
നിത്യജീവൻ

എബ്രായലേഖന പരമ്പര-11
P M Mathew
SEP 24, 2023
Be Faithful To The End !
അവസാനത്തോളം വിശ്വസ്തരായിരിക്കുക!
Hebrews 3:1-6

ക്രിസ്തീയ ജീവിതം എന്നു പറയുന്നത് ഒത്തൊരുമിച്ചുള്ള ഒരു തീർത്ഥാടനമാണ്. ഒത്തൊരുമിച്ചുള്ള ഒരു തീർത്ഥാടനം. ഈ യാത്രയിൽ നമ്മുടെ നായകനെ നോക്കിയായിരിക്കണം യാത്ര. യാത്രാമദ്ധ്യേ അന്യസ്വരങ്ങൾക്കു നാം ചെവികൊടുക്കരുത്. ലക്ഷ്യത്തിലെത്തുന്നതുവരെ വിശ്വസ്തതയിൽ നിന്ന് വ്യതിചലിക്കയുമരുത്. അതിലേക്ക് ആഹ്വാനം ചെയ്യുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
അതിനായി ഹെബ്രായലേഖനം 3:1-6 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.
എബ്രായലേഖന പരമ്പര-10
P M Mathew
JUL 02, 2023
Live together with Christ, the High Priest without fear of death.
മരണഭയം കുട ാതെ ക്രിസ്തു എന്ന മഹാപുരോഹിതനോടു ചേർന്ന് ജീവിക്കുക .
Hebrews 2:14-18

ബ്രിട്ടീഷ് സാഹിത്യകാരനും ഒരു ഫിസിഷ്യനുമായിരുന്ന വില്ല്യം സൊമെർസെറ്റ് മേഘമിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ചെറുകഥയുണ്ട്. ഈ കഥയുടെ പേര് Appointment in Samara എന്നാണ്. സമാറയിലുള്ള കൂടിക്കാഴ്ച. കഥ ഇപ്രകാരമാണ്.
ബാഗ്ദാദിലെ ഒരു വ്യാപാരി തന്റെ ഭൃത്യനെ സാധനങ്ങൾ വാങ്ങിക്കാനായി മാർക്കറ്റിലേക്ക് അയക്കുന്നു. താമസിയാതെ, ഭൃത്യൻ ഭയന്നുവിറച്ചും വിറളിവെളുത്തും വീട്ടിലെത്തി. ചന്തസ്ഥലത്ത് ഒരു സ്ത്രീ അവനെ ഭീതിയിലാഴ്ത്തി എന്നും ആ സ്ത്രീ മരണദൂതനാണെന്നും ഇന്നു നിന്നെപിടിക്കുമെന്ന നിലയിൽ ആംഗ്യം കാണിച്ചതായും അവൻ തന്റെ യജമാനനോടു പറഞ്ഞു. ആയതിനാൽ അവൻ വ്യാപാരിയോടു: യജമാനന്റെ കുതിരയെ എനിക്കു കടംതരണം; ഞാൻ 125 കി.മീ അകലെയുള്ള സമാറയിലേക്ക് വളരെ വേഗത്തിൽ ഓടിപ്പോകുന്നു; അവിടെ മരണം തന്നെ കണ്ടെത്തുകയില്ലെന്ന് അവൻ കൂട്ടിച്ചേർത്തു. അങ്ങനെ അവൻ കുതിരപ്പുറത്തു കയറി അതിവേഗത്തിൽ സമാറയിലേക്കു പോയി. കുറച്ചു സമയങ്ങൾക്കുശേഷം വ്യാപാരി മാർക്കറ്റിൽ ചെന്നു. അവിടെ മരണദൂതനെന്ന് തന്റെ ഭൃത്യൻ പറഞ്ഞ സ്ത്രീയെ കണ്ട്, വ്യാപാരി അവളോടു നീ എന്തിനാണ് എന്റെ ഭൃത്യനോട് മരണ ഭീതിയുടെ ആംഗ്യം കാട്ടിയതെന്നു ചോദിച്ചു. "അത് ഭീഷണിപ്പെടുത്തുന്ന ആംഗ്യമായിരുന്നില്ല, മറിച്ച് ആശ്ചര്യത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു എന്ന് അവൾ മറുപടി നൽകി. ആശ്ചര്യത്തിന്റെ ഒരു തുടക്കം. ഇവിടെ ബാഗ്ദാദിൽ അവനെ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു; കാരണം ഇന്ന് രാത്രി അവനുമായി സമാറയിൽ എനിക്കൊരു കൂടിക്കാഴ്ചയുണ്ട്."
മനുഷ്യന്റെ കഴിവിൽ ഒരാൾക്ക് എത്രതന്നെ ആത്മവിശ്വാസമുണ്ടായാലും, മരണത്തെ സംബന്ധിച്ച നമ്മുടെ പരിമിതി നിഷേധിക്കാനാവാത്തതും മരണവുമായുള്ള കൂടിക്കാഴ്ച അനിവാര്യവുമാണ് എന്ന് ഈ ചെറുകഥ നമ്മേ ഓർപ്പിക്കുന്നു. മരണത്തെ ആർക്കും ഒഴിവാക്കാൻ കഴിയുകയില്ല, അതു കൃത്യസമയത്തു തന്നെ ഒരുവനെ പിടിക്കും. എന്നാൽ ഈ മരണത്തിൽ നിന്നും മരണഭയത്തിന്റെ അടിമത്വത്തിൽ നിന്നും ഒരു ക്രിസ്തു വിശ്വാസി എങ്ങനെ വിടുവിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ് ഇന്നു നിങ്ങളുമായി പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അതിനായി എബ്രായർ 2:14 -18 ലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-09
P M Mathew
May 28, 2023
Christ leads us to Glory!
ക്രിസ്തു നമ്മേ തേജസ്സിലേക്കു നടത്തുന്നു !
Hebrews 2:10-13

