top of page
1 കൊരിന്ത്യാലേഖന പരമ്പര 02
P M Mathew
MAR 29, 2023

How is the resurrection body like?
പുനരുത്ഥാനശരീരം ഏതുവിധം?

1 Corinthians 15:34-49
Image-empty-state.png

മരിച്ചവർ ഉയിർക്കുമൊ? ഉയിർത്താൽ അവർ എങ്ങനെയുള്ള ശരീരത്തോടുകൂടെ ആയിരിക്കും? അക്രമാസക്തമായി മരിക്കുന്നവരുടെ കാര്യമെന്തായിരിക്കും? അതായത്, വാഹനാപകടത്തിൽപെട്ട് ചതഞ്ഞരയുകയൊ, മനുഷ്യൻ തന്നെ വെട്ടി നുറുക്കി കഷണങ്ങളാക്കുകയൊ, തീയിൽ കത്തിക്കരിയുകയൊ, മനുഷ്യർ തന്നെ തീയിലിട്ട് കൊന്നു കളയുകയോ ചെയ്തവർ ഏതു ശരീരത്തോടുകൂടെ ആയിരിക്കും ഉയിർത്തെഴുനേൽക്കുക? കടലിൽ വീണു മരിക്കുകയും സ്രാവ് അവരുടെ ശരീരം ഭക്ഷിച്ചുകളയുകയും ചെയ്തവരുടെ അവസ്ഥ എന്താകും? ശിശുക്കളായിരിക്കുമ്പോൾ അഥവാ കുട്ടികളായിരിക്കുമ്പോൾ മരിക്കുന്നവർ എങ്ങനെയുള്ള ശരീരത്തോടെയായിരിക്കും ഉയർത്തെഴുന്നേൽക്കുക? ഇതൊക്കേയും ഏതൊരു മനുഷ്യന്റെ മനസ്സിലും ഉണ്ടകുന്ന ചോദ്യങ്ങളാണ്. അതിനു ബൈബിൾ നൽകുന്ന ഉത്തരം എന്താണ് എന്ന് അറിയുവാൻ നിങ്ങളുടെ വായന തുടരുക.

1 കൊരിന്ത്യാലേഖന പരമ്പര 01
P M Mathew
NOV 20, 2015

Resurrection of the Dead
മരിച്ചവരുടെ പുനരുത്ഥാനം

1 Corinthians 15:12-19
Image-empty-state.png

മരണശേഷം ഒരു ജീവിതമുണ്ടോ എന്നത് ഇന്നൊ ഇന്നലെയൊ ഉണ്ടായ ആശയമല്ല. നൂറ്റാണ്ടുകൾക്കു മുൻപേയുണ്ടായിരുന്ന ഒരു ചിന്തയാണിത്. ബൈബിളിലെ ഏറ്റവും ആദ്യം എഴുതപ്പെട്ടു എന്ന് കരുതുന്ന ഇയ്യൊബിന്റെ പുസ്തകത്തിൽ ഇങ്ങനെയൊരു ചോദ്യമുണ്ട് : "14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” (ഇയ്യൊബ് 14:14). മതങ്ങളെല്ലാം തന്നെ കെട്ടിപ്പൊക്കിയിരിക്കുന്നത് മനുഷ്യന്റെ അമർത്ത്യത എന്ന മൂലക്കല്ലിലാണ്. ബൈബിൾ ഇത് യേശുക്രിസ്തുവുന്റെ പുനരുത്ഥാനം എന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തിന്മേൽ സ്ഥാപിച്ചുകൊണ്ട് അതിനെ യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം ഉറപ്പിച്ചിരിക്കുന്നു. ആ യാഥാർത്ഥ്യത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വായന തുടരുക...

തിത്തൊസ് ലേഖന പരമ്പര -01
P M Mathew
SEP 19, 2021

Live like children of light
വെളിച്ചത്തിന്റെ മക്കളെപോലെ ജീവിക്കുക

Titus 3:3-5
Image-empty-state.png

പാഴും ശൂന്ന്യവുമായ അവസ്ഥയിൽ, ഇരുളിനുമേൽ അന്ധകാരം വ്യാപിച്ചിരുന്ന അവസ്ഥയിൽ, ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചതുപോലെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചു. നമ്മിലെ അന്ധകാരത്തെ നമ്മിൽ നിന്നു നീക്കി. നമ്മുടെ ജീവിതത്തിനു അർത്ഥവും ലക്ഷ്യവും നൽകിയ ദൈവത്തിന്റെ കൃപയെ നാം എങ്ങനെ സ്തുതിക്കാതിരിക്കും!!!

റോമാലേഖന പരമ്പര -02
P M Mathew
SEP 28, 2015

Are we children of God?
നാം ദൈവത്തിന്റെ മക്കളോ?

