top of page
എഫെസ്യ ലേഖന പരമ്പര-22
P M Mathew
DEC 14, 2019

The Gospel Centered Relationship of Husband and Wife.
സുവിശേഷ കേന്ദ്രീകൃത ഭാര്യാ-ഭർത്തൃ ബന്ധം.

Ephessians 5:21-24
Image-empty-state.png

വില്യം ഷേക്സ്പിയറിന്റെ KingHenry V (ACT_V_SCENE_II) എന്ന നാടകത്തിൽ വളരെ പ്രസിദ്ധമായ ആയ ഒരു പ്രസ്താവന ഉണ്ട്. അതിപ്രകാരമാണ് “God, the best maker of all marriages, combine your hearts in one, your realms in one!” അതായത്, എല്ലാ വിവാഹങ്ങളുടെയും സൃഷ്ടാവായ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഒന്നാക്കുന്നു. ഇരു തലങ്ങളേയും ഒന്നിപ്പിക്കുന്നു. സ്ത്രീയും പുരുഷനും വാസ്തവത്തിൽ ഇരുഹൃദയങ്ങൾ ആണെങ്കിലും, സ്നേഹത്തിൽ അവർ ഒരു ഹൃദയമായി തീരുന്നു. പിന്നെ അവർക്ക് വ്യത്യസ്ഥങ്ങളായ സാമ്രാജ്യങ്ങൾ അല്ല. പിന്നെ അവർക്കുള്ളത് ഏകസാമ്രാജ്യമാണ്.

എഫെസ്യ ലേഖന പരമ്പര-21
P M Mathew
FEB 28, 2014

Forgivness
പാപക്ഷമ

Ephesians 4:32
Image-empty-state.png

മറ്റൊരാളുടെ പ്രവൃത്തിയോ വാക്കുകളോ നിങ്ങളെ ഇതുവരെ വേദനിപ്പിച്ചിട്ടില്ല എന്നു പറയാൻ കഴിയുന്നവർ വളരെ വിരളമാണെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ മാതാപിതാക്കൾ നിങ്ങളുടെ വളരുന്ന രീതിയെ സംബന്ധിച്ച് നിരന്തരം നിങ്ങളെ വിമർശിച്ചിരുന്നേക്കാം. ഒരു സഹപ്രവർത്തകൻ നിങ്ങളെ വഞ്ചിച്ച അനുഭവം നിങ്ങൾക്കുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒരു പൂർവ്വകാല ബന്ധമുണ്ടായിരുന്നു എന്നു നിങ്ങൾ അറിഞ്ഞേക്കാം. അതല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ആരെങ്കിലും ശാരീരികമായോ വൈകാരികമായോ ദുരുപയോഗം ചെയ്യുന്നത് പോലുള്ള ഒരു ആഘാതകരമായ അനുഭവം നിങ്ങൾക്കുണ്ടായിരിക്കാം. ഇതുപോലെയുള്ള അനുഭവങ്ങൾ പലരുടേയും ജീവിതത്തിൽ സാധാരണമാണ്. ഈ മുറിവുകൾക്ക് നീരസം, കയ്പ്പ്, കോപം എന്നിവയുടെ ശാശ്വതമായ വികാരങ്ങൾ നിങ്ങളിൽ അവശേഷിപ്പിക്കാനാകും. അവരോടു വെറുപ്പ് അഥവാ പക നിങ്ങൾ വെച്ചു പുലർത്തുന്നുണ്ടാകും.

എന്നാൽ നിങ്ങൾ ആ വേദന മുറുകെ പിടിക്കുന്നവരാണെങ്കിൽ, ഏറ്റവും അധികം നഷ്ടം നേരിടുന്നത് നിങ്ങൾക്കു തന്നെ ആയിരിക്കും. പാപക്ഷമ നൽകുന്നതിലൂടെ നിങ്ങൾക്ക് സമാധാനവും പ്രത്യാശയും കൈവരിക്കാൻ സാധിക്കും. ക്ഷമ നിങ്ങളെ എങ്ങനെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് നമുക്കു പരിശോധിക്കാം.