11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാന്റർബറി ആർച്ചുബിഷപ്പും തത്വചിന്തകനും വേദശാസ്ത്രിയുമായ ആൻസലേം (1093-1109) പറഞ്ഞതുപോലെ, എന്തുകൊണ്ട് ദൈവം മനുഷ്യനായി എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്കിവിടെ കാണാം. അദ്ദേഹം രണ്ടു പുസ്തകങ്ങളായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഒന്നാമത്തേതിൽ, മനുഷ്യർ പാപം ചെയ്യുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ വളരെ വലുതായതിനാൽ അവർക്ക് ക്രിസ്തുവിന്റെ രക്ഷ ആവശ്യമാണെന്നും വ്യക്തമായ യുക്തിയോടെ അദ്ദേഹം സ്ഥാപിക്കുന്നു. രണ്ടാമത്തേതിൽ, ആ പ്രവർത്തി നിർവഹിച്ചത് തികഞ്ഞ ദൈവിക സ്വഭാവവും തികഞ്ഞ മനുഷ്യപ്രകൃതിയുമുള്ള ക്രിസ്തുവാണെന്ന് പറയുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യേശുക്രിസ്തു മനുഷ്യജഡം സ്വീകരിച്ചുവന്ന സാക്ഷാൽ ദൈവമാണെന്നും ആ ക്രിസ്തുവാണ് രക്ഷ സാദ്ധ്യമാക്കിയത് എന്നുമാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ പാപത്തെ ക്ഷമിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന മുസ്ലീംഗങ്ങൾക്കും എന്തുകൊണ്ട് ഒരു ജഡാവതാരം എന്നു ചോദിക്കുന്ന യെഹൂദന്മാർക്കും ഉള്ള മറുപടിയാണ് ഈ വേദഭാഗം. അള്ളാഹു കണ്ണുമടച്ച് പാപങ്ങളെ ക്ഷമിക്കുന്നതുപോലെ, ദൈവത്തിനു പാപങ്ങളെ ക്ഷമിക്കാൻ കഴിയുകയില്ല. തന്റെ സ്വഭാവത്തിനും തന്റെ പ്രകൃതിക്കും അനുസരണമായി മാത്രമെ ദൈവത്തിനു പാപത്തെ ക്ഷമിക്കുവാൻ കഴിയുകയുള്ളു.
ഇനി എന്തുകൊണ്ട് യേശു ജഡാവതാരം സ്വീകരിക്കേണ്ടി വന്നു എന്ന യെഹൂദന്മാരുടെ ചോദ്യത്തിനും ഉള്ള മറുപടിയും ഇവിടെ നമുക്കു കാണാം. യേശുവിന്റെ കഷ്ടത പിതാവിന്റെ നോട്ടത്തിൽ/കാഴ്ചപ്പാടിൽ ഏറ്റവും യുക്തമായ സംഗതിയായിരുന്നു. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്ക്, അതായത് ഹെബ്രായലേഖനം 2:10 -13 വരെ വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-08
P M Mathew
APR 09, 2023
Christ's Reign-What We See and Don't See !
ക്രിസ്തുവിന്റ െ വാഴ്ച-നാം കാണുന്നതും കാണാത്തതും !
Hebrews 2:5-9

