top of page

Word Study Series_05

P M Mathew
30-09-2023

Holiness and Life.
വിശുദ്ധിയും ജീവനും.

Image-empty-state.png

ദൈവത്തോടു അടുത്തുവരാനും ദൈവത്തെ ആരാധിക്കുവാനും ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. വിശുദ്ധി എന്ന പദം ബൈബിളിൽ അധികവും ദൈവത്തോടുള്ള ബന്ധത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. മിക്ക ആളുകളും ധാർമ്മികമായി നല്ല വ്യക്തി എന്ന ആശയത്തിൽ ഇതിന്റെ ആശയത്തെ പരിമിതപ്പെടുത്തുന്നു. അതുകൊണ്ട് ദൈവം ധാർമ്മികമായി തികഞ്ഞവനാകയാൽ അവൻ പരിശുദ്ധനാണ് എന്ന് അവർ കരുതുന്നു

Word Study Series_04

P M Mathew
16-04.2021

The Day of the Lord
കർത്താവിന്റെ ദിവസം

Image-empty-state.png

ലോകത്തിന്റെ അവസാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ മതവിശ്വാസികൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്യാംശമാണ് കർത്താവിന്റെ ദിവസം. അർമ്മഗെദ്ദോനെപ്പോലെ അതല്ലെങ്കിൽ ഒരു മഹാദുരന്തമൊ പോലെ ഒന്ന്. ഒരു വെളുത്ത കുതിരപ്പുറത്ത് അന്തിമന്യായവിധി നടത്തുവാൻ യേശു ഒരു വാളുമായി മടങ്ങിവരുന്ന ചിത്രം ചിലരുടെ എങ്കിലും മനസ്സിലുണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ നിങ്ങൾക്കു താൽപ്പര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നു.  ഇതുപോലെയുള്ള ധാരാളം ചിത്രങ്ങൾ/പ്രതിബിംബങ്ങൾ ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാടിൽ ഉണ്ട്. അവയെ മനസിലാക്കാൻ, നിങ്ങൾ ആദ്യ പുസ്തകമായ ഉല്പത്തിയിലേക്ക് മടങ്ങണം.

Word Study Series_03

P M Mathew
15-03-2021

Image of God
ദൈവത്തിന്റെ പ്രതിമ

Image-empty-state.png

നിങ്ങൾ പുരാതന ബൈബിൾ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ നിങ്ങൾ ഒരു രാജാവിന്റെ അധികാരത്തിൻ കീഴിലാണ് ജീവിക്കുന്നത്. ഈ രാജാക്കന്മാരിൽ പലരും തങ്ങൾ ദൈവങ്ങളാണെന്നും തങ്ങളെ ദൈവത്തിന്റെ സ്വരൂപം/പ്രതിമ എന്നും കണക്കാക്കിയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ആളുകളോട് ഓർഡർ ചെയ്യാൻ അവർക്ക് അധികാരമുണ്ടെന്നർത്ഥം. ഇതിൽ അവർ സ്വയം നന്മയും തിന്മയും നിർവചിക്കേണ്ടതുണ്ട്. ഈ രാജാക്കന്മാർ പലപ്പോഴും തങ്ങളുടെതന്നെ പ്രതിമകൾ നിർമ്മിക്കാറുണ്ടായിരുന്നു, എബ്രായ ഭാഷയിൽ ‘സെലെം/ Tselem’ എന്ന് വിളിക്കപ്പെടുന്ന ഇവയെ “വിഗ്രഹം” അല്ലെങ്കിൽ “പ്രതിമ” എന്ന് വിവർത്തനം ചെയ്യുന്നു. എന്നാൽ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവർ തങ്ങളുടെ രാജാക്കന്മാരെ ദൈവമായി കണ്ടില്ല. വാസ്തവത്തിൽ, ദൈവം അവരെ ദൈവത്തിന്റെ പ്രതിമകൾ പോലും നിർമ്മിക്കുന്നതിൽ നിന്ന് അവരെ വിലക്കിയിരുന്നു.

Word Study Series_02

P M Mathew
12-02-2021

Tree of Life
ജീവവൃക്ഷം

Image-empty-state.png

ഏദന്തോട്ടത്തിലെ ജീവവൃക്ഷത്തെ ഒന്ന് അടുത്തറിയുവാനായി അല്പസമയം നമുക്കു എടുക്കാം. ദൈവം ആദ്യമാതാപിതാക്കളായ ആദത്തേയും ഹവ്വയേയും ആക്കിവെച്ചിരുന്നത് വളരെ മനോഹരമായ ഏദന്തോട്ടത്തിലാണ്. വളരെ മനോഹരങ്ങളായ ചെടികളും പൂക്കളും ഫലവൃക്ഷങ്ങളും നിറഞ്ഞു നിന്നിരുന്ന ഒരു ഉദ്ദ്യാനമായിരുന്നു അത്. ആ തോട്ടത്തിന്റെ മദ്ധ്യത്തിലായി രണ്ടു പ്രത്യേക മരങ്ങളും ഉണ്ടായിരുന്നു.അതിനെക്കുറിച്ച് ദൈവത്തിന്റെ വചനമായ ബൈബിൾ പറയുന്നത് നോക്കുക: "കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു" (ഉൽപ്പത്തി 2:9). ജീവന്റെ വൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും നിന്നിരുന്നത് തോട്ടത്തിന്റെ നടുവിലാണ്. മാത്രവുമല്ല രണ്ടു വൃക്ഷങ്ങളും കാണ്മാൻ ഭംഗിയുള്ളതുമായിരുന്നു.

Word Study Series_01

P M Mathew
10-01-2021

Water of Life
ജീവജലത്തിന്റെ ഉറവ

Image-empty-state.png

മരുഭൂമിയിൽ പോയിട്ടുള്ളവർക്ക് അറിയാം അത് മാരകമായ, വാസയോഗ്യമല്ലാത്ത സ്ഥലമാണ് എന്ന്. അവിടെ വെള്ളമില്ലാത്തതിനാൽ വരണ്ടുണങ്ങിയിരിക്കും. അവിടെ ജീവൻ ഉണ്ടായിരിക്കുകയില്ല. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‌പത്തിയുടെ രണ്ടാം അദ്ധ്യായത്തിൽ‌ കാണുന്ന ചിത്രമാണിത്. വരണ്ടതും ശൂന്യവുമായ മരുഭൂമിയിയിലാണ് കഥ ആരംഭിക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ വയലിലെ ചെടി ഒന്നും ഉണ്ടായിരുന്നില്ല, സസ്യം ഒന്നും ഭൂമിയിൽ മുളച്ചിരുന്നില്ല. ദൈവം ഭൂമിയിൽ മഴപെയ്യിച്ചിരുന്നതുമില്ല. ഭൂമിയിൽ നിന്നു മഞ്ഞുപൊങ്ങി നിലം ഒക്കേയും നനച്ചു. അതേ, മഞ്ഞും മഴയും വൃക്ഷങ്ങളുമെല്ലാം ദൈവത്തിന്റെ നല്ല ദാനങ്ങളാണ് എന്ന് നാം ഓർക്കുക. 

© 2020 by P M Mathew, Cochin

bottom of page