top of page

Salvation Series_09

P M Mathew
DEC.12, 2020

Is Salvation Possible to Me?
എനിക്കു രക്ഷ സാദ്ധ്യമൊ?

Ephesians 2:8
Image-empty-state.png

എന്നെപ്പോലെ പാപിയായ ഒരു വ്യക്തിയെ ദൈവം സ്വീകരിക്കുമൊ? ഞാൻ ഈ ലോകത്തിന്റെ പല ചതിക്കുഴിയിലും വീണുപോയ വ്യക്തിയാണ്. എന്നെ ദൈവം അംഗീകരിക്കുമൊ? എന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കുമൊ? ഈയൊരു ചിന്ത നിങ്ങളുടെ ഹൃദയത്തെ അലട്ടുന്നുവെങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ട. നിങ്ങൾ ആരെയാണ് സമീപിക്കേണ്ടത് എന്ന കാര്യം അറിഞ്ഞാൽ മതി. ആ വ്യക്തി മറ്റാരുമല്ല, കർത്താവായ യേശുക്രിസ്തുവാണ്. നിങ്ങളെ സഹായിക്കുവാൻ യേശുക്രിസ്തുവിനു കഴിയും; കാരണം യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നത് പാപികളെ തേടിയാണ്. യേശുക്രിസ്തുവിനെ സമീപിക്കുവാനുള്ള ഏകയോഗ്യത ഞാനൊരു പാപിയാണ് എന്ന തിരിച്ചറിവാണ്. ആ തിരിച്ചറിവാണ്, ആ അംഗീകരണമാണ് രക്ഷയുടെ ആദ്യത്തെ പടി. നിങ്ങൾ യേശുക്രിസ്തുവിലൂടെയുള്ള നിത്യരക്ഷ ആഗ്രഹിക്കുന്നുവെങ്കിൽ വായന തുടരുക....

Salvation Series_08

P M Mathew
MAR. 23, 2018

Characteristic of eternal life
നിത്യജീവന്റെ സവിശേഷത

John 3:36
Image-empty-state.png

“നിത്യജീവൻ” (eternal life) എന്നു കേൾക്കുമ്പോൾ പലരുടേയും മനസ്സിൽ വരുന്നത് എന്നേക്കും ജീവിക്കുക എന്നാണ്. എന്നാൽ അതല്ല.  കാരണം അവർ മരിക്കുമ്പോൾ എന്നേക്കും അവരുടെ അസ്തിത്വം അവസാനിക്കുന്നില്ല;  ഒന്നുകിൽ സ്വർഗ്ഗത്തിലൊ അതല്ലെങ്കിൽ നരകത്തിലൊ അവരുടെ അസ്തിത്വം തുടരുന്നു. മറ്റൊരു കൂട്ടർ മരണശേഷം സ്വർഗ്ഗത്തിൽ എത്തിച്ചേർന്നതിനു ശേഷമാണ് നിത്യജീവൻ ആരംഭിക്കുന്നത് എന്നു ചിന്തിക്കുന്നു. അവർ ഈ ജീവിതത്തിൽ നിത്യജീവൻ ആരംഭിക്കുന്നു എന്ന കാര്യം അറിയുന്നില്ല. എന്നാൽ നിത്യജീവൻ ഈ ഭൂമിയിൽ വെച്ച് ആരംഭിക്കുന്നതും അതു നിത്യമായി തുടരുന്നതുമായ ഒന്നാണ്. മാത്രവുമല്ല, അതു സ്വഭാവത്തിലും വ്യത്യസ്ഥമാണ്. അത് ആസ്വദിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നതിനേക്കാൾ ശ്രേഷ്ടമായ ഒരു ജീവിതം ഒരു വ്യക്തിക്കുണ്ടാവുകയില്ല.

Salvation Series_07

P M Mathew
NOV 03, 2022

What must I do to be saved? ?
രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?

Acts 16:30
Image-empty-state.png

മരണത്തെ അതിജീവിച്ച് എങ്ങനെ നിത്യമായി ജീവിക്കുവാൻ സാധിക്കുക എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്. എന്നാൽ അനേകർക്കും അതു കേവലം സ്വപ്നമായിരിക്കുമ്പോൾ ക്രിസ്തു വിശ്വാസികൾക്ക് അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം ഇപ്പോൾ തന്നെ പ്രാപിച്ചിരിക്കുന്നു എന്ന ഉറപ്പോടെ ജീവിക്കുവാനും ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ധൈര്യത്തോടെ നേരിടാനും അത് അവനെ പ്രാപ്തനാക്കുന്നു. അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നിങ്ങളുടെ വായന തുടരുക...

Salvation series_06

P M Mathew
APR 23, 2018

Baptism
വിശ്വാസസ്നാനം

Matthew 28:18-19
Image-empty-state.png

ക്രിസ്തീയതയുടെ രണ്ടു പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളാണ് സ്നാനവും തിരുവത്താഴവും. ഇവ രണ്ടും വളരെ പ്രധാനങ്ങളായിരിക്കുവാനുള്ള കാരണം ഇവ രണ്ടും കർത്താവായ യേശുക്രിസ്തുവിന്റെ മരണ, പുനരുത്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാലാണ്. യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒന്നാണ്, കാരണം ദൈവകോപത്തിൽ നിന്നുള്ള എന്നന്നേക്കുമായുള്ള വിടുതലും ദൈവസന്നിധിയിൽ എന്നന്നേക്കുമായുള്ള സന്തോഷവും യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്. മാത്രവുമല്ല കർത്താവ് ഈ രണ്ടു ആചാരങ്ങളും നിങ്ങൾ അനുഷ്ഠിക്കണം എന്ന് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ സ്നാനവും തിരുവത്താഴവും വളരെ പ്രാധാന്യമർഹിക്കുന്നു.

Salvation Series_05

P M Mathew
DEC 31,2019

Repentance
മാനസാന്തരം

Acts 20:21
Image-empty-state.png

നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു വാക്കാണ് Repentance അഥവാ മാനസാന്തരം എന്നത്. മാനസാന്തരം എന്നു പറഞ്ഞാൽ ഒരുവൻ തന്റെ പാപത്തെയും അതിന്റെ ശിക്ഷാവിധിയേയും അംഗീകരിച്ചുകൊണ്ട് ദൈവത്തിലേക്ക് തിരിയുന്നതാണ്. ശരിയായ മാനസാന്തരം ദൈവം എങ്ങനെ പാപത്തെ വെറുക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് ദൈവസ്നേഹത്തിൽ നിന്നും ഉളവാകുന്നതാണ്. പാപം ദൈവത്തെ പ്രകോപിക്കുന്നു. അതു മനസ്സിലാക്കി പാപത്തോടുള്ള വെറുപ്പിലും ദൈവത്തോടുള്ള സ്നേഹത്തിലും ഉളവാകുന്നതാണ് മാനസാന്തരം.

Salvation Series_04

P M Mathew
AUG 08, 2024

The Gospel of Grace !
കൃപയുടെ സുവിശേഷം !

Ephesians 2:1-10
Image-empty-state.png

ആനന്ദകരവും ഫലകരവുമായ ക്രിസ്തീയജീവിതത്തിന് കൃപയുടെ സുവിശേഷം നാം നന്നായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. അതായത്, സുവിശേഷത്തെ കുറിച്ച് വളരെ വ്യക്തമായ ബോദ്ധ്യം നമുക്കാവശ്യമാണ്. സുവിശേഷത്തെ വ്യതിയാനപ്പെടുത്തുന്നതു തെറ്റും അതിന്റെ ഫലം വിശ്വാസികളെ അർത്ഥപൂർണ്ണമായ വളർച്ചയിൽനിന്ന് വ്യതിചലിപ്പിക്കുന്നതും ആകുന്നു. ഇതിനോടുള്ള ബന്ധത്തിൽ ബൈബിളിലെ ഒരു വേദഭാഗം നമുക്കു വായിക്കാം.

Salvation Series_03

P M Mathew
NOV 02, 2024

Do you want to become children of God?
ദൈവമക്കളാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ?

John 1:12
Image-empty-state.png

ഒരു രാജ്യത്തെ രാജാവിന്റെ മകനായി ജനിക്കുക അതല്ലെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകനായി ജനിക്കുക എന്നത് ഏതൊരു വ്യക്തിയും സ്വപ്നം കാണുന്ന കാര്യമാണ്. കാരണം എല്ലാ സമ്പന്നതയോടും വളരെ അധികാരത്തോടും കൂടെ ഈ ലോകത്തിൽ അവർക്ക് ജീവിക്കുവാൻ സാധിക്കും. എന്നാൽ അതിനേക്കാൾ ഭാഗ്യകരമായ ഒരു അവസ്ഥയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ? പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ മകനായി അഥവാ മകളായി തീരുവാനുള്ള ഭാഗ്യം നിങ്ങൾക്കു കൈവന്നാലോ? അതെത്രയൊ അനുഗ്രഹിക്കപ്പെട്ട അവസ്ഥയായിരിക്കും. എന്നാൽ ഇന്ന് അതിനുള്ള ഭാഗ്യം ഏതൊരു വ്യക്തിക്കുമുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

Salvation Series_02

P M Mathew
APR 15, 2022

How to be born again?
എങ്ങനെയാണ് വീണ്ടും ജനിക്കുക?

John 3:1-5
Image-empty-state.png

വിണ്ടും ജനിക്കുക, പുതുജനനം പ്രാപിക്കുക എന്നൊക്കെ നാം പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, അത് എന്തിനുവേണ്ടിയാണ്? അതെങ്ങനെയാണ് സാദ്ധ്യമാകുക? അതുകൊണ്ടുള്ള പ്രയോജനമെന്താണ്? എന്നീ കാര്യങ്ങൾ ഇന്ന് അനേകർക്കും അറിയില്ല. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നത് ഏതൊരു മതഭക്തന്റേയും ആത്യന്തിക ലക്ഷ്യമാണ്. ഈയൊരു ആഗ്രഹവുമായി യേശുവിന്റെ അടുക്കൽ എത്തിയ ഒരു വേദപണ്ഡിതനായിരുന്നു നിക്കോദെമൊസ്. അദ്ദേഹം സ്വർഗ്ഗരാജ്യത്തിൽ കടക്കണം എന്ന ആഗ്രഹം യേശുവിനോടു അറിയിച്ചു. അപ്പോൾ യേശു അതിനു നൽകിയ മറുപടിയാണ് വീണ്ടും ജനിച്ചില്ലെങ്കിൽ നിനക്കു സ്വർഗ്ഗരാജ്യം കാണുവാൻ കഴിയുകയില്ല എന്നത്. അപ്പോൾ സ്വർഗ്ഗരാജ്യവും വീണ്ടും ജനനവും തമ്മിലുള്ള ബന്ധമെന്താണ്? അതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങളുടെ വായന തുടരുക...

Salvation series_01

P M Mathew
Sep 02, 2023

Only One Way!
ഒരേയൊരു വഴിമാത്രം!

John 1:12, John 14:6; Acts 8:12
Image-empty-state.png

ഒരിക്കൽ ഒരു ബാങ്കുമാനേജരുടെ ക്യാബിനിൽ ഒരു ബിസ്സിനസുകാരൻ വന്നിരുന്നു. തന്റെ പണസംബന്ധമായ ആവശ്യങ്ങൾ താൻ മാനേജറുമായി പങ്കുവെച്ചു. മാനേജർ അത് ഒരു സബ് സ്റ്റാഫിനെ പറഞ്ഞ് ഏല്പിച്ചയച്ചശേഷം അവരിരുവരും സ്വകാര്യ സംഭാഷണത്തിലേക്കു കടന്നു.

എതിർവശത്ത് ഇരുന്ന ബിസിനസ്സുകാരൻ മുന്നോട്ട് ചാഞ്ഞ്, വളരെ ആത്മാർത്ഥമായി സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത് ചില ആത്മീയ സത്യങ്ങളെക്കുറിച്ചായിരുന്നു.

പെട്ടെന്ന് സ്വാഭിമാനിയായ മാനേജർ അല്പം പരിഹാസത്തോടെ ഇടക്കു കയറി പറഞ്ഞു: “അതു പരിഹാസ്യം! അസംബന്ധം! വിഡ്ഢിത്തം!"

"പക്ഷെ എന്തുകൊണ്ട്?" ബിസ്സിനസുകാരൻ ചോദിച്ചു.

“എന്തുകൊണ്ടേന്നോ? മാനേജർ വീണ്ടു പരിഹാസ്യരുപേണ, "അത് തികച്ചും അസംബന്ധമല്ലേ!

“എന്തുകൊണ്ട് ആയിക്കൂടാ, സർ,” ബിസ്സിനസ്സുകാരൻ വിനയാന്വിതനായി.

അപ്പോഴേക്കും ബാങ്കുദ്യോഗസ്ഥന്റെ മുഖം ചുമന്നു, മറുപടി പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.

"ക്രൂശിൽ എന്റെ സ്ഥാനത്ത് യേശുക്രിസ്തുവിന്റെ മരണം ദൈവത്തെ തൃപ്തിപ്പെടുത്താൻ മതിയായതായിരുന്നുവെന്നാണോ" നിങ്ങൾ എന്നോട് പറയുന്നത്?

അത്തരം സിദ്ധാന്തങ്ങൾ കൊണ്ടുപോയി കളക! ഞാൻ രക്ഷ പ്രാപിക്കണമെങ്കിൽ, എന്റെ സ്വന്തം പ്രയത്നത്താൽ ഞാൻ അത് നിറവേറ്റണം. മാനേജർ വളരെ ആവേശത്തോടെ പറഞ്ഞു.

“ങ് ഹാ! അതാണു കാര്യം," മറ്റേയാൾ മറുപടി പറഞ്ഞു. "ഇപ്പോൾ എനിക്കു കാര്യം മനസ്സിലായി. രക്ഷക്ക് നിങ്ങളുടേതായ ഒരു മാർഗ്ഗം നിർമ്മിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് നിങ്ങൾ കരുതുന്നു.

“ഇതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്? മുഖത്ത് നിഗൂഢമായ ഭാവത്തോടെ മാനേജർ ചോദിച്ചു.

“ഒരു നിമിഷം ശ്രദ്ധിക്കു! ഒരു മനുഷ്യൻ നിങ്ങളുടെ അടുക്കൽ വന്ന് സർ, എനിക്ക് കുറെ പണത്തിന്റെ ആവശ്യമുണ്ട്, നിങ്ങൾ എനിക്ക് കുറച്ച് പണം വായ്പ്പയായി തരുമോയെന്ന് ചോദിക്കുന്നു." ഇപ്പോൾ പറയു, പണം വായ്പ്പ കൊടുക്കുന്നതിന്റെ നിബന്ധനകളും വ്യവസ്ഥകളും വെക്കാൻ ഇവിടെ ആർക്കാണ് അവകാശം? കടം കൊടുക്കുന്ന ബാങ്കു മാനേജറായ നിങ്ങൾക്കൊ, അതോ പണം വായ്പ വാങ്ങാനെത്തിയ വ്യക്തിക്കൊ? ആർക്കാണ് വ്യവസ്ഥകൾ വെക്കുവാനുള്ള അവകാശം?

മാനേജരുടെ മറുപടി വളരെ പെട്ടെന്നും അധികാര സ്വരത്തിലുമായിരുന്നു. പണം ലഭിക്കുന്നതിന് മുമ്പ് വായ്പവാങ്ങാൻ വരുന്ന വ്യക്തി ഞാൻ വെക്കുന്ന നിബന്ധനകൾ പാലിക്കണം.”

“ശരിയാണല്ലൊ. അതുതന്നെയാണ് സർ, ഞാനും മുന്നമേ പറഞ്ഞത്" - ബിസ്സിനസുകാരൻ.

നിങ്ങൾ ദരിദ്രനും നിസ്സഹായനുമായ പാപിയാണ്, എല്ലാം നഷ്ടപ്പെട്ടവനും ദൈവമുൻപാകെ കടക്കാരനുനുമായ വ്യക്തി. ദൈവം മഹാനായ ബാങ്കറാണ്. നിങ്ങൾ ദൈവത്തിന്റെ അടുക്കൽ വരുന്നത് കരുണയ്ക്കും പാപമോചനത്തിനും വേണ്ടിയാണ്. നിങ്ങൾ ആവശ്യക്കാരനും ദൈവം ബാങ്കറുമാണെന്ന് ഓർക്കുക. ഇപ്പോൾ പറയു, അവന്റെ രക്ഷ നിങ്ങൾക്ക് ലഭിക്കണമെങ്കിൽ, അതിനുള്ള നിബന്ധനകൾ വെക്കാനും വ്യവസ്ഥകൾ സ്ഥാപിക്കാനും ഉള്ള അവകാശം ആർക്കാണുള്ളത് ?"

“ങ് ഹാ! ഒരിക്കലും ഞാൻ ആ നിലയിൽ ചിന്തിച്ചിട്ടില്ല,” ബാങ്കർ ആശ്ചര്യകരമായ ശബ്ദത്തിൽ പ്രതികരിച്ചു. “തീർച്ചയായും, നിബന്ധനകൾ നിർദ്ദേശിക്കാൻ കടക്കാരനായ എനിക്ക് കഴിയുകയില്ല. ദൈവത്തിനാണ് അതിനുള്ള അവകാശം. അവന് മാത്രമേ അതിനുള്ള നിബന്ധന വെക്കാൻ അവകാശമുള്ളു.

© 2020 by P M Mathew, Cochin

bottom of page