top of page
Gospel & Acts Sermon Series_21
Gospel & Acts Sermon Series_21
P M Mathew
03-08-2025

Is it possible to love your enemies and pray for those who persecute you?
ശത്രുക്കളെ സ്നേഹിക്കുവാനും നിങ്ങളെ പീഡിപ്പിക്കുവർക്കു വേണ്ടി പ്രാർത്ഥിക്കാനും കഴിയുമൊ?

Matthew 5:44-15
Image-empty-state.png

കഴിഞ്ഞ ആഴ്ചയിലെ വാർത്തകളിൽ നിറഞ്ഞു നിന്നത് രണ്ട് കന്യാസ്ത്രിമാർക്ക് നേരിടേണ്ടിവന്ന അന്യായമായ അറസ്റ്റിന്റേയും മാനസിക പീഡനത്തിന്റെയും വാർത്തകളായിരുന്നുവല്ലോ. കഴിഞ്ഞ കുറെ വർഷങ്ങളായി വടക്കേയിന്ത്യയിൽ ക്രിസ്തീയ പീഡനങ്ങൾ വർദ്ധിച്ചുവരുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. അതിനെ ന്യായീകരിക്കുവാൻ തുനിയുന്ന ആളുകൾ കേരളത്തിലുമുണ്ട് എന്നത് എത്രയൊ സങ്കടകരമായ കാര്യമാണ്. ഇന്ത്യയിൽ മിഷനറിമാർ സംഭാവന ചെയ്ത നന്മകളെക്കുറിച്ചു ചിന്തിക്കുന്ന ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ കഴിയുകയില്ല. ക്രിസ്ത്യൻ സ്കൂളുകളിലും കോളേജുകളിലും പഠിച്ചവരും ക്രിസ്ത്യാനികൾ നടത്തുന്ന ആശുപത്രികളിൽ ചികിത്സതേടുന്നവരുമാണ് ഇക്കൂട്ടരിൽ അധികവും. മനുഷ്യജീവനു വിലയുണ്ട് അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ഇതെല്ലാം വിസ്മരിച്ചുകൊണ്ട് ഇക്കൂട്ടർ നടത്തുന്ന വ്യാജപ്രചരണങ്ങൾ ആരേയും നടുക്കുന്നതാണ്.

Gospel & Acts Sermon Series_20
P M Mathew
13-.06-2025

A foundation that will never break !
ഒരിക്കലും തകരാത്ത അടിസ്ഥാനം!!!

Matthew 7:24-29
Image-empty-state.png

ജീവിതത്തിൽ എന്നേക്കും നിലനിൽക്കുന്ന എന്തെങ്കിലും പണിയുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ എങ്ങനെയാണ് പണിയേണ്ടത് എന്ന് പലർക്കും അറിയില്ല. ഇതുവരെയുള്ള നിങ്ങളുടെ ജീവിതം പരിശോധിക്കുമ്പോൾ മനോഹരമായ, അർത്ഥവത്തായ, ഉൽപ്പാദനക്ഷമമായ/productive, നിലനിൽക്കുന്ന എന്തെങ്കിലും നിർമ്മിക്കുവാൻ നിങ്ങൾക്കു സാധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എന്നേക്കും നിലനിൽക്കുന്ന കാര്യങ്ങളെ പണിയുവാൻ എങ്ങനെ സാധിക്കുമെന്ന് യേശുക്രിസ്തു നിങ്ങളോടു അരുളിച്ചെയ്യുന്നു. അതു കേൾക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വായന തുടരുക...

Gospel & Acts Sermon Series_19
P M Mathew
April 15, 2025

Jesus prepares for the Last Supper !
യേശു അന്ത്യാത്താഴത്തിനായി തയ്യാറെടുക്കുന്നു!

Lukose 22:7-13
Image-empty-state.png

യേശു വളരെ ഭക്തനായ യെഹൂദനെന്ന് നിസ്സംശയം പറയാം. ആസന്നമായ മരണത്തെ അഭിമുഖീകരിക്കുമ്പോഴും അവൻ പെസഹാ ആചരിക്കുന്നു. സംഭവങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണവും യേശുവിന്റെ കരങ്ങളിലാണ്. തന്റെ ശിഷ്യനായ യൂദായുടെ വിശ്വാസവഞ്ചന എന്ന വിരോധാഭാസവും ഇവിടെ നാം ദർശിക്കുന്നു. വിടുതലിനെ അനുസ്മരിക്കുന്ന പെസഹാ ഭക്ഷണം ഒരു വിശുദ്ധ മരണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഭക്ഷണവും കൂടിയാണ്. ഈ നിമിഷം പല തലങ്ങളിൽ വൈകാരികത നിറഞ്ഞതാണ്: യേശുവിനെ രാഷ്ട്രത്തിന് ഏൽപ്പിക്കാൻ പോകുന്നു, ദൈവത്താൽ രാഷ്ട്രത്തെ മോചിപ്പിച്ചതിനെ ശിഷ്യന്മാർ ആഘോഷിക്കുന്നു. ഇവിടുത്തെ വിരോധാഭാസവും നിഗൂഢതയും വളരെ ശ്രദ്ധേയമാണ്.

