവിടെ  ആരെ പ്രവേശിപ്പിക്കണം ആരെ പ്രവേശിക്കണ്ട എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ദൈവം പരിശുദ്ധനാണ്. എല്ലാ അശുദ്ധിയിൽ നിന്നും വേർപിട്ടിരിക്കുന്നവൻ. യാതൊരു അശുദ്ധിയെയും ദർശിക്കാൻ കഴിയാത്ത നിർമ്മലദൃഷ്ടിയുള്ളവൻ എന്നാണ് ദൈവത്തെക്കുറിച്ച് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിൽ യാതൊരു തിന്മയൊ അനീതിയൊ ഇല്ല. എല്ലാത്തരം മാലിന്യങ്ങളിൽ നിന്നും താൻ ഒഴിഞ്ഞിരിക്കുന്നു. ബലഹീനമെങ്കിലും  ഒരു ഉദാഹരണത്തിലൂടെ ഞാനിത് വ്യക്തമാക്കാം. സൂര്യന്റെ സന്നിധിയിലേക്ക് ഏതെങ്കിലും ഒരു വസ്തുവിനൊ വ്യക്തിക്കൊ അടുത്തുചെല്ലുവാൻ കഴിയുമൊ? കഴിയുകയില്ല, കാരണം കോടാനുകോടി മൈലുകൾക്കിപ്പുറം അവ കത്തി ചാമ്പലായി പോകും. ഈ സൂര്യൻ ദൈവത്തിന്റെ കേവലം ഒരു സൃഷ്ടി മാത്രമാണെന്ന് നാം ഓർക്കണം. സൂര്യനെപ്പോലെ കോടാനുകോടി നക്ഷത്ര സമൂഹങ്ങൾ (galaxies) പ്രപഞ്ചത്തിലുണ്ട്. അപ്പോൾ അവയൊക്കേയും തന്റെ വാക്കിനാൽ സൃഷ്ടിച്ച ഒരു ദൈവത്തിന്റെ അടുക്കലേക്ക് കടന്നു ചെല്ലുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ സംഗതിയാണ്.

 

മനുഷ്യനു ദൈവത്തിന്റെ അടുത്തേക്ക് അടുക്കുവാൻ കഴിയാത്ത കാര്യം മനുഷ്യന്റെ അശുദ്ധിയാണ്. മനുഷ്യൻ പാപത്താൽ മലിനപ്പെട്ടവനാണ്. പാപിയായ മനുഷ്യൻ  ചെയ്യുന്ന ഏതൊരു സൽപ്രവൃത്തികളും പാപത്താൽ മലിനപ്പെട്ടതാണ്. മനുഷ്യൻ പാപിയായതിനാൽ അവന്റെ ഒരു സല്പ്രവൃത്തിയും ദൈവം സ്വീകരിക്കുകയില്ല. അവന്റെ ദാനദർമ്മങ്ങളാലൊ പുണ്യപ്രവൃത്തികളാലൊ ഒന്നും ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ദൈവ സന്നിധിയോട് ഒരുവനു അടുക്കണമെങ്കിൽ ആദ്യംതന്നെ അവൻ തന്റെ പാപത്തിനു പരിഹാരം വരുത്തണം. അതിനുശേഷമെ അവന്റെ സല്പവൃക്തികൾക്ക് എന്തെങ്കിലും പ്രസക്തിയുള്ളു; അതും ദൈവത്തിന്റെ പരിശുദ്ധാന്മാവിനാൽ ചെയ്യുന്ന സല്പവൃത്തികൾക്കു മാത്രം. അതുകൊണ്ട് മനുഷ്യൻ സ്വയം രക്ഷ പ്രാപിക്കുക എന്നത് തികച്ചും അസാദ്ധ്യമായ കാര്യമാണ്.

 

അതുകൊണ്ട് നാം ഓർക്കേണ്ട ഒരു മറ്റൊരുകാര്യം മനുഷ്യന്റെ നീതിപ്രവർത്തികളാൽ അവനു രക്ഷ നേടുവാൻ കഴിയുകയില്ല എന്നതാണ്. അതായത്,  അവന്റെ അനുസരണം കൊണ്ടൊ, കരുണയുള്ള പ്രവൃത്തികൾ കൊണ്ടൊ, ദൈവത്തിന്റെ സ്വഭാവത്തോടു ചേർന്നുപോകുന്ന നീതിപൂർവ്വമായ പ്രവൃത്തികൾ കൊണ്ടൊ അവനു രക്ഷനേടുക അസാദ്ധ്യമാണ്. എതുകൊണ്ടെന്നാൽ, രക്ഷ എന്നുള്ളത് ദൈവം ദാനമായി നൽകുന്ന ഒരു സമ്മാനമാണ്, അതു യേശുക്രിസ്തുവിന്റെ കാൽവരി മരണത്തിൽ വിശ്വാസമർപ്പിക്കുന്ന വ്യക്തിക്കു നൽകുന്ന ഒരു ഗിഫ്റ്റാണ്. അതു മനുഷ്യന്റെ അദ്ധ്വാനത്താൽ സമ്പാദിക്കുവാൻ കഴിയുന്ന ഒന്നല്ല. മനുഷ്യന്റെ നീതിപ്രവൃത്തികൾ കൊണ്ട് മനുഷ്യന്റെ പാപക്കടം വീട്ടുവാനൊ ദൈവത്തിന്റെ പെർഫെക്ടായ നിലവരത്തിലേക്ക് ഉയരുവാനൊ മനുഷ്യനു കഴിയുകയല്ല. മാനുഷികമായ സല്പ്രവൃത്തികൾ പാപത്തിന്റെ കടം വീട്ടുവാൻ അപര്യാപ്തമാകയാൽ  സ്വന്തം നന്മയിൽ ആശ്രയിക്കാതെ ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ചെ മനുഷ്യനു രക്ഷ പ്രാപിപ്പാൻ കഴിയുകയുള്ളു.

