
നിത്യജീവൻ

O T Overview_Obadiah
P M Mathew
05.07.2024
The Book of Obadiah
ഓബാദ്യാവിന്റെ പുസ്തകം
1 അദ്ധ്യായം

തന്റെ ഉദ്ദേശ്യനിവൃത്തിക്കായി തനിക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കുവാനുള്ള അവകാശവും അധികാരവും ദൈവത്തിനുണ്ട്. യാക്കോബിലൂടെ ഒരു ജനതയെ കൊണ്ടുവരുന്നതും അവന്റെ പിൻഗാമിയായി വാഗ്ദത്ത മിശിഹായായ യേശുക്രിസ്തു വരേണ്ടതും ദൈവത്തിന്റെ പരമാധികാര തിരഞ്ഞെടുപ്പായിരുന്നു. ആ തിരഞ്ഞെടുപ്പ് അംഗീകരിക്കാനുള്ള എദോമിന്റെ മനസ്സില്ലായ്മയാണ് ഇസ്രായേലിനോടുള്ള അവരുടെ അസൂയയുടെയും വിദ്വേഷത്തിന്റേയും കാതൽ. ഏദോമിന്റെ അഹങ്കാരത്തെ ഓബദ്യാവ് കുറ്റം വിധിക്കുന്നു.
എഴുത്തുകാരനും എഴുതിയ കാലഘട്ടവും
പ്രവാചകനായ ഓബാദ്യാവിന്റെ പേരിൽ അറിയപ്പെടുന്ന ഈ പുസ്തകം പഴയനിയമത്തിലെ ഏറ്റവും ചെറിയ പുസ്തകമാണിത്, അതിൽ വെറും 21 വാക്യങ്ങളാണുള്ളത്. ബി. സി. 841 ൽ യെഹൂദയിൽ വെച്ച് എഴുതി എന്ന് അനുമാനിക്കപ്പെടുന്നു. ഓബദ്യാവ് എന്ന പേരിന്റെ അർത്ഥം "യഹോവയുടെ ദാസൻ" എന്നാണ്. ന്യായവിധിയുടെ ഏറ്റവും ശക്തമായ സന്ദേശമാണിതു നൽകുന്നത്.
O T Overview_Ruth-13
P M Mathew
26.03.2020
The Book of Ruth
രൂത്തിന്റെ പുസ്തകം
4 അദ്ധ്യായങ്ങൾ

ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും സമൃദ്ധി ഏറെ ദൃശ്യമായിരിക്കുന്ന വളരെ മനോഹരമായ ഒരു സൃഷ്ടിയാണ് രൂത്തിന്റെ പുസ്തകം. ദൈവിക വീണ്ടെടുപ്പിന്റെ ഒരു മനോഹര ദൃശ്യവും നാം ഈ പുസ്തകത്തിൽ കാണുന്നു. നമ്മുടെ ജീവിതത്തിലെ ദൈനംദിന സന്തോഷങ്ങളിലും കഷ്ടപ്പാടുകളിലും ദൈവം എങ്ങനെ പങ്കാളിയാകുന്നു എന്ന ചോദ്യത്തെക്കുറിച്ച് ചിന്തിക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നു. ഈ പുസ്തകത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് നൊവൊമി എന്ന വിധവ, രൂത്ത് എന്ന മോവാബ്യ മരുമകൾ, ഇസ്രായേൽ കർഷകനായ ബോവാസ് എന്നിവർ. മനോഹരമായി രൂപകൽപ്പന ചെയ്ത നാല് അദ്ധ്യായങ്ങളിലാണ് ഇവരുടെ കഥ പറയുന്നത്. നമുക്ക് ഈ പുസ്തകത്തിന്റെ ഉള്ളറകളിലേക്കു കടന്നു കാര്യങ്ങൾ എങ്ങനെ വെളിപ്പെട്ടുവരുന്നു എന്നു നമുക്കു നോക്കാം.
O T Overview_Judges-12
P M Mathew
19.03.2020
The Book of Judges (4)
ന്യായാധിപന്മാരുടെ പുസ്തകം
(17-20 വരെ അദ്ധ്യായങ്ങൾ)

ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ രണ്ടു അനുബന്ധങ്ങളായി 17-20 വരെ അദ്ധ്യായങ്ങളെ കാണുവാൻ കഴിയും. ജനങ്ങൾ മാത്രമല്ല, ദൈവത്തിനു പുരോഹിതന്മാരായിരിക്കേണ്ട, ദൈവികശുശ്രൂഷകൾക്കായിട്ടു വേർതിരിക്കപ്പെട്ട ലേവ്യാഗോത്രം പോലും തങ്ങൾക്കു ബോധിച്ചതുപോലെ നടന്നു എന്നതാണ് ഈ അദ്ധ്യായങ്ങളിൽ നാം ദർശിക്കുന്നത്. യിസ്രായേൽ പട്ടണങ്ങളിൽ സ്വസ്ഥമായി രാപ്പാർക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത് എന്നത് ആരേയും ഞെട്ടിപ്പിക്കും. ഇപ്പോഴത്തെ ഏക പ്രത്യാശ, ഏക പ്രതീക്ഷ വരാനിരിക്കുന്ന രാജാവിൽ മാത്രമാണ് എന്ന് ന്യായാധിപന്മാരുടെ പുസ്തകം നമ്മോടു പറയുന്നു.
O T Overview_Judges-11
P M Mathew
12.03.2020
The Book of Judges (3)
ന്യായാധിപന്മാരുടെ പുസ്തകം
(10-16 വരെ അദ്ധ്യായങ്ങൾ)

ന്യായാധിപന്മാരുടെ പുസ്തകം മുന്നാം ഭാഗം ന്യായാധിപന്മാരായ യിഫ്താഹിന്റേയും ശിംശോന്റേയും കഥകൾ പറയുന്നു. കനാന്യ സംസ്ക്കാരത്തോടു ഇഴുകിച്ചേർന്ന ജനം തങ്ങളുടെ ദൈവത്തെ നന്നായി മനസ്സിലാക്കാൻ പരാജയപ്പെട്ടതിന്റെ വീഴ്ചകൾ ഈ ഭാഗത്ത് വളരെ പ്രബലമായി കാണുവാൻ കഴിയും. എങ്കിലും തന്റെ ഉടമ്പടി വിശ്വസ്തതയിൽ പ്രതിജ്ഞാബദ്ധനായ ദൈവം അവരുടെ വീഴ്ചകളെ ഉപയോഗിച്ചും തന്റെ ജനത്തെ എങ്ങനെ വിടുവിച്ചു എന്നതാണ് ഈ 4-9 വരെ അദ്ധ്യായങ്ങൾ കാണിക്കുന്നത്.
O T Overview_Judges-10
P M Mathew
05.03.2020
The Book of Judges (2)
ന്യായാധിപന്മാരുടെ പുസ്തകം (ഭാഗം 2)
(4-9 വരെ അദ്ധ്യായങ്ങൾ)

ന്യായാധിപന്മാരുടെ പുസ്തകം 1 മുതൽ 3 വരെ അദ്ധ്യായങ്ങളിലെ കഥയാണ് ഒന്നാം ഭാഗത്ത് കണ്ടത്. ദൈവം തങ്ങളുടെ ഇടയിൽ നിന്നും നീക്കിക്കളയാൻ പറഞ്ഞ കനാന്യ ദേവന്മാരെ ആരാധിക്കുവാൻ തുടങ്ങിയ യിസ്രായേൽ ജനം അവർ ആരാധിക്കുവാൻ മനസ്സുവെച്ച ദേവന്മാരുടെ രാജ്യത്തെ രാജാക്കന്മാരാൽ ഭരിക്കപ്പെടുവാൻ ഇടയായി തീർന്നു. യിസ്രായേൽ ബാലിനേയും അസ്തരോത്ത് ദേവന്മാരേയും ആരാധിച്ചപ്പോൾ അരാമ്യരാജാവായ കൂശൻ രിശാഥയിമിനു അടിമകളായി 8 വർഷം സേവിക്കേണ്ടതായി വന്നു. അപ്പോൾ അവർ യിസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം അവർക്കു ഒത്നിയേലിനെ എഴുന്നേൽപ്പിച്ചു. അവൻ അവരെ വിടുവിച്ചു.
O T Overview_Judges-09
P M Mathew
26.02.2020
The Book of Judges (1)
ന്യായാധിപന്മാരുടെ പുസ്തകം
(1-3 അദ്ധ്യായങ്ങൾ)

