
നിത്യജീവൻ

Lord's Supper-09
P M Mathew
JUN 25,2023
Christ died when we were sinners!
നാം പാപികളായിരിക്കുമ്പോൾ ക്രിസ്തു മരിച്ചു!
Romans 5:8-9

ദൈവത്തിന്റെ സ്നേഹം അളക്കുവാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതിനുവേണ്ടി എന്ത് ത്യാഗം സഹിക്കുന്നു എന്നത് ഒരു പരിധിവരെ ആ സ്നേഹത്തിന്റെ ആഴത്തെ അളക്കുവാന്‍ ഇടയാക്കിയേക്കാം. ഒരുവന്‍ തന്‍റെ കൈവശമുള്ള സ്വത്ത് മുഴുവന്‍ ഒരാള്‍ക്കു ദാനം ചെയ്‌താല്‍, അതല്ലെങ്കില്‍ ആ വ്യക്തിയുടെ ശരിരാവയവങ്ങളില്‍ ഒന്ന്‍ അതായത്, കിഡ്നി ദാനം ചെയ്‌താല്‍ അതൊരു വിലയേറിയ ദാനമായി നാം കണക്കാക്കും. എന്നാല്‍ ആരും തന്റെ ജീവനെ മറ്റൊരാൾക്കു നൽകാറില്ല. അതും ശത്രുവിനുവേണ്ടിയാണെന്നു പറഞ്ഞാൽ ഒട്ടുംതന്നെ അതിനു തയ്യാറാവുകയില്ല. എന്നാൽ ക്രിസ്തുവിന്റെ സ്നേഹം ആ നിലയിലുള്ള ഒന്നായിരുന്നു. അതിനെ വിശദമാക്കുന്ന ഒരു വേദഭാഗം ഇന്നത്തെ മേശയോടുള്ള ബന്ധത്തിൽ ഞാൻ വായിക്കുന്നു. റൊമലേഖനം 5:8-9 വാക്യങ്ങൾ:
Lord's Supper_09
P M Mathew
DEC 05, 2021
Lord's Table-New Memorial
കർത്താവിന്റെ മേശ-പുതിയസ്മാരകം
Matthew 26:26-30

യഹൂദ ഉത്സവങ്ങളിൽ ഏറ്റവും പഴക്കം ചെന്നത് പെസഹയായിരുന്നു, സീനായിൽ മോശെയുമായുള്ള ഉടമ്പടിയേക്കാൾ പഴയത്. പൗരോഹിത്യത്തിനോ കൂടാരത്തിനോ നിയമത്തിനോ മുമ്പാകെ ഇത് സ്ഥാപിക്കപ്പെട്ടു. ഇസ്രായേൽ ഈജിപ്തിൽ അടിമകളായിരിക്കുമ്പോഴാണ് ഇത് ദൈവം നിശ്ചയിച്ചിരുന്നത്, 1,500 വർഷത്തോളം ഇത് അവിടുത്തെ ജനങ്ങൾ ആഘോഷിച്ചിരുന്നു.
യേശു ശിഷ്യന്മാരുമായി അവസാനത്തെ പെസഹയായിരുന്നു അത്. അതിനുശേഷം ഒരു പെസഹയും ആഘോഷിക്കുന്നില്ല. അതോ വരുവാനുള്ളതിന്റെ നിഴൽ ആകയാൽ പെസഹ ഇനി ആചരിക്കേണ്ട ആവശ്യമില്ല. പഴയ ഉടമ്പടിക്ക് കീഴിലുള്ള ഒരു ആചാരമായിരുന്നു. അവർ ഇസ്രായേലിന്റെ ഈജിപ്തിനെ അടിമത്തത്തിൽ നിന്നുള്ള വിടുതലിനെ ആഘോഷിക്കുമ്പോൾ കർത്താവിന്റെ മേശ പാപത്തിൽ നിന്നുള്ള വിടുതൽ ആഘോഷിക്കുന്നു.
വാസ്തവത്തിൽ, ക്രിസ്തു പെസഹാ അവസാനിപ്പിച്ച് ഒരു പുതിയ സ്മാരകം-കര്‍ത്താവിന്‍റെ മേശ-സ്ഥാപിച്ചു. ദൈവത്തിന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തിന്റെയും ശക്തിയുടെയും പ്രതീകമായി ഈജിപ്തിലെ ഒരു ആട്ടിൻകുട്ടിയെ അത് തിരിഞ്ഞുനോക്കില്ല, മറിച്ച് ദൈവത്തിൻറെ കുഞ്ഞാടിനെയാണ്, സ്വന്തം രക്തം ത്യജിച്ചുകൊണ്ട് ലോകത്തിന്റെ മുഴുവൻ പാപങ്ങളും നീക്കിയ കുഞ്ഞാടിനെ നാം ഇതിലൂടെ ഓർക്കുന്നു.
പുതിയ സ്മാരക സ്ഥാപനത്തിൽ മൂന്ന് പ്രാഥമിക ഘടകങ്ങൾ ഉൾക്കൊള്ളുന്നു: നിർദ്ദേശം (vv. 26a, 27), ഉപദേശം (vv. 26b, 28), ദൈർഘ്യം (v. 29).
Lord's Supper_08
P M Mathew
NOV 28, 2021
The greatness of the sacrifice of Jesus Christ
യേശുക്രിസ്തുവിന്റെ യാഗത്തിന്റെ അതിശ്രേഷ്ടത
Hebrews 9:11-12

പഴയനിയമ മഹാപൗരോഹിത്യ ശുശ്രൂഷയെക്കാൾ അതിശ്രേഷ്ടമായ യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യ ശ്രുശ്രൂഷ ആരാധകനു ശുദ്ധമായ മനസ്സാക്ഷിയും നിത്യമായ വീണ്ടെടുപ്പും സാദ്ധ്യമാക്കുന്നു.
Lord's Supper_07
P M Mathew
MAR 17, 2021
Believe in the words of Jesus Christ at face value
യേശുക്രുസ്തുവിന്റെ വാക്കുകൾ മുഖവിലക്കെടുത്തു വിശ്വസിക്കുക.
Matthew 26:31-35

യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണ്. തന്റെ ഈ ഭൂമിയിലേക്കുള്ള വരവിന്റെ ലക്ഷ്യം മനുഷ്യന്റെ പാപങ്ങൾക്കു വേണ്ടി ഒരു യാഗമായി തീരുക എന്നതായിരുന്നു. പിതാവായ ദൈവത്തിന്റെ ഹിതം നിവൃത്തിച്ചുകൊണ്ട് താൻ മരണത്തോളം പിതാവിനോടു അനുസരണമുള്ളവനായി താൻ ആ ദൗത്യം നിവൃത്തിച്ചു. മനുഷ്യർ എങ്ങനെ തന്നോടു ഇടപെടുമെന്നും താൻ പൂർണ്ണമായി അറിഞ്ഞിരുന്നു എന്നു മാത്രമല്ല താനതു മുങ്കൂട്ടി തന്റെ ശിഷ്യന്മാരോടു പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ യേശുവിന്റെ മരണ-പുനരുത്ഥാനത്തിനു ശേഷമാണ് ഇതൊക്കേയും പൂർണ്ണമായി വിശ്വസിച്ചത്.
Lord's Supper_06
P M Mathew
MAR 30, 2019
Peace with God
ദൈവത്തോടു സമാധാനം
Romans 5:1

നീതീകരണമൂലം നമുക്കു ലഭിച്ച നേട്ടങ്ങളെക്കുറിച്ച്, പ്രയോജനങ്ങളെ കുറിച്ചാണ് 5-0 അദ്ധ്യായം പ്രതിപാദിച്ചിരിക്കുന്നത്. നീതീകരണത്തിന്റെ നേട്ടങ്ങള്‍ പലതാണ്. അതു നമ്മുടെ മുന്‍പോട്ടുള്ള യാത്രയുടെ ഗതിയെ മാറ്റി മറിച്ചു, എന്നു മാത്രമല്ല, വര്‍ത്തമാനകാലത്ത് വളരെ വലിയ നേട്ടങ്ങളും നമുക്കു നല്‍കുന്നു. ആ നേട്ടങ്ങളില്‍ ചിലതാണ്, ദൈവത്തോടു
സമാധാനം, ദൈവസസന്നിധിയിലേക്കുള്ള പ്രവേശനം, ദൈവതേജസ്സിലുള്ള നമ്മുടെ പ്രത്യാശ, കഷ്ടതയില്‍ ആനന്ദിക്കുവാനുള്ള കൃപ എന്നിവ.
Lord's Supper_05
P M Mathew
APR 15, 2022
Christ died in our place to Save us !
നമ്മേ രക്ഷിക്കുവാൻ നമുക്കു പകരക്കാരനായി ക്രിസ്തു മരിച്ചു !
Galatians 1:3-4

ഇന്നു ക്രിസ്തിയഗോളം ദുഃഖവെള്ളി അഥവാ Good Friday ആചരിക്കുകയാണ്. ഇതിലൂടെ അവർ എന്താണ് ഓർക്കുന്നത്? ഏകദേശം രണ്ടായിരം വർഷങ്ങൾക്കുമുൻപ് യേശുക്രിസ്തു അതിഭയാനകമായ പീഡനങ്ങളും അപമാനങ്ങളും വേദനകളും ഏറ്റു മരിച്ചതിന്റെ ഓർമ്മ ആചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ദൈവപുത്രനായ യേശുക്രിസ്തുവിനു, യാതൊരു പാപവും ചെയ്യാതെ ജീവിച്ചിട്ടും ഇങ്ങനെയൊരു മരണം നേരിടേണ്ടി വന്നത്? എന്തുകൊണ്ടാണ് സ്വർഗ്ഗത്തിലെ ദൈവം തന്റെ പുത്രന് ഇങ്ങനെയൊരു മരണം നൽകാൻ അനുവദിച്ചത്? ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ആഴമാണ് അതിലൂടെ വെളിപ്പെടുന്നത്. ആ സ്നേഹത്തെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അത് നിങ്ങൾക്ക് അനുഭവപരമായി തീർന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതു വായിച്ച് ഒരു പുതിയസൃഷ്ടിയായി ഈ ഈസ്റ്റർ ഏറ്റവും സന്തോഷത്തോടും സമാധാനത്തോടും കൂടെ ആഘോഷിക്കുക. നിങ്ങളുടെ പാപം മോചിച്ചു കിട്ടിയെന്ന സന്തോഷം നിങ്ങളുടെ മുഖത്ത് വിളയാടട്ടെ.
Lord's Supper_04
P M Mathew
DEC. 10, 2020
The sacrificial death of the Lord and our redemption
കർത്താവിന്റെ യാഗമരണവും നമ്മുടെ വീണ്ടെടുപ്പ ും
Galatians 1:3-4

പൗലോസ് ഗലാത്യാവിശ്വാസികൾക്ക് ആശംസയർപ്പിച്ചുകൊണ്ട് എഴുതിയ ഒരു വാക്യങ്ങളാണിത്. ഈ വാക്യം നാം പരിശോധിച്ചാൽ നമ്മുടെ മുന്നമെയുള്ള അവസ്ഥയും ആ അവസ്ഥയിൽ ദൈവം എന്തുചെയ്തു എന്നും അതിനു ദൈവത്തിനു മഹത്വമർപ്പിക്കുകയും ചെയ്യുന്നതാണ് ഇതിലെ കേന്ദാശയം എന്നത്.
Lord's Supper_03
P M Mathew
MAR. 23, 2019
It is God's prerogative to define good and evil
നന്മ തിന്മകളെ നിർവ്വചിക്കുന്നത് ദൈവത്തിന്റെ വിശേഷാധികാരം
Genesis 3:22-23

പാപം ചെയ്ത ആദമിനെയും ഹവ്വയേയും ദൈവം തന്റെ കൃപയിലും, കഴിവിലും, ആർദ്രതയിലും തങ്ങൾ വന്ന പാതയിലേക്ക് തിരികെ നടത്തുകയും അവർ ചെയ്തതെന്തെന്ന് കാണാൻ അവരെ സഹായിക്കുകയും ചെയ്തു. അതവരെ അനുതാപത്തിലേക്കും വിശ്വാസത്തിലേക്കും നയിച്ചു.
Lord's Supper_02
P M Mathew
MAR. 23, 2023
The hope of eternal life is sprouting
നിത്യജീവന്റെ പ്രത്യാശ അങ്കുരിക്കുന്നു
Genesis 3:22-24

കർത്താവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ താനും ശിഷ്യന്മാരും ചേർന്ന് പെസഹാ ആചരിക്കുന്ന വേളയിലാണ് "കർത്താവിന്റെ മേശ" എന്ന പേരിൽ അറിയപ്പെടുന്ന ഈ പുതിയ ക്രമീകരണത്തിനു യേശുക്രിസ്തു തുടക്കം കുറിച്ചത്. "കർത്താവിനെ ഓർക്കുക" എന്ന കാര്യമാണ് ഈ മേശയിൽ പങ്കാളികൾ ആകുന്നതിലൂടെ നാം ചെയ്യുന്നത്. അപ്പം കർത്താവിന്റെ മരണത്തേയും വീഞ്ഞ് പുതിയ ഉടമ്പടിയെ സൂചിപ്പിക്കുന്ന രക്തത്തേയും അനുസ്മരിപ്പിക്കുന്നു.
Lord's Supper_01
P M Mathew
JAN 19, 2014
Not by works, but by Grace.
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല.
Romans 11:6

പാപികളായ നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തെ കൃപയുടെ ദൈവമായി കാണാൻ കഴിയുന്നതാണ് ഏറ്റവും നല്ല വാർത്ത. എന്താണ് കൃപ എന്നത്? ദൈവീക സ്വഭാവത്തിലെ ഒരു ഘടകവും ദൈവത്തിന്റെ സ്വഭാവ സവിശേഷതകളിലെ മുഖ്യവും സുന്ദരവുമായ ഒരു സവിശേഷതയാണ് അത്. അനർഹരോടുള്ള ദൈവത്തിന്റെ സ്നേഹം എന്ന് അതിനെ നമുക്ക് നിർവചിക്കാം. എന്നാൽ അതിലെ ഒരു ഊന്നൽ എന്നുള്ളത് അനർഹർക്ക് അത് നൽകപ്പെടുന്നു എന്നതാണ്. ആ ഒരു കാരണത്താൽ അത് പലപ്പോഴും പ്രവർത്തിക്കു എതിരെ ഒരു contrast/വിരുദ്ധം എന്ന നിലയിലാണ് വചനത്തിൽ രേഖപ്പെടുത്തി കാണാറുള്ളത്. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗം വായിച്ച് കർത്താവിന്റെ മരണത്തെ നമുക്കു ഓർക്കാം.