I wish you a Happy Easter filled with Joy and Peace. ഇന്ന് ക്രിസ്തീയലോകം ഈസ്റ്റ്ർ ആഘോഷിക്കുകയാണ്. ക്രിസ്തു മരിച്ചവരിൽ നിന്നും പുനരുത്ഥാനം ചെയ്തതിന്റെ ഓർമ്മ ആചരിക്കുന്നു. അതേ ക്രിസ്തു ഉയിർത്തെഴുന്നേറ്റു ദൈവത്തിൽ നിന്നും സകല അധികാരവും പ്രാപിച്ച് ലോകത്തിന്റെ രാജാവായി ഇന്നു വാഴുന്നു. അവൻ സർവ്വലോകത്തിനും രാജാവായി വാഴുന്നു. എന്നാൽ ക്രിസ്തു വിശ്വാസികൾ ലോകത്തിൽ എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നു. മുൻപൊക്കേയും അഫ്ഗാനിസ്ഥാനിലും സിറിയയിലും സുഡാനിലും ഇന്തോനേഷ്യയിലുമൊക്കെ നടന്നിരുന്ന ക്രിസ്തീയ പീഡനങ്ങൾ ഇന്ന് ഇന്ത്യയിലും സർവ്വസാധാരണമായിരിക്കുന്നു. കിസ്തുവിന്റെ ഈ വാഴ്ചയുടെ നാം കാണുന്നതും കാണാത്തതുമായ വശങ്ങളെക്കുറിച്ചും അതിന്റെ നമുക്കുള്ള implication/പ്രായോഗികതയെ കുറിച്ചുമാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.
അതിനായി ഹെബ്രായലേഖനം 2:5-9 വരെ വാക്യങ്ങൾ വായിക്കാം:
എബ്രായലേഖന പരമ്പര-07
P M Mathew
JAN 29, 2023
Do not neglect the gospel of Salvation !
രക്ഷയുടെ സന്ദേശത്തെ അവഗണിക്കാതിരിക്കുക !
Hebrews 2:1-4

ക്രിസ്തുവിലൂടെ നൽകപ്പെട്ട ദൈവത്തിന്റെ അന്തിമവചനമാണ് സുവിശേഷം. ഈ രക്ഷയുടെ സന്ദേശം അതീവഗൗരവമുള്ളതാകയാൽ, അതിനു നാം വലിയ ശ്രദ്ധകൊടുക്കണം; ഇല്ലെങ്കിൽ നാം ഒഴുകിപ്പോകും. അതിന്റെ പരിണതഫലം വലുതാകയാൽ രക്ഷയുടെ സന്ദേശത്തെ നാം മുറുകെ പിടിക്കുക. ഇതുവരെ ദൈവപുത്രനായ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിച്ചിട്ടില്ലായെങ്കിൽ ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്. ഇനിയും രക്ഷാസന്ദേശം ഒരിക്കൽ സ്വീകരിക്കുകയും പിന്നീടത് അലമാരയിൽ വെച്ചുപൂട്ടി പിന്നെ അതിനെ ഓർക്കുകയൊ ധ്യാനിക്കുകയൊ അതിന്റെ മഹത്വത്തെ വിലമതിക്കയൊ ചെയ്യാത്തവരാണെങ്കിൽ നിശ്ചയമായും ഈ സന്ദേശം വായിക്കാതിരിക്കരുത്.
ഇന്നത്തെ ചിന്തക്കായി ഹെബ്രായർ 2:1-4 വരെ വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-06
P M Mathew
JAN 22, 2023
Supremacy of Jesus Christ!
യേശുക്രിസ്തുവിന്റെ പരമോ ന്നതത്വം !
Hebrews 1:7-14

