
നിത്യജീവൻ

സങ്കീർത്തന പരമ്പര-10
P M Mathew
NOV 12, 2025
Expect the safety and protection of God's love in the face of the enemy's attacks.
ശത്രുവിന്റെ ആക്രമണങ്ങളിൽ ദൈവസ്നേഹത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും പ്രതീക്ഷിക്കുക.
സങ്കിര്‍ത്തനം 4 (Psalm 4)
.jpg)
വനിതാക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ Jamimah Rodrigues തനിക്കു വിജയം തന്ന ദൈവത്തെ സ്തുതിച്ചതിൽ അപൂർവ്വം ചിലർ അസഹിഷ്ണുത പ്രകടിപ്പിച്ചത് വളരെ ഞെട്ടൽ ഉളവാക്കി. വിദ്വേഷത്തിന്റേയും മതസ്പർദ്ധയുടേയും പിടിയിൽ കഴിയുന്നവർക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു. സാധാരണ ഏതൊരു വിജയിയും ചെയ്യുന്നതുപോലെ മാത്രമെ താനും ചെയ്തുള്ളു. അല്ലാതെ ആർക്കും താൻ ഒരു ദോഷവും വരുത്തക്കനിലയിൽ ഒരു പ്രതികരണവും നടത്തിയില്ല. എന്നാൽ ആ വനിതാരത്നത്തിനുമേൽ മണ്ണുനുള്ളിയിടുവാൻ ശ്രമിച്ചുവെന്നത് ക്രിസ്തു ഭക്തന്മാർക്കെതിരെയുള്ള അന്ധകാര ലോകത്തിന്റെ എതിർപ്പാണ്.
ക്രിസ്തുവിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ദുഷിക്കുക, അവരെ പീഡിപ്പിക്കുക, അവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക എന്നതൊക്കെ ഈ ദുഷ്ടലോകത്ത് സാധാരണമാണ്; എന്നാൽ വിശ്വാസികൾക്ക് ദൈവത്തിൽ നിന്ന് അവന്റെ സംരക്ഷണാത്മക പരിചരണത്തിന്റെയും സമാധാനത്തിന്റെയും സുരക്ഷയുടെയും ഉറപ്പ് ഉണ്ട്. അതിലേക്കു വെളിച്ചം വീശുന്ന ഒരു സങ്കീർത്തനത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി നാലാം സങ്കീർത്തനത്തിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കാം.
സങ്കീർത്തന പരമ്പര-09
P M Mathew
NOV 05, 2025
Confidence in the Face of Adversity.
പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ആത്മവിശ്വാസം.
സങ്കിര്‍ത്തനം 3 (Psalm 3)
.jpg)
ശത്രുക്കൾ എതിർക്കുമ്പോൾ, വിശ്വാസികൾക്ക് മോചനത്തിനായി ആത്മവിശ്വാസത്തോടെ ദൈവത്തോടു പ്രാർത്ഥിക്കാം, കാരണം അവർക്കുവേണ്ടിയുള്ള കർത്താവിന്റെ പദ്ധതി ലോകത്തിന് പരാജയപ്പെടുത്താൻ കഴിയില്ല. ദൈവത്തിന്റെ സ്വഭാവത്തെയും അവന്റെ ജനത്തോടുള്ള കരുതലിനെയും കുറിച്ചുള്ള വ്യക്തിപരമായ അറിവിൽ നിന്നും ഉത്തരം ലഭിച്ച പ്രാർത്ഥനയുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്നുമാണ് അത്തരം ആത്മവിശ്വാസത്തിന്റെ താക്കോൽ വരുന്നത്. അപ്പൊ. പൗലോസ് റോമാലേഖനത്തിൽ ഇപ്രകാരം പറയുന്നു: “ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ, ആർക്കാണ് നമുക്ക് എതിരാകാൻ കഴിയുക? (റോമർ 8:31). തീർച്ചയായും, നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ല. ഈ സത്യത്തെ പ്രാർത്ഥനയിൽ ആത്മവിശ്വാസത്തിന്റെ ഒരു ഉറവിടമാക്കാൻ, വിശ്വാസികൾ ദൈവത്തിന്റെ സ്വഭാവത്തിലും വിശ്വാസത്തിന് വിരുദ്ധമായ ഒരു ലോകത്തിൽ അവനെ സേവിക്കാൻ അവൻ അവരെ വിളിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ആത്മവിശ്വാസം സ്ഥിരീകരിക്കാനും ശക്തിപ്പെടുത്താനും അവർ പതിവായി പ്രാർത്ഥിക്കുകയും, അവക്കു ലഭിച്ച സമീപകാല ഉത്തരങ്ങൾ പ്രയോജനപ്പെടുത്തുകയും വേണം.