എഫെസ്യ ലേഖന പരമ്പര-20
P M Mathew
OCT 23, 2016

Be kind to one another!
ഒരുവൻ ഒരുവനോട് ദയകാണിക്കുക!

Ephesians 4:31-5:2
Image-empty-state.png

വ്യക്തി ബന്ധങ്ങൾ എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം. നിങ്ങളുടെ കുടുംബജിവിതത്തിലും സഭാജീവിതത്തിലും സാമൂഹ്യജീവിതത്തിലും ബന്ധങ്ങൾ മെച്ചപ്പെടുത്തി ദൈവം ആഗ്രഹിക്കുന്ന നിലയിലുള്ള ഒരു ജീവിതം ഓരോ നിങ്ങൾക്കുണ്ടാകണം എന്നതാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും. അതിനു സഹായകരമായ ഒരു വേദഭാഗം നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി എഫെസ്യലേഖനം 4:31-32 ഉം വാക്യങ്ങൾ നമുക്കു വായിക്കാം.

എഫെസ്യ ലേഖന പരമ്പര-19
P M Mathew
JUN 26, 2016

Are your words gracious?
നിങ്ങളുടെ വാക്കുകൾ കൃപയുളവാക്കുന്നതൊ?

Ephesians 4:29-30
Image-empty-state.png

ഒരു കുഞ്ഞിനെ മാമോദീസ മുക്കുന്ന ചടങ്ങിൽ ഒരു സുഹൃത്ത് കുഞ്ഞിന്റെ അമ്മയോട് : ഇപ്പോൾ നിങ്ങളുടെ പ്രഗ്നനൻസി ഭാരമെല്ലാം ഒഴിവായതുപോലെ തോന്നുന്നു അല്ലേ?”
വളരെ ദേഷ്യത്തോടും ദേഷ്യത്തോടും വെറുപ്പോടും കൂടെയുള്ള അമ്മയുടെ മറുപടി ഇപ്രകാരമായിരുന്നു: "താങ്ക്സ്, ഞങ്ങൾ വാടകക്കെടുത്തതാണ്.”

ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു കമന്റ് കേട്ടതിന്റെ പ്രതികരണമായിരുന്നു അത്.
യാക്കോബിന്റെ ലേഖനം 3:2 ൽ നാം ഇപ്രകാരം വായിക്കുന്നു : “2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു." (If anyone does not stumble in what he says, he is a perfect man, able to bridle the whole body as well.” (James 3:2)

എഫെസ്യ ലേഖന പരമ്പര-18
P M Mathew
FEB 28, 2016

Work, Live and Give !
ജോലി ചെയ്യുക, ജീവിക്കുക, നൽകുക !

Ephesians 4:28
Image-empty-state.png

സുവിശേഷം അത്ഭുതകരമാണെന്ന് ഡോ. മാർട്ടിൻ ലോയ്ഡ്-ജോൺസ് ഓർമ്മിപ്പിക്കുന്നു, കാരണം അത് പൂർണ്ണരായ ആളുകൾക്ക് വേണ്ടിയല്ല, മറിച്ച് പാപികൾക്കു വേണ്ടിയുള്ളതാണ്- ചുങ്കക്കാർക്കും, വ്യഭിചാരികൾക്കും, നുണയന്മാർക്കും കള്ളന്മാർക്കും ഉള്ളതാണ്. സുവിശേഷം ഇങ്ങനെയുള്ളവരെ സത്യസന്ധതയുള്ളവരും ആത്മാർത്ഥതയുള്ളവരും ആക്കി തീർക്കുന്നു. ദൈവം വെച്ചിരിക്കുന്ന ഉന്നതനിലവാരത്തിലേക്കവരെ കൈപിടിച്ചുയർത്തുന്നു. അതിനു കാരണമായിരിക്കുന്നത് അവരുടെ ഹൃദയത്തിൽ വരുന്ന രൂപാന്തരമാണ്. ആ രൂപാന്തരം ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതെങ്ങനെയെന്ന കാര്യമാണ് ഇന്നത്തെ സന്ദേശത്തിൽ ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്.

