top of page
കൊലൊസ്സ്യലേഖന പരമ്പര-06
P M Mathew
OCT 30, 2022

Walk with the Lord Christ Jesus.
കർത്താവായ ക്രിസ്തുയേശുവിനൊപ്പം നടക്കുക

Colossians 2:6-7
Image-empty-state.png

ആളുകൾ എങ്ങനെ പ്രണയത്തിലായി എന്നതിന്റെ കഥകൾ കേൾക്കാൻ നാം എല്ലാവരും ഇഷ്ടപ്പെടുന്നു. പ്രണയത്തിലാകുന്നത് വളരെ എളുപ്പമാണ്. ആ സ്നേഹം എങ്ങനെ നിലനിർത്താം, അങ്ങനെ ജീവിതകാലം മുഴുവൻ ആഴത്തിലും ശക്തമായും ആ സ്നേഹം വളരുന്നു എന്നതാണ് ചോദ്യം. ഒരു അപവാദവുമില്ലാതെ, ദമ്പതികൾ പരസ്പരം പെട്ടെന്ന് സ്നേഹത്തിലാകുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, പലപ്പോഴും പരസ്പരം വെറുപ്പും വിദ്വേഷവും ഉള്ള ദമ്പതികളായി അവർ മാറുന്നു. പെട്ടെന്ന് പ്രണയത്തിലാകുന്നു എന്നാൽ ആ സ്നേഹം നിലനിർത്തുന്നതിലും ആ ബന്ധം ആഴത്തിലാക്കുന്നതിലും അവർ പരാജയപ്പെടുന്നു.

ഒരു ക്രിസ്ത്യാനിയാകുന്നത് പ്രണയത്തിലാകുന്നതിന് സമാനമാണ്. നിങ്ങൾ യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ആദ്യമായി സ്വീകരിച്ചപ്പോൾ നിങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. കാരണം, നിങ്ങളുടെ കുറ്റബോധം നിങ്ങളെ വിട്ടു നീങ്ങിപ്പോയി. നിങ്ങൾ ദൈവവുമായി സമാധാനത്തിലായി. അവൻ നിങ്ങൾക്ക് തന്റെ സന്തോഷവും നിത്യജീവന്റെ പ്രത്യാശയും നൽകി. നിങ്ങൾ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി. അത് പ്രണയത്തിലാകുന്നതു പോലെ അത്ഭുതകരമായ ഒരു അനുഭവമായിരുന്നു.