Gospel & Acts Sermon Series_18
P M Mathew
14.-12-2014

After Death...
മരണത്തിനപ്പുറത്ത്...

Luke 16:19-31
Image-empty-state.png

ജീവിച്ചിരിക്കുന്നവർ മരിക്കുമെന്ന് ചിന്തിക്കുന്നില്ല അതിനാൽ ആകസ്മികമായിട്ടാണ് മരണം നമ്മെ പിടികൂടുന്നത്. എന്നാൽ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഉറപ്പായി പറയാമെങ്കിൽ അതു രണത്തെക്കുറിച്ചു മാത്രമാണ്. ജനിച്ച മനുഷ്യരെല്ലാവരും മരിക്കുമെന്ന് നമുക്കറിയാം. എന്നിട്ടും മരണം നമ്മേ ആകസ്മികമായി പിടിക്കുടുന്നുവെന്നത് ആശ്ചര്യകരമാണ്. മരണം നമ്മുടെ സുഹൃത്തിനെ അപഹരിക്കുമ്പോഴും അതു നമുക്കും സംഭവിക്കാം എന്നു ചിന്തിക്കുവാൻ എത്ര പ്രയാസം?

മരണത്തെ ഭയാനകമാക്കുന്നത് അതി ന്റെ അനിശ്ചിതത്വം മാത്രല്ല. അതി ന്റെ ദുരൂഹതയും കൂടിയാണ്. മരണത്തി ന്റെ തിരശീലക്കപ്പുറത്തേക്കു എത്തിനോക്കി മടങ്ങിവരുവാൻ മരണത്തിൽ നിന്നു മടങ്ങിവന്ന ഒരു വ്യക്തിക്കുമാത്രമെ സാധിക്കുകയുള്ളു. മരണത്തെ കീഴപ്പെടുത്തി മരണത്തിൽ നിന്നും മടങ്ങിവന്ന ഒരു വ്യക്തി ചരിത്രത്തിലുണ്ടെന്നും അദ്ദേഹത്തിനു മരണത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുവാൻ കഴിയുമെന്നും ബൈബിൾ പറയുന്നു. അതു മരിച്ചു അടക്കപ്പെട്ടശേഷം ഉയിർത്തെഴുന്നേറ്റു മടങ്ങിവന്ന കർത്താവായ യേശുക്രിസ്തു‌വാണ്.

Gospel & Acts Sermon Series_17
P M Mathew
26-11-2024

Do you want to become children of God?
ദൈവമക്കളാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ?

John 1:12
Image-empty-state.png

ഒരു രാജ്യത്തെ രാജാവിന്റെ മകനായി ജനിക്കുക അതല്ലെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകനായി ജനിക്കുക എന്നത് ഏതൊരു വ്യക്തിയും സ്വപ്നം കാണുന്ന കാര്യമാണ്. കാരണം എല്ലാ സമ്പന്നതയോടും വളരെ അധികാരത്തോടും കൂടെ ഈ ലോകത്തിൽ അവർക്ക് ജീവിക്കുവാൻ സാധിക്കും. എന്നാൽ അതിനേക്കാൾ ഭാഗ്യകരമായ ഒരു അവസ്ഥയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ? പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ മകനായി അഥവാ മകളായി തീരുവാനുള്ള ഭാഗ്യം നിങ്ങൾക്കു കൈവന്നാലോ? അതെത്രയൊ അനുഗ്രഹിക്കപ്പെട്ട അവസ്ഥയായിരിക്കും. എന്നാൽ ഇന്ന് അതിനുള്ള ഭാഗ്യം ഏതൊരു വ്യക്തിക്കുമുണ്ട്. അതിലേക്കു വിരൽ ചൂണ്ടുന്ന ഒരു വേദഭാഗത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

Gospel & Acts Sermon Series_16
P M Mathew
SEP 26, 2024

Blessed are the justified, for theirs is the Kingdom of Heaven!
നീതീകരിക്കപ്പെട്ടവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്!