രാജഭരണം ആരംഭിക്കുന്നതിനുമുമ്പ്, യിസ്രായേൽ ഗോത്രങ്ങളെയെല്ലാം “ന്യായാധിപന്മാരാണ്” ഭരിച്ചിരുന്നത്. 'ന്യായാധിപന്മാർ' എന്നു കേൾക്കുമ്പോൾ ഒരു കോടതിമുറിയാണ് നമ്മുടെ മനസ്സിൽ വരുന്നത്. എന്നാൽ ഇത് അങ്ങനെയുള്ള ഒന്നല്ല. ഇവർ പ്രാദേശിക, രാഷ്ട്രീയ, സൈനിക നേതാക്കളായിരുന്നു. ന്യായാധിപന്മാരുടെ പുസ്തകം പിന്നോക്കം നോക്കി ആരംഭിക്കുകയും പ്രതീക്ഷാനിർഭരമായി വരാനിരിക്കുന്ന രാജാവിനെ മുന്നോട്ടു നോക്കി അവസാനിക്കയും ചെയ്യുന്നു. ന്യായാധിപന്മാരുടെ പുസ്തകം വളരെ അലോസരപ്പെടുത്തുന്നതും അക്രമാസക്തവുമാണ്. ഇസ്രായേലിന്റെ ധാർമ്മിക ജീർണ്ണതയുടെയും അതിന്റെ മോശം നേതൃത്വത്തിൻറെയും അടിസ്ഥാനപരമായി, അവർ കനാന്യരിൽ നിന്ന് വ്യത്യസ്തരാകാത്തതിന്റെയും സങ്കടകരമായ കഥ പറയുന്നു. എന്നാൽ ഈ സങ്കടകരമായ കഥ ഭാവിയിലേക്കുള്ള പ്രത്യാശ സൃഷ്ടിക്കുന്നു, ആ പ്രത്യാശ ഉണർത്തുംവിധമാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
O T Overview_Exodus-03
P M Mathew
15.01.2020
The Book of Exodus (Part 1)
പുറപ്പാട് പുസ്തകം (ഭാഗം 1)
(1-18 വരെ അദ്ധ്യായങ്ങൾ)

ബൈബിളിലെ രണ്ടാമത്തെ പുസ്തകമാണ് പുറപ്പാട് പുസ്തകം. അബ്രഹാമിന്റെ ചെറുമകനായ യാക്കോബ് തന്റെ 70 പേരടങ്ങുന്ന വലിയ കുടുംബത്തെ ഈജിപ്തിലേക്ക് നയിച്ചുകൊണ്ട് അവസാനിച്ച ഉല്‌പത്തി എന്ന ആദ്യ പുസ്തകത്തിൽ നിന്നുള്ള കഥ ഇതിൽ തുടരുന്നു. ഇപ്പോൾ യാക്കോബിന്റെ പതിനൊന്നാമത്തെ മകനായ ജോസഫ് ഈജിപ്തിന്റെ മേധാവിയായി രണ്ടാം സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും തന്റെ മുഴുവൻ കുടുംബത്തെയും രാജ്യത്തേയും ഈജിപ്തിലേക്ക് വരുത്തി ക്ഷാമത്തിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. ഈജിപ്തിലെ രാജാവായ ഫറവോൻ ആ കുടുംബത്തെ അവിടെ സുരക്ഷിതമായി പാർക്കുവാൻ അനുവദിക്കുന്നു. യാക്കോബ് ഈജിപ്‌തിൽ വച്ച് മരിക്കുന്നു, യോസേഫും അവന്റെ എല്ലാ സഹോദരന്മാരും ഈജിപ്തിൽ തുടരുന്നു. അങ്ങനെ ഏകദേശം 400 വർഷങ്ങൾ കടന്നുപോയി. ഇവിടെയാണ് പുറപ്പാടിന്റെ കഥ ആരംഭിക്കുന്നത്.
OT Overview_Genesis-02
P M Mathew
08.01.2020
The Book of Genesis (Part 2)
ഉല്‌പത്തിപുസ്തകം (ഭാഗം 2)
(12-50 വരെ അദ്ധ്യായങ്ങൾ)

