
നിത്യജീവൻ

Family Series-Chapter _4
P M Mathew
DEC 28, 2019
Gospel Centered Child Rearing.
സുവിശേഷ കേന്ദ്രീകൃത മക്കളെ വളർത്തൽ.
എഫെസ്യർ 6:1-4

മഹാനായ ചാൾസ് സ്പർജ്ജൻ ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങൾ കുഞ്ഞുങ്ങളെ അവർ പോകേണ്ടുന്ന വഴിയിൽ അഭ്യസിക്കുക. അതേസമയം നിങ്ങളും അതേ വഴിയിൽ തന്നെ പോകുന്നു എന്ന് ഉറപ്പുവരുത്തുക.”
നാം സുവിശേഷം വിശ്വസിക്കുന്നു എന്നു പറയുകയും ആ സുവിശേഷം നമ്മുടെ മക്കളുടെ മുൻപിൽ ജീവിച്ചു കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ കുട്ടികൾ നേരായ രീതിയിൽ വളർന്നു വരികയില്ല. കാരണം മക്കൾ എപ്പോഴും തങ്ങളുടെ മാതാപിതാക്കളെയാണ് മാതൃകയാക്കാൻ ശ്രമിക്കുക. മാതാപിതാക്കൾക്ക് പ്രയോജനം ചെയ്യാത്ത സുവിശേഷം തങ്ങൾ മുറുകെ പിടിച്ചിട്ടെന്തു കാര്യം എന്നവർ ചിന്തിക്കും.
Family Series-Chapter _3
P M Mathew
DEC 21, 2019
How to enjoy married life?
വിവാഹജീവിതം എങ്ങനെ ആനന്ദകരമാക്കാം?
എഫേസ്യർ 5:25-32

ഒരിക്കൽ വളരെ മഹാമനസ്കനും ജ്ഞാനസമ്പൂർണ്ണനുമായ ഒരു വയോധികൻ ഒരു യവ്വനക്കാരനെ സമീപിച്ച് കൗതുകകരവും വളരെ മനോഹരവും എന്നാൽ അതിസങ്കീർണ്ണവുമായ ഒരു ഉപകരണം കാണിച്ചിട്ട് ഈ നിധി നിനക്കു ദാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു നിനക്കു സ്വീകരിക്കാം; അതല്ലെങ്കിൽ നിരാകരിക്കാം. ഇതു നിനക്കു വളരെ അനുഗ്രഹത്തിനും ആനന്ദത്തിനും വകനൽകുവാൻ കഴിയുന്ന നിലയിൽ രുപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതു നീ സ്വീകരിച്ചാൽ ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിനക്കായിരിക്കും. നീയിതു നന്നായി ആസ്വദിച്ചുകൊള്ളു.
Bye the bye, നീയിതു തെറ്റായികൈകാര്യം ചെയ്താൽ ഈ നിധി പൊട്ടിത്തെറിക്കും! ഒരു നിമിഷം ചിന്തിച്ചു നോക്കുക. ഈ നിധി നീ സ്വീകരിക്കുമോ അതൊ നിരാകരിക്കുമൊ? …..ഈ നിധി സ്വീകരിച്ചാൽ വന്നുഭവിക്കാവുന്ന അപകടത്തെക്കുറിച്ചു ചോദിക്കുന്നതിനു മുന്നമേ ആ വയോധികൻ അവന്റെ മുന്നിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി.
ദാമ്പത്യം എങ്ങനെ വിജയകരമാക്കാം...വായന തുടരുക… (How to make a marriage successful)
Family Series-Chapter _2
P M Mathew
DEC 14, 2019
The Gospel Centered Relationship of Husband and Wife.
സുവിശേഷ കേന്ദ്രീകൃത ഭാര്യാ-ഭർത്തൃ ബന്ധം.
എഫേസ്യർ 5:21-32

വില്യം ഷേക്സ്പിയറിന്റെ KingHenry V (ACT_V_SCENE_II) എന്ന നാടകത്തിൽ വളരെ പ്രസിദ്ധമായ ആയ ഒരു പ്രസ്താവന ഉണ്ട്. അതിപ്രകാരമാണ് “God, the best maker of all marriages, combine your hearts in one, your realms in one!” അതായത്, എല്ലാ വിവാഹങ്ങളുടെയും സൃഷ്ടാവായ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഒന്നാക്കുന്നു. ഇരു തലങ്ങളേയും ഒന്നിപ്പിക്കുന്നു. സ്ത്രീയും പുരുഷനും വാസ്തവത്തിൽ ഇരുഹൃദയങ്ങൾ ആണെങ്കിലും, സ്നേഹത്തിൽ അവർ ഒരു ഹൃദയമായി തീരുന്നു. പിന്നെ അവർക്ക് വ്യത്യസ്ഥങ്ങളായ സാമ്രാജ്യങ്ങൾ അല്ല. പിന്നെ അവർക്കുള്ളത് ഏകസാമ്രാജ്യമാണ്.
Family Series-Chapter _1
P M Mathew
DEC 07, 2019
Creation of woman and the first Marriage.
സ്ത്രീയുടെ സൃഷ്ടിയും ആദ്യവിവാഹവും.
ഉൽപ്പത്തി 2:18-20

സ്വവർഗ്ഗവിവാഹത്തിനു പ്രാധാന്യം കൽപ്പിക്കുന്ന ഒരു സംസ്ക്കാരത്തിലാണ് നാമിന്നു ജിവിക്കുന്നത്. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും ഉള്ള വിവാഹത്തിനു നിയമപരമായ സാധുത പലരാജ്യങ്ങളും ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നു. മറ്റുചിലർ വിവാഹത്തെ എതിർക്കുകയൊ വെറുക്കുകയൊ ചെയ്യുന്നു. എന്നാൽ വിവാഹമെന്ന വിഷയത്തിൽ ദൈവത്തിന്റെ രുപകല്പന സ്തീയും പുരുഷനും പറ്റിച്ചേർന്ന് ഏകഹൃദയമായി, സുവിശേഷം തങ്ങളുടെ ജീവിതത്തിൽ പ്രതിഫലിപ്പിച്ചു കൊണ്ട് ആനന്ദകരമായ ജീവിതം നയിക്കുന്നതിനുവേണ്ടിയാണ്.