Matthew 5:1-12
Image-empty-state.png

ഈ വർഷം നാമെല്ലാം ഒരു ലോകസഭാ എലക്ഷനെ അഭിമുഖീകരിച്ച വർഷമാണ്. എലക്ഷനു മുന്നോടിയായി മിക്കവാറും എല്ലാ രാഷ്ട്രിയപാർട്ടിയുടെ നേതാക്കന്മാരും തങ്ങളുടെ പ്രകടന പത്രിക ഇറക്കിയത് നാം കണ്ടതാണ്. ജനങ്ങളിൽ ആരെങ്കിലും ഞാൻ എന്തുകൊണ്ട് നിങ്ങൾക്ക് വോട്ട് ചെയ്യണം എന്നു ചോദിച്ചാൽ അവർക്കു ചൂണ്ടിക്കാണിക്കുവാനുള്ള ചില പ്രവർത്തനങ്ങളെക്കുറിച്ചും അതു നടപ്പിൽ വരുത്തിയാൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിവരിക്കുന്ന ഒന്നാണ് പ്രകടന പത്രിക. നിങ്ങൾ ഞങ്ങളെ വോട്ടു ചെയ്തു വിജയിപ്പാൽ ഞങ്ങൾ ഇന്നയിന്ന കാര്യങ്ങൾ നടപ്പിലാക്കും; അതുവഴി നിങ്ങളുടെ ജീവിതം ഇന്ന നിലയിൽ മെച്ചപ്പെടും.

അതുപോലെയുള്ള ഒരു മാനിഫെസ്റ്റൊ/പ്രകടനപത്രികയെ ക്കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്.

Gospel & Acts Sermon Series_15
P M Mathew
29-03-2024

Glorify God !
ദൈവത്തെ മഹത്വപ്പെടുത്തുക !

John 17:1-5
Image-empty-state.png

കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതലക്ഷ്യമെന്ന് പറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കുക എന്നതായിരുന്നു. അതു തന്റെ ജീവിതത്തിൽ മാത്രമല്ല, മരണത്തിലും അതു തന്നെയായിരുന്നു തന്റെ ആഗ്രഹം. ആ ഒരു ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും മാറിപ്പോകരുതെന്ന് താൻ ആഗ്രഹിച്ചു. ആ ലക്ഷ്യത്തിൽ അവൻ പിതാവിനെ ലോകത്തിനു വെളിപ്പെടുത്തി. അതിലൂടെ അവർ മനുഷ്യനു നിത്യജീവനെ നൽകി. അങ്ങനെ കർത്താവായ യേശുക്രിസ്തുവിലുടെ നിത്യജീവൻ പ്രാപിച്ചവർ യേശുവിനേയും പിതാവിനേയും മഹത്വപ്പെടുത്തി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. നാം എങ്ങനെയാണ് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്? വായന തുടരുക...

Gospel & Acts Sermon Series_14
P M Mathew
17-07-2023

Why Should you control your anger?
എന്തുകൊണ്ട് നിങ്ങൾ കോപത്തെ നിയന്ത്രിക്കണം?

Matthew 5:21-26
Image-empty-state.png

ഞാൻ നിന്നെ വെറുക്കുന്നു, നീ ഒരു ഭോഷനാണ്, നീ ഒരു വിലയില്ലാത്തവനാണ്, ഞാൻ നിന്നെ ഉപേക്ഷിക്കുന്നു, നീ മരിച്ചു പോയിരുന്നെങ്കിൽ, നീ ജനിക്കാതിരുന്നെങ്കിൽ, നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല, നിങ്ങൾ എന്റെ മാതാപിതാക്കൾ ആകാതിരുന്നെങ്കിൽ എന്നിങ്ങനെ പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും സമയത്ത് ഏതെങ്കിലും ദുർബല നിമിഷങ്ങളിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന, വെറുപ്പ് പ്രകടിപ്പിക്കുന്ന മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? അവൻ വാസ്തവത്തിൽ എന്നെ കോപിഷ്ഠൻ ആക്കിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു; ഞാൻ അങ്ങനെ പറഞ്ഞു പോയി എന്നിങ്ങനെ നാം നമ്മെ തന്നെ ന്യായീകരിച്ചിട്ടുണ്ടോ? വാസ്തവത്തിൽ ഞാൻ അതല്ല അർത്ഥമാക്കിയത് അല്ലെങ്കിൽ ഞാൻ ഒരു തമാശക്ക് അങ്ങനെ പറഞ്ഞതാ എന്നൊക്കെ പറഞ്ഞു നമ്മുടെ കോപപ്രകടനങ്ങളെ നിസ്സാരവൽക്കരിച്ചിട്ടുണ്ടോ?

Gospel & Acts Sermon Series_13
P M Mathew
14-07-2023

How to overcome obstacles and move forward?
പ്രതിബന്ധങ്ങളെ അതിജിവിച്ച് എങ്ങനെ മുന്നേറാം?