എഫെസ്യ ലേഖന പരമ്പര -17
P M Mathew
MAY 24, 2015

When you are angry, do not sin
കോപിച്ചാൽ പാപം ചെയ്യരുത്

Ephesians 4:26-27
Image-empty-state.png

ദൈവം വിശ്വാസികളുടെ ഒരു സമൂഹമായി പക്വതയിലേക്കു വളരുവാൻ സഭയെ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് സാമൂഹിക നന്മകൾ വളർത്തിയെടുക്കേണ്ടത് പരമപ്രധാനമായ സംഗതിയാണ്. അതുകൊണ്ട്, പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നതെന്തെന്നാൽ വിശ്വാസികൾ സാമൂഹികജീവിതത്തിനു നാശകരമായ സ്വഭാവദൂഷ്യങ്ങൾ ഉരിഞ്ഞുകളയുകയും സമൂഹത്തെ പണിയുവാൻ ഉപകരിക്കുന്ന നല്ല സ്വഭാവങ്ങൾ തങ്ങളിൽ വളർത്തിക്കൊണ്ടു വരികയും വേണം. 25-30 വരെയുള്ള വാക്യങ്ങളിൽ വിശ്വാസികൾ തങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ട തിന്മകളും അതിന്റെ സ്ഥാനത്ത് അവർ പ്രായോഗികമാക്കേണ്ട സ്വഭാവസവിശേഷതകളും വിവരിക്കുന്നു. അതിൽ ഒന്നാമതായി പറയുന്നത് ഭോഷ്ക്ക് ഉപേക്ഷിച്ച് സത്യം സംസാരിക്കുക എന്നതാണ്. രണ്ടാമതായി, പൗലോസ് പറയുന്നത് കോപിച്ചാൽ പാപം ചെയ്യരുത്.

എഫെസ്യ ലേഖന പരമ്പര -16
P M Mathew
APR 22, 2015

Speak Truth
സത്യം സംസാരിക്കുക

Ephesians 4:25
Image-empty-state.png

സ്വതന്ത്രവും സുവിശേഷാധിഷ്ഠിതവുമായ അനുസരണം ആണ് ദൈവം തന്റെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്. അതിനു സുവിശേഷാധിഷ്ഠിത ഉപദേശം സഭയിൽ ഉണ്ടാകണം. ചതിമോഹങ്ങളാൽ മലിനപ്പെട്ട മനുഷ്യൻ ദൈവാത്മാവിനാൽ സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനായി വിശ്വാസത്താൽ തന്റെ ജീവിതം നയിക്കുമ്പോഴാണ് ഈ അനുസരണം ഒരുവനിൽ യാഥാർത്ഥ്യമായി തീരുന്നത്. ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യൻ സത്യം സംസാരിക്കുന്ന മനുഷ്യനാണ്.

എഫെസ്യ ലേഖന പരമ്പര -15
P M Mathew
MAR 22, 2015

Be renewed in the spirit of your mind!
മനസ്സു പുതുക്കി രൂപാന്തരപ്പെടുക!

Ephesians 4:22-24
Image-empty-state.png

മനുഷ്യൻ ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാൽ ഹൃദയം കഠിനപ്പെട്ടവരും, ദൈവഹിതം അന്വേഷിക്കാത്തവരും ജീവനിൽ നിന്ന് അകന്നവരുമാണ്. അവനെ രക്ഷിക്കുവാൻ സുവിശേഷത്തിനു മാത്രമെ കഴിയു. സുവിശേഷം സ്വീകരിച്ചു രക്ഷിക്കപ്പെടുന്നവർ തങ്ങളുടെ പഴയമനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ ധരിച്ചവനാണ്. പഴയമനുഷ്യന്റെ പ്രകൃതി എന്നത് കോപം ക്രോധം ഈർഷ്യ, ഹൃദയത്തിൽ വരുന്ന ദൂഷണം, ദുർഭാഷണം, ഭോഷ്ക്ക് എന്നിവയാണ്. എന്നാൽ പുതിയ മനുഷ്യന്റെ പ്രകൃതി മനസ്സലിവ്, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയാണ്. മനസ്സു പുതുക്കി രൂപാന്തരപ്പെടുന്നതിലൂടെയാണ് അത് അവനിൽ യാഥാർത്ഥ്യമായി തീരുന്നത്. ഈ പുതിയ മനോഭാവങ്ങളും വികാരങ്ങളും രീതികളും ദൈവത്തിന്റെ കൃപയാലാണ് അവനിൽ യാഥാർത്ഥ്യമായി തീരുന്നത് എന്നതിനാൽ അതിന്റെ സകല മഹത്വത്തിനും കാരണഭൂതൻ ദൈവംതന്നെ.

