top of page
Search

നിത്യജീവനിലേക്കുള്ള വാതിൽ: സുവിശേഷം

Updated: May 12, 2021

എന്താണ് സുവിശേഷം?


ഒരു ക്രിസ്ത്യാനിയുടെ പദാവലിയിലെ ഏറ്റവും സാധാരണമായ പദമാണ് സുവിശേഷം. എന്നാൽ ബൈബിളിന്റെ ഒറിജിനൽ ഭാഷകളിൽ (ഹെബ്രായ-ഗ്രീക്ക്) സുവിശേഷം എന്താണ് അർത്ഥമാക്കുന്നത്? ക്രൂശിക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ രാജാവായ യേശുവിനെക്കുറിച്ചുള്ള രാജകീയ പ്രഖ്യാപനമാണ് സുവിശേഷം.


“സുവിശേഷം” എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?


നിങ്ങൾ ഒരു ക്രിസ്തീയ സമൂഹത്തിന് ചുറ്റും എപ്പോഴെങ്കിലും ചെലവഴിച്ചിട്ടുണ്ടെങ്കിൽ, “സുവിശേഷം” എന്ന പദം സാധാരണയായി ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന സന്ദേശത്തിന്റെ ചുരുക്കെഴുത്ത് പദമായി ഉപയോഗിക്കുന്നുവെന്ന് നിങ്ങൾക്കു മനസ്സിലാകും. എന്നിരുന്നാലും, സുവിശേഷത്തിന്റെ കൃത്യമായ അർത്ഥം, വലിയ പാരമ്പര്യത്തെയോ വിഭാഗത്തെയോ അടിസ്ഥാനമാക്കിയുള്ള സഭകൾക്കിടയിൽ വ്യത്യസ്ഥമാണ്. ചില ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സുവിശേഷം, മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കുവേണ്ടി യേശു മരിച്ചു എന്ന സന്ദേശത്തെ സൂചിപ്പിക്കുന്നു. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നോ അല്ലെങ്കിൽ നാം അവനോടൊപ്പം നിത്യത ചെലവഴിക്കുമെന്നോ ഉള്ള പൊതുവായ ആശയത്തെ സൂചിപ്പിക്കാം. അതിനാൽ ഈ കാര്യത്തിലൊരു വ്യക്തത നാം അന്വേഷിക്കുന്നുയെങ്കിൽ, മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗം ബൈബിൾ കഥയിലെ ഈ വാക്കിന്റെ യഥാർത്ഥ ഉറവിടത്തിലേക്ക് മടങ്ങുക എന്നതാണ്.


ഒരു രാജകീയ പ്രഖ്യാപനം


സുവിശേഷത്തിനുള്ള വേദപുസ്തകവാക്കുകൾ “സുവാർത്തയുടെ സന്ദേശത്തെ”യാണ് പരാമർശിക്കുന്നത്. എന്നാൽ ഇത് ഒരു വാർത്ത മാത്രമല്ല. ഭരണാധികാരികളെയും അവരുടെ രാജ്യങ്ങളെയും സംബന്ധിച്ച സുപ്രധാന സംഭവങ്ങളെ സൂചിപ്പിക്കാൻ ഈ പദം മിക്കപ്പോഴും ഉപയോഗിക്കുന്നു. ദാവീദ് രാജാവ് ഒരു യുദ്ധത്തിൽ വിജയിക്കുമ്പോൾ, അതൊരു സന്തോഷവാർത്തയാണ്, കാരണം അതിനർത്ഥം അവൻ ഇപ്പോഴും തന്റെ സിംഹാസനത്തിൽ വാഴുന്നു എന്നാണ്. ശലോമോൻ രാജാവിനെ ഇസ്രായേലിന്റെ രാജാവാക്കുമ്പോൾ, ഒരു “സുവാർത്ത” പ്രഖ്യാപനം ദേശത്തുടനീളം പ്രചരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ചുമതലയുള്ള ഭരണാധികാരിയെക്കുറിച്ചു റിപ്പോർട്ടുചെയ്യുന്ന രാജകീയ പദമാണ് സുവിശേഷം. ഈ വാർത്ത കേൾക്കുന്ന ആളുകൾക്ക് വ്യക്തിപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെങ്കിലും, ഇത് സ്വകാര്യവും മതപരവുമായ കാര്യമല്ല. ഇതു കേവലം ഒരു ഉപദേശവുമല്ല. ശലോമോൻ ഇപ്പോൾ രാജാവാണെന്ന സുവിശേഷം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജീവിക്കുന്ന എല്ലാവർക്കുമായി വ്യക്തിപരമായ വലിയ പ്രത്യാഘാതങ്ങളുള്ള ഒരു പരസ്യ പ്രഖ്യാപനമാണ്.