Mark 4:35-41
Image-empty-state.png

ദൈവത്തെ അനുസരിച്ച് മുന്നോട്ട് പോകുവാൻ ഇറങ്ങിത്തിരിക്കുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത പ്രതികൂലങ്ങളായിരിക്കും വന്നു ഭവിക്കുക. അതിൽ നാം നിരാശരായി തീരാനും നമ്മുടെ ഉത്സാഹം കെടുവാനും സാധ്യതയുണ്ട്. മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്ന് ദൈവകൽപന അനുസരിച്ച് ഒരുവൻ തന്റെ മാതാവിനെ തന്റെ ഭവനത്തിൽ കൊണ്ടുവന്നു താമസിപ്പിക്കുന്നു. അധികനാൾ കഴിയും മുമ്പേതന്നെ ഭാര്യയും അമ്മയും തമ്മിൽ കശപിശ ഉണ്ടാകുന്നു. അമ്മ മരുമകളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുന്നു. കുഞ്ഞുങ്ങളെ ശകാരിക്കുന്നു. അടുക്കളയിൽ താൻ സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഓർഡറിൽ നിന്ന് അമ്മ കാര്യങ്ങളെ വ്യത്യാസപ്പെടുത്തിയതുമൂലം സാധനങ്ങൾ കണ്ടുപിടിക്കുവാൻ താമസവും തൽ ഫലമായി പാചകത്തിനു കാലതാമസവും നേരിടുന്നു. അമ്മയ്ക്ക് പല ഭക്ഷണവും പിടിക്കുന്നില്ല. അങ്ങനെ കാര്യങ്ങൾ തകിടം മറിയുന്നു. അതല്ലെങ്കിൽ, ചില നാളുകളിലെ പ്രാർത്ഥനകൾക്കുശേഷം വിവാഹം കഴിഞ്ഞു ചില മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഭാര്യയും ഭർത്താവും തമ്മിൽ പല കാര്യങ്ങളെ ചൊല്ലിയും വഴക്കിടുന്നു. ഭവനത്തിലെ അന്തരീക്ഷത്തിന് ക്ഷതം സംഭവിക്കുന്നു.

1,700 കളുടെ അവസാന വർഷങ്ങളിൽ വില്യം കേരി, അന്യദേശ സുവിശേഷവേലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, തന്റെ തന്നെ സഭയിലെ ഒരു മുതിർന്ന പാസ്റ്ററിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു: "Young man, sit down! You are an enthusiast. When God pleases to convert the heathen, He will do it without consulting you or me." ഹേ യവ്വനക്കാരാ, ഇരിക്കവിടെ. ഒരു ഉത്സാഹി വന്നിരിക്കുന്നു. ജാതികളെ ദൈവത്തിന് മാനസാന്തരപ്പെടുത്തുവാൻ ഉദ്ദേശമുണ്ടെങ്കിൽ നിന്നോടൊ എന്നോടൊ ആലോചന കഴിക്കാതെ ദൈവം അത് ചെയ്തു കൊള്ളും. ഇത് പറഞ്ഞത് തന്റെ സുഹൃത്തുക്കളൊ ബന്ധുക്കളൊ ആയിരുന്നില്ല; മറിച്ച് ആത്മീയമായ പക്വതയും പാകതയും ഉണ്ട് എന്ന് പൊതുവേ കരുതപ്പെടുന്ന ഒരു സഭാ നേതാവിന്റെ പ്രതികരണമായിരുന്നു അത്.

Gospel & Acts Sermon Series_06
P M Mathew
31-07-2018

Baptism and Temptation of Jesus
യേശുവിന്റെ സ്നാനവും പരീക്ഷയും

Mark 1:9-13
Image-empty-state.png

ജീവിതം സുഖ-ദുഃഖ സമ്മിശ്രമാണ്. ജീവിതം വളരെ നന്നായി മുന്നോട്ടുപോകുമ്പോൾ നിങ്ങൾ ദൈവത്തെ മറക്കും; ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ദൈവത്തെ നിരസിക്കും; ഇതാണ് ക്രിസ്തീയ ജീവിതത്തിലെ രണ്ട് അപകടങ്ങൾ. എന്നാൽ നല്ല സമയത്തും മോശം സമയത്തും ദൈവം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയുകയും എന്തുതന്നെ ആയാലും അവനിൽ വിശ്വസിക്കുന്നത് തുടരുകയും വേണം.

Gospel & Acts Sermon Series_08
P M Mathew
01-04-2018

Jesus Ressurrection And Our Joy !
യേശുക്രിസ്തുവിന്റെ പുനരുത്ഥാനവും നമ്മുടെ സന്തോഷവും !