Romans 8:14-17
Image-empty-state.png

ഒരു ക്രിസ്ത്യാനി ആരാണെന്ന് അഥവാ ഒരു വിശ്വാസി ആരാണെന്ന് വാസ്തവത്തിൽ നാം മനസ്സിലാക്കിയിട്ടുണ്ടോ? അതല്ലെങ്കിൽ ഒരു വിശ്വാസിയുടെ വിശിഷ്ട പദവിയെക്കുറിച്ച് നാം ബോധവാന്മാരാണോ? അതു നാം വ്യക്തമായി മനസ്സിലാക്കുമ്പോഴാണ് ദൈവത്തെ ആരാധിക്കുന്നതും ദൈവത്തെ പിൻപറ്റുന്നതും എത്ര ആനന്ദകരമാണ് എന്ന് നാം അറിയുന്നത്. അതിനു സഹായകരമായ ഒരു വേദഭാഗം നമുക്കു വായിക്കം.

റോമാലേഖന പരമ്പര -01
P M Mathew
OCT 25, 2015

Life through Jesus !!!
യേശുക്രിസ്തുവിലൂടെ ജീവൻ !!!

Romans 5:12-21
Image-empty-state.png

ഏദൻ തോട്ടത്തിലെ ആദവും ഗത്സമന തോട്ടത്തിലെ ആദവും, അതല്ലെങ്കിൽ വീഴ്ചയുടേയും മരണത്തിന്റേയും ആദവും സ്വർഗ്ഗത്തിന്റേയും ക്രൂശിന്റേയും ആദവും തമ്മിലുള്ള ഒരു താരതമ്യവും അതുമൂലം മനുഷ്യവർഗ്ഗത്തിനുണ്ടായ നേട്ടങ്ങളും വിശദീകരിക്കുന്ന ഒരു വേദഭാഗത്തിലേക്കു നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു.

എഫെസ്യ ലേഖന പരമ്പര -28
P M Mathew
JUN 28, 2015

The Christian life with wisdom
ജ്ഞാനത്തോടെയുള്ള ക്രിസ്തീയജീവിതം

Ephesians 5:15-20
Image-empty-state.png

ജ്ഞാനത്തോടെ ക്രിസ്തീയജീവിതം നയിക്കുക എന്നത് എതൊരു വിശ്വാസിയുടേയും വലിയ ആഗ്രഹമാണ്. It is the great desire of any believer to lead the Christian life wisely. എന്നാൽ അത് എങ്ങനെയെന്ന് പലർക്കും അറിവില്ല. അതിന്റെ ഫലമായി എല്ലാ കാര്യങ്ങളോടും ഒരു നെഗറ്റീവായ സമീപനം സ്വീകരിച്ചുകൊണ്ട് സന്തോഷരഹിതമായ ക്രിസ്തീയ ജീവിതം നയിക്കുന്നു. അതല്ലെങ്കിൽ നാമധേയ ക്രിസ്ത്യാനികൾ ജീവിക്കുന്നതുപോലെ, ദൈവിക കാര്യങ്ങളോട് ഒരു അയഞ്ഞ സമീപനം സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. ഇതു മറ്റുള്ളവർക്ക് ക്രിസ്ത്യാനിറ്റിയെ കുറിച്ചും നമ്മുടെ വിശ്വാസത്തെ കുറിച്ചും ഒരു തെറ്റായ ഇമ്പ്രഷൻ നൽകുന്നു. പാപത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായി രിക്കണം കൃപയാൽ ജീവിക്കുന്ന ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ടത്. അനൈക്യതയും സ്നേഹമില്ലായ്മയും ക്രിസ്തിയ ജീവിതത്തിന്റെ മുഖമുദ്രയല്ല. നാം വെളിച്ചത്തിന്റെ മക്കളാണെങ്കിൽ വെളിച്ചത്തിലുള്ളവരെ പോലെ ജീവിക്കുവാനുള്ള കടപ്പാട് നമുക്കുണ്ട്. ആകയാൽ ജ്ഞാനികളായി, ദൈവഹിതമറിഞ്ഞ്, ഈ ദുഷ്ടലോകത്ത് സമയത്തെ തക്കത്തിൽ ഉപയോഗിച്ചുകൊണ്ട്, ദൈവാത്മാനിറവിൽ ജീവിക്കേണ്ടതാണ് ക്രിസ്തീയ ജീവിതം.

എഫെസ്യ ലേഖന പരമ്പര-27
P M Mathew
MAR 21, 2021

How to win spiritual warfare?
ആത്മീയ യുദ്ധത്തിൽ എങ്ങനെ വിജയിക്കാം?

