top of page

The Law and the Gospel Series-01

P M Mathew
FEB 07, 2019

The Believer and the Law
വിശ്വാസിയും ന്യായപ്രമാണവും

Chapter 1
Image-empty-state.png

ബൈബിൾ വായിക്കുന്ന ഏതൊരാളും അതിൽ അനേകം കൽപ്പനകളും വിലക്കുകളും പ്രതീക്ഷകളും കാണുവാൻ കഴിയുന്ന ഒരു പുസ്തകമാണ് എന്ന് പറയാറുണ്ട്. അതു നമ്മോടു ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത് ഇന്നതു നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നു എന്നൊക്കെയും പറയുന്നു. ഈ നിയമങ്ങളും ചട്ടങ്ങളും എപ്പോഴും ആളുകൾക്ക് വിശ്വാസത്തിനു തടസ്സമായി/ പ്രതിബന്ധമായി നിൽക്കുന്നു. ക്രിസ്ത്യാനികൾ അല്ലാത്തവർ ക്രിസ്തീയതയെ നിരസിക്കാനുള്ള കാരണം അത് നിറയെ നിയമങ്ങളും (laws & statutes) ചട്ടങ്ങളും ആണ് എന്നതിനാലാണ്. വിശ്വസ്തരായ വിശ്വാസികൾ പോലും ദൈവത്തിന്റെ ന്യായപ്രമാണവും(law) സുവിശേഷവും (gospel) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കുവാൻ പ്രയാസപ്പെടുന്നു. പ്രവർത്തിയാലല്ലാതെ, കൃപയാലാണ് നാം ദൈവത്തോടു നിരപ്പു പ്രാപിച്ചത് എങ്കിൽ പിന്നെ ന്യായപ്രമാണം (law) വാസ്തവമായി അനുസരിക്കണമൊ എന്നവർ ചോദിക്കുന്നു. ഗലാത്യാ ലേഖനം ലീഗലിസമെന്ന (legalism) തെറ്റിനെതിരെയുള്ള അപ്പസ്തോലനായ പൗലോസിന്റെ പോരാട്ടമാണ്. ഗലാത്യർ 3:3 ൽ പൗലോസ് ചോദിക്കുന്നു: “നിങ്ങൾ ഇത്ര ബുദ്ധികെട്ടവരൊ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു?” (Are you follish? After beginning with the Spirit, are you now trying to attain your goal by human effort?”). റോമാലേഖനം നിയമ രാഹിത്യത്തിനെതിരെ (antinomianism) തന്റെ പോർമുന ഉയർത്തുന്നു. “എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപക്കത്രേ അധീനരാകയാൽ നാം പാപം ചെയ്യുക എന്നോ? ഒരുനാളും അരുത്. (What then? Shall we sin because we are not under law but under grace?” (Romar 6:15).

The Law and the Gospel Series-05

P M Mathew
MAR 07, 2019

Two thieves stealing the glory of the gospel
സുവിശേഷത്തിന്റെ മഹത്വം മോഷ്ടിക്കുന്ന രണ്ടു കള്ളന്മാർ.

Chapter 5
Image-empty-state.png

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും പ്രാസംഗി കനും ആയിരുന്ന James Thronwell തന്റെ ആൻറിനോമിയനിസത്തെ കുറിച്ചുള്ള ഒരു ചെറിയ പുസ്തകത്തിൽ വിശ്വാസികൾ വഴുതി വീഴാൻ സാധ്യതയുള്ള ഈ രണ്ടു തെറ്റുകളെക്കുറിച്ച് ഇപ്രകാരം പറയുന്നു : "മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ ചായ്വ് ലീഗലിസത്തിന്റെ പരമമായ അവസ്ഥയിൽനിന്ന് ലിബറലിസം അഥവാ തന്നിഷ്ടത്തിലേക്ക് ചരിക്കുക എന്നതാണ്. എന്നാൽ ദൈവത്തിന്റെ കൃപക്കല്ലാതെ, ദൈവീക സത്യത്തിന്റെ ശരിയായ പാതയെ ക്രമപ്പെടുത്തുവാനായി സാധിക്കുകയില്ല. സുവിശേഷം അതിന്റെ അനുഗ്രഹീത യജമാനനെ പോലെ രണ്ട് കള്ളന്മാർ ക്കിടയിൽ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ആ കള്ളന്മാർ എല്ലാത്തരത്തിലു മുള്ള പരീശത്വം ഒരുവശത്തും മറുവശത്ത് ലിബറലിസവും ആണ്. ആദ്യത്തെ കള്ളൻ രക്ഷകന്റെ നമുക്ക് വേണ്ടിയുള്ള പ്രവർത്തിയുടെ മഹത്വം മുഴുവനും മോഷ്ടിക്കുമ്പോൾ മറ്റേ കള്ളൻ രക്ഷകന്റെ നമ്മുടെ ഉള്ളിലെ പ്രവർത്തനത്തിന്റെ മഹത്വം മുഴുവൻ മോഷ്ടിക്കുന്നു.

The Law and the Gospel Series-04

P M Mathew
FEB 28, 2019

God will judge everyone according to their deeds !!!
ദൈവം ഓരോരുത്തന്റേയും പ്രവൃത്തിക്കു തക്കവിധം ന്യായം വിധിക്കും !!!