Mark 16:1-7
Image-empty-state.png

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.

ഈസ്റ്റർ സകലലോകത്തിനും സന്തോഷവും ആനന്ദവും പകരുന്ന സമയമാണ്. ഈസ്റ്ററിന്റെ പൂർണ്ണമായ ആശയം ഉൾക്കൊണ്ടുകൊണ്ടും അല്ലാതെയും ആളുകൾ ഈസ്റ്റർ ആഘോഷിക്കുന്നു. എന്തുകൊണ്ടാണ് ഈസ്റ്റർ സന്തോഷത്തിനു വകനൽകുന്നത്? കേവലം ഭക്ഷണ പാനീയങ്ങളിൽ ഒതുങ്ങുന്നതാണോ ഈ സന്തോഷം? അതിൽ സ്ഥായിയായി സന്തോഷിപ്പാൻ വകനൽകുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ? ഈസ്റ്റർ നൽകുന്ന ആത്മീയ സത്യങ്ങളെ നാം മനസ്സിലാക്കിയാൽ നമ്മുടെ സന്തോഷം ഇരട്ടിക്കും എന്നു മാത്രമല്ല എല്ലാവരും ഈ സത്യം മനസ്സിലാക്കി അവരും ഈ സന്തോഷം അനുഭവിക്കുന്നവരാകണം എന്ന് നാം ആഗ്രഹിക്കുകയും ചെയ്യും.

Gospel & Acts Sermon Series_12
P M Mathew
20-06-2022

The rest that Jesus Christ gives !
യേശുക്രിസ്തു നൽകുന്ന സ്വസ്ഥത !

Luke 4:18-19
Image-empty-state.png

യേശുക്രിസ്തുവിനെ അഭിഷേകം ചെയ്ത് ഈ ഭൂമിയിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം ആത്മാവിൽ ദരിദ്രരായവരൊട് സുവിശേഷവും കർത്താവിന്റെ പ്രസാദവർഷവും അറിയിപ്പാൻ വേണ്ടിയാണ്. ഇന്നത്തെ സഭയുടെ ദൗത്യവും ഇതുതന്നെയാണ്. പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരെ സുവിശേഷത്താൽ വിടുവിച്ച് സ്വാതന്ത്ര്യവും സ്വസ്ഥതയും (rest) അനുഭവിക്കുന്നവരായി തീർക്കുക.

Gospel & Acts Sermon Series_11
P M Mathew
20-05-2022

Repentance and the Gospel.
മാനസാന്തരവും സുവിശേഷവും.

Luke 13:1-5
Image-empty-state.png

കോവിഡ് മഹാമാരിയെത്തുടർന്ന് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ദുബായിൽ നിന്ന് രക്ഷാദൗത്യത്തിൽ കേരളത്തിലേക്കു കൊണ്ടുവന്ന ബോയിംഗ് 737 ജെറ്റ് 2020 ആഗസ്റ്റ് 7 ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽ പെട്ടു. ആ ദുരന്തത്തിൽ രണ്ടു പൈലറ്റുമാരുൾപ്പടെ 18 പേർ മരിച്ചു. ആ വാർത്ത ഏറെ ഞടുക്കം ഉളവാക്കിയ ഒന്നായിരുന്നു. റഷ്യ യുക്രൈനെ ആക്രമിച്ചു എന്ന ഞടുക്കമുളവാക്കുന്ന വാർത്തയോടെയാണ് 2022 ഫെബ്രുവരി 24 പിറന്നത്. അതിന്റെ ഫലമായി അനേകം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനു ആളുകൾക്ക് തങ്ങളുടെ സർവ്വസവും നഷ്ടമാകയും ജീവരക്ഷാർത്ഥം അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്യേണ്ടതായും വന്നു. ഇപ്പോഴും യുദ്ധത്തിന്റെ കെടുതികളും മരണങ്ങളും നിർബ്ബാദം തുടരുന്നു. വളരെ മനോഹരമായിരുന്ന യുക്രൈൻ രാജ്യം ഒരു കോൺക്രീറ്റ് കൂമ്പാരമായി, ഒരു ശവപ്പറമ്പുപോലെ കിടക്കുന്നു. മരണത്തിന്റേയും കഷ്ടതയുടേയും വേദനകളുടേയും വാർത്തകളാണ് ഒരോ ദിവസവും വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിൽ നിന്നും നാം ഉൾക്കൊള്ളേണ്ട പാഠം എന്താണ്? ഈ ദുരന്തങ്ങൾ നമുക്കു നൽകുന്ന സന്ദേശം എന്താണ്?

Gospel & Acts Sermon Series_10
P M Mathew
25-03-2018

Believe what Jesus said at face value.
യേശു പറഞ്ഞത് മുഖവിലക്കെടുത്തു വിശ്വസിക്കുക.

