top of page
Search

നിങ്ങൾ സ്വതന്ത്രനോ? (Are You Free?)

Updated: Jul 12, 2023

നിങ്ങൾക്ക് ശരിയായത് ചെയ്യാൻ താൽപ്പര്യമുണ്ട്; എന്നാൽ നിങ്ങൾക്കതിനു കഴിയുന്നില്ല. നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു; പക്ഷേ നിങ്ങൾക്കതു സാധിക്കുന്നില്ല. പാപത്തിന്റെ തടവിൽ ജീവിച്ചു മടുത്തു; ഇനിയെങ്കിലും അതിൽനിന്നു പുറത്തുവരണം; എന്നാൽ നിങ്ങൾക്കതിനു കഴിയുന്നില്ല. പാപക്ഷമ ആഗ്രഹിക്കുന്നു; പക്ഷേ അത് എങ്ങനെ പ്രാപിക്കാമെന്ന് അറിയുന്നില്ല. വാസ്തവത്തിൽ ഇതു നിങ്ങളുടെ അവസ്ഥയാണൊ? ഇതാ ഒരു നല്ല വാർത്ത! യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കും. നിങ്ങൾക്കൊരു പുതിയ ജീവിതം തരാൻ യേശുക്രിസ്തു തയ്യാറാണ്. നിങ്ങളുടെ എല്ലാ കുറ്റബോധങ്ങളും നീക്കി ശുദ്ധമായ മനസ്സാക്ഷി നിങ്ങൾക്കു നൽകാൻ യേശു തയ്യാറാണ്. നിങ്ങൾക്കതിനു മനസ്സുണ്ടൊ? എങ്കിൽ ഇപ്പോൾ ഈ നിമിഷം തന്നെ നിങ്ങൾക്കത് പ്രാപിക്കാം.


ഒന്നാമതായി, നിങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും യേശുക്രിസ്തുവുമായി പങ്കുവെയ്ക്കുക. യേശുക്രിസ്തു സാക്ഷാൽ ദൈവമാകയാൽ നിങ്ങളുടെ ഹൃദയത്തിൽ അതല്ലെങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞതിൽ മതി. യേശുവേ, ഞാനൊരു പാപിയാണ്. ഞാൻ ജീവിതത്തിൽ വളരെ പരാജയം ഏറ്റുവാങ്ങിയ വ്യക്തിയാണ്. ഞാൻ വളരെ ദുഷ്ടത പ്രവർത്തിച്ച വ്യക്തിയാണ്. ഞാൻ വളരെ കയ്പുള്ള അഥവാ കയ്പ്പ് അനുഭവിച്ച വ്യക്തിയാണ്. അവിടുന്ന് എന്നോടു കരുണ കാണിക്കേണമേ എന്ന് പ്രാർത്ഥിക്കുക.


ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്നു ദൈവം തന്നെ വിശേഷിപ്പിച്ച സങ്കീർത്തനക്കാരനായ ദാവീദിന്റെ പ്രാർത്ഥന നോക്കുക:


"ദൈവമേ നിന്റെ ദയക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ, നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചു കളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ. എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോട് തന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായ ഉള്ളത് ഞാൻ ചെയ്തിരിക്കുന്നു. ..." (സങ്കീർത്തനം 51: 1-4).


യേശു നമ്മുടെ എല്ലാ പാപങ്ങളും പരാജയങ്ങളും സ്വയം ഏറ്റെടുക്കുകയും നമ്മുടെ പാപങ്ങൾക്കുള്ള ന്യായമായ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ട് കാൽവരി ക്രൂശിൽ ദൈവത്തിന്റെ നീതിയെ തൃപ്തിപ്പെടുത്തി. ആയതിനാൽ യേശുവിൽ നിങ്ങളുടെ വിശ്വാസമർപ്പിച്ചാൽ, യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിച്ചാൽ, നിങ്ങൾചെയ്ത എല്ലാ തെറ്റുകൾക്കും ദൈവം ന്യായമായി നൽകേണ്ട ശിക്ഷ നീങ്ങിപ്പോകുന്നു. നിങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന ശിക്ഷ യേശു നിങ്ങൾക്കു പകരക്കാരനായി ഏറ്റുവാങ്ങിയത് ഒന്നുകൊണ്ടു മാത്രമാണ് ദൈവം നിങ്ങളെ ശിക്ഷിക്കാതിരിക്കുന്നത്. നിങ്ങളുടെ പാപങ്ങളെല്ലാം നിങ്ങൾക്ക് ക്ഷമിച്ചു കിട്ടിയിരിക്കുന്നു എന്ന ബോധ്യം ഒരു ശുദ്ധ മനസ്സാക്ഷി നിങ്ങൾക്ക് ലഭിക്കുന്നതിന് കാരണമായിത്തീരുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് അയക്കുന്നു. അത്യ യഥാർത്ഥ മാറ്റം നിങ്ങളിൽ ഉളവാക്കുന്നു. അങ്ങനെ നമുക്ക് ദൈവത്തിന്റെ പുതിയ ആളുകളാകാൻ കഴിയും. ഈ മാറ്റം നമുക്ക് സ്വാതന്ത്ര്യം നൽകുന്നു - ഇനി പാപത്തിന്റെ അടിമകളല്ല, ന്യായവിധിക്ക് കീഴിലല്ല, കുറ്റബോധത്താലും ലജ്ജയാലും തടവിലാക്കപ്പെടുന്നില്ല. നിങ്ങൾ ഇതുവരെ സ്വതന്ത്രനാണോ?


ree

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page