Euangelion / സുവിശേഷം


ഒരു ക്രിസ്ത്യാനിയുടെ പദാവലിയിലെ ഏറ്റവും സാധാരണമായ പദമാണ് “സുവിശേഷം”. എന്നാൽ ബൈബിളിന്റെ യഥാർത്ഥ ഭാഷകളിൽ ഇതു എന്താണ് അർത്ഥമാക്കുന്നത്? “സുവിശേഷം” യേശുവിനെക്കുറിച്ചുള്ള ഒരു രാജകീയ പ്രഖ്യാപനമാണ്. ക്രൂശിക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ ലോകത്തിന്റെ രാജാവായ യേശു തന്റെ സ്നേഹത്താൽ മരണത്തെ അതിജീവിച്ചു എന്നതിന്റെ രാജകീയ പ്രഖ്യാപനം.


രാജകീയ രക്ഷാപദ്ധതി


പഴയനിയമ കഥ വികസിക്കുമ്പോൾ, ഇസ്രായേലിനെ ഭരിക്കുന്ന രാജാക്കന്മാർ മറ്റേതൊരു രാജ്യത്തിന്റെയും ഭരണാധികാരികളെപ്പോലെ അഴിമതിക്കാരും അക്രമാസക്തരുമാണെന്ന് വ്യക്തമാകും. ഇത് ഒരു പ്രശ്നമാണ്, കാരണം ഈ രാജ്യത്തിലൂടെ മറ്റെല്ലാ രാജ്യങ്ങളും ദൈവാനുഗ്രഹം കണ്ടെത്തുമെന്ന് ദൈവം ഇസ്രായേലിന്റെ പൂർവ്വികർക്ക് വാഗ്ദാനം ചെയ്തിരുന്നു. യെശയ്യാവിന്റെ പഴയനിയമ പുസ്തകത്തിൽ, എല്ലാറ്റിന്റെയും സ്രഷ്ടാവായ ഇസ്രായേലിന്റെ ദിവ്യ-രാജാവ് ഭൂമിയിൽ വന്ന് ഇസ്രായേലിന്റെ പുതിയ രാജാവായി കിരീടധാരണം ചെയ്യപ്പെടുമെന്ന സുവിശേഷം പ്രവാചകൻ പ്രഖ്യാപിച്ചു (യെശയ്യാവു 40-55 അദ്ധ്യായങ്ങൾ പരിശോധിക്കുക)


എന്നാൽ ആദ്യം, ഇസ്രായേലിന്റെ അഴിമതിക്കാരായ രാജാക്കന്മാരെ കൈകാര്യം ചെയ്യേണ്ടതാവശ്യമായിവന്നു; അതു ഇസ്രായേല്യരുടെ ബാബിലോണിലേക്കുള്ള പ്രവാസത്തിൽ നാം കാണുന്നു (1-2 രാജാക്കന്മാരുടെ കഥ പരിശോധിക്കുക). ഇസ്രായേലിന്റെയോ ബാബിലോണിന്റെയോ ദുഷ്ടരാജാക്കന്മാർ ലോകത്തെ നിയന്ത്രിക്കുന്നു എന്നതുപോലെ തോന്നുമെങ്കിലും, ഇപ്പോഴും ഒരു സന്തോഷവാർത്തയുണ്ട്: ഇസ്രായേലിന്റെ ദൈവം ലോകത്തിന്റെ യഥാർത്ഥ രാജാവാണ്, ദൈവജനത്തിന്റെ പ്രതീക്ഷ പുനഃസ്ഥാപിക്കാൻ അവിടുന്നു ഒരു ദിവസം വരുന്നു (യെശയ്യാ പ്രവചനം 40:1-11 ഉം 52:1-10 ഉം കാണുക).


രാജകീയ പ്രഖ്യാപനം


നസറെത്തിലെ യേശു സംഭവസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു; ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അറിയിക്കാൻ അദ്ദേഹം ചുറ്റിനടന്നു. ഇതിനോടുള്ള ബന്ധത്തിൽ മർക്കോസ് 1:14-15 നമുക്കൊന്നു നോക്കാം: “എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.”


യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞ ഇസ്രായേലിന്റെ ദൈവത്തിന്റെ വാഗ്‌ദത്ത രാജകീയ വരവ് സംഭവിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ യേശുവിന്റെ അവകാശവാദം അതിലും വലുതാണ്. ദൈവത്തിന്റെ വാഴ്ച യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നത് താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, സ്വർഗ്ഗത്തിലെന്നപോലെ ഇവിടെ ഭൂമിയിലും. തന്റെ പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയുമാണ് യേശു ഇത് യാഥാർത്ഥ്യമാക്കിയത്. മർക്കോസ് 2-നാം അദ്ധ്യായത്തിലെ പോലെ ദൈവത്തിന്റെ പാപമോചനം പ്രഖ്യാപിക്കുകയും മത്തായി 5-7 അദ്ധ്യായങ്ങളിലെ പോലെ തന്നെ അനുഗമിക്കുന്നവർക്ക് യിസ്രായേലിനു ദൈവം വാഗ്ദത്തം ചെയ്ത അനുഗ്രഹങ്ങൾ പ്രഖ്യാപിച്ചുംകൊണ്ടാണ് താനിത് ഉത്ഘാടനം ചെയ്യുന്നത്. തിന്മയുടെ സ്വാധീനം ഇസ്രായേലിൽ നിന്ന് പുറത്താക്കിക്കൊണ്ട് താൻ ദൈവികശക്തിയോടെയാണ് പ്രവർത്തിക്കുന്നതെന്ന് യേശു പറഞ്ഞു. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കിയാൽ ദൈവരാജ്യം നിങ്ങളുടെ മേൽ വന്നു!” (മത്തായി 12: 22-28).