Matthew 26: 31-35
Image-empty-state.png

യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണ്. തന്റെ ഈ ഭൂമിയിലേക്കുള്ള വരവിന്റെ ലക്ഷ്യം മനുഷ്യന്റെ പാപങ്ങൾക്കു വേണ്ടി ഒരു യാഗമായി തീരുക എന്നതായിരുന്നു. പിതാവായ ദൈവത്തിന്റെ ഹിതം നിവൃത്തിച്ചുകൊണ്ട് താൻ മരണത്തോളം പിതാവിനോടു അനുസരണമുള്ളവനായി താൻ ആ ദൗത്യം നിവൃത്തിച്ചു. മനുഷ്യർ എങ്ങനെ തന്നോടു ഇടപെടുമെന്നും താൻ പൂർണ്ണമായി അറിഞ്ഞിരുന്നു എന്നു മാത്രമല്ല താനതു മുങ്കൂട്ടി തന്റെ ശിഷ്യന്മാരോടു പറയുകയും ചെയ്തിരുന്നു. എന്നാൽ അവർ യേശുവിന്റെ മരണ-പുനരുത്ഥാനത്തിനു ശേഷമാണ് ഇതൊക്കേയും പൂർണ്ണമായി വിശ്വസിച്ചത്.

Gospel & Acts Sermon Series_09
P M Mathew
29-04-2018

Gospel: God's Glory and our Peace
സുവിശേഷം ദൈവത്തിന്റെ മഹത്വവും നമ്മുടെ സമാധാനവും

Luke 2:10-14
Image-empty-state.png

ന്യൂസ് പേപ്പർ ഇല്ല, റേഡിയൊ ഇല്ല, ടെലിവിഷൻ ഇല്ല, ന്യൂസ് ചാനലുകൾ ഇല്ല, mobile ഇല്ല internet ഇല്ല what’s app ഇല്ല. അങ്ങനെ വാർത്താമാദ്ധ്യമങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒരു വാർത്ത വന്നു. ആ വാർത്ത അതിന്റെ വരവിൽ തന്നെ അത്ഭുതകരവും അതിന്റെ ഉള്ളടക്കം അതീവ സന്തോഷകരവും ആയിരുന്നു. ആ വാർത്തക്കൊരു ആഘോഷത്തിന്റെ ഫീൽ ഉണ്ടായിരുന്നു. ആ വാർത്ത ഭൂമിയിൽ വന്നപ്പോൾ അതിന്റെ എഫെക്ട് അതിശയകരമായിരുന്നു. കാരണം മുൻപ് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. അതിനുശേഷവും അതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. സ്വർഗ്ഗം ആ വാർത്തയോട് പ്രതികരിച്ചത് ദൂതവൃന്ദങ്ങളുടെ ആഘോഷമായ സ്തുതിപ്പോടെയാണ്. ആ വാർത്ത എന്തായിരുന്നു എന്ന് അറിയുവാൻ നിങ്ങൾക്കു ആകാംക്ഷയില്ലേ? എങ്കിൽ തുടർന്നും വായിക്കുക.

Gospel & Acts Sermon Series_07
P M Mathew
27-05-2018

How do you see Jesus?
നിങ്ങൾ യേശുവിനെ എങ്ങനെയാണ് കാണുന്നത്?

Mark 8:22-26
Image-empty-state.png

മർക്കോസിന്റെ സുവിശേഷം 8-ാം അദ്ധ്യായത്തിൽ യേശു ഒരു അന്ധനെ പുരോഗനാത്മകമായി സൗഖ്യം നൽകുന്നതായി നാം വായിക്കുന്നു. ആ വേദഭാഗം വായിക്കുമ്പോൾ ഏതോരാളുടേയും മനസ്സിൽ തോന്നാവുന്ന ചില ചോദ്യങ്ങളാണ് : 1. യേശു എന്തുകൊണ്ടാണ്‌ അവനു ആദ്യം പരിപൂർണ്ണ സൗഖ്യം നൽകാതിരുന്നത്? 2. ആദ്യം തന്നെ 100% നൽകാൻ യേശുവിനു കഴിയുമായിരുന്നില്ലേ? 3. എന്തുകൊണ്ടാണ്‌ യേശു അവനോട്‌ നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചത്‌? 4. യേശുവിനു അവന്റെ കാഴ്ച ശക്തിയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലേ? 5. തന്റെ ശക്തിയെക്കുറിച്ചു യേശുവിനു തന്നെ സംശയം തോന്നിയൊ? 6. ആദ്യം അന്ധന്‍ ഭാഗീഗികമായി കണ്ടു, എന്നാല്‍ അതിനു തീരെ വ്യക്തത ഇല്ലായിരുന്നു പിന്നെ എല്ലാം വ്യക്തമായി കണ്ടു. അന്ധനു ശരിയായ വിശ്വാസമില്ലാതിരുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്‌. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നിങ്ങളുടെ വായന സദയം തുടരുക.