ഉൽപ്പത്തി പുസ്തകത്തിന്റെ സാഹിത്യ രൂപകൽപ്പനയും അതിന്റെ ചിന്താധാരയും എങ്ങനെ യേശുവിന്റെ കഥയിലേക്കുള്ള അതുല്യമായ സംഭാവന നൽകുന്നു എന്നു മാത്രമല്ല, ബൈബിളിന്റെ മൊത്തത്തിലുള്ള ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഇതു നിങ്ങളോടു പറയുന്നു.
O T Overview_Genesis 01
P M Mathew
01.01.2020
The Book of Genesis (Part 1)
ഉൽപ്പത്തി പുസ്തകം (ഭാഗം 1)
(1-11 വരെ അദ്ധ്യായങ്ങൾ)

ഹെബ്രായ ബൈബിളിലേയും അതുപോലെ തന്നെ ക്രിസ്തീയ ബൈബിളിലേയും ആദ്യത്തെ പുസ്തകമാണ് ഉല്പത്തി. അതിനെ രണ്ട് പ്രധാന ഭാഗങ്ങളായി വിഭജിക്കുവാൻ സാധിക്കും. 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളാണ് അതിന്റെ ആദ്യഭാഗം. അത് ദൈവത്തിന്റേയും ലോകത്തിന്റേയും കഥ പറയുന്നു. കഥ എന്ന വാക്ക് ഞാൻ ആലങ്കാരികമായി ഉപയോഗിച്ചതാണ്. ഇതു ചരിത്ര സംഭവങ്ങൾ തന്നെയാണ്; കെട്ടുകഥയല്ല. രണ്ടാം ഭാഗം തുടർന്നുള്ള 12-50 വരെയുള്ള അദ്ധ്യായങ്ങളാണ്. അവിടെ ദൈവത്തിന്റേയും അബ്രാഹം എന്ന ഒരു മനുഷ്യന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും കഥ പറയുന്നു. ഈ രണ്ട് ഭാഗങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് 12-ാം അധ്യായത്തിന്റെ ആരംഭത്തിലെ ഒരു ചെറിയ കഥയാണ്. ഉല്പത്തി പുസ്തകത്തിന്റെ ഈ രൂപകൽപ്പന, പുസ്തകത്തിന്റെ സന്ദേശം മൊത്തത്തിൽ എങ്ങനെ മനസിലാക്കാമെന്നും അത് മുഴുവൻ ബൈബിളിന്റെ കഥയെ എങ്ങനെ പരിചയപ്പെടുത്തുന്നുവെന്നും ഒരു സൂചന(clue) നൽകുന്നു.
O T Overview_Leviticus-05
P M Mathew
29.01.2020
The Book of Leviticus
ലേവ്യപുസ്തകം
(1-27 വരെ അദ്ധ്യായങ്ങൾ)

ബൈബിളിലെ മൂന്നാമത്തെ പുസ്തകമാണ് ലേവ്യപുസ്തകം. അടിമത്വത്തിൽ നിന്നുള്ള ഇസ്രായേല്യരുടെ പുറപ്പാടിന് ശേഷം ദൈവം അവരെ സീനായി പർവ്വതത്തിന്റെ അടിവാരത്തിൽ കൊണ്ടുവന്നു. ഇസ്രായേലുമായി ഒരു ഉടമ്പടി ബന്ധത്തിലേക്ക് പ്രവേശിച്ചുകൊണ്ട് തന്റെ മഹത്വകരമായ സാന്നിദ്ധ്യം ഒരു കൂടാരത്തിൽ (Tabernacle) അവരുടെമദ്ധ്യേ വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാൽ ഇസ്രായേലിന്റെ പാപം ആ ബന്ധത്തെ തകർത്തു. അതുകൊണ്ട്, ഇസ്രായേലിന്റെ പ്രതിനിധിയായ മോശയ്ക്ക് പോലും കൂടാരത്തിൽ - ദൈവസന്നിധിയിൽ- പ്രവേശിക്കാൻ കഴിഞ്ഞില്ല എന്ന കാര്യമാണ് പുറപ്പാട് പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ നാം കണ്ടത്. ഈ അടിസ്ഥാന പ്രശ്നത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് ലേവ്യപുസ്തകം ആരംഭിക്കുന്നു. കൂടാരത്തിൽ നിന്ന് കർത്താവ് മോശെയെ വിളിച്ചുവെന്ന് ലേവ്യാപുസ്തകം 1:1 ൽ നാം വായിക്കുന്നു. അതിനാൽ ചോദ്യം ഇതാണ്, “ഇസ്രായേലിന്റെ പാപത്തിലും സ്വാർത്ഥതയിലും ഈ പരിശുദ്ധ ദൈവവുമായി എങ്ങനെ അനുരഞ്ജനം സാദ്ധ്യമാകും? പാപികളായ ആളുകൾക്ക് അവന്റെ വിശുദ്ധസാന്നിദ്ധ്യത്തിൽ ജീവിക്കാൻ ദൈവം എങ്ങനെ കൃപയുടെ ഒരു വഴി തുറക്കുന്നു എന്നതിനെക്കുറിച്ചാണ് ലേവ്യാപുസ്തകം നമ്മോടു പറയുന്നത്.
O T Overview_Joshua-08
P M Mathew
19.02.2020
The Book of Joshua
യോശുവയുടെ പുസ്തകം
(24 അദ്ധ്യായങ്ങൾ)