അതിലേക്കു വെളിച്ചം വീശുന്ന 3-ാം സങ്കീർത്തനത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
സങ്കീർത്തന പരമ്പര-08
P M Mathew
OCT 27, 2025
There is ultimate victory in Christ !
ക്രിസ്തുവിൽ ആത്യന്തിക വിജയം ഉണ്ട് !
സങ്കിര്‍ത്തനം 116 (Psalm 116)
.jpg)
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നമുക്കുണ്ടായ അനിഷ്ടകരമായ സംഭവത്തിന്റെ, ഭയപ്പെടുത്തുന്ന ഓർമ്മകൾ നമ്മുടെ ജീവിതത്തെ വേട്ടയാടിയേക്കാം. അതിൽ ജീവിത നൈരാശ്യമൊ ലക്ഷ്യബോധമെ നഷ്ടപ്പെട്ടവരാകാം. എന്നാൽ നിങ്ങൾ നിരാശിതരാകേണ്ട ആവശ്യമില്ല. നമ്മുടെ ജീവിതങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിലുണ്ട്. എന്നാൽ പലരും ആ ദൈവത്തെ അറിയുകയൊ കണ്ടുമുട്ടുകയൊ ചെയ്തിട്ടുണ്ടാവില്ല. ഇനി അഥവാ അവനെക്കുറിച്ചു കേട്ടിട്ടുള്ളവർ പോലും ക്രിസ്തു തനിക്കുവേണ്ടി ചെയ്ത കാര്യം മനസ്സിലാക്കിയിട്ടില്ല. ദൈവം തന്റെ വിശുദ്ധന്മാരുടെ ജീവിതങ്ങളെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്നുവെന്ന് 116-ാം സങ്കീർത്തനം നമ്മോടു പറയുന്നു. അതിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ സാദരം ക്ഷണിക്കുന്നു.
ഈ സങ്കീർത്തനം മൊത്തമായി ഇവിടെ ഉദ്ധരിക്കുന്നില്ല. ആദ്യത്തെ 6 വാക്യങ്ങൾ ഉദ്ധരിക്കുന്നു. ബാക്കി വാക്യങ്ങൾ വിശദീകരിച്ചു പോകുന്ന മുറക്ക് രേഖപ്പെടുത്താമെന്ന് ഞാൻ കരുതുന്നു.
സങ്കീർത്തന പരമ്പര-07
P M Mathew
OCT 17, 2025
Exalt the Holy King !
പരുശുദ്ധനായ രാജാവിനെ ഉയർത്തുക!
സങ്കീർത്തനം 99 (Psalm 99)
.jpg)
ദൈവം എല്ലാ രാജ്യങ്ങളെയും ജനതകളെയും ഭരിക്കുന്ന പരിശുദ്ധനും നീതിമാനുമായ രാജാവാകയാൽ സകല സ്തുതിക്കും പുകഴ്ചക്കും യോഗ്യനാണ്. അവന്റെ ഭരണം നീതിയോടും ന്യായത്തോടെയും ഉള്ള ഭരണമാണ്. ദൈവം അതീവ വിശുദ്ധനാണെങ്കിലും നമ്മിൽ നിന്നും വേർതിരിഞ്ഞ് അകന്നിരിക്കാതെ ക്രിസ്തുവിലൂടെ ഈ പരിശുദ്ധ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കാൻ നമുക്കു കഴിയും. ഈ അനുഗ്രഹീത യാഥാർത്ഥ്യം നമ്മുടെ അധരങ്ങൾ കൊണ്ട് മാത്രമല്ല, നമ്മുടെ ജീവിതം കൊണ്ടും ദൈവത്തെ ആരാധിക്കുന്നതിലേക്കു നമ്മെ നയിക്കണം.