Gospel & Acts Sermon Series_05
P M Mathew
24-06-2018

The only one worth following is Jesus, the Son of God.
അനുഗമിക്കുവാൻ കൊള്ളാവുന്ന ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തു മാത്രമാണ് !!!

Mark 1:1-8
Image-empty-state.png

പാപിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന ഒരു വാർത്തയേയുള്ളു; അതു കർത്താവായ യേശുവിനെക്കുറിച്ചുള്ള വാർത്തയാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം സുവിശേഷമാകാൻ കാരണം യേശുദൈവപുത്രനും, പാപികൾക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി നൽകിയവനുമാണ്. ഈ യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ പാപമോചനവും നിത്യജീവനും സൗജന്യമായി പ്രാപിക്കും. നിങ്ങളുടെ പാപങ്ങൾ കടും ചുവപ്പായിരുന്നാലും അതു ഹിമം പോലെ വെളുപ്പിക്കാൻ ക്രിസ്തുയേശുവിനു കഴിയും. ആ യേശുക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നിങ്ങളുടെ വായന സദയം തുടരുക.

Gospel & Acts Sermon Series_04
P M Mathew
26-08-2018

Jesus Christ is the Messiah.
യേശുക്രിസ്തുവാണ് മശിഹ.

Luke 24;13-31
Image-empty-state.png

യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നപ്പോൾ അവൻ വാസ്തവത്തിൽ ആരായിരുന്നു. അവന്റെ വരവിന്റെ ഉദ്ദേശ്യമെന്ത് എന്നത് ചുരുക്കം ചിലരൊഴികെ അനേകരും ഗ്രഹിച്ചിരുന്നില്ല. അതും ദൈവം വെളിപ്പെടുത്തി കൊടുത്തതുമൂലമാണ് അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. ആ ചുരുക്കം ചിലരിൽ ഒരുവനായിരുന്നു ശിമയോൻ (ലുക്കോസ് 2:25). ആരാലും അറിയപ്പെടാതെ ശാന്തമായും സ്വസ്ഥമായും യിസ്രായേലിന്റെ ആശ്വാസത്തിനായി മിശിഹായെ കാത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ യേശുവിനെ കാണുന്നതിനും തന്റെ കരങ്ങളിൽ വഹിക്കുന്നതിനും അദ്ദേഹത്തിനു നിയോഗം ലഭിച്ചു. പിന്നെ നമുക്കു കാണാൻ കഴിയുന്നത് ആശേർ ഗോത്രത്തിലെ ഫനുവേലിന്റെ മകളായ ഹന്നാ എന്ന പ്രവാചകിയാണ്. തുടർന്നു യേശുവിന്റെ ജനനത്തിങ്കൽ ദൂതന്മാരുടെ വെളിപ്പാടിനാൽ യേശുവിനെ സന്ദർശിച്ച ആട്ടിടയന്മാരേയും, പ്രത്യേക നക്ഷത്രത്തെ പിൻപറ്റി കിഴക്കു നിന്നു വന്ന് പൊന്നും മൂരും കുന്തിരിക്കവും കാഴ്ചവെച്ച വിദ്വാന്മാരേയും, യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാനേയും ആ ഗണത്തിൽ പെടുത്തുവാൻ കഴിയും. എന്നാൽ യേശുവിന്റെ രക്ഷാകരദൗത്യത്തിന്റെ സ്വഭാവം ഗ്രഹിച്ചവർ ഇതിൽ എത്രപേരുണ്ട് എന്നു പറയാൻ വിഷമം.

Gospel & Acts Sermon Series_01
P M Mathew
28-10-2018

Are you ready for the wedding feast?
രാജാവിന്റെ കല്യാണവിരുന്നിനു നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?