കീഴ്മേൽ മറിക്കുന്ന സുവിശേഷം


ഇസ്രായേലിന്റെയും എല്ലാ ജനതകളുടെയും രാജാവാകാനുള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ വാഗ്‌ദത്ത വരവിനെ യേശു പ്രഖ്യാപിക്കുകയായിരുന്നു, എന്നാൽ യേശു തന്റെ ഭരണം ഉറപ്പിച്ച രീതി ചുറ്റുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. ഒരിക്കൽ ദാവീദ്‌ ഭരിച്ച നഗരമായ യെരൂശലേമിൽ യേശു എത്തിയപ്പോൾ, തന്റെ രാജ്യം ഉദ്ഘാടനം ചെയ്യാൻ അക്രമാസക്തമായ ശക്തി പ്രയോഗിച്ചില്ല. പകരം അവൻ അതിന്റെ അഴിമതിയേയും അതിന്റെ വിധിയേയും ഓർത്തു വിലപിച്ചുകൊണ്ട് ഒരു കഴുതപ്പുറത്ത് താൻ പട്ടണത്തിലേക്കു പ്രവേശിച്ചു (ലൂക്കോസ് 19: 41-44 കാണുക).


തുടർന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ സിംഹാസനമായ ആലയത്തിലേക്കു ചെന്നു. അവിടെ താൻ യെരൂശലേമിന്റെ യഥാർത്ഥ രാജാവെന്നപോലെ പ്രവർത്തിക്കുകയും, അവരുടെ കപടമായ യാഗവ്യവസ്ഥയെ തകർക്കുകയും, ഇസ്രായേലിന്റെ ഭരണാധികാരികൾ ജനങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ഒരു കൂട്ടം മോഷ്ടാക്കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഫലമായി ഏതാനും ദിവസങ്ങൾക്കുശേഷം ഇസ്രായേൽ രാജാവെന്ന് അവകാശപ്പെടുന്ന രാജ്യദ്രോഹിയായി യേശു അറസ്റ്റിലായി. തെറ്റായ ആരോപണങ്ങളിൽ അദ്ദേഹത്തെ അന്യായമായി വിചാരണ ചെയ്തു, റോമൻ ഗവർണർ അവനെ ക്രൂശിക്കാൻ അനുവദിച്ചു. എന്നിരുന്നാലും, യേശുവിന്റെ മരണത്തെക്കുറിച്ചുള്ള വിവരണങ്ങൾ വ്യക്തമാക്കുന്നത് അവന്റെ വധശിക്ഷ വാസ്തവത്തിൽ ദൈവിക രാജാവാകാനുള്ള അവന്റെ ഔന്നത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു എന്നാണ്. പട്ടാളക്കാർ അവനെ പരിഹാസരൂപേണ നമസ്‌കരിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു മേലങ്കിയും കിരീടവും ചെങ്കോലും നൽകുന്നു. അവരുടെ കണ്ണിൽ ഇത് ഒരു ക്രൂരമായ തമാശയാണ്, എന്നാൽ വാസ്തവത്തിൽ അവർ അവരുടെ കൺമുന്നിൽ സുവിശേഷം സംഭവിക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശു തന്റെ മര- സിംഹാസനത്തിൽ അഥവാ ക്രൂശിൽ ലോകത്തിന്റെ പ്രപഞ്ച രാജാവായി ഉയർത്തപ്പെട്ടു, അവിടെ ശത്രുക്കളുടെ പാപങ്ങൾ നിമിത്തം അവൻ മരിച്ചു. ദൈവത്തിന്റെ ലോകത്തെ, അതിനുവേണ്ടി മരിച്ചുകൊണ്ട് രക്ഷിക്കുക എന്ന ദൈവികോദ്ദേശത്തിന്റെ രാജകീയ പ്രഖ്യാപനമാണ് ക്രൂശ്. അങ്ങനെ യേശു നമ്മുടെ പാപം നിമിത്തം കാൽ വരിയിൽ മരിച്ചു. എന്നാൽ ദൈവസ്നേഹം നമ്മുടെ തിന്മയെക്കാൾ ശക്തമാണെന്നതിനാൽ, തന്റെ പുനരുത്ഥാന ജീവിതത്തിലൂടെ അവൻ അതിനെ മറികടന്നു, തന്റെ രാജകീയ സ്നേഹത്തിലേക്കു തിരിഞ്ഞ്, വിശ്വസിക്കുന്ന ഏതൊരാൾക്കും ഇപ്പോൾ അത് ദൈവം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഇതു സ്വീകരിക്കുമൊ?

ree

Comments


© 2020 by P M Mathew, Cochin

bottom of page