ഇതിലേക്കു വെളിച്ചം വീശുന്ന 99-ാം സങ്കീർത്തനത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
സങ്കീർത്തന പരമ്പര-06
P M Mathew
Nov 10, 2023
The goodness of living!
ഒരുമയൊടെ ജീവിക്കുന്നതിന്റെ നന്മ!
സങ്കീർത്തനം 133 (Psalm 133)
.jpg)
കഴിഞ്ഞ വേനൽക്കാലത്ത് ഞങ്ങൾ കൂടുംബമായി കണ്ണൂർ പൈതൽ മല നിരകളിലുള്ള ഒരു റിസ്സോർട്ടിൽ ഒന്നുരണ്ടു ദിവസത്തെ താമസത്തിനായി പോയി. ഞങ്ങൾ മൂന്നു കുടുംബങ്ങളെ ഉണ്ടായിരുന്നുവെങ്കിലും അത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു. പച്ചപുതച്ചു നിൽക്കുന്ന പുൽമ്മേടുകളും അതിരാവിലെ ഉയർന്നുവരുന്ന സൂര്യന്റെ കിരണങ്ങൾ തട്ടി പ്രകാശിക്കുന്ന മഞ്ഞുതുള്ളികളും മന്ദമായി വീശുന്ന തണുത്തകാറ്റും എല്ലാം കണ്ണിനു വളരെ കുളിർമ്മ പകരുന്നതും മനസ്സിനു വളരെ ഉന്മേഷം പകരുന്നതുമായിരുന്നു. ഉച്ചയോടെ ഞങ്ങൾ മലയിടുക്കിലൂടെ വെളുത്ത് നുരഞ്ഞു പതഞ്ഞു ഉഴുകിവരുന്ന ചെറിയ അരുവിയിലെ കുളി ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നതായിരുന്നു. പിന്നീട് അവിടെ ചുറ്റിനടന്ന് കാട്ടിലെ ചില പക്ഷിമൃഗാദികളെ കണ്ടതും അതിനുശേഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതും പഴയകാലസ്മരണകൾ അയവിറക്കിയതും തമാശ പറഞ്ഞു ചിരിച്ചതും പെട്ടെന്ന് മനസ്സിൽ നിന്നു മാഞ്ഞുപോകുന്നതായിരുന്നില്ല. അതെ, ബന്ധങ്ങൾ നൽകുന്ന സന്തോഷത്തേക്കാൾ മറ്റെന്താണ് ഈ ഭൂമിയിൽ ഏറെ സന്തോഷം പകരുന്ന മറ്റൊരു കാര്യം?
അതുപോലെ വിശ്വാസികൾ അഥവാ സഹോദരി സഹോദരന്മാർ ഒരുമയോടെ ജീവിക്കുന്നതിന്റെ നന്മയും ആസ്വാദ്യതയും വ്യക്തമാക്കുന്ന ഒരു സങ്കീർത്തനത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. അതിനായി 133-ാം സങ്കീർത്തനം നമുക്കു നോക്കാം.
സങ്കീർത്തന പരമ്പര-05
P M Mathew
Nov 4, 2023
Praise God for His Loving Kindness!
ദൈവത്തിന്റെ ദയയെപ്രതി ദൈവത്തെ സ്തുതിക്കുക!
സങ്കിര്‍ത്തനം 138 (Psalm 138)
.jpg)
സ്വയത്തെ ഉയർത്തുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. സ്വയപര്യാപ്തയിൽ അമിതമായ ആശ്രയം വെക്കുന്ന ഒരു കാലം. എന്നാൽ ഈ ശക്തിയും പ്രതാപവും അൽപ്പകാലത്തേക്കു മാത്രം നിലനിൽക്കുന്നതും പിന്നെ നീങ്ങിപോകുന്നതുമാണ്. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും ജീവിക്കുന്നതാണ് മർത്ത്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ കാര്യം. ദാവീദ് വളരെ ശക്തനും ധീരയോദ്ധാവുമായിരുന്നെങ്കിലും താൻ ഏറ്റവും ആശ്രയം വെച്ചിരുന്നത് ദൈവത്തിലും അവന്റെ ശക്തിയിലുമാണ്. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു സങ്കീർത്തനത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
സങ്കീർത്തന പരമ്പര-04
P M Mathew
OCT 10, 2023
Mortality Versus Eternity!
മർത്ത്യതയും നിത്യതയും!
സങ്കീർത്തനം 90 (Psalm 90)
.jpg)
നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണെന്നും അത് പാപത്തിന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധിയുടെ ഫലമാണെന്നും 90-ാം സങ്കീർത്തനം നമ്മേ ഓർമ്മിപ്പിക്കുന്നു. ആയതിനാൽ "നമ്മുടെ ദിവസങ്ങളെ എണ്ണുവാനും" അതേസമയം "നമ്മുടെ എല്ലാ ദിവസങ്ങളിലും സന്തോഷവാനായിരിക്കുവാനും" എഴുത്തുകാരൻ നമ്മേ ആഹ്വാനം ചെയ്യുന്നു. മരണത്തെ ഭയന്ന് ദിവസങ്ങളെ എണ്ണുന്നതും അതേസമയം സന്തോഷത്തോടെ കഴിഞ്ഞുകുടുക എന്നു പറയുന്നതും പരസ്പര വൈരുദ്ധ്യമായ ഒരു സംഗതിയാണ്. എങ്കിലും അതു സാദ്ധ്യമായതിനാലാണ് ദൈവത്തിന്റെ വചനം ഇങ്ങനെയൊരു ആഹ്വാനം നൽകുന്നത്. അത് സാദ്ധ്യമാക്കുവാൻ ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിനു സാധിക്കും. ദൈവത്തിന്റെ “അചഞ്ചലമായ സ്‌നേഹം” തന്റെ ജനത്തിന്‍റെ ന്യായവിധിയെ മാറ്റിമറിക്കുകയും സ്ഥിരമായ, ശാശ്വതമായ, സന്തോഷത്തോടെ ജീവിക്കാൻ അവൻ തന്റെ ജനത്തെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു. അതെങ്ങനെയെന്നു കാണുവാനും അത് ആസ്വദിക്കുവാനും നിങ്ങളുടെ വായന തുടരുക...
സങ്കീർത്തന പരമ്പര-03
P M Mathew
FEB 05, 2023
Exalt God's Amazing Grace!
അതിശയകരമായ ദൈവകൃപയെ ഉയർത്തുക!
സങ്കിര്‍ത്തനം 117 (Psalm 117)
.jpg)
പ്രാണപ്രിയാ... പ്രാണപ്രിയാ... ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നേയും വീണ്ടെടുത്തു
കൃപയെ... കൃപയെ വർണ്ണിപ്പാൻ അസാദ്ധ്യമേയത്
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ
ഈ മനോഹരമായ ഗാനം u-tube ൽ (https://youtu.be/65rK5saQwoU) Sharon Kings പാടിയതു കേട്ടപ്പോൾ എന്തെന്നില്ലാത്ത ആനന്ദവും സന്തോഷവും തോന്നി. ആ പാട്ട് എഴുതിയ Pr. Binu Jose Chacko യോടും അതിനു ഈണം പകർന്നവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. ഈ ഗാനമാണ് ഇതെഴുത്തുവാൻ എന്നെ പ്രേരിപ്പിച്ചത് . ഈ പാട്ട് എന്റെ മനസ്സിലേക്കു കൊണ്ടുവന്നത് ദൈവത്തിന്റെ ദയയുടെ ഏറ്റവും വലിയ പ്രദർശനമായ മനുഷ്യന്റെ വീണ്ടെടുപ്പു ചരിത്രമാണ്. അതു സകല മനുഷ്യരാശിയേയും ഉൾക്കൊള്ളുന്ന പരിപാടിയാണ്. പഴയനിയമത്തിലെ 117-ാം സങ്കീർത്തനം ദൈവത്തിന്റെ ദയയെ ഓർത്ത് ദൈവത്തെ സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്ന വളരെ മനോഹരമായ ഒരു ഹെബ്രായ കവിതയാണ്. യഥാർത്ഥമായി ദൈവത്തെ മനസ്സിലാക്കിയവർക്ക് ദൈവത്തെ സ്തുതിപ്പാതിരിപ്പാൻ കഴികയില്ല. 117-ാം സങ്കീർത്തനത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
സങ്കീർത്തന പരമ്പര-02
P M Mathew
OCT 21, 2023
The blessed way!
അനുഗ്രഹത്തിന്റെ വഴി !
സങ്കിര്‍ത്തനം 1 (Psalm 1)
.jpg)
സങ്കീർത്തനപുസ്തകത്തിലേക്ക് ഒരു വാതിലായി വിശേഷിപ്പിക്കുവാൻ കഴിയുന്ന ഒരു സങ്കീർത്തനമാണ് ഒന്നാം സങ്കീർത്തനം. സങ്കീർത്തനം ഒന്നും രണ്ടും സങ്കീർത്തനപുസ്തകത്തിനു ഒരു ആമുഖമാണ്. ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്ന് ഇതിന്റെ തലക്കെട്ടിൽ രേഖപ്പെടുത്തിക്കാണുന്നില്ല.
ഒന്നാം സങ്കീർത്തനം, രണ്ടു തരത്തിലുള്ള വഴികളെക്കുറിച്ചു പറയുന്നു. നീതിമാന്മാരുടെ വഴിയും പാപികളുടെ വഴിയും. അതല്ലെങ്കിൽ അനുഗ്രഹത്തിന്റെ വഴിയും, നാശത്തിന്റെ വഴിയും. സങ്കീർത്തനക്കാരന്റെ ലക്ഷ്യമെന്നത് ഇരുവഴികളെ സംബന്ധിച്ച ഒരു മുന്നറിയിപ്പ് നൽകുക എന്നതാണ്.
സങ്കീർത്തന പരമ്പര-01
P M Mathew
JAN. 03, 2021
The Book Of Psalms
സങ്കീർത്തനപുസ്തകം
സങ്കിര്‍ത്തനം (Psalm )
.jpg)
മശിഹായെയും അവന്റെ വരാനിരിക്കുന്ന രാജ്യത്തെയും കാത്തിരിക്കുമ്പോൾ ദൈവത്തോട് ഉടമ്പടി വിശ്വസ്തത പുലർത്താൻ ശ്രമിക്കുന്ന ദൈവജനത്തിന്റെ പ്രാർത്ഥനാ പുസ്തകമാണ് സങ്കീർത്തന പുസ്തകം. എന്താണ് ഈ ഉടമ്പടി വിശ്വസ്തത? ദൈവം സിനായ് പർവ്വതത്തിൽ വെച്ച് യിസ്രായേൽ ജനത്തോടു പറഞ്ഞു: “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും ഇവ യിസ്രായേൽ മക്കളോടു പറയേണ്ടതാകുന്നു.” (പുറപ്പാട് 19: 5-6). അതിനുശേഷം ദൈവം തന്റെ ന്യായപ്രമാണം അഥവാ 10 കൽപ്പനകൾ ജനത്തിനു നൽകി. എന്നാൽ ആ കൽപ്പനകൾ പൂർണ്ണമായി പാലിക്കാൻ അവർക്കു സാധിച്ചില്ല. അങ്ങനെ ദൈവവുമായുള്ള ഉടമ്പടി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഈ കൽപ്പനകൾ പൂർണ്ണമായി പാലിക്കുന്ന ഒരു മശിഹ വരും എന്നുള്ളതായിരുന്നു യിസ്രയേലിന്റെ ഏക പ്രതീക്ഷ. അവനിൽ പ്രത്യാശ അർപ്പിച്ചിരുന്ന "ഒരു ശേഷിപ്പ്" മശിഹയുടെ വരവിനായി കാത്തിരിക്കുകയും തങ്ങളുടെ വർത്തമാനകാലത്ത് ദൈവത്തിന്റെ ന്യായപ്രമാണം പാലിക്കുവാൻ തങ്ങളെ സഹായിക്കേണ്ടതിനായി പ്രാർത്ഥിക്കുകയും ചെയ്തുപോന്നു. അവരുടെ ഹൃദയവേദനയും ദൈവത്തോടുള്ള അഭയയാചനയും ദൈവത്തിന്റെ വാഗ്ദത്തമശിഹയിലുള്ള പ്രത്യാശവും കാവ്യരുപത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് സങ്കീർത്തനപുസ്തകം. ആകയാൽ ഈ പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം നമുക്കു നടത്താം.