കൊലൊസ്സ്യലേഖന പരമ്പര-05
P M Mathew
JAN 26, 2020

Reconciliation and Future Hope
സുവിശേഷത്താലുള്ള നിരപ്പും ഭാവിപ്രത്യാശയും

Colossians 1:21-23
Image-empty-state.png

ചില കമ്പനികൾ തങ്ങളുടെ productsനെ കുറിച്ച് അഥവാ തങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ച് പേപ്പറിൽ ഫോട്ടോ സഹിതം പരസ്യം ചെയ്യാറുണ്ട്. എന്റെ ചെറുപ്പത്തിൽ ജീവൻടോണിന്റെ പരസ്യം പലപ്പോഴും പേപ്പരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു പരസ്യത്തിൽ ഒരാളുടെ മെലിഞ്ഞ പടവും തൊട്ടടുത്തു തന്നെ ബലിഷ്ടമായ ശരീരവും കാണിച്ചുകൊണ്ടുള്ള പടവും അതോടൊപ്പം ആ വ്യക്തി സേവിച്ച ജീവൻടോണിന്റെ ബോട്ടിലിന്റെ പടവും നൽകിയിരുന്നു. കമ്പനി ഇറക്കുന്ന ജീവൻടോൺ വാങ്ങി 40 ദിവസം സേവിച്ചാൽ ഏതു മെലിഞ്ഞ വ്യക്തിയും ഈ പടത്തിൽ കാണുന്നതു പോലെ വളരെ വണ്ണവും ഓജസ്സും മസിലും ഒക്കെയുമുള്ള വളരെ ബലിഷ്ഠനായ കരുത്തുള്ള വ്യക്തി ആയിത്തീരും. ഇപ്പോൾ ആ പരസ്യം നേരെ തിരിച്ചാണ് ഇൻറർനെറ്റിൽ കാണാൻ കഴിയുക. അതായത് വളരെ വണ്ണം വെച്ച് പൊണ്ണത്തടിയുമായി നിൽക്കുന്ന ഒരു സ്ത്രീയുടെയോ പുരുഷന്റെയോ പടം കാണിച്ചിട്ട് തങ്ങളുടെ product ഉപയോഗിച്ച ശേഷം അവരുടെ മേദസ്സ് ഒക്കേയും പോയി വളരെ സൗന്ദര്യവും ആരോഗ്യവുമുള്ള ശരീരത്തോടെ നിൽക്കുന്ന പരസ്യമാണ്. ഒരുപക്ഷേ അന്നത്തെ കാലത്ത് ആഹാരം ഇല്ലാതെ ആളുകൾ മെലിഞ്ഞിരുന്നതാണെങ്കിൽ ഇന്ന് അമിത ഭക്ഷണവും- ചിക്കനും ബേക്കറി പലഹാരങ്ങളുമൊക്കെ കഴിച്ച്- പൊണ്ണത്തടിയായിരിക്കുന്നു എന്നു മാത്രം. ഈ പരസ്യങ്ങൾ ആരെയും ആകർഷിക്കുന്ന നിലയിലുള്ള പരസ്യങ്ങളാണ്. ഈ പരസ്യങ്ങൾ കണ്ടാൽ അവരുടെ പ്രോഡക്റ്റ് ഒന്ന് വാങ്ങി പരീക്ഷിച്ചു നോക്കിയാലോ എന്ന് ആരും ചിന്തിച്ചു പോകും. അനേകരും അവരുടെ പരസ്യങ്ങളിൽ ആകൃഷ്ടകരാകുകയും ചെയ്തിരുന്നു. അത് എത്രത്തോളം വാസ്തവമായിരുന്നു എന്നതിൽ എനിക്ക് സന്ദേഹം ഉണ്ടെങ്കിലും അനേകം ആളുകളെ ആ പരസ്യം ആകർഷിച്ചിരുന്നു.

കൊലൊസ്സ്യലേഖന പരമ്പര-04
P M Mathew
JUL 12, 2023

Prayer for knowledge of God's will.
ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനായുള്ള പ്രാർത്ഥന.

Colossians 1:9-14
Image-empty-state.png

വളരെ ചെറുപ്പത്തിൽ തന്നെ അന്ധയും ബധിരയുമായ ഹെലൻ കെല്ലർ തന്റെ ആത്മകഥയിൽ എഴുതി: “മൂന്നു കാര്യങ്ങൾക്കായി ഞാൻ എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയുന്നു: അവന്റെ പ്രവൃത്തികളെക്കുറിച്ചുള്ള അറിവ് ദൈവം എനിക്ക് ഉറപ്പുനൽകിയതിന് നന്ദി; അവൻ എന്റെ ഇരുട്ടിൽ വിശ്വാസത്തിന്റെ വിളക്ക് സ്ഥാപിച്ചതിന് ആഴമായ നന്ദി; എനിക്ക് കാത്തിരിക്കാൻ മറ്റൊരു ജീവിതമുണ്ട്-വെളിച്ചവും പൂക്കളും സ്വർഗ്ഗീയ ഗാനവും കൊണ്ട് സന്തോഷകരമായ ഒരു ജീവിതം എന്നതിന് ആഴമായ നന്ദി. തനിക്ക് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയമില്ലാത്തതിനാൽ തനിക്ക് ഇത്രയധികം നൽകിയതിൽ അവൾ എപ്പോഴും സംതൃപ്തയായിരുന്നു.