Matthew 22:1-14
Image-empty-state.png

സമുഹത്തിലെ ഒരു പ്രമുഖനായ വ്യക്തി, അതല്ലെങ്കിൽ ആ രാജ്യത്തെ രാജാവിന്റെ മകന്റെ കല്യാണ വിരുന്നിനു നിങ്ങളെ ക്ഷണിക്കുന്നു. എന്നാൽ നിങ്ങളെ വിളിച്ച വ്യക്തിയുടെ സ്ഥാനത്തിനും പദവിക്കും സാമൂഹ്യമായ ആ ചടങ്ങിനും ചേരാത്ത നിലയിലുള്ള ഒരു വസ്ത്രവും ധരിച്ചു നിങ്ങൾ അവിടെ എത്തുന്നു. അപ്പോൾ രാജാവ് തന്റെ അഥിതികളെ സന്ദർശിക്കാൻ എത്തുകയും നിങ്ങളെ വളരെ അയോഗ്യമായ നിലയിൽ കാണുകയും ആ വേദിയിൽ നിന്നും നിങ്ങൾ പുറത്താക്കപ്പെടുകയും ചെയ്താലുള്ള അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടാകാതിരിപ്പാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും. അന്ത്യ ന്യായവിധിയെക്കുറിച്ചു മത്തായി സുവിശേഷത്തിൽ കർത്താവായ യേശുക്രിസ്തു പറഞ്ഞ ഒരു ഉപമയിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

Gospel & Acts Sermon Series_02
P M Mathew
23-09-2018

The resurrection of Lazarus is the forerunner of our resurrection
ലാസറിന്റെ പുനരുത്ഥാനം നമ്മുടെ പുനരുത്ഥാനത്തിന്റെ മുന്നോടിയാണ്.

John 11:1–4
Image-empty-state.png

മനുഷ്യനു ഏറ്റവും ഭയപ്പാടുണ്ടാക്കുന്ന വിഷയമാണ് മരണം. മരണത്തെ ഭയപ്പെടാത്ത ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മരണത്തെ ഒന്നു മാറ്റിവെക്കാൻ അതല്ലെങ്കിൽ അതിന്റെ പിടിയിൽ നിന്നും മോചിതരാകുവാൻ കൊതിക്കുന്നവരാണ് നാമെല്ലാവരും. ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും മരണത്തെ ഇല്ലായ്മ ചെയ്യാനൊ മരണത്തിൽ മനുഷ്യനെ തിരികെ ജീവനിലേക്കു കൊണ്ടുവരാനോ ഇതു വരെ സാധിച്ചിട്ടില്ല. അതുകൊണ്ട് മരണത്തിൽ നിന്നും ജീവനിലേക്കുള്ള മടങ്ങിവരവ് യാഥാർത്ഥ്യമാണോ, അതിൽ നിന്നും മോചനം പ്രാപിപ്പാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? മരണത്തിനു ശേഷം ജീവനിലേക്കു മടങ്ങി വന്നവർ ആരെങ്കിലും ചരിത്രത്തിലുണ്ടോ?

Gospel & Acts Sermon Series_03
P M Mathew
29-07-2018

The story of Zacchaeus becoming the real Zacchaeus
സക്കായി യഥാർത്ഥ സക്കായിയായിത്തീർന്ന കഥ.

Luke 19:1-10
Image-empty-state.png

2000 വർഷങ്ങൾക്ക് മുൻപ് യെരീഹൊ പട്ടണത്തിലെ ഒരു യെഹൂദാ കുടുംബത്തിൽ ഒരു ശിശു ജനിച്ചു. അവർ ആ കുഞ്ഞിനു സക്കായി എന്നു വിളിച്ചു. ആ പേരിന്റെ അർത്ഥം (Zaccai, or Zacchaeus, which means pure, innocent and righteous.) ശുദ്ധിയുള്ളവൻ/നിഷ്ക്കളങ്കൻ/ നീതിയുള്ളവൻ എന്നായിരുന്നു. അവർ ഇങ്ങനെ പേരിട്ടതിൽ അവർക്ക് തെറ്റി, കാരണം ആദാമിന്റെ സന്തതിയായി ജനിക്കുന്ന ഓരൊ കുഞ്ഞും അശുദ്ധിയും, അനീതിയും, പാപപ്രകൃതിയും ഉള്ളതാണെന്ന് നമുക്കറിയാം. എന്നാൽ, അതേ സമയം അവിടെ നിന്നും 20 മൈൽ അകലെ ബത്ലേഹം എന്ന മറ്റൊരു പട്ടണത്തിൽ മറ്റൊരു സക്കായി ജനിച്ചു, വാസ്തവത്തിൽ ആ കുഞ്ഞ് ഈ പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്ള കുഞ്ഞായിരുന്നു. യഥാർത്ഥത്തിൽ വിശുദ്ധനും, ദൈവപുത്രനും ആയ യേശുക്രിസ്തു. സക്കായിയെ രക്ഷിച്ച് യഥാർത്ഥ സക്കായി -ആക്കാൻ/ക്രിസ്തുവിൽ നീതിയുള്ളവൻ ആക്കുവാൻ കഴിവുള്ളവൻ ആയിരുന്നു ഈ യേശുക്രിസ്തു.

© 2020 by P M Mathew, Cochin

bottom of page