 

ദൈവം കരുണയും കൃപയുമുള്ള വ്യക്തിയാകയാൽ, അതിനു താൻ തന്നെ ഒരു മാർഗ്ഗം ഒരുക്കി. അതുകൊണ്ടാണ് സ്വർഗ്ഗത്തിലിരുന്ന ദൈവപുത്രനായ യേശുക്രിസ്തുവിനു ഈ ഭൂമിയിലേക്ക് വരേണ്ടി വന്നത്. യേശുവിന്റെ ജനനത്തിങ്കൽ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ദൂതൻ പറഞ്ഞത് നോക്കുക:: "10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.11 കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു" (ലുക്കൊസ് 2:10-11). യേശു തന്റെ പരസ്യജീവിതകാലത്ത് ജന്മനാ കുരുടന്മാരും, ബധിരന്മാരും മൂകരും, കുഷ്ടരോഗികളും, പക്ഷവാതരോഗികളും, ഭൂതബാധിതരും ആയ  അനേകം ആളുകളെ സൗഖ്യമാക്കി. കൂടാതെ അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ താൻ തീറ്റിപ്പോറ്റി. അതെല്ലാം ദൈവത്തിന്റെ കരുണയുടെ പ്രദർശനങ്ങളായിരുന്നുവെന്നു മാത്രമല്ല താൻ കൊണ്ടുവരുന്ന രക്ഷ അഥവാ വിടുതലിന്റെ തെളിവുകളായിരുന്നു അവ. ദാരിദ്ര്യവും രോഗവും ദുഃഖവും മരണവുമെല്ലാം മനുഷ്യന്റെ പാപത്തിന്റെ ഫലമായി വന്ന ദുരന്തങ്ങളാണ്. യേശു വാഗ്ദാനം ചെയ്ത സ്വർഗ്ഗരാജ്യത്തിൽ ഈവിധ യാതൊരു തര രോഗപീഡകളൊ സാത്താന്യ ബന്ധനങ്ങളൊ ഉണ്ടാവുകയില്ല. ഈ നന്മകളെല്ലാം അവിടുന്നു മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്തെങ്കിലും അവസാനം താൻ ഒരു മരക്കുരിശിൽ മരിക്കുകയാണുണ്ടായത്. മനുഷ്യന്റെ പാപക്കടം കൊടുത്തു വീട്ടുവാനാണ്, ദൈവം യേശുവിനു പാപത്തിന്റെ ശിക്ഷയായ മരണം നൽകിയത്.  യേശു ദൈവപുത്രനും, പാപം ഒന്നും ചെയ്യാത്തവനും, ദൈവത്തിന്റെ പെർഫെക്റ്റായ നിലവാരത്തിൽ ജീവിച്ചവനും ആകകൊണ്ട് അവൻ മരണത്തെ പരാജയപ്പെടുത്തി മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. ഇന്ന്  യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും പാപമോചനവും നിത്യജീവനും ദാനമായി  ദൈവം നൽകുന്നു. "അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു" (അപ്പൊ. പ്രവൃത്തി 10:43). ഇതാണ് മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം. അതുകൊണ്ടാണ് ബൈബിൾ ഇപ്രകാരം പറയുന്നത്: "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പൊ.പ്രവൃത്തികൾ 4:12).

 

ഇതു നിങ്ങൾക്കു വിശ്വസിക്കാം, കാരണം ഇത് ദൈവത്തിന്റെ വചനമാണ്.  ഇതു വിശ്വസിക്കാം കാരണം ഇത് 100% ഉറപ്പായ വസ്തുതയാണ്. ഇത് ഏതെങ്കിലും രാഷ്ട്രിയക്കാരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കുന്നതുപോലെയല്ല. ഇതു പൂർണ്ണമായും നിറവേറ്റപ്പെടുന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനമാണ്. ഇതു നിങ്ങൾ വിശ്വസിച്ചാൽ നിങ്ങളെ സ്വർഗ്ഗത്തിൽ കാണാം എന്ന പ്രതീക്ഷ എനിക്കുണ്ട്. അതിനു ദൈവം നിങ്ങളെ സഹായി

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page