ദൈവം നമുക്കു ചെയ്തിരിക്കുന്ന കാര്യങ്ങളിൽ നന്ദിയുള്ള ഒരു ഹൃദയവും ദൈവത്തെ അറിയുവാനും ദൈവഹിതം നിവൃത്തിക്കുവാനുമുള്ള നിരന്തരമായ ആഗ്രഹവും പ്രാർത്ഥനയും ഒരുവനെ ഏതു നിലയിലേക്കുയർത്തുന്നു എന്നത് ഹെലൻ കെല്ലറിന്റെ ജീവിതാനുഭവമാണ്. അപ്പോസ്തലനായ പൗലോസ് ഈയൊരു വിഷയത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

കൊലൊസ്സ്യലേഖന പരമ്പര-03
P M Mathew
OCT 25, 2019

The Gospel Produces Fruit
സുവിശേഷം ഫലം പുറപ്പെടുവിക്കുന്നു.

Colossians 1:6-8
Image-empty-state.png

സുവിശേഷം എത്തിച്ചേരുന്നിടത്തെല്ലാം മനുഷ്യർക്കു വലിയ രൂപാന്തരവും മനുഷ്യർ തമ്മിലുള്ള സ്നേഹവും വർദ്ധിക്കുന്നു. സുവിശേഷം മനുഷ്യരിൽ വലിയ പ്രത്യാശ ഉളവാക്കുന്നതിനാൽ ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിരാശപ്പെട്ടുപോകാതെ സമാധാനവും സന്തോഷമുള്ളവരുമായി ജീവിപ്പാൻ മനുഷ്യനെ സഹായിക്കുന്നു. അതുകൊണ്ട് സുവിശേഷം എല്ലായിടത്തും വ്യാപിക്കേണ്ടതിനു വേലാക്കാരെ അയക്കുന്നതിനും സുവിശേഷം സ്വീകരിച്ചവർ സത്യസുവിശേഷത്തിൽ നിലനിൽക്കുന്നതിനും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുന്നത് ദൈവപ്രസാദകരമായ കാര്യമാണ്.

കൊലൊസ്സ്യലേഖന പരമ്പര-02
P M Mathew
OCT 18, 2019

Praise God for the Gospel !
സുവിശേഷത്തെ പ്രതി ദൈവത്തെ സ്തുതിക്കുക !

Colossians 1:3-5
Image-empty-state.png

യേശുക്രിസ്തുവിനെക്കുറിച്ചുള്ള അത്ഭുതകരമായ സന്ദേശമാണ് സുവിശേഷം. അതു ദൈവകൃപയുടെ ഏറ്റവും വലിയ പ്രദർശനമാകയാൽ വിശ്വസിക്കുന്നവരിൽ അതു പ്രത്യാശ ഉളവാക്കുന്നു. സുവിശേഷം കടന്നുചെല്ലുന്നിടത്തൊക്കെ മനുഷ്യൻ രൂപാന്തരം പ്രാപിക്കയും വലിയ ഫലം പുറപ്പെടുവിക്കുകയും ചെയ്യും. അതു സ്നേഹത്തിലൂടെ സമൂഹത്തെ സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്നു. ആകയാൽ സുവിശേഷം നമുക്കു ദാനമായി നൽകിയ ദൈവം എത്ര സ്തുതിക്കപ്പെടുവാൻ യോഗ്യനാണ്!!!