രണ്ടായിരം വർഷങ്ങൾക്കു മുൻപ് റോമൻ പ്രവിശ്യയായ യെഹൂദ്യയുടെ (Governor of Judaea (26–36 CE) ഗവർണ്ണർ ആയിരുന്ന പന്തിയൊസ് പീലാത്തോസ് യേശുവിനെ മുന്നിൽ നിർത്തിക്കൊണ്ട് അവിടെ കൂടിയിരുന്ന മതനേതൃത്വത്തോടും ജനത്തോടും ഒരു ചോദ്യം ചോദിച്ചു. "എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു?" (മത്തായി 27:22). ലോക ജനതയുടെ മുന്നിലെ ഏറ്റവും നിർണ്ണായകമായ ചോദ്യമാണിത്. കാരണം ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഒരുവന്റെ ഭാഗധേയം നിർണ്ണയിക്കുന്നത്. യേശു ദൈവപുത്രൻ, അവൻ എന്റെ പാപത്തിന്റെ ശിക്ഷയേറ്റെടുത്തുകൊണ്ട് എനിക്കുവേണ്ടി കാൽവരിക്രൂശിൽ എനിക്കു പകരക്കാരനായി മരിച്ച എന്റെ രക്ഷകൻ എന്ന് മറുപടി നൽകുന്നവൻ യേശു എന്ന ഉറച്ച പാറമേൽ അടിസ്ഥാനമിട്ട് വീടു പണിയുന്ന മനുഷ്യനായിരിക്കും. മറിച്ച്, യേശുവിനെ തള്ളിക്കളയുകയൊ അവഗണിക്കുകയൊ ചെയ്യുന്നവൻ യേശു എന്ന തടങ്കൽ പാറമേൽ തട്ടി തകർന്നു പോകുന്ന വ്യക്തിയായിരിക്കും. നിങ്ങൾ ഇതിൽ ഏത് തെരഞ്ഞെടുക്കുന്നു?
ഹെബ്രായലേഖനത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ യേശുക്രിസ്തുവിനെ ദൂതന്മാരുമായി തുലനപ്പെടുത്തിയിട്ട് എന്തുകൊണ്ട് യേശു ദൂതന്മാരെക്കാൾ ശ്രേഷ്ഠ നായിരിക്കുന്നു എന്നു സ്ഥാപിക്കുന്ന വേദഭാഗമാണ് നാമിന്നു പഠിക്കുവാൻ പോകുന്നത്. അതിന് ആരംഭം കുറിച്ചുകൊണ്ട് 4-6 വാക്യങ്ങൾ കഴിത്ത തവണ ഞാൻ നിങ്ങളുമായി പങ്കുവെച്ചു. ഇന്ന് ശേഷിക്കുന്ന 7-14 വരെ വാക്യങ്ങൾ നമുക്കു പഠിക്കാം.
എബ്രായലേഖന പരമ്പര-05
P M Mathew
DEC 04, 2022
In What Ways Is Jesus Better than Angles?
യേശു ദൂതന്മാരെക്കാ ൾ ഏതെല്ലാം നിലകളിൽ ശ്രേഷ്ഠൻ ആയിരിക്കുന്നു?
Hebrews 1:5-6