യോശുവയുടെ പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഇതുവരെയുള്ള കഥ ഓർമ്മിക്കാം. ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തു, പിന്നെ അബ്രാഹമിന്റെ കുടുംബം ഈജിപ്തിൽ അടിമകളായി. അവിടെ വർദ്ധിച്ചു പെരുകി ഇസ്രായേൽ ജനമായിത്തീർന്നു. പിന്നെ ദൈവം മോശയെ അയച്ച അവരെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് രക്ഷിച്ചു, സീനായി പർവതത്തിൽകൊണ്ടുവന്ന് അവരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നു. അവർ തന്റെ ഉടമ്പടി വ്യവസ്ഥകൾ പാലിച്ചാൽ അവർ തനിക്കു പ്രത്യേക സമ്പത്തായിരിക്കും എന്ന് ദൈവം അവരോടു പറഞ്ഞു. പിന്നെ അവൻ അവരെ മരുഭൂമിയിലൂടെ കൊണ്ടുവന്നു യോർദ്ദാനു ഇക്കരെ എത്തിച്ചു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുന്നമെതന്നെ ഇസ്രായേലിനോട്, ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് ദൈവം എങ്ങനെയുള്ളവൻ എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണമെന്ന് മോശ അവരെ ആഹ്വാനം ചെയ്തു.
O T Overview_Exodus-04
P M Mathew
22.01.2020
The Book of Exodus (Party 2)
പുറപ്പാടു പുസ്തകം (ഭാഗം 2)
(19-40 വരെ അദ്ധ്യായങ്ങൾ)

ദൈവം തന്റെ ജനമായ യിസ്രായേലിനെ അടിമത്വത്തിൽ നിന്നു വിടുവിച്ച് സിനായ് പർവ്വതത്തിങ്കൽ വെച്ച് ദൈവം തന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും അവർ തന്റെ ഉടമ്പടി വ്യവസ്ഥകൾ (10 കൽപ്പനകൾ) പാലിച്ചാൽ തന്റെ സാന്നിദ്ധ്യം അവരുടെ മദ്ധ്യേ വസിക്കാമെന്ന വാഗ്ദത്തം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ആ ഉടമ്പടി വ്യവസ്ഥകൾ പാലിക്കുവാൻ അവർ പരാജയപ്പെടുന്നു. ദൈവം ഇനി എന്താണ് അവരോട് ചെയ്യുവാൻ പോകുന്നു എന്നത് കഥയെ മുന്നോട്ടു നയിക്കുന്നു.
O T Overview_Dueteronomy-07
P M Mathew
12.02.2020
The Book of Deuteronomy
ആവർത്തനപുസ്തകം
(34 അദ്ധ്യായങ്ങൾ)