എഫെസ്യ ലേഖന പരമ്പര-14
P M Mathew
FEB 22, 2015

Know Jesus and walk in life
യേശുവിനെ അറിഞ്ഞ് ജീവനിൽ നടക്കുക

Ephesians 4:17-21
Image-empty-state.png

ഇന്നു നാം എങ്ങോട്ടു നോക്കിയാലും അനവധി പ്രശ്നങ്ങളും, പ്രതികൂലങ്ങളും, തിന്മകളും മാത്രമാണ് കാണുവാൻ കഴിയുന്നത്. അതു ലോകത്തിലേക്കായാലും സഭയിലേക്കായാലും സ്ഥിതി ഭിന്നമല്ല. ഒരു വശത്ത്, ഐസിസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളുടെ അറുംകൊലകളും, സ്വവർഗ്ഗ വിവാഹങ്ങളും, മയക്കുമരുന്നിന്റെ വർദ്ധിച്ച ഉപയോഗവും, കവർച്ചകളും, പീഡനങ്ങളും, തട്ടിപ്പുകളും ആണെങ്കിൽ മരുവശത്ത് സഭയെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന അസൂയയും അനൈക്യതയും, കുടുംബപ്രശ്നങ്ങളും, സ്വാർത്ഥതയും വർദ്ധിച്ചുവരുന്നു. എന്താണിതിനു കാരണം? എവിടെയാണ് പ്രശ്നം? മനുഷ്യർ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നു. അതിന്റെ ഫലമാണ് ഈ ദുരവസ്ഥക്ക് കാരണം എന്ന് ദൈവത്തിന്റെ വചനം നമ്മോടു പറയുന്നത്. അവന്റെ ഹൃദയം കഠിനപ്പെട്ടും അന്ധകാരം നിറഞ്ഞും ഇരിക്കുന്നു. അങ്ങനെയുള്ള ഹൃദയങ്ങൾ രൂപാന്തരം പ്രാപിച്ചെങ്കിലെ, അതു പുതുക്കം പ്രാപിച്ചെങ്കിലെ ഈ ദുരവസ്ഥക്കൊരു വ്യതിയാനം/മാറ്റം ഉണ്ടാകയുള്ളു. അതിനെക്കുറിച്ചു ദൈവത്തിന്റെ പരിശുദ്ധാത്മാവ് അപ്പൊ. പൊലോസിലൂടെ എന്താണ് പറഞ്ഞിരിക്കുന്നത് എന്നു നമുക്ക് നോക്കാം.

എഫെസ്യ ലേഖന പരമ്പര-13
P M Mathew
JAN 24, 2015

How does the church grow to maturity?
സഭ പക്വതയിലേക്കു വളരുന്നതെങ്ങനെ?

Ephesians 4:12-16
Image-empty-state.png

ക്രിസ്ത്യാനിറ്റി, അഥവാ ക്രിസ്തീയത ആരേയും നിർബന്ധിച്ചൊ അടിച്ചേൽപ്പിച്ചൊ ഭീഷണിപ്പെടുത്തിയൊ, പ്രലോഭിപ്പിച്ചൊ ചെയ്യുന്നതല്ല. നിങ്ങൾ ദൈവത്തെ ആരാധിക്കുന്നtho, എന്തെങ്കിലും ശുശ്രൂഷ ചെയ്യുന്നതൊ, വേലചെയ്യുന്നതൊ എന്തുതന്നെ ആയിക്കൊള്ളട്ടെ ദൈവനാമം മഹത്വപ്പെടണം എന്ന മനോഭാവത്തോടെയല്ല ചെയ്യുന്നത് എങ്കിൽ അതിൽ ദൈവത്തിനു പ്രാസാദമുണ്ടാകയില്ല. സുവിശേഷത്തിന്റെ ആഴങ്ങൾ ഗ്രഹിച്ച്, അതിന്റെ മഹതം മനസ്സിലാക്കി, ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, ദൈവത്തോടുള്ള നന്ദി സൂചകമായി വീണ്ടും ജനിച്ച ഒരു ഹൃദയത്തിൽ നിന്ന് വരുന്നതാണ് യഥാർത്ഥ ക്രിസ്തീയ ജിവിതം.