ദൈവം “നീ എൻറെ പുത്രൻ” എന്ന് വിളിക്കുകയും അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും തന്റെ മരണ പുനരുദ്ധാനത്തിലൂടെ അത് തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് കർത്താവായ യേശുക്രിസ്തു. ദൈവപുത്രനായ യേശുവിലൂടെ നൽകിയ അന്തിമവചനത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമ്മുടെ ഭാഗദേയം നിർണ്ണയിക്കുന്നത്. യേശുവിനെപോലെ ഒരു വ്യക്തിയെ ബൈബിളിൽ അല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. യേശു ദൂതന്മാരെക്കാളും മോശയെക്കാളും അഹറോനെക്കാളും ശ്രേഷ്ഠനാണ്. യേശുക്രിസ്തുവിനെ ദൈവം “നീ എന്റെ പുത്രൻ” എന്നു വിളിച്ചവനും പിതാവുമായി നിത്യമായ പിതൃ-പുത്ര ബന്ധം പുലർത്തുന്നവനും, ദൂതന്മാർ യേശുവിനെ ആരാധിക്കുന്നവനുമായ ദൈവപുത്രനാണ്. ആകയാൽ യേശു നമ്മുടെ ആദരവിനും അനുസരണത്തിനം ആരാധനയ്ക്കും യോഗ്യനായ വ്യക്തിയാണ്.
ഇന്നത്തെ ചിന്തക്കായി ഹെബ്രായർ 1:5-6 വായിക്കാം
എബ്രായലേഖന പരമ്പര-04
P M Mathew
MAY 05, 2022
Listen to Jesus, the angel of Yahweh
യഹോവയുടെ ദുതനായ യേശുവിന്റെ വാക്കുകളെ ശ്രദ്ധിക്കുക
Hebrews 1:1-4 (3)

ദൈവത്തോടുകൂടെ വാഴുവാനായി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യവർഗ്ഗം. എന്നാൽ വീണുപോയ ദൂതന്മാരുടെ പ്രലോഭനത്തിൽ പെട്ട് മനുഷ്യവർഗ്ഗവും വീണുപോയി. അങ്ങനെ ദൈവത്തിന്റെ ആലയവും വസതിയുമായ ഏദനിൽ നിന്നും പുറത്താക്കപ്പെട്ട മനുഷ്യനോടു ഒരു ബന്ധത്തിൽ തുടർന്നുപോകുവാൻ ദൈവം ആഗ്രഹിച്ചു. അതിനായി ജാതികളിൽ നിന്നു ഒരു ജനത്തെ തെരഞ്ഞെടുത്ത്, സീനായ് പർവ്വത്തിൽ വെച്ച് ഒരു ഉടമ്പടി ചെയ്ത് അവരോടൊപ്പം വസിക്കാൻ തയ്യാറായി. അങ്ങനെ ഏദന്റെ പ്രതീകമായ സാക്ഷ്യകൂടാരത്തിലും പിന്നീട് ദേവാലയത്തിലും അവരോടൊപ്പം ദൈവം വസിച്ചു. എങ്കിലും ദൈവമായുള്ള ഉടമ്പടിയിൽ നിലനിന്നുകൊണ്ട് അവർക്കു ആ സഹവാസം തുടരുവാൻ അവർക്കു സാധിച്ചില്ല. എന്നാൽ ഈ അന്ത്യനാളുകളിൽ യഹോവയുടെ ദൂതനായ, യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ച് മനുഷ്യന്റെ പാപങ്ങൾക്കു പരിഹാരം വരുത്തി നമ്മോടൊപ്പം വസിപ്പാൻ ദൈവം തയ്യാറായിരിക്കുന്നു. അവന്റെ വാക്കിനു നാം ചെവികൊടുക്കുമൊ?
ഹെബ്രായലേഖനം 1:3-4 വാക്യങ്ങളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-03
P M Mathew
APR 10, 2022
Spiritual forces that hinder us from becoming partakers of God's rule !
ദൈവിക ഭരണത്തിൽ പങ്കാളികൾ ആകാൻ തടസ്സം സൃഷ്ടിക്കുന്ന ആത്മീയ ശക്തികൾ !
Genesis 6:1-4

"ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു" എന്ന വിഷയമാണ് ഞാൻ കഴിഞ്ഞതവണ നിങ്ങളുമായി പങ്കുവെച്ചത്. എന്നാൽ അതിനു തടസ്സം നിൽക്കുന്ന വീണുപോയ ദൂതന്മാരെക്കുറിച്ചും അവൻ എങ്ങനെയാണ് തിന്മ മനുഷ്യതലത്തിലേക്കു കൊണ്ടുവന്നത് എന്നതിനെക്കുറിച്ചും ഞാൻ പറഞ്ഞു. അതിനോടുള്ള ബന്ധത്തിൽ ഉല്പത്തി മൂന്നിലെ പാമ്പ് ആരാണ് എന്ന വിഷയം നിങ്ങളുടെ മുൻപാകെ അവതരിപ്പിച്ചു. ഇന്ന് വീണുപോയ മറ്റുചില Spiritual beings, ആത്മജീവികളെ പറയുവാനാണ് ആഗ്രഹിക്കുന്നത്.
ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്ന യേശുക്രിസ്തുവിന്റെ ദൗത്യത്തിലുടനീളം തന്റെ എതിരാളി മനുഷ്യനല്ല, മറിച്ച് ഒരു പ്രത്യേക വ്യക്തിയെ പ്രതിനിധീകരിക്കുന്ന, ആത്മീയ ശക്തികളാണെന്ന് താൻ ശരിക്കും മനസ്സിലാക്കിയിരുന്നു. ആ വ്യക്തി, പല പേരുകളിൽ അറിയപ്പെട്ടിരുന്നു എന്ന് സുവിശേഷങ്ങളിൽ നാം വായിക്കുന്നു. അങ്ങനെയുള്ള ആത്മീയശക്തികളെ ഒന്നൊന്നായി പരിശോധിക്കാം.
ഇന്നത്തെ ചിന്തക്കായി ഉൽപ്പത്തി 6:1-4 വായിക്കാം
എബ്രായലേഖന പരമ്പര-02
P M Mathew
MAR 20, 2022
God invites us to share in His reign !
ദൈവം തന്റെ ഭരണത്തിൽ പങ്കാളികൾ ആകാൻ നമ്മേയും ക്ഷണിക്കുന്നു !
Hebrews 1:1-4 (2)

ദൈവം നിർമ്മിച്ച ഈ മനോഹരദേശത്തെ നശിപ്പിക്കാനും, അരാജകത്വത്തിലേക്കും അന്ധകാരത്തിലേക്കും തിരികെ കൊണ്ടു പോകാനും അന്ധകാരശക്തികൾ ആഗ്രഹിക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റഷ്യ-യുക്രൈൻ യുദ്ധം. വളരെ മനോഹരമായിരുന്ന ഉക്രൈൻ ഇന്ന് കോൺക്രീറ്റ് മാലിന്യത്തിന്റെ ഒരു കൂമ്പാരമായി തീർന്നിരിക്കുന്നു. അനേകർ ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിനു ആളുകൾ തങ്ങളുടെ വീടും നാടും ഉറ്റവരേയും ഉടയവരേയും വിട്ട് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തു കൊണ്ടിരിക്കുന്നു. ഒരാളുടെ സാമ്രാജ്യത്വ മോഹംമൂലം, സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ലക്ഷോഭലക്ഷം ആളുകൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. ഈ ദുരവസ്ഥയുടെ കാരണം അന്വേഷിച്ചാൽ അത് എത്തിനിൽക്കുന്നത് അത് ഏദന്തോട്ടത്തിലാണ്. സാത്താന്യശക്തിയോടു ചേർന്ന് മനുഷ്യൻ ദൈവത്തോട് മത്സരിച്ചതിന്റെ പരിണതഫലങ്ങളാണിവ. ഇതിൽ നിന്നും മോചനം നേടുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ഉണ്ട് എന്ന് ദൈവവചനമായ ബൈബിൾ നമ്മോടു പറയുന്നു. കർത്താവായ യേശുക്രിസ്തുവിനോട് ചേർന്ന് ദൈവത്തിന്റെ നിർവ്വചനപ്രകാരം നന്മയും തിന്മയും വിവേചിക്കുക. കൂടുതൽ അറിയുവാൻ നിങ്ങളുടെ വായന തുടരുക...
എബ്രായലേഖന പരമ്പര-01
P M Mathew
FEB 06, 2022
Introduction to the Book of Hebrews !
ഹെബ്രായ ലേഖനത്തിനൊ രാമുഖം !
Hebrews 1:1-4 (1)

Philip E. Hughes എന്ന ദൈവദാസൻ ഹെബ്രായലേഖനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "ക്രിസ്തുവിന്റെ അത്യുൽകൃഷ്ടമായ മേൽക്കോയ്മയെ (Supermacy) കുറിച്ചും, അവന്റെ പൗരോഹിത്യ മദ്ധ്യസ്ഥതയുടെ അതുല്യതയെ കുറിച്ചും, പാപികളായ നമുക്കുവേണ്ടി അവൻ സ്വയം-ബലിയർപ്പിച്ചതിന്റെ പൂർണ്ണമായ ഫലപ്രാപ്തിയെക്കുറിച്ചും" പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമെന്നാണ്. അതായത്, കർത്താവായ യേശുക്രിസ്തുവിന്റെ പരമോന്നതത്വം, തന്നിലൂടെ ദൈവം ചെയ്ത പുതിയ ഉടമ്പടിയുടെ ശ്രേഷ്ടത, ക്രിസ്തുവിന്റെ ബലിയുടെ ഫലപ്രാപ്തി എന്നിവയെ ഉയർത്തിക്കാട്ടുന്ന ഒരു പുസ്തകമാണ് എബ്രായലേഖനം. ക്രിസ്തീയ ജീവിതത്തെ ഒരു യാത്രയായി ഈ പുസ്തകം കാണുന്നു. യിസ്രായേലിന്റെ മരുഭൂ പ്രയാണത്തെ അനുസ്മരിപ്പിക്കുന്ന ഒരു യാത്ര. അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും മരണത്തിൽ നിന്നും ജീവനിലേക്കും, കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ നിന്നും സ്വസ്ഥതയിലേക്കുമുള്ള യാത്ര. ഈ യാത്രയിൽ കഷ്ടതകളും പ്രതികൂലങ്ങളും ഉള്ളതിനാൽ, സുസ്ഥിരവും ദീർഘകാലവുമായ നിലയിൽ നിങ്ങളുടെ കണ്ണുകളെ യേശുവിലേക്ക് ഉയർത്തുക. കർത്താവുമായുള്ള ബന്ധത്തിൽ നിങ്ങളുടെ യാത്ര തുടരുക. അങ്ങനെ നിങ്ങളുടെ യഥാർത്ഥ ഭവനത്തിൽ എത്തിച്ചേരുക. നമുക്ക് ആ യാത്ര ആരംഭിക്കാം.
കൊലൊസ്സ്യലേഖന പരമ്പര-10
P M Mathew
Dec 29, 2013
How does the gospel make a difference in relationships?
സുവിശേഷം ബന്ധങ്ങളിൽ എങ്ങനെ വ്യത്യാസം വരുത്തുന്നു?
Colossians 3:1-17

നമ്മുടെ വ്യക്തിബന്ധങ്ങളിൽ ഗണ്യമായ വ്യതിയാനം അതല്ലെങ്കിൽ ഒരു വലിയ പുരോഗതി എങ്ങനെ കൈവരിക്കുവാൻ കഴിയും എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം. പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കാനുള്ള ഒരു വെല്ലുവിളി ഞാൻ നിങ്ങളുടെ മുമ്പാകെ വയ്ക്കുവാൻ ആഗ്രഹിക്കുന്നു. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹവും ക്ഷമിക്കാൻ സാധിക്കാത്ത ഇടത്ത് ക്ഷമിച്ചുംകൊണ്ടുള്ള ഒരു പുതിയ ബന്ധം നമ്മുടെ ഇടയിൽ ഉണ്ടാകണം. ഭാര്യമാർ തങ്ങളുടെ ഭർത്താവിനോടും, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യയോടും, മക്കൾ അപ്പനമ്മമാരോടും, അമ്മയപ്പന്മാർ മക്കളോടും, സഹോദരി സഹോദരന്മാർ പരസ്പരവും അങ്ങനെ നിലനിൽക്കുന്നതും ആരോഗ്യകരവുമായ ഒരു ബന്ധത്തിലേക്ക് വരുവാൻ ഏവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ വചനത്തിൽ സമയം ചെലവിടുന്നതിന്റെ ഫലമായി നമ്മുടെ പരസ്പര ബന്ധത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തോടും പ്രാർത്ഥനയോടുംകൂടി ഈ സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു സഭയെന്ന നിലയിൽ, ഒരു കുടുംബമെന്ന നിലയിൽ, ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ഇടയിൽ ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനോടുള്ള ബന്ധത്തിൽ കൊലോസ്യ ലേഖനം മൂന്നാം അദ്ധ്യായം 1-17 വരെ വാക്യങ്ങളിൽ നിന്ന് ചില ചിന്തകൾ പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.