കൊലൊസ്സ്യലേഖന പരമ്പര-01
P M Mathew
OCT 11, 2019

The Book of Colossians
കൊലൊസ്സ്യര്‍ 1:1-2

Colossians 1:1-2
Image-empty-state.png

യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചതിനെപ്രതി തടവറയിൽ ആക്കപ്പെട്ട അപ്പോസ്തലനായ പൗലോസ് തന്റെ കഷ്ടതതിൽ സന്തോഷിക്കുക മാത്രമല്ല, ആ യേശുക്രിസ്തുവിന്റെ നിസ്തുല്ല്യതയേയും ഈ യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ വിശ്വാസികൾ നിലനിൽക്കണം എന്ന് ആഹ്വാനം ചെയ്തും എഴുതിയ ഒരു ലേഖനമാണ് കൊലൊസ്സ്യലേഖനം. ക്രിസ്തു എല്ലാത്തിലും പ്രഥമസ്ഥാനീയനും, പരമോന്നതനായ കർത്താവും, നമ്മേ പൂർണ്ണമായും രക്ഷിക്കുവാൻ കഴിയുന്ന രക്ഷകനുമാണ്. ആയതിനാൽ, ക്രിസ്തീയജീവിതം യേശുക്രിസ്തുവിൽ വേരൂന്നി, അവനിൽ വസിച്ച്, അവനിൽ മറഞ്ഞിരുന്ന്, അവനിൽ പൂർണ്ണരായി, അവസാനം അവനോട് ചേർന്ന് എപ്പോഴും ജീവിക്കുന്ന ഒന്നാണ് . യേശുക്രിസ്തുവിന്റെ അപ്പോസ്തലൻ എന്ന നിലയിൽ കൊലൊസ്സ്യയിലെ വിശ്വാസികൾക്കും അതുപോലെ ക്രിസ്തുവിൽ വിശ്വാസികൾ ആയിത്തീർന്ന നമുക്കും പിതാവായ ദൈവത്തിൽ നിന്നും കൃപയും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുമാണ് ഈ കത്ത് ആരംഭിക്കുന്നത്.

2 പത്രൊസ് ലേഖന പരമ്പര-01
P M Mathew
AUG 17, 2025

Characteristics that a believer should pursue!
ഒരു വിശ്വാസി പിന്തുടരേണ്ട സ്വഭാവഗുണങ്ങൾ !

2 Peter 1 : 5-7
Image-empty-state.png

വർത്തമാനകാലത്ത് അവിശ്വസനീയമായ പല വാഗ്ദാനങ്ങളും നാം കേൾക്കാറുണ്ട്. അത് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നാകാം. അതല്ലെങ്കിൽ ചില കമ്പനികളുടെ പരസ്യങ്ങളാകാം. പലപ്പോഴും അവർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാറില്ല. ഇനി അഥവാ പാലിച്ചാൽ തന്നെ അവർ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ മൂല്യമൂള്ള എന്തെങ്കിലുമായിരിക്കും അതു വിശ്വസിക്കുന്നവർക്കു ലഭിക്കുക. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായി വിശ്വസ്ഥനും സത്യവാനുമായ ദൈവം നൽകുന്ന ചില വാഗ്ദാനങ്ങളും അതു ശ്രദ്ധിച്ചാലൂണ്ടാകുന്ന നേട്ടങ്ങളുമാണ് നാമിന്നു ചിന്തിക്കുവാൻ പോകുന്നത്. അവയെ അവഗണിക്കുന്നത് നമുക്കു ദോഷകരവുമാണ്.

ഗലാത്യലേഖന പരമ്പര-02
P M Mathew
AUG 03, 2023

The battle between the Holy Spirit and the flesh.
പരിശുദ്ധാത്മാവും ജഡവും തമ്മിലുള്ള പോരാട്ടം.

Galatians 5:16-23
Image-empty-state.png

നമുക്ക് സന്തോഷം പകരുന്ന, സമാധാനം നൽകുന്ന വിശുദ്ധി എന്ന വിഷയത്തെക്കുറിച്ചു ഇന്നു നിങ്ങളുമായി പങ്കു വെക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആത്മീയപക്വത അഥവാ വിശുദ്ധീകരണം എന്ന് പറയുന്നത് സുവിശേഷത്തിനു അപ്പുറമായി മുന്നോട്ടു പോകുന്നത് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല സുവിശേഷത്തിൽ നാം ആഴമായി തീരുന്നതാണ്.