ബൈബിളിന്റെ അഞ്ചാമത്തെ പുസ്തകവും തോറയിലെ അവസാനത്തെ പുസ്തകവുമാണ് ആവർത്തനം. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന് ശേഷം, ഇസ്രായേൽ സീനായി പർവതത്തിൽ ഒരു വർഷത്തോളം തങ്ങളുടെ ദൈവവുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. പിന്നെ അവർ മരുഭൂമിയിലൂടെയുള്ള വിനാശകരമായ റോഡ് യാത്രയിൽ ദൈവത്തോടു മത്സരിക്കുകയും അങ്ങനെ പുറപ്പാട് തലമുറ അബ്രഹാമിന് വാഗ്ദാനം ചെയ്ത ദേശത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അയോഗ്യരായി തീരുകയും ചെയ്തു. അതിനാൽ ആവർത്തനം ആരംഭിക്കുന്നത് മോശ ഈ പുതിയ തലമുറയുടെ മുന്നിൽ തോറയെ വിശദീകരിച്ചുകൊണ്ട് നിൽക്കുന്നതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ രൂപകൽപ്പനയും ലക്ഷ്യവും അനാവരണം ചെയ്യുന്നത്.
O T Overview_Numbers-06
P M Mathew
05.02.2020
The Book of Numbers
സംഖ്യാപുസ്തകം.
(36 അദ്ധ്യായങ്ങൾ)

ബൈബിളിലെ നാലാമത്തെ പുസ്തകമായ സംഖ്യാപുസ്തകം ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷമുളള ഇസ്രായേലിന്റെ കഥ മുന്നോട്ട് കൊണ്ടുപോകുന്നു. ദൈവം അവരെ സീനായ് പർവ്വതത്തിൽ കൊണ്ടുവന്നശേഷം അവരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. ഇസ്രായേൽ ദൈവത്തോട് മത്സരിച്ചു എങ്കിലും ദൈവം തന്റെ കരുണയിൽ തന്റെ വിശുദ്ധ സാന്നിധ്യം വിളിച്ചറിയിക്കുന്ന സമാഗമന കൂടാരത്തിനു സമീപം ജീവിക്കാൻ ഒരു വഴി ഒരുക്കുന്നു. ഇസ്രായേൽ സീനായ് പർവതത്തിൽ ഒരുവർഷത്തെ താമസം അവസാനിപ്പിച്ച് ദൈവം അബ്രഹാമിന് വാഗ്ദാനം ചെയ്ത ദേശത്തേക്കുള്ള യാത്രാമധ്യേ അവർ മരുഭൂമിയിലേക്ക് പുറപ്പെടുമ്പോൾ സംഖ്യകളുടെ പുസ്തകം ആരംഭിക്കുന്നു. ഈ പുസ്തകത്തിന്റെ കഥാതന്തു അവരുടെ യാത്രയുടെ ഘട്ടങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അതിനാൽ ആദ്യ ഭാഗം സീനായി പർവതത്തിൽ ആരംഭിക്കുന്നു, അവിടെനിന്നും അവർ പുറപ്പെട്ട് പരാനിലെ മരുഭൂമിയിലേക്ക് യാത്രചെയ്യുന്നു. അവിടെ നിന്ന് അവർ മോവാബ്, സമഭൂമിയിലേക്കു യാത്രതുടരുന്നു. ഈ പ്രദേശമെന്നു പറയുന്നത് വാഗ്ദത്തഭൂമിക്ക് എതിരെയുള്ള സ്ഥലമാണ്.
O T Overview_Micah-39
P M Mathew
05.03.2021
The Book Of Micah
മീഖാ പ്രവചനം
(7 അദ്ധ്യായങ്ങൾ)

മറ്റെല്ലാ പ്രവാചകന്മാരെയും പോലെ മീഖാ ദൈവത്തിനുവേണ്ടി യിസ്രായേലിനെ കുറ്റപ്പെടുത്തി. അതല്ലെങ്കിൽ, 3:8-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, “എങ്കിലും ഞാൻ യാക്കൊബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അതിന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.” അതിനാൽ ഈ പുസ്തകത്തിൽ ഭൂരിഭാഗവും മീഖായുടെ ആരോപണങ്ങളും ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായവിധിയെ സംബന്ധിച്ചുമുള്ള മുന്നറിയിപ്പുകളും ആണ്. എന്നാൽ ഈ മുന്നറിയിപ്പിനു വിരുദ്ധമായി പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രത്യാശയുടെ സന്ദേശവും മീഖ നൽകുന്നു. ഒരു ദിവസം ദൈവം യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുകയും വരാനിരിക്കുന്ന മശിഹായുടെ കിഴിൽ ഒരു പ്രധാന രാജ്യമായി തീരുകയും ചെയ്യുമെന്ന് മിഖാ ഉറപ്പു നൽകുന്നു. ഇനി നമുക്കു പുസ്തകത്തിലേക്ക് കടക്കാം.