
നിത്യജീവൻ

2 പത്രൊസ് ലേഖന പരമ്പര-01
P M Mathew
AUG 17, 2025
Characteristics that a believer should pursue!
ഒരു വിശ്വാസി പിന്തുടരേണ്ട സ്വഭാവഗുണങ്ങൾ !
2 Peter 1 : 5-7

വർത്തമാനകാലത്ത് അവിശ്വസനീയമായ പല വാഗ്ദാനങ്ങളും നാം കേൾക്കാറുണ്ട്. അത് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നാകാം. അതല്ലെങ്കിൽ ചില കമ്പനികളുടെ പരസ്യങ്ങളാകാം. പലപ്പോഴും അവർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാറില്ല. ഇനി അഥവാ പാലിച്ചാൽ തന്നെ അവർ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ മൂല്യമൂള്ള എന്തെങ്കിലുമായിരിക്കും അതു വിശ്വസിക്കുന്നവർക്കു ലഭിക്കുക. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി വിശ്വസ്ഥനും സത്യവാനുമായ ദൈവം നൽകുന്ന ചില വാഗ്ദാനങ്ങളും അതു ശ്രദ്ധിച്ചാലൂണ്ടാകുന്ന നേട്ടങ്ങളുമാണ് നാമിന്നു ചിന്തിക്കുവാൻ പോകുന്നത്. അവയെ അവഗണിക്കുന്നത് നമുക്കു ദോഷകരവുമാണ്.
എബ്രായലേഖന പരമ്പര-18
P M Mathew
JUN 29, 2025
Spiritual sluggishness leading to apostasy!
വിശ്വാസത്യാഗത്തിലേക്കു നയിക്കുന്ന ആത്മീയ മന്ദത !
Hebrews 5:11-6:1-3

വിശ്വാസികളായി തീരുമ്പോൾ സ്വാഭാവികമായും നാമെല്ലാവരും തിരുവെഴുത്തിന്റെ അടിസ്ഥാന ഉപദേശങ്ങളുടെ പഠിതാക്കളാണ്. വീണ്ടുംജനനം മുതൽ ഒരു വിശ്വാസിയുടെ ആത്മീയവളർച്ച ആരംഭിക്കുന്നു. അവിടെനിന്നും പടിപടിയായി വളർന്ന് സുവിശേഷസത്യങ്ങളെക്കുറിച്ചുള്ള ആഴമായ പരിജ്ഞാനത്തിൽ എത്തിച്ചേരണം. അവ നമുക്ക് മറ്റുള്ളവരെ വിശ്വസ്തതയോടെ പഠിപ്പിക്കാൻ കഴിയണം. വിശ്വാസത്തിൽ പക്വത വന്ന ഒരു വ്യക്തി നീതിയുടെ വചനത്തിൽ പരിജ്ഞാനമുള്ളവനും ദൈവവചനത്തിന്റെ സ്ഥിരമായ പരിശീലനം കൊണ്ട് നന്മ തിന്മകളെ വിവേചിക്കുന്നവനുമാണ്. കൂടാതെ ക്രിസ്തുവിനെക്കുറിച്ച് പഴയനിയമത്തിൽ നിഴലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിവൃത്തി യേശുക്രിസ്തുവിൽ കണ്ടെത്തി യേശുക്രിസ്തുവിനെ മുറുകെപിടിക്കുന്നവരും ആയിരിക്കണം. അതിലേക്ക് വെളിച്ചം വീശുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-17
P M Mathew
FEB 11, 2025
The High Priest who learned obedience through suffering!
കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായ മഹാപുരോഹിതൻ!
Hebrews 5:1-10