ഒരുകാലത്ത് ഞാൻ വിശ്വസിച്ചിരുന്നത് വിശ്വാസികളായ ആളുകൾ രക്ഷിക്കപ്പെടുവാൻ വിശ്വസിക്കേണ്ട ഒരു കാര്യമാണ് സുവിശേഷം; രക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ സുവിശേഷത്തിന്റെ ആവശ്യമില്ല എന്നാണ്. അങ്ങനെ സുവിശേഷത്തിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ട ശേഷം വേദശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാനിപ്പോൾ മനസ്സിലാക്കുന്നത് സത്യങ്ങളുടെ ഗോവണിയുടെ ആദ്യ പടിയല്ല സുവിശേഷം മറിച്ച്, സുവിശേഷമാണ് സത്യം എന്ന വീലിന്റെ അത്താണി എന്ന് പറയുന്നത്. ടിം കെല്ലർ എന്ന് ദൈവദാസൻ അതിനെ കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ് ക്രിസ്തീയതയുടെ കേവലം ABC അല്ല സുവിശേഷമെന്നു പറയുന്നത്, മറിച്ച് A to Z വരെയുള്ള കാര്യമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരിക്കൽ ദൈവം പാപികളെ രക്ഷിച്ച് കഴിഞ്ഞാൽ അവനെ സുവിശേഷത്തിനപ്പുറത്തേക്ക് നടത്തണമെന്നല്ല, ആ സുവിശേഷത്തിൽ തന്നെ ആഴ്ന്നിറങ്ങണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.

ഗലാത്യലേഖന പരമ്പര-01
P M Mathew
OCT10, 2021

Jesus redeems man from the curse
യേശു ശാപത്തിൽ നിന്നും മനുഷ്യനെ വീണ്ടെടുക്കുന്നു

Galatians 3:13-14
Image-empty-state.png

"ക്രിസ്തു പാപികളായ മനുഷ്യരെ ശാപത്തിൽ നിന്ന് വീണ്ടെടുക്കുന്നു" എന്നതാണ് ബൈബിളിന്റെ കേന്ദ്രവിഷയം അഥവാ സുവിശേഷത്തിന്റെ കാതൽ. ദൈവത്തിന്റെ ന്യായപ്രമാണം ലംഘിക്കുന്ന ഏവനും ശാപത്തിൻ കീഴാണ്. അവർ എന്നന്നേയ്ക്കുമായി ദൈവസന്നിധിയിൽ നിന്ന് അകന്ന് നിത്യനാശത്തിലേക്ക് പോകേണ്ടവരാണ്. നിർഭാഗ്യവശാൽ ആരും തന്നെ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നില്ല. ആകയാൽ അവർ ശാപത്തിൻ കീഴെ വസിക്കുന്നു. എന്നാൽ ദൈവം ആ ശാപത്തിൽ നിന്നും മനുഷ്യനെ വീണ്ടെടുക്കുവാൻ ആഗ്രഹിച്ചു. അതിനായി അവിടുന്നു തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്കു അയച്ചു. യേശുക്രിസ്തു നമുക്കു പകരക്കാരനായി മരക്കുരിശിൽ തൂങ്ങി പാപത്തിന്റെ ഫലമായ ശാപം ഏറ്റുവാങ്ങി. ഇന്ന് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവം പാപശിക്ഷയിൽ നിന്നും ശാപത്തിൽ നിന്നുമൊക്കെ വിടുതൽ നൽകുന്നു. അതിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു വേദഭാഗമാണ് ഗലാത്യലേഖനം മൂന്നാം അദ്ധ്യായം അതിന്റെ 13-14 ഉം വാക്യങ്ങൾ. അതിലേക്കു നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

വെളിപ്പാടു ലേഖന പരമ്പര -01
P M Mathew
MAY 10, 2023

Are you living glorifying Jesus Christ?
നിങ്ങള്‍ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തി ജീവിക്കുന്നവരൊ?