Chapter 4
Image-empty-state.png

ദൈവം സ്നേഹമാണ്, അതുകൊണ്ട് ദൈവം ആരേയും ന്യായം വിധിച്ച് നരകത്തിലേക്ക് തള്ളിക്കളയുകയില്ല എന്ന് പറയുന്നവരുണ്ട്. ദൈവം സ്നേഹിക്കുന്ന ദൈവമായിരിക്കുമ്പോൾ തന്നെ അവൻ ന്യായം വിധിക്കുന്ന ദൈവവും കൂടിയാണ്. ന്യായവിധി എന്നത് ദൈവവചനത്തിലെ ഒരു പ്രധാനപ്പെട്ട വിഷയവും ദൈവ- സ്വഭാവത്തിന്റെ ഒരു ഭാഗവും കൂടിയാണ്. എല്ലാ വ്യക്തികളും ദൈവത്തിന്റെ മുൻപാകെ ഒരുനാൾ ന്യായവിധിക്കായി നിൽക്കേണ്ടതായ് വരും. എന്നാൽ ഈ ന്യായവിധിയിൽ നിന്നു എങ്ങനെ രക്ഷപ്രാപിപ്പാൻ കഴിയും?

The Law and the Gospel Series-03

P M Mathew
FEB 21, 2019

Idolatry and Social Decline !
വിഗ്രഹാരാധനയും സാമൂഹികതകർച്ചയും !

Chapter 3
Image-empty-state.png

എല്ലാ കാലത്തും എല്ലാ സ്ഥലത്തുമുള്ള മനുഷ്യർക്കും ദൈവത്തെക്കുറിച്ചുള്ള അറിവ്, സൃഷ്ടിയിലൂടെ ദൈവം നൽകിയിട്ടുണ്ട്. എന്നാൽ ആ ദൈവത്തോട് നന്ദികാണിക്കയൊ ആ ദൈവത്തെ, ദൈവമെന്ന് ഓർത്ത് മഹത്വീകരിക്കയൊ ചെയ്യാതെ, മനുഷ്യർ തങ്ങളുടെ ഹൃദയത്തിലെ നിരൂപണങ്ങൾക്കൊത്തവണ്ണം ജീവിക്കുന്നു (1:21). അതായത്, അവർ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം ദൈവത്തിന്റെ സൃഷ്ടിയെ ആരാധിക്കുന്നു. അങ്ങനെ ദൈവത്തോട് ബന്ധം നഷ്ടപ്പെട്ട മനുഷ്യനു സഹസൃഷ്ടികളോടുള്ള ബന്ധവും നഷ്ടമാകുന്നു.

ഉൽപ്പത്തി 3 ൽ തുടങ്ങി, ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെടുത്തിയതിന്റെ ഫലമായി, മനുഷ്യർക്ക് പരസ്പ്പര ബന്ധത്തിലും, സൃഷ്ടിയോടുള്ള ബന്ധത്തിലും, വലിയ നഷ്ടം സംഭവിച്ചതായി ദൈവവചനത്തിൽ നാം കാണുന്നു. ദൈവത്തോടുള്ള Vertical ആയ ബന്ധം മനുഷ്യനോടുള്ള നഷ്ടപ്പെട്ടാൽ horizontal ആയ ബന്ധവും നഷ്ടപ്പെടുന്നു. ദൈവം ഒരു ലോകത്തെ സൃഷ്ടിച്ചു, അവിടെ ദൈവത്തിന്റെ ഭരണത്തിൻ കിഴിലും തന്റെ അനുഗ്രഹം ആസ്വദിച്ചും ജീവിക്കുക, ആ നിലയിൽ നാം ലോകത്തെ ഭരിച്ചുകൊണ്ട് അതിനെ അനുഗ്രഹിക്കുക. അതിനാണ് ഉല്പത്തി 1:28 ൽ ദൈവം മനുഷ്യനോട് ആഹ്വാനം ചെയ്തത്. ഭരണം എന്ന വാക്ക് നാം കേൾക്കുമ്പോൾ ഈയൊരു ഭരണത്തെയാണ് നാം ഓർക്കേണ്ടത്.

The Law and the Gospel Series-02

P M Mathew
FEB 14, 2019

Why the gospel is needed by all mankind.
എന്തുകൊണ്ട് സുവിശേഷം മുഴുവൻ മനുഷ്യവർഗ്ഗത്തിനും ആവശ്യമായിരിക്കുന്നു.

Chapter 2
Image-empty-state.png

“സുവിശേഷം”എന്തുകൊണ്ട് മുഴുവൻ മനുഷ്യവർഗ്ഗത്തിനും ആവശ്യമായിരിക്കുന്നു എന്നു പറയുന്നതിന്റെ ഭാഗമായിട്ടാണ് ആൻറിനോമിയൻസിനെകുറിച്ചും ലിഗലിസ്റ്റുകളെക്കുറിച്ചും അപ്പൊസ്തോലനായ പൗലോസ് പറയുന്നത്. ദൈവമുമ്പാകെ ഒരു മനുഷ്യനു Right standing/ശരിയായ പരിഗണന ലഭിക്കണമെങ്കിൽ അവനു സുവിശേഷം ആവശ്യമാണ്. എന്തെന്നാൽ അതിലാണ് ദൈവത്തിന്റെ നീതിവെളിപ്പെട്ടു വരുന്നത്. ദൈവത്തിൽ നിന്നു വെളിപ്പെട്ടുവരുന്ന ഈ നീതികൂടാതെ ആർക്കും ദൈവമുമ്പാകെ നിൽക്കാൻ സാധിക്കയില്ല. ഇതു വളരെ പ്രധാനപ്പെട്ട സംഗതിയാണ്. അതെ, ദൈവത്തിൽ നിന്നു വെളിപ്പെട്ടു വരുന്ന ഈ നീതി കൂടാതെ ആർക്കും ദൈവമുമ്പാകെ നിൽക്കുവാൻ സാധിക്കുകയില്ല.

© 2020 by P M Mathew, Cochin

bottom of page