എഫെസ്യ ലേഖന പരമ്പര -12
P M Mathew
DEC 28, 2014

Spiritual gifts and the building of the church
ആത്മീയവരങ്ങളും സഭയുടെ പണിയും

Ephesians 4:7-16
Image-empty-state.png

സഭാജീവിതം എന്നു പറയുന്നത് ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയുള്ള പരിപാടിയല്ല. ഫുട്ബോൾ സ്റ്റേഡിയത്തിൽ കുറച്ചുപേർ മാത്രം (കേവലം 22 പേർ) കളിക്കുകയും അനവധിപേർ (പതിനായിരമോ അമ്പതിനായിരമൊ) ആളുകൾ കേവലം കാഴ്ചക്കാരായി ഇരിക്കുകയും ചെയ്യുന്നു. പുതിയ നിയമസഭാ ജീവിതമെന്നു പറയുന്നത് ഈ നിലയിൽ ഒന്നല്ല. സഭയിലെ എല്ലാ വ്യക്തികളും ഏർപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയാണിത്. സഭയിലെ ഓരോ വിശ്വാസിക്കും മരിച്ചുയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്കു കരേറിപ്പോയ കർത്താവ് വരങ്ങളെ നൽകിയിരിക്കുന്നു. അതിനു വേണ്ടി താൻ കൊടുത്ത വില എന്നു പറയുന്നത് തന്റെ ജീവനാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ശുശ്രൂഷക്കായി വരം ലഭിക്കാത്തവരായി ആരും തന്നെ ഇല്ല. നിങ്ങളുടെ വരം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ? കർത്താവിന്റെ സഭയെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന വരങ്ങളാൽ ശുശ്രൂഷിക്കുന്നു എന്ന കാര്യം നിങ്ങൾക്കു ഉറപ്പുണ്ടോ?

ആകെയാൽ നമ്മുടെ വരങ്ങളെ ഉപയോഗിച്ച് സഭയെ ശുശ്രൂഷിക്കുക. നമ്മുടെ വരങ്ങളെ ഉപയോഗിക്കാതിരിക്കുന്നത് ദൈവസന്നിധിയിൽ അക്ഷന്തവ്യമായ ഒരു കാര്യമാണ്.

എഫെസ്യ ലേഖന പരമ്പര -11
P M Mathew
OCT 26, 2014

Live a life worthy of your calling
നിങ്ങളുടെ വിളിക്കു യോഗ്യമായ ജീവിതം നയിക്കുക

Ephesians 4:1-6
Image-empty-state.png

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു ക്രിസ്ത്യാനിയായി തീർന്ന ഒരു വ്യക്തി തന്റെ ഉന്നതമായ വിളിക്കും പദവിക്കും യോഗ്യമായ ഒരു ജീവിതം നയിക്കുവാൻ കടപ്പെട്ടവനാണ്. ആകയാൽ ഒരു വിശ്വാസിയുടെ ശ്രേഷ്ടപദവിയെ കുറിച്ചും അതിനു ദൈവം നൽകിയ വിലയെക്കുറിച്ചും നാം നന്നായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഒരു ക്രിസ്ത്യാനിയുടെ ഉന്നതമായ വിളി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, അതെങ്ങനെയാണ് യാഥാർത്ഥ്യമാക്കി തീർക്കുവാൻ സാധിക്കും എന്ന കാര്യമണ് ഈയൊരു സന്ദേശത്തിലൂടെ ഞാൻ നിങ്ങൾക്കു നൽകുവാൻ ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നിങ്ങളുടെ വായന തുടരുക.

© 2020 by P M Mathew, Cochin

bottom of page