Revelation 1:6
Image-empty-state.png

നിങ്ങൾ ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന വ്യക്തിയാണോ? അതിനുള്ള എളുപ്പവഴി വിജയിച്ച വ്യക്തിയുമായി ചേർന്നു നിൽക്കുക, ആ വ്യക്തിയുടെ കാൽച്ചുവടു പിൻതുടരുക എന്നതാണ്. ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തിയുണ്ടെങ്കിൽ അതു കർത്താവായ യേശുക്രിസ്തു മാത്രമാണ്. തന്റെ വിജയത്തെ ഘോഷിക്കുന്ന ഒരു പുസ്തകമാണ് ബൈബിൾ. താൻ ശത്രുക്കളുടെമേൽ വിജയം നേടിയ വ്യക്തിയാണ്. പാപത്തിനുമേൽ വിജയിച്ച വ്യക്തിയാണ്; മരണത്തിനുമേൽ വിജയിച്ച വ്യക്തിയാണ്. ഈയൊരു വിജയമാണ് ഏതൊരു വ്യക്തിയും ആഗ്രഹിക്കേണ്ടത്. ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാടിൽ യേശുവിന്റെ വിജയത്തെ ഘോഷിക്കുന്നത് ഇപ്രകാരമാണ്: "5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ." (വെളിപ്പാട് 1:5). ഈ യേശുക്രിസ്തുവിന്റെ കൃപയും അനുഗ്രഹവും ഉണ്ടെങ്കിൽ നിങ്ങൾക്കു ജീവിതത്തിൽ സമാധാനവും വിജയവും ഉറപ്പാണ്.

1 തെസ്സലോനിക്യലേഖന പരമ്പര -01
P M Mathew
JUN 29. 2023

How to find comfort in separation?
വേർപാടിൽ എങ്ങനെ ആശ്വാസം കണ്ടെത്താം?

1 Thessalonians 4:13-18
Image-empty-state.png

മരണത്തിൽ നമുക്ക് വളരെ അനുകമ്പ തോന്നുക സ്വാഭാവികമാണ്. എന്നിരുന്നാലും, നമ്മളിൽ ഭൂരിഭാഗവും മരണത്തെക്കുറിച്ച് സംസാരിക്കുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാറില്ലെന്ന് ഞാൻ കരുതുന്നു. നമ്മോട് വളരെ അടുപ്പമുള്ള ഒരാൾ അപ്രതീക്ഷിതമായി മരിക്കുന്നതുവരെ മരണം കൊണ്ടുവരുന്ന ദുഃഖവും നഷ്ടവും നമ്മെ ശരിക്കും ബാധിക്കുന്നില്ല. എന്നാൽ നമുക്ക് വേണ്ടപ്പെട്ട ഒരാൾ മരിക്കുമ്പോൾ, നമ്മുടെ ലോകം മുഴുവൻ തലകീഴായി മറിയുന്നതായി തോന്നുന്നു! നിരാശയ്ക്കും സങ്കടത്തിനും എതിരെ പോരാടാനും മരണവുമായി പൊരുത്തപ്പെടാനും കഴിയുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നാം മനസ്സിലാക്കുന്നത് അപ്പോഴാണ്. പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുന്നതിന്റെ വിനാശകരമായ ആഘാതം ഒരിക്കലും വാക്കുകൾക്ക് വിവരിക്കാനാവില്ല.

2 കൊരിന്ത്യാലേഖന പരമ്പര 01
P M Mathew
OCT 01, 2021

What happens after death?
മരണശേഷം എന്ത്?

2 Corinthians 5:1-5
Image-empty-state.png

മനുഷ്യൻ ഏറ്റവും ഭയപ്പാടോടെ വീക്ഷിക്കുന്ന ഒന്നാണ് മരണമെന്നത്. മരണത്തിന്റെ ആകസ്മികത, മരണത്തിനപ്പുറത്തെ ദുരുഹത ഇതെല്ലാം മരണത്തെ ഏവരുടേയും പേടി സ്വപ്നമാക്കുന്നു. എന്നാൽ മരണത്തിനപ്പുറത്ത് എന്തു സംഭവിക്കുമെന്നു നാം അറിഞ്ഞാൽ സമാധാനത്തോടും സമചിത്തതയോടും കൂടെ അതിനെ നേരിടാൻ നമുക്കു സാധിക്കും. മാത്രവുമല്ല, മരണത്തിനപ്പുറത്ത് നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യഭവനത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് നമുക്കുണ്ടെങ്കിൽ അതിനായി വാഞ്ചിക്കുവാൻ നമ്മേ ഇടയാക്കും. ആകയാൽ മരണത്തിനപ്പുറത്തേയ്ക്ക് ഒരു എത്തിനോട്ടം നടത്താം.

© 2020 by P M Mathew, Cochin

bottom of page