കഴിഞ്ഞ മാസം 20-ാം തീയതിയാണ് Donald Trump അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റത്. ഏതാണ്ട് ഒന്നൊന്നരവർഷം നീണ്ടുനിന്ന Election Campaign ന്റേയും വളരെ വാശിയേറിയ മത്സരത്തിന്റേയും അവസാനമാണ് തനിക്ക് ഈ വിജയം കൈവന്നത്. എന്നാൽ Election Campaign ൽ ഉടനീളം ചർച്ചചെയ്ത വിഷയം യോഗ്യതയെ സംബന്ധിച്ചുള്ളതാണ്. അവർക്കു അമേരിക്കയെ ക്കുറിച്ചുള്ള ദർശനങ്ങൾ തുടങ്ങി മറ്റുപലതും സമാന്തര വിഷയങ്ങ ളായി ചർച്ചചെയ്യപ്പെട്ടിരുന്നെങ്കിലും മുഖ്യവിഷയം യോഗ്യതയെ സംബന്ധിച്ചായിരുന്നു. അമേരിക്കയെ രക്ഷിക്കാൻ കമലാഹാരി സാണോ അതോ Donald Trump ആണോ യോഗ്യൻ. ഇവർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള പ്രാപ്തി ഈ വ്യക്തികൾക്കുണ്ടോ?
എബ്രായലേഖന പരമ്പര-16
P M Mathew
DEC15, 2024
Draw near to the throne of Grace Confidently!
ധൈര്യത്തോടെ കൃപാസനത്തോടു അടുത്തുവരിക!
Hebrews 4:14-16

Holy Roman Empire-ന്റെ ചക്രവർത്തിയായ Charles അഞ്ചാമൻ 1521 ഏപ്രിൽ 18-ന് രാഷ്ട്രത്തിലെ നേതാക്കന്മാരുടേയും മതമേലദ്ധ്യക്ഷന്മാരുടരയും (Pope Leo X-Papel Bull) ഒരു വിശുദ്ധ അസംബ്ലി Germany യിലെ Worms എന്ന പട്ടണത്തിൽ വിളിച്ചു കൂട്ടി. നവീകരണവക്താവായ മാർട്ടിൻ ലൂഥറിനെ ഔദ്യോഗിക മതമായ റോമൻ കത്തോലിക്കാ മതത്തിന്റെ ആശയങ്ങളുമായി അനുരഞ്ജിപ്പിക്കാനുള്ള ശ്രമമായിരുന്നു അതിനു പിന്നിൽ. ഇതാണ് പിൽക്കാലത്ത് Diet of Worms എന്ന പേരിൽ അറിയപ്പെട്ട ഇംപീരിയൽ അസംബ്ലി എന്നത്. റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ ലൂഥറിനോട് തന്റെ ഉപദേശങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറുണ്ടോ എന്നു ചോദിച്ചു. അതിനു മാർട്ടിൻ ലൂഥറിന്റെ മറുപടി ഇപ്രകാരമായിരുന്നു : “I cannot and will not recant anything, for to go against conscience is neither right nor safe. Here I stand, I can do no other, so help me God. Amen.” “എനിക്ക് എന്തെങ്കിലും മറിച്ചു പറയാനൊ, ഉപേക്ഷിക്കുവാനൊ കഴിയുകയില്ല, കാരണം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശരിയോ സുരക്ഷിതമോ അല്ല. ഇവിടെ ഞാൻ നിൽക്കുന്നു, എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല, അതിനാൽ എന്നെ സഹായിക്കൂ ദൈവമേ. ആമേൻ.” ജീവൻ തൃണവൽക്കരിച്ചും ലൂഥർ താൻ പ്രഖ്യാപിച്ച വിശ്വാസം മുറുകെപ്പിടിച്ചു. ദൈവപുത്രന്റെ കർത്തൃത്വത്തെയും ഉന്നത പൗരോഹിത്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ബോദ്ധ്യമാണ് അദ്ദേഹത്തെ അതിനു നിർബ്ബന്ധിച്ചത്.
എബ്രായലേഖന പരമ്പര-15
P M Mathew
JUL 28, 2024
The Living and the life-giving Word!
സജീവവും ജീവദായകവുമായ വചനം!
Hebrews 4:12-13

എന്തുകൊണ്ടാണ് നാം എല്ലാവരും ഞായറാഴ്ച രാവിലെ ഈ ഹാളിലേക്ക് വരുന്നത്? ഇവിടെ കുറെ സമയം ചെലവിടുകയും ചിലർ ചില കാര്യങ്ങൾ സംസാരിക്കുകയും മറ്റുചിലർ അതു ശ്രദ്ധയോടെ ശ്രവിക്കയും ചെയ്യുന്നത്? എന്തുകൊണ്ടാണ് നാം ഇവിടെ കേൾക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കുന്നത്? അതിനുള്ള ഉത്തരത്തിലേക്കാണ് ഞാനിന്ന് നിങ്ങളുടെ ശ്രദ്ധയെ തിരിക്കുവാൻ ആഗ്രഹിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ബൈബിളിനെക്കുറിച്ച് നാം എന്താണ് വിശ്വസിക്കുന്നതെന്നും അത് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എങ്ങനെ നിയന്ത്രിക്കുന്നുവെന്നും നിങ്ങൾ കേൾക്കുവാനായിട്ട് പോവുകയാണ്.
എബ്രായലേഖന പരമ്പര-14
P M Mathew
MAY 05, 2024
Believer and the Rest !
വിശ്വാസിയും സ്വസ്ഥതയും !
Hebrews 4:1-11

ജീവിതത്തിൽ സ്വസ്ഥത ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. പ്രയാസങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ലോകത്ത് സമാധാനത്തോടെ സ്വസ്ഥതയോടെ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ്. ജീവിതത്തിൽ എന്തെല്ലാമുണ്ടെങ്കിലും സ്വസ്ഥത അനുഭവിക്കുവാൻ സാധിച്ചില്ലെങ്കിൽ ആ ജീവിതംകൊണ്ടെന്തു പ്രയോജനം. നാം ആഗ്രഹിക്കുന്നതിനേക്കാൾ അധികം നമ്മുടെ സ്വസ്ഥത ദൈവം ആഗ്രഹിക്കുന്നു. ദൈവം അത് ആഗ്രഹിക്കുന്നുവെന്നു മാത്രമല്ല, അതിനുള്ള എല്ലാ മുഖാന്തിരങ്ങളും താൻ തന്നെ ഒരുക്കുകയും അതിൽ പ്രവേശിപ്പാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു. നാം അതിൽ പ്രവേശിപ്പാനും ആ സ്വസ്ഥത ആസ്വദിക്കുവാനും ആഗ്രഹിക്കുന്നുണ്ടോ? അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിനായി ഹെബ്രായലേഖനം 4:1-11 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.
എബ്രായലേഖന പരമ്പര-13
P M Mathew
DEC 31, 2024
Perseverance Against Apostasy!
വിശ്വാസത്യാഗത്തിനെതിരെ സ്ഥിരോത്സാഹം!
Hebrews 3:12-19

ക്രിസ്തിയലോകം ഇന്ന് യേശുവിന്റെ പുനരുത്ഥാനദിനം ആഘോഷിക്കുകയാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ, അഥവാ നമ്മുടെ പുനരുത്ഥാനത്തിന്റെ ആണിക്കല്ല് എന്നത്. ഒരു ക്രിസ്ത്യാനിയുടെ മഹത്വകരമായ പ്രത്യാശയെന്നത് നാം മരിച്ചാലും ഒരുനാൾ ഉയർത്തെഴുന്നേറ്റ് ക്രിസ്തുവിനോടു കൂടെ ജീവിക്കും എന്നതാണ്. എന്നാലിത് ഒരു യഥാർത്ഥക്രിസ്തീയ വിശ്വാസിയുടെ പ്രത്യാശയാണ്. കാരണം വിശ്വാസത്യാഗത്തിനെതിരെ പലമുന്നറിയിപ്പുകളും ദൈവവചനം നൽകിയിരിക്കുന്നു. അങ്ങനെയുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ നമ്മുടെ പഠനവിഷയം.
വിശ്വാസത്യാഗത്തിനെതിരെ ജാഗ്രത പുലർത്തുവാനുള്ള എബ്രായലേഖനത്തിലെ അഞ്ചു മുന്നറിയിപ്പുകളിൽ രണ്ടാമത്തെ മുന്നറിയിപ്പാണ് എബ്രായലേഖനത്തിൽ നിന്നും ഞാൻ നിങ്ങളുമായി പങ്കുവെച്ചു കൊണ്ടിരുന്നത്. വളരെയധികം controversy അഥവാ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള വേദഭാഗങ്ങളാണിവ.
എബ്രായലേഖന പരമ്പര-12
P M Mathew
DEC 17, 2023
Do not harden your heart by unbelief !
അവിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്!
Hebrews 3:7-11

മഹാനായ സ്പർജ്ജൻ ഒരിക്കൽ ഇപ്രകാരം പറഞ്ഞു; ദൈവം തന്റെ മക്കളെ വീഴാതെ കാത്തുസൂക്ഷിക്കുന്നു; എന്നാൽ അതിനായി ചില മാർഗ്ഗരേഖകൾ അവിടുന്നു വെച്ചിരിക്കുന്നു. നിങ്ങൾ high range പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവരാണെങ്കിൽ, റോഡിന്റെ അപകടകരമായ വശങ്ങളിൽ warning signs/മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു കാണാം. മുന്നിൽ കീഴ്ക്കാം തൂക്കായ പാറയാണ്, ശ്രദ്ധിക്കുക! ആരും ഇങ്ങനെയുള്ള അപകടങ്ങളിൽ ചെന്നു ചാടാതിരിക്കാൻ വേണ്ടിയാണ് ഈ ചൂണ്ടുപലകകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് ദൈവം പറയുന്നു, "എന്റെ കുഞ്ഞേ, നീ ഈ പാറക്കെട്ടിൽ വീണാൽ നീ തകർന്നുപോകും."
എബ്രായലേഖന പരമ്പര-11
P M Mathew
SEP 24, 2023
Be Faithful To The End !
അവസാനത്തോളം വിശ്വസ്തരായിരിക്കുക!
Hebrews 3:1-6

ക്രിസ്തീയ ജീവിതം എന്നു പറയുന്നത് ഒത്തൊരുമിച്ചുള്ള ഒരു തീർത്ഥാടനമാണ്. ഒത്തൊരുമിച്ചുള്ള ഒരു തീർത്ഥാടനം. ഈ യാത്രയിൽ നമ്മുടെ നായകനെ നോക്കിയായിരിക്കണം യാത്ര. യാത്രാമദ്ധ്യേ അന്യസ്വരങ്ങൾക്കു നാം ചെവികൊടുക്കരുത്. ലക്ഷ്യത്തിലെത്തുന്നതുവരെ വിശ്വസ്തതയിൽ നിന്ന് വ്യതിചലിക്കയുമരുത്. അതിലേക്ക് ആഹ്വാനം ചെയ്യുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
എബ്രായലേഖന പരമ്പര-10
P M Mathew
JUL 02, 2023
Live together with Christ, the High Priest without fear of death.
മരണഭയം കുടാതെ ക്രിസ്തു എന്ന മഹാപുരോഹിതനോടു ചേർന്ന് ജീവിക്കുക .
Hebrews 2:14-18

ബ്രിട്ടീഷ് സാഹിത്യകാരനും ഒരു ഫിസിഷ്യനുമായിരുന്ന വില്ല്യം സൊമെർസെറ്റ് മേഘമിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ചെറുകഥയുണ്ട്. ഈ കഥയുടെ പേര് Appointment in Samara എന്നാണ്. സമാറയിലുള്ള കൂടിക്കാഴ്ച. കഥ ഇപ്രകാരമാണ്.
ബാഗ്ദാദിലെ ഒരു വ്യാപാരി തന്റെ ഭൃത്യനെ സാധനങ്ങൾ വാങ്ങിക്കാനായി മാർക്കറ്റിലേക്ക് അയക്കുന്നു. താമസിയാതെ, ഭൃത്യൻ ഭയന്നുവിറച്ചും വിറളിവെളുത്തും വീട്ടിലെത്തി. ചന്തസ്ഥലത്ത് ഒരു സ്ത്രീ അവനെ ഭീതിയിലാഴ്ത്തി എന്നും ആ സ്ത്രീ മരണദൂതനാണെന്നും ഇന്നു നിന്നെപിടിക്കുമെന്ന നിലയിൽ ആംഗ്യം കാണിച്ചതായും അവൻ തന്റെ യജമാനനോടു പറഞ്ഞു. ആയതിനാൽ അവൻ വ്യാപാരിയോടു: യജമാനന്റെ കുതിരയെ എനിക്കു കടംതരണം; ഞാൻ 125 കി.മീ അകലെയുള്ള സമാറയിലേക്ക് വളരെ വേഗത്തിൽ ഓടിപ്പോകുന്നു; അവിടെ മരണം തന്നെ കണ്ടെത്തുകയില്ലെന്ന് അവൻ കൂട്ടിച്ചേർത്തു. അങ്ങനെ അവൻ കുതിരപ്പുറത്തു കയറി അതിവേഗത്തിൽ സമാറയിലേക്കു പോയി. കുറച്ചു സമയങ്ങൾക്കുശേഷം വ്യാപാരി മാർക്കറ്റിൽ ചെന്നു. അവിടെ മരണദൂതനെന്ന് തന്റെ ഭൃത്യൻ പറഞ്ഞ സ്ത്രീയെ കണ്ട്, വ്യാപാരി അവളോടു നീ എന്തിനാണ് എന്റെ ഭൃത്യനോട് മരണ ഭീതിയുടെ ആംഗ്യം കാട്ടിയതെന്നു ചോദിച്ചു. "അത് ഭീഷണിപ്പെടുത്തുന്ന ആംഗ്യമായിരുന്നില്ല, മറിച്ച് ആശ്ചര്യത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു എന്ന് അവൾ മറുപടി നൽകി. ആശ്ചര്യത്തിന്റെ ഒരു തുടക്കം. ഇവിടെ ബാഗ്ദാദിൽ അവനെ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു; കാരണം ഇന്ന് രാത്രി അവനുമായി സമാറയിൽ എനിക്കൊരു കൂടിക്കാഴ്ചയുണ്ട്."
എബ്രായലേഖന പരമ്പര-09
P M Mathew
May 28, 2023
Christ leads us to Glory !
ക്രിസ്തു നമ്മേ തേജസ്സിലേക്കു നടത്തുന്നു !
Hebrews 2:10-13

11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാന്റർബറി ആർച്ചുബിഷപ്പും തത്വചിന്തകനും വേദശാസ്ത്രിയുമായ ആൻസലേം (1093-1109) പറഞ്ഞതുപോലെ, എന്തുകൊണ്ട് ദൈവം മനുഷ്യനായി എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്കിവിടെ കാണാം. അദ്ദേഹം രണ്ടു പുസ്തകങ്ങളായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഒന്നാമത്തേതിൽ, മനുഷ്യർ പാപം ചെയ്യുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ വളരെ വലുതായതിനാൽ അവർക്ക് ക്രിസ്തുവിന്റെ രക്ഷ ആവശ്യമാണെന്നും വ്യക്തമായ യുക്തിയോടെ അദ്ദേഹം സ്ഥാപിക്കുന്നു. രണ്ടാമത്തേതിൽ, ആ പ്രവർത്തി നിർവഹിച്ചത് തികഞ്ഞ ദൈവിക സ്വഭാവവും തികഞ്ഞ മനുഷ്യപ്രകൃതിയുമുള്ള ക്രിസ്തുവാണെന്ന് പറയുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, യേശുക്രിസ്തു മനുഷ്യജഡം സ്വീകരിച്ചുവന്ന സാക്ഷാൽ ദൈവമാണെന്നും ആ ക്രിസ്തുവാണ് രക്ഷ സാദ്ധ്യമാക്കിയത് എന്നുമാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ പാപത്തെ ക്ഷമിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന മുസ്ലീംഗങ്ങൾക്കും എന്തുകൊണ്ട് ഒരു ജഡാവതാരം എന്നു ചോദിക്കുന്ന യെഹൂദന്മാർക്കും ഉള്ള മറുപടിയാണ് ഈ വേദഭാഗം. അള്ളാഹു കണ്ണുമടച്ച് പാപങ്ങളെ ക്ഷമിക്കുന്നതുപോലെ, ദൈവത്തിനു പാപങ്ങളെ ക്ഷമിക്കാൻ കഴിയുകയില്ല. തന്റെ സ്വഭാവത്തിനും തന്റെ പ്രകൃതിക്കും അനുസരണമായി മാത്രമെ ദൈവത്തിനു പാപത്തെ ക്ഷമിക്കുവാൻ കഴിയുകയുള്ളു.
ഇനി എന്തുകൊണ്ട് യേശു ജഡാവതാരം സ്വീകരിക്കേണ്ടി വന്നു എന്ന യെഹൂദന്മാരുടെ ചോദ്യത്തിനും ഉള്ള മറുപടിയും ഇവിടെ നമുക്കു കാണാം. യേശുവിന്റെ കഷ്ടത പിതാവിന്റെ നോട്ടത്തിൽ/കാഴ്ചപ്പാടിൽ ഏറ്റവും യുക്തമായ സംഗതിയായിരുന്നു.
എബ്രായലേഖന പരമ്പര-08
P M Mathew
APR 09, 2023
Christ's Reign-What We See and Don't See !
ക്രിസ്തുവിന്‍റെ വാഴ്ച-നാം കാണുന്നതും കാണാത്തതും !
Hebrews 2:5-9

I wish you a Happy Easter filled with Joy and Peace. ഇന്ന് ക്രിസ്തീയലോകം ഈസ്റ്റ്ർ ആഘോഷിക്കുകയാണ്. ക്രിസ്തു മരിച്ചവരിൽ നിന്നും പുനരുത്ഥാനം ചെയ്തതിന്റെ ഓർമ്മ ആചരിക്കുന്നു. അതേ ക്രിസ്തു ഉയിർത്തെഴുന്നേറ്റു ദൈവത്തിൽ നിന്നും സകല അധികാരവും പ്രാപിച്ച് ലോകത്തിന്റെ രാജാവായി ഇന്നു വാഴുന്നു. അവൻ സർവ്വലോകത്തിനും രാജാവായി വാഴുന്നു. എന്നാൽ ക്രിസ്തു വിശ്വാസികൾ ലോകത്തിൽ എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നു. മുൻപൊക്കേയും അഫ്ഗാനിസ്ഥാനിലും സിറിയയിലും സുഡാനിലും ഇന്തോനേഷ്യയിലുമൊക്കെ നടന്നിരുന്ന ക്രിസ്തീയ പീഡനങ്ങൾ ഇന്ന് ഇന്ത്യയിലും സർവ്വസാധാരണമായിരിക്കുന്നു. കിസ്തുവിന്റെ ഈ വാഴ്ചയുടെ നാം കാണുന്നതും കാണാത്തതുമായ വശങ്ങളെക്കുറിച്ചും അതിന്റെ നമുക്കുള്ള implication/പ്രായോഗികതയെ കുറിച്ചുമാണ് ഇന്നു ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.