
നിത്യജീവൻ

Item List
OT Sermon Series_07
P M Mathew
11-12-2023
Genesis-An Introduction.
ഉൽപ്പത്തി -ആമുഖം
ഉൽപ്പത്തി 1:1

ഉൽപ്പത്തി പുസ്തക പഠനത്തിനു ആരംഭം കുറിക്കുകയാണ് ഈയൊരു സീരീസിൽ. ഉൽപ്പത്തി പുസ്തകം വളരെയധികം ചർച്ചകൾക്കും പഠനത്തിനും വിധേയമായിട്ടുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിൽനിന്ന് അനേകം പ്രസംഗങ്ങളും എഴുത്തുകളും ഇന്ന് ലഭ്യമാണ്. അതുകൊണ്ട് അവയെ സംബന്ധിച്ച വസ്തുനിഷ്ഠവും ദൈവവചനത്തോടു അങ്ങേയറ്റം നീതിപുലർത്തുന്നതുമായ ഒരു അറിവ് പകർന്നു നൽകുക എന്നതാണ് ഈയൊരു പഠനത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നത്.
OT Sermon Series_06
P M Mathew
28-05-2017
The blessed life
അനുഗ്രഹീത ജീവിതം
Deuteronomy 28:1-14

ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കാത്തവർ വളരെ വിരളമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതിനായി ആളുകൾ പുണ്യസ്ഥലങ്ങൾ എന്നു മനുഷ്യർ പൊതുവേ കരുതുന്ന പള്ളികളും അമ്പലങ്ങളും മോസ്ക്കുകളും കയറി ഇറങ്ങുന്നു. എന്നാൽ എങ്ങനെയാണ് യഥാർത്ഥത്തിൽ ഒരുവൻ അനുഗ്രഹിക്കപ്പെടുന്നത് എന്ന് അനേകർക്കും അറിയത്തില്ല. നിങ്ങൾ വാസ്തവമായി അനുഗ്രഹിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങളുടെ വായന തുടരുക.
OT Sermon Series_05
P M Mathew
28-02-2018
Wear righteousness
നീതി വസ്ത്രം ധരിക്കുക
ഉൽപ്പത്തി 3:20-21

ഏദന്തോട്ടത്തിലെ മനുഷ്യജീവിതത്തെ ഭരിക്കേണ്ട ഒരു വ്യക്തമായ നിരോധനം ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ട ആദാമിനും ഹവ്വായ്ക്കും പാമ്പിനും ദൈവം നൽകിയ കഠിനമായ ശിക്ഷകളെ പിന്തുടർന്നു മനുഷ്യരോടു ദൈവം കാണിച്ച ദൈവിക ആർദ്രതയുടെ പെട്ടെന്നുള്ള പ്രദർശനമാണ് ഈ വസ്ത്രം നൽകൽ. പിന്നീട് ആദം തന്റെ ഭാര്യക്ക് വീണ്ടും ഒരു പേരിടുന്നു. അത് ആദാമിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസത്തിന്റെ പ്രവൃത്തിയാണ്.
OT Sermon Series_04
P M Mathew
22-08-2021
Believe God and be blessed
ദൈവത്തെ വിശ്വസിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുക
2 രാജാക്കന്മാർ 4:1-7

ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്താൽ ജീവനും അനുഗ്രഹവും നമുക്കുണ്ടാകും. എന്നാൽ ധിക്കരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അടിമത്വവും മരണവുമാണ് ഫലം. ഈ യാഥാർത്ഥ്യത്തെ വ്യക്തമാക്കുന്ന ഒരു ചെറിയ കഥ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. രണ്ടു രാജാക്കന്മാരുടെ പുസ്തകത്തിൽ എലീഷാ പ്രവാചകന്റെ കാലത്ത് സംഭവിച്ച ഒരു കാര്യമാണ് ഇന്നു നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.
OT Sermon Series_02
P M Mathew
16-04-2017
David & Goliath.
ദാവീദും ഗോലിയാത്തും.
1 ശമുവേൽ 17

നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു മല്ലനെ നേരിടേണ്ടി വന്നിട്ടുണ്ടോ? ആറു മുഴവും ഒരു ചാണും അതായത്, ഏകദേശം 9.75 അടി ഉയരവും, തലയിൽ താമ്രം കൊണ്ടുള്ള ഹെല്മെറ്റും, (5000 ശെക്കൽ തൂക്കം വരുന്ന, അതായത്, 125 പൗണ്ട്) അഥവാ 56 കിലൊ തൂക്കമുള്ള താമ്രകവചവും, താമ്രം കൊണ്ടുള്ള കാല്ചട്ടയും, ചുമലിൽ താമ്രം കൊണ്ടുള്ള വേലും, കയ്യിൽ ഏകദേശം 7 കിലൊ തൂക്കംവരുന്ന കുന്തവും പിടിച്ചുകൊണ്ട് നിങ്ങളെ മല്ലയുദ്ധത്തിനായി വെല്ലുവിളിക്കുന്ന ഒരു മല്ലനെ നിങ്ങൾ നേരിട്ടുണ്ടോ?
OT Sermon Series_03
P M Mathew
22-03-2020
God sees; God hears
ദൈവം കാണുന്നു; ദൈവം കേൾക്കുന്നു
ഉൽപ്പത്തി 16

ചില അവസരങ്ങളിൽ ദൈവം തന്റെ ഹിതപ്രകാരമല്ലാത്ത ജീവിത സാഹചര്യങ്ങളിലേക്ക് നമ്മേ നയിക്കുന്നു എന്നു നമുക്കു തോന്നിയേക്കാം. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആരംഭിച്ച കാര്യം ഒരു വെല്ലുവിളിയായി മാറുന്ന സമയമായി അതു തീരാം. ദൈവം നിങ്ങൾക്കു വാഗ്ദത്തം ചെയ്തതുപോലെയുള്ള ഒരു ജീവിതമല്ല, ഇപ്പോൾ നിങ്ങൾക്ക് ഉള്ളത് എന്ന് തോന്നിപ്പോകുന്ന അവസ്ഥ. അപ്പോൾ നാം എന്തു ചെയ്യണം? എങ്ങനെയാണ് നാം അവസ്ഥയൊട് പ്രതികരിക്കേണ്ടത്? എങ്ങനെയാണ് ആ സാഹചര്യങ്ങളൊട് പ്രതികരിക്കേണ്ടത്?
OT Sermon Series_01
P M Mathew
20-05-2016
The emergence of evil in the world
ലോകത്തു തിന്മയുടെ ആവിർഭാവം
ഉൽപ്പത്തി 3:1-7

മനുഷ്യനെ മനുസ്സിലാക്കുവാൻ ദൈവം നൽകിയ ഏറ്റവും വിലപ്പെട്ട വിവരമാണ് ബൈബിളിലെ ഉല്പത്തി മൂന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ. ദുരന്തത്തിന്റെയോ സങ്കടത്തിന്റെയോ കാലഘട്ടത്തിൽ നമ്മുടെ ഹൃദയത്തിൽ ഉയർന്നുവരുന്ന ശാശ്വതമായ "എന്തുകൊണ്ട്" എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതു നൽകുന്നു. നൂറുകണക്കിന് നൂറ്റാണ്ടുകളുടെ മനുഷ്യന്റെ ഹൃദയവേദന, ദുരിതം, പീഡനം, രക്തം, വിയർപ്പ്, കണ്ണുനീർ എന്നിവയുടെ വിശദീകരണം ഇതാ. ഇന്നത്തെ ചെറുപ്പക്കാർക്ക് എൽഎസ്ഡിയും മരിജുവാനയും പുലർത്തുന്ന ശക്തമായ മോഹത്തിന്റെ കാരണം ഇതാ; അധികാരത്തോടുള്ള അഭിനിവേശവും സമ്പത്തിന്റെ മോഹവും വിലക്കപ്പെട്ട ലൈംഗികതയുടെ പ്രലോഭനങ്ങളും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാകുവാനുള്ള കാരണം ഇതാ. ഇന്നത്തെ ലോകത്ത് ഇവ നിലനിൽക്കുന്നതിന് ന്യായമായ ഒരേയൊരു ഉത്തരം ഇവിടെ നമുക്കു കാണുവാൻ കഴിയും.