Ephesians 6:10-20
Image-empty-state.png

ക്രിസ്തീയ ജീവിതം ഒരു പോരാട്ടമാണ്; അന്ധകാരശക്തികളോടുള്ള പോരാട്ടം. ആ പോരാട്ടം സ്വന്തശക്തിയാൽ നിവൃത്തിക്കുവാൻ നമുക്കു കഴിയുകയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കേണം. ക്രിസ്തുവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുകയും ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം ധരിക്കയും ചെയ്യുക. സാത്താന്റെ ബന്ധനങ്ങളെ തകർക്കുവാൻ സുവിശേഷഘോഷണം ഒരു ശീലമാക്കുക. ഇതു യാഥാർത്ഥ്യമാക്കുവാൻ പ്രാർത്ഥനയിൽ എല്ലായ്പ്പോഴും ജാഗരിക്കുക. ഈ നിലയിൽ ദൈവത്തോടു ചേർന്നു നാം മുന്നോട്ടു പോയാൽ ഈ യുദ്ധത്തിൽ നാം വിജയിക്കും, കാരണം വിജയിച്ചവൻ നമ്മോടൊപ്പമുണ്ട്.

എഫെസ്യ ലേഖന പരമ്പര-26
P M Mathew
FEB 21, 2021

Spiritual Warfare.
ആത്മീയ പോരാട്ടം.

Ephesians 6:10-13
Image-empty-state.png

മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ ശത്രു എന്നു പറയുന്നത് ദാരിദ്ര്യമൊ, രോഗമൊ, യുദ്ധമൊ, പ്രകൃതി ദുരന്തമൊ, മറ്റു മനുഷ്യരൊ അല്ല. മറിച്ച്, അന്ധകാരശക്തികളാണ്. ദൈവത്തിനും ദൈവഹിതത്തിനുമെതിരെ പോരാടിക്കൊണ്ടിരിക്കുന്ന അന്ധകാരശക്തികളാണ് നമ്മുടെ യഥാർത്ഥ ശത്രു. അപ്പോസ്തലനായ പൗലോസ് എഴുതുന്നു: നമുക്കു പോരാട്ടമുള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാന്തസേനയോടും അത്രേ. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ അവിശ്വാസികളോടും സ്വസഹോദരങ്ങളോടും പോരാടി ദൈവരാജ്യത്തിനു എതിരെ നിൽക്കുന്ന സാത്താനോടു ചേർന്ന് നിൽക്കുകയണോ നാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

എഫെസ്യ ലേഖന പരമ്പര -25
P M Mathew
MAR 24, 2019

Submit to Authority
അധികാരങ്ങൾക്കു വിധേയപ്പെടുക

Ephesians 6:5-9
Image-empty-state.png

ഇംഗ്ലണ്ടിലെ ഏറ്റവും ആദരിക്കപ്പെട്ട, വളരെ സമർപ്പണമുള്ള ഒരു വിശ്വസിയായിരുന്നു ജനറൽ ചാൾസ് ഗോർഡൻ. താൻ പണമൊ പധവിയൊ നോക്കാതെ ദൈവഹിതം നിവൃത്തിക്കുവാൻ ഏറെ ഉത്സാഹമുള്ള ഒരു വ്യക്തിയായിരുന്നു. വലിയ ഉത്തരവാദിത്വമാകട്ടെ, ചെറിയ ഉത്തരവാദിത്വമാകട്ടെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ജോലി ആയിക്കൊള്ളട്ടെ, അദ്ദേഹം ഏതുജോലിയും വളരെ സമർപ്പണത്തോടെ നിവൃത്തിക്കുമായിരുന്നു.

ഒരിക്കൽ താൻ തന്റെ ഒരു സുഹൃത്തിനു ഇപ്രകാരം എഴുതി: ഒരു വലിയ രാജ്യത്തെ നയിക്കുന്ന ജോലിയാകട്ടെ, ഏതെങ്കിലും നിസ്സാരജോലിയാകട്ടെ, സത്യത്തിൽ എല്ലാം തുല്യമാണ്, കാരണം ക്രിസ്തു എല്ലാ കാര്യങ്ങളിന്മേലും പരമാധികാരമുള്ള വ്യക്തിയാണ്, അതു രാജ്യത്തിന്റെ ഭരണമായാലും എന്തു നിസ്സാരജോലി ആയാലും.

എഫെസ്യ ലേഖന പരമ്പര-24
P M Mathew
DEC 28, 2019

Gospel Centered Child Rearing.
സുവിശേഷ കേന്ദ്രീകൃത മക്കളെ വളർത്തൽ.

Ephesians 6:1-4
Image-empty-state.png

മഹാനായ ചാൾസ് സ്പർജ്ജൻ ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങൾ കുഞ്ഞുങ്ങളെ അവർ പോകേണ്ടുന്ന വഴിയിൽ അഭ്യസിക്കുക. എന്നാൽ നിങ്ങളും അതേ വഴിയിൽ തന്നെ പോകുന്നു എന്ന് ഉറപ്പുവരുത്തുക.”

നാം സുവിശേഷം വിശ്വസിക്കുന്നു എന്നു പറയുകയും ആ സുവിശേഷം നമ്മുടെ മക്കളുടെ മുൻപിൽ ജീവിച്ചു കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ കുട്ടികൾ നേരായ രീതിയിൽ വളർന്നു വരികയില്ല. കാരണം മക്കൾ എപ്പോഴും തങ്ങളുടെ മാതാപിതാക്കളെയാണ് മാതൃകയാക്കാൻ ശ്രമിക്കുക. മാതാപിതാക്കൾക്ക് പ്രയോജനം ചെയ്യാത്ത സുവിശേഷം തങ്ങൾ മുറുകെ പിടിച്ചിട്ടെന്തു കാര്യം എന്നവർ ചിന്തിക്കും.

എഫെസ്യ ലേഖന പരമ്പര-24
P M Mathew
DEC 23, 2013

How is the speech?
സംസാരം എങ്ങനെയുള്ളത്?

Ephesians 4:29-30
Image-empty-state.png

ഒരു കുഞ്ഞിനെ മാമോദീസ മുക്കുന്ന ചടങ്ങിൽ ഒരു സുഹൃത്ത് കുഞ്ഞിന്റെ അമ്മയോട് : ഇപ്പോൾ നിങ്ങളുടെ പ്രഗ്നനൻസി വെയ്റ്റ് എല്ലാം പോയതുപോലെ തോന്നുന്നു”.
ഒരിക്കലും ഒരു അമ്മ കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു കമന്റ്.

താങ്ക്സ്, ഞങ്ങൾ ദത്തെടുത്തതാണ്” പല്ലുകടിച്ചുകൊണ്ടുള്ള ആ അമ്മയുടെ മറുപടി പെട്ടെന്ന് തന്നെ അവരുടെ വായിൽ നിന്ന് വരുകയും ചെയ്തു.

യാക്കോബിന്റെ ലേഖനം 3:2 ൽ നാം ഇപ്രകാരം വായിക്കുന്നു : “2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു." (If anyone does not stumble in what he says, he is a perfect man, able to bridle the whole body as well.” (James 3:2)

എഫെസ്യ ലേഖന പരമ്പര-23
P M Mathew
DEC 21, 2019

How to enjoy married life?
വിവാഹജീവിതം എങ്ങനെ ആനന്ദകരമാക്കാം?

Ephesians 5:25-32
Image-empty-state.png

ഒരിക്കൽ വളരെ മഹാമനസ്കനും ജ്ഞാനസമ്പൂർണ്ണനുമായ ഒരു വയോധികൻ ഒരു യവ്വനക്കാരനെ സമീപിച്ച് കൗതുകകരവും വളരെ മനോഹരവും എന്നാൽ അതിസങ്കീർണ്ണവുമായ ഒരു ഉപകരണം കാണിച്ചിട്ട് ഈ നിധി നിനക്കു ദാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു നിനക്കു സ്വീകരിക്കാം; അതല്ലെങ്കിൽ നിരാകരിക്കാം. ഇതു നിനക്കു വളരെ അനുഗ്രഹത്തിനും ആനന്ദത്തിനും വകനൽകുവാൻ കഴിയുന്ന നിലയിൽ രുപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതു നീ സ്വീകരിച്ചാൽ ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിനക്കായിരിക്കും. നീയിതു നന്നായി ആസ്വദിച്ചുകൊള്ളു.

Bye the bye, നീയിതു തെറ്റായികൈകാര്യം ചെയ്താൽ ഈ നിധി പൊട്ടിത്തെറിക്കും! ഒരു നിമിഷം ചിന്തിച്ചു നോക്കുക. ഈ നിധി നീ സ്വീകരിക്കുമോ അതൊ നിരാകരിക്കുമൊ? …..ഈ നിധി സ്വീകരിച്ചാൽ വന്നുഭവിക്കാവുന്ന അപകടത്തെക്കുറിച്ചു ചോദിക്കുന്നതിനു മുന്നമേ ആ വയോധികൻ അവന്റെ മുന്നിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി.

ദാമ്പത്യം എങ്ങനെ വിജയകരമാക്കാം...വായന തുടരുക… (How to make a marriage successful).

© 2020 by P M Mathew